കിസ്സകൾ
ഒന്നുകാണാൻ പറ്റുമോ ന്റെ കുട്ടിയെ ? ഈ ബന്ധവും പറഞ്ഞു ഈ പടിവാതിൽക്കൽ വരരുത് എന്ന് പലവട്ടം പറഞ്ഞതല്ലേ എന്നാലും ന്റെ മോളെ ഒരുനോക്കുകാണാൻ നിങ്ങളുടെ മോള് ഇവിടില്ല ,അവളിപ്പോൾ ഈ തറവാട്ടിലെ പെണ്ണാണ് , അവളുടെ കുഞ്ഞിനെയെങ്കിലും ഒന്ന് എന്നെ കണിക്കോ ? അതൊന്നും പറ്റത്തില്ല ,,നിങ്ങളുടെ കൂട്ടരുമായുള്ള ഒരു ബന്ധവും കൂട്ടവും അവർക്കിനിവേണ്ട എന്തൊക്കെ ആയാലും എവിടൊക്കെ കൊണ്ട് കെട്ടിയാലും അവളെന്റെ മോളല്ലാതാകുമോ ? നിങ്ങളും ഒരമ്മയല്ലേ ഒരച്ഛന്റെ വേദന അതിനെ കണ്ടില്ലെന്നടിച്ചാൽ നിങ്ങൾ വിശ്വസിക്കുന്ന ദൈവം പോലും അതുപൊറുത്തു തരില്ല ,ഒരു പാടുനേർച്ചകൾ നടത്തി ഒന്നേ എനിക്കും ജാനകിക്കും ദൈവം തന്നുള്ളൂ ,,അവസാന നിമിഷം അവൾക്കൊന്നുകാണാൻ ,,കണ്ടൊന്നു കണ്ണടക്കാൻ ഞാൻ ഈ മുറ്റത്തുവന്നു കരഞ്ഞു കാലുപിടിച്ചതാ നിങ്ങളുടേത് ,,,അന്നും ഇതേ വാശിയോടെ നിങ്ങളെന്റെ കുഞ്ഞിന്റെ കണ്ണീരു കണ്ടില്ലെന്നടിച്ചു മോളെ ഒരു നോക്ക് കാണാൻ കഴിയാതെ അവളും പോയി ,,അന്ന് മനസ്സിൽ ഉറപ്പിച്ചതാ ഇനി ഈ വീടിന്റെ പടിചവിട്ടില്ലാ എന്ന് ,,പക്ഷെ മനസ്സുകല്ലാക്കി വെക്കുന്ന ഒരച്ഛനാവാൻ എനിക്ക് കഴിഞ്ഞില്ല എനിക്ക് ഈ ലോകത്തു ജീവിക്കുന്ന എന്റെ ജീവന്...