നഷ്ടപ്രണയം എന്നും ഒരോർമ (96)

▫▫▫▫▫▫▫▫▫
❤നഷ്ട പ്രണയം എന്നും ഒരോർമ❤

ഫുൾ പാർട്ട്‌

....ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും നാളുകൾ കടന്ന് പോകുമ്പോൾ അതാ ഒരു മിന്നായം പോലെ ആ മുഖം അവളെ തേടി എത്തി.

കാണണമെന്ന് ആശിച്ച ഒരു പാട് ദിനങ്ങൾ ഉണ്ടായിരുന്നു നിദയുടെ ജീവിതത്തിൽ.

അന്നവിടെ വില്ലനായി എത്തിയ വിധി ഇന്നവൾക്ക് ആ മുഖം കാണിച്ച് കൊടുത്തു.

എന്തിനാണ് ഈ കണ്ട് മുട്ടൽ, എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാൽവെപ്പ് തുടങ്ങിയ ഈ അവസരത്തിൽ വീണ്ടും ചിതലരിച്ച ഓർമകൾക്ക് പുതുജീവൻ നൽകാൻ അവൻ എന്തിനാ വന്നത്?

അറിയാതഭാവം നടിച്ച് അകലുംമ്പോഴും മനസ്സൊന് പിടഞ്ഞു,

ആ പിടച്ചിലിൽ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ  ഇറ്റി വീണു.

ആ തുള്ളികൾക്ക് പറയാനുണ്ടായിരുന്നു,

കാലത്തിന്റെ പോയ ദിനങ്ങളിൽ നിന്നും മരിക്കാത്ത ഓർമകൾ സമ്മാനിച്ച ആ മധുര പ്രണയകഥ...

    ..........  പ്ലസ് വണ്ണിന് പഠിച്ചിരുന്ന കാലം.

നിറയെ സ്വപ്നങ്ങളും പ്രദീക്ഷകളും മനസ്സിൽ തളം കെട്ടി നിൽക്കുന്ന ഒരു 16 കാരി ആയിരുന്നു അന്ന് നിദ.

ആശിച്ചത് സ്വന്തമാകാൻ വാശി പിടിക്കുന്ന യവ്വനത്തിലേക്കുള്ള കാൽവെപ്പ് തുടങ്ങുന്ന സുന്ദര യാമം....

.....അറിഞ്ഞോ അറിയാതെയോ അവൾക്ക് തന്റെ സീനിയർ ആയി പഠിക്കുന്ന  പയ്യനോട് ഒരിഷ്ടം തോന്നി.
അവനാണെങ്കിലോ ആരോടും അതികം സംസാരിക്കാത ഒരു പ്രകൃതക്കാരനാ,

പ്രതേകിച്ച് പെൺകുട്ടികളോട് .എന്നിരുന്നാലും നിദയ്ക്ക് അവനെന്ന് വച്ചാൽ ജീ വനായിരുന്നു.

തന്റെ ഇഷ്ടം അവനെ ഒന്ന് അറിയിക്കാൻ അവൾ ഒരു പാട് ശ്രമിച്ചു.

നോട്ടം കൊണ്ടും ഭാവം കൊണ്ടും തന്റെ സ്നേഹം അവൾ പ്രകടമാക്കിയെങ്കിലും ഒരിക്കൽ പോലും നാസിം അത് കണ്ടില്ല അല്ലെങ്കിൽ കാണാൻ ശ്രമിച്ചില്ല.

തുടക്കം തന്നെ നിരാശയായിരുന്നു ഫലം.      
                            എന്നിരുന്നാലും നിദ പിൻമാറിയില്ല. നാസിമിന്റെ അതെ ക്ലാസിൽ പഠിക്കുന്ന അവന്റെ  ഫാമിലി ഫ്രണ്ട് ആയ ശഹാന യെ കൂട്ടുപിടിച്ച് അവൾ നാസിമിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിച്ചു.

ശഹാന നിദയെ കുറിച്ചുള്ള വിശേഷങ്ങൾ ദിനേന നാസിമിന്റെ ചെവിയിൽ എത്തിക്കാൻ തുടങ്ങി. കേൾക്കാൻ താൽപര്യo കാണിക്കാത്ത അവനെ നിർബന്ധിപ്പിച്ചിരുത്തി അവൾ പറയുമായിരുന്നു.

ദിവസേനയുള്ള നിദയുടെ കുറുമ്പും കുസൃതിയും കേട്ടുകേട്ട് നാസിമിന്റെ മനസ്സിൽ മാറ്റമുണ്ടാവാൻ തുടങ്ങി.

അവന്റെ മനസ്സിൽ അറിയാതെ അവളോട് ഒരിഷ്ടം വളരാനും അത് കാരണമായി.

(ഭാഗം 2)

അവളെ ഒന്ന് കാണാൻ അവന്റെ ഉള്ളിൽ ആഗ്രഹം മുളച്ചു.രണ്ടും കൽപിച്ച് അവൻ നിദ പഠിക്കുന്ന ക്ലാസിന്റെ വരാന്തയിലൂടെ ഒന്ന് നടന്നു. ജനലിഴകളിലൂടെ തന്നെ ഉറ്റി നോക്കുന്ന അവളുടെ കണ്ണുകളിലേക്ക് അറിയാതെ അവന്റെ മുഖം തിരിഞ്ഞു.

കൺമഷി ചാലിച്ച ആ മിഴികളിൽ നിറഞ്ഞ് തുളുമ്പുന്ന നിശ്കളങ്ക പ്രണയത്തോട് അവന്റെ ചുണ്ടുകൾ മെല്ലെ പ്രതികരിച്ചു,

ഒരു പതിഞ്ഞ പുഞ്ചിരിയുടെ രൂപത്തിൽ.

ഇത്രേയും ദിവസമായി തന്നെ കണ്ട ഭാവം പോലും നടിക്കാത്ത നാസിം തനിക്കായി പുഞ്ചിരി സമ്മാനിച്ചപ്പോൾ, അവൾക്ക് സന്തോഷം അടക്കാനായില്ല.

ഈ ലോകം തന്നെ കൈകലാക്കിയത് പോലെ അവളുടെ ഉള്ള് തുള്ളി ചാടി.

വായന ഇഷ്ടമല്ലായിരുന്നിട്ടും  നിദ അവനോട് സംസാരിക്കാനായി ലൈബ്രറിയിൽ ചേർന്നു, അവൻ നല്ലൊരും വായനക്കാരനായി രുന്നു.അവർ തമ്മിൽ പുസ്തക കൈ മാറ്റം നടന്നു.ഇടയ്ക്കെപ്പോഴോ പുസ്തകത്തിന്റെ കൂടെ അവർ ഹൃദയവും കൈമാറി.

ഇന്റർവെൽ സമയത്തുള്ള കണ്ട് മുട്ടലും സ്കൂൾ മുറ്റത്തെ മരത്തണലിൽ വെച്ചുള്ള സംസാരവുംഅവരെ ആ ക്യാമ്പസിലെ തന്നെ മികച്ച പ്രണയ ജോഡികളാക്കി മാറ്റി.

പിന്നീടങ്ങോട്ട് അവൾ ക്ലാസിൽ പോകുന്നത് പോലുംഅവനെ കാണാൻ വേണ്ടി മാത്രമായി മാറി.

പ്രണയത്തിന്റെ കാറ്റ് അവരുടെ ഹൃദയങ്ങളിൽ ശക്തിയായി അടിച്ചു വീശാൻ തുടങ്ങി.

പക്ഷികൾ മൂളുന്നതും, മരച്ചില്ലകൾ ആടുന്നതും, മഴ പെയ്യുന്നതും അവർക്ക് വേണ്ടി മാത്രമാണെന്ന് തോന്നിതുടങ്ങി.

ദിവസങ്ങൾ കൊഴിയുന്തോറും അവരുടെ ബന്ധം ശക്തമായി വന്നു.

പതിയെ അത് ഫോൺ വിളിയിലേക്ക് വ്യാപിച്ചു.

സ്വന്തമായി മൊബയിൽ ഇല്ലാത്തത് കൊണ്ട് നാസിം അവളുടെ ഉമ്മാന്റെ മൊബയിലിൽ ആയിരുന്നു അവളെ വിളിച്ചിരുന്നത്.

ചിലപ്പോഴൊക്കെ സുബ്ഹ് ബാങ്ക് വരെ നീളുമായിരുന്ന അവരുടെ സംസാരത്തിന്  പാതിയടച്ച ജനലിഴകളൂടെ കാണുന്ന നിലാ വെളിച്ചം  മാത്രമായിരുന്നു സാക്ഷി. തണുപ്പുള്ള രാത്രി പുതപ്പ് മൂടിപ്പുതച്ച് അതിനുള്ളിൽ ഫോണുമായി സംസാരിക്കുന്ന അവർക്ക് ബോധമുണ്ടാവുന്നത് മൊബയിലിൽ ബാലൻസ് തീരുമ്പോൾ ആയിരുന്നു.

അത്രയ്ക്കും ശക്തമായ പ്രണയം.

പതിയെ ആ പ്രണയത്തിന് വിള്ളൽ വീഴാൻ തുടങ്ങി.....

        പതിവ് പോലെ അന്ന് രാത്രിയും നാസിം അവളെ വിളിച്ചു,

പാതിയടച്ച വാതിലിനു ഉള്ളിൽ  നിന്നും ഉയരുന്ന നിശബ്ദ ശബ്ദം അവളുടെ ഇളയ ഇക്ക കേൾകാൻ ഇടയായി.

തന്റെ ഉറ്റ പെങ്ങളുടെ ഈ പ്രവർത്തി അവനിൽ അരിശ മുണ്ടാക്കി.

നിദയുടെ കയിൽ കിടന്ന മൊബയിൽ വാങ്ങി തറയിൽ എറിഞ്ഞുടച്ചു.എല്ലാവരുംഉണർന്നു.

       അങ്ങനെ ഇതുവരെയായും തന്നെ വിശ്വസിച്ച മാതാപിതാക്കളുടേയും ഇക്കമാരുടേയുo മനസ്സിൽ അവളൊരു വഞ്ചകിയായി മാറി.

കുറ്റബോധം അവൾക്കുണ്ടായിരുന്നു, അവരുടെ വിശ്വാസം തകർത്തതിൽ .

എന്നാലും അവൾക്ക് അവരെക്കാളും വലുതായിരുന്നു നാസിമും അവന്റെ സാമീപ്യവും.


(ഭാഗം 3)

      പിറ്റേന്ന് രാവിലെ സ്ക്കൂളിൽ എത്തിയ അവൾ നാസിമിനെ കണ്ട് വിവരങ്ങൾ പറഞ്ഞു.

    " ഇനി എന്ത് ചെയ്യും നാസിം !"

"എന്ത് ചെയ്യാനാ വരുന്നിടത്ത് വെച്ച് കാണാം."

"അങ്ങനയല്ല നാസിം, നിനക്കറിയില്ല എന്റെ ഇക്കമാരെ, അവർ നിന്നെ അനേഷിച് വരും തീർച്ച"

"വരട്ടെ, നീ പേടി ക്കാതെ, ഞാൻ നോക്കി കൊള്ളാം. നീ ചെല്ല് ക്ലാസ് തുടങ്ങാറായി. "

       നിദ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു,

അന്നു വൈകീട്ട് നിദയുടെ ഇക്ക നാസിമിനെ കാണാൻ വന്നു.

" നാസിം എന്നാണല്ലെ പേര്"

"അതെ"

"എന്നെ അറിയോ?
ഞാൻ നിദയുടെ ഇക്ക "

"ആഹ് അറിയാം"

   " ഉം....... എനിക്കറിയാം നീയും നിദയുമായുള്ള ബന്ധം.
പoന കാലത്ത് ഈ പ്രണയമെല്ലാം സർവസാധാരണയാണ്.
പക്ഷെ മുളക്കുമ്പോഴെ അങ്ങ് നുള്ളി കളയുന്നതാണ് നിന്റേയും അവളുടേയും മുന്നോട്ടുള്ള ജീവിതത്തിലേക്ക് നല്ലത് ".

നാസിമിന് ഈ ഉപദേശം ഒരു തമാശയായി മാത്രമാണ് കാണാൻ കഴിഞ്ഞത്.അവനതിന് അത്ര പ്രധാന്യമേ നൽകിയുള്ളൂ.

എല്ലാ വിലക്കുകളുo ലങ്കിച്ച് അവർ വീണ്ടും അവരുടെ ലോകത്ത് പാറിക്കളിച്ചു.

    ദിവസങ്ങൾ കൊഴിഞ്ഞു തുടങ്ങി. അങ്ങനെ ആ ദിവസം വന്നെത്തി.

+2 പOനം പൂർത്തിയാക്കി നാസിം കലാലയത്തിന്റെ പടിയിറങ്ങുന്ന ദിനം.

എല്ലാവരേയും പിരിയുന്നതിൽ വിഷമുണ്ടായിരുന്നു.

എന്നാൽ തന്റെ ജീവന്റെ ജീവനായ നിദയെ...... അവൻ എങ്ങനെ കാണാതിരിക്കുo .

അവന്റെ ഉള്ളൊന്ന് പിടഞ്ഞു.

പടിയിറങ്ങാ നേരം അവൻ അവളെ ഒന്ന് നോക്കി. കണ്ണുനീരാൽ നിറയുന്ന ആ മിഴികൾ അവനെ തന്നെ ഒറ്റുനോക്കുന്നുണ്ടായിരുന്നു.

സ്ക്കൂളിൽ നിന്നും കോളേജിലേക്ക് മാറിയപ്പോഴും നാസിമിo നിദയെ മറക്കാൻ തയാറായില്ല.

വീണ്ടും അവരുടെ പ്രണയം എഴുത്തിലൂടെ പുരോഗമിക്കാൻ തുടങ്ങി.

frnds വഴി അവർ എഴുത്ത് കൈമാറി.

നാസിമിന്റെ ഒരോ ലെറ്ററും  അവൾക്കെരു പുതുജീവൻ പകരുമായിരുന്നു.

       അന്ന് രാവിലെ കിട്ടിയ എഴുത്തായിരുന്നു അവളുടെ മനസ്സിൽ മുഴുവനും,
അത് വായിക്കാഞ്ഞിട്ട് അവൾക്കൊരു സമാധാനവും ഇല്ല.

ക്ലാസ് ശ്രദ്ധിക്കാൻ കഴിയാതെയായി, അവസാനം സഹികെട്ട വൾ ആ എഴുത്ത് മെല്ലെ എടുത്ത് പുസ്തകത്തിന്റെ ഉള്ളിൽ വെച്ച് പതിയെ വായിക്കാൻ തുടങ്ങി.

ഇതു കണ്ട ക്ലാസ്സ് ടീച്ചർ അത് പിടിച്ചെടുത്തു.

       ടീച്ചർ എഴുത്ത് വായിച്ചു. ഒരു നിമിശ o. ഒന്നും മിണ്ടാതെ ടീച്ചർ സ്റ്റാഫ് റൂമിൽ പോയി.

ക്ലാസിൽ നിശബ്ദത തളം കെട്ടി നിന്നു.

നിദയുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.

കൈകാലുകൾ തളരുന്നത് പോലെ.

കാരണം, അവളുടെ വാപ്പയായിരുന്നു സ്കൂളിലെ പി.റ്റി.എ പ്രസിടന്റ്.

(ഭാഗം 4)

     അര മണിക്കൂറിനു ശേഷം നിദയെ സ്റ്റാഫ് റൂമിലേക്കു  വിളിപ്പിച്ചു.

അവൾ ഭയന്നത് പോലെ എല്ലാം സംഭവിച്ചു.

തന്റെ കൺമുന്നിൽ വാപ്പ നിൽക്കുന്നു.

കയ്യിൽ നാസിമിന്റെ ലെറ്ററും, ആ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

വാപ്പയുടെ മുഖത്ത് നോക്കാൻ അവൾക്ക് ദൈര്യം വന്നില്ല.
കാരണം അന്ന് വരെ സ്കൂളിൽ വാപ്പയ്ക്കുണ്ടായിരുന്ന ബഹുമാനമെല്ലാം തകർത്ത മോളായിരുന്നു അവൾ.......,

ദേഷ്യവും അമർഷവും നിയന്ത്രിക്കാനാവാതെ വാപ്പ അവളെ തല്ലാനായി കൈ നിവർത്തി .

പ്രിൻസിയും മറ്റു ടീച്ചേർസും ചേർന്ന് വാപ്പയെ തടഞ്ഞു.

അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.........

17 വർഷത്തിനിടയിൽ ആദ്യമായി വാപ്പ തന്നെ തല്ലാൻ മുതിർന്നത് അവൾക്ക് സഹിക്കാനായില്ല .

മാത്രമല്ല, താൻ കാരണം ഇന്ന് വാപ്പ ടീച്ചേർസിന് മുന്നിൽ നിന്ന് വിയർക്കാനിടയായില്ലെ.......
അവൾ സ്വയം പറഞ്ഞു, തെറ്റുകാരി ഞാനാ ഞാൻ മാത്രം!

വൈകുന്നേരം വീട്ടിൽ എത്തിയ അവൾക്കു നേരെ തുറിച്ച് നോക്കുന്ന ഉമ്മയുടേയും ഇക്ക മാരുടേയും കണ്ണുകൾ........,

ആരും അന്ന് അവളോട് മിണ്ടിയില്ല, പകരം അവർ ചോദിക്കാൻ ചെന്നത് നാസിമിനോടായിരുന്നു.

പിറ്റേന്ന് സ്കൂളിൽ നിന്നു വരുന്ന വഴിക്കാണ് കൂട്ടുകാർ പറയുന്നത് കേട്ടത്.

നാസിമിനെ നിദയുടെ ഇക്കമാർ ചേർന്ന് തല്ലി എന്നാക്കെ.......

    അവൾക്ക് സഹിക്കാനായില്ല, കാരണം
നാസിം ,അവനെന്തു പിഴച്ചു, ഞാനല്ലെ അവനെ ഇഷ്ടപ്പെട്ടതും പ്രേമിച്ചതും ഒക്കെ.......,

അവൾ വീട്ടിൽ ചെന്നു .

കുറ ദിവസങ്ങൾക്ക് ശേഷം നിദ ഇക്ക മാരോട് സംസാരിച്ചു.

"എന്തിനാ നാസിമിനെ തല്ലിയത്?
തെറ്റുകാരിയും കുറ്റം ചെയ്തതും ഞാനല്ലെ, അപ്പോൾ എന്നെയല്ലെ തല്ലേണ്ടത്.......

നിദയുടെ വാക്കുകൾ പൂർണ്ണമാക്കുന്നതിനു മുമ്പേ ഇക്കയുടെ കൈ അവളുടെ മുഖ കത്ത് പതിഞ്ഞു.

" കണ്ടില്ലെ അവളുടെ ഒരു ദൈര്യം!
ഇന്ന് വരെ ഒന്ന് ഉച്ചത്തിൽ വീടിനകത്ത് സംസാരിക്കാത്തവളാ, ഭയത്തോടെ അല്ലാതെ എന്നോട് മിണ്ടാത്തവളാ, ഇന്ന് ഏതോ ഒരുത്തനുവേണ്ടി കയർക്കുന്നത്.

    എവിടെന്നു കിട്ടി നിന്നക്കി ദൈര്യം,

എല്ലാം അവനായിരിക്കും പറഞ്ഞ് തരുന്നത്,

ഇപ്പോഴും നിങ്ങൾ തമ്മിൽ കാണാറുണ്ടല്ലെ.......
മതി,
നിന്റെ പഠിത്തവും സ്ക്കൂളിലേക്കുള്ള പോക്കും!ഇന്നത്തോടെ നിർത്തിയേക്കണം"

    ഇക്കയുടെ ഈ വാക്കുകൾ ഒരു ഇടി മുഴുക്കം പോലെയാണ് അവളുടെ ചെവിയിൽ വന്നു വീണത്.

എതിർക്കാനോ വാശി പിടിക്കാനോ അവൾക്ക് കഴിഞ്ഞില്ല, കാരണം അനിയത്തിയുടെ വാശിക്കു മുമ്പിൽ തോറ്റു തരുന്ന ആ പഴയ ഇക്ക അല്ലായിരുന്നു അവളടെ മുന്നിൽ നിൽക്കുന്നത്.

ഏതോ ഒരു കൊടും കുറ്റവാളിയെ നോക്കുന്നത് പോലുള്ള മനോഭാവം!
     അതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്? ഒരാളെ പ്രണയിച്ചതോ ........

പ്രണയം തെറ്റാണോ?

ഇക്കാമാർകൊക്കെ ഉണ്ടല്ലോ പ്രണയം,

അവരും അപ്പോൾ ആരുടേയല്ലാം പെങ്ങൻമാരല്ലെ......

ഉത്തരം കിട്ടാതെ ഒരു പട് ചോദ്യങ്ങൾ അവളുടെ ഉള്ളിൽ നിറഞ്ഞു.
  

(ഭാഗം 5)

നാസിമിന് പിന്നീടങ്ങോട്ട് വാശിയായിരുന്നു. തന്നെ തല്ലിയ നിദയുടെ ഇക്കമാരോട്,

അത് കൊണ്ട് തന്നെ അവൻ പിൻമാറിയില്ല.

നിദയെ മറക്കാനും തയാറായില്ല.

ഇല്ല, വിട്ട് കൊടുക്കില്ല.......
ജീവനുള്ള കാലം വരെ പൊരുതും, ഒടുവിൽ സ്വന്തമാക്കും!
എന്നവൻ മനസ്സിൽ കുറിച്ചു.

അവളെ ഒന്ന് ബന്ധപ്പെടാൻ അവൻ ആവതും ശ്രമിച്ചു.

അവളുടെ വിവരങ്ങൾ അറിയാതെ അവന് വട്ട് പിടിക്കുന്ന അവസ്ഥയായി.

അവസാനം അവൻ നിദയുടെ ബന്ധുവായ നിസാമിനെയും കൂട്ടി അവളുടെ വീട് അന്വേഷിച്ചു പോയി.

       നാസിമിന്റെ ഭാഗ്യത്തിനു അന്നവിടെ നിദയുടെ ഇക്കമാർ ആരും ഉണ്ടായിരുന്നില്ല

മതിലിന്റെ അപ്പുറത്ത് നിന്ന് നാസിമിന് തന്റെ നിദയെ ഒന്ന് കാണാൻ കഴിഞ്ഞു.

എത്രയോ ദിവങ്ങൾക്ക് ശേഷമുള്ള കണ്ട് മുട്ടൽ ആയിരുന്നു അത്.

വരാന്തയിൽ ഇരിക്കുന്ന നിദയ്ക്കു അവന്റെ അടുത്തേക്ക് ഓടി ചെല്ലാൻ തോന്നിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല.

എന്നിരുന്നാലും മാസങ്ങൾക്കു മുമ്പ് അവളുടെ മുഖത്ത് നിന്നു മാഞ്ഞു പോയ ആ ചിരി അവനെ കണ്ടപ്പോൾ വിരിഞ്ഞു.

    നാവുകൊണ്ടവർ ഒന്നും മുഴിഞ്ഞില്ലെങ്കിലും കണ്ണുകൾ കൊണ്ട് അവർ ഒരുപാടൊരുപാട് സംസാരിച്ചു.

പ്രണയത്തിന്റെ ഭാഷയിൽ...........

    അന്ന് രാത്രി നാസിമിന് ഉറങ്ങാൻ കഴിഞ്ഞില്ല.

കണ്ണടയ്ക്കുമ്പോൾ അവളുടെ മുഖം തെളിയുന്നു.

കരഞ്ഞ് കലങ്ങിയ ആ കണ്ണുകൾ,
വിഷമിച്ച് ക്ഷീണിച്ച ആ മുഖം ,
നിരാശയിൽ പൂണ്ട അവളുടെ മനസ്സ്,
അവനെ ഒരു പാട് വിഷമത്തിലാഴ്ത്തി.

ഒരു നിമിഷം അവനു തോന്നി,
എന്തിനായിരുന്നു ഈ പ്രണയം!

വേണ്ടായിരുന്നു.

ആദ്യമെ ഉപേക്ഷിച്ചിരുന്നെങ്കിൽ ആ പാവം ഇത്രയും അനുഭവിക്കേണ്ടതില്ലായിരുന്നു.

      ദിവങ്ങൾ കൊഴിഞ്ഞു തുടങ്ങി.
നിദയ്ക്ക് പ്ലസ് ടു പരീക്ഷ എഴുതാൻ ആഗ്രഹമുണ്ടായിരുന്നു.

ഇക്കമാരുടെ കാലിൽ വീണ് കെഞ്ചിയപ്പോൾ അതിന് അവസരം ലഭിച്ചു.

അവൾ ഉയർന്ന മാർക്കോടെ പ്ലസ് ടു വിജയിച്ചു.

തുടർ പഠനത്തിനു സുഹൃത്തുക്കൾ പോവുന്നുണ്ടന്നറിഞ്ഞ അവൾക്ക് പഠിക്കാൻ കൊതിയായി,

അവളത് വീട്ടിൽ അവതരിപ്പിച്ചു.

നിരാശയായിരുന്നു ഫലം!
എന്നാലും അവൾ മാറി മാറി ഉമ്മയോടും വാപ്പയോടും പറഞ്ഞു നോക്കി.

ഒടുവിൽ അവർ സമ്മദം മൂളി.

അപ്ലികേഷൻ ഇട്ടു.
നിർഭാഗ്യവശാൽ നാസിം പഠിക്കുന്ന അതേ കോളേജ് തന്നെയാണ് അവൾക്ക് ലഭിച്ചത്.

ഇതറിഞ്ഞ വീട്ടുകാർ അവളെ പഠിക്കാൻ സമ്മദിച്ചില്ല.

കരത്ത് തളർന്ന കണ്ണുകൾ അവർ കണ്ടില്ല,

ഒരു പാട് ആഗ്രഹിച്ചിരുന്നവൾ തുടർന്ന് പഠിക്കാൻ .
പക്ഷെ,
  വിധി എതിർത്തു നിന്നു.ആ വിധിയോടവൾ പൊരുതി, നിരാഹാരത്തിലൂടെ.

വീട്ടിൽ അവൾ ഭക്ഷണത്തോട് എതിപ്പ് കാട്ടാൻ തുടങ്ങി .

അവസാനം അവളുടെ വാശിക്കു മുമ്പിൽ വീട്ടുക്കാർ തോറ്റു കൊടുത്തു.

ഒരിക്കലെങ്കിലും നാസിമിനെ കാണാനോ, സംസാരിക്കാനോ, ഒന്ന് നോക്കാനോ കഴിയില്ല എന്ന വ്യവസ്ഥയോടെ......

അന്നു മുതൽ അവൾ പുതിയ നിദയായി മാറി.

പഠിക്കണം, പഠനം മാത്രം!
നാസിമിനെ പതിയെ മറക്കണം, 

അവൾ മനസ്സിൽ തരുമാനിച്ചു.

അങ്ങനെ വീണ്ടും നിദ വീട്ടിന് പുറത്തേക്ക്............

(ഭാഗം 6)

       ക്ലാസിലും കോളേജിലും നിദ നല്ല കുട്ടിയായി ഉയരാൻ തുടങ്ങി.

പ്രണയാഭ്യർതനങ്ങൾ ഒരു പാട് വന്നെങ്കിലും അവൾ ഒരുത്തന്റെയും മുഖത്ത് പോലും നോക്കിയിരുന്നില്ല.

നാസിമും അവളുടെ വഴികളിൽ വന്നില്ല.

കാരണം,
അവൾക്കു ചുറ്റും നിരീക്ഷണ കണ്ണുകൾ വലയം വെച്ചിരുന്നു.

    ഒരേ കോളേജിലായത് കൊണ്ട് തന്നെ നിദയ്ക്കുള്ളിൽ നാസിമിനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.

അതൊരു വിങ്ങിപൊട്ടലായി അവളുടെ ഉള്ളിൽ അങ്ങനെ തന്നെ കിടന്നു.

അവൾക്ക് ഭയമായിരുന്നു. ഇനിയും വീട്ടുകാരുടെ വിശ്വാസം തകർത്തവൾ ആവില്ല, എന്നവൾ മനസ്സിൽ ഉറപ്പിച്ചു

     ആദ്യ വർഷം പടിയിറങ്ങിപ്പോയി.

ഫസ്റ്റ് ഇയറിൽ നിദയ്ക്ക് നല്ല വിജയം കൈവരിക്കാൻ കഴിഞ്ഞു.

   പിന്നിടങ്ങോട്ട് പഠിത്തവും വീടും,
അതായിരുന്നു അവളുടെ ലോകം.

എന്നിരുന്നാലും മനസ്സിന്റെ ഉള്ളിൽ ആ പ്രണയം അങ്ങനെ തന്നെ നിലനിന്നിരുന്നു.

ജീവിതത്തിൽ വല്ലാണ്ട് ഇഷ്ടപ്പെട്ട് പോയ ഒന്നായിരുന്നു, നാസിം !

അവനെ മറക്കാൻ അവൾക്ക് കഴിഞ്ഞില്ല.

അവന്റെ ഓർമകൾ മനസ്സിന്റെ മണി ചെപ്പിൽ അവൾ സൂക്ഷിച്ചു.

എന്നും എടുത്ത് കണ്ണീർ പെഴിക്കുമായിരുന്നു.

      അന്ന് കോളേജിൽ ആനുവൽ ഡെ ആയിരുന്നു.

എല്ലാവരും സ്റ്റേജിനടുത്ത് തടിച്ച് കൂടിയരിക്കുകയാ.

അടുത്തതായി നാസിമിന്റെ പ്രോ ഗ്രാം ആണെന്നറിഞ്ഞ നിദയ്ക്കുള്ളിൽ സന്തോഷമായി.

ഇന്നെങ്കിലും അവനെ ഒന്ന് കാണാമല്ലോ........

ഒരു പക്ഷെ,
വിണ്ടും കണ്ട് മുട്ടിയാൽ........
സ്റ്റേജിലാണെങ്കിലും,
കാണരുത്, എന്നല്ലെ കൽപന.

അത് ലങ്കിച്ചാൽ എന്റെ പഠിത്തവും ജീവിതവും അവിടെ തീരും.
എന്ന് ഭയന്ന അവൾ മെല്ലെ അവിടെ നിന്നും പിൻ വലിഞ്ഞു.

ക്ലാസിലേക്കായി അവൾ നടന്നു.

ആളൊഴിഞ്ഞ ക്യാമ്പസ് മൈതാനത്തിലൂടെ,

അതാ,
അപ്പോഴാണ് ഒരു പയ്യൻ മുന്നിൽ നിന്നും ഓടി കിതച്ച് വരുന്നത് കണ്ടത്.

അവൾ ഒന്ന് നോക്കി,
ഒറ്റനോട്ടത്തിൽ തന്നെ അവൾ നിശ്ചലമായിപ്പോയി.

അത്   അവനായിരുന്നു.
നാസിം !

     നിദയ്ക്ക് എന്ത് ചെയണമെന്നറിയാതെയായി,
അവൾ കാണാത്ത ഭാവം നടിച്ചു മുമ്പോട്ട് നടന്നു നീങ്ങി.

പക്ഷെ, അവനതിന്ന് കഴിഞ്ഞില്ല.

എത്രയോ ദിവങ്ങൾക്ക് ശേഷമാണ് തന്റെ ജീവനായവളെ ഒന്ന് അടുത്ത് കാണാൻ കഴിഞ്ഞത് ..........

      ഒരു വാകെങ്കിലും മൊഴിയാൻ അവന്റെ മനസ്സ് കൊതിച്ചു.

അവൻ ചുറ്റും നോക്കി. വിജനമായ
അന്തരീക്ഷം;

"ഹെ നിദാ"

സ്നേഹവും ഇഷ്ടവും നിറഞ്ഞ് നുളുമ്പുന്ന ആ വിളി ,

അത്    കേട്ടില്ലെന്ന് നടിക്കാൻ അവളുടെ ചെവികൾക്കായില്ല .

നാസിം തുടർന്നു.
"എന്താ ഡോ,
നീ എന്നെ മറന്നോ.......

അതിന് നിന്നക്ക് ഈ ജന്മം കഴിയില്ലന്നറിയാം, എന്നാലും....
ഓരോ വട്ടവും എന്നെ കാണുമ്പോഴുള്ള നിന്റെ ഈ ഒഴിത്ത് മാറൽ ഉണ്ടല്ലോ, അതനിക്ക് എത്ര സങ്കടമാണ് സമ്മാനിക്കുന്നതെന്നറിയോ "

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

മറുപടി പറയാനാവാതെ അവൾ വിതുമ്പി......

"എനിക്ക് പേടിയാ  നാസിം , എല്ലാത്തിനേയും, എന്റെ ലോകം പരിമിതമാ...... "

എന്നു മാത്രം പറഞ്ഞു കൊണ്ടവൾ ഓടിപ്പോയി.

      ആരാണ് പറഞ്ഞത്, ആർക്കാണ് കണ്ടതെന്നറിയില്ല!

വീട്ടിൽ എത്തിയ നിദയ്ക്ക് പിന്നീട് കോളേജിന്റെ പടി കയറാൻ കഴിഞ്ഞില്ല.

പഠിത്തമെന്ന അവളുടെ ആഗ്രഹം ആ സംഭവത്തോടെ നിലച്ചു.

കരയാനും വാശി പിടിക്കാനും അവൾ തുനിഞ്ഞില്ല, കാരണം
അവൾക്കീ ജീവിതമേ അങ്ങ് മടുത്തിരുന്നു.

ആഗ്രഹങ്ങളും സ്വപ്നങ്ങും അന്യമായിരുന്നു.

പിന്നീടങ്ങോട്ട് വീട്ടുകാർക്ക് വേണ്ടി മാത്രം ജീവിക്കാൻ അവൾ തീരുമാനിച്ചു.
      

(ഭാഗം 7 )

      നിദ പഠനം നിർത്തിയ വാർത്ത കേളേജെല്ലാം പരന്നു.

കാരണം അന്വേഷിച്ച ടീച്ചർസിന് കഥകളും അറിഞ്ഞു.

നാസിമിനെ പ്രിൻസി വിളിപ്പിച്ചു.
ചോദ്യം ചെയ്തു.

പ്രിൻസിയുടെ ഓരോ വാക്കും അവന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായിരുന്നു.

" നീ കള്ളം പറയുകാ ,
അവളെ നീ ജീവനു തുല്യം സ്നേഹിച്ചിരുന്നുവെങ്കിൽ, നിന്നക്ക് ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ കഴിയില്ലായിരുന്നു.

    കാണരുത്, സംസാരിക്കരുത്, എന്ന വിലക്കിനെ മറികടന്ന് നീ എന്തിനാ ഒരു പാവം പെണ്ണിന്റെ പoനം നശിപ്പിച്ചത്,
നീ കാരണമല്ലെ അവളുടെ മുമ്പോട്ടുള്ള ഭാവിയുടെ വാതിൽ കൊട്ടിയടക്കപ്പെട്ടത്.

നിനക്ക് അവളോട് അത്രയ്ക്കും സ്നേഹമുണ്ടായിരുന്നെങ്കിൽ അവളുടെ നല്ല ഭാവി നീ ആഗ്രഹിക്കില്ലായിരുന്നോ?
മാറി നടന്നതല്ലെ അവൾ, എന്നിട്ടുo  നീ.........."

അവന് മറുപടി പറയാൻ വാക്കുകൾ ഇല്ലാതെയായി.

പ്രിൻസി തുടർന്നു.

" ഞാനും പഠന കാലത്ത് പ്രണയിച്ചിട്ടുണ്ട്, പഠിത്തo അവസാനിച്ചപ്പോൾ ആ പ്രണയവും അവസാനിച്ചു.

കഥകളിലും സിനിമകളിലു മൊക്കെയാ ഈ ക്യാമ്പസ് പ്രണയമെല്ലാം വിജയo കാണുള്ളു.

അല്ലാതെ റിയൽ ലൈഫിൽ അത് അത്ര പോസിബിൾ അല്ല.

ഞാൻമനസ്സിലാക്കുന്നു,നിന്നക്കവളെ ഇഷ്ടമാണെന്നും ജീവിതത്തിൽ കൂടെ കൂട്ടണമെന്നുംആഗ്രഹിച്ചിരിരുന്നുവെന്നും. പക്ഷെ

മനസ്സിലാക്കണം നാസിം, നീ ചെറിയ കുട്ടിയാ
ജീവിതമെ ന്തന്നറിയാത കുട്ടി.

ചിന്തിച്ചിട്ടുണ്ടോ ,
നീ ഇപ്പോൾ എവിടെയാ നിൽക്കുന്നതെന്ന്,

വെറും ഡിഗ്രി രണ്ടാം വർഷം കഴിഞ്ഞതേ ഉള്ളൂ,

എനിയും ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്.

നിന്നക്ക് ഒരു ജോലി കിട്ടണമെങ്കിൽ......
അത് കഴിഞ്ഞാലോ പിന്നേയും എടുക്കും വർഷങ്ങൾ, ലൈഫ് സെറ്റിൾഡ് ആവാൻ.

അത് വരേയും നിദയുടെ വീട്ടുകാർ കാതിരിക്കില്ല, അവൾ ഒരു പെണ്ണാ, അവരുടെ വീട്ടിലെ ഏക പെൺതരി ,5 ആങ്ങളമാരുടെ കുഞനുജത്തി.

....... ഒരിക്കലും നടക്കാത്ത ബന്ധമാ ഇത്......

നീ, ഇനിയും കൂടി പക്വതയോടെ ചിന്തിക്കണം. തീരുമാനമെടുക്കണം!
വീണ്ടും അവളുടെ ജീവിതത്തിൽ ഒരു ശല്യമായി മാറരുത് "

     പ്രിൻസിയുടെ വാക്കുകൾ ,
അതവന്റെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.

കളിയായി തുടങ്ങിയതാ,
എപ്പോഴാ കാര്യമായ തന്നറിയില്ല,

പ്രണയമെന്നത് ഒരു ലഹരിയാ ,
അതിൽ അകപെട്ടാൽ പിന്നെ നാം നമ്മളെ തന്നെ മറന്ന് പോകും.

പക്ഷെ.......

ജിവിതം!  അത് നാം ആഗ്രഹിക്കുന്നതല്ല,
വിധിയുടെ വിളയാട്ട മാ.........

അതിനെ അതിന്റെ വഴിക്ക് വിടാൻ അവൻ തീരുമാനിച്ചു.

താൻ സ്നേഹിച്ച പെണ്ണിന്റെ നല്ല ഭാവിക്ക് വേണ്ടി,

അവൻ    ആ
തീരുമാനമെടുത്തു.

ഇനി നിദയുടെ വഴിയിൽ ഒരു നിഴലായി പോലും ഈ നാസിം ഉണ്ടാവില്ല.
........................

      ദിവങ്ങൾ ആഴ്ചകൾ ആയി ആഴ്ചകൾ മാസങ്ങൾക്ക് വഴിമാറി.

നിദയുടെ വീട്ടിൽ ഒരു ചടങ്ങ് നടക്കുകയാ,
അവളുടെ പെണ്ണുകാണൽ ചടങ്ങ്.

അണിഞ്ഞൊരുങ്ങി മറ്റൊരുത്തന്റെ മുന്നിൽ നിൽക്കുമ്പോഴും അവളുടെ മനസ്സ് നിറയെ നാസിം എന്ന നാമം മാത്രമായിരുന്നു.

ഇക്കമാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് തന്റെ ഭാവിവരനോട് അവൾ വാട്ട്സ് ആപ്പിൽ ചാറ്റിയതും, സംസാരിച്ചതും ,

എന്നാൽ പതിയെ നാസിമിന്റെ ഒർമകൾ മനസിൽ നിന്ന് മാഞ്ഞു പോകാൻ അത് കാരണമായി.

അങ്ങനെ ആ ദിനവും വന്നെത്തി.

ഏതൊരു പെൺകുട്ടിയുടേയും ജീവിതത്തിലെ സുവർണ്ണനിമിഷം!

പാട്ടും ആരവവുമായി വീടെങ്ങും ആഘോഷത്താൽ തിളങ്ങുന്നു.

മാരന്റെ [ ഷാനുക്ക] കയ്യിൽ പിടിച്ച് പുതിയ ഒരു ജീവിതത്തിലേക്ക് പോകാൻ ഒരുങ്ങുന്ന ആ നിമിശത്തിൽ,

പിറകിൽ തടിച്ച് കുടിയിരിക്കുന്ന ആൾക്കൂട്ടത്തിലേക്ക് അവളുടെ  മിഴികൾ തിരിഞ്ഞു.
  
അവസാനമായി ഒന്ന് കാണാൻ, എന്തിനു വേണ്ടിയുമല്ല ......
ഒരു വട്ടമെങ്കിലും കൺകുളിർക്കെ നാസിമിനെ കാണാൻ,
ആ    കണ്ണുകൾ കൊതിച്ചിരുന്നു.

ഓരോ മുഖവും അവൾ തിരഞ്ഞു. പക്ഷെ,

ആ മുഖം ,അത് മാത്രം കണ്ടെത്താൻ അവളുടെ മിഴികൾക്കായില്ല.

     അറിഞ്ഞോ അറിയാതെയോ ആ കണ്ണിൽ നിന്നും രണ്ടു തുള്ളി മിഴിനീർ കണങ്ങൾ നിലത്ത് പതിച്ചു.

അതായിരുന്നു, നിദ അവസാനമായി നാസിമിന് വേണ്ടി ഒഴുക്കിയ കണ്ണീരിൻ കണങ്ങൾ,

   അന്ന് ആ നിമിശം, അവൾ മനസ്സ് ശാന്തമാക്കി.
ഷാനുക്കയുടെ മാത്രം നിദയായി അവന്റെ ജീവിതത്തിലേക്ക് സന്തോഷത്തോടെ കടന്നു.

(ഭാഗം 8)

" നിദേ......."

ഷാനുക്കയുടെ വിളി കേട്ട് അവൾ ഒരു സ്വപ്നത്തിലന്നോളം ഞെട്ടിയുണർന്നു.

അതെ,
ഇന്ന് നിദ ഒരു ഭാര്യയാണ്, 'ഒരു കുട്ടിയുടെ അമ്മയാണ്.

"താനെന്താ ഉറങ്ങുകയായിരുന്നോ?

ഇതാ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ .....

തന്റെ കൂടെ കോളേജിൽ പഠിച്ച പയ്യനാ നാസിം ,
ഓർമയുണ്ടോ?"

ഒരു ദീർഘനിശ്വാസത്തിന് ശേഷം അവൾ നാസിമിന്റെ മുഖത്ത് നോക്കി.

നീണ്ട 6 വർഷത്തിനു ശേഷം നാസിo തന്റെ കൺമുന്നിൽ !

അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

  അവനെന്തോ അവളുടെ കയ്യിൽ കൊടുത്തു.

" ഈ മാസം ലാസ്റ്റ് എന്റെ വിവാഹമാണ്,
നിദയും ഭർത്താവും വരണം "

അവൻ പറഞ്ഞതൊന്നും അവളുടെ കാതുകളിൽ എത്തിയില്ല.

സ്വയഭോതം നഷ്ടമായത് പോലെ അവൾ അവന്റെ കണ്ണുളിൽ തന്നെ നോക്കി നിന്നു.

പുഞ്ചിരിക്കാനോ കണ്ണുനീർ പൊഴിക്കാനോ അവൾ മറന്നത് പോലെ,

ഒരു പാട് പറയാനുണ്ടായിരുന്നു.പക്ഷെ വാക്കുകൾ അന്യമായിരുന്നു.

പാതി വഴിയിൽ നഷ്ടമായ തന്റെ പ്രണയം,

ഇപ്പോൾ കൺമുന്നിൽ നിൽക്കുന്നു.

ആ മിഴികളിൽ അവൾക്കിപ്പോഴും കാണാമായിരുന്നു.

നഷ്ടപ്പെടലിന്റെ കനൽ എരിയുന്നത്.

മിഴികൾ തമ്മിൽ ഒരു പാട് മൊഴിഞ്ഞു.

അടുത്ത് നിൽക്കുന്ന ഷാനുക്കയ്ക്ക് പോലും മനസ്സിലാവാത്ത ഭാഷയിൽ.......

ഒന്നും കൂടി വരണം; എന്നവൻ ആവർത്തിച്ചു.തിരിഞ്ഞു നടന്നു.

പാതി വഴിക്കൽ എത്തിയപ്പോൾ അവൻ തിരിഞ്ഞു നോക്കി,

അതേ നോട്ടം,

അന്ന് കോളേജിൽ വെച്ച് അവസാനമായി തന്നെ കണ്ടപ്പോൾ സമ്മാനിച്ച ആദയനീയ നോട്ടം..........

നാസിമിൻെറ നിഴൽ മായുന്നത് വരെ അവൾ നോക്കി നിന്നു.

തന്റെ കയ്യിൽ അവന്നേൽപിച്ച ആ വിവാഹക്കുറി അവൾ ഒന്ന് മറിച്ച് നോക്കി.

തന്റെ നാസിമിന്റെ പേരിനൊപ്പം വേറൊരു നാമം,
പെട്ടന്ന് തന്നെ നിദ ആ പഴയ പതിനേഴുകാരിയായി മാറി.
അവൾക്കത് സഹിക്കാനായില്ല,
അവൾ വാവിട്ട് കരഞ്ഞു.

ഒരിക്കൽ ഒരു പാട് ആഗ്രഹിച്ചിരുന്നു,
അവന്റെ പേരിനൊപ്പം നിദഎന്ന് ചേർക്കാൻ......

അവിടെ വേറൊരു നാമം.

നിയന്ത്രണം വിട്ട് പോയ അവൾ ആ കുറി അങ്ങ് കീറി കളഞ്ഞു.

എന്തോ ഒരു വലിയ നഷ്ടബോധം അവളുടെ മനസ്സിനെ വേട്ടയാടുന്നുണ്ടായിരുന്നു.

ഒരു പാട് കണ്ണീർ ഒഴുക്കി.
ആരും കാണാനില്ലാതെ ആ മിഴിനീർ കണങ്ങൾ അവളെ തന്നെ നോക്കി നിന്നു.

കുറച്ച് നിമിശത്തിനു ശേഷം അവൾ സ്വയഭോതത്തിലേക്ക് തിരിച്ചു വന്നു.

താനിന്ന് ആ പഴയ നിദയല്ല, ഒരുവന്റെ ജീവന്റെ പകുതിയാണെന്ന് അവളോർത്തു.

നാസിമിന്റെ വിവാഹത്തിനു പോയില്ല.

അന്നു രാത്രി അവൾ മനസ്സ് ശാന്തമാക്കി,

നാസിമിന്നും അവന്റെ നല്ല ഭാവിക്കും വേണ്ടി അവൾ പടച്ചോനോട് പ്രാർത്ഥിച്ചു.

ഒരു പക്ഷെ.....
ഇങ്ങനൊരു രാത്രി നാസിം,
അവനും എനിക്ക് വേണ്ടിയും ഇങ്ങനെ പ്രാർത്ഥിച്ചിരിക്കാം,

അത് കൊണ്ടാണ് പടച്ചോൻ എനിക്ക് ഇത്രയും നല്ല ഭർത്താവിനേയും കുടുംമ്പത്തേയും നൽകിയത്.

അവളുടെ മനസ്സ് അവളറിയാതെ മൊഴിഞ്ഞു.

ശുഭം
################

"നഷ്ടങ്ങൾ,
അത് മനസ്സിന്റെ അകത്തളങ്ങളിൽ അങ്ങിനെ നിലനിൽക്കും.
ഒരിക്കലും ഒന്നും അതിന് പകരമാവുകയുമില്ല.
ഒരു മറവി ശക്തിക്കും അതിനെ കീഴ്പ്പെടുത്താനുമാവില്ല.

കാരണം, നമ്മുടെ നഷ്ടങ്ങളെല്ലാം ഒരു കാലത്ത് ഏറെ ഇഷ്ടപ്പെട്ടതായിരിക്കും. അത് പ്രണയമായാലും മറ്റെന്തായാലും"!

വായന ഇഷ്ടപ്പെടുന്നവർക്കായി......
fari TA

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁