Posts

⭕മച്ചി പശുവിൻ്റെ തൈര് ⭕ഫുൾ പാർട്ട്

Image
♻️ മച്ചി പശുവിൻ്റെ തൈര് ♻️ ⭕ ഫുൾ പാർട്ട് ⭕ കാടിവെള്ളവും പഴത്തൊലിയും ചുമ്മിക്കൊണ്ട് തുളസി, അമ്മിണിയുടെ തൊഴുത്തിനടുത്തെത്തി. അവളെ കണ്ടതും അമ്മിണി നീട്ടി ഒന്ന് കരഞ്ഞു.  ങാ.. നീ എന്നെ നോക്കി ഇരിക്കുവാരുന്നോ? "കഞ്ഞി വേവാൻ ഇത്തിരി താമസിച്ചു. അതാ വരാൻ വൈകിയത്. " നിനക്ക് കഞ്ഞി വെള്ളം വലിയ ഇഷ്ടമല്ലേ?  "അതുകൂടി ആയിട്ട് കൊണ്ടുവരാം എന്ന് കരുതി."  കാടി വെള്ളവും, കഞ്ഞി വെള്ളവും കലക്കി അതിൽ പഴത്തൊലിയും ഇട്ട് ഇളക്കി അവൾ അമ്മിണിയുടെ മുന്നിലേയ്ക്ക് വച്ചുകൊടുത്തു.   മുഴുവൻ കുടിക്കണം കേട്ടോ?.  ആഹാ,തുളസി നീ വന്നോ!  നിന്നെ കണ്ടിട്ടാണോ അമ്മിണി കരഞ്ഞത്.?  ചിരുത ചേച്ചിയാണ്..  അവരുടെ വീട്ടിലെ പശുവാണ്... "അമ്മിണി."  "എൻ്റെ തുളസി.. അമ്മിണിയ്ക്ക് നിന്നെ വലിയ ഇഷ്ടമാ." "അല്ലേലും നിന്നോടവൾക്കൊരു പ്രത്യേക സ്നേഹമാ." അവളോടുള്ള സ്നേഹം കൊണ്ടാണ് നീ ഇത്രടം വരുന്നതെന്ന് എനിയ്ക്കറിയാം. എന്നാലും തുളസി, ഇനി നീ അധികം വരേണ്ടി വരുമെന്ന് തോന്നുന്നില്ല. അതെന്താ ചേച്ചി, അങ്ങനെ പറഞ്ഞത്.?  "അമ്മിണിയെ ഞങ്ങൾ കൊടുക്കാൻ പോവാ."  അയ്യോ, അതെന്തിനാ ചേച്ചി അവളെ കൊടുക്കുന്നത്. ? അവളും ന

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

Image
🔷നീ മാത്രം!🔷ഫുൾ പാർട്ട്🔷 "" നീയ് ഉറങ്ങാണോ ?? "" ഏടത്തിയുടെ വിരലുകളെന്റെ മുടിയിഴകളെ തഴുകിയപ്പോഴാണ് ഞാൻ കണ്ണു തുറന്നത്... """ ചെറുങ്ങനെയൊന്ന് മയങ്ങിപ്പോയി... ഏടത്തി ഇത്ര വേഗം പോന്നോ? """ """ താലികെട്ടു കഴിഞ്ഞതും ഞാനിങ്ങ് പോന്നു.... എന്തോ, അവടെ നിൽക്കാൻ തോന്നീല്ല്യ.... അമ്മേം കൂടെ പുറപ്പെട്ടതാ... അച്ഛന്റെ കൂടെ വന്നാ മതീന്ന് പറഞ്ഞ് ഞാനവടെ പിടിച്ചു നിർത്തി....  ആര്ക്കും അതിനൊരു നീരസം തോന്നണ്ടാന്നു കരുതി... ഏട്ടനുംകൂടി കൂടാത്തതല്ലേ """ അത് പറയുമ്പോ ഏടത്തീടെ മുഖത്തിന് ഒരു വിഷാദഛായയുണ്ടായിരുന്നു..... """ എങ്ങനേണ്ട് ജയേട്ടന്റെ പെണ്ണ്.... സുന്ദരിയായിരിക്കും ല്ലേ ??""" ഞാൻ ചോദിച്ചു... """ ഉവ്വ്, ഞാനൊരു നോട്ടേ കണ്ടുള്ളൂ.... പിന്നെ കാണാനൊന്നും നിന്നില്ല്യ..... ആ സ്ഥാനത്ത് നെന്നെ മാത്രം സങ്കല്പിച്ചു വച്ചോണ്ടാവും , വീണ്ടും അങ്ങട്ട് നോക്കാൻ തോന്നീല്ല്യ...""" ഏടത്തിയുടെ മനസ്സിന്റെ വിങ്ങല്, ആ കണ്ണുകളിൽ പ്രതിഫലിച്ചു..... അവരെന്റെ അരികിലായി വന്നിരുന്നു.... "&q

🔷കാത്തിരിപ്പ്🔷

Image
നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്. അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കനാരോടും പറയാതെയൊറ്റ പൊക്കങ്ങ് പോയത്.. അതിനുശേഷം അവനെയാരും കണ്ടിട്ടില്ല. ലോകത്തോളം നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം തന്റെ മകൻ തിരിച്ചുവരുന്നു. ഈ കാലമത്രയും താനൊഴുക്കിയ കണ്ണീർത്തടത്തിലൊരു പ്രതീക്ഷയുടെ പച്ചയുടുപ്പിട്ട ഒരു കരയുയർന്നിരിക്കുന്നു. വിലാസിനിക്കിതിൽപ്പരം മറ്റെന്ത് വേണം. എന്നാൽ മകൻ വരുന്നെന്ന് പറഞ്ഞിട്ടും, അവനിഷ്ട്ടമുള്ള പ്രഥമനുമുണ്ടാക്കി കാത്തിരിക്കുന്ന വിലാസിനിയുടെ ആഹ്ലാദം കണ്ടിട്ടും ആ പിതാവിലൊരു ഉത്സാഹവുമില്ല.  അയാളൊരു കരിമ്പനടിച്ച തോർത്തുമുണ്ട് പോലെയാ കസേരയിൽ കൂനിയിരിപ്പാണ്. 'അവന് മീശ വന്നിട്ടുണ്ടാകുമല്ലേ..!?' വിലാസിനി  ചോദിച്ചു. അയാൾ തറയിൽ നിന്ന് കണ്ണെടുക്കാതെ തന്നെയതിന് പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.  "ഉം...!  ഉണ്ടാകും...!" 'അവൻ തടിച്ചിട്ടുണ്ടാകുമോ...!? ചുരുള മുടികളൊക്കെ നിവർന്നിട്ടുണ്ടാകുമോ..!? മാതൃഭാഷ മറന്നിട്ടുണ്ടാകുമോ..!? നിങ്ങള്  കവലയില് പോയി നിക്ക് മനുഷ്യാ.. മോ

🔷സ്നേഹ നൊമ്പരം🔷

Image
🔷സ്നേഹ നൊമ്പരം🔷   പതിവ് പോലെ രാധിക ഉണ്ടാക്കിയ ഭക്ഷണം പോലും കഴിക്കാതെ, യാത്ര പറയാതെ  അപരിചിതനേപ്പോലെ മഹേഷ് ഓഫീസിൽ പോവാനിറങ്ങുകയായിരുന്നു. കല്യാണം കഴിഞ്ഞ് 2 വർഷങ്ങളായിട്ടും തനിക്ക് ഭാര്യയുടെ ഒരു അവകാശവും തരാത്ത മഹേഷിനോട് രാധികയ്ക്ക് ഒരു പരിഭവും തോന്നിയിട്ടില്ല, ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. പക്ഷേ എത്ര നാളെന്നു കരുതി ക്ഷമിക്കും? കാത്തിരിക്കും? അവൾക്കുമില്ലേ സ്വന്തം ഭർത്താവിന്റെ സ്നേഹമനുഭവിക്കാൻ ആഗ്രഹം? ഇന്നെങ്കിലും ഭക്ഷണം കഴിച്ചിട്ട് പൊയ്ക്കൂടെ മഹിയേട്ടാ? എന്താണാവോ ഇന്നത്തെ ദിവസത്തിനിത്ര പ്രത്യേകത?കഴിഞ്ഞ 2 വർഷങ്ങളായിട്ട് ഇത് തന്നെയല്ലേ എന്റെ പതിവ്? മഹിയുടെ ശബ്ദം ഉയർന്നു എത്ര നാളത്തേയ്ക്കാ മഹിയേട്ടാ ഈ പിടിവാശി, അതിനു വേണ്ടി ഞാനെന്ത് തെറ്റാചെയ്തത്? അവളുടെ ശബ്ദം ഇടറി... എല്ലാം അറിയാവുന്നതല്ലേ നിനക്ക്? പിന്നെന്താ പുതിയൊരു ചോദ്യം? കല്യാണത്തിന് മുൻപ് തന്നെ നിന്നോടെല്ലാം തുറന്ന് പറഞ്ഞിരുന്നതല്ലേ ഞാൻ.., എന്നിട്ടും ഈ കല്യാണത്തിന് സമ്മതിച്ചത് നീ അല്ലേ?എവിടെ ആയാലും അവൾക്ക് വേണ്ടി കാത്തിരിക്കുമെന്ന് സ്നേഹക്ക് ഞാൻ വാക്ക് കൊടുത്തതാണ്... അത് ഞാൻ പാലിയ്ക്കും... അത് എത്ര വർഷമായാലും ശരി..മഹിയുടെ തീര

🍁ഒരുനാൾ🍁

Image
ഒരുനാൾ. ********** നീ എന്ന് ന്റെ മോന്റെ തലയിൽ വന്നോ അന്ന് മുതൽ തുടങ്ങിയതാ ദുരിതം... അമ്മായമ്മയുടെ പ്രാക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു പതിവ് പോലെ.... ഒന്നും മിണ്ടാതെ മുറ്റമടിക്കാനുള്ള ചൂലുമായി അനുപമ മുറ്റത്തേക്ക് നടന്നു... പതിയെ കുനിഞ്ഞു പക്ഷെ നടു വളയുന്നില്ല... ഒമ്പതാം മാസം ആണ്... നിറവയറിൽ പതിയെ തലോടി കൊണ്ട് അനുപമ കുറച്ചു നേരം നിന്നു... വയ്യായ്ക മാറ്റി വെച്ചു കൊണ്ട് അവൾ പതിയെ മുറ്റമടിക്കാൻ തുടങ്ങി... പതിയെ പതിയെ ഒരു കണക്കിന് അവൾ മുറ്റമടിച്ചു ചൂല് തറയുടെ സൈഡിലേക്ക് വെച്ചു.... കാലു കഴുകി അടുക്കളയിലേക്ക് ചെന്നു.. സാധരണ പ്രസവം ഭർത്താവിന്റെ  വീട്ടുകാരല്ല നോക്കുന്നത്.. ഇവിടെ എങ്ങനെ.... പെങ്കോന്തൻ അല്ലേ അവൻ... മൂട്ടിൽ നിന്നും മാറാൻ കഴിയോ അവനു അവളുടെ.. വിലാസിനി പറഞ്ഞുകൊണ്ടേ ഇരുന്നു.. അനുപമ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു..... കട്ടിലിൽ കിടന്നു കൊണ്ട് എല്ലാം കേൾക്കുന്നുണ്ടായിരുന്നു  വിഷ്‌ണു.. ഒന്നും മിണ്ടാതെ കിടന്നു അവൻ... കെട്ടിച്ചു വിട്ടാൽ എല്ലാം കഴിഞ്ഞു എന്ന് കരുതിയാവും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്തത് നിന്റെ വീട്ടുകാർ.. അതെങ്ങനെ മയക്കി എടുത്തതല്ലേ എന്റെ മോനെ... കണ്ണും

🔷തീയിൽ കുരുത്തവൾ🔷

Image
തീയിൽ കുരുത്തവൾ "ഈ കല്യാണത്തിന് നീ സമ്മതിക്കാൻ പോവാണോ മാളൂ?" ജാനിചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചു കൊണ്ടിരുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി ചേച്ചി അങ്ങനെ ആരുടെയും കാര്യങ്ങൾ അന്വേഷിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. അതൊക്കെ വർഷങ്ങൾക്ക് മുന്നേ ചേച്ചി അവസാനിപ്പിച്ചിരുന്നു. "അതെ " മാളു ഉറച്ച സ്വരത്തിൽ പറഞ്ഞു "നിനക്കിപ്പോ കഷ്ടിച്ച് ഇരുപത് വയസ്സേയുള്ളു. ഡിഗ്രി പോലും കൈയിൽ ഇല്ല. പഠിക്കണ്ടേ നിനക്ക്? നീ കുറച്ചു ബോൾഡ് ആയി ഒരു നൊ പറയു മോളെ " മാളു ചിരിച്ചു "ചേച്ചി ഞാൻ കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്നവനെയാ. അവരൊക്കെ വലിയ വീട്ടുകാരാ. എന്നെ പഠിപ്പിച്ചോളും. അവർ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണെന്നാ അച്ഛൻ പറയുന്നത്" അത് ജാനകിക്ക് പുതിയ അറിവായിരുന്നു. അവളോടാരും ഇതൊന്നും പറഞ്ഞില്ല. അമ്മ പോലും. അവളും അവളുടെ തയ്യൽ മഷിനും ഒരു മുറിയിൽ ഉണ്ടെന്ന് പോലും അവർ ചിലപ്പോൾ ഓർക്കാറുപോലുമില്ല എന്നതാണ് സത്യം. "പ്രേമം എന്നത് ഒരു കാലയളവിൽ തോന്നുന്ന ഭ്രമം മാത്രം ആണ് മോളെ. കുറച്ചു കഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാ