അമ്മ ജീവിതം

ചുറ്റുപാടും പേടിയോടെ നോക്കിയാണ്സെറിൻ 
ടാക്സിയിൽ നിന്നും ഇറങ്ങിയെ...
ആ നക്ഷത്രഹോട്ടലിലേക്ക് നോക്കിയപ്പോൾ അവളുടെ ഹൃദയം പടപട മിടിച്ചു... തണുപ്പുറഞ്ഞ ആ സന്ധ്യയിലും സെറിന്റെ മഞ്ഞു പോലെ മൃദുലമായ ശരീരം വിയർത്തു..

കൈയ്യിൽ ഇരുന്ന റൂം നമ്പർ എഴുതിയ പേപ്പർ നിവർത്തി നോക്കുമ്പോൾ അവളുടെ മനോഹരമായ കണ്ണിൽ നീർ പൊടിഞ്ഞിരുന്നു..

സെറിൻ ലിഫ്റ്റിന്റെ അടുത്തേക്ക് ആരെയും ശ്രദ്ദിക്കാതെ വേഗം നടന്നു ..എത്രയും പെട്ടന്ന് ആശുപത്രിയിൽ തിരിച്ചു എത്തണം...അവളുടെ മനസ്സ് മന്ത്രിച്ചു....

ഉള്ളതിൽ ഏറ്റവും നല്ല സാരിയായിരുന്നു അവൾ ഉടുത്തത്... നൊമ്പരപെടുത്തുന്ന മിഴികളെങ്കിലും..അവ കാണാൻ മനോഹരങ്ങളായിരുന്നു.

ലിഫ്റ്റ് ഏഴാം നിലയിൽ എത്തി...സെറിൻ റൂം നമ്പർ 76 ന്റെ അടുത്തു എത്തി...ബെല്ലിൽ വിരൽ അമർത്തി ...

അവളുടെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു...കമോൺ ഡിയർ..
അകത്തു നിന്നു കേട്ട ശബ്ദം മദ്യലഹരിയിൽ കുഴഞ്ഞുപോയിരുന്നു....
അവൾ അകത്തു കയറിയതും ഡോർ അവൾക്ക് പിന്നിലായി അടയ്ക്കപ്പെട്ടു....

അവൾ മുഖമുയർത്തി നോക്കിയില്ല...പിന്നിൽ നിന്നും ഒരു കൈത്തലം തന്റെ തോളിലമർന്നപ്പോൾ അവൾ കണ്ണുകൾ ഇറുകെ യടച്ചു..

നിനക്ക് റേറ്റ് കൂടുതൽ  ആണല്ലോടി, നീയാര അപ്സരസോ,

അവൾ എന്നിട്ടും മുഖം ഉയർത്തിയില്ല... പക്ഷേ ആ ശബ്ദം അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ചെന്നു പതിച്ചു....

ജന്മാന്തരങ്ങളിൽ താൻ കേൾക്കാൻ കൊതിച്ച ശബ്ദം അല്ലെ ഇതു.... പെട്ടന്ന് ആ മനുഷ്യൻ അവളുടെ മുഖം പിടിച്ചു ഉയർത്തി....

സെറിൻ അയാളെ മുഖം ഉയർത്തി നോക്കി...
മദ്യലഹരിയിൽ ആയിരുന്ന ആ മനുഷ്യനും കൂടെ അവളും ഒറ്റനോട്ടത്തിൽ ഞെട്ടി പിറകോട്ട് മാറിപ്പോയി...

സെറീനാമ്മ നീയോ...

നീ ഇവിടെയോ?

ഇച്ചായ അവൾ ഉറക്കെ കരഞ്ഞു പോയി എങ്കിലും അയാളിൽ നിന്നും പിറകോട്ടു മാറിയവൾ....

സെറിൻ നീ....പ്രിൻസ് അവളുടെ അടുത്തോട്ട് വേച്ചു വെച്ചു നടന്നു..

നിന്നെ കുറ്റപ്പെടുത്താൻ എനിക് യോഗ്യത ഇല്ല എങ്കിലും നീ ഈ തൊഴിൽ എങ്ങനെ ..

നിനക്ക് അതിനു എങ്ങനെ മനസു വന്നു..

പ്രിൻസിന്റെ ശബ്ദം ഇടറി....മദ്യപിച്ചു ചുവന്ന കണ്ണുകൾ വേദനയുടെ ചെങ്കടൽ ആയി..

അവളുടെ മുഖം മാറി സങ്കടത്തിനു പകരം പലഭാവങ്ങൾ അവളിൽ ഓടിയെത്തി ..ദേഷ്യവും വെറുപ്പും എല്ലാം അവളിൽ നിറഞ്ഞ്....

അവളും പൊട്ടിത്തെറിച്ചു... അയാളുടെ മുന്നിൽ...
പത്തു വർഷത്തിന് മുമ്പ് എന്നെയും മോളേയും ഉപേക്ഷിച്ചു നിങ്ങൾ എന്തെക്കെയോ കൂടുതൽ സുഖം തേടി പോയപ്പോൾ ,

എല്ലാരിൽനിന്നും ഞാനും എന്റെ   മോളും ഒറ്റപ്പെട്ടു..എന്റെ കുറ്റംകൊണ്ടാണ് നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചു പോയെന്ന് എല്ലാരും പറയുന്ന കേട്ടു നെഞ്ച്പൊട്ടി കരഞ്ഞ നാളുകൾ...

എന്നിട്ടും എന്റെ മോളെ ഞാൻ വളർത്തി അവളെ ഞാൻ പട്ടിണിക്കിട്ടില്ല...
അവളെ ഞാൻ പഠിപ്പിച്ചു സ്കൂളിൽ ഒന്നാമതായി എന്റെ മോൾ...
അവിടെയും വിധി എന്നെയും മോളേയും തോൽപിച്ചു,
കഴിഞ്ഞവർഷം മുതൽ ആണ് അവൾക് തലവേദന തുടങ്ങിയെ...
കലശലായപ്പോൾ ആശുപത്രിയിൽ കാണിച്ചു..
മോളുടെ തലയിൽ മുഴ വളരുന്നുണ്ടായിരുന്നു.
പലരുടെയും കൈയ്യിൽ നിന്നും പലിശയ്ക്ക് വരെ
പണം വാങ്ങി ആ മുഴ ഓപ്പറേഷൻ ചെയ്തു...

വീണ്ടും മുഴ വരാൻ സാധ്യത ഉണ്ടെന്നും...ഇനി വന്നാൽ അതൊരു പക്ഷെ ബ്രെയിൻ ട്യൂമർ ആകുമെന്നും ഡോക്ടർ മുന്നറിയിപ്പ് തന്നിരുന്നു...

ഭാഗ്യമില്ലാത്ത എന്റെ കുഞ്ഞു മോൾക്ക്‌ ഇപ്പോൾ വീണ്ടും തലവേദന ആയി...ടെസ്റ്റുകൾ എല്ലാം കഴിഞ്ഞു.. അവൾക് ബ്രെയിൻ ട്യൂമർ ആണെന്നു ...
അതുവരെ തന്റേടിയായി പറഞ്ഞ ആ അമ്മ അപ്പോളേക്കും പൊട്ടിക്കരഞ്ഞ് പോയി...
മുഖം പൊത്തി നിന്നു വിങ്ങിപൊട്ടുന്ന സെറിന്റെ കൈയ്യിൽ തൊടാൻ പേടിച്ചു
പ്രിൻസ് ...എന്നിട്ടും അയാൾ പറഞ്ഞു നീ വിഷമിക്കല്ലേ.....സെറിൻ

സെറിൻ വീണ്ടും അയാളുടെ നേരെ പുഛത്തെ നോക്കി...എന്നിട്ട് പറഞ്ഞു...

എന്റെ മോൾക് ഓപ്പറേഷൻ നടത്താൻ എനിക് കിട്ടിയ അവസാന മാർഗം ആയിരുന്നു...ഇന്നിവിടെ വരുന്ന ഏതോ പണക്കാരനു ഈ രാത്രി കൊടുക്കുക എന്നത്..
അയാൾക്കു പെണ്ണെന്നാൽ ഭ്രാന്ത് ആണെന്നും...
എന്നെ ഇഷ്ടമായാൽ ചോദിക്കുന്ന പണം കിട്ടുമെന്നും ...പരിചയമുള്ള ടാക്സി ഡ്രൈവർ പറഞ്ഞു...

സ്വന്തം മോളുടെ ഓപ്പറേഷൻ നടത്താൻ
അവളുടെ അമ്മയുടെ ഒരു രാത്രിയ്ക്ക് വില ഇടേണ്ടി വരുന്ന ആദ്യത്തെ അച്ഛൻ ആയിരിക്കും നിങ്ങൾ...

സെറിനു പറയാൻ ഉള്ള ശക്തി നഷ്ടപ്പെട്ടിരുന്നു...

അവളവിടെ മുട്ടുകുത്തി ഇരുന്നു കരഞ്ഞു...

സെറിൻ നീ ക്ഷമിക്, ഞാൻ തെറ്റായ മാർഗങ്ങളിൽ കൂടെ ഒരുപാട് പണം സമ്പാദിച്ചു...
എനിക് ഒന്നുമാത്രം കിട്ടിയില്ല...മനസമാധാനം ..സന്തോഷം.. അത് എനിക് നിങ്ങളുടെ അടുത്തു ഉള്ളപ്പോൾ മാത്രം കിട്ടിയ ഒന്നായിരുന്നു...നീ എന്നെ തള്ളിപറയുമെന്നു പേടിച്ചാണ് ഞാൻ തിരികെ വരാതെ ഇരുന്നത്...മദ്യം ആയിരുന്നു എന്റെ കൂട്ടു..

നമുക്ക് ഇപ്പോൾ തന്നെ ആശുപത്രിയിൽ പോകാം... മോളുടെ ഓപ്പറേഷൻ ഏറ്റവും നല്ല ചികിത്സ തന്നെ കൊടുത്തു നടത്താം....

സെറിൻ അവിടെ നിന്നും  എണീറ്റു...
ഇല്ല നിങ്ങളുടെ പണം എനിക്കും എന്റെ മോൾക്കും വേണ്ട...

ഇത്രനാളും എന്റെ മോൾ അനുഭവിച്ച പട്ടിണി...ദുരിതങ്ങൾ... തീരാവേദന... ഇതൊന്നും നിങ്ങൾക് നിങ്ങളുടെ പണം കൊണ്ട് മായ്ക്കാൻ ആകില്ലലോ.
ഈ കഴിഞ്ഞ പതിന്നാല് വർഷം
ഞാൻ നേരിട്ട അപവാദങ്ങൾ...ഭർത്താവില്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക് ജോലിക് പോകുമ്പോൾ..
മകളെ പോറ്റി വളർത്തുമ്പോൾ....
ഒറ്റയ്ക് ഒരു കൊച്ചുവീട്ടിൽ അന്തിയുറങ്ങുമ്പോൾ
ഉറക്കം ഇല്ലാതെ വീടിനും ചുറ്റും ചെന്നായ്കളെ പോലെ ഉള്ള മനുഷ്യർ....

ഒരു കടയിൽപോയാൽ ,പള്ളിയിൽ പോയാൽ,
തിരിച്ചു വരാൻ നേരം ഇത്തിരി അന്തിയായാൽ
മുനവെച്ചുള്ള നോട്ടങ്ങൾ...

വീടിന് അകത്തു പാതിരാവു വരെ ഒരു തയ്യൽ മെഷിൻ ചവിട്ടുന്നതു കൊണ്ട് എന്റെ മോളെ ഞാൻ അന്തസ്സായി വളർത്തി...

ഇന്നെന്റെ മോളുടെ വേദന കണ്ടിട്ട് സഹിക്കാൻ ആകാതെയ ഞാനിന്നു ഇവിടെ വന്നത്...
അതും ചങ്ക് പൊട്ടുന്ന അപമാന ഭാരത്തെ...

ഇനി എനിക് ഈ ശരീരം വിറ്റു എന്റെ മോളെ രക്ഷിക്കണ്ട... പകരം അവളുടെ കൂടെ കർത്താവിന്റെ അടുത്തേക്ക് ഞാനും പോകും...

അത് പറയുമ്പോൾ സെറിന്റെ മുഖം ദൃഢ നിശ്ചയത്താൽ കഠിനമായി...

പ്രിൻസിന്റെ യാചന കേൾക്കാൻ നിൽക്കാതെ അവൾ ആ ഹോട്ടലിന്റെ പടി ഇറങ്ങി...
റോഡിന്റെ അരികു പറ്റി ആ യുവതി നടക്കുമ്പോൾ...

അങ്ങകലെ ആകാശത്തു ഒരു കുഞ്ഞു താരകം അവളെ നോക്കി പുഞ്ചിരിയോടെ മന്ത്രിക്കുന്നുണ്ടായിരുന്നു...

എന്റെ അമ്മ ആണ് ശെരി...എന്റെ അമ്മ ചീത്ത ആകണ്ട...മോൾക്കിപ്പോൾ വേദന ഇല്ല..ഇനി ഒരിക്കലും വേദന ഉണ്ടാകില്ല...ഇങ്ങനൊരു അച്ചന്റെ പണംകൊണ്ടു എന്റെ അസുഖം മാറണ്ട...വേദനയുടെ ലോകത്തുനിന്നും ഞാൻ യാത്രപറഞ്ഞു...ഈ നക്ഷത്രകൂട്ടത്തിൽ നിന്നും
എന്നും ഞാനെന്റെ അമ്മയെ കാണും...

സെറിനപ്പോൾ ആശുപത്രിയുടെ മുന്നിൽ എത്തിയിരുന്നു.എന്തിനോ അവളും  മുകളിലേക്ക് ആ നക്ഷത്രകൂട്ടത്തെ നോക്കിപ്പോയി....

Praveena Pravee

Pic ctsy Google

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

⚜️ആ വലിയ വീട്ടിലെ പെണ്ണ് '⚜️ഫുൾ പാർട്ട്⚜️