#kissakal

പിഴച്ചവളെന്ന പേരിൽ ഇനി ജീവിക്കാൻ വയ്യ ......
ഞാൻ ആത്മഹത്യ ചെയ്യുന്നു..... മരണമല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഇല്ല. എന്റെ സങ്കടങ്ങൾ എനിക്കൊപ്പമേ ഇല്ലാതാവൂ .....
എല്ലാവരോടും മാപ്പ്.....

ഒരാഴ്ച മുന്നേ ഞാനെന്റെ ഡയറിയിൽ കുറിച്ച വാചകങ്ങൾ...
വീണ്ടും വായിച്ചപ്പോൾ അന്നുണ്ടായിരുന്ന അതേ വികാരമല്ല ഇപ്പോൾ തോന്നുന്നത് ....

എന്റെ ആ തീരുമാനം വിഡ്ഢിത്തമായിരുന്നില്ലേ....?
ആത്മഹത്യ ഭീരുത്വമാണ് ....

നിങ്ങളിൽ പലരും എന്റെ ഈ തീരുമാനത്തെ പഴിക്കും.
എങ്കിലും ഒന്നു പറയട്ടെ ......
പ്രണയ നൈരാശ്യമോ, അവിഹിത ഗർഭമോ, വഴിവിട്ട ജീവിതമോ, സാമ്പത്തിക പ്രതിസന്ധിയോ, ഒന്നുമല്ല എന്റെ ഈ തീരുമാനത്തിനു പിന്നിൽ.

ഒരു പെൺകുട്ടിയുടെ ആത്മഹത്യാ കാരണം വ്യക്തമല്ലെങ്കിൽ നമ്മുടെ സമൂഹം എത്തിച്ചേരുന്നത് ഈ നിഗമനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആവുമല്ലോ ...?

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അറിയാം, എന്നിട്ടും അതേപ്പറ്റി ചിന്തിക്കേണ്ടി വന്നു ....

ഒരപകടത്തിൽ പരുക്കേറ്റ എനിക്ക് രക്തം സ്വീകരിക്കേണ്ടി വന്നതും, അതിലൂടെ എയിഡ്സ് രോഗ ബാധിതയായതും ആശുപത്രി അധികൃതരുടെ അനാസ്ഥ ഒന്നു കൊണ്ടു മാത്രമാണ് ....

പക്ഷേ അതാരു കേൾക്കാൻ.....
എല്ലാവരും പിഴച്ചവളെന്നു മുദ്രകുത്തി... അതാണല്ലോ നമ്മുടെ സമൂഹത്തിന്റെ താത്പര്യവും ....
മറിച്ച് തെളിയിക്കാനാവാത്ത വിധം ഞാനാ സമയത്ത് നിസ്സഹായയായി....

പ്രാണനായി കരുതിയിരുന്നവർ പോലും വെറുപ്പോടെ അകറ്റി നിർത്തിയപ്പോഴാണ് ഞാൻ മരണത്തെക്കുറിച്ച് ചിന്തിച്ചത്.

ഞാനെന്റെ ഡയറി താഴെ വച്ച് പതിയെ എന്റെ മുറിയിലാകെ കണ്ണോടിച്ചു മുറിയാകെ ശൂന്യം. സാധനങ്ങളെല്ലാം ആരോ എടുത്തു മാറ്റിയിരിക്കുന്നു. ഞാൻ പതിയെ അമ്മയുടെ മുറിയിലേക്കു നടന്നു.അവിടെ അമ്മാവനുണ്ട്. പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു. ഒന്നും വ്യക്തമല്ല. ഞാൻ അവർക്കരികിലേക്ക് ചെന്നു.

അമ്മേ.....

ഞാൻ വിളിച്ചിട്ടും അമ്മ ശ്രദ്ധിക്കുന്നതേ ഇല്ല.

ആ പിഴച്ചവളുടെ സാധനങ്ങളെല്ലാം എടുത്ത് കത്തിച്ചു കളഞ്ഞിട്ടുണ്ട്.....
ഇനി അവളുടെ ഓർമ്മ പോലും ഈ വീട്ടിൽ വേണ്ട....
നാശം സ്വയം ജീവിതം അവസാനിപ്പിച്ചത് നന്നായി...

അമ്മയുടെ തേങ്ങലിനൊപ്പം അമ്മാവന്റെ ഈ വാക്കുകൾ വ്യക്തമായി എന്റെ കാതിൽ വന്ന് അലയടിച്ചു...

അതേ ഞാൻ മരിച്ചിരിക്കുന്നു...
ആത്മഹത്യ ന്യായീകരണമില്ലാത്ത തെറ്റു തന്നെ .....
എങ്കിലും.....

അതിഥി അമ്മു....

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁