Posts

അവളും ഞാനും ഫുൾ പാർട്ട്

Image
അവളും_ഞാനും  ഇത്രേം കാലത്തിനിടയിൽ ആദ്യമായാണ് ഞാനാ പുഴയോരത്തേക്ക് ചെല്ലുന്നത്. തുലാം മാസത്തിലെ വൈകീട്ടുള്ള മഴയിൽ ഉള്ളുകലങ്ങി കുത്തി ഒഴുകുന്ന പുഴവെള്ളത്തിന്‌ മുകളിലേക്ക് ചാരനിറമുള്ള വലുതും ചെറുതുമായ മീനുകൾ ഉയർന്നു പൊങ്ങുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.  "ചേട്ടോയ് പുഴമീൻ വേണോ? " ആ ചോദ്യം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി. കുറച്ചകലെ പതിനഞ്ചുവയസോളം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നിൽക്കുന്നു. എന്നോടാ ചോദ്യം ചോദിച്ചെങ്കിലും അവന്റെ ശ്രദ്ധ പുഴയിലേക്ക് നീട്ടിയിട്ടിരിക്കുന്ന ചൂണ്ടയിലാണ്.  "എന്തൂട്ട് മീനാണ്ടാ..? " ഞാനവനെ നോക്കി അത് ചോദിച്ചു.  "അതുപിന്നെ, എന്ത് മീനാണ് കിട്ടുന്നതെന്ന് ഇപ്പൊ പറയാൻ പറ്റൂല " അത് പറയുമ്പോഴും അവന്റെ നോട്ടം ചൂണ്ടയിൽ തന്നെ.  'ആഹാ, ഈ പുഴയിൽ കിടക്കുന്ന മീനിനെ പിടിച്ചതിന് ശേഷം എനിക്ക് വിൽക്കാനുള്ള പരിപാടിയിലാണ് ചെക്കൻ, ഇവനാള് കൊള്ളാലോ ' ഞാനത് മനസ്സിൽ പറഞ്ഞു. പെട്ടന്ന് വടക്കുനിന്നും പാറിവന്ന കാറ്റ് വസ്ത്രങ്ങളെ ഉലച്ചുകൊണ്ട് ഒന്നാഞ്ഞു വീശി എന്നെ കടന്നുപോയി. ആ കാറ്റിനൊപ്പം പേരറിയാത്ത, എന്നാൽ നാവിലെ രസമുകുളങ്ങളെ തൊട്ടുണർത്തുന്ന ഒരു ഗന്ധം ചുറ...

തീരുമാനം

Image
തീരുമാനം  കൂടെ പിറന്ന ഏട്ടനാണെങ്കിലും അനിയൻ ആണെങ്കിലും നിന്റെ വിരൽ തുമ്പിൽ പോലും  മറ്റൊരുത്തൻ തൊടുന്നത് എനിക്ക് ഇഷ്ടം അല്ല..എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാതെ മനുഏട്ടൻ  ഫോൺ കട്ട്‌ ചെയ്യുമ്പോൾ എന്നെത്തെയും പോലെ അന്നും എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു... ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു കമിഴ്ന്നു കിടന്ന് കരയുമ്പോൾ മനുവേട്ടന്റെ വാക്കുകൾ തന്നെ ആണ് ഉള്ളിലിരുന്നു വിങ്ങിയത്...  പെണ്ണുകാണാൻ വന്ന അന്ന് തന്നെ മറ്റെന്തും ചോദിക്കുന്നതിന് മുൻപ് എന്നോട് ചോതിച്ചത് തനിക്ക് നിലവിൽ പ്രണയം ഉണ്ടോ പണ്ട് പ്രണയം ഉണ്ടായിരുന്നോ എന്നാണ്..  ഒന്ന് ചിരിച്ചിട്ട് എനിക്ക് പ്രണയങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായില്ല എന്ന് പറയുമ്പോൾ മനുവേട്ടന്റെ അടുത്ത ചോദ്യം എനിക്ക് നേരെ വന്നിരുന്നു...  ഗീതികയുടെ കൂടെ ബോയ്സ് പടിക്കുന്നുണ്ടോ ഉണ്ടെങ്കിൽ അവരുമായി എങ്ങിനെയാ ഭയങ്കര ഇന്റിമസി ആണൊ...  ഞാൻ ഒരു നഴ്സിംഗ് സ്റ്റുഡന്റ് അല്ലേ... അതുകൊണ്ടു തന്നെ വളരെ കുറച്ച് ബോയ്സ് ഉള്ളു ക്ലാസ്സിൽ അവരൊക്കെ സഹോദര തുല്യം ആണ് ഞാൻ കാണുന്നത് എന്ന് പറയുമ്പോളും  മനുവേട്ടന്റെ കണ്ണുകളിൽ വീണ്ടും ചോദ്യങ്ങൾ ഉടലെടുത...

മാമ്പഴപുളിശ്ശേരി ഫുൾ പാർട്ട്

Image
" ഇന്ന് മാമ്പഴപുളിശ്ശേരി ഉണ്ടാക്കാമോ  "    കുളിച്ചു ഈറൻ മാറി കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നുമുള്ള ചോദ്യം.. ഒരു മാത്ര തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി നിൽക്കുന്ന,  കണ്ണുകളിൽ നിഷ്കളങ്കത നിറഞ്ഞ കണ്ണേട്ടനെയാണ്  കണ്ടത്.    തെല്ലു അമ്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും ഞാനാ മുഖത്തേക്ക് നോക്കി നിന്നു.    " ഞാനും കൂടിക്കോട്ടെ നിന്നോടൊപ്പം "   കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട്ള്ള ആ ചോദ്യത്തിന് സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടിയതും  നിറഞ്ഞ സന്തോഷത്തോടെ ആൾ എന്നെ തന്നെ നോക്കി നിന്നു.  "ഞാൻ വേഗം മാമ്പഴം പൊട്ടിച്ചിട്ടു വരാം  "  ധൃതിയിൽ തോട്ടിയുമെടുത്തു പറമ്പിലെ മാവ് ലക്ഷ്യമാക്കി നടക്കുന്ന കണ്ണേട്ടനെ    ഇമ വെട്ടാതെ നോക്കി നിൽക്കവേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആളിൽ  ഉണ്ടായ മാറ്റങ്ങളെയോർത്തു  എന്റെ  ചുണ്ടിലൊരു  പുഞ്ചിരി വിടർന്നു.  ശ്രീനിലയത്തിലെ ഒരു പിറന്നാൾ ആഘോഷത്തിന് സദ്യ ഒരുക്കാനായി ചെന്നപ്പോഴാണ് ഞാൻ   ആദ്യമായി കണ്ണേട്ടനെ  കാണുന്നത്. സദ്യക്കുള്ള കറികളെല്ല...

കതിര്_കൊയ്യുന്നനേരം ഫുൾ പാർട്ട്

Image
കതിര്_കൊയ്യുന്നനേരം.  ഫുൾ പാർട്ട്  "എനിക്കൊരു പെണ്ണിനെ വേണം, ഒരു ചരക്ക് പെണ്ണിനെ.. ഒരു പകലും രാത്രിയും അവൾ എന്റെകൂടെ കഴിയണം.. " അപ്രതീക്ഷിതമായുള്ള എന്റെ ആ വിചിത്ര ആഗ്രഹം കേട്ട് ചങ്ക് ബ്രോ കിരൺ വാ പൊളിച്ചു നിക്കുന്നത് കണ്ട് എനിക്കൊട്ടും അതിശയം തോന്നിയില്ല.. കാരണം എന്നെ അടുത്തറിയുന്ന ആർക്കും ഇത്തരം ഒരാഗ്രഹം എന്റെയുള്ളിൽ ഉണ്ടായിരുന്നെന്ന് സമ്മതിച്ചു തരാൻ കഴിയുമായിരുന്നില്ല..   കിരൺ മറുപടി തരാതെ അന്തംവിട്ട് നിൽക്കുന്നത് കണ്ട് ഞാൻ തുടർന്നു...  " ആ പെണ്ണ് ഒരു രാത്രിയും പകലും എല്ലാംകൊണ്ടും എന്റെതായിതീരണം.. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ, കാമുകി കാമുകനെ ഇഷ്ടപ്പെടുന്നത് പോലെ അവൾ ആ ഇരുപത്തിനാല് മണിക്കൂർ എന്നെ സ്നേഹിക്കണം.. അത് കഴിഞ്ഞിറങ്ങുമ്പോൾ അവൾ പറയുന്ന പണം ഞാൻ നല്കിയിരിക്കും.."  "നിനക്ക് കല്യാണം കഴിച്ചൂടെ..?  അതല്ലേ ഇതിനേക്കാൾ നല്ലത്..? " കിരണിന്റെ മറുചോദ്യം കേട്ടപ്പോൾ എന്റെ ഉത്തരം പെട്ടെന്ന് വന്നു..  "അതിലൊരു ത്രില്ലില്ല മാൻ"   അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം കിരൺ ബൈക്കിൽ കയറാൻ തുനിയുമ്പോൾ പിറകിൽനിന്ന് ഞാൻ വിളിച്ചുകൂവി.... "നിന്റെ സഹായം...

അരയാലിലകൾ പൊഴിയുന്നു

Image
അരയാലിലകൾ  പൊഴിയുന്നു  കഥയ്ക്ക് ഒരു പേരു കിട്ടിയ സന്തോഷത്തിലായിരുന്നു അഞ്ജലി ..ഏറെ നാളായി ഒരു കഥ എഴുതിയിട്ട് .ഇതിപ്പോൾ രാഹുൽ ബിസിനെസ്സ് ടൂറിലായതു കൊണ്ട് മാത്രം നടന്നതാണ്.രാഹുലിന് കഥകൾ ഇഷ്ടമല്ല ,വായന തീരെയില്ല,കണക്കുകളുടെ ലോകമാണ് അവന്റേത് ,നിക്ഷേപങ്ങളുടെ ,ഓഹരികളുടെ ലോകം  "നിന്റെ കഥ പോലെയല്ല .ജീവിതം ..മൈ ബിസിനെസ്സ് ..ദിസ് ഈസ് റിയാലിറ്റി ..ദിസ് ഈസ് നോട് ഇമാജിനേഷൻ  " ചിലപ്പോൾ പൊട്ടിത്തെറിക്കും .ഇപ്പോൾ അത് ശീലമായിരുന്നു അച്ഛന്റെ ബിസിനെസ്സ് പാർട്ണറിന്റെ മകൻ ,അമേരിക്കയിൽ നിന്നു ബിരുദമെടുത്ത സ്വർണപ്പക്ഷിയെ അച്ഛൻ ഒരു കൂടു കെട്ടി അടച്ചു..കൂട്ടത്തിൽ തന്നെയും .പൊരുത്തക്കേടുകൾ നിറഞ്ഞ കലഹങ്ങൾ നിറഞ്ഞ ആറു മാസം കടന്നു പോയിരിക്കുന്നു. "അടിവയറ്റിലെന്തോ ഒന്നനങ്ങിയോ ?" നേർത്ത ചിരിയോടെ അഞ്ജലി ഉദരത്തിൽ കൈ വെച്ചു .രാഹുലിനോട്  പറയാൻ ഒരു സർപ്രൈസ് ഉണ്ട് .രണ്ടു മാസം കഴിഞ്ഞിട്ടാണ് താൻ പോലും അറിഞ്ഞത് .ഒരു പാട് പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും തന്റെ ആദ്യ പ്രണയം രാഹുൽ ആണ്. രാഹുലിന് അതറിയില്ല എന്നേയുള്ളു. പുറത്തു കാറിന്റെ ഹോൺ  കേട്ടു അഞ്ജലി  എഴുനേറ്റു  രാഹുൽ ക്ഷീണിതനായിരുന്നു അയാൾ അവ...

REUNION FULL PART

Image
പൂർണ്ണനഗ്നമായി കിടന്നിരുന്ന ആ മൃതദേഹത്തിൽ ആകെ രണ്ട് മുറിവുകളേ ഉണ്ടായിരുന്നുള്ളു..  1)  കൂർത്തതും, അതുപോലെ തന്നെ വീതിയേറിയതുമായ ഏതോ ആയുധം ഉപയോഗിച്ച് ആ ശവശരീരത്തിന്റെ മലദ്വാരം കുത്തികീറിയിരുന്നു..  2) ആ മൃതദേഹത്തിൽ നിന്ന് ലിംഗം അറുത്തുമാറ്റപെട്ടിരുന്നു.. മാത്രവുമല്ല മുറിച്ചെടുത്ത ആ അവയവം പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അവിടെനിന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.. #############################   എന്റെ പേര് അനിയൻ, മുഴുവൻ പേര്  അനിയൻ ഈശ്വർ.. മുപ്പത്തിനാല് വയസ്സ് പ്രായം, അവിവാഹിതൻ, തൃശ്ശൂർ സ്വദേശി.. ഇന്ത്യൻ മിലിട്ടറിയിൽ 'നായക് സുബേദാർ' ആയി സേവനമനുഷ്ഠിക്കുന്നു.., കർണ്ണാടകയിലെ ബിജാപൂരിൽ ആയിരുന്നു എട്ട് വർഷത്തോളം...   നീണ്ട കാലയളവിന് ശേഷം  ആദ്യമായി ലീവ് എടുത്തു നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ഞാനിപ്പോൾ... ഇത്രനാളും നാട്ടിലേക്ക് വരാൻ താല്പര്യമില്ലാതിരുന്ന എന്നെ പെട്ടെന്ന് ഈ ലീവ് എടുത്തു നാട്ടിലെത്താൻ പ്രേരിപ്പിച്ച ഘടകം ഞാൻ പണ്ട് പഠിച്ച പ്ലസ്ടു ബാച്ചിന്റെ റീയൂണിയൻ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ്...  പതിനെട്ട് വർഷം മുൻപേ പ്ലസ്ടു പഠിക്കുമ്പോൾ ഞങ്ങൾ 6 കൂട്ട...