നാഗക്കാവിലെ പാലപ്പൂ ഗന്ധം

❤നാഗകാവിലെ പാലപ്പൂ ഗന്ധം❤
ഫുൾ പാർട്ട്‌

സന്ധ്യ മയങ്ങുന്ന നേരത്ത് ഉണ്ണി പാടത്തു നിന്നും വീട്ടിലേക്ക് വേഗത്തിൽ നടന്നു, ഇരുട്ടു കനക്കും മുമ്പെ വീട്ടിലെത്തണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു' പോരാത്തതിന് നാഗ കാവും കടന്നു വേണം പോകാൻ. നടക്കുന്ന വേഗതയിലും
മുത്തശ്ശിയുടെ കഥകളായിരുന്നു ഉണ്ണിയുടെ മനസ്സുനിറയെ ,പിന്നെ കുറെയധികം സംശയങ്ങളും .

പച്ച കത്തിയമാംസ ഗന്ധം കറ്റിലൂടെ അന്തരീക്ഷമാകെ പടർന്നു .ഇരുട്ടു കനക്കുന്നതിന്റെ പേടി ഉണ്ണിയുടെ കാലുകളിലേക്കു പടർന്നു. നടത്തത്തിന്റെ വേഗത കൂടി വന്നു.

മുത്തശ്ശിക്കഥയും കഥാപാത്രങ്ങളും തന്നെ പിൻതുടരുന്നുണ്ടോ എന്ന് ഇടക്കിടെ ചുറ്റും നോക്കി, കണ്ണുകൾ ഭയം കൊണ്ട് ചുവന്നു. കിതപ്പിന്റെ ശബ്ദം ഉയർന്നു വന്നു,

തിരിഞ്ഞു നോക്കി ഓടിയതും

കാട്ടുവള്ളികൾ കൂട്ടി കെട്ടിയ വലിയ രണ്ടു കുടുക്കുകളിൽ കാലുകൾ കുടുക്കി കൊണ്ട് കാറ്റിനേക്കാൾ വേഗതയിൽ വട്ടം കറക്കി - രണ്ട് വലിയ കൈകൾ കാലിൽ പിടിച്ചു വലിച്ചിഴപ്പോഴേക്കും ഉണ്ണി ഉച്ചത്തിൽ

അമ്മേ രക്ഷിക്കണേ,

രാധേ ഉണ്ണി വന്നോ?

എന്റെ അമ്മേ അവൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ അവൻ വന്നോളും,

അല്ലേലും ഇവിടൊള്ളോർക്കൊന്നും വിശ്വാസങ്ങളെക്കെ പോയിരിക്കുന്നു.നേരം ഇത്ര ആയിട്ടും എന്റെ കുട്ടിക്കെന്തു പറ്റിയാവോ.

അമ്മ ഒന്നു മിണ്ടാതിരിക്ക് അവൻ പത്ത് പതിനഞ്ച് വയസുള്ള ആൺകുട്ടിയല്ലേ അവനിങ്ങ് വന്നോളും

എന്റെ ഭഗവതി ഉണ്ണിക്കൊന്നും  വരുത്തിയേക്കല്ലേ.തണുത്തക്കാറ്റ് വീശണുണ്ടല്ലോ? അടുത്തെവിടയോ നല്ല മഴ പെയ്യുന്നുണ്ട്...........................

വലിയൊരു മഴക്കായ് അന്തരീക്ഷം മാറി.മിന്നലോടു കൂടി ചാറ്റൽ മഴ വീണു കിടക്കുന്ന ഉണ്ണിയുടെ മുഖത്ത് പതിച്ചതും ഒരു ഞെട്ടലോടെ
അയ്യോ എന്നെ വളളി കൈയ്യൻ പിടിച്ചെ.രക്ഷിക്കണേ

ഞെട്ടി എണീറ്റതും കൂരിരുട്ടിൽ തൊട്ടു മുന്നിലായി മുടിയഴിച്ചിട്ട ഒരു രൂപം മിന്നൽ വെളിച്ചത്തിൽ കണ്ട് ഉണ്ണി
ഭയന്നു വിറച്ചു.

ഒരു പൊട്ടി ചിരിയോടെ അവൾ അടുത്തേക്കു വന്നു.

ഉണ്ണി ഭയന്നു മാറി പുറകിലേക്ക് നീങ്ങി.
അപ്പോഴാണ് തന്റെ കാലുകൾ തമ്മിൽ കൂട്ടി കെട്ടിയതായി ഉണ്ണി അറിഞ്ഞത്.

എഴുന്നേൽക്കു ഞാൻ സഹായിക്കാം
അവൾ താഴേക്ക് കുനിഞ്ഞു.

അയ്യോ. എന്നെ ഒന്നും ചെയ്യരുത്.

ഇല്ല' ഞാൻ ഒന്നും ചെയ്യില്ല. വേണങ്കിൽ ഒരു കൈ സഹായിക്കാം.

മരണവെപ്രാളത്തിലെന്ന പോലെ ഉണ്ണി ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.കാലിലെ വളളി ചുറ്റി പിണഞ്ഞു വീണ്ടും വീണു.

അതേ, കാലിൽ കാട്ടുവള്ളി കുടുങ്ങി താ.അല്ലാതെ ഭൂതവും പ്രേതവും ഒന്നും അല്ല - ഞാൻ സഹായിക്കാം. ഞാൻ കോന്നന്റെ മകൾ ചിന്നു ആണ്, ചിരുത മുത്തശ്ശിയാണ് എനിക്ക് പേരിട്ടതും.

ഒരു നെടുവീർപ്പോടെ ഉണ്ണി എഴുന്നേറ്റു നിന്നു. വീഴ്ചയിൽ കൈമുട്ടിലെ തൊലി പോയിട്ടുണ്ട്.തല ചെന്ന് മരത്തിലെ വിടയോ തട്ടി ചോര പൊടിയുന്നുണ്ട്.

വരു ഞാൻ കെട്ടിത്തരാം ചിന്നു അധികാരത്തോടെ വിളിച്ചു.

ആദ്യം ഒന്നുമടിഞ്ഞെങ്കിലും
പിന്നെ സമ്മതിച്ചു.

അതേ, ഈ പേടി ഉള്ളവർ എന്തിനാ ഇരുട്ടത്ത് കറങ്ങുന്നത്.വെട്ടം മറയും മുമ്പേ കുടുംബത്ത് കയറി കൂടെ.

ഉണ്ണി ഒന്നു നോക്കി

ഉം, നിന്റെ വീടെവിടായ.

ദാ ആ കാടിന്റെ ഉള്ളിലാ.

അപ്പോഴേക്കും ഒരു മിന്നൽ ഇരുവരുടേയും നടുവിലൂടെ കടന്നു പോയി.സെക്കന്റുകളുടെനിമിഷത്തിൽ
ഉണ്ണി അവളെ നോക്കി,

ചെന്താർ മങ്ങുന്ന നയനങ്ങളും
ഇളം കാറ്റിൽപാറി പറക്കുന്ന കാർക്കൂന്തലും - ഒരു യക്ഷിയഴകൊത്ത
പതിനെട്ടുക്കാരി. കറുപ്പിന്റെ അഴക് തൊട്ടു രുചിച്ചു കൊണ്ട് മിന്നൽ വീണ്ടും താഴേക്കിറങ്ങി വന്നു.

അപ്പോഴും അവിടെമാകെ പച്ച കത്തിയ മാംസ ഗന്ധം നിറഞ്ഞുനിന്നു.

വരു ഞാൻ നാഗകാവു കടത്തി തരാം, അവൾ ധൈര്യത്തോടെ പറഞ്ഞു '

നാഗകാവും പാലമരങ്ങളും ഘോരാന്തരീക്ഷമായി ഇന്നും എല്ലാവരിലും പേടി സ്വപ്നമാണ്.

നാഗക്കാവെത്തിയപ്പോഴേക്കും മഴ കനപ്പെട്ടു പെയ്തു തുടങ്ങി.ചെറിയ തണുത്ത കാറ്റും വീശുന്നുണ്ട്.

വരു ഈ വലിയ പാലയുടെ താഴെ നിൽക്കാം മഴ നനയില്ല.

അവൾ ഉണ്ണിയെ കാലങ്ങളുടെ പഴക്കം ചെന്ന സൗഹൃദത്തോടെ വിളിച്ചു.

ശങ്കകൾ ഒഴിയാത്ത മനസ്സുമായി ഉണ്ണി അവൾക്കൊപ്പം നിന്നപ്പോൾ പാലയിൽ നിന്നും ഒരു പാലപ്പൂവ് ഉണ്ണിയുടെ ശിരസിൽ വന്നു പതിച്ചു.തലയിൽ നിന്നും തപ്പിഎടുത്ത് മണപ്പിച്ചു

എന്തു പൂവാണിത്.
പച്ച കത്തുന്ന മാംസത്തിന്റെ ഗന്ധം.
ഉണ്ണി പൂവെടുത്തു വലിചെറിഞ്ഞു.
താഴെ വീണുടൻ പാല പൂവ് ചുവന്നു തുടുത്തു. കണ്ണുകളെ വിശ്വസിക്കാനാകാതെ
ഉണ്ണി നിൽക്കുമ്പോൾ

ചിരിച്ചു കൊണ്ട് അവൾ പൂവെടുത്തു നാസികയിലൂടെ പച്ച മാംസ ഗന്ധം അകത്തേക്കെടുത്തു. കണ്ണടച്ചു ആസ്വദിച്ചു,

അതെ പച്ച കത്തുന്ന മണം.

ചിരുത മുത്തശ്ശി  പറഞ്ഞു തന്നിട്ടില്ലേ പാല പൂവിന്റെ ക്കഥ.?

...,,,,,,,,,,,,,'...............................................

പണ്ടൊരിക്കൽ

ഉണ്ണിടെ തറവാട്ടിലെ അതിസുന്ദരിയായ ദേവകി തമ്പ്രാട്ടിയും,
ദാ ', അവിടെ കണ്ടോ, കത്തിയമർന്നു പുക പൊങ്ങുന്നത്. അവിടത്തെ കുടിയിലെ
മലയനും തമ്മിൽ സ്നേഹിച്ചയിടമാണ് ഈ പാലച്ചുവട് .

ഇവിടയോ? അതെങ്ങനെ സംഭവിക്കും. നുണ വെറും നുണക്കഥകൾ
ഉണ്ണി പോകാൻ ഒരുങ്ങി ഇറങ്ങി.

അതെ നുണയാണെന്നു വിശ്വസിക്കാനാ എനിക്കും ഇഷ്ടം,

ഒരു നിമിഷം ഉണ്ണി ഒന്നു നിന്നു.
തിരിഞ്ഞു നോക്കി

നാഗക്കാവിൽ നിന്നും പത്തി വിടർത്തി കൊണ്ട് ഒരു കരിനാഗം കരിയില കൂട്ടത്തിലൂടെ പാഞ്ഞു വരുന്നു.

വിശ്വസിക്കാനാകാതെ ഇരുകണ്ണുകളും അടച്ചു തുറക്കുമ്പോൾ

ശിരസ്സിൽ നാഗമാണിക്കത്തിന്റെ പ്രഭാവലയത്തിൽ സ്വർണ്ണ നിറമുള്ള ഒരു നാഗം കരിനാഗത്തിലൂടെ ഇഴഞ്ഞു വലിഞ്ഞുമുറുക്കുന്നു.

നനഞ്ഞ കരിയിലകളിൽ തട്ടി പ്രണയം കത്തിജ്വലിച്ചു.കാറ്റു കുളിരേകി തലോടിനിന്നു.പ്രകൃതി കണ്ണടച്ചു -

സുന്ദരിയായ അവളുടെ കൈകൾ
പാടത്തിന്റെ ചേറു നിറഞ്ഞ അവന്റെ കറുത്ത മേനിയിലൂടെ സ്വർണ്ണ നാഗത്തെ പോലെ ഇഴഞ്ഞു നടന്നു - ഇമവെട്ടുന്ന നിമിഷത്തിനകം രണ്ടു മനുഷ്യ രൂപങ്ങളായി അവ മാറി.

ചന്ദനതൈലം പൂത്തു നിന്ന അവളുടെ സ്വർണ്ണമേനിയിൽ ചേറിനാൽ വിരിഞ്ഞു മുറുകി'. നിണത്തുള്ളി ഇറ്റുവീഴും കണക്കെയുള്ള അധരങ്ങൾ അവന്റെ ചുണ്ടിൽ ഉദിച്ചുണർന്നു.രാവും പകലുമെന്നോണം ഇഴുകി ചേരുമ്പോൾ, നാഗം പടം ഊരിടും പോലെ മുലക്കച്ചയും ഊർന്നിറങ്ങി,
പൂത്തിറങ്ങിയ പ്രണയം സിരകളിലേക്ക് പടർന്നു കയറി, കറുപ്പും വെളുപ്പും പ്രണയാനുഭൂതിയിൽ ലയിച്ചു കിടന്നപ്പോൾ,

മുകളിൽ നിന്നും മഴ പോലെ പാല പൂക്കൾ അവരുടെ നഗ്നമേനിയിലേക്ക്
ധാരയായി പെയ്തു കൊണ്ടിരുന്നു.
അവിടെമാകെ പാലപൂവിന്റെ ഗന്ധം നിറഞ്ഞു '

കണ്ണുകളിൽ വിസ്മയം മാഞ്ഞും മറഞ്ഞും നിന്നുകൊണ്ടിരിക്കെ ഉണ്ണിയുടെ കണ്ണുകളിൽ ഇരുട്ടു ആഴത്തിൽ പതിഞ്ഞു നിൽക്കെ,
പുറകിൽ നിന്നും ഒരു കരിനാഗം ഉണ്ണിയെ വലിഞ്ഞുമുറുക്കി, കണ്ണിൽ നിന്നും ചുടുരക്തം മണ്ണിലേക്ക് ഇറ്റുവീണു ,നീറുന്ന കണ്ണുകൾ ഉണ്ണിതുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

തുടരും...............

നാഗക്കാവിലെ പാലപ്പൂ ഗന്ധം

രണ്ടാം ഭാഗം

പാല ചുവട്ടിൽ നിന്നും ഉറക്കത്തിൽ എന്നോണം ഉണ്ണി എഴുന്നേറ്റു നടന്നു,
ചുറ്റിലും നല്ല ഇരുട്ടാണ്.  ചീവീടുകളുടെ ശബ്ദത്തിന് താളമിട്ടു കൊണ്ട് ഇടക്കിടെ മൂങ്ങയുടെ ശബ്ദവും അവിടമാകെ പേടിപ്പെടുത്തുന്ന അന്തരീക്ഷമാക്കി മാറ്റി.

കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴും മിന്നൽ വെളിച്ചത്തിൽ കണ്ട അവളുടെ മുഖമായിരുന്നു' മനസിൽ തെളിഞ്ഞു നിന്നത്.

ഇരുൾതാണ്ടി വീട്ടിലേക്ക് കയറുമ്പോൾ
വിളക്കുമായി മുത്തശ്ശി കാത്തിരിക്കുന്നുണ്ടായിരുന്നു.

മുത്തശ്ശിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ ഉണ്ണി മുത്തശ്ശിയുടെ മടിയിൽ കണ്ണടച്ചു കിടന്നു.

എന്താ എന്റെ കുട്ടിക്ക് പറ്റിത്? എന്താ ഉണ്ണി ഇത്ര വൈകിയത്?

ഉണ്ണി കണ്ണുകൾ തുറന്നു, മുത്തശ്ശിയെ നോക്കി,

മുത്തശ്ശി, നാഗക്കാവിലെ പാലപ്പൂവിനെന്താ പച്ചക്കത്തിയ ഗന്ധം?

ഉണ്ണിയുടെ നെറുകയിൽ തലോടികൊണ്ട് മുത്തശ്ശി പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് ,നാഗക്കാവ് ഇരിക്കുന്ന സ്ഥലം നമ്മുടെ പൂർവ്വിക സ്വത്തായിരുന്നു,

നാട്ടു ഭരണകാലത്ത് തറവാട്ട് മനയിൽ അതിസുന്ദരിയായ ഒരു പെൺക്കുട്ടി ഉണ്ടായിരുന്നു, ദേവകി തമ്പുരാട്ടി.
ആടയാഭരണങ്ങളിൽ ഒരുങ്ങാതെ  തന്നെ സാക്ഷാൽ ദേവി മഹാമായ വന്നു നിൽക്കുന്ന പോലെയാണ്......
ചെന്താർമങ്ങുന്ന നയനങ്ങൾ, അഴകൊത്ത കാർകൂന്തൽമുട്ടോളം ഇറങ്ങി ആടും.
ചുണ്ടുകൾ ചുവന്നു തുടുത്തു, മനോഹരമായ പുഞ്ചിരിയും നിറഞ്ഞവൾ,

മുത്തശ്ശിയുടെ വർണ്ണനയിൽ ഉണ്ണിയുടെ മനസിൽ തെളിഞ്ഞു വന്നത് മിന്നലിന്റെ വെളിച്ചത്തിൽ പതിഞ്ഞ അവളുടെ മുഖമായിരുന്നു. ചിന്തയിലേക്ക് അവൾ ഇറങ്ങി വന്നു.

മുത്തശ്ശി പറയുന്നതെല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നു

അന്ധകാരത്തിൻ മദ്ധ്യേ കൈത്തിരിനാളവുമായി കാവിലേക്ക് വിളക്ക് വെക്കാൻ പോയിരുന്നത് ദേവകി തമ്പുരാട്ടി ആയിരുന്നു. പക്ഷേ ഉണ്ണിയുടെ മനസ്സിൽ ചിന്നുന്റെ മുഖം വെല്ലാതെ പതിഞ്ഞിരിക്കുന്നു.

തലമുടിയിൽ തലോടി മുത്തശ്ശി തുടർന്നുകൊണ്ടിരുന്നു.

പെട്ടന്ന്   ,
രണ്ട് നാഗങ്ങൾ ഉണ്ണിയിലൂടെ ഇഴഞ്ഞ് തലയിലൂടെ ഇറങ്ങി പോയി, രണ്ട് വലിയ കൈകൾ ഉണ്ണിയെ പൊക്കിയെടുത്ത് നാഗത്തറയിലേക്ക് കൊണ്ട് പോയി കിടത്തി,

പക്ഷിമൃഗാധികളുടേയും ശബ്ദം അവിടെ ആകെ നിറഞ്ഞുനിന്നു. കരിയിലകൾ കാറ്റിൽ പറക്കുന്ന ശബ്ദം, ആരോ നടന്നടുക്കുന്ന കാൽപ്പെരു മാറ്റം കേട്ട് കാതുകൾ കൂർപ്പിച്ചു.. കരിയിലകളിലൂടെ എന്തോ നടന്നു വരുന്നു' ശബ്ദം കൂടി വന്നു കൊണ്ടിരുന്നു.ഉണ്ണി കണ്ണുകൾ തുറന്നതും എന്തോ ഭയാനകമായ ഒന്നു കണ്ണിലൂടെ കടന്നുപ്പോയി,

ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു ചുറ്റും നോക്കി, മുത്തശ്ശിയുടെ കഥ കേട്ട് എപ്പോഴോ ഉണ്ണി ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
ഒരു ദീർഘശ്വാസത്തോടെ

അമ്മേ,

മുറിയിൽ നിന്നും പുറത്തിറങ്ങി നേരം വെട്ടം വെച്ചു തുടങ്ങിയിരിക്കുന്നു.
ഉണ്ണി കാവു ലക്ഷ്യമാക്കി നടന്നു.

അകലെ നിന്നും കാവിൽ തിരി കത്തുന്നത് അത്ഭുതത്തോടെ നോക്കി നിന്നു. ചുറ്റിലും നോക്കി ,പ്രകൃതി ഉണർന്നിരിക്കുന്നു. ഘോരശബ്ദങ്ങൾക്കു പകരം കിളികളുടെ വ്യത്യാസ്ഥമായ പ്രകൃതി സംഗീതം കാതുകളിൽ കുളിർമയേകി.

കാട്ടുവള്ളികളാൽ പിരിഞ്ഞുകുത്തി കിടക്കുന്ന കാവും അതിനോട് ചേർന്ന പാലയും ഉദയസൂര്യന്റെ കണ്ണുകളിലൂടെ നോക്കി,

നല്ല ഭംഗിയുണ്ട്, പക്ഷേ എന്തിനാണ് എല്ലാവരേയും ഭയപ്പെടുത്തുന്നത് '

ഉണ്ണി സ്വയം പറഞ്ഞു.

അതെ, ഞാനിത് വെട്ടിതെളിച്ച്, വിളക്ക് വെക്കുന്നതുകൊണ്ടാ ഇത്ര ഭംഗി.

ഉണ്ണി ഞെട്ടി തിരിഞ്ഞു നോക്കി.
മുത്തശ്ശി വർണ്ണിച്ച ദേവകി തമ്പുരാട്ടി മുന്നിൽ നിൽക്കും പോലെ, ഉണ്ണിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ചിന്നു ശരിക്കും ദേവകി തമ്പുരാട്ടിയെ പോലെ തന്നെ പക്ഷേ, വെളുപ്പിന് പകരം അഴകൊത്ത കറുപ്പ്.

ഓ പേടിപ്പിച്ചു കളഞ്ഞല്ലോ.?

എന്തിനാ പേടിയുള്ളവർ ഒറ്റക്കിറങ്ങി നടക്കണേ, ചിന്നു കളിയാക്കി പറഞ്ഞു ചിരിച്ചു.

എനിക്ക് പേടി ഒന്നും ഇല്ല.പിന്നെ ഇന്നലെ എന്നെ എന്തിനാ പേടിപ്പിച്ചത്.ഉണ്ണിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് ചിന്നു

ഓ,,, ഒരു ആണോരുത്തനെ ഞാനെങ്ങനെ പേടിപ്പിക്കാനാ, വളളിയിൽ തട്ടി വീണ ഉണ്ണിയെ പിടിച്ചു എഴുന്നേൽപ്പിച്ച്, ഞാൻ പോയി, പിന്നെ എങ്ങനെ പേടിപ്പിക്കാനാ.

വിശ്വസിക്കാനാകാതെ എല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട്

അപ്പോ മുത്തശ്ശി പറഞ്ഞല്ലോ?
ഇവിടെ യക്ഷിയുണ്ടെന്ന് .

യക്ഷിയോ.?ചിന്നു ചിരിച്ചു

അതെ, യക്ഷി ഉണ്ടത്രേ.ഉണ്ണി ചിന്നുന്റെ അടുത്തേക്ക് നടന്നു.

ഇന്നലെ പറഞ്ഞതാ.

പണ്ട് ഞങ്ങളുടെ തറവാട്ടിൽ ദേവകി തമ്പുരാട്ടി ഉണ്ടായിരുന്നത്രേ ,സുന്ദരി ആയിരുന്നു, ശരിക്കും ചിന്നുനെപ്പോലെ തന്നെ '

എന്നെ പോലെയോ ?ചിന്നു ആകാംക്ഷയോടെ ചോദിച്ചപ്പോൾ ഉണ്ണിതുടർന്നു.

ദേവകി തമ്പുരാട്ടി ആയിരുന്നു കാവിൽ വിളക്ക് വെച്ചിരുന്നത്, മനയിൽ നിന്നും കൈ തിരിയേന്തി വരുന്ന കണ്ടാൽ ദേവി വരുന്ന പോലെ തോന്നു.

ഒരിക്കൽ ദേവകി തമ്പുരാട്ടി
സന്ധ്യ സമയത്ത് വിളക്ക് വെക്കാൻ വന്നതായിരുന്നു'

കാടിന്റെ നാലു ഭാഗത്തു നിന്നും കരിയില ശബ്ദം കാറ്റിൽ ഇരച്ചു പാഞ്ഞെത്തി.തമ്പുരാട്ടി നാമം ജപിച്ച് തിരിഞ്ഞു നോക്കാതെ കൈത്തിരി വെട്ടത്തിൽ മുന്നോട്ട് നടന്നു,

പെട്ടന്നായിരുന്നു തന്റെ മുന്നിലൂടെ ഒരസ്ത്രം ചീറി പാഞ്ഞു പോയത്.
ഞെട്ടിത്തെറിച്ച് ഭയത്തോടെ അനങ്ങാതെ നിന്നു. ദീപം അസ്ത്രത്തിന്റെ കാറ്റിൽ ഒന്നുലഞ്ഞു.
തമ്പുരാട്ടിയുടെ മുഖത്ത് അതുവരെ ഇല്ലാതിരുന്ന ഭയം കണ്ണുകളിൽ കത്തി പടർന്നതും,നിമിഷങ്ങൾക്കുള്ളിൽ കൈയ്യിലുണ്ടായിരുന്ന ദീപത്തെ അടുത്ത അസ്ത്രം ഒരു മിന്നൽ വേഗത്തിൽ തട്ടി തെറിപ്പിച്ചു.

അതുവരെ ഉണ്ടായിരുന്ന വെട്ടവും അണഞ്ഞപ്പോൾ കൂരിരുട്ടായി മാറി.

നരഭോജികളുടേയും ചീവീടുകളുടേയും ശബ്ദം ഉയർന്നു കൊണ്ടിരുന്നു.
ഭയാനകമായ ഇരുട്ടിന്റെ മറയിൽ നിന്നും കറുത്ത കൈകൾ വന്നു തമ്പുരാട്ടിയുടെ മേനിയിൽ പതിച്ചതും, ബോധരഹിതയായി കരിയില കൂട്ടത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു. നിലവിളി ശബ്ദം കാടിനുള്ളിലെ മറ്റു ശബദങ്ങളിൽ ലയിച്ചില്ലാതെയായി.

കൊലുസണിഞ്ഞ കാലിൽ പിടിച്ചു വലിച്ചിഴച്ച് ഉൾക്കാട്ടിലേക്ക് പോകുംമ്പോഴും കരിയിലകൾ അലമുറയിട്ടു കരയുന്ന ശബ്ദവും തമ്പുരാട്ടിയെ ഉണർത്തിയില്ല, വിളക്കു വെക്കുന്ന നാഗങ്ങളും രക്ഷക്കെത്തിയില്ല. വീണു കിടക്കുന്ന പാലപൂക്കളുടെ മുകളിലൂടെ വലിച്ചുകൊണ്ടു, പാലച്ചുവട്ടിൽ കൊണ്ടിട്ടു.
ചതഞ്ഞരഞ്ഞ പല പലപൂക്കൾക്ക്, തമ്പുരാട്ടിയുടെ ചന്ദന തൈലത്തിന്റെ ഗന്ധമായിരുന്നു. മുടിയിൽ നിന്നും ഊർന്നു വീഴാൻ മടിച്ചിരുന്ന മുല്ലപ്പൂമാലയും ,ചിതറി കിടന്നു.

നെറുകയിലൂടെ ദൃഢമാർന്ന കറുപ്പ് പടർന്നപ്പോൾ ശക്തമായ ഒരു കാറ്റ് വീശി ,അതിൽ അവളുടെ മുടി പാറി പറന്നു. മുഖത്ത് നിന്നും താഴെക്കു കഴുത്തിലൂടെ കൈകൾ മുലക്കച്ചയിൽ പിടിത്തമിട്ടു.

ദുർബലമായ കൈകളിൽ നിന്നും ദുർബലമായ ചിരി പടർന്നു. ക്രൂരതയുടെ ശിൽക്കാരങ്ങളിലേക്ക് കടക്കുമ്പോഴും പ്രകൃതിക്കരഞ്ഞു,

മിന്നലോടു കൂടിയ മഴ പാലമരത്തിലൂടെ ഊർന്നിറങ്ങി അവളുടെ കണ്ണുകളെ നനയിച്ചു.

തുടരും........

#നാഗക്കാവിലെ പാലപ്പൂ ഗന്ധം

#അവസാന ഭാഗം

എന്ന പിന്നെ എന്നെയങ്ങു വേളി കഴിച്ച് കൂടെ കൊണ്ടുപോയി കൂടെ.

നാഗകാവിലെ പാലമരച്ചുവട്ടിൽ നിന്നും പാലപ്പൂവ് മണത്തു കൊണ്ട് മലയനോട് ചോദിച്ചു.

മലയൻ യാതൊരു ഭാവവ്യത്യാസമില്ലാതെ തമ്പുരാട്ടിയുടെ മുന്നിൽ തലകുനിച്ചു നിന്നു.

അതെ, ഒരു സ്ത്രീ ഏറ്റവും സൂക്ഷ്മതയോടും,ഭയഭക്തി ബഹുമാനത്തോടെ കാത്തുസൂക്ഷിക്കുന്നത് അവളുടെ കന്യകത്വം ആണ്.അതവൾ കരുതി വെക്കുന്നത് അവളുടെ അവകാശിക്ക് മാത്രമാണ്. സംരക്ഷണങ്ങൾക്കു ബലക്ഷയം സംഭവിക്കുമ്പോൾ കൂടെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ആണൊരുത്തന്റെ തുണയാണ്.

തമ്പുരാട്ടിയുടെ കണ്ണുകൾ ജ്വലിച്ചു നിന്നു. സ്നേഹം നിറയുന്ന കനിവ് കണ്ണിലൂടെ നിറഞ്ഞു.

അന്ന് ഒരു മനുഷ്യമൃഗത്തിന്റെ കൈയ്യിൽ നിന്നും സ്ത്രീത്വത്തെ രക്ഷിച്ചതിന്റെ സഹതാപ അഭ്യർത്ഥന അല്ല.

അന്നുണ്ടായ സംഭവത്തിനു ശേഷം വിളക്കുവെക്കുവാൻ വരുമ്പോൾ എനിക്ക് കാവലായി എന്റെ ചുറ്റും നീയുള്ളത് ഞാൻ അറിഞ്ഞിരുന്നു.
അന്നു മുതൽ ഞാൻ നിന്റെ വെളുത്ത സുന്ദരമായമനസ്സിനെ സ്നേഹിക്കുന്നു.

സൂര്യൻ അസ്തമിച്ചു. മറുവാക്കുകൾക്കായ് തമ്പുരാട്ടി കാതോർത്തു. പക്ഷേ, കേട്ട ഭാവം നടിക്കാതെ
മലയൻ പിൻതിരിഞ്ഞു നടന്നു,
ഇരുളിലേക്ക് ലയിച്ചു ഇല്ലാതായ മലയനെ നോക്കി നിൽക്കുമ്പോൾ കാവിലെ തിരിനാളം കാറ്റിലാടാതെ തമ്പുരാട്ടിയുടെ മനസിൽ കത്തിജ്വലിച്ചു നിന്നു.

തമ്പുരാട്ടി പാലച്ചുവട്ടിലേക്ക് നടന്നു. താഴെ തറയിൽ ചുവന്ന മണ്ണ് നിലാവെട്ടത്തിൽ നോക്കി നിന്നപ്പോൾ
ചുവന്ന മണ്ണ് കറുക്കുന്നതായി തോന്നി.............

കരിങ്കല്ലിൽ രാകി മിനുക്കിയ നെൽകതിർ കൊയ്യുന്ന മലയന്റെ അരിവാൾ ,
ഇരുളിന്റെ മാറു പിളർന്നു വെള്ളിടിവെട്ടും പോലെ തമ്പുരാട്ടിയുടെ മാറിലെ കയ്യ് അരിഞ്ഞു മാറ്റി.

ചുടുരക്തംപാലയിലും താഴെയും തെറിച്ചു പാല പൂക്കൾ ചുവന്നു അയാൾ അറ്റുപോയ കൈയ്യുമായിഉൾക്കാടിലേക്ക് ഓടി മറഞ്ഞു....

തമ്പുരാട്ടി പാലച്ചുവട്ടിൽ മലയൻ മറഞ്ഞിരിക്കാറുള്ള കല്ലിൽഇരുന്നു കണ്ണുകൾ അടച്ചു.

മലയൻ ഉൾക്കാട്ടിലേക്ക് നടന്നകന്നതും

തമ്പുരാട്ടിയുടെ നിലവിളി കാടിനെ നിശബ്ദമാക്കി കൊണ്ട് മലയന്റെ ചെവിയിൽ മുഴങ്ങി.

നാഗക്കാവ് ലക്ഷ്യമാക്കി മലയൻ പാഞ്ഞടുത്തു. കിതച്ചു കൊണ്ട് അരയിൽ നിന്നും അരിവാൾ എടുത്തു ചുറ്റും നോക്കി ഇരുട്ടിൽ ഒന്നും വ്യക്തമല്ല.

പെട്ടന്നായിരുന്നു പാലയുടെ മറയിൽ നിന്നും തമ്പുരാട്ടി മലയനെ കെട്ടിപിടിച്ചത് .
പൂത്തു നിന്ന പാല അവരിലേക്ക് പ്രണയ പൂക്കൾ ചൊരിഞ്ഞു അവിടെ മകെ പാലപ്പൂവിന്റെ ഗന്ധം പരന്നു.
അനുരാഗത്തിന്റെ വശ്യമനോഹര മുഹൂർത്തങ്ങളിൽ പ്രകൃതി നാണത്താൽ കണ്ണുകളടച്ചു.

ഉണ്ണി പറഞ്ഞു നിർത്തിയപ്പോഴേക്കും ചിന്നു ഉണ്ണിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു,
കാലം ഓടിക്കിതച്ചെത്തിയപ്പോൾ നിനക്ക് വെളുപ്പും എനിക്ക് കറുപ്പും അല്ലേ ഉണ്ണി ,,
പക്ഷേ മനുഷ്യർ ആരും മാറിയിട്ടില്ല.

അല്ല ഉണ്ണി ,,അപ്പോൾ പാലപ്പൂവിന്റെ പച്ചക്കത്തിയ മണത്തിന്റെ കാരണമോ? മുത്തശ്ശി എന്താ പറഞ്ഞത്.

മലയന്റെയും തമ്പുരാട്ടിയുടേയും പ്രണയം സിരകളിലൂടെ മുളപ്പൊട്ടിയപ്പോഴാണത്രേ തറവാട്ടു കാരണവർ മലയന്റെ കൂരക്ക് രാത്രി തീയിട്ടു ചുട്ടുകൊന്നത്.അതിൽ മനംനൊന്ത് തമ്പുരാട്ടി കാവിൽ തിരി വെച്ച് അവരുടെ പ്രണയം പൂത്ത പാലച്ചുവട്ടിൽ ചിതയൊരുക്കി കത്തിച്ചു. സ്വയംഅഗ്നിയിൽചാടി ജീവൻ വെടിഞ്ഞു.
ജീവൻ വെടിഞ്ഞപ്പോൾ രണ്ട് മാസം ഗർഭിണി ആയിരുന്നത്രേ.

അന്നു മുതലാണത്രേ പാലപ്പൂവിന് പച്ച മാംസം കത്തുന്നഗന്ധം .

പ്രണയം നിറഞ്ഞ കണ്ണുകണ്ണിലൂടെ പാലപ്പൂവ് കൊഴിഞ്ഞിറങ്ങി വന്നു.

ഉണ്ണി പാലയിൽ തൊട്ട് കൊണ്ട് തറവാട് ചൂണ്ടി കാട്ടി.

അതിനു ശേഷമാണത്രേ തറവാട് ക്ഷയിച്ചത്.തെക്കു പൂക്കുന്ന മാവ് പൂവെല്ലാം ഒന്നുപോലുമില്ലാതെ കൊഴിക്കുമ്പോൾ ആണൊരുത്തൻ ചിതയിലൊടുങ്ങും അതാ തറവാടിന്റെ പതിവ്. അതിന് ശേഷം ആണുങ്ങൾ വാഴറില്ല.

ചിന്നു പുഞ്ചിരിച്ചു കൊണ്ട് പുറകിലൂടെ കെട്ടി പിടിച്ചു ഉണ്ണി കണ്ണടച്ചു നിന്നു. ഇളം കാറ്റ്മേനികൾ തലോടി പറന്നകന്നപ്പോൾ അവളുടെ മുടി പാറിപ്പറന്നു ഉണ്ണിയുടെ മുഖത്തെ തലോടി, അവർ പരസ്പരം ഇരുമെയ്യ് തലോടി പുണർന്നു, രാവിന്റെ മാറിൽ പൂർണ്ണ തിങ്കൾ ഉദിച്ചുയർന്നു.

കാടുനിശബ്ദമായി തല കുനിച്ചു ചെറു മഴ പുണർന്നു പോയപ്പോൾ ഇരുമേനി കളിലേക്കും പാല പൂത്തിറങ്ങി
ഉണ്ണി അവളുടെ ശിരസിൽ നിന്നും പാലപ്പൂവെടുത്ത് മണത്തു ,,,,

പാലപ്പൂവിന്റെ ഗന്ധം ,ഉണ്ണി മനസിൽ പറഞ്ഞു കൊണ്ട് അവളെ ഇറുക്കി പിടിച്ചു .പ്രണയ ഗന്ധം നാസികയിലൂടെ ശിരസിലേക്ക് പടർന്നു കയറിയപ്പോൾ

,അവളറിയാതെ അവനെ വിളിച്ചു.

മലയാ.......

ശരീരം ഇറുകി പുണർന്നപ്പോൾ രണ്ട് നാഗങ്ങൾ അവരിൽ നിന്നും അടർന്നുവീണു.

കരിയിലയിലൂടെ ഇഴഞ്ഞു നീങ്ങി പരസ്പരം ഇണചേർന്നു.

ഒന്നു കരിനാഗവും മറ്റൊന്നു സ്വർണ്ണ നിറമാർന്ന ഇണയുമായിരുന്നു.

ഇരുളിൽ മിന്നിതിളങ്ങിയ കണ്ണുകളിൽ പ്രണയം കത്തിനിന്നു. ചുവന്ന മാമ്പഴത്തിന്റെ ശേഷിപ്പുകൾ തെക്കെ മാവിൽ ആടി ഉലഞ്ഞു നിൽക്കുന്നു.

മനുഷ്യൻ മനുഷ്യനിൽ ലയിച്ചപ്പോൾ പ്രകൃതി കനിഞ്ഞു.

അല്ല മുത്തശ്ശി അപ്പോൾ  നാഗക്കാവും യക്ഷി പാലയും - ശരിക്കും ഈ കഥയിൽ യക്ഷിയില്ലേ?

മുത്തശ്ശി ചിരിച്ചു.

ഉണ്ണിയുടെ മുത്തശ്ശി പറഞ്ഞു കൊടുത്തക്കഥകളെല്ലാം പേടിപ്പെടുത്തുന്നവയായിരുന്നു. ഉപബോധമനസുകളിൽ കഥപാത്രങ്ങളെ സൃഷ്ടിച്ചതുകൊണ്ടാണ്  പാവം നാഗകാവിലൂടെ വന്നപ്പോൾ പേടിച്ചത്..... കഥകളിലൂടെ നമ്മുടെ  മനസ്സും സഞ്ചരിക്കുന്നു. കഥാപാത്രങ്ങളായി.....

മുത്തശ്ശി നമ്മുടെ തെക്കേ തൊടിയിൽ മാവ് പൂത്ത് കായ്ക്കാറുണ്ടല്ലോ?

അവസാനിച്ചു.

സിറിൾ കുണ്ടൂർ

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁