കനലെരിഞ്ഞ വാചാലതകള്‍..! 4

കനലെരിഞ്ഞ വാചാലതകള്‍..!
___________________________
അഗ്നിജ്വാല-4

         ഛായങ്ങള്‍..! ചായക്കൂട്ടുകള്‍..! അവ എന്‍റെ സ്വരുക്കൂട്ടലുകളിലെ കുഞ്ഞുകുഞ്ഞു സത്യങ്ങളാവുമ്പോള്‍ ആത്മീയതയിലെ ആസ്ക്തിയുടെ അളവുകോലായ് ഭവിക്കാന്‍ അവയ്ക്കു കഴിയും...! ലൈസോസൈം നഷ്ടപ്പെട്ടവന്‍റെ കണ്ണീരിലെ ജീവാഗ്നിയായ് പായ്കടലാസില്‍ അവ താളം പിടിക്കുന്നത് വെറുതെ നോക്കിനില്‍ക്കാറുണ്ട്..!

        എന്‍റെ ഭാവനകളുടെ ഇംഗിതങ്ങളെ ഇനിയവക്കാവശ്യമില്ല.. ബ്രഷ്പിടിച്ച്  ചലിക്കുന്ന എന്‍റെ  വിരലുകളുടെ ധ്രുതചലനവും അവ കാംക്ഷിക്കുന്നില്ല..!!

ആവശ്യമുള്ളത് ശ്യൂന്യമായ കടലാസും നിറങ്ങളും ബ്രഷും മാത്രം.!

       അവ തമ്മിലുള്ള ആകസ്മികതയില്‍ കനലെരിയുന്ന അഗ്നിഗോളങ്ങളും ചിതറിത്തെറിച്ച ഹൃദയത്തിന്‍റെ ധൂളികളും ചുവന്ന രാശിയും പുനര്‍ജ്ജനിക്കുന്നത് കാണാം...!

      പ്രതിഷേധമാണത്.. ചായങ്ങള്‍ കൊണ്ടുള്ള പ്രതിഷേധം..!

        റൂമില്‍ അണയാത്ത വെളിച്ചം ഉമ്മയെ അരോസരപ്പെടുത്തുന്നുണ്ടായിരുന്നു.. പാത്രിരാത്രിയിലും ലൈറ്റണക്കാതെ ഷാഹിക്കെന്താവും പണി എന്നറിയാതെ ഉമ്മ വാതില്‍ മുട്ടി..!

"ഷാഹീ.. എന്താണിത്..? പാതിരാത്രിയായിട്ടും ലൈറ്റിട്ടിരിക്കുന്നത്...? ഉറങ്ങുന്നില്ലേ നീ..  ഉറക്കമൊഴിക്കുന്നത് നല്ലതല്ലെന്ന് പലതവണ പറഞ്ഞതല്ലേ ഞാന്‍..."

        പെട്ടെന്ന് ഞാനൊന്നമ്പരന്നു..!
ഉമ്മ..! ചിന്തകള്‍ക്കധീതമാണ് ഇന്നെന്‍റെ ദൃഷ്ടിയും ഇംഗിതങ്ങളും.. ശ്യൂന്യത മാത്രമാണ് ഇന്നെന്‍റെ സൗഹൃദങ്ങളും.. ഈ അവസ്ഥയില്‍.. ഈ അനര്‍ഗ്ഗയാമത്തില്‍ ഉമ്മ എന്നെ കണ്ടാല്‍ അതേതര്‍ത്ഥത്തിലെടുക്കുമെന്ന് എനിക്ക് ഗ്രാഹ്യമില്ലായിരുന്നു..

        ഉമ്മാന്‍റെ പൊന്നുമോനിന്ന് അകലങ്ങളിലാണ് മാതേ..!ആത്മീയതയില്ലാത്ത കരിക്കട്ടയേക്കാള്‍ ഇരുണ്ട നിഴല്‍രൂപം മാത്രമാണ് ഇന്ന് അവിടുത്തെ അരികില്‍...! കനലെരിഞ്ഞ ഏതോ വാചാലതകളുടെ ഉള്‍വലികളില്‍ അകപ്പെട്ട് ഞാനും വെന്തു വെണ്ണീറായ് രൂപാന്തരപ്പെട്ടിരിക്കുന്നു...!!

         എന്നാല്‍ ഉമ്മ വിടാന്‍ ഒരുക്കമല്ലായിരുന്നു.. സ്നേഹശാസനയുടെ രൂപം പ്രാപിച്ച്  തുടരെത്തുടരെ മുട്ടിക്കൊണ്ടിരുന്നപ്പോള്‍ മൂന്നാമതൊന്ന് ചിന്തിക്കാതെ ഞാന്‍ വാതില്‍ തുറന്നു..! പിറന്ന മകന്‍റെ അവസ്ഥാന്തരം കണ്ട് ആ ഹൃദയം ഒന്നമര്‍ന്നു പിടയുമെന്നറിഞ്ഞുകൊണ്ടു തന്നെ...!!

"ഷാ... എന്താ ഇത്.?"

        സ്തംഭിച്ചു നോക്കി നില്‍ക്കുന്ന ഉമ്മാന്‍റെ കണ്ണുകളിലെ മിഴിചലനങ്ങളോടെനിക്ക് മറുപടികളില്ലായിരുന്നു.. അതീ ഭ്രാന്തന്‍റെ അര്‍ഹതകളിലുള്ളതല്ലല്ലോ..?? ദേഹമാകെ ചുവപ്പുപറ്റിപ്പിടിച്ച കോലം കണ്ട മാത്രയില്‍ തന്നെ ഉമ്മ ഒന്നമ്പരന്നു.. കാലൊന്ന് പിറകോട്ട് ഏന്തി വലിച്ചുകൊണ്ട് തുടര്‍ന്നു..!

"എന്താ ഷാ ഇത്.. മേനിയാകെ...?"

"എന്തായാലും ചോരയല്ല ഉമ്മാ..! പരിഭ്രമിക്കേണ്ട.. ഞാനൊരു ചിത്രം വരക്കുന്ന തിരക്കിലായിരുന്നു.."

"ഈ നട്ടപ്പാതിരാക്കോ.? അതും നിന്‍റെ മേനിയില്‍.."

          ദേഹമൊട്ടാകെ പറ്റിപ്പിടിച്ചത് വെറും ചുവന്ന ഛായം മാത്രമാണെങ്കിലും ഹൃദയം പിളര്‍ന്നു ചിന്തിയ ചുടുരക്തത്തിന്‍റെ പരിണാമണതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കു മാത്രം ഗ്രാഹ്യമായ സത്യമായിരുന്നു..!

        ഒരിക്കല്‍ കൂടി ആ ചുവന്ന ഛായം ഞാനെന്‍റെ ശരീരത്തിലെ ഓരൊ കൂപങ്ങളിലും ചാര്‍ത്തുമ്പോള്‍  ഒരു ദേഷ്യഭാവത്തോടെ കയ്യിലുണ്ടായിരുന്ന ബ്രഷ് ഉമ്മ പിടിച്ചു വാങ്ങി..!

         ആ ഹൃദയം തേങ്ങുന്നുണ്ടാവുമെന്നെനിക്കറിയാം.. അതിനൊരു പ്രതിവിധി നല്‍കാന്‍ ഈ മകന്‍ വെറും നിസഹായനല്ലേ...?

        പെട്ടെന്നാണ് ഉമ്മ ആ കാര്യം ശ്രദ്ധിച്ചത്..!
അടുക്കും ചിട്ടയുമില്ലാത്ത എന്‍റെ ബെഡ്ഡിന്‍റെ ഒരറ്റത്ത്  കടലാസില്‍ പകര്‍ത്തിയ ഈര്‍പ്പമുണങ്ങാത്ത ആ ഛായചിത്രത്തെ...!

         മനസ്സൊന്നമ്പരന്നിരിക്കാം.. ഒരുപക്ഷെ.. മകന്‍റെ മനസ്സു തകിടം മറിഞ്ഞതിന്‍റെ വേവലാതിയുമാവാം..!

         എന്തായിരുന്നു ആ ചിത്രമെന്നല്ലേ...??

          പത്തിവിടര്‍ത്തി ഇണചേരുന്ന സര്‍പ്പങ്ങള്‍ക്കിടയില്‍ ചെകുത്താന്‍റെ ദൃംഷ്ടകള്‍ ചുവന്ന രക്തം ചിന്തുന്നുണ്ട്..!!
ചുറ്റിനും കത്തിയെരിയുന്ന വാചാലതകളില്‍ക്കിടയില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഒരൊറ്റ മണ്‍രൂപവും...!!

.
.
(എരിഞ്ഞമരുകയാണ്..!)
__________________________
ഷാഹില്‍ കൊടശ്ശേരി

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁