കൂട്ടത്തിൽ ചേരാത്തവൻ

#കൂട്ടത്തിൽ ചേരാത്തവൻ

കൂട്ടുകാർ വല്ലപ്പോഴുമൊരു ടൂറു പ്ലാൻ ചെയ്യുമ്പോഴോ സിനിമ കാണാൻ വിളിക്കുമ്പോഴോ ഞാൻ അതുമിതും പറഞ്ഞൊഴിഞ്ഞുമാറിയിട്ടുണ്ട്..

ഒടുക്കം അവരും വിളിച്ചു '' കൂട്ടത്തിൽ  ചേരാത്തവനെന്ന്..

പോക്കറ്റ് കാലിയാണെന്ന സത്യം എനിക്ക് മാത്രമറിയുന്ന ഒന്നായത് കൊണ്ടാവാം
ആ വിളിയിലും എനിക്കൊട്ടും സങ്കടം തോന്നാഞ്ഞത്..

വീട്ടു സാധനങ്ങൾ വാങ്ങുമ്പോൾ
അഞ്ചിനും പത്തിനും വേണ്ടി പലയിടത്തും ഞാൻ നിന്നു വിലപേശിയിട്ടുണ്ട് അതു കണ്ടവരിൽ പലരും അറു പിശുക്കനാണെന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട്..

അവരുടെ ആ കളിയാക്കലും എനിക്കൊരു കുറച്ചിലായി തോന്നിയതില്ല..

പൂരപ്പിരുവികാർക്കും നേർച്ചപ്പിരുവുകാർക്കും ഞാൻ എപ്പോഴും അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്തവനായിരിന്നു..
അവർക്കിടയിൽ എനിക്കാ പേര് വീണിട്ടും എനിക്കൊട്ടും കുറച്ചിൽ തോന്നിയിട്ടില്ല..

ബാക്കി കിട്ടേണ്ടത് ചില്ലറ തുട്ടുകളാണെങ്കിലും ഞാനതു കണക്കു പറഞ്ഞു വാങ്ങിയിട്ടുണ്ട് അതു കണ്ടവരിൽ ചിലർ ഒരു ദരിദ്രവാസിയെന്ന കണക്കെ പരിഹാസത്തോടെ പുച്ഛിച്ചിട്ടുണ്ട്..

ആ പുച്ഛവും എനിക്കൊരു വിഷമമായി തോന്നിയതില്ല..

ചിലരെല്ലാം മാറ്റി നിര്‍ത്തിയിട്ടുണ്ട് അവഗണനയോടെ കണ്ടിട്ടുണ്ട്..
പരിഹാസത്തിന്റെ മുനയെറിഞ്ഞിട്ടുണ്ട്..

അപ്പോഴും ഞാൻ ചിരിച്ചിട്ടേയുള്ളു..

അവരിനിയും ചിരിക്കും, പല്ലിളിച്ചു കാട്ടും, പരിഹസിക്കും, പുച്ഛിക്കും, അവഗണിക്കും എങ്കിലും എനിക്ക് നോവില്ല..

കാരണം
ചോറാക്കിയാൽ തികയില്ല എന്നറിഞ്ഞ് കഞ്ഞി വെച്ച് വയറു നിറപ്പിച്ച ഒരമ്മയുടെ മകനിതൊന്നും ഒരു സങ്കടങ്ങളല്ല..

അച്ഛനുണ്ടേൽ മോനിങ്ങനെ കഷ്ടപ്പെട്ട് വളരേണ്ടി വരില്ല എന്ന് പറയുന്ന അമ്മയുടെ കഥനങ്ങൾക്ക് മുമ്പിൽ ഇതൊന്നും ഒരു വിഷമമായി  തോന്നിയിട്ടില്ല..

ആ അമ്മയുടെ പുഞ്ചിരി മാത്രം ഇഷ്ടമുള്ളത് കൊണ്ടാകണം ഞാനിങ്ങനെയൊരു
കൂട്ടത്തിൽ ചേരാത്തവനായത്..

എ കെ സി അലി
ഫോട്ടോ വര കടപ്പാട്

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁