❤ഒരു പ്രണയ കുറിപ്പ്❤

❤ഒരു പ്രണയ കുറിപ്പ്❤
ഫുൾ പാർട്ട്‌

ദുബായിൽ നിന്നും നാട്ടിൽ ലീവിന് വന്ന സമയം.. ഒരു ഫ്രണ്ടിനെ കാണുവാൻ വേണ്ടി പുറത്തേക്കു ഇറങ്ങി.. ഒരു അഞ്ച് കിലോമീറ്റർ ഉണ്ട് അവന്റെ വീട്ടിലേക്.അന്ന് നല്ല മഴ ഉണ്ടായിരുന്നു അതുകൊണ്ട് ബൈക്ക് എടുത്തില്ല. ബസിൽ പോകാം എന്ന് കരുതി ബസ്സ് കാത്ത് നിൽകുമ്പോൾ ആണ് കുറെ വർഷങ്ങൾക്കു ശേഷം അവളെ ഞാൻ കാണുന്നത്. പെട്ടെന്ന് അവൾ തന്നെ ആണോ എന്ന് എനിക്ക് മനസിലായില്ല. കുറച്ച് കൂടി അടുത്ത് എത്തിയപ്പോൾ മനസിലായി അതവൾ തന്നെ.. അവൾ എന്നെയും കണ്ടു..കുറെ ഓർമ്മകൾ  ആ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിൽ കടന്ന് പോയി...ഒരിക്കൽ ഞാൻ എന്റെ ഹൃദയത്തിൽ കുഴിച്ചുമൂടിയ കുറെ ഓർമ്മകൾ.. ഈ അവൾ എന്ന് പറഞ്ഞത് വേറെ ആരും അല്ല. ഒരു കാലത്ത് ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ മാളു.. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ഒരു പുഞ്ചിരി കൊടുത്തു..അവളുടെ നെറ്റിയിൽ സിന്ദൂരപൊട്ടു ഉണ്ടായിരുന്നു..അപ്പോൾ അവളുടെ കല്യാണം കഴിഞ്ഞു എന്ന് മനസിലായി.ഞാൻ അവളുടെ അടുത്ത് പോയി സംസാരിക്കാൻ റോഡ് ക്രോസ്സ് ചെയ്യാൻ പോകുമ്പോൾ അവൾ എന്റെ അടുത്തേക് വന്നു.ഞാൻ അങ്ങോട്ട്‌ എന്തെങ്കിലും ചോദിക്കാൻ തുടങ്ങുമ്പോൾ അവൾ ഇങ്ങോട്ട് ചോദിച്ചു. ചേട്ടൻ ഇപ്പോൾ എന്തു ചെയ്യുന്നു എന്ന്.അല്ലെങ്കിലും മുൻപേ എറിയുന്ന സ്വഭാവം അവൾക്കു പണ്ടേ ഉള്ളതാ.. എന്റെ വിശേഷങ്ങൾ എല്ലാം ചോദിച്ച് അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു കല്യാണം കഴിഞ്ഞു അല്ലെ ? അതെ എന്നുള്ള മറുപടി. ചേട്ടൻ കല്യാണം കഴിക്കുന്നില്ലേ ? പണ്ട് നമ്മൾക്ക് പിരിയാം എന്ന് താൻ  പറഞ്ഞപ്പോൾ താൻ എന്നോട് പറഞ്ഞ ഒരു  കാര്യം ഓർമ ഉണ്ടോ. ചേട്ടന് എന്നെക്കാൾ നല്ലൊരു കുട്ടിയെ കിട്ടും എന്ന് പറഞ്ഞത്.അങ്ങനെ ഒരു കുട്ടിയെ ഇതുവരെ കണ്ടില്ല.അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. അപ്പോളേക്കും ബസ് വന്നിരുന്നു അപ്പോൾ ശരി എന്ന് പറഞ്ഞു ഞാൻ ബസ് കയറി.ബസിൽ നിന്നും ഞാൻ അവളെ ഒന്ന്  നോക്കി പാവം കണ്ണ്തുടക്കായിരുന്നു. അത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു.ബസിൽ ഇരുന്നപ്പോൾ  മനസ്സിൽ  പഴയ കാല ഓർമ്മകൾ ഓടി എത്തി ....  (തുടരും )

ഒരു  പ്രണയ കുറിപ്പ്...... Part-2

മഴ അപ്പോളും നന്നായി തകർത്തു പെയ്യുന്നുണ്ട്. പതിയെ  ഞാൻ പഴയ കാര്യങ്ങൾ ഓർത്തു.
എന്റെ ഫ്രണ്ടിന് ഒരു പ്രണയം ഉണ്ടായിരുന്നു. അവളെ കാണുവാൻ അവൻ സ്ഥിരം പോകും. പക്ഷെ അവനു അവളോട്‌ ഉള്ളിൽ ഉള്ള ഇഷ്ട്ടം തുറന്നു പറയാൻ മടിയാണ്. ശരിക്കും പറഞ്ഞാൽ നല്ല പേടി ഉണ്ട്. ഒരു ദിവസം അവൻ എന്നെ കൂട്ടിനു വിളിച്ചു. എനിക്ക് ആണെങ്കിൽ ആ സമയത്ത് ഈ പ്രണയതോട് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. പിന്നെ അവൻ ചെലവ് ചെയ്യാം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ രണ്ടു പേരും അവൻ നോക്കുന്ന കുട്ടിയെ കാണുവാൻ പുറപ്പെട്ടു.അവൾ ക്ലാസ്സ്‌ കഴിഞ്ഞു വരുന്നത് നോക്കി ഞങ്ങൾ വഴിവക്കിൽ നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ വന്നു.അവളുടെ കൂടെ വേറെ ഒരു കുട്ടിയും ഉണ്ടായിരുന്നു. അവളുടെ ഫ്രണ്ട്. എന്റെ ഫ്രണ്ട് നോക്കുന്ന കുട്ടിയുടെ പേര് നീതു എന്നാണ്. അവർ ഞങ്ങളെ മൈൻഡ് ചെയ്യാതെ പോകുമ്പോൾ ഞാൻ ഒന്ന് നില്കാൻ പറഞ്ഞു.അവർ നിന്നപ്പോൾ ഞാൻ അടുത്ത് പോയി എന്റെ ഫ്രണ്ടിന് തന്നെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞു.. അവളുടെ മറുപടി അവനെ അവൾക്കു ഇഷ്ട്ടം അല്ല എന്നായിരുന്നു. ഞാൻ കുറെ പറഞ്ഞു നോക്കി പക്ഷെ അവൾ ഇനി ഒന്നും പറയണ്ട എന്ന് പറഞ്ഞു പോയി. അങ്ങനെ നിരാശയോടെ ഞങ്ങൾ അവിടെനിന്നും പോയി. പിറ്റേന്ന് വീണ്ടും ഞങ്ങൾ അവളെ കാണുവാൻ പോയി. അന്നും അങ്ങനെ തന്നെ.. അങ്ങനെ ഒരാഴ്ച ഞങ്ങൾ അവളെ കാണുവാൻ പോയി. അപ്പോൾ എല്ലാം അവളുടെ ഫ്രണ്ട് കൂടെ ഉണ്ടായിരുന്നു. പതിയെ അവളുടെ ഫ്രണ്ട് ആയി ഞാൻ കമ്പനി ആയി. അവളുടെ പേര് ആണ് മാളു. അവളോട്‌ ഞാൻ എന്റെ ഫ്രണ്ടിന്റെ കാര്യം ഒന്ന് ഓക്കേ ആക്കി തരുവാൻ പറഞ്ഞു . അവൾ ശ്രെമിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഒരു മാസം കടന്ന് പോയി. ഞാൻ അന്ന് ഓട്ടോകാട് പഠിക്കാൻ പോകണ സമയം ആയിരുന്നു. ഉച്ച വരെ ഉള്ളു ക്ലാസ്സ്‌ അത് കഴിഞ്ഞാൽ ഞാൻ ഫ്രീ ആകും. ഒരു ദിവസം ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ഞാൻ കയറിയ ബസ്സിൽ മാളു ഉണ്ടായിരുന്നു. ബസ്സ് ഇറങ്ങിയ ശേഷം ഓരോ വിശേഷങ്ങൾ ചോദിച്ച് ഞാനും അവളുടെ ഒപ്പം കൂടി. എന്റെ ഫ്രണ്ടിന്റെ കാര്യം എന്തായി എന്ന് ചോദിച്ചു. അത് നടക്കില്ല എന്നും അവനെ അവൾക്കു ഇഷ്ട്ടമല്ല എന്ന് പറഞ്ഞു.ആ ഞാൻ അവനോട് പറയാം എന്ന് പറഞ്ഞു. അപ്പോൾ ആണ് മാളു എന്നോട് ചോദിച്ചേ.. ഇപ്പോൾ ചേട്ടനെ കാണാറില്ലല്ലോ എന്ന്. അയ്യേ എനിക്ക് എപ്പോളും നിങ്ങളുടെ പിറകെ നടക്കൽ അല്ലെ ജോലി എന്ന് ഞാൻ പറഞ്ഞു. പിന്നെ ഞാൻ അല്ലല്ലോ അവളെ നോക്കണേ അവൻ അല്ലെ അതുകൊണ്ട് അവൻ വന്നോളും. അതല്ല താൻ എന്താ എന്നെ അനേഷിക്കണേ. ഒന്നുമില്ല കാണാതായപ്പോൾ ചോദിച്ചു എന്നെ ഉള്ളു. ആ ശരി എന്ന് പറഞ്ഞു ബൈ പറഞ്ഞു ഞാൻ പോയി. അന്ന് രാത്രിയിൽ ഞാൻ ആലോചിച്ചു അവൾ എന്താ അങ്ങനെ പറഞ്ഞെ എന്ന്. പിന്നീട് ഞാൻ എന്റെ ഫ്രണ്ടിനോട് നീതുവിന്റെ കാര്യം വിട്ടേക്ക് എന്ന് പറഞ്ഞു. അവൾക്കു നിന്നെ ഇഷ്ട്ടം അല്ലെന്നു മാളു പറഞ്ഞു. പക്ഷെ അവൻ അതൊന്നും കേട്ടില്ല അവളുടെ പിറകെ തന്നെ. വിടാൻ ഉള്ള ഭാവം ഒന്നും ഇല്ല കക്ഷി. അങ്ങനെ അടുത്തുള്ള അമ്പലത്തിൽ ഉത്സവം വന്നെത്തി. അന്ന് നീതുവിനെ കാണുവാൻ ഫ്രണ്ട് പോയി. എനിക്ക് അന്ന് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ഫ്രണ്ട് എന്നെ കാത്തു നില്കുന്നു. എന്താടാ എന്ന് ചോദിച്ചു. അളിയാ മാളു നിന്നെ തിരക്കി.
അവൾ എന്തിനാ എന്നെ അനേഷിക്കണേ. ആവോ അളിയാ ഞാൻ നീതുനെ കാണുവാൻ പോയതാ അപ്പോൾ അവളുടെ ഒപ്പം മാളു ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ നിന്നെ തിരക്കി.പറ്റുമെങ്കിൽ അമ്പലത്തിൽ വൈകുന്നേരം ദീപാരാധന കാണാൻ നിന്നെ കൂടി വരാൻ പറഞ്ഞു. എന്റെ സംശയം മാളുവിനു നിന്നെ ഇഷ്ട്ടം ആണ് എന്നാ. പോടാ ചുമ്മാ തമാശ പറയാതെ. അതും പറഞ്ഞു ഞാൻ പോയി. എന്തിനാണ് അവള് വരാൻ പറഞ്ഞെ അതും ആലോചിച്ചു ഞാൻ നടന്നു. അങ്ങനെ ഫ്രണ്ടിനെ കൂട്ടി ഞാൻ വൈകുന്നേരം അമ്പലത്തിൽ പോയി. അവിടെ വെച്ച് ഞാൻ മാളുവിനെ കണ്ടു. ശരിക്കും ഞാൻ അപ്പോൾ ആണ് അവളെ ശ്രെദ്ധിക്കുന്നെ. എന്തൊരു ഭംഗി..... ഒരു വൈറ്റ് പാട്ടുപാവാട ഇട്ട് കയ്യിൽ നിറച്ചു പച്ച കുപ്പിവളയും. ശരിക്കും ഞാൻ നോക്കി നിന്നുപോയി. ഇവൾക്ക് ഇത്രക്ക് ഭംഗി ഒകെ ഉണ്ടോ  ദൈവമേ എന്ന് മനസ്സിൽ ചോദിച്ചു.. ഞാൻ അങ്ങനെ നിൽകുമ്പോൾ അവൾ എന്റെ അടുത്തേക് വന്നു. എന്നിട്ട് ഒരു ചോദ്യം.. എന്താ മാഷേ കിനാവ് കാണുവാണോ എന്ന്.. ഞാൻ നിന്നെ കിനാവ് കാണുവാ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറഞ്ഞില്ല. അപ്പോളേക്കും അടുത്ത ചോദ്യം ഇവിടെ കിടന്നു പെണ്പിള്ളേരുടെ വായനോക്കാതെ അമ്പലത്തിൽ കയറി തൊഴാൻ.. പിന്നെ ഞാൻ അവിടെ നിന്നില്ല അവനെയും കൂടി അമ്പലത്തിൽ കയറി. അവള് ചിരിച്ചു അമ്പലത്തിൽ കയറി പോയി.. ഞാനും അവനും പിന്നാലെ.. അവൻ നീതുവിന്റെ പിന്നാലെ ഞാൻ മാളുവിന്റെ പിന്നാലെ... എന്താലേ.. അങ്ങനെ ദേവിയെ കണ്ടു വണങ്ങി തിരിഞ്ഞു നോക്കുമ്പോൾ മാളു കണ്ണ് ഇറുക്കി കാണിച്ചു. ശരിക്കും ഞാൻ ഞെട്ടി പോയി. എന്താ പറയാ വല്ലാത്ത ഒരു ഫീൽ ആയിരുന്നു എനിക്ക് അപ്പോൾ. പിന്നെ ചുറ്റഅമ്പലം വലംവെക്കുബോളും അവളെ തന്നെ ഇടക്ക് നോക്കും ഞാൻ. അങ്ങനെ തൊഴുതു പുറത്തിറങ്ങി ഞങ്ങൾ. അപ്പോൾ ആണ് മീട്ടാപാൻ വിൽക്കുന്ന കട കണ്ടത്. എന്നാ ഒന്ന് വാങ്ങി മുറുക്കി നിൽകുമ്പോൾ അവളും നീതുവും അടുത്തേക്ക് വന്നു അപ്പോളേക്കും ഫ്രണ്ട് മുറുക്കിയത്  തുപ്പികളഞ്ഞു. ഞാൻ കളയാൻ പോയില്ല.ക്യാഷ് കൊടുത്തു വാങ്ങിയതല്ലേ. അപ്പോളേക്കും അവൾ അടുത്തെത്തി. എന്താ വായിൽ എന്ന് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ പിടിക്കും. അപ്പോളേക്കും ചെറ്റ ഫ്രണ്ട് പാൻ മസാല ആണെന്ന് പറഞ്ഞു. അപ്പോൾ മാളു കണ്ണ് ഉരുട്ടി കാണിച്ചു.അവളുടെ മുഖത്തു ദേഷ്യം. തുപ്പികളയാൻ പറഞ്ഞു പിന്നെ ഒന്നും നോക്കിയില്ല തുപ്പി കളഞ്ഞു.പോയി  വായ കഴുകി വാ.. ഞാൻ അൽത്തറയിൽ കാണും എന്ന് പറഞ്ഞു അവൾ പോയി. ഞാൻ വേഗം വായ കഴുകി അവളുടെ അടുത്തേക്ക് ചെന്നു. എന്താ കാണണം എന്ന് പറഞ്ഞെ ഞാൻ അവളോട്‌ ചോദിച്ചു. അവൾ തല കുമ്പിട്ടു കൊണ്ട് പറഞ്ഞു എനിക്ക് ചേട്ടനെ ഇഷ്ട്ടം ആണ് എന്ന്. മനസ്സിൽ ഒരായിരം പൂത്തിരി കത്തിയെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ അവളോട്‌ ചോദിച്ചു. ഇഷ്ട്ടമോ എന്ത് ഇഷ്ട്ടം.. അവൾ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു i love u.. അതും പറഞ്ഞു അവള് വേഗം പോയി അവിടെ നിന്നും. അപ്പോൾ ഫ്രണ്ട് എന്റെ അടുത്ത് എത്തി എന്താ അവള് പറഞ്ഞെ എന്ന് ചോദിച്ചു. അവനോട് ഞാൻ പറഞ്ഞു അവൾക്കു എന്നെ ഇഷ്ട്ടം ആണെന്ന്.. അത് കേട്ടപ്പോൾ അവൻ പറഞ്ഞു അളിയാ കൊള്ളാം നല്ല കുട്ടിയാ വിട്ടുകളയല്ലേ എന്ന്.. ശരിക്കും അന്ന് എന്റെ മനസ്സിൽ വളരെ സന്തോഷം ഉണ്ടായി..ആദ്യം ആയിട്ടാണ് ഒരു പെൺകുട്ടി എന്നോട് ഇഷ്ട്ടം ആണെന്ന് പറയണേ. ചെലവ് വേണം എന്ന് പറഞ്ഞപ്പോൾ അതൊക്കെ ചെയ്യാം അളിയാ എന്ന് പറഞ്ഞു ഞാൻ അവനെയും കൂട്ടി വീട്ടിലേക് നടന്നു.. (തുടരും)

ഒരു പ്രണയ കുറിപ്പ്.... ഭാഗം 3

അന്ന് അമ്പലത്തിൽ വെച്ച് അവളെ കണ്ടതിനു ശേഷം ഞാൻ എന്റെ വീട്ടിൽ  വന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കുറെ നേരം  കിടന്നു. എവിടെ ഉറക്കം കിട്ടുവാൻ ആണ്. ഒരു പെൺകുട്ടി ആദ്യം ആയിട്ട് ആണ് എന്നോട് ഇഷ്ട്ടം ആണെന്ന് പറയണേ. എന്നാലും എന്ത് കണ്ടിട്ട് ആവോ ആ കുട്ടി എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞെ. എന്തായാലും അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. അവളുടെ വെള്ള പാട്ടുപാവാട ഇട്ട രൂപം മനസ്സിൽ അങ്ങനെ തങ്ങി നില്കുന്നു. അങ്ങനെ പലതും ആലോചിച്ചു  കിടന്നു. എന്തായാലും നാളെ കാലത്ത് അവളെ കാണുവാൻ പോകണം. പതിയെ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീണു.പിറ്റേന്ന്  രാവിലെ തന്നെ ഞാൻ  അവളെ കാണുവാൻ പോയി. ഫ്രണ്ടിനെ കൂട്ടിനു വിളിച്ചില്ല വേറെ ഒന്നും കൊണ്ടല്ല ഒറ്റക് പോവണതാണ് നല്ലത് എന്ന് തോന്നി. അവൾ എന്തിനാണ് പഠിക്കുന്നത് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞട്ടില്ലല്ലോ. അവൾ അപ്പോൾ  പ്ലസ്ടുവിന് പഠിക്കുന്നു. അങ്ങനെ അവളെയും നോക്കി ഞാൻ വഴിവക്കിൽ നേരത്തെ ചെന്നു നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മാളുവും നീതുവും വരുന്നു. അവർ രണ്ടുപേരും ചിരിച്ചു കൊണ്ട് ആണ് വരുന്നത്. അവർ അടുത്ത് എത്തിയപ്പോൾ ഞാൻ ഞാൻ മാളുവിനോട് ഒന്ന് നിൽക്കുവാൻ പറഞ്ഞു.
'എന്താ മാഷേ കാലത്തോടെ പെൺകുട്ടികളെ വായനോക്കാൻ ഇറങ്ങിയതാണോ ?

'ഏയ്‌ അതൊന്നും അല്ല എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം. താൻ ഇന്നലെ പറഞ്ഞത് സത്യം ആണോ ?.എന്നെ കുട്ടിക്ക് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞത് '

'എന്റെ പൊന്നു മാഷേ ആരെങ്കിലും ചുമ്മാ ഇഷ്ടം ആണെന്ന് പറയുവോ. ഇല്ലല്ലോ.. എനിക്ക് മാഷിനെ ഇഷ്ട്ടമാണ്'. എന്റെ മനസ്സിൽ വീണ്ടും ഒരായിരം പൂത്തിരി കത്തി..

അല്ല ഈ മാഷേ എന്നുള്ള വിളി വേണ്ട കേട്ടോ. മാഷേ എന്ന് വിളിക്കുവാൻ ഞാൻ പിള്ളേരെ പഠിപ്പിക്കുന്ന മാഷല്ല..

ഓഹോ പിന്നെ ഞാൻ എന്താ വിളിക്കുവാ..സർ എന്ന് വിളിച്ചാലോ.. ഇവൾ ചില്ലറക്കാരി അല്ല ഒരു കാന്താരി തന്നെ ഞാൻ മനസ്സിൽ കരുതി.

വട്ടാണോ ഞാൻ ചുമ്മാ അവളോട്‌ ചോദിച്ചു.

ആ അതേലോ ഒരാളോട്  ഇപ്പോൾ ഇഷ്ട്ടം കൂടിയിട്ട് വട്ടായി... അവളു ചിരിച്ചു.. ഞാനും അറിയാതെ ചിരിച്ചു പോയി..
അല്ല ഞാൻ പറഞ്ഞതിന് മാഷ് മറുപടി തന്നില്ല..

ഒന്നും അറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു എന്ത് കാര്യമാ ?

അല്ല എന്നെ ഇഷ്ടമാണോ മാഷിന്...

മാഷിന് ഇഷ്ട്ടം അല്ല.. പക്ഷെ എനിക്ക് ഇഷ്ടം ഒക്കെ ആണ്.. എന്നാലും താൻ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ട്ടപെട്ടെ ?

അതൊന്നും എനിക്ക് അറിയില്ല.. ചേട്ടന്റെ സ്വഭാവം എനിക്ക് ഇഷ്ട്ടാ. പിന്നെ ചേട്ടന്റെ സംസാരം അതൊക്കെ എനിക്ക് ഇഷ്ട്ടപെട്ടു..

ശരിക്കും ചേട്ടന് എന്നോട് ഇഷ്ട്ടം തോന്നുന്നു ഉണ്ടോ..

ഞാൻ പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. എനിക്ക് തന്നെ ഇഷ്ട്ടം ആണെടോ.. അത് പറയുമ്പോൾ ഒരു വിറയൽ എനിക്ക് ഉണ്ടായിരുന്നു

ആ ക്ലാസ്സിൽ പോവണം ചേട്ടാ..നമ്മൾക്ക് ഈവെനിംഗ് കാണാം.ചേട്ടൻ മറക്കാതെ വരണം എനിക്ക് ഒന്നും കൂടി പറയാൻ ഉണ്ട്.

ആ എന്നാ ഒക്കെ നിങ്ങൾ പൊയ്ക്കോളൂ ഞാൻ ഈവെനിംഗ് വരാം എന്ന് പറഞ്ഞു... പോകുമ്പോൾ അവൾ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി ചിരിച്ചു... ഞാനും ഒരു സ്മൈലി കൊടുത്തു..
എന്നാലും എന്താവും അവൾക്കു ഇനിയും എന്നോട് പറയാൻ ഉണ്ടാവുക. അത് ആലോചിച്ചപ്പോൾ എനിക്ക് ടെൻഷൻ ആയി.ഇനി ഇപ്പോൾ ക്ലാസ്സിൽ പോകണ്ട എന്ന് ഞാൻ വിചാരിച്ചു. ഈവെനിംഗ് എന്തായാലും അവളെ കണ്ടേ പറ്റു...

വൈകുന്നേരം ഞാൻ നേരത്തെ അവളെയും നോക്കി വഴിവക്കിൽ നിന്നു.അവളും നീതുവും വന്നു.. ഞാൻ ഒന്ന് ചിരിച്ചു പക്ഷെ ഇപ്പോൾ അവളുടെ മുഖത്തു ചിരി ഇല്ല..
നീ പറയാൻ ഉള്ളത് പറ പെണ്ണെ എന്ന് നീതു അവളോട്‌ പറഞ്ഞു..
ഞാൻ ചോദിച്ചു എന്താ കാര്യം പറ ??
അവള് പറഞ്ഞു സോറി ചേട്ടാ നീതു എന്നോട് തമാശക്ക് ഒരു ബെറ്റ് വെച്ചതാ.. ചേട്ടനെ കൊണ്ട് ഇഷ്ട്ടം ആണ് എന്ന് പറയിക്കാൻ പറ്റുവോ എന്ന്. ചേട്ടൻ വീഴില്ല എന്ന് പറഞ്ഞു ഇവള്..അപ്പോൾ വാശിപുറത്ത് ഞാൻ ചെയ്തതാ..ചേട്ടൻ ഇത്ര പെട്ടെന്ന് വീഴും എന്ന് ഞാൻ ഒരിക്കലും കരുതി ഇല്ല.. I am very sorry

എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.. മനസ്സിൽ വിഷമം കൂടി വന്നു കണ്ണുകൾ നിറഞ്ഞു.. വിഷമം ഉള്ളിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു എന്തായിരുന്നു ബെറ്റ് വെച്ച ഗിഫ്റ്റ് ?
അതിന് ഉള്ള മറുപടി നീതു ആണ് പറഞ്ഞെ....
1000 രൂപ ആണ് ചേട്ടാ...
ഞാൻ ഒന്ന് ചിരിച്ചു... ഓഹോ അപ്പോൾ ആയിരം രൂപ ആണ് നിങ്ങൾ എനിക്ക് ഇട്ട വില... എന്തായാലും കൊള്ളാം.. നീതു അത് തന്റെ ഈ കൂട്ടുകാരിക്ക് മറക്കാതെ കൊടുക്കണേ.. എന്നെ പറ്റിച്ചതിന്... ഞാൻ അല്ലെങ്കിലും ഒരു മണ്ടൻ ആയി പോയി.. ആദ്യം ആയിട്ടു ഒരു പെൺകുട്ടി എന്നോട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞപ്പോൾ അങ്ങ് ഇഷ്ട്ടപെട്ടു പോയി.. ഇപ്പോൾ പറഞ്ഞത് നന്നായി അല്ലെങ്കിൽ കുറെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയേനെ.. എല്ലാറ്റിനും നന്ദി ഉണ്ട് കേട്ടോ..

ഞങ്ങളോട് വെറുപ്പ് ഒന്നും തോന്നരുത് ചേട്ടാ.. ഒരു തമാശ ആയി ഇതു കണ്ടു കൂടെ..

ആ നിങ്ങൾക്കു ഇതൊക്കെ ഒരു തമാശ അല്ലെ മാളു.. എനിക്ക് വെറുപ്പ് ഒന്നും ഇല്ല.. ഞാൻ കാരണം ആയിരം രൂപ കിട്ടിയില്ലേ സന്തോഷം..
നീതു എന്റെ ഫ്രണ്ട് ഇല്ലേ ഒരു പാവം ആണ് അവൻ. ഒരു പച്ച പാവം ചെറുക്കൻ എന്നെക്കാൾ മണ്ടൻ ആണ് തമാശക്ക് പോലും ഇതുപോലെ അവനെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞു പറ്റിക്കരുത്.. പാവത്തിന് സഹിക്കില്ല.. എനിക്ക് നന്നായി അറിയാം അവനെ..

ചേട്ടാ ഞങ്ങൾ ഒരു തമാശ വെറുതെ...

രണ്ടിന്റെയും കണ്ണിൽ വെള്ളം വന്നു തുടങ്ങി അപ്പോളേക്കും. ഞാൻ അത് കാര്യം ആക്കിയില്ല.ഞാൻ പറഞ്ഞു മക്കൾ എന്നാ ചെല്ല്.. ഇനി ആരെങ്കിലും കണ്ടാൽ അത് മതി..നിന്റെ ഒക്കെ വീട്ടിൽ ചെന്ന് എന്നോട് തമാശ ആണ് എന്ന് പറഞ്ഞപോലെ അവരോടു പറഞ്ഞാൽ അവര് അത് വിശ്വസിക്കില്ല. വെറുതെ എന്തിനാ... അതുകൊണ്ട് വീട്ടിൽ പോ..

ഞാൻ ബൈക്കും എടുത്ത് കൊണ്ട് പോയി... ഉള്ളിൽ നല്ലപോലെ വിഷമം ഉണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു എന്ന്.... (തുടരും)

ഒരു  പ്രണയകുറിപ്പ്......... ഭാഗം 4

ബൈക്ക് എടുത്ത് കൊണ്ട് നേരെ പോയത് കൂട്ടുകാരന്റെ അടുത്തേക്ക് ആയിരുന്നു. ഞാൻ ചെന്നപ്പോൾ അവൻ ഞങ്ങൾ ഇരിക്കാറുള്ള പറമ്പിൽ  ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ അവൻ ചോദിച്ചു.

എന്തായി അളിയാ അവളെ കാണുവാൻ പോയിട്ട് ?
അല്ല നീ ഇത് എങ്ങനെ അറിഞ്ഞു ഞാൻ കാണാൻ പോയ കാര്യം.
നിന്നെ കാണാതായപ്പോൾ ഞാൻ ഊഹിച്ചു അവളെ കാണുവാൻ പോയി കാണും എന്ന്..
എന്നിട്ട് അവൾ  എന്ത് പറഞ്ഞു അത് പറ.....

ഏയ്‌ അതൊന്നും ശരിയാവില്ല....അവള് പറ്റിച്ചതാടാ ചുമ്മാ ഒരു തമാശ ഒപ്പിച്ചതാ രണ്ടെണ്ണം കൂടി... നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അവനോട്  പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞു അവൻ പറഞ്ഞു.

അപ്പോൾ നീതു ആണല്ലേ എല്ലാം ഒപ്പിച്ചത്. ഞാൻ പോയി അവളോട്‌ ചോദിച്ചാലോ...

ഏയ്‌ വേണ്ട... നീ നോക്കുന്ന പെണ്ണല്ലേ അവള്. അവൾക്കു നിന്നോട് ചെറിയ ഇഷ്ട്ടം ഒക്കെ ഉണ്ട്. ചുമ്മാ അത് കളഞ്ഞ് കൊളമാക്കല്ലേ. അവൾ നല്ല കുട്ടി ആണ്.ചുമ്മാ തമാശ കാണിച്ചതാ വിട്ടു കള മച്ചാനെ.

അവനോട് യാത്ര പറഞ്ഞു ഇറങ്ങി. പിന്നീട് രണ്ടു ആഴ്ച അവളെ കാണാൻ ഒന്നും പോയില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം ഞാൻ അമ്പലത്തിൽ വെച്ച് മാളുവിനെ  കണ്ടത്. അവൾ കാണാതെ ഞാൻ ഒഴിഞ്ഞു മാറി പോവുകയായിരുന്നു. പക്ഷെ അവള് കണ്ട് എന്നെ വിളിച്ചു. ഞാൻ മൈൻഡ് ചെയ്യാതെ വേഗം അവിടെനിന്നും പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു . അവൾ കുറെ വിളിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ വേഗം പോയി. പിന്നെ പലയിടത്തും വെച്ച് മാളുവിനെ കണ്ടു. അപ്പോൾ എല്ലാം ഞാൻ അവളെ മൈൻഡ് ചെയാതെ നടന്നു...

അങ്ങനെ ഒരു ദിവസം വൈകുന്നേരം അമ്പലക്കുളത്തിൽ കുളിക്കാൻ പോയി വരുമ്പോൾ വഴിവക്കിൽ വെച്ച് നീതുവിനെ കണ്ടു. അപ്പോൾ അവൾ എന്നെ വഴിവക്കിൽ വെച്ച് തടഞ്ഞു നിർത്തി ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു.

സ്വല്പം ദേഷ്യത്തിൽ ആയി ഞാൻ പറഞ്ഞു വേഗം പറഞ്ഞു തുലക്കാൻ.

ചേട്ടൻ  എന്താ മാളുവിനെ കാണുമ്പോൾ ഒക്കെ ഇപ്പോൾ ഒഴിഞ്ഞു മാറുന്നത്. അവൾ അന്ന് കാണിച്ചത് തെറ്റാണ്. ഞാൻ ആണ് എല്ലാറ്റിനും കാരണം. അവൾക്കു നല്ല വിഷമം ഉണ്ട്. ചേട്ടൻ ഇങ്ങനെ മൈൻഡ് ഒന്നും ചെയ്യാതെ മിണ്ടാണ്ട് പോകുമ്പോൾ നല്ല വിഷമം ഉണ്ട്. അവൾക്കു എന്തോ പറയാനും ഉണ്ട് പറ്റുമെങ്കിൽ നാളെ വൈകുന്നേരം അമ്പലത്തിൽ വരാൻ പറ്റുമോ ?

ഓഹോ... വന്നിട്ട് എന്തിനാ പിന്നെയും ഓരോന്ന് പറഞ്ഞു പറ്റിക്കാൻ അല്ലെ നിങ്ങൾക്ക്. ഇനി എന്നെ അതിനൊന്നും കിട്ടില്ല മോളു ചെല്ല്.

അല്ല ചേട്ടാ കാര്യം ആയിട്ടാണ്. അവൾക്കു ചേട്ടനോട് ഒന്ന് സംസാരിക്കണം. നാളെ ഉറപ്പായും വരണം അവള് അമ്പലത്തിൽ ആൽമരത്തിന്റെ ചുവട്ടിൽ ഉണ്ടാകും. നാളെ വൈകുന്നേരം 6മണിക് മറക്കല്ലേ..

ആ പറ്റുമെങ്കിൽ വരാം എന്ന് പറഞ്ഞു ഞാൻ പോയി..

പിറ്റേന്ന് വൈകുന്നേരം ഞാൻ അവളെ കാണുവാൻ പോയി. എന്നെയും നോക്കി ആൽച്ചുവട്ടിൽ അവള് നില്പുണ്ടായിരുന്നു..

എന്തിനാ കാണണം എന്ന് പറഞ്ഞത് ??

ചേട്ടൻ എന്തിനാ എന്നോട് ഇങ്ങനെ മിണ്ടാണ്ട് നടക്കണേ. പണ്ടത്തെ പോലെ എന്നോട് ഒന്ന് സംസാരിച്ചു കൂടെ. പറ്റിക്കാൻ വേണ്ടി ചെയ്തതാ അന്ന്  പക്ഷെ ഇപ്പോൾ എനിക്ക് ചേട്ടനോട് ശരിക്കും ഇഷ്ട്ടം ആണ്. ചേട്ടന് എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ഇപ്പോൾ ഞാൻ പറയുന്നത് സത്യം ആണ്.  എന്നോട് ഇനി മിണ്ടാണ്ട് നടക്കല്ലേ. അത്  പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

എനിക്ക് നിന്റെ സ്നേഹത്തിൽ വിശ്വാസം ഇല്ല. ഇങ്ങനെ തോന്നുമ്പോൾ വന്നു ഇഷ്ട്ടാണ് പറയാ.പിന്നെ അത് മാറ്റി പറയുക ഇതും ബെറ്റ് അല്ലെന്നു ആരു കണ്ട്. അതുകൊണ്ട് പൊന്നു മോളെ ഇമ്മളെ വിട്ടേക്ക്. പിന്നെ എന്ത് കണ്ടിട്ടാ നിനക്ക് എന്നോട് ഇഷ്ട്ടം. നിനക്കൊക്കെ തോന്നുമ്പോൾ പ്രേമിക്കാനും. ചുറ്റി കറങ്ങുവാനും ഇഷ്ടംപോലെ ആളുകൾ ഉണ്ട് ഇവിടെ അവരുടെ അടുത്ത് ചെല്ല്. ഇങ്ങനെ പ്രേമം നടിച്ചു ആണ്കുട്ടികളെ വീഴ്ത്തി നടക്കുന്നവളെ വേറെ പേരാണ് വിളിക്കണേ മോള് ചെല്ല്..

അപ്പോളേക്കും മാളു കരയാൻ തുടങ്ങി. ഞാൻ  നോക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം ചാടാൻ തുടങ്ങി. പിന്നെ വായും തുറന്നു പൊട്ടിക്കരച്ചിൽ ആയി. എന്ത് ചെയ്യും എന്നറിയാതെ ഞാൻ നിന്നു. കുറെ പറഞ്ഞു നോക്കി കരയല്ലേ എന്ന്. പക്ഷെ കരച്ചിൽ നിർത്തുന്നില്ല. അപ്പോളേക്കും ആളുകൾ ആ ഭാഗത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ മാറിപ്പോയി.. പിന്നെ ഒന്നും നോക്കിയില്ല ബൈക്ക് എടുത്ത് വേഗം അവിടെ നിന്നും തടി തപ്പി.

അവിടുന്ന് പോന്നപ്പോൾ മനസ്സിൽ വല്ലാത്ത കുറ്റബോധം പോലെ തോന്നി തുടങ്ങി.. വേണ്ടായിരുന്നു കരയിപ്പിക്കണ്ടായിരുന്നു പാവം എന്നൊക്കെ ചിന്തിച്ചു തുടങ്ങി ഞാൻ. പാവം ഒറ്റക്കായിരിക്കുവോ വന്നിട്ടുണ്ടാവുക ഞാൻ അപ്പോൾ തന്നെ  ഫ്രണ്ടിനെ കൂട്ടി ആൽമരത്തിന്റെ ചുവട്ടിലേക്ക് വീണ്ടും ചെന്ന്. പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല. കുറച്ചു നേരം ഞങ്ങൾ അവിടെ ഇരുന്നു. അപ്പോൾ നീതു അമ്പലത്തിന്റെ ഉള്ളിൽ നിന്നും വരുന്നുണ്ടായിരുന്നു.. ഞാൻ അവളുടെ അടുത്തേക് ചെന്ന് ചോദിച്ചു. മാളുവിനെ കണ്ടുവോ നീതു ?

ആഹാ നല്ല ആളാ അവളെ കരയിപ്പിച്ചിട്ടു ഇപ്പോൾ അവളെ അനേഷിക്കുന്നോ ?

അല്ല കരയിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.അപ്പോൾ അങ്ങനെയൊകെ എന്റെ വായിൽ നിന്നും വീണുപോയി.

ആ സാരമില്ല അവള് പോയി. അവള് ചേട്ടനെ കാണുവാൻ വേണ്ടി ആണ് അമ്പലത്തിൽ വന്നത്. ഞാൻ വരുമ്പോൾ അവളു ഇവിടെ ഇരുന്നു കരയുന്നുണ്ടായി. എന്തിനാ കരായണേ എന്ന് ചോദിച്ചപ്പോൾ ചേട്ടനെ കണ്ട കാര്യം പറഞ്ഞു.. പിന്നെ അവള് പോകുവാന്നു പറഞ്ഞു പോയി.

ഞാൻ പിന്നെ അധികം ഒന്നും ചോദിക്കാൻ നിന്നില്ല.. നാളെ എന്തായാലും അവളെ കാണണം എന്ന് നീതുവിനോട് പറഞ്ഞു.

അന്ന് രാത്രിയിൽ എനിക്ക് കിടന്നിട്ട് ഉറക്കം കിട്ടിയില്ല അവളെ നാളെ കണ്ട് ഇഷ്ട്ടം ആണ് എന്നുപറഞ്ഞാലൊ. അല്ലെങ്കിൽ ഒരു ഡയറി മിൽക്ക് വാങ്ങിച്ചു കൊണ്ട് കൊടുകാം. അങ്ങനെ ചിന്തിച്ചു കിടന്ന് ഉറങ്ങിപ്പോയി..

പിറ്റേന്ന് കാലത്ത് ഞാൻ അവളെ കാത്തു വഴിയിൽ നിന്നു. അവൾ വന്നപ്പോൾ ഒന്ന് നിൽക്കുമോ എന്ന് ചോദിച്ചു..
അവൾ ഒന്നും മിണ്ടാതെ എന്നെ ഒന്നു നോക്കി തല കുമ്പിട്ടു നിന്നു... ഞാൻ അടുത്ത് ചെന്ന് പറഞ്ഞു

സോറി കേട്ടോ..... ഇന്നലെ ഞാൻ അല്പം ദേഷ്യപ്പെട്ടു സംസാരിച്ചു.. അറിയാതെ പറ്റിയതാണ്.. താൻ കരയും എന്നൊന്നും ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. ഞാൻ ഇന്നലെ കുറെ ആലോചിച്ചു ഒരു തീരുമാനം എടുത്തു. എനിക്ക് തന്നെ ഇഷ്ട്ടം ആണ്. പക്ഷെ എനിക്ക് താൻ ഒരു വാക്ക് തരണം നമ്മൾ തമ്മിൽ ഒരിക്കലും പിരിയില്ല എന്ന്. പറ്റുമോ ???

അവൾ എന്റെ മുഖത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു. ചേട്ടൻ ഈ പറയുന്നത് സത്യം ആണോ ?

അതേടോ സത്യം തന്നെ ഇനി ആ കണ്ണുകൾ നിറയുന്നത് എനിക്ക് കാണുവാൻ വയ്യ... ഇനി ഒരിക്കലും ആ കണ്ണുകൾ ഞാൻ നിറക്കില്ല സത്യം.. I love u
അതും പറഞ്ഞു ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഡയറി മിൽക് എടുത്തു അവൾക്കു നേരെ നീട്ടി.....

ഒരായിരം താമരകൾ  ഒരുമിച്ച് വിരിയുന്നത് അന്ന് ഞാൻ കണ്ട്... അവളുടെ മുഖത്തെ ഒരൊറ്റ പുഞ്ചിരിയിലൂടെ.....
എന്നെനോക്കി അവള് പറഞ്ഞു ചേട്ടനെ വിട്ടു ഞാൻ ഒരിക്കലും പോവില്ല...സത്യം
എന്നിട്ടു എന്റെ കയ്യിൽ നിന്നും ചോക്കലേറ്റ് വാങ്ങിച്ചു ചിരിച്ച് കൊണ്ട് പോയി...
അവൾ ചിരിച്ച് കൊണ്ട് പോവണതും നോക്കി ഞാൻ നിന്നു..... ( തുടരും )

ഒരു പ്രണയ കുറിപ്പ്.... ഭാഗം 5

അന്ന് അവൾക്കു ചോക്ലേറ്റ് കൊടുത്തു പിരിഞ്ഞതിന് ശേഷം  ഞങ്ങൾ വീണ്ടും പതിവായി കണ്ടുമുട്ടിയിരുന്നു. ഒരു ദിവസം പോലും അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്നായി എനിക്കും മാളുവിനും.. എന്നും ഞങ്ങൾ തമ്മിൽ കാണും, സംസാരിക്കും, ലവ് ലെറ്റേഴ്സ് കൈമാറും... അങ്ങനെ സുഖമായി പൊയ്ക്കൊണ്ടിരുന്നു ഞങ്ങളുടെ പ്രണയം.. പിന്നീട് അവൾ മാത്രം ആയ്യി എന്റെ ലോകം. അവൾക്കു ദിവസേന എന്നെ കാണണം..കാണാൻ പറ്റാത്ത ദിവസങ്ങളിൽ ഞങ്ങൾ ലെറ്റേഴ്സ് കൈമാറിയിരുന്നു... ഞാൻ എഴുതുന്ന ലെറ്റേഴ്സ് അവൾക്കു കൊണ്ട് കൊടുത്തിരുന്നത് നീതു ആയിരുന്നു.. അവൾ എഴുതുന്ന ലെറ്റേഴ്സ് നീതു തന്നെ എനിക്ക് തരുമായിരുന്നു..

അങ്ങനെ ഇരിക്കേ... ഓണം വന്നെത്തി... അവളുടെ സ്കൂൾ അടച്ചു.. മാളുവിനെ കാണുവാൻ ഒരു വഴിയും ഇല്ല എന്ന സ്ഥിതി ആയ്യി.. അവൾ ആണെങ്കിൽ അവളുടെ അമ്മ വീട്ടിൽ പോയി.. ശരിക്കും ഒരു ഒറ്റപെട്ട ദിവസങ്ങൾ ആയ്യി മാറി.. അപ്പോൾ ആണ് ഞാൻ മാമന്റെ വീട്ടിൽ പോയത്.. മാമൻ ഓണത്തിന് ഗൾഫിൽ നിന്നും വന്നിരുന്നു.. മാമന്റെ വക എനിക്കൊരു ഫോൺ കിട്ടി. Nokia n73..  ഞാൻ ഒരു മൊബൈൽ കണക്ഷൻ എടുത്തു. . അവളെ കാണുവാൻ പറ്റാത്ത കാരണം ഞാൻ നീതുവിനെ കാണുവാൻ തീരുമാനിച്ചു.. അങ്ങനെ നീതുവിന്റെ വീട്ടിലെ ഫോൺ നമ്പർ എന്റെ ഫ്രണ്ട് മുഘേന എനിക്ക് കിട്ടി.. അപ്പോൾ തന്നെ ഞാൻ നീതുവിന്റെ വീട്ടിലേക് വിളിച്ചു.. അവളുടെ അനിയത്തി ആയിരുന്നു ഫോൺ എടുത്തേ.. ഞാൻ നീതുവിന് ഫോൺ കൊടുക്കാൻ പറഞ്ഞു.. ആരാണ് ചോദിച്ചപ്പോൾ ഫ്രണ്ട് ആണെന്ന് പറഞ്ഞു.. നീതു ഫോൺ വാങ്ങി ആരാണ് ചോദിച്ചു.. ഇത് ഞാൻ ആണ് കണ്ണൻ...

ആഹാ കണ്ണേട്ടൻ ആണോ... എന്താ വിളിക്കാൻ തോന്നിയെ.. ഇത് എവിടെ നിന്നാ വിളിക്കണേ ചേട്ടൻ...

ഒരു മൊബൈൽ കിട്ടി മാമൻ കൊണ്ടന്നതാ..

ആഹാ കൊള്ളാലോ.. ഇനി ഇപ്പോൾ സുഖായില്ലേ.. രണ്ടുപേർക്കും ആവശ്യം പോലെ സംസാരിക്കലോ...

ആ അതെ... എനിക്ക് മാളുവിന്റെ നമ്പർ വേണം...

ചേട്ടൻ അവള് അമ്മ വീട്ടിലാണ്.. ഓണം അല്ലെ  അവിടുത്തെ നമ്പർ എനിക്ക് അറിയില്ല.. പിന്നെ അവളുടെ അച്ഛന്റെ മൊബൈൽ നമ്പർ ഉണ്ട് അത് വേണമെങ്കിൽ തരാം...

അവളുടെ അച്ഛന്റെ നമ്പർ ഒന്നും വേണ്ട.. താൻ അതിൽ വിളിച്ചു എന്റെ നമ്പർ കൊടുത്താൽ മതി.. എന്നിട്ടു അവളോട്‌ ഇതിലേക്ക് മിസ്സ്‌ കാൾ അടിക്കാൻ പറയണം  ഓക്കേ

ആ എന്നാ നമ്പർ പറ

ഞാൻ അവൾക്കു നമ്പർ കൊടുത്തു... പിന്നെ ബൈ പറഞ്ഞു വെച്ച്..

മാമന്റെ വീട്ടിൽ ഓണസദ്യ ഒക്കെ കഴിഞ്ഞു ഞാൻ മുറ്റത്തു ചുമ്മാ ഇരിക്കുവായിരുന്നു.. അപ്പോൾ ആയിരുന്നു എന്റെ ഫോണിൽ മിസ്സ്‌ കാൾ വന്നത്.. ഉടനെ ഞാൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു...

അല്പം കഴിഞ്ഞപ്പോൾ കാൾ എടുത്തു.. കണ്ണേട്ടൻ അല്ലെ എന്നാ ചോദ്യം..

അതെ.. ഇത് മാളു വല്ലേ...

അതേലോ..

ഇത് ആരുടെ ഫോൺ ആണ് മാളു..

ഇത് വെല്ലിമ്മയുടെ മോളുടെ ഫോൺ ആണ്..

അപ്പോൾ തനിക്കു പ്രോബ്ലം ആവില്ലേ കുട്ടി..

ഇല്ല... ഞാൻ നമ്മളുടെ കാര്യമൊക്കെ ചേച്ചിയോട് പറഞ്ഞു.. ചേച്ചി സപ്പോർട്ട് ആണ് ചേട്ടാ...

ഹോ.. സമാദാനം ആയി..

അല്ല മോനെ ഏതാ മാമൻ വാങ്ങി തന്ന ഫോൺ..

Nokia n73

ആഹാ കൊള്ളാലോ...

ആ കൊള്ളാം ഇതിൽ ഫോട്ടോ ഒക്കെ എടുക്കാൻ പറ്റും.. നമ്മൾ രണ്ടുപേരും ഒപ്പം നിൽക്കണ ഫോട്ടോ ആയിക്കോട്ടെ ഇതിൽ ആദ്യം എടുക്കണത്...

ആഹാ.. കൊള്ളാലോ മോന്റെ ആഗ്രഹം...

ആ നിന്നെ എനിക്ക് ഒരുപാട് മിസ്സ്‌ ചെയുമ്പോൾ ആ ഫോട്ടോ നോക്കി വർത്താനം പറയാലോ...

ആ.. അപ്പോൾ ചേട്ടൻ ഒരുപാട് എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടോ...

പിന്നല്ലാതെ... എനിക്ക് നിന്നെ കാണാതെ ഒരു സുഖവും ഇല്ല.. i miss u malu

എനിക്കും അതെ ചേട്ടാ... realy i miss u

എന്നാ സ്കൂൾ തുറക്കണേ ?

നെക്സ്റ്റ് monday ക്ലാസ്സ്‌ തുടങ്ങും..

ആ അപ്പോൾ അന്ന് നമ്മൾക്ക് കാണാം അല്ലെ..

അതെ.. അപ്പോൾ അന്ന് കാണാട്ടോ.. ചേച്ചിയുടെ ഫോൺ ആണെ..ഞാൻ ഫോൺ വെക്കാനുട്ടോ

ഓക്കേ ഡിയർ... i love u

ഒക്കെ i love u too

അങ്ങനെ കാൾ കട്ട് ചെയ്തു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ.. മാമന്റെ മോള്...

അല്ല അപ്പോൾ ഇതിനാണ് അല്ലെ ഫോൺ കൊണ്ടുവരാൻ അച്ഛനോട് പറഞ്ഞെ... ആരാ കണ്ണേട്ടാ അത്... ചേട്ടന്റെ കാമുകി ആണെന്ന് മനസിലായി.. ഞാൻ ആരോടും പറയില്ല .

ആ അതെ.. മാളു എന്നാണ് അവളുടെ പേര്... ഞാൻ ഉണ്ടായ കഥ മൊത്തം അവളോട്‌ പറഞ്ഞു... അവള് ഫുൾ സപ്പോർട്ട് ആയിരുന്നു..
ഒരു ദിവസം പരിചയപ്പെടണം എന്ന് അവള് പറഞ്ഞു. ഞാൻ സമ്മതം മൂളി...

മാമന്റെ വീട്ടിൽ നിന്നും വന്ന ശേഷം.. മൊത്തം ബോർ അടിയായിരുന്നു...വേറെ ഒന്നും അല്ല മാളുവിനെ കാണാതെ ഒരു സുഖവും ഇല്ല...

അങ്ങനെ സ്കൂൾ തുറന്ന ദിവസം ഞാൻ അവളെ കാണുവാൻ വേണ്ടി പോയി... അവളുടെ ഒപ്പം നീതുവും അന്ന് ഉണ്ടായിരുന്നു... എന്നെ കണ്ടപ്പോൾ

മാളു അടുത്ത് വന്നു ചോദിച്ചു..

എവിടെ ചേട്ടന്റെ ഫോൺ.. ഞാൻ ഫോൺ എടുത്തു അവൾക്കു കൊടുത്തു.. അവൾ ഫോൺ കുറച്ചു നേരം നോക്കി.. എന്നിട്ട് എനിക്ക് തന്നു...

അപ്പൊ മാഷേ ഫോട്ടോ എടുക്കുന്നിലേ  ഞാൻ റെഡി ആണ്...

ആഹാ എന്നാ മോള് പോസ്സ് ചെയ്യ്...

അവളുടെ ഓരോ കുസൃതി നിറഞ്ഞ പോസുകൾ ഞാൻ എടുത്തു...

എന്നിട്ട് phone നീതുവിന്റെ കയ്യിൽ കൊടുത്തു.. ഞങ്ങളുടെ ഫോട്ടോ എടുക്കാൻ വേണ്ടി...

ഞങ്ങളെ ചേർത്ത് നിർത്തി അവള് രണ്ടു ഫോട്ടോ എടുത്തു....
അപ്പൊ മാഷേ സന്തോഷം അയ്യിലെ..ഇനി എന്നെ മിസ്സ്‌ ചെയുമ്പോൾ ഈ ഫോട്ടോ എടുത്തു നോക്കിയാൽ മതിട്ടോ....

ശരി മാഡം... ഞാൻ പറഞ്ഞു..

ആ എന്നാ ഞങ്ങൾ പോവാ ക്ലാസ്സിൽ പോവട്ടെ.. ഈവെനിംഗ് കാണുവാൻ പറ്റുവോ...

ആ ഞാൻ വരാം...

ശരിക്കും എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു... ഇനി അവളെ മിസ്സ്‌ ചെയുമ്പോൾ ഈ ഫോട്ടോ നോക്കി അവളോട്‌ സൊള്ളാലൊ....

ഈവെനിംഗ് അവളെ കാണുവാൻ പോയി... ഒരു ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു... അത് കാര്യം ആക്കാതെ ഞാൻ അവൾ വരുന്ന വഴിയിൽ ഒരു പുളിമരത്തിന്റെ അടിയിൽ ബൈക്ക് വെച്ച് കാത്തു നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവളും നീതുവും വന്നു...

അതെ മഴ കൊണ്ട് നില്കുവാനോ കണ്ണേട്ടാ... എന്തിനാ മഴ കൊണ്ട് എന്നെ കാണുവാൻ വന്നേ.. പനി പിടിക്കും കേട്ട...

ഓഹ്.. അതൊന്നും സാരമില്ല മാളു...

ആ കൊള്ളാം പനി പിടിക്കുമ്പോൾ ഈ പറയണ സുഖം ഒന്നും ഉണ്ടാവില്ല മോനെ

ആ അതൊന്നും സാരമില്ല കുട്ടി...

അതെ ഇതിൽ എന്റെ വീട്ടിലെ land ഫോൺ നമ്പർ ഉണ്ട്.. ഇതിലേക്ക് വിളിക്കൊനും വേണ്ട.. ഞാൻ മിസ്സ്‌ കാൾ അടിക്കും ചേട്ടന്റെ നമ്പറിലേക്കു അപ്പോൾ തിരിച്ചു വിളിച്ചാൽ മതി കേട്ടോ... അതും പറഞ്ഞു അവൾ ഒരു കടലാസ് എന്റെ കയ്യിൽ തന്നു...

ആ ഓക്കേ..

പിന്നെ മറ്റെന്നാൾ എന്റെ പിറന്നാൾ ആണ്.. അമ്പലത്തിൽ വരണം കാലത്ത് 6മണിക് ഞാൻ നോക്കി നില്കും..

ആണോ... എന്താ അപ്പോൾ എന്റെ മാളൂട്ടിക് ഗിഫ്റ്റ് തരുവാ.. എന്താ വേണ്ടേ...

ഓഹ് എനിക്ക് ഒന്നും വേണ്ടന്നെ.. ചേട്ടൻ അമ്പലത്തിൽ വന്നാൽ മാത്രം മതി...

ഓക്കേ ഡിയർ തീർച്ചയായും ഞാൻ എത്തും...

അപ്പോൾ ഓക്കേ മറ്റെന്നാൾ കാണാം...

ഓക്കേ മാളു... അങ്ങനെ ആവട്ടെ...

പിറന്നാൾ ദിവസം അവൾക്കു കൊടുക്കാൻ ഞാൻ പാദസരം വാങ്ങി വെച്ചു..പിന്നെ ഉറങ്ങാൻ കിടന്നു അപ്പോൾ ആണ് ഞാൻ ഓർത്തത്.. ബൈക്കിൽ പെട്രോൾ അടിച്ചിട്ടില്ല...ഞാൻ ടൈം നോക്കി 11മണി...  പണി കിട്ടുമോ ഈശ്വരാ... ഈ ടൈമിൽ പെട്രോൾ പമ്പ് ഇല്ലാലോ... ഞാൻ പുറത്തു ഇറങ്ങി ബൈക്കിൽ പെട്രോൾ ടാങ്ക് തുറന്ന് നോക്കി.. അക്കെ കുറച്ചു പെട്രോൾ ഉള്ളു... ബൈക്ക് എടുത്തു പോയാൽ വഴിയിൽ കിടക്കും.. അമ്പലത്തിൽ പോകണ റൂട്ടിൽ ആണെങ്കിൽ ബസും ഇല്ല... ഞാൻ ഫ്രണ്ട്സിനെ വിളിച്ചു നോക്കി...അവരുടെ ബൈക്ക് കിട്ടുവോന്നു അറിയാൻ പണ്ടാരടങ്ങാൻ ആയിട്ടു... നല്ല മഴ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു ആരും ഫോൺ എടുക്കുന്നില്ല...പോരാത്തതിന് നല്ല ഇടിയും മിന്നലും ഉണ്ട്... വരുന്നിടത്തു വെച്ചു കാണാം എന്ന് വിചാരിച്ചു ഞാൻ ഉറങ്ങാൻ കിടന്നു... നാളെ എന്തായാലും അവളെ കണ്ടു ഗിഫ്റ്റ് കൊടുത്തേ പറ്റു... ഓരോന്നും ചിന്തിച്ചു കൊണ്ട് ഞാൻ കിടന്നു.... (തുടരും)

ഒരു പ്രണയ കുറിപ്പ്... ഭാഗം 6

പിറ്റേന്ന് നേരത്തെ ഞാൻ എണിറ്റു.. വേഗം റെഡി ആയി ഞാൻ ബൈക്ക് എടുത്ത് രണ്ടും കല്പിച്ചു പോയി.. മഴ ചെറുതായി ഉണ്ടായിരുന്നു. വഴി പകുതി എത്തിയപ്പോൾ പെട്രോൾ കഴിഞ്ഞു. ഞാൻ ബൈക്ക് ചെരിച്ചു കിടത്തി വീണ്ടും സ്റ്റാർട്ട്‌ ചെയ്തു.. ഭാഗ്യത്തിന് സ്റ്റാർട്ട്‌ ആയ്യി.. പിന്നെ ഒന്നും നോക്കിയില്ല കത്തിച്ചു വിട്ടു... അമ്പലം എത്താറായി.. വീണ്ടും വണ്ടി നിന്നു.. പിന്നെ ഒരു വിധം ബൈക്ക് തള്ളി അമ്പലം വരെ എത്തിച്ചു... ബൈക്ക് അവിടെ വെച്ചിട്ട് ഞാൻ അൽത്തറയിലേക് ചെന്നു.. മാളു എന്നെ നോക്കി അവിടെ നിൽപ്പുണ്ട്.. ചെന്ന പാടെ അവൾ അടുത്ത് വന്ന്..

എന്താ മാഷേ.. ലേറ്റ് ആയെ.. അവളുടെ ചോദ്യം..

എന്ത് പറയാനാ പെട്രോൾ തീർന്നു.. പിന്നെ ഒരു വിധം ഇവിടെ എത്തിച്ചു ..

ആഹാ.. അപ്പോൾ ഇനി എങ്ങനെ പോകും തിരിച്ചു..

ഓഹ്... ഫ്രണ്ട്സ് എഴുനേറ്റു കാണും പെട്രോൾ വാങ്ങി വരാൻ പറയണം...

ആ മാഷ് ആ നെറ്റി ഒന്ന് കാണിച്ചേ...

ഞാൻ ഒന്ന് തല താഴ്ത്തി കൊടുത്തു.. അവൾ എന്റെ നെറ്റിൽ ചന്ദനം തൊട്ട് തന്നു... എന്താ പറയാ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.. പിന്നെ അവൾ കയ്യിലുള്ള പാൽപായസം കുറച്ച് കയ്യിൽ ഒഴിച്ച് തന്നു.. ഞാൻ വേഗം അത് അകത്തേക്ക് വിഴുങ്ങി...
എന്നിട്ട് വീണ്ടും കയ്യ് നീട്ടി....

അമ്പട... പായസകൊതിയൻ... അത് പറഞ്ഞു അവള് വീണ്ടും ഒഴിച്ച് തന്നു..

ഞാൻ ചിരിച്ചു... വീണ്ടും പായസം കുടിച്ചു...

പിന്നെ അവളോട്‌ കണ്ണ് അടക്കാൻ പറഞ്ഞു..

എന്തിനാ ചേട്ടാ...

അതൊക്കെ ഉണ്ട് കണ്ണ് അടക്കു...
.അവൾ കണ്ണ് അടച്ചപ്പോൾ ഞാൻ അവളുടെ കയ്യിൽ പാദസരം വെച്ചു കൊടുത്തു..

ഇനി കണ്ണ് തുറന്നോ....

പാദസരം കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... എനിക്ക് പാദസരം ഇല്ലെന്നു ചേട്ടനോട് ആരാ പറഞ്ഞെ...

ആരും പറഞ്ഞില്ല.. തന്റെ കാലിൽ ഞാൻ കണ്ടില്ല... അപ്പോൾ ഒരെണ്ണം വാങ്ങി സ്വർണം ഒന്നും അല്ല വെള്ളികൊണ്ട് ഉള്ളത് വാങ്ങാൻ പറ്റിയുള്ളൂ.. അതിനുള്ള ക്യാഷ് ഉണ്ടായിരുന്നുള്ളു... ഇഷ്ട്ടപെട്ടോ ??

പിന്നില്ലാതെ... ഇപ്പോൾ തന്നെ ഇടണോ..

ഏയ്‌ വേണ്ട വീട്ടിൽ ചെന്നു ഇട്ടാൽ മതി... പിന്നെ വീട്ടിൽ കണ്ടാൽ പ്രശ്നം ആകുമോ..

ഏയ്‌ അമ്മ കാണാതെ ഞാൻ ഇന്നത്തെ ദിവസം ഇട്ടോളാം.. പിന്നെ ഇടക്ക് ഇടാം..ഫ്രണ്ട് തന്നത് ആണെന്ന് പറയാം...

ആ... പിന്നെ എനിക്ക് ഒന്നും ഇല്ലേ...

ഉണ്ടല്ലോ.. ആ കയ്യ് ഒന്ന് നീട്ടു...

ഞാൻ കയ്യ് നീട്ടി... ആരെങ്കിലും ഉണ്ടോന്ന് ചുറ്റും നോക്കിയിട്ട് എന്റെ കയ്യിൽ അവൾ ഒരു മുത്തം തന്നു...

അപ്പോൾ എന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്തു... എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം...

അപ്പൊ ശെരി മാഷേ ക്ലാസ്സിൽ പോവണം.. ഞാൻ പോവാണ് കേട്ടോ... വൈകുന്നേരം ഞാൻ മിസ്സ്‌ കാൾ അടിക്കും.. തിരിച്ചു വിളിക്കണേ...

ആ ശെരി പൊക്കൊളു.. ഞാൻ കാത്തിരിക്കും കേട്ടോ...

അവൾ ചിരിച്ചു കൊണ്ട് പോയി....

എന്താ പറയാ...മനസ്സ് സന്തോഷം കൊണ്ട് വീർപ്പു മുട്ടി....

വൈകുന്നേരം അവൾ വിളിച്ചു.. അമ്മ അടുത്ത വീട്ടിൽ വർത്താനം പറയാൻ പോകുമ്പോൾ ആണ് അവൾ വിളിച്ചത്... കുറെ നേരം ഞങ്ങൾ സംസാരിച്ചു....

അങ്ങനെ ദിവസങ്ങൾ പൊയ്ക്കോണ്ടിരുന്നു...

ഒരു ദിവസം ഞങ്ങൾ വഴിയിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ അടുത്ത വീട്ടിലെ ചേച്ചി അത് വഴി വന്നു... ഞങ്ങളെ അവര് കണ്ടു..

അവര് പോയപ്പോൾ മാളു എന്നോട് പറഞ്ഞു... ചേട്ടാ ഇന്ന് വീട്ടിൽ ആകെ പ്രശ്നം ആകും.. അവര് എന്തായാലും അമ്മയോട് പറയും... എന്താ ഇപ്പോൾ ചെയ്യാ

ഏയ്‌ പേടിക്കണ്ട... അവര് വല്ലതും ചോദിച്ചാൽ കൂട്ടുകാരിയുടെ ബ്രദർ  ആണെന്ന് പറഞ്ഞാൽ മതി...

അവളു  തല ആട്ടികൊണ്ട് പോയി...

അവളെ സമാധാനിപിച്ച് വിട്ടെങ്കിലും... എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു...

അന്ന് ഈവെനിംഗ് അവൾ വിളിച്ചു... ഞാൻ കാൾ എടുത്തു

ചേട്ടാ... ആകെ പ്രശ്നം ആണ്... ആ ചേച്ചി ഇവിടെ വന്ന് അമ്മയോട് എല്ലാം പറഞ്ഞു... നമ്മൾ ഇടക്ക് കാണാറുള്ള കാര്യം ഒക്കെ... ആരോ ആ ചേച്ചിയോട് മുൻപ് പറഞ്ഞു കൊടുത്തിട്ടുണ്ട്... എനിക്ക് അമ്മയുടെ കയ്യിൽ നിന്നും കുറെ വഴക്ക് കേട്ടു... അച്ഛനോട് പറഞ്ഞു കൊടുത്തു.. അച്ഛൻ എന്നോട് ഒന്നും ചോദിച്ചിട്ടില്ല.. പക്ഷെ എന്നോട് ഒന്നും മിണ്ടുന്നില്ല.. അപ്പോളേക്കും അവൾ കരയാൻ തുടങ്ങി...

മാളു... കരയല്ലേ... നീ കരഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല ...നമ്മൾക്ക് പരിഹാരം ഉണ്ടാകാം... ഇപ്പോൾ ഫോൺ വെച്ചോ.. നാളെ ഞാൻ കാണാൻ വരാം... ഓക്കേ

കരഞ്ഞു കൊണ്ട് അവള് ഫോൺ വെച്ചു...

എന്താ ഇപ്പൊ ചെയ്യാ...എന്തായാലും നാളെ അവളെ കാണണം....

പിറ്റേന്ന് ഞാൻ അവൾ വരുന്നതും നോക്കി വഴി വക്കിൽ കാത്തു നിന്നു....

കുറെ കഴിഞ്ഞപ്പോൾ ഞാൻ ടൈം നോക്കി.. സമയം 9 മണി കഴിഞ്ഞു... സാദാരണ ദിവസം അവൾ 8.40 നു എത്താറുണ്ട്... അപ്പോൾ നീതുവിനെയും കാണാൻ ഇല്ല... എനിക്ക് ആകെ ടെൻഷൻ ആയി.. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോൾ നീതു വരുന്നത് കണ്ടു..

എന്താ നീതു ഒറ്റക്ക് മാളു എവിടെ.. ഞാൻ ചോദിച്ചു..

ചേട്ടാ ഇനി ഇങ്ങനെ വഴിയിൽ കാണുവാൻ നിൽക്കണ്ട.. മാളുവിന്റെ അമ്മ എന്റെ വീട്ടിൽ വന്നിരുന്നു. എന്റെ അമ്മയോട് കുറെ പറഞ്ഞു.. എന്നിട്ടാ പോയത്.. എന്നോട് ചേട്ടൻ ആരാന്നു ചോദിച്ചു. ഞാൻ പേര് പറയാതെ ആയപ്പോൾ എന്റെ അമ്മേടെ കയ്യിൽ നിന്നും എനിക്ക് നല്ലത് കിട്ടി. ഞാൻ ചേട്ടന്റെ പേര് പറഞ്ഞു പോയി.. സോറി...

ഓഹ് അത് സാരമില്ല. എന്നായാലും ഇതൊക്കെ അറിയും ഇത്തിരി നേരത്തെ അറിഞ്ഞു എന്നെ ഉള്ളു...

മാളുവിന്റെ കാര്യം... അവൾ എന്താ വരാഞ്ഞേ...

ഞാൻ അവളെ വിളിക്കാൻ വീട്ടിൽ ചെന്നതാ..

അവൾ ഇന്ന് വരുന്നില്ല പറഞ്ഞു.. പിന്നെ ചേട്ടന് തരാൻ ഈ ലെറ്റർ തന്നു... അത് പറഞ്ഞു അവൾ ഒരു ലെറ്റർ എനിക്ക് തന്നു.. പിന്നെ വഴിയിൽ വെച്ച് ചേട്ടൻ ഇനി കാണാൻ വരണ്ട എന്നും..അവള് പറഞ്ഞു...
ഞാൻ പോവാ.. ക്ലാസ്സ്‌ ലേറ്റ് ആകും.

ശരി നീതു പൊക്കൊളു....

ഞാൻ നേരെ അമ്പലകുളത്തിലെക്ക്  പോയി...

അവിടെ ചെന്ന് കുളപടിയിൽ ഇരുന്നു ലെറ്റർ തുറന്നു നോക്കി...

സ്നേഹം നിറഞ്ഞ കണ്ണേട്ടന്,

എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്.. ചേട്ടനും അങ്ങനെ തന്നെ ആണെന്ന് എനിക്ക് അറിയാം.. എന്റെ വീട്ടിൽ നമ്മൾ തമ്മിൽ ഉള്ള ഇഷ്ടം എല്ലാവരും അറിഞ്ഞു. ചേട്ടന്റെ എല്ലാ ഡീറ്റെയിൽസും അച്ഛനും അമ്മയും അറിഞ്ഞു.ചേട്ടൻ എനിക്ക് എഴുതിയ ലെറ്റേഴ്സ് ഒക്കെ അമ്മ എടുത്തു നോക്കി..എനിക്ക് കുറെ തല്ലു ഒക്കെ കിട്ടി അതൊന്നും എനിക്ക് പ്രശ്നം ഇല്ല.. ഞാൻ ആണല്ലോ എല്ലാറ്റിനും കാരണം. പക്ഷെ ഇനി എത്ര തല്ലു കൊണ്ടാലും എനിക്ക് ചേട്ടനെ മറക്കാൻ പറ്റില്ല.. കാരണം ഇപ്പോൾ ഞാൻ ചേട്ടനെ എന്റെ ജീവനേക്കാൾ ഏറെ.. മറ്റു എന്തിനെകാളും ഏറെ സ്നേഹിക്കുന്നു... ചേട്ടന്റെ വീട്ടിൽ ഇതൊക്കെ അറിയും. പക്ഷെ ചേട്ടൻ ഒരിക്കലും എന്നെ വിട്ട് പോകില്ല എന്ന് എനിക്ക് നന്നായി അറിയാം. തത്കാലം ചേട്ടൻ എന്നെ കാണുവാൻ വഴിയിൽ കാത്തു നിൽക്കണ്ട. ഇനി ആരെങ്കിലും കണ്ടാൽ ചിലപ്പോൾ എന്റെ പഠിത്തം പ്രശ്നം ആകും. എന്റെ മനസ്സിൽ ചേട്ടൻ എന്നും ഉണ്ട്. ഇടക്ക് വല്ലപ്പോളും ഞാൻ വിളികാം.
ഈ പ്രശ്നങ്ങൾ ഒന്ന് തണുക്കുന്നതു വരെ നമ്മൾക്ക് കാത്തിരികാം.

എന്ന് ചേട്ടന്റെ മാളുട്ടി...

ലെറ്റർ വായിച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ.. കുളപടവിലെ വെള്ളത്തിൽ വീണു കൊണ്ടിരുന്നു.... (തുടരും)

ഒരു പ്രണയ കുറിപ്പ്..... ഭാഗം 7

പിറ്റേന്ന് മാളുവിന്റെ വീട്ടിൽ നിന്നും ഒരു ഫോൺ കാൾ എനിക്ക് വന്നു. മാളു ആണെന്ന് കരുതി ഞാൻ കാൾ എടുത്തു. പക്ഷെ അത് അവളുടെ അമ്മ ആയിരുന്നു. അന്ന് എന്നോട് അടുത്തുള്ള ശിവന്റെ അമ്പലത്തിൽ വരാൻ പറഞ്ഞു. എന്തിനാന്ന് ഞാൻ ചോദിച്ചപ്പോൾ അതൊക്കെ കാണുമ്പോൾ പറയാം എന്നായിരുന്നു മറുപടി.

ഞാൻ അമ്പലത്തിൽ ചെന്നു.. അവരും നീതുവും പുറത്ത് നില്കുന്നു. നീതു എന്നെ കാണിച്ച് കൊടുക്കുന്നു. അപ്പോൾ എന്നെ തിരിച്ചു അറിയാൻ വേണ്ടി ആണ് നീതുവിനെ കൂടെ കൂട്ടിയത് കൊള്ളാം. അവര് എന്നെ കൈ കാട്ടി വിളിച്ചു. ഞാൻ ചെന്നപ്പോൾ അവർ പരിചയപെട്ടു.അവർ എന്നോട് പറഞ്ഞു

ഇനി എന്റെ മോളെ ശല്യം ചെയ്യരുത്..

അതിന് ഞാൻ അവളെ ശല്യം ചെയ്തില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇടക്ക് സംസാരിക്കാറുള്ളൂ.

ആ  അത് ഇനി വേണ്ട എന്നാ പറഞ്ഞെ. അവൾ നന്നായി പഠിക്കുന്നത് ആണ്. ഇപ്പോൾ പഠിത്തത്തിൽ ശ്രെദ്ധ ഇല്ല. അതിന് നീയാണ് കാരണം. പിന്നെ നിന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കാൻ പോണില്ല. അതിനു അവളുടെ അച്ഛനും ഞാനും ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. ഇപ്പോൾ അവൾ പ്ലസ് ടു ആണ്. നീ കാരണം അവളുടെ ഭാവി തുലയരുത്. എങ്ങനെ എങ്കിലും ഒഴിഞ്ഞു മാറണം. നീ തന്നെ എല്ലാം അവസാനിപ്പിച്ചു പോകണം. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല. എല്ലാം അവസാനിപ്പിക്കണം. ഞാൻ വന്നു സംസാരിച്ചത് അവൾ അറിയണ്ട. അപ്പോൾ ശരി.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവര് പോയി.. പിന്നെ ഞാൻ അവിടെ നിന്നില്ല കാരണം കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടിരിക്കുന്നു.. വീട്ടിൽ എത്തിയിട്ട് എന്റെ റൂമിൽ ചെന്നു കുറെ നേരം കരഞ്ഞു. ആൺകുട്ടികൾ കരയരുത് എന്നാണ് പക്ഷെ മനസ്സ് കേൾക്കുന്നില്ല..

ഒരു ആഴ്ച ആയി മാളുവിനെ കണ്ടിട്ട്. കാണാൻ മനസ്സിൽ ആഗ്രഹം ഉണ്ട്. പക്ഷെ അവളുടെ അമ്മ പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ തത്കാലം കാണണ്ട എന്ന് കരുതി. അവളുടെ ഫോൺ കാൾ പ്രതീക്ഷിച്ചു ഞാൻ ഇരുന്നു.

അങ്ങനെ ഒരു ദിവസം അവളുടെ ഫോൺ കാൾ വന്നു വൈകുന്നേരം അമ്പലത്തിൽ വരണം എന്ന് ആയിരുന്നു.ഞാൻ അമ്പലത്തിൽ നേരത്തെ തന്നെ എത്തി.

അവളുടെ കൂടെ നീതുവും ഉണ്ടായിരുന്നു..

എന്താ മാഷേ മുഖത്തു ഒരു വിഷമം... അവളുടെ ചോദ്യം..

ഏയ്‌ അത് തനിക്കു തോന്നുന്നത് ആണ്..

ആാാ അമ്മ കണ്ട കാര്യം ഒക്കെ ഇവള് എന്നോട് പറഞ്ഞു. അതൊക്കെ വിട്ട് കളയു മാഷേ. ഞാൻ മാഷിനെ കൊണ്ടേ പോകൂ...

പിന്നെ ഈ നീതുവിന് ചേട്ടന്റെ ഫ്രണ്ടിനെ ഇഷ്ട്ടം ആണുട്ടോ ആളെ കാണുമ്പോൾ പറഞ്ഞോ..

ആഹാ ഇത് എപ്പോ സംഭവിച്ചു നീതു.. അത് ചോദിച്ചപ്പോൾ അവളുടെ ചിരിച്ചു..

ഇത് നീതു നേരിട്ട് അവനോട് പറഞ്ഞാൽ മതി.. ഞാൻ അവനോട് പറയാം നീതു അനേഷിച്ചു എന്ന്..

ആ അത് മതി.. നീതു പറഞ്ഞു.. എന്നിട്ട് പോവാന്ന് പറഞ്ഞു അവൾ പോയി...

തന്റെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു ? ഞാൻ മാളുവിനോട് ചോദിച്ചു.

നന്നായി പഠിക്കുന്നുണ്ട്.. പിന്നെ ചേട്ടൻ എനിക്ക് എഴുതിയ ലെറ്റർ എല്ലാം അമ്മയുടെ കയ്യിൽ ആണ്.. പിന്നെ ചേട്ടൻ തന്ന ഗിഫ്റ്റ് എല്ലാം.. അവിടെ ആകുമ്പോൾ ബാങ്ക് പോലെ നല്ല സുരക്ഷ ആണ്.. അതും പറഞ്ഞു അവള് ചിരിച്ചു.. കൂടെ ഞാനും..

ഇനി എന്ന് കാണും നമ്മള് ഞാൻ അവളോട്‌ ചോദിച്ചു..

ആ ഇടക്ക് ഇടക്ക് ഇതുപോലെ കാണാം.. ഇനി എക്സാം ആവാറായി പഠിച്ചു തുടങ്ങണം..

ആഹാ അപ്പോൾ പഠിക്കാൻ തുടങ്ങി ഇല്ലേ.. വെറുതെ അല്ല അമ്മ പറഞ്ഞെ..

അതിന് ബുക്ക്‌ എടുത്താൽ ചേട്ടനെ ഓർമ വരും.. പിന്നെ ചേട്ടനെ ആലോചിച്ചു കിടക്കും... എന്നാലും ഞാൻ പഠിക്കും.. ഞാൻ അല്ലെ ക്ലാസ്സിൽ ഫസ്റ്റ്...

ആ പഠിച്ചാൽ മതി...

അതേ അന്ന് എന്റെ പിറന്നാളിന് ഞാൻ ചേട്ടന് ഒരു സമ്മാനം തന്നില്ലേ. അതുപോലെ ഒന്ന് എനിക്ക് ഇപ്പോൾ തരുവോ..

ഉമ്മയോ... ഒന്ന് പോയെ പെണ്ണെ..ആരെങ്കിലും കാണും പിന്നെ ഒരിക്കൽ തരാം..

ആഹാ അപ്പോൾ ആരെങ്കിലും കാണുന്നത് കൊണ്ടാണ് അല്ലെ.. അല്ലെങ്കിൽ തന്നേനെ അല്ലെ..

ഇവള് എന്റെ കയ്യിൽ നിന്നും മേടിക്കും.. അതും പറഞ്ഞു ഞാൻ അവളെ അടിക്കാൻ കയ്യു ഓങ്ങി.. അപ്പോളേക്കും അവള് ഓടിയിരുന്നു.

അതേ മെല്ലെ ഓട് തട്ടി തടഞ്ഞു വീഴും.. ഞാൻ വിളിച്ചു പറഞ്ഞു..

അവൾ പോകുന്നതും നോക്കി ഞാൻ കുറച്ചു സമയം നിന്നു..

പിന്നെ നേരെ ഞാൻ ഫ്രണ്ടിനെ കാണുവാൻ പോയി..

അളിയാ നിന്നെ നീതുവിന് ഇഷ്ട്ടം ആണെന്ന്.. അവള് ഇപ്പോൾ കണ്ടപ്പോൾ പറഞ്ഞതാ.. ഞാൻ അവനോട് പറഞ്ഞു...

സത്യം ആണോ അളിയാ...

അതേടാ.....

എന്നാ അവളെ നാളെ കാണാൻ പോകാം അല്ലെ...

ആ നീ ഒറ്റക്ക് പോയാൽ മതി..... അതാ നല്ലത്

അതെന്താ നീ വരാതെ..

എടാ നിങ്ങൾക്ക് ഒറ്റക്ക് സംസാരിക്കാൻ കുറെ കാണും. അപ്പോൾ അതാ നല്ലത്...

ആ ശെരി...

അപ്പോൾ all the best......

ആ താങ്ക്സ് അളിയാ.... അതും പറഞ്ഞു അവൻ പോയി..

പിറ്റേന്ന്  അവൻ പോയി നീതുവിനെ കണ്ടു... അങ്ങനെ അവര് തമ്മിൽ ഇഷ്ട്ടത്തിൽ ആയി..

അങ്ങനെ എന്റെ പിറന്നാൾ ദിവസം വന്നെത്തി.. അന്ന് മാളുവിന്റെ കാൾ പ്രതീക്ഷിച്ചു ഞാൻ ഇരുന്നു.. ഒരു ഉച്ച ആയി അവള് വിളിച്ചപ്പോൾ.. അവൾ ജംഗ്ഷനിൽ ഉണ്ട്.. വരാൻ പറ്റുമോന്നു ചോദിച്ചു... ഞാൻ വരാന് പറഞ്ഞു..

ഞാൻ ബൈക്ക് എടുത്തു ചെന്നു..

ആഹാ മാഷേ... കൊള്ളാലോ മുണ്ടും ഷർട്ടും... അടിപൊളി...

അപ്പോൾ ആണ് ഞാൻ ഓർത്തെ പിറന്നാൾ ഡ്രസ്സ്‌ മാറിയില്ല.. ഞാൻ താങ്ക്സ് പറഞ്ഞു..

അവളുടെ കയ്യിലുള്ള പൊതി എന്റെ നേർക്കു നീട്ടി... ഹാപ്പി ബർത്ത് ഡേ ഡിയർ കണ്ണേട്ടാ...

താങ്ക്സ് ഡിയർ..

ഞാൻ പൊതി തുറന്ന് നോക്കി ഒരു ചെക്ക് ഷർട്ട്‌..

എനിക്ക് നന്നായി ഇഷ്ട്ടപെട്ടു..

എങ്ങനെ ഉണ്ട്.... ഇഷ്ട്ടായോ ??

പിന്നെ... ഇഷ്ട്ടായി മോളെ..

എന്നാ ബൈക്കിൽ കേറു നമ്മൾക്ക് ഒന്ന് കറങ്ങിട്ട് വരാം...

ഞാൻ വിചാരിച്ചതു അവള് ബൈക്കിൽ കയറില്ല എന്നാ.. പക്ഷെ ചോദിക്കാൻ കാത്തിരിക്കായിരുന്നു എന്ന് തോന്നുന്നു... വേഗം ചാടി കയറി ഇരുന്നു...

എന്നിട്ടു എന്റെ തോളിൽ കയ്യ് വെച്ച് കൊണ്ട് പറഞ്ഞു.... വണ്ടി കത്തിച്ചു വിട്ടോ ഐസ്ക്രീം പാർലർ എത്തിയിട്ട് നിർത്തിയാ മതി..

ആരെങ്കിലും കണ്ടാൽ പ്രശ്നം ആവില്ലേ...

അവള് ഷാൾ എടുത്ത്.. മുസ്ലിം പെൺപിള്ളേർ ഇടുന്ന പോലെ തലയിൽ കൂടി ചുറ്റി ഇട്ടു...

ഇനി പ്രശ്നം ഇല്ലല്ലോ..മാഷ് വണ്ടി എടുക്കാൻ നോക്ക്...

പിന്നെ ഒന്നും നോക്കിയില്ല ഞാൻ ബൈക്ക് എടുത്തു... നേരെ ഐസ്ക്രീം പാർലർ ലേക്ക് വിട്ടു. (തുടരും)

ഒരു പ്രണയ കുറിപ്പ്....അവസാന ഭാഗം

ഞങ്ങൾ ബൈക്കിൽ പോയ്കോണ്ടിരുന്നപോൾ ഒരു ചെറിയ ചാറ്റൽ മഴ പെയ്തു... ഞാൻ മാളുവിനോട് ചോദിച്ചു.. ബൈക്ക് നിർത്തി എവിടെയെങ്കിലും കയറി നിന്നാലോ ??

വേണ്ട മോനെ.. ഈ മഴ നനയാൻ നല്ല രസം ഉണ്ട്.. പിന്നെ ചേട്ടൻ അല്ലെ മഴ ഫുള്ളും കൊള്ളാനായിട്ട് പറ്റുള്ളോ അതിന്റെ ഒരു വിഷമം മാത്രം ഉള്ളൂ..

ഹ ഹ..ഞാൻ ചുമ്മാ ചിരിച്ചു.. അല്ലെങ്കിലും ചാറ്റൽ മഴയത്ത് സ്നേഹിക്കുന്ന പെൺകുട്ടിയുടെ ഒപ്പം ബൈക്കിൽ പോകാന്നു പറഞ്ഞാൽ അതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാ... എന്താ പറയാ മനസ്സ് നിറച്ചു സന്തോഷം മാത്രം...

ഐസ് ക്രീം പാർലർ എത്തി.. ഞാൻ ബൈക്ക് ഒതുക്കി വെച്ചു..ഞങ്ങൾ പാർലർ കയറി ഇരുന്നു.. എന്താ മോളെ വേണ്ടത് ഞാൻ അവളോട്‌ ചോദിച്ചു ??

അതേ എനിക്ക് രണ്ടു പപ്സ്... പിന്നെ ഒരു കോഫി.. അത്രേം മതി.. പിന്നെ...  ടൊമാറ്റോ സോസ് ഒഴിക്കാൻ പറയണം..

അയ്യേ ഇതിനു ചായ കടയിൽ പോയാൽ മതിയായിരുന്നു... ഇതിനാണോ ഐസ് ക്രീം പാർലർ പോവാന്ന് പറഞ്ഞെ... ഞാൻ പറഞ്ഞു.

മോനെ... ആദ്യം ഐസ് ക്രീം കഴിക്കാൻ ആയിരുന്നു പ്ലാൻ പക്ഷെ മഴ പെയ്തില്ലേ.. അപ്പോൾ ഇതാണ് നല്ലത്...

ആ... എന്ന് മൂളികൊണ്ട് ഞാൻ അവിടെ ഉള്ള ചേട്ടനോട് പപ്സ്, ചായ ഓർഡർ ചെയ്തു...

ഭാഗ്യത്തിന് അതൊക്കെ അവിടെ ഉണ്ടായിരുന്നു...

അവിടെ കുറച്ച് നേരം ഇരുന്നു ഞങ്ങൾ സംസാരിച്ചു.. അവൾക്കു കുറെ പറയാൻ ഉണ്ടായിരുന്നു... ഇനി വല്ലപ്പോഴും ഒക്കെ കാണുവാൻ പറ്റുള്ളൂ.. ഇടക്ക് വിളികാം..പിന്നെ ഞങ്ങളുടെ കല്യാണം.. സ്വപ്‌നങ്ങൾ..  അങ്ങനെ കുറെ കാര്യങ്ങൾ..

അപ്പോൾ മാഷേ.. നമ്മൾക്ക് പോവണ്ടേ.. എന്നെ വീട്ടിൽ തിരക്കും..

കുറച്ച് കൂടി കഴിഞ്ഞു പോയാൽ പോരെ... എനിക്ക് സംസാരിച്ചു മതിയായില്ല..

ആഹാ.. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട് മതിട്ടോ.. അപ്പോൾ നമ്മൾക്ക് ഇതുപോലെ ഒരു മഴയത്ത് ഇവിടെ വരാം...മോനെ എന്നെ കൊണ്ട് ജംഗ്ഷനിൽ ആക്കിയേ...

ഞാൻ അവളെ തിരിച്ചു ജംഗ്ഷനിൽ കൊണ്ട് ഇറക്കി.. അവളോട്‌ റ്റാറ്റാ പറഞ്ഞു...

എന്നിട്ട് ബൈക്ക് കുറച്ച് മുൻപോട്ടു എടുത്തപ്പോൾ ആണ് അവളുടെ അമ്മ  നില്കുന്നത് കണ്ടത്.. പുള്ളി എവിടെയോ പോയിട്ട് വരുന്ന വഴി ആണെന്ന് തോന്നുന്നു... നല്ല കലിപ്പ് നോട്ടം... എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്നു.. അവളുടെ അമ്മ എന്നെ ഒന്ന് നോക്കിയിട്ട് അവളുടെ അടുത്ത് ചെന്നു കവിളത്തു ഒരു അടി..എന്നിട്ട് അവളെയും പിടിച്ചു ഓട്ടോയിൽ കയറി.. ഓട്ടോ എന്റെ അടുത്ത് കൊണ്ട് നിർത്തി.... എന്നിട്ട് അവര് എന്നോട് പറഞ്ഞു...

ഞാൻ നിന്നോട് ഒരു വട്ടം പറഞ്ഞതാ എന്റെ മോളെ വിട്ടു പോകാൻ... നീ കേട്ടില്ല.. ഇനി നമ്മൾക്ക് കാണാം...  നിന്റെ വീട്ടിലേക് നാളെ  ഞാൻ വരുന്നുണ്ട്... അതും പറഞ്ഞു അവര് പോയി..

അവര് പറഞ്ഞത് ഒന്നും എനിക്ക് ഒരു വിഷയം അല്ലായിരുന്നു... എന്റെ മാളുവിന് കിട്ടിയ അടി അതായിരുന്നു എന്നെ മുറിവു ഏല്പിച്ചതു.. എന്റെ കണ്ണിൽ നിന്നും വെള്ളം ചാടാൻ തുടങ്ങിയിരുന്നു...
.ഞാൻ ബൈക്ക് എടുത്തു വീട്ടിൽ പോയി കുറെ നേരം കിടന്നു.. ഒരു സമാധാനവും ഇല്ല... പിന്നെ മാമന്റെ മോളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു..അതിന് ശേഷം അമ്മായിയോട് എല്ലാ കാര്യവും പറഞ്ഞു... കുറച്ചു സമയം കൊണ്ട് എന്റെ വീട്ടിൽ എല്ലാവരും അറിഞ്ഞു സംഭവം...

ഞാൻ എന്റെ വീട്ടിൽ അറിയിച്ചിലെങ്കിൽ പ്രശ്നം ആവും എന്നു എനിക്ക്  നല്ല പോലെ അറിയാം....

എന്റെ വീട്ടിൽ പ്രോബ്ലം ഒന്നും ഇല്ല... 

അവളുടെ വീട്ടിൽ അവളുടെ സ്ഥിതി എന്താവോ.....വിളിക്കാനും പറ്റാത്ത അവസ്ഥ ആയിപോയി...

പിറ്റേന്ന് ഞാൻ ഫ്രണ്ടിനെ കാണുവാൻ പോയി.. അവനോട് കാര്യം എല്ലാം പറഞ്ഞു... അപ്പോൾ ആണ് അവൻ പറഞ്ഞെ നീതു എല്ലാം അവനെ അറിയിച്ചിരുന്നു എന്ന്....

എടാ അളിയാ.. നീതു ഇന്നലെ അവളെ കാണുവാൻ ചെന്നിരുന്നു.. മാളുവിന്റെ അമ്മയുടെ വായിൽനിന്നും നീതുവിന് കുറെ കേട്ടു..മാളുവിന്റെ മുഖത്തു  അടി കിട്ടിയ പാട് ഉണ്ടെന്നു... അവളെ ആ തള്ള തല്ലി കൊല്ലും അളിയാ അതിനു മുൻപ് ഒന്നുകിൽ നീ അവളെ കെട്ടണം.. അല്ലെങ്കിൽ ഇതൊക്കെ അവസാനിപ്പിക്കണം...

ഞാൻ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു...എല്ലാം അറിയുന്ന നിനക്ക് ഇത് എങ്ങനെ പറയാൻ തോന്നി അളിയാ... എനിക്ക് അവളെ പിരിയാൻ പറ്റുമോടാ....

വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല അളിയാ.. അവൻ പറഞ്ഞു...

അപ്പോളേക്കും വീട്ടിൽ നിന്നും കാൾ വന്നു...

അമ്മ ആയിരുന്നു... നീ ഒന്ന് ഇങ്ങോട്ട് വേഗം വന്നേ... ഇവിടെ ആ കൊച്ചിന്റെ അമ്മയും ചേച്ചിയും വന്നിട്ടുണ്ട്...

ഞാൻ വരുന്നു എന്നും പറഞ്ഞു ഫോൺ വെച്ചു...

എടാ അളിയാ ആ തള്ളയും അവളുടെ ഒരു ചേച്ചിയും വന്നിട്ടുണ്ട്...

അതേതാ ചേച്ചി...

അവളുടെ വെല്ലിമ്മ ഉണ്ടല്ലോ.... അതിന്റെ മോള് ആയിരിക്കും...

എന്തായാലും നീ ചെല്ല് അളിയാ... സംസാരിക്കു..വരുന്നിടത്തു വെച്ചു കാണാം...

ഞാൻ അവനോട്  യാത്ര പറഞ്ഞു വീട്ടിലേക്കു പോയി...

വീട്ടിൽ ചെന്നപ്പോൾ അവളുടെ അമ്മയും ചേച്ചിയും അകത്തു ഉണ്ടായിരുന്നു... എന്നെ കണ്ടപ്പോൾ തന്നെ അവളുടെ അമ്മ പറയാൻ തുടങ്ങി....

ഇവൻ ഒറ്റ ഒരുത്തൻ കാരണം എന്റെ മോള് ഇപ്പോൾ പഠിക്കാതെ ആയി.... ഞങ്ങൾക്ക് ഇപ്പോൾ തല ഉയർത്തി നടക്കാൻ പറ്റാതായി... ഒരു വട്ടം ഞാൻ ഇവനോട് പറഞ്ഞതാ എല്ലാം അവസാനിപ്പിക്കാൻ ഇവൻ കേട്ടില്ല.. ഇപ്പോൾ അവളെയും കൊണ്ട് കറങ്ങാൻ പോയിരിക്കുന്നു... എന്റെ മോളെ നിനക്ക് ഞാൻ ഒരിക്കലും കെട്ടിച്ചു തരില്ല സത്യം.... എന്റെ പൊന്നു മോളെ ഓരോന്ന് പറഞ്ഞു പറ്റിക്കാൻ നോക്കണ്ട.. അവര് അവരുടെ വായയിൽ തോന്നിയത് പറഞ്ഞു....

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.... ഞാൻ ആരെയും പറഞ്ഞു പറ്റിക്കാൻ നോക്കിയിട്ട് ഇല്ല.. മാളു ആണ് എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞു വന്നത്... നിങ്ങൾ അവളോട്‌ ചോദിച്ചു നോക്കാം... അല്ലെങ്കിൽ അവളുടെ ഈ ഇരിക്കുന്ന ചേച്ചിക്ക് അറിയാം എല്ലാ കാര്യവും...

ഞാൻ പറഞ്ഞത് ശരിയല്ലേ എന്ന് ചേച്ചിയോട് ഞാൻ ചോദിച്ചു...

അതെന്നു അവര് തല ആട്ടി...

അപ്പോൾ അവളുടെ അമ്മ പറഞ്ഞു.. എനിക്ക് നിന്റെ വാക്ക് വേണം..ഇനി അവളെ കാണില്ലേ... സംസാരിക്കില്ല... എല്ലാം ഇവിടെ വെച്ചു നിർത്താം എന്ന വാക്ക്...

അതൊരിക്കലും നടക്കില്ല... എന്റെ ജീവൻ ഉള്ള കാലം വരെ... നിങ്ങൾക്ക് പോകാം...

അപ്പോൾ അവര് പറഞ്ഞു.... അവൾക്കു നിന്നെ വേണ്ട പിന്നെ നീ എന്തിനാ കാത്തിരിക്കണേ... എന്റെ മോള് എല്ലാം അവസാനിപ്പിച്ചു എന്ന് എനിക്ക് വാക്ക് തന്നു... നീയും അതുപോലെ തരണം

നിങ്ങളു നുണ പറയുവാ....

അല്ല വേണമെങ്കിൽ നിനക്ക് ഫോൺ  കാൾ ചെയ്തു തരാം..നിനക്ക് നേരിട്ട്  ചോദിക്കാം.. പക്ഷെ ലൗഡ് സ്പീക്കർ ഇടണം....

അവര് ഫോൺ എന്റെ നേർക്കു നീട്ടി...ഞാൻ എന്റെ അമ്മയെയും മാമനെയും മാമന്റെ മോളെയും ആന്റിയെയും നോക്കി... എല്ലാവരും പറഞ്ഞു വിളിക്കാൻ....

ഞാൻ അവളെ വിളിച്ച്.....

ഹലോ മാളു തന്റെ അമ്മ എന്റെ വീട്ടിൽ വന്നിട്ടുണ്ട്...

അറിയാം ചേട്ടാ....

തന്റെ അമ്മ പറയുന്നു.... എല്ലാം താൻ അവസാനിപ്പിച്ചു എന്ന്..സത്യം ആണോ ???

ചേട്ടൻ എന്നോട് ക്ഷമിക്കണം... നമ്മൾക്ക് എല്ലാം അവസാനിപ്പിക്കാം... ഇനി എന്നെ കാണാൻ വരണ്ട... സംസാരിക്കും വേണ്ട... എന്നെ വിട്ടേക്ക്... ചേട്ടന് അതാ നല്ലത്... ഞാൻ അമ്മക്ക് വാക്ക് കൊടുത്തു... ബൈ...

കണ്ണിൽ മുഴുവൻ ഇരുട്ട് കയറുന്ന പോലെ എനിക്ക് തോന്നി... ഇത് വരെ കണ്ട സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നു... ഞാൻ ഫോൺ അവർക്കു കൊടുത്തു...

അവര് വാക്കിന് വേണ്ടി എന്റെ മുഖത്തേക്കു നോക്കി....

അമ്മയും മാമന്റെ മോളും ആന്റിയും എല്ലാവരും പറഞ്ഞു.... അവൾക്കു വേണ്ടെങ്കിൽ പിന്നെ എന്തിനാ... നീ വാക്ക് കൊടുത്തേ....

ഞാൻ അവളുടെ അമ്മയോട് പറഞ്ഞു..... ഇനി ഞാനും നിങ്ങളുടെ മോളും തമ്മിൽ ഒരു ബന്ധവും ഇല്ല...എന്റെ വാക്കാണ് നിങ്ങൾക്ക് പോകാം...

അവളുടെ അമ്മയോട് എന്റെ ആന്റി ചോദിച്ചു....

അവൾക്കു കല്യാണ പ്രായം ആകുമ്പോൾ നമ്മൾക്ക് ആലോചിച്ചു കൂടെ....

ഇല്ല... എന്റെ മോൾക്ക് ഇവനെ കൊണ്ട് കെട്ടിച്ചു കൊടുക്കില്ല ഒരിക്കലും...

അതുകേട്ടു ആന്റി പറഞ്ഞു... നല്ലത്.... അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ ഞങ്ങൾ ഇവന് വേണ്ടി കണ്ടെത്തി കെട്ടിച്ചു കൊടുത്തോണ്ട്...

പിന്നെ ഒന്നും പറയാതെ അവര് എന്റെ വീട്ടിൽ നിന്നും പോയി...

അവര് പോയപ്പോൾ ഞാൻ എന്റെ റൂമിൽ കയറി കുറേനേരം കിടന്നു കരഞ്ഞു....

പിന്നെ കുറച്ചു ദിവസങ്ങൾ ഒരു മാതിരി ചത്ത അവസ്ഥ ആയിരുന്നു... ജീവൻ ഉണ്ടെന്നു പറയാം... എല്ലാറ്റിനും വെറുപ്പ്‌...ഒറ്റക്കായി ഇരുപ്പ്..

അവസാനം ഫ്രണ്ട് വന്നു എന്നെ പുറത്തേക്കു ഒക്കെ കൊണ്ടുപോയി തുടങ്ങി...

പക്ഷെ അവളെ മറക്കാൻ മാത്രം കഴിയുന്നില്ല...

അങ്ങനെ ഒരു ദിവസം ഫ്രണ്ട് വന്നു എന്നോട് പറഞ്ഞു അവൾക്കു നിന്നെ കാണണം എന്ന്.. അവസാനം ആയിട്ടു... ഒരു വട്ടം മാത്രം മതി എന്ന്... അവളെ കാണുവാൻ ഉള്ള ആഗ്രഹം കൊണ്ട് ഞാൻ അവന്റെ ഒപ്പം പോയി....

ഞങ്ങൾ ചെല്ലുമ്പോൾ നീതുവും മാളുവും കാത്തുനിക്കുന്നു പഴയ സ്ഥലം...അൽത്തറയിൽ..

നീതുവും ഫ്രണ്ടും മാറി നിന്നു....

ഞാൻ അവളോട്‌ ചോദിച്ചു എന്താ പറയാൻ ഉള്ളെ....

കയ്യിൽ ഉള്ള kit എന്റെ നേരെ നീട്ടി...ഇതിൽ ചേട്ടൻ തന്ന ഗിഫ്റ്റ് ആണ് പിന്നെ ലെറ്റേഴ്സ്...

ഞാൻ അത് വാങ്ങിക്കൊണ്ടു ചോദിച്ചു... ഇത് തരാൻ ആണോ അനേഷിച്ചതു.. ഇത് കത്തിച്ചു കളയാൻ പാടില്ലായിരുന്നോ...

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു... നമ്മൾക്ക് ഒരിക്കലും ഒന്നാവാനായിട്ട് സാധിക്കില്ല.. എന്റെ അമ്മയും അച്ഛനും പറഞ്ഞു... ഞാൻ ഇനി ചേട്ടനും ആയിട്ടുള്ള ബന്ധം തുടർന്നാൽ ചത്തു കളയും എന്ന്... എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നഷ്ട്ടപെടുത്താൻ കഴിയില്ല ചേട്ടാ... ചേട്ടനെ ഞാൻ ചതിക്കാന്നു അറിയാം... എന്നെ എങ്ങനെ വേണമെങ്കിലും ചേട്ടന് പറയാം തേപ്പ്കാരി എന്നൊക്കെ പറയാം... എന്നോട് ചേട്ടൻ പൊറുക്കണം... വേറെ ഒരു വഴിയും ഇല്ല... ഞാൻ കാരണം ചേട്ടൻ നശിക്കുന്നത് കാണാൻ എനിക്ക് വയ്യ... നീതു പറഞ്ഞു എന്നോട് ചേട്ടൻ സ്‌മോക്കിങ്, വെള്ളമടി ഇതൊക്കെ തുടങ്ങി എന്ന്... ചേട്ടൻ ഇങ്ങനെ നശിക്കരുത്.. ചേട്ടന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും... എന്നെ മറന്നേക്കൂ ചേട്ടാ ശാപം കിട്ടിയ ജന്മം ആണ് എന്റെ... ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല...

തന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടോന്ന് അറിയില്ല... കാരണം തന്നെ പോലെ താൻ മാത്രം ഉള്ളൂ... പിന്നെ മറക്കാൻ ശ്രമിക്കാം.. പറ്റുവോ എന്ന് അറിയില്ല... പിന്നെ ദിവസവും ഈ മുഖം അല്ലെ ഓർമ്മ വരണേ പിന്നെ എങ്ങനെ മറക്കാൻ ആണ്.. എല്ലാം വിധി ആണ്... അങ്ങനെ സമാധാനിചോളാം.. അതും പറഞ്ഞു ഞാൻ അവളുടെ കണ്ണുനീർ തുടച്ചു കളഞ്ഞു.... താൻ തന്ന ഗിഫ്റ്റ് ഞാൻ നീതുവിന്റെ കയ്യിൽ കൊടുകാം... ആ ഷർട്ട്‌ ഒഴികെ ബാക്കി എല്ലാതും അതിൽ ഉണ്ടാകും... അപ്പോളേക്കും ഞാനും കരഞ്ഞു പോയിരുന്നു... പിന്നെ ഞാൻ അവിടെ നിന്നില്ല.. പോവാന്ന് പറഞ്ഞു.. ഫ്രണ്ടിനോട് വണ്ടി എടുക്കാൻ പറഞ്ഞു.... അവസാനം ഞാൻ അവളോട്‌ പറഞ്ഞു ഞാൻ ദുബായ് പോകുവാ.. അടുത്ത മാസം... അവൾ ചെറുതായി ചിരിച്ചു കൊണ്ട് കയ്യ് വീശി..... ഞാനും.......

അതേ ചേട്ടാ ഇറങ്ങേണ്ട സ്ഥലം ആയി... അടുത്തിരുന്ന സ്കൂൾ പയ്യൻ പറഞ്ഞു.. അപ്പോൾ ആണ് ഞാനും ഓർത്തത്... ഞാൻ വണ്ടി നിർത്താൻ പറഞ്ഞു... വണ്ടി ഇറങ്ങി നേരെ ഫ്രണ്ടിന്റെ വീട്ടിൽ ചെന്നു.... അല്ല ആരാ ഇത് കണ്ണേട്ടനോ നീതുവാണ് ചോദിച്ചത്....

ചേട്ടാ ദേ കണ്ണേട്ടൻ വന്നിരിക്കുന്നു....

എന്നാലും എന്റെ അളിയാ ഇപ്പോൾ എങ്കിലും നാട്ടിലേക്കു വരാൻ തോന്നി അല്ലോ... എന്റെയും നീതുവിന്റെയും കല്യാണത്തിന് വന്നില്ലാലോ...

ഓഹ്... എന്തിനാടാ വന്നിട്ട്... അവിടെ ഇരുന്നു കൊണ്ട് തന്നെ ഒരായിരം മംഗളങ്ങൾ ഞാൻ നേർന്നു....

ആ.... പിന്നെ മാളുവിന്റെ കല്യാണം കഴിഞ്ഞു കേട്ടോ... നീതു ആണ് പറഞ്ഞത്....

ഞാൻ അവർക്കു വേണ്ടി കൊണ്ട് വന്ന ഗിഫ്റ്റ് എടുത്തു നീതുവിന്റെ കയ്യിൽ കൊടുത്തു...

ആ വഴിയിൽ ബസ്സ് സ്റ്റോപ്പിൽ വെച്ച് കണ്ടിരുന്നു...

ആഹാ... കൊള്ളാം എന്നിട്ടു എന്ത് പറഞ്ഞു...

ഓഹ്... എന്ത് പറയാൻ ആണ്... നഷ്ട്ടപെട്ടത് തിരിച്ചു കിട്ടുവോ ഇല്ലാലോ... അവള് സുഖം ആയി ജീവിക്കുന്നു എന്ന് കേട്ടാൽ മാത്രം മതി എനിക്ക്...

അല്ല മോനെ പെണ്ണ് കെട്ടുന്നില്ലേ ????

കെട്ടണം പറ്റിയ ഒരാള് വരട്ടെ... അപ്പോൾ നോക്കാം... ഇപ്പോൾ തത്കാലം ഇങ്ങനെ പോവട്ടെ...

കണ്ണേട്ടാ വയസ്സ് കൂടിയ പെണ്ണ് കിട്ടില്ല കേട്ടോ...
നീതുവിന്റെ വക ഡയലോഗ്....

ശരീരത്തിനു അല്ലെ പ്രായം.... മനസ്സ് എന്നും ചെറുപ്പം അല്ലെ...

ഒന്ന് പോയെ അവന്റെ ഒരു തമാശ ഫ്രണ്ട് എന്റെ തലയിൽ ഇട്ടു ഒരു കൊട്ട്...

അപ്പോൾ ശെരി അടുത്ത ലീവിന് വരുമ്പോൾ കാണാം.. എന്ന് പറഞ്ഞു ഞാൻ അവരോടു യാത്ര പറഞ്ഞു ഇറങ്ങി....

അപ്പോളും പുറത്തു ചെറുതായി ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു.... (അവസാനിച്ചു )

SabareeshVp

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁