പൌരുഷം പ്രണയം വെക്കുന്നവർ

"നീയൊരു സുന്ദരിയാണു പെണ്ണേ..നിന്റെ മേൽ എത്ര പ്രാപിച്ചിട്ടും നിന്നോടുള്ള കൊതി തീരണില്ല.."

അവളുടെ ദേഹത്തു നിന്നും വിയർത്തൊലിച്ച് എഴുന്നേൽക്കുന്നതിനിടയിൽ അയാൾ മന്ത്രിച്ചു..

"ഇനിയും കൊതി തോന്നണുണ്ടേൽ പറയണം..അതിനു കൂടിയുള്ള കാശു തന്നാ മതി.."

അയാളുടെ വാക്കിൽ യാതൊരു ഭാവ ഭേദവുമില്ലാതെ കിടന്നിടത്തു നിന്നും അവൾ മറുപടി നൽകി..

"നീയെന്താ ഇങ്ങനെ സംസാരിക്കുന്നെ..

ഞാൻ തരുന്ന കാശിനപ്പുറം നിനക്കെന്നിൽ യാതൊരു സംതൃപ്തിയും ഇല്ലെ.."

അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് അഴിച്ചിട്ട വസ്ത്രങ്ങൾ ഓരോന്നായ് അണിയാൻ തുടങ്ങി..

"കാശിനു വേണ്ടിയാണു ഞാനെന്റെ ദേഹം വിൽക്കണത്..

കരാറു പറഞ്ഞ സമയം വരെ നിങ്ങളെ സുഖിപ്പിക്കുക മാത്രം..

അതിനിടയിൽ ഞാനെന്തിനു സംതൃപ്തി തിരയണം.."

" എന്നെ പോലൊരു ഊർജ്ജസ്വലനായ പുരുഷനു മുന്നിൽ നിനക്കൊരു സുഖവും ലഭിക്കുന്നില്ലെന്നൊ.."

"നിങ്ങളോ പുരുഷൻ..?

സ്വന്തം ഭാര്യയിൽ സംതൃപ്തി കണ്ടെത്താതെ മറ്റൊരു പെണ്ണിനു മുന്നിൽ കീഴടങ്ങുന്ന നിങ്ങളെ പുരുഷനെന്ന് ഞാൻ വിളിക്കില്ല..

എനിക്കു മേൽ പടർന്നു കയറുമ്പോൾ നിങ്ങളുടെ സാമിപ്യം കൊതിക്കുന്ന അവളെ നിങ്ങൾ ഓർക്കുന്നില്ലെങ്കിൽ നിങ്ങളെങ്ങനെയാണു ഒരു പുരുഷനാവുക.."

അവളുടെ ചോദ്യം അയാളിലെ പൌരുഷത്തെ അക്ഷരാർത്ഥത്തിൽ ഇല്ലാതാക്കും വിധമായിരുന്നു..

ഒരു നിമിഷം അയാൾ തന്റെ ഭാര്യയുടെ മുഖം മനസ്സിൽ ഓർത്തു പോയി..

അവൾക്കെന്നെ എന്ത് ഇഷ്ടമാണെന്നൊ..

യാതൊന്നും ആഗ്രഹിക്കാതെ അവൾ തന്റെ ഇച്ഛകൾ നിറവേറ്റി തരാറുണ്ട്..

എന്നിട്ടും അവൾക്കു നൽകേണ്ടതൊന്നും നൽകാതെ ഞാൻ മറ്റൊരു പെണ്ണിനെ ആശ്രയിക്കുന്നു..

കാശിനു വേണ്ടി സ്വന്തം ദേഹം വിൽക്കണ പെണ്ണിനു മുന്നിൽ പോലും താൻ നൽകുന്ന കാശിന്റെ പോലും  വിലയില്ലാതെ ഞാൻ തോറ്റു പോയിരിക്കുന്നു..

അവൾക്കു നൽകാനുള്ള പണം പേഴ്സിൽ നിന്നും എടുത്ത് നൽകുമ്പൊ അയാളുടെ കൈകൾക്കൊപ്പം മനസ്സും വിറയ്ക്കുന്നുണ്ടായിരുന്നു..

പിന്തിരിഞ്ഞു നടക്കും മുന്നെ അയാൾ ഉറപ്പിച്ചിരുന്നു..

ഇനി ഒരിക്കലും മറ്റൊരു പെണ്ണിലെ സുഖം തേടി അലയില്ലായെന്ന്..
------------------------------------------

( താലി കെട്ടിയ ഭാര്യയ്ക്ക് സംതൃപ്തി നൽകാതെ, മറ്റു പെണ്ണിലെ സുഖങ്ങൾ തേടിപ്പോകുന്നവർ ഒന്നു ചിന്തിക്കുക..

നിങ്ങൾ പൌരുഷം പണയം വെക്കുകയാണു..)

*ശുഭം*

സോളോ-മാൻ

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

⚜️ആ വലിയ വീട്ടിലെ പെണ്ണ് '⚜️ഫുൾ പാർട്ട്⚜️