എന്റെ കഥ

❤എന്റെ കഥ❤
ഫുൾ പാർട്ട്‌

" ഞാൻ വരാം നവിൻ, ക്യൂൻ ടവർലെ കോഫി ഷോപ്പിലല്ലെ. 11 മണിയാകുമ്പോളേക്കും ഞാൻ വരാം. ശരി" . പ്രിയ ഫോൺ വച്ചിട്ട് കാന്റീനിലെ വഴിയിലേക്ക് നടന്നു. എറണാകുളം റെവന്യൂ വകുപ്പിലെ ക്ലർക്ക് ആയിരുന്നു പ്രിയ. ," ആരായിരുന്നു ഫോണിൽ , ഹസ് ആണോ?" " ഏയ് ഒരു ഫ്രണ്ട് ആയിരുന്നു." സഹപ്രവർത്തകയായ സാറാമ്മ ജോസഫിനോട് അങ്ങനെയേ പറഞ്ഞുള്ളൂ പ്രിയ. വൈകിട്ട് ആലുവയിലെവീട്ടിലേക്ക്‌ പോകാൻ മെട്രോയിൽ കയറിയപ്പോൾ രണ്ടു ഇണകുരുവികളെ കണ്ടപ്പോലാണ് അവൾ‌ നവിന്റെ കാര്യം ഓർമയിൽ വന്നത്. തനി നാട്ടിൻപുറത്ത് കാരിയായ തനിക്ക് എറണാകുളത്ത് മഹാരാജാസ് എന്ന കോളേജിലേക്ക് ഡിഗ്രീ പഠനത്തിനായി വരുമ്പോൾ ആരെയും പോലെ സിറ്റി ലൈഫ് ആസ്വദിച്ചു പടിക്കാമെന്നായിരുന്നൂ ആഗ്രഹം. അതുകൊണ്ടാണ് ഹോസ്റ്റൽ ലൈഫ് വേണമെന്ന് വാശി പിടിച്ചതും. എന്നിട്ടും ഏട്ടനും അച്ഛനും സമ്മതിച്ചില്ല. അമ്മക്ക് എപ്പോളും തന്റെ പക്ഷമേ ഉണ്ടാരുന്നുള്ളു. പെൺകുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കണമെന്ന് അമ്മയുടെ വാശിയായിരുന്നു. കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾക്ക് വലിയ ആഗ്രഹങ്ങളൊന്നും ഉണ്ടാകില്ലത്രെ. അച്ഛനും ഏട്ടനും സ്നേഹമില്ലായ്മ അല്ല. ഞാനെന്ന കിലുക്കാംപെട്ടി വീടിലില്ലെങ്കിൽ വീടുറങ്ങുമെന്ന് പേടിച്ചിട്ടാണ്. എന്നിട്ടും എന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി അവർ സമ്മതിച്ചു. എല്ലാ ആഴ്ചാവസാനം വീട്ടിൽ ഹാജർ വച്ചേക്കാമെന്ന കണ്ടിഷണിൽ മാത്രം. അങ്ങനെ എറണാകുളത്തേക്ക് താമസം മാരിയപ്പോലേക്കും അമ്മയ്ക്കും സങ്കടമായി. കാര്യം കൂട്ടുനിന്നെങ്കിലും എന്റെ ഒച്ചയും അനക്കവും ഇല്ലാതിരിക്കാൻ അമ്മയ്ക്കാവുമായിരുന്നില്ല. എറണാകുളത്തേക്ക് താമസം മാറിയെങ്കിലും കോളേജിലെ വിധി മറ്റൊന്നായിരുന്നു. ആകെക്കൂടി ഒറ്റപ്പെട്ട അവസ്ഥ. കൂടെയുള്ള റൂം മേറ്റ് വേറെ ഡിപ്പാർട്ട്മെന്റിൽ ആണ്. ഞാൻ bcom സെക്ഷനിലേക് നീങ്ങി. ക്ലാസ്സ് കണ്ടപ്പോളേ ഉള്ളിൽ ഭയം. പരിചയമില്ലാത്ത കുട്ടികൾ. എന്നിലെ കിലുക്കാംപെട്ടി അസ്ഥമിച്ചു പോകുമോ എന്ന് ഭയന്നു. എല്ലാവരും എറണാകുളം സ്വദേശികൾ. താൻ മാത്രം ഇത്ര ദൂരെ നിന്നും. അങ്കമാലിക്കപ്പുറം ചാലക്കുടി അത്ര ദൂരമല്ല എങ്കിലും കോളേജിലേക്ക് ഉള്ള പോക്കുവരവ് ബുദ്ധിമുട്ടായി തോന്നിയത് കൊണ്ട്...

അങ്ങനെ കോളേജിലെ ആദ്യദിനം കടന്നു. കുറച്ച് കൂട്ടുകാരികളെ കിട്ടി. മൃദുല ആയിരുന്നു തന്റെ സ്വഭാവത്തിന് ചേരുന്നതെന്ന്‌ തോന്നി. തന്നിലും കുറച്ചൂടെ തന്റേടിയായ കുട്ടി ആയിരുന്നു അവൾ. രണ്ടാംനാൾ തൊട്ട്‌ സീനിയര് പിള്ളാരുടെ ശല്യം തുടങ്ങി.മൃദുല രക്ഷപ്പെട്ടു. അവൾക്ക് ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായ പ്രവീനുമായി ഇഷ്ടമുണ്ടായിരുന്ന കാരണം അവളെ റാഗ്ഗിങിൽ നിന്നും അവൻ ഒഴിവാക്കി. മൃദുലയുടെ വീടിനടുത്ത് ആയിരുന്നു പ്രവീണിന്റെ വീടും. അയാൾ പറഞ്ഞിട്ടാണ് അവൾ ഇവിടെ ചേർന്നത്പോലും. എന്നാൽ തന്റെ കാര്യം കഷ്ടതിലായി. റാഗിങ്ങിന് ചേട്ടന്മാർ വിളിക്കുമ്പോൾ ഓരോ ടാസ്ക് തരും . തനിക്ക് കിട്ടിയ ടാസ്ക് ചെറുക്കൻ കാണാനായിരുന്നു.കിട്ടിയ ചെറുക്കനോ നവീനും. ഒരുവിധം എല്ലാം ഒപ്പിച്ച് വന്നപ്പോൾ ഇഷ്ടപ്പെട്ടെങ്കിൽ കല്യാണം ഉടൻ നടത്താമെന്നും പറഞ്ഞ് എങ്ങനെയോ രക്ഷപ്പെട്ടു. പിന്നീട് അധികം കളിക്കാൻ വരാൻ അവർക്ക് സമയമുണ്ടായില്ല. എക്സാം തുടങ്ങിയിരുന്നു. ക്ലാസിൽ എല്ലാവരും കമ്പനിയായി. നവീൻ നല്ലൊരു ഫ്രണ്ട് ആയിമാറുകയായിരുന്നു. "അന്ന് ശരിക്കും ഇഷ്ടപ്പെട്ടിട്ട്‌ ആണോ കല്യാണത്തിന് സമ്മതിച്ചത്?" "അതേ" "എന്നാൽ നമുക്ക് ശരിക്കും കല്യാണം കഴിച്ചാലോ?"

തുടരും.....

എന്റെ കഥ രണ്ടാം ഭാഗം

ആ പറഞ്ഞത് കളിയോ കാര്യമോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല."കാര്യമായാ പറഞ്ഞത്. എനിക്കുതന്നെ ശരിക്കും ഇഷ്ടമായി. " അങ്ങനെ തുടങ്ങിയ പ്രേമം, കോളേജിലെ പുൽക്കൊടിവരെയറിഞ്ഞിരുന്നൂ. അത്രക്കിഷ്ട്ടമായിരുന്നു തങ്ങൾക്കിടയിൽ. പഠനം പൂർത്തിയാക്കാറായപ്പോളാണ് നവീന് ആസ്ട്രേലിയയിൽ ജോലികിട്ടി പോയത്. താൻ വീട്ടിലേക്കും. നാട്ടിൻ പുറത്തെ സമൃദ്ധിയിൽ 6 മാസം നിന്നു. അച്ഛനും അമ്മക്കും ചേട്ടനും സന്തോഷം. ചേട്ടന് കല്യാണാലോചനകൾ വന്നുതുടങ്ങി. തന്റെ കല്യാണം കഴിഞ്ഞുമതി ഏട്ടന്റെ എന്ന് ഏട്ടൻ വാശിപിടിച്ചു. അല്ലേലും എന്തുകിട്ടിയാലും ആദ്യം എനിക്ക് എന്നുള്ളതായിരുന്നു ഏട്ടന്. എന്നാൽ നവീൻ വരുന്നത് വരെ കാത്തിരിക്കാൻ താൻ തയ്യാറായി അതിനൊരു ഒഴിവും പറഞ്ഞു, സർക്കാർ ജോലി വേണമെന്ന്. പിന്നെ psc test കളോട്‌ മല്ലുപിടിത്തമായിരുന്നു. ആ ഇടക്കാണ് ഏട്ടൻ നവീന്റെ പ്രേമലേഖനങ്ങൾ മുറിയിൽ നിന്നും പിടിച്ചെടുത്തത്. എന്നിട്ടും ആരും അറിയാതെ തന്നോട് മാത്രം ചോദിച്ചു. താൻ എല്ലാം ഏട്ടനോട് തുറന്നു പറഞ്ഞു. തന്റെ ഇഷ്ട്ടത്തിനെതിരായി ഏട്ടൻ ഒന്നും പറഞ്ഞില്ല. നവീനോട് സംസാരിച്ചു. അപ്പോളാണ് നവീൻ ഇൗ ബന്ധത്തിൽ അവന്റെ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും താൽപര്യമില്ലെന്ന് പറഞ്ഞത്. അവർക്ക് നല്ല സ്ത്രീധനം വേണമായിരുന്നു. അതും നാട്ടിൻ പുറത്തെ ഞങ്ങളുടെ 4 ഏക്കർ സ്ഥലത്തിന് കിട്ടുന്ന വില എറണാകുളത്തെ ഒരു വലിയ കോടീശ്വരന്റെ പത്തിലൊന്നുപോലുമില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാകണം അവന്റെ അച്ഛൻ അങ്ങനെ പറഞ്ഞത്. താനന്ന്‌ ആകെ മരവിച്ചുപോയി. നവീൻ പിന്നെ പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടിയില്ല. മറക്കാൻ കഴിയുമായിരുന്നില്ല. ഏട്ടനും തനിക്കും ആലോചനകൾ മുറുകുമ്പോഴും താൻ ജോലി വേണമെന്ന് വാശി പിടിച്ചു. രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പായി കരുതി. സ്ത്രീധനം വേണ്ടാത്ത കല്യാണം കഴിഞ്ഞാലും ജോലിക്ക് പോകാമെന്ന ഒരാലോചന ഉറച്ചുവന്നപ്പോൾ ഏട്ടനും വാശിപിടിച്ചു. അങ്ങനെയാണ് ഹരിയേട്ടന്റെ ഭാര്യയാകുന്നത്. കല്യാണം കഴിഞ്ഞ അന്നുതന്നെ തന്റെ എല്ലാകാര്യങ്ങളും ഹരിയെട്ടനെ അറിയിച്ചു. "നിനക്കെന്ന് എന്നോടൊത്ത് ജീവിച്ചുതുടങ്ങണമെന്നു തോന്നുന്നോ അന്നു പറഞ്ഞാൽ മതി. എനിക്കുമുണ്ടായിരുന്നു ഒരു പ്രണയപരാജയം. അതിൽനിന്നും ഇപ്പോൾ ഞാൻ മുക്തിനേടി. മൂന്ന് വർഷം അമ്മ കരഞ്ഞുപറഞ്ഞത് കൊണ്ടാണ് ഇൗ കല്യാണം നടന്നത്. "...
ഹരിയെട്ടന്റെ വീട്ടിൽ അമ്മയും അനിയനും അനിയന്റെ ഭാര്യയും ആണുണ്ടായിരുന്നത്. അനിയൻ പ്രേമിച്ചു വിവാഹം കഴിച്ചതായിരുന്നു. ഹരിയേട്ടന്റെ കാര്യത്തിൽ അമ്മക്കുണ്ടായ ആവലാതി അതോടെ കൂടി. ഏട്ടൻ നിൽക്കുമ്പോൾ അനിയൻ കല്യാണം കഴിച്ചത് കാരണം അമ്മ വളരെ വിഷമിച്ചു. അവരുടെയൊക്കെ മുമ്പിൽ നല്ല ഭാര്യാഭർത്താക്കന്മാരായിരിക്കാൻ എന്നെ ഹരിയെട്ടൻ സഹായിച്ചു. പക്ഷേ എന്റെ ഏട്ടൻ എല്ലാം മനസ്സിലാക്കിയിരുന്നു. എന്നെ ഉപദേശിക്കാൻ ഏട്ടത്തിയമ്മയോടും പറഞ്ഞേൽപ്പിച്ചിരുന്നു. എന്നാലും എനിക്കൊന്നും തലയിൽ കയറിയില്ലായിരുന്നൂ. അപ്പോഴാണ് ldc റിസൾട്ട് വന്നതും എനിക്ക് റാങ്ക് ലിസ്റ്റില് പേരുണ്ടെന്നും അറിഞ്ഞത്. ഒരു സർക്കാരുദ്യോഗസ്ഥ ആകാനുള്ള ഭാഗ്യം. എനിക്ക് എന്റെ വിഷാദത്തിൽ നിന്നും  രക്ഷപ്പെടാൻ കിട്ടിയ മാർഗം ഞാൻ സ്വീകരിച്ചു. ഹരിയെട്ടനും സന്തോഷമായി. ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സർക്കാരുദ്യോഗം ലഭിച്ചപ്പോൾ അത് ഹരിയേട്ടന്റെ മാത്രം ഭാഗ്യമായി കുടുംബത്തിലുള്ളവർ കരുതി. 2 വർഷമായി തന്റെ രക്ഷപ്പെടൽ തുടരുന്നു.

ഹരിയേട്ടനോട് ഒരിഷ്ടം മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് നവീൻ വിളിച്ചത്. നാളെ എന്തായാലും ചാലക്കുടി വീട്ടിൽ പോകണം. ശനിയാഴ്ച ആണ്.  ഹരിയേട്ടന് ഉച്ചവരെയുള്ളു. രാവിലെ നവിനെ കാണാം. എന്നിട്ട് വീട്ടിലേക്ക് പോകാം. വീട്ടിലെത്തിയപ്പോൾ ഒരു സമാധാനം. പുതിയ വീട്ടിലേക്ക് മാറിതാമസിച്ചിട്ട്‌ ഇപ്പൊൾ 3 മാസമായതേയുളളൂ. ഹരിയേട്ടന്റെ മാത്രം കഷ്ടപ്പാടിന്റെ ഫലം. തന്റെ പേരിലും അവകാശമെഴുതിയിരുന്നു. അമ്മയും അനിയനും ഭാര്യയും അവരുടെ 1വയസ്സായ മകനും ഇപ്പോഴും തറവാട്ടിൽ തന്നെയാണ് താമസം. ഹറിയെട്ടൻ 10 മിനിറ്റിനുള്ളിൽ വരും. ചായയിട്ട് മേശപ്പുറത്ത് വച്ച് അവൾ കാത്തിരുന്നു.

തുടരും...

എന്റെ കഥ മൂന്നാം ഭാഗം

ഹരി എത്തി. "പ്രിയേ , ഞാനൊന്നു കുളിച്ച് ഫ്രഷ് ആയിട്ടു വരാം."
ഹരി മടങ്ങിവന്നപ്പോൾ പ്രിയ ചായ കൊടുത്തു. " ഇന്ന് അച്ഛൻ വിളിച്ചിരുന്നു. നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. "ഉം, എന്നെയും വിളിച്ചിരുന്നു. ആ സ്ഥലം വിൽക്കുന്ന കാര്യം സംസാരിക്കാനായിയാണ്. നല്ലൊരു കമ്പനിയാണ് അതേറ്റെടുക്കാൻ വന്നിരുക്കുന്നെ. " " ഇപ്പൊൾ അത് 2 ഏക്കറേയുള്ളു. കല്യാണ ആവശ്യത്തിന് 2 ഏക്കർ അന്നു വിറ്റപ്പോൾ തുച്ഛമായ വിലയാണ് കിട്ടിയത്. " "എന്നാലും സാരമില്ല. അവരോട് ഇങ്ങോട്ട് വരാൻ പറ. ഇവിടെ നമുക്ക് നല്ല സ്ഥലം നോക്കി വാങ്ങാം. " മൊത്തം പൈസയിൽ പകുതി എനിക്ക് തരാനാ തീരുമാനം." "അതെന്തായാലും അതിൽ പത്തു പൈസ എനിക്ക് വേണ്ട. തന്റെപേരിൽ അക്കൗണ്ടിൽ ഇടാം. " പിന്നെ... " "ഉം എന്താടോ.. എന്തോ പറയാനുണ്ടല്ലോ ? പറയ്. ഇപ്പൊൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ്സ്‌ അല്ലേ." " ഹരിയേട്ടാ ഇന്നു നവീൻ വിളിച്ചിരുന്നു. " ഹരി പ്രിയയുടെ മുഖത്തേയ്ക്ക് നോക്കി. മനസ്സിൽ എന്തോ ഭാരം അനുഭവപ്പെടുന്നത് പോലെ ഹരിക് തോന്നി. " എന്നിട്ടെന്ത് പറഞ്ഞു?" " നാളെ ഒന്നു കാണണമെന്ന് പറഞ്ഞു. രാവിലെ 11 മണിക്ക് ക്യൂൻ ടവർസ് ലെ കോഫി ഷോപ്പിൽ കാണാമെന്ന്. " " താൻ എന്ത് പറഞ്ഞു?" " വരാമെന്ന്" " താനതൊന്നും മറന്നില്ലാരുന്നല്ലേ?"  പ്രിയക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല. ഒക്കെ മറന്നു ഹരിയേട്ടനെ സ്നേഹിച്ചു തുടങ്ങി എന്ന് പറയണം എന്നുണ്ട് . പക്ഷേ അതിങ്ങനെ പറയാനല്ല താൻ ആഗ്രഹിച്ചത്. ഹരി എഴുന്നേറ്റ് നടന്നു. പ്രിയ അടുക്കളയിലേക്കും.

പിറ്റേന്ന്..
" താൻ നവീനേ കണ്ടിട്ട് ബാങ്കിലേക്ക് വന്നാൽ മതി. എല്ലാം എടുത്ത് കാറിലേക്ക് വച്ചേക്ക്. നമുക്ക് നേരെ അങ്ങ് പോകാം. " " ശരി" വീട്ടിൽ നിന്നിറങ്ങുമ്പോൾ ഹരിയുടെ മനസ്സ് വിങ്ങുകയായിരുന്നു. പ്രിയ തന്റെ ജീവിതത്തിൽ വന്നിട്ട് 2 വർഷമായി. തന്റെ കൂടെ ഒന്നായില്ലെങ്കിലും അവളോടുള്ള തന്റെ സ്നേഹം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. ദിവ്യ ഒരു കാശുകാരനെ കല്യാണം കഴിച്ചു പോകുമ്പോൾ തന്നെ വഞ്ചിച്ച പെൻവർഗത്തോട് തന്നെ വെറുപ്പായിരുന്നു. പെണ്ണുങ്ങളെല്ലാം ഇങ്ങനെ തന്നെയാണെന്ന് വിശ്വസിച്ച് ലഹരിക്ക് അടിമപ്പെട്ടകാലം. അനിയൻ പ്രേമിച്ചുവിവാഹം കഴിച്ചതോടെ എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ലഎന്ന് തിരിച്ചറിഞ്ഞു. അമ്മയുടെ നിർബന്ധങ്ങളും സങ്കടങ്ങളും കണ്ട് മനസ്സലിഞ്ഞ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്ന നിമിഷങ്ങൾ. ഒരുനാൾ കല്യാണാലോചന യുമായി അമ്മ വന്നു. ഏറെ ആലോചനകളിൽ അമ്മക്കിഷ്ട്ടപ്പെട്ട പെൺകുട്ടി പ്രിയയായിരുന്നു. എല്ലാം അമ്മയുടെ ഇഷ്ടം. പെൺകുട്ടിയെ കാണാനോ ഒന്നും അന്വേഷിക്കാനോ ശ്രമിച്ചില്ല. പക്ഷേ ഒരുദിവസം ബാങ്കിൽ തന്നെ കാണാൻ ഒരു വിസിറ്റർ വന്നു.  പ്രിയയുടെ ഏട്ടൻ ജയൻ. പ്രിയ എന്ന പേരുമത്രം കേട്ടിട്ടുള്ള ഞാൻ അന്ന് അവളെ കുറിച്ച് എല്ലാമറിഞ്ഞു.  സ്നേഹിച്ചവരുടെ ചതി പെൺകുട്ടികളും വർഷങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് അന്നെനിക്ക് മനസിലായി.വീട്ടിലെത്തി ആദ്യമായി പ്രിയയുടെ ഫോട്ടോ കാണണമെന്ന് അമ്മയോട് പറഞ്ഞു. അതിയായ സന്തോഷത്തിൽ അമ്മ ഫോട്ടോ തന്നു. പ്രിയ.. അവളുടെ വീട്ടിലെ കിലുക്കാംപെട്ടി എന്ന് അവളുടെ ഏട്ടൻ പറഞ്ഞ പെണ്ണ്. ആ പുഞ്ചിരി മനസ്സാകെ നിറഞ്ഞു. ജീവിതത്തിൽ പുതുവസന്തം ആഗമണമായി എന്നറിഞ്ഞു. എല്ലാം അറിഞ്ഞുകൊണ്ട് അവളെ സ്വീകരിച്ചു. ആദ്യരാത്രി തന്നെ അവൾ ഏട്ടൻ പറഞ്ഞ കഥ ഒന്നുകൂടെ ആവർത്തിച്ചു. ഇവൾ നല്ലകുട്ടിയാണ്. എല്ലാം ശരിയാകുമെന്ന ഉറച്ച വിശ്വാസം മനസ്സിലുണ്ടായിരുന്നു. എല്ലാം പതിയെ മാറുമെന്നും. ഇത്രയും നാൾ നല്ല സുഹൃത്തായി കഴിഞ്ഞു. അവളുടെ നല്ല ചങ്ങാതിയായി കണ്ട് അവൾ ഇല്ല കാര്യങ്ങളും തന്നോട് തുറന്നു പറയുമായിരുന്നു. പക്ഷേ ഇപ്പൊൾ നവീൻ വീണ്ടും വന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. അയാളുടെ കല്യാണം കഴിഞ്ഞെന്ന് പ്രിയയുടെ ഏട്ടൻ പറഞ്ഞറിയാം. അതും ഒരു കാശ്കാരിയെ. പിന്നെന്താണ്?? പ്രിയയുടെ ദുഃഖം മാറിവന്നതായിരുന്നു. വീണ്ടും....

തുടരും

എന്റെ കഥ നാലാം ഭാഗം

ബാങ്ക് എത്തിയത് പോലും ഹരി അറിഞ്ഞില്ല. യാന്ത്രികമായിരുന്നു അന്ന് ഹരിയുടെ പ്രവൃത്തികളെല്ലാം.

ഹരി പോയികഴിഞ്ഞ് പ്രിയ റെഡയായി ഇറങ്ങി. മെട്രോ വന്നതോടെ യാത്രാ സമയം അധികം വേണ്ടിവന്നില്ല. 11 മണി ആയപ്പോഴേക്കും എറണാകുളത്തു ചെന്നു. കോഫി ഷോപ്പിൽ നവീൻ ഉണ്ടായിരുന്നു. പണ്ടത്തെത്തിലും തടിവച്ചു

നവീന്. ഇന്നലെ നവീൻ വിളിച്ചപ്പോൾ തന്നെ ആലോചിച്ചതാണ് എന്തിനാണീ കൂടിക്കാഴ്ച എന്ന്. പക്ഷേ അവനെയൊന്ന് കാണണമെന്ന് മനസ്സിലുറപ്പിച്ചിട്ട്‌ കുറെ നാളായി. ഇവനെ കണ്ട് രണ്ടു വാക്ക് പറഞ്ഞ് മനസ്സിൽ ഉണ്ടായിരുന്നത് മുഴുവൻ കഴുകി കളഞ്ഞിട്ട് വേണം ഹരിയേട്ടന്റെത് മാത്രമാകാൻ. അങ്ങനെയൊരു നല്ല ഭർത്താവിനെ തന്നതിന് നന്ദി അറിയിക്കണം. ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചതല്ല. പക്ഷേ ഇങ്ങോട്ട് വിളിച്ച് കാണണമെന്ന് പറഞ്ഞപ്പോൾ കാര്യം എന്താണെന്ന് അറിയണമെന്ന് തോന്നി. അങ്ങനെയാണ് കോളേജിലെ തന്റെയും നവീന്റെയും ഫ്രണ്ട് ആയ ഗോകുലിനെ വിളിച്ചത്. അവനത്ഭുതമായിരുന്നു തന്റെ വിളി. എത്രയോ നാളുകളായി ഇല്ലാതിരുന്ന ബന്ധം. അവൻ തന്റെ ചോദ്യത്തിന് മറുപടി നൽകി. നവീന്റെ അച്ഛന്റെ ബിസിനസ് തകർന്നു. നവീൻ ഒരുപാട് കടം വാങ്ങി ഒരുവിധം എല്ലാം ശരിയാക്കി. പക്ഷേ കടം മൂത്ത് വീട് ജപ്തി ചെയ്തിരുന്നു. നാട്ടിൽ തന്നെ ഒരു വാടക വീട്ടിലേക്ക് മാറേണ്ട അവസ്ഥ. കൂടെയുണ്ടാകും എന്ന് പ്രതീക്ഷിച്ച ഭാര്യയും അമ്മായച്ചനും കയ്യൊഴിഞ്ഞു. അങ്ങനെ എല്ലാം ഗോകുൽ പറഞ്ഞു.

"Hi, നവീൻ " "  പ്രിയാ... സുഖമാണോ തനിക്ക്?"  " സുഖം" " എന്താ കഴിക്കാൻ?" " ഒരു കോഫി മാത്രം"  രണ്ടു കോഫീക്ക്‌ ഓർഡർ കൊടുത്തു. " നീ പണ്ടത്തേതിലും സുന്ദരിയായിരിക്കുന്നു" " താങ്ക്യൂ, നീ പക്ഷേ തടിച്ചു." " ഇതിലും തടി ഉണ്ടാരുന്നു. ഇപ്പൊൾ വളരെ കുറഞ്ഞു."  " എന്താ എന്നെ കാണണമെന്ന് പറഞ്ഞത്?"  കോഫി വന്നു. " നീ കോഫി കുടിക്ക്‌" " ഉം" " നീ സുഖമെന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല പ്രിയാ, നിന്റെ കല്യാണം കഴിഞ്ഞെങ്കിലും ഇതുവരെ നീയും നിന്റെ ഭർത്താവും ഒരുമിച്ച് ജീവിച്ചിട്ടില്ലെന്ന് എനിക്കറിയാം. ഞാൻ എല്ലാം അറിഞ്ഞു. " പ്രിയ നവീന്റെ മുഖത്തേയ്ക്ക് നോക്കി. " എനിക്കറിയാം നിനക്ക്‌ ഇപ്പോഴും എന്നോട് ഇഷ്ടമാണെന്ന്. പണ്ട് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ നിമിഷയെ വിവാഹം ചെയ്തത്. പക്ഷേ എന്റെ മുഴുവൻ ജീവിതവും നിന്നെ ഓർത്തുള്ള വിഷമമായിരുന്നു. അവൾക് മോഡേൺ ലൈഫിനോടായിരുന്നു
താൽപര്യം. കുട്ടികൾ വേണ്ട. എപ്പോഴും പാർട്ടിയും മറ്റുമായി നടക്കാൻ ആയിരുന്നു ഇഷ്ടം. എന്റെ വീട്ടുകാർക്ക് എനിക്കൊരു കുട്ടി ഉണ്ടാകണമെന്ന് വളരെ ആഗ്രഹമായിതീർന്നു. ഞാൻ വാശിപിടിച്ചു. വഴക്കായി. അവൾ ഒന്നിനും സമ്മതിച്ചില്ല. പണത്തിന്റെ അഹങ്കാരം തെല്ലൊന്നുമല്ല കാണിച്ചത്. അവളുടെ അച്ഛനും അമ്മയും ആദ്യം അവളെ എതിർത്തു എങ്കിലും പിന്നെ അവളുടെ ഭാഗം ചേർന്നു. അപ്പോളാണ് നിന്റെ വില എന്റെ വീട്ടുകാർക്ക് മനസ്സിലായത്. ഞാൻ നിന്റെ കാര്യം പറഞ്ഞു വഴക്കിട്ടു. നിന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ കരഞ്ഞു . എങ്കിൽ അന്വേഷിക്കാൻ അച്ഛൻ പറഞ്ഞു. ഞാൻ നിന്റെ നാട്ടിൽ വന്ന് അന്വേഷിച്ചു. അപ്പോളാണ് നിന്റെ കല്യാണം കഴിഞ്ഞത് ഞാനറിഞ്ഞത്. ആകെ വിഷമിച്ചിരുന്നപ്പോൾ ആണ് മൃദുലയെ ഫേസ്ബുക്കിൽ കാണുന്നത്. അവളാണ് എന്നോടെല്ലാം പറഞ്ഞത്. നിനക്ക് ബന്ധം തുടരാൻ താൽപര്യമില്ലെങ്കിൽ ഞാൻ നിന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പണ്ടത്തെപ്പോലെ നമുക്ക് സ്നേഹിച്ചു ജീവിക്കാം. എനിക്ക് നിന്നിൽ ഒരു കുഞ്ഞു വേണം. നമുക്ക് ലാളിക്കാനായി. നീയെന്താ ഒന്നും മിണ്ടാത്തത്?" പ്രിയ നവീനെ പഠിക്കുകയായിരുന്നു. എത്ര വിദഗ്ദമായാണ് അവൻ മുൻഭാര്യയെ കുറിച്ച് പറഞ്ഞത്. അവൾ കുടുംബം ദരിദ്രമായപ്പോൾ ഉപേക്ഷിച്ച് പോയതാണ്. ഇപ്പൊൾ ഇവർ അവളെ ഉപേക്ഷിച്ചത് ആക്കി.  തന്റെ നാട്ടിൽ പോയപ്പോൾ സ്ഥലം വിൽക്കുന്നതും അതിനു നല്ല തുക ലഭിക്കുന്നതും അറിഞ്ഞിട്ടുണ്ട്. അതാണ് തന്നെ തേടിവരാൻ കാരണം. " പ്രിയാ, നീ എന്താ ഒന്നും പറയാത്തത്?" പ്രിയ തന്റെ ചിന്തകളിൽ നിന്നും തിരികെ വന്നു. " ഞാനെന്ത് പറയാനാണ് നവീൻ. എന്റെ വീട്ടുകാർ നിർബന്ധിച്ചാണ് എന്നെ വിവാഹം കഴിപ്പിച്ചത്. അവരോടാലോജിക്കാതെങ്ങനാ " " ഞാൻ നിന്റെ വീട്ടിൽ വന്നു സംസാരിക്കാം. നിന്റെയും ഭർത്താവിന്റെയും കാര്യം ഞാൻ പറയാം." " എന്നാലും" " ഒരെന്നാലുമില്ല.ഇനിയെങ്കിലും നമുക്കൊന്നിച്ചു ജീവിക്കണം പ്രിയാ. ആ പഴയ പ്രണയത്തോടെ." " ശരി, ഞാനിന്നു വീട്ടിലേക്ക് പോകുന്നുണ്ട്. നീ വരുവാണേൽ നമുക്ക് വീട്ടിൽ സംസാരിക്കാം. " " ശരി , വൈകിട്ട് ഞാൻ വരാം. " പ്രിയ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. ഇടക്കൊന്നു തിരിഞ്ഞു നോക്കി. അവന്റെ വിജയപൂർവമായ ചിരി കണ്ടപ്പോൾ അവൾക് പുച്ഛമാണ് തോന്നിയത്. ഇങ്ങനെ ഒരുത്തനെയാണല്ലോ താൻ സ്നേഹിച്ചത്.. അവൻ ഇട്ടിട് പോയപ്പോൾ പോലും അവനോട് വെറുപ്പോ ദേഷ്യമോ തോന്നിയില്ല. പക്ഷേ ഇപ്പൊൾ. ഉള്ള സത്യം പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ തനിക് അവനെ ആശ്വസിപ്പിക്കാൻ എങ്കിലും കഴിഞ്ഞേനെ. ഇത്......

തുടരും

എന്റെ കഥ അഞ്ചാം ഭാഗം

പ്രിയ ബാങ്കിലേക്ക് ചെന്നു. ഹരിയപ്പോൾ ജോളിയെല്ലാം തീർത്ത് ഇറങ്ങുവാൻ തുടങ്ങുകയായിരുന്നു. പ്രിയയുടെ കൂടിക്കാഴ്ച യുടെ വിശേഷം അറിയാൻ അയാൾക്ക് തിടുക്കമായി. പ്രിയയെ കണ്ടതും ഹരി ഓടിയെത്തി. " നമുക്കിറങ്ങാം"  " ശരി"  രണ്ടുപേരും കാറിൽ കയറി.   " എന്തായി മീറ്റിംഗ്?".         " ഒന്നുമായില്ല. വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്".    "എന്തിന്?"    " എന്നെ കല്യാണം കഴിച്ചുത്തരുമോന്ന് ചോദിക്കാൻ"      " പ്രിയേ.."        " ഹരിയേട്ടൻ പേടിച്ചോ?" നടന്നതെല്ലാം അവൾ അവനോട് പറഞ്ഞു.   " പ്രിയേ.. നീ എന്തു വിചാരിച്ചാ ?".                                      " അതൊക്കെയുണ്ട്.  ഹരിയേട്ടാ . ഏട്ടൻ വണ്ടിവിട്" . ഹരിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. വീടെതുന്നതുവരെ അവർ പിന്നെ ഒന്നും സംസാരിച്ചില്ല. വീട്ടിൽ എത്തിയിട്ടും ഹരി ഇറങ്ങാൻ മടി കാണിച്ചു. " ഇറങ്ങു ഹരിയേട്ടാ" അച്ഛൻ പുറത്തുവന്നു. " വാ മക്കളെ... ഭവാനീ അവർ വന്നുട്ടോ.. ചായ എടുത്തോളൂ." അമ്മ അടുക്കളയിൽ നിന്നും വന്നു. പുറകെ ഏട്ടത്തിയമ്മയും 1 1/2 വയസ്സായ ദേവൂട്ടിയും. " ഏട്ടനെന്തേ ഏട്ടത്തി?".           " നിങ്ങൾ വരുന്നത് പ്രമാണിച്ച് സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയാ"       " ഹരിയേട്ടാ പോയി ഡ്രസ്സ് മാറു. ദേവൂ ആന്റിടെ സുന്ദരിമോൾ ഇങ്ങു വന്നേടാ കുട്ടാ... " ദേവൂട്ടി ചാടി പ്രിയയുടെ അടുത്തേയ്ക്ക് ചെന്നു. പ്രിയ അവളെയും കൂട്ടി മുറിയിൽ പോയി ഡ്രസ്സ് മാറിവന്നു. അപ്പോഴേക്കും അമ്മ ചായയുമായി വന്നു. എല്ലാവരും ചായ കുടിക്കുമ്പോളാണ് പ്രിയയുടെ ഏട്ടൻ വന്നത്. " ഹാ വന്നോ... എപ്പോളാ വാവാച്ചി വന്നേ?"     " ഇപ്പൊ വന്നെയുള്ളു ഏട്ടാ"        " അളിയാ.. സുഖമല്ലേ.. എന്തുണ്ട് വിശേഷം?"   " സുഖം".    "എന്താ ഏട്ടാ കയ്യിൽ?".      " ഇത്തിരി ചെമ്മീനും ചിക്കനും വാങ്ങി. നീ രണ്ടിന്റേം ആശാത്തി അല്ലേ. .. നിത്യേ.. ഇതങ്ങുവാങ്ങിച്ചേക്ക്‌." നിത്യ സാധനങ്ങൾ വാങ്ങിക്കൊണ്ട് പോയി. "ജയാ"       " അച്ഛാ".       " നീയിരിക്ക്‌, ഭവാനി നീയും വാ.. നിത്യമോളേ ... ഇങ്ങുവാ. എല്ലാവരും കൂടി സംസാരിക്കേണ്ട കാര്യമാ." എല്ലാവരുടെയും ശ്രദ്ധ അച്ഛനിലേക്കായി. ഹരിയുടെ മനസ്സ് അപ്പോഴും കലുഷിതമായിരുന്നു. " മക്കളേ, ഇൗ സ്ഥലം വിൽക്കാൻ പോകുകയാണെന്ന് നിങ്ങൾക്ക് അറിയാലോ. അവർ പറഞ്ഞ തുക 3 1/2
കോടി രൂപയാണ്. ഞങ്ങളും സിറ്റിയിലേക്ക്
മാറാൻ തീരുമാനിച്ചു. ഹരിമോനെ .. അടുത്ത് നല്ല സ്ഥലം വല്ലതും കിട്ടാനുണ്ടോ?".     " ഉണ്ട് അച്ഛാ.. നമ്മുടെ വീടിനടുത്ത് തന്നെ കാണുന്ന 25സെന്റ് വിൽക്കാനിട്ടിരിക്കുകയാ. അത് വാങ്ങാം."  " അതുമതി. കിട്ടുന്ന പൈസയിൽ പകുതി വീതം പ്രിയക്കും ജയനും വീതിച്ചു നൽകും. ".    " അതുവേണ്ട അച്ഛാ. എനിക്ക് സ്ത്രീധനം കുറച്ച് തന്നതല്ലെ.."     " വാവാച്ചി , അച്ഛൻ പറഞ്ഞതാ ശരി. അതുമതി.".   " ഏട്ടാ"     " ഒന്നും പറയണ്ട" പ്രിയ പിന്നെ മിണ്ടിയില്ല. എല്ലാവരും അവരുടെ ജോലിയിലേക്ക് മടങ്ങി. " ഏട്ടാ" "ഉം".      "എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ട് "       " അച്ഛൻ പറഞ്ഞ കാര്യമാണോ"      "അല്ല"                 " എന്നാൽ പറ കേൾക്കട്ടെ".   b " നമുക്ക് തോടിയിലേക്കിറങ്ങാം ഏട്ടാ"    ബ്ബ്" സീരിയസ് ആയ കാര്യമാണല്ലോ!"    "ഉം"     " ഹരിയേട്ടാ ഞാൻ ഇപ്പൊ വരാം. ഏട്ടൻ വിശ്രമിക്കൂ" പ്രിയയും ജയനും പുറത്തേയ്ക്ക് നടന്നു. " ദേവൂട്ടാ, ഹരിമാമന്റടുത്ത്‌ വാടാ."
ഹരി ദേവൂട്ടിയുമായി കളിക്കാൻ തുടങ്ങി.എന്നാലും മനസ്സിൽ ഒരു കണ്ണിൽ ദേഷ്യം കാണാമായിരുന്നു പ്രിയക്ക്‌. " എന്തിനാ വാവേ അവൻ വിളിച്ചത്?"
പ്രിയ നടന്നതെല്ലാം ജയനോട് പറഞ്ഞു. " ഏട്ടാ , അവനൊന്നു കാണണമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ." "വാവേ, നീ ഹരിയെ..."      " ഏട്ടാ.. ഹരിയേട്ടനിപ്പോൾ എന്റെ ജീവനാ. ഞാനും ഹരിയേട്ടനും ഒന്നായില്ലേങ്കിലും ആ മനസ്സ് എനിക്കുവേണ്ടി കാത്തിരിക്കുക്കയാണെന്ന് എനിക്കറിയാം. ഞാൻ ഹരിയെട്ടനോട് ഇൗ കാര്യമൊന്നും പറഞ്ഞിട്ടില്ല. നവീൻ വരട്ടെ. എനിക്കവനെ കണ്ട് കുറെ പറയാനുണ്ട്. കണക്കുകൾ എണ്ണി എണ്ണി.. ഇനി അത് തീർത്തിട്ട് മതി ഹരിഏട്ടന്റെ ജീവിതത്തിലേക്ക് എന്നുവച്ചിട്ടാ ഞാൻ... ".      " നന്നായി വാവേ.. അവൻ വരട്ടെ"

ഇൗ സമയം നാവീനും അച്ഛനും അമ്മയും പ്രിയയുടെ വീട്ടുമുറ്റത്ത് എത്തി...

തുടരും.

എന്റെ കഥ ആറാം ഭാഗം

ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കെട്ടി ട്ടാണ്  വിശ്വനാഥൻ  പുറത്തേയ്ക്ക് വന്നത്. "ആരാ?" ഞാൻ നവിൻ പ്രിയയുടെ ഫ്രണ്ടാണ്. "     "ഹാ  കയറിയിരിക്കൂ  പ്രിയയും ജയനും കൂടി തൊടിയിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്. നിത്യേ .. അവരെയിങ്ങു വിളിച്ചുകൊണ്ടുവന്നേ.. " പുറത്തെ ശബ്ദങ്ങൾ ഹരിയും കേട്ടു. ഹരി മുറിയുടെ പുറത്തേയ്ക്ക് വന്നില്ല. " അവരിപ്പോ വരുട്ടോ. അല്ലാ എന്താ വിശേഷിച്ച്?".     " ഞങ്ങൾ പ്രിയ പറഞ്ഞിട്ട് വന്നതാ. കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ".    ഭവാനിയും    അങ്ങോട്ട് വന്നു. " ഞാനും പ്രിയയും കോളേജിൽ ഒരുമിച്ചായിരുന്നു. അന്ന് ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു. ".    വിശ്വനാഥൻ ഭവാനിയുടെ മുഖത്തേയ്ക്ക് നോക്കി. നവീൻ തുടർന്നു. " ആ സമയത്ത് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി എനിക്ക് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വന്നു. ".   പ്രിയയോട് പറഞ്ഞ കഥ നവീൻ വിശ്വനാഥനോടും പറഞ്ഞു. " പിന്നെ പ്രിയയുടെ കല്യാണം കഴിഞ്ഞെങ്കിലും അവളും ഭർത്താവും ഇതുവരെ ഒരുമിച്ചിട്ടില്ല. അവൾക്ക് ഇപ്പോഴും എന്നോടാണ് താൽപര്യം. ഇങ്ങനെ അവളുടെയും ഭർത്താവിന്റെയും ജീവിതം നശിക്കുന്നതിന് പകരം അവളെ എനിക്ക് തന്നൂടെ? " നവീൻ പറഞ്ഞ് അവസാനിപ്പിച്ചു . " ഹരീ " വിശ്വനാഥൻ ഹരിയെ വിളിച്ചു. എല്ലാം കേട്ടിരുന്ന ഹരി പുറത്തേയ്ക്ക് ഇറങ്ങി വന്നു. " എന്താ അച്ഛാ "  നവീൻ ഹരിയെ ആദ്യമായി കാണുകയായിരുന്നു. നവീൻ ചുണ്ടിൽ പുച്ഛം നിറയുന്നത് ഹരി കണ്ടു .    " ഞാൻ കേട്ടതൊക്കെ സത്യാണോ മോനെ?"           " സത്യാണ് അച്ഛാ"  ഉത്തരം പറഞ്ഞത് പ്രിയയാണ്. വിശ്വനാഥൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. പ്രിയയും ജയനും നിത്യയും കയറിവരുന്നു. അവർ മുന്നോട്ട് വന്നു. " നവീൻ പറഞ്ഞതു സത്യാണ്‌. നവീൻ കാരണമാണ് ഞാൻ കല്യാണം ഒന്നും കഴിക്കാതെ കുറേനാൾ കാത്തിരിക്കേണ്ടി വന്നത്. പക്ഷേ, ഹരിയെട്ടന്റെ ആലോചന വന്നു നിങ്ങൾക്ക് ഇഷ്ടപ്പെട്ടപ്പോൾ സമ്മതിക്കാതെ തരമില്ലാരുന്നു. ജയേട്ടനും ഒരുപാട് നിർബന്ധിച്ചു. അങ്ങനെയാണ് ഹരിയേട്ടനെ വിവാഹം കഴിക്കുന്നത്. ഇതുവരെയും ഞാനും ഹരിയേട്ടനും നല്ല സുഹൃത്തുക്കളായി ജീവിക്കുവാരുന്നു. ഹരിയേട്ടനും ജയേട്ടനും ഏട്ടത്തിയമ്മക്‌കും എല്ലാമറിയാം."  പ്രിയ പറഞ്ഞു നിർത്തി.   " മോളെ നീ എന്തൊക്കെയാ പറയുന്നെ?... ജയാ നീയും ഇതിന് കൂട്ട് നിക്കുകയാണോ ? " ഹരി ഒന്നും മിണ്ടാതെ നിൽക്കുക മാത്രം ചെയ്തു. " അച്ഛാ, ഞാൻ പറഞ്ഞിട്ടാണ് നവീൻ വന്നത്. എനിക്ക് നവീനോട്‌ സംസാരിക്കണം. നിങ്ങളുടെ എല്ലാം മുമ്പിൽ വച്ച്. നവീൻ... ഞാനും ഹരിയേട്ടനും ഇതുവരെ ഒന്നിച്ച് ജീവിച്ചിട്ടില്ല. എന്റെ സങ്കടങ്ങൾ മാറാൻ ഇത്രയും കാലതാമസം നേരിട്ടു. നീ അന്ന് എന്നെ വിവാഹം കഴിക്കില്ല എന്നറിഞ്ഞതോടെ ഞാനാകെ തകർന്നുപോയി. അതിൽ നിന്നും കര കയറുന്നതിന് മുൻപേ എല്ലാവരും വിവാഹം കഴിപ്പിച്ചയച്ചു. ഹരിയേട്ടൻ എന്നെ നല്ലൊരു സുഹൃത്ത് ആയി കണ്ട് സഹായിച്ചു. എനിക്കൊരു ജോലി കിട്ടിയത്  എനിക്കേറ്റവും ആശ്വാസം പകരുന്ന ഒന്നായിരുന്നു. നിന്നെ                       സ്നേിച്ചില്ലാരുന്നെങ്കിൽ ഹരിയേട്ടൻ എനിക്ക് കിട്ടേണ്ട നിധി ആയിരുന്നു. ".          
" ഇനി അതൊക്കെ പറഞ്ഞിട്ടെന്താ പ്രിയ"  
" പറയണം നവീൻ.".   " നിന്നെയെനിക്കറിയാം . നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.  "
" മുഴുവൻ കേൾക്കൂ നവീൻ. നിന്നെ കാണണമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് നീ കഴിഞ്ഞ ദിവസം വിളിക്കുന്നത്. നീ പറഞ്ഞ കാര്യങ്ങൾ , നിന്റെ ഭാര്യയെ കുറിച്ച്... എല്ലാം കള്ളമാണെന്ന് എനിക്കറിയാം. ".    " പ്രിയാ അത് ..". " ഞാൻ പറയട്ടെ, അന്ന് നിന്റച്ഛൻ നിന്നേക്കൊണ്ട് പണക്കാരിയെ കെട്ടിച്ചു. നിനക്ക് അത് എതിർക്കാമായിരുന്നു. നീ എതിർത്തില്ല. നിനക്കും അത് മതിയായിരുന്നു. ഇന്നലെ നീ എന്നോട് കള്ളം പറയുന്നത് വരെ എനിക്ക് നിന്നോട് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നേ ഇന്നലെ നിൻറെ ഭാര്യയെ കുറിച്ച് എന്തിനാണ് അങ്ങനെ പറഞ്ഞത്. നിന്റച്ഛന്റെ ബിസിനസ് പൊളിഞ്ഞ് പാപ്പരായതും ബംഗ്ലാവ് പോലത്തെ വീട് നഷ്ട്ടപ്പെട്ടു അവിടം വിട്ടു ഇറങ്ങേണ്ടി വന്നതും ഞാൻ അറിഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് ഇവിടെ അന്വേഷിച്ച് വന്നപ്പോൾ സ്ഥലം വിറ്റുകിട്ടുന്ന കോടികളുടെ കണക്കറിഞ്ഞാണ് എന്നോടുള്ള സ്നേഹം വീണ്ടും പൊട്ടി മുളച്ചതെന്ന് എനിക്കറിയാം.  പണത്തിനു വേണ്ടി ആരുടെയും കാലുപിടിക്കുന്ന നിന്നെപ്പോലെ ഒരുത്തനെ സ്നേഹിക്കേണ്ടി വന്നതിൽ ഞാനിന്ന് ലജ്ജിക്കുന്നു. ഇത്രയും നാളും എനിക്ക് വേണ്ടിയാണ് ട് ഹരിയേട്ടൻ
ജീവിച്ചത്. എനിക്ക് ഹരിയേട്ടന്റെ ഒപ്പം ജീവിച്ചാൽ മതി. ഹരിയേട്ടനെ എനിക്ക് തന്നതിന് നന്ദി. ഇത്രയും നേരം മാന്യമായാണ്‌ ഞാൻ നിന്നോട് സംസാരിച്ചത്. ഇനി നിനക്ക് പോകാം. "
" ഓഹോ , വിളിച്ച് വരുത്തി അപമാനിക്കുകയാണ് നീ ചെയ്തത്. "
" ഇത്രയെങ്കിലും ഞാൻ നിന്നോട് ചെയ്തില്ലെങ്കിൽ ദൈവം പോലും എന്നോട് പൊറുക്കില്ല. get out..."    നവീനും കൂട്ടരും അവിടെനിന്നും ഇറങ്ങി.
" sorry, അച്ഛാ.. അച്ഛനോട് ഒന്നും പറയാതെ മറച്ചു വച്ചതിന്"
" സാരമില്ല മോളേ.. ഞാനൊന്നു പേടിച്ചു. ഇപ്പൊൾ സമാധാനമായി. "
" വാ മക്കളേ, ഊണ് കഴിക്കാൻ സമയമായി. വന്നു കഴിക്ക്‌. ". ഭവാനിയും നിത്യയും അടുക്കളയിലേക്ക് പോയി. ജയൻ പ്രിയയെ കെട്ടിപ്പിടിച്ചു. പ്രിയ ഹരിയെ നോക്കി. ഹരി ഒന്നും മിണ്ടാതെ നിൽക്കുകയാണ്. " sorry, ഹരിയേട്ടാ"
" ഉം "     " വാ, കഴിക്കാം."   ഭക്ഷണം കഴിച്ച് കിടന്നപ്പോൾ പ്രിയ തങ്ങൾക്കിടയിൽ മതിലായി വച്ചിരുന്ന തലയിണ എടുത്തുമാറ്റി ഹരിയുടെ കയ്യിൽ തല വച്ച് നെഞ്ചോട് ചേർന്ന് കിടന്നു കെട്ടിപ്പിടിച്ചു. ഹരി തിരിച്ചും. " ഹരിയേട്ടാ "    " ഉം"     " ഇൗ നെഞ്ചിലെ ചൂട് ഇനി എനിക്ക് മാത്രമായി എന്നും വേണം. തരുമോ...." ഹരി അവളെ ഒന്നുകൂടി തന്നിലേക്ക് മുറുകെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു മുത്തം വച്ചു....

ശുഭം
ശ്രീനന്ദ @choos
support ചെയ്ത എല്ലാർക്കും നന്ദി.....

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁