നമ്മളിൽ ഫുൾപാർട്ട് 🍂🍂🍂🍂🍂
നമ്മളിൽ ഫുൾപാർട്ട് 🍂🍂🍂🍂🍂 "നമ്മുക്ക് പിരിയാം രഞ്ജൻ....!" ഒട്ടും പതറാതെ തന്റെ കണ്ണുകളിൽ നോക്കി തന്നെ അവളത് പറഞ്ഞ് നിർത്തുമ്പോൾ കൊഴിഞ്ഞു വീണ ഇന്നലെകളിലെ ഓർമ്മകൾ ഒരു പുകമറ പോലെ മുന്നിൽ തെന്നി മാഞ്ഞു. ഇന്നേ വരെ അവളുടെ വാക്കുകൾക്ക് ഇത്രമേൽ ഗാഭീര്യം അറിഞ്ഞിരുന്നില്ല. ഉള്ളിൽ നെയ്തെടുത്ത കിനാവുകൾ പരസ്പരം ഇഴകൾ പിരിഞ്ഞ് കെട്ടി പിണഞ്ഞ് ശ്വാസം മുട്ടിക്കും പോലെ..... പ്രണയം നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ മറ്റെന്തൊക്കെയോ ഭാവങ്ങൾ തെന്നി നീങ്ങിയോ...? ഉള്ളിൽ ദേഷ്യം ഇരഞ്ഞ് കയറുന്നുണ്ട്. പാർക്കിൽ വേറെയും ആളുകൾ ഉള്ളത്കൊണ്ട് അവൻ സ്വയം നിയന്ത്രിച്ച് നിർത്തി. "എന്താടി..... ഒരു ഡോക്ടർ മുന്നിൽ വന്ന് നിന്നപ്പോഴേക്കും എന്നെ വേണ്ടതായോ?" അവൾ ഒന്നും മിണ്ടിയില്ല. പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു. തന്റെ ഗൗരവം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്ന ഒരു പാവം പെണ്ണ്.... പക്ഷെ ഇന്നവളുടെ നോട്ടമത്രയും തന്റെ കണ്ണുകളിൽ തന്നെയാണ്. "നിനക്കൊന്നും പറയാൻ ഇല്ലേ മഞ്ജു?" "എന്താണ് ഞാൻ പറയേണ്ടത് രഞ്ജൻ? ഇത്രയും കാലം പറഞ്ഞില്ലേ ഞാൻ..... ഇനി എനിക്കൊന്നും പറയാൻ ഇല്ല. എന്റെ കല്യാണമാണ്. സ...