അഖിലിന്റെ സ്വന്തം പ്രിയ

❤അഖിലിന്റെ സ്വന്തം പ്രിയ❤
ഫുൾ പാർട്ട്‌

######################

ചന്തിയിൽ അടി കിട്ടിയപ്പോഴാണ് അഖിൽ എന്ന കുഞ്ഞു മോൻ ഉറക്കത്തിൽ നിന്നും ചാടിയെണീറ്റത്. "എന്റമ്മേ...." എന്നും പറഞ്ഞു കൊണ്ട്. വലത്തേ കൈകൊണ്ട് ചന്തിയും തടവി. ഇടത്തേ  കൈ കൊണ്ട് കണ്ണും തിരുമ്മി. എവിടന്നാ ഇപ്പൊ അടിവന്നതെന്നു നോക്കി. അപ്പൊ അതാ മുന്നിൽ പർവതം പോലെ ഒരു കറുത്ത രൂപം. അതേ അത് കാലകേയൻ എന്ന എന്റെ അച്ഛൻ. ഞാൻ വീണ്ടും ഒന്നും കൂടി കണ്ണുതിരുമ്മി സൂക്ഷിച്ചു നോക്കി. അതേ കാലകേയൻ തന്നെ അച്ഛന്റെ ചുണ്ടുകൾ അനങ്ങുന്നുണ്ട് പല്ല് ഉരുമ്മുന്നുണ്ട് പക്ഷെ എന്താണ് പറയുന്നതെന്ന് വ്യക്ത മാകുന്നില്ല. ഞാൻ എന്റെ ചെവി അച്ഛന്റെ നേരെ പിടിച്ചു. അപ്പോൾ ആ വാക്കുകൾ ശൂലം കണക്കെ എന്റെ ചെവിട്ടിലോട്ട് തുളഞ്ഞു കയറി.

"നായെ, എവിടയായിരുന്നടാ ഇന്നലെ രാത്രി മുഴുവൻ മൂക്കറ്റം കുടിച്ചു കിടന്നത് ?"

"ഞാനിവിടെ, വേറെ എവിടെയാ ഞാൻ കിടക്കാറ്"

ഞാൻ അച്ചന്റെ മുഖത്ത് നോക്കാതെ താഴത്ത് നോക്കി പറഞ്ഞു .അത്‌ കേട്ടതും അടുത്ത അടിയും കിട്ടി കവിളിലോട്ട്. അത് കിട്ടിയതും പുറത്തേക്ക് എടുത്തു ചാടി മുറ്റത്തേക്ക് നിന്നു. അവിടെ നിന്ന്‌ റോഡിലോട്ട് ഓടി, കവിളും തടവി അച്ഛനെ രൂക്ഷമായി നോക്കി ഞാൻ. അപ്പൊ അടുത്ത ഡയലോഗ്.

"മൂക്കറ്റം കുടിച്ചു നേരത്തിനും കാലത്തിനും വീട്ടിൽ വരാത്തതും പോര  എന്നിട്ടവൻ തർക്കുത്തരം പറയുന്നു. പിന്നെ കൊടുങ്ങല്ലൂർ ഭരണിക്കു. മാത്രം കേൾക്കുന്ന കടിച്ചാൽ പൊട്ടാത്ത ചില പദങ്ങളും. എന്നിട്ട് അകത്തേക്ക് നോക്കി ഒരു അലറലും."എടി.. മാലതി ..അച്ഛന്റെ അലറൽ കേട്ടതും ദോശ ചുട്ടു കൊണ്ടിരുന്ന 'അമ്മ  ചട്ടുകവുമായും  മുടി ചീകികൊണ്ടിരുന്ന പെങ്ങൾ കയ്യിൽ ചീപ്പുമായി  ഉമ്മറത്തേക്ക് ഓടി  വന്നു. അമ്മയെ കണ്ടതും പേപ്പട്ടിയെ പോലെ ചാടി കൊണ്ട് അച്ഛൻ ചോദിച്ചു ?".

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടീ പൂതനെ.  കള്ളും കുടിച്ചു ഇവൻ കയറിവന്നാൽ എന്നോട് പറയാൻ ?"

'അമ്മ പേടിച്ചു രണ്ടടി പിന്നോട്ട് വെച്ചു കൊണ്ട് പറഞ്ഞു ?.

"അതിന് ഇവൻ ഇന്നലെ രാത്രി വന്നത് ഞാൻ കണ്ടില്ല .പിന്നെ എങ്ങനെ പറയും?"

"മിണ്ടരുത് നീ... നീയാണ് ഇവന് വളം വെച്ചു കൊടുക്കുന്നത്. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക്. നിന്റെ മോനോട് വല്ല ജോലിയും തിരഞ്ഞു പിടിക്കാൻ പറഞ്ഞോ, അതെല്ലാ ?.. ഇനിയും കള്ളും കുടിച്ചു കൂട്ടു കൂടി നടക്കാനാണ് അവന്റെ ഭാവമെങ്കിൽ അവന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും. മാറങ്ങോട്ട് , എത്ര അടികിട്ടിയാലും നാണമില്ലാത്ത ജന്തു" 

മുന്നിൽ നിന്ന അമ്മയെ തട്ടിമാറ്റികൊണ്ട് അച്ഛൻ കടയിലോട്ട് പോയി. അച്ഛന് അങ്ങാടിയിൽ ഒരു പലചരക്ക് കടയുണ്ട്.. അച്ഛൻ പോയി കഴിഞ്ഞപ്പോൾ വീട്ടിലോട്ട്‌ പോകാൻ നിന്നപ്പോഴാണ് പെങ്ങളുടെ കൂട്ടുകാരികൾ അവളെ  കോളേജിൽ പോവ്വാൻ വിളിക്കാൻ വന്നത്. എന്നെ കണ്ടതും അപ്പുകുട്ടന്റെ  പെങ്ങൾ ബിന്ദു എന്നെ അടിമുടി നോക്കി മുഖം പൊത്തി ചിരിച്ചു. അവൾക്ക് സപ്പോർട്ടായി മറ്റ് രണ്ട് കൂട്ടുകാരികളും. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ അവരോട് ചോദിച്ചു?.

"എന്താടീ.. ഇത്ര ചിരിക്കാൻ ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ?"

അത് കേട്ടപ്പോൾ അവരുടെ ചിരിക്ക് ശക്തി കൂടി അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു ഇവർ ഇത്രമാത്രം ചിരിക്കാൻ എന്താ എന്റെ ദേഹത്ത് എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ശരീരം ആകെ ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് ആ സത്യം മനസ്സിലായത്. സത്യത്തിൽ തുണിയില്ലായിരുന്നു. ഒരു ട്രൗസർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പോരാത്തതിന് അതിന്റെ പിന്നിൽ ഒരു തുളയും. അവരുടെ മുന്നിൽ നാണം കെട്ട ഞാൻ മുഖത്തൊരു വളിച്ച ചിരിയും വെച്ചു പുറകിലെ തുളയും പൊത്തി പിടിച്ചു വീട്ടിലോട്ട്‌ ഒരു ഓട്ടം ഓടി. നേരെ അമ്മയുടെ മുന്നിൽ ചെന്നു നിന്നു. "അമ്മേ ചായ" എന്ന് പറഞ്ഞതും ദോശ മറിച്ചിടുന്ന ചട്ടകം കൊണ്ട് എന്റെ കൈ തണ്ടക്കൊന്നു തന്നു കൊണ്ട് പറഞ്ഞു ?.

"എടാ നാണം കെട്ടവനെ എവിടയായിരുന്നു ഇന്നലെ രാത്രി മുഴുവൻ നീ?"

"അമ്മേ അടിക്കല്ലേ. നിങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഇട്ട് കൊട്ടാൻ ഞാനെന്താ ചെണ്ടയോ?. രാവിലെ അച്ഛന്റെ വക അടി. അത് കഴിഞ്ഞാ അമ്മേടെ വക ...

"പറയാടാ. നീ ഇന്നലെ എവിടെയായിരുന്നു. നീ കാരണത്താൽ നിന്റെ അച്ഛൻ , മരിച്ചുപോയ എന്റെ അമ്മയെയും അച്ഛനെയും ആണ് തെറി  പറയുന്നത്. എന്റീശ്വരാ എനിക്ക് വയ്യ ഇവൻ കാരണത്താലെ ഞാൻ തീ തിന്ന് ചാവും"

'അമ്മ ചട്ടുകം പിടിച്ച കൈ തലയിൽ വെച്ചു കൊണ്ട് നിലവിളിച്ചു പറഞ്ഞു

"ഞാനെവിടെ പോവാനാ അപ്പുകുട്ടന്റെ  വീട്ടിൽ ഉണ്ടായിരുന്നു. രാത്രി കൊറേ വൈകിയപ്പോൾ നിങ്ങളെ വിളിച്ചു ശല്ല്യം ചെയ്യണ്ടാന്ന് വിചാരിച്ചു ഉമ്മറത്ത് തന്നെ കിടന്നു".

"നീ ഇന്നലെ കുടിച്ചില്ലേ . കുഞ്ഞോനെ .. എന്തു ഭാവിച്ചാ നിന്റെ നടപ്പ്.. ഇങ്ങനെ തേരാ പാരാ നടക്കാനാ നിന്റെ ഉദ്ദേശം..?"

"നിങ്ങളൊക്കെ എന്താ ഇങ്ങനെ. ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ ഒരു ജോലിക്ക്. കിട്ടണ്ടേ... എത്ര ഇന്റർവ്യൂവിനാ ഞാൻ പോയത്?"

"ജോലി കിട്ടിയില്ലങ്കിൽ വേണ്ട. നിനക്ക് അച്ഛന്റെ കൂടെ കടയിൽ നിന്നൂടെ ?".

"അയ്യോ... അത് വേണ്ടാ. എന്നിട്ട് വേണം നാട്ടുകാരുടെ മുന്നിലിട്ട് എന്നെ തല്ലാൻ. കടയിൽ സാധനം പൊതിഞ്ഞു കൊടുക്കാനാണോ ബി കോം വരെ ഞാൻ  പഠിച്ചത്" .

"നീ , ബി കോമും ചുമന്ന് നടന്നോ. മൂക്കറ്റം കുടിച്ചും കൊണ്ട്. ആദ്യത്തേത് ഒരു ആണ്കുട്ടിയല്ലേ എന്ന് വിചാരിച്ചു. ഞാൻ ഒരു പാട് സന്തോഷിച്ചിരുന്നു. ഇതിപ്പോ എനിക്ക് തീ തിന്നാനാണല്ലോ എന്റെ വിധി ഭഗവാനെ"...

"അമ്മേ...നിങ്ങളൊക്കെ ഇങ്ങനെ  പ്രാകി കൊണ്ട് നടക്കുന്നത് കൊണ്ടാ ഞാൻ ഗതി പിടിക്കാത്തത്. പിന്നെ കുടിക്കുന്ന കാര്യം. വല്ലപ്പോഴും രണ്ടണം അടിക്കും അത്പ്പോ വലിയ തെറ്റാ ?".

"അല്ലെടാ തെറ്റല്ല... ശെരിയാണ്... ആ അപ്പുകുട്ടനെയും ഉണ്ണിയേയും ഞാനൊന്ന് കാണട്ടെ.. കാണിച്ചു തരാം നിങ്ങളെ മൂന്നെണ്ണത്തിനെയും ഞാൻ."

ഞാൻ പതുക്കെ അമ്മയുടെ സാരിതുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ?

"'അമ്മ ,,ഇങ്ങോട്ട് നോക്കിയേ !. ഇങ്ങോട്ട് നോക്കാൻ... ഞാനിതാ അമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്യുന്നു.. ഞാൻ ഇനി കുടിക്കില്ല....എന്റമ്മയാണ് സത്യം"..

"വിശ്വസിക്കാവോ.. നീ ഇങ്ങനെ ഒരു പാട് സത്യം ചെയ്തതാ... എന്നെ ഒന്ന് ഇരുത്തിനോക്കി കൊണ്ട് അമ്മ പറഞ്ഞു അപ്പോഴാണ് അങ്ങോട്ട്‌ കയറി വന്ന പെങ്ങൾ കുഞ്ഞിമോളുടെ ഒരു കമന്റ്"..

"',എന്നാ  അമ്മ ... അമ്മേടെ തല പൊട്ടിത്തെറിക്കാതെ  സൂക്ഷിച്ചോ... ഏട്ടന്റെ സത്യമാണ്?"

അത് കേട്ട എനിക്ക് ദേഷ്യം വന്നു ഞാൻ അവളുടെ നേരെ തിരിഞ്ഞു പറഞ്ഞു

"ഹലോ മോളെ ..ഞാൻ നിന്റെ ആരാ ഒന്ന് പറഞ്ഞേ..?"

കുഞ്ഞിമോള് ഇതെന്തു ചോദ്യം എന്ന മട്ടിൽ അവനെ നോക്കിക്കൊണ്ട് ചോദിച്ചു

"ഇതെന്ത് ചോദ്യാ ?. നീ എന്റെ ഏട്ടനല്ലേ" ?.

"ആണല്ലോ" ?. അത് മറക്കണ്ട. അല്ലാണ്ടെ നിന്റെ താഴെ അല്ല ഞാൻ.. മനസ്സിലായോ?.. അതും കുറച്ചല്ല എനിക്ക് നിന്നെക്കാളും മൂപ്പ് കൂടുതൽ 5 വയസ്സാണ്.. മനസ്സിലായല്ലോ?"..

"അതിനിപ്പോ ഞാൻ ഏട്ടനോടൊന്നും പറഞ്ഞില്ലല്ലോ ?. ഞാൻ അമ്മയോടല്ലേ പറഞ്ഞത്. എട്ടാനാദ്യം തുണിപോയി ഉടുക്കാൻ നോക്ക്. ഈ ട്രൗസറിൽ നിൽക്കാതെ. എന്റെ കൂട്ടുകാരികളെല്ലാംഅവിടെ നിൽക്കുന്നുണ്ട്"

"നീ പോടി.. വീപ്പകുറ്റി. അവൾ ഉപദേശിക്കാൻ നിൽക്കുന്നു. അവളും അവളുടെ കൂട്ടുകാരികളും. ഒക്കെ അവസരവാദികളാ".

"എന്നോട് ചൂടാവേണ്ട. ഞാൻ പോണു. തണ്ണി വണ്ടി പോയി ചായകുടിക്കാൻ നോക്ക്".

"തണ്ണി വണ്ടി നിന്റെ തന്ത കാലകേയൻ. എന്നിട്ട് അമ്മേടെ നേരെ തിരിഞ്ഞു പറഞ്ഞു.. അമ്മേ അവളോട്‌ പോകാൻ പറ?. ഇല്ലെങ്കി ചിലപ്പോ ഞാനവളെ കൊല്ലും".

അത് കേട്ടതും 'അമ്മ കുഞ്ഞോളുടെ നേരെ കയർത്തു

"ടീ .. നീ കോളേജിൽ പോകാൻ നിൽ ക്കുകയല്ലേ ? പെട്ടന്ന് പോകാൻ നോക്ക്‌.. ഇനി ഇവിടെ കിടന്ന് തല്ലുകൂടിയാൽ നിനക്കാവും എന്റെ അടുത്തൂന്ന് കിട്ടുക"..

"ആ... ഏട്ടൻ എന്ത് ചെയ്താലും അമ്മക്ക് പ്രശ്നമില്ലല്ലോ ? ഞാൻ എന്തെങ്കിലും പറഞ്ഞാലല്ലേ.. കുറ്റം.. അച്ഛൻ പറയുന്നത് ശെരിയാണ്. അമ്മയാണ് ഈ ഏട്ടനെ ഇങ്ങനെ വഷളാക്കുന്നത്"

"കുഞ്ഞോളെ നിന്നോട് പോകാനാണ് പറഞ്ഞത്?"

"ഞാൻ പോണു"...എന്നിട്ടവൾ മുറ്റത്തേക്ക് ഇറങ്ങി അകത്തോട്ട് നോക്കി വിളിച്ചു പറഞ്ഞു.. "ഞാൻ പോട്ടെ തണ്ണി വണ്ടി"... അതു കേട്ടതും ഞാൻ അവളുടെ നേരെ ഓടി. എന്നെ കണ്ടതും അവളുടെ കൂട്ടുകാരികളും അവളും ചിരിച്ചു .. അപ്പൊ ഞാൻ വിളിച്ചു പറഞ്ഞു...

"നീ വൈകുന്നേരം ഇങ്ങു വാ ഇതിനുള്ളത് ഞാൻ അപ്പൊ തരാം"..

ചായയും കുടിച്ചു കുളിയും കഴിഞ്ഞു മുറ്റത്തേക്കിറങ്ങി ബൈക്കിൽ കയറിയതും അമ്മയുടെ ചോദ്യം.?

"കുളിച്ച് കുറിയും തൊട്ട് തമ്പുരാൻ എവിടേക്കാണാവോ എഴുന്നള്ളത്ത്?"

"എവിടേക്കുമില്ല 'അമ്മ തമ്പുരാട്ടി.. നമ്മുടെ ഉണ്ണീടെ വീട് വരെ ഇന്നവന്റെ അച്ഛന്റെ ഓർമ്മ ദിവസമാണ്. അപ്പൊ അവിടം വരെ പോയി ഒന്ന് മുഖം കാണിക്കാമെന്നു വെച്ചു. എന്താ 'അമ്മ തമ്പുരാട്ടിക്ക് വല്ല വിരോധവും ഉണ്ടോ ആവോ ?"

"ഒരു വിരോധവും ഇല്ല. തമ്പുരാൻ ചെല്ല്... ഉണ്ണി തമ്പുരാന്റെ കൊട്ടാരത്തിൽ ഇന്ന് മദ്യ സേവ എല്ലാം ഉണ്ടാകും അല്ലെ?... അതിലെല്ലാം പങ്കെടുത്ത് തമ്പുരാൻ നാലുകാലിൽ ഇന്ന് ഇങ്ങോട്ട് വന്നാൽ തമ്പുരാന്റെ കാലുകൾ ഞാനിന്ന് തല്ലിയൊടിക്കും.. ഓർമയിലിരിക്കട്ടെ"..

"'അമ്മ തമ്പുരാട്ടിക്ക് ഈ മകൻ രാവിലെ  ഒരു വാക്ക് തന്നിരുന്നു.. മറന്നു പോയോ..?"

"ഇല്ല മറന്നിട്ടില്ല... മകൻ തമ്പുരാൻ മറക്കാതിരുന്നാൽ മതി"

"ഉത്തരവ് 'അമ്മ തമ്പുരാട്ടി.. എന്നാൽ ഞാനങ്ങോട്ട്"..

ഞാൻ അമ്മയുടെ നേരെ ചിരി പാസാക്കി  കണ്ണിറുക്കി കൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ അപ്പുകുട്ടന്റെ വീട്ടിന്റെ മുന്നിൽ പോയി ഹോണടിച്ചു. അവൻ വന്നു വണ്ടിയിൽ കയറി".

"അളിയാ പോകാം. നീയെന്താ ഇത്രയും വൈകിയത് ഞാൻ എത്ര നേരമായി കാത്തു നിൽക്കുന്നു.. അവിടെ കർമങ്ങളെല്ലാം കഴിഞ്ഞോ ആവോ?"

"കർമങ്ങൾ ഉണ്ണിയെല്ലേ ചെയ്യുന്നത് അല്ലാതെ നമ്മളല്ലല്ലോ.?. അപ്പൊ നമ്മള് കുറച്ചു വൈകിയാലും കുഴപ്പമില്ല"..

"അതല്ലടാ മണ്ടാ.. കർമ്മം അവൻ തന്നെയാ ചെയ്യുന്നത്. കർമ്മം കഴിഞ്ഞാലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്"

"കർമം കഴിഞ്ഞാലെന്തു കാര്യം?" 

"അപ്പൊ ഇന്നലെ വാങ്ങിയ കുപ്പിയുടെ കാര്യം നീ മറന്നോ. നമ്മൾ വൈകിയാൽ അവൻ അതെല്ലാം അടിച്ചു തീർക്കും.. എനിക്കാണെങ്കിൽ രാവിലെ രണ്ടണ്ണം അടിക്കാഞ്ഞിട്ട് കൈ വിറക്കുണൂ"

"ഓ ആ കാര്യം ഞാൻ മറന്നു . എന്നാ ഞാൻ കൊല്ലും അവനെ.. ഡാ നിന്നോടൊക്കെ ഞാൻ പറഞ്ഞിട്ടില്ലെ ഞാൻ കൂടുതൽ ഫിറ്റായാൽ എന്നെ കുളിപ്പിച്ചിട്ടെ വീട്ടിൽ കൊണ്ട് വിടാവൂ എന്ന്"

"എന്ത് പറ്റി അളിയാ ഇന്നലെ വീട്ടിൽ വല്ല പ്രശ്നവും ഉണ്ടായോ?"

"ഇന്നലെ അല്ല ഇന്ന് രാവിലെ . ഞാനിന്നലെ ആ ഫിറ്റിൽ അമ്മയെ വിളിക്കാതെ ഉമ്മറത്ത് കിടന്നുറങ്ങി നേരം വെളുത്തപ്പോ അച്ഛന്റെ അടി കിട്ടിയപ്പോഴാണ് ഞാനെണീറ്റത് അടികിട്ടിയതും ഞാൻ റോഡിലേക്ക് ഓടി തുണിയില്ലാതെ.  അപ്പോഴാണ് കഞ്ഞോളെ കോളേജിൽ കൂട്ടാൻ നിന്റെ പെങ്ങൾ ബിന്ദുവിന്റെ വരവ്  . എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി . എന്തിന് പറയുന്നു എല്ലാവരടത്തുന്നും കിട്ടി രാവിലെ തന്നെ വയറു നിറച്ച്‌".

" നന്നായി അങ്ങനെ വേണം നിന്നോട് ഞാൻ പറഞ്ഞതാ ഇന്നലെ  തുണിയെടുത്തോണ്ട് പോകാൻ. അപ്പൊ നിനക്ക് തുണിയില്ലാതെ തന്നെ പോകണം".

"സാധനം തലക്ക് പിടിച്ചാൽ പിന്നെ എന്തോന്ന് തുണി ?. പിന്നെ പറക്കെല്ലേ നിലം തൊടാതെ ചരട് പൊട്ടിയ പട്ടം പോലെ"..

ഞങ്ങൾ ഉണ്ണിയുടെ വീട്ടിൽ എത്തിയതും കർമങ്ങളെല്ലാം തുടങ്ങിയിരുന്നു. അവന്റെ ഇരിപ്പ് കണ്ടാലറിയാം അടിച്ചു ഫിറ്റായാണ് ഇരിക്കുന്നതെന്ന്.

തന്ത്രി പറഞ്ഞു കൊടുത്തത് അനുസരിച്ചു ഉണ്ണി ചോറ് ഉരുളയാക്കി ഇലയിൽ വെച്ചു. എള്ളും പൂവും അതിന്റെ മേലെ തെളിച്ചു. തന്ത്രി കൈ കൊട്ടി കാക്കയെ വിളിക്കാൻ പറഞ്ഞു. ഇതെല്ലാം കണ്ടു കൊണ്ട് ഞാനും അപ്പുകുട്ടനും അവന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.

അവൻ കൈ കൊട്ടി കാക്കയെ വിളിച്ചു. കാക്കകൾക്കു വംശനാശം സംഭവിച്ചത് കൊണ്ടോ.. എന്തോ, ഒരു കാക്കയും വന്നില്ല.. അല്ലെങ്കിലും എങ്ങനെ വരാനാ അച്ഛൻ മരിച്ചപ്പോ അടിച്ചു ഫിറ്റായി കിടന്ന ഇവനെ ഞങ്ങള് രണ്ടാളുമാ.. ചുമന്ന് അവന്റെ അച്ഛന്റെ അടുത്ത് കൊണ്ടുവന്ന് ഇരുത്തിയത്. ആ ഇവൻ കൈ കൊട്ടിയാൽ കാക്ക പോയിട്ട് ഒരു ഒരു ഈച്ച പോലും വരുമെന്ന് തോന്നുന്നില്ല. ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു.

ഉണ്ണി വീണ്ടും കൈകൊട്ടി ശക്തിയായി തന്നെ. അതെന്തായാലും കാക്ക കേട്ടു. പക്ഷെ പറക്കുന്ന കാക്കയല്ല. ഇടവഴിയിലൂടെ പോകുന്ന  അപ്പുറത്തെ വീട്ടിലെ മമ്മദ് കാക്ക ആയിരുന്നു അത് അയാൾ ഉണ്ണിയെ നോക്കി ചോദിച്ചു ?.

"എന്താ മോനെ ഉണ്ണി എന്നെ വിളിച്ചത്.?"

"മമ്മദ്കാക്കയുടെ ചോദ്യം കേട്ടതും ഉണ്ണി അയാളെ തുറിച്ചു നോക്കി. അത് കണ്ട മമ്മദ്കാക്ക ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് വിചാരിച്ചു പതുക്കെ സ്ഥലം വിട്ടു. ഇത് കണ്ട അപ്പുകുട്ടനും ഞാനും മനസ്സിൽ കുടു കൂടാ ചിരിച്ചു അത് കണ്ട ഉണ്ണി ഞങ്ങളെയും തുറിച്ചു നോക്കി.

അവസാനം കൈ കൊട്ടി മടുത്ത ഉണ്ണി കൊട്ട് അവസാനിപ്പിച്ച് കാക്ക വേണങ്കിൽ തിന്നട്ടെ എന്നും പറഞ്ഞ് വീട്ടിനകത്തോട്ട് പോയി ഷർട്ടും ഇട്ട് കുപ്പിയും എടുത്ത് വന്ന് ബൈക്കിൽ കയറി. ഞങ്ങൾ നേരെ ഞങ്ങൾ എന്നും അടിക്കുന്ന കുന്നിൻ ചെരുവിൽ പോയിരുന്നു 

കുപ്പിയും ഗ്ളാസും വെള്ളാവുമെല്ലാം പുറത്ത് എടുത്തു വെച്ചു ഉണ്ണി പറഞ്ഞു

"അളിയാ അഖിലേ എന്താടാ ഞാൻ കൈ കൊട്ടിയിട്ടും കാക്കവരാഞ്ഞെ?".

"എങ്ങനെ വരാനാ നീയല്ലേ കൊട്ടിയത് ജീവിച്ചിരിക്കുമ്പോ നിന്റെ അച്ഛന് നിനെന കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ആ നീ കൈ കൊട്ടിയാൽ കാക്ക പോയിട്ട് ഒരു ഈച്ച പോലും വരില്ല.

ഞാൻ പറഞ്ഞെത് കേട്ട് അപ്പുക്കുട്ടൻ അവന്റെ കുടവയറും വെച്ച് കുലുങ്ങികൊണ്ട് കുടു കൂടാ ചിരിച്ചു

ഞാൻ പറഞ്ഞത് കേട്ട് ഉണ്ണി കുറച്ചു നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു

"അതും ശെരിയാണ്.. വെറുതെ രണ്ടുരുള ചോറ് കളഞ്ഞു"..

അപ്പുക്കുട്ടൻ കുപ്പി പൊട്ടിച്ചു മൂന്ന് ഗ്ലാസ്സിലും ഓരോരോ പെഗ്ഗ് ഒഴിച്ചു വെള്ളവും ഒഴിച്ചു. ഞങ്ങൾ മൂന്നാളും ഗ്ളാസ് കയ്യിലെടുത്തു ഉയർത്തി പിടിച്ചു ചിയേഴ്സ് പറഞ്ഞതും എന്റെ മൊബൈൽ ബെല്ലടിച്ചു. അത് കേട്ടതും അപ്പുക്കുട്ടൻ പറഞ്ഞു

"ആരാടാ ഈ നല്ല മുഹൂർത്തത്തിൽ അപശകുനം പോലെ ഫോണിൽ?"

ഞാൻ ഫോണിലേക്ക് നോക്കിയതും അമ്മയായിരുന്നു. ഞാൻ ഗ്ളാസ് താഴെ വെച്ചു ചുണ്ടത്ത് വിരല് വെച്ചു രണ്ടാളോടും.."മിണ്ടല്ലേ അമ്മയാണെന്ന് പറഞ്ഞു "..

"എന്താ 'അമ്മ വിളിച്ചത്".

"നീ എവിടെയാണ്"

"ഞാൻ ഉണ്ണീടെ വീട്ടിൽ "

"നീ ഇങ്ങോട്ട് വാ ഇവിടെ കുറച്ച് വിരുന്നുകാർ വന്നിട്ടുണ്ട്"

"അയ്യോ ഇവിടെ കർമങ്ങൾ കഴിഞ്ഞിട്ടില്ല തുടങ്ങുന്നതേ ഒള്ളൂ" .

ഞാൻ ഉണ്ണിയേയും അപ്പുകുട്ടനെയും കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.

"കർമങ്ങളെല്ലാം അവർ ചെയ്തോളും നീ പെട്ടന്ന് ഇങ്ങോട്ട് വാ"

"അത് ശെരിയാവില്ല ഞാനില്ലാതെ ഈ കർമ്മം പൂർത്തിയാവില്ല".. ഞാൻ കുപ്പിയെടുത്ത് ഒരു ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.

"മര്യാദക്ക് നിനക്കു ഇങ്ങോട്ട് വരുന്നതാണ് നല്ലത്. അച്ഛനുണ്ട് ഇവിടെ നീ ഇങ്ങോട്ട് വന്നില്ലെങ്കിൽ അച്ഛനങ്ങോട്ട് വരും?".

"അയ്യോ.. വേണ്ട രാവിലെ കിട്ടിയ അടിയുടെ വേദന ഇതുവരെ മാറിയിട്ടില്ല.. ഞാൻ വരാം"

"...അതേ.. ഞാനിപ്പോ വരാം വീട്ടിൽ ആരോ വന്നിട്ടുണ്ട്.'അമ്മ അവിടം വരെ ഒന്ന് ചെല്ലാൻ പറഞ്ഞു. ഞാൻ തിരിച്ചു വരുന്നതിന് മുമ്പേ മുഴുവൻ അടിച്ചു തീർക്കല്ലേ"...

അത് കേട്ട ഉണ്ണി പറഞ്ഞു

"അളിയാ എന്നാ ഒരു ധൈര്യത്തിനു രണ്ടണം പിടിപ്പിച്ചിട്ട് പൊയ്ക്കോ".

"വേണ്ട ഞാൻ വന്നിട്ട് കഴിക്കാം. ഇപ്പൊ കഴിച്ചുകൊണ്ടു ചെന്നാൽ ആ വിരുന്നുകാരുടെ മുന്നിലിട്ട് അച്ഛനെന്നെ തല്ലും വെറുതെ എന്തിനാ അച്ഛനെ മെനക്കെടുത്തുന്നത്. അളിയാ അടിച്ചു തീർത്തേക്കല്ലേ"..

വീട്ടിൽ എത്തിയതും ഞാൻ കണ്ടു അച്ഛന്റെ അടുത്ത് ഇരിക്കുന്ന ആളെ അച്ഛന്റെ പഴയ കൂട്ടുകാരൻ ഞങ്ങളുടെ പഴയ അയൽവാസി ബാലേട്ടനെ ഇപ്പൊ പാലക്കാടാണ് താമസം. എന്നെ കണ്ടതും അച്ഛൻ പറഞ്ഞു

"അറിയോ നിനക്കിവരെ. നമ്മുടെ പഴയ ബാലേട്ടനാ"

അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

"പിന്നെ അറിയാണ്ട്. അങ്ങനെ മറക്കാൻ പറ്റുമോ ബാലേട്ടനെ". പിന്നെ ഞാൻ മനസ്സിൽ പറഞ്ഞു. പണ്ട് ഇയാളുടെ  മോള് പ്രിയയും  ഞാനും കളിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ കാലിന്റെ തുടയിൽ കമ്പ് കോറി മുറിഞ്ഞപ്പോൾ ആ മുറിവ് കാണാൻ അവളുടെ പാവാട പൊക്കി നോക്കിയപ്പോൾ എന്നെ എടുത്തിട്ട് തല്ലിയ ആളാണ് ഇയാൾ. എന്നിട്ട് പോരാത്തതിന് അച്ഛനോടും പറഞ്ഞു കൊടുത്തു. അന്ന് അച്ഛന്റെ കയ്യിൽ നിന്നും കിട്ടി ഒരു പാട് തല്ല്. "നീ പെണ്കുട്ടികളുടെ പാവാട പൊക്കി നോക്കും അല്ലെടാ കുരുത്തം കെട്ടവനെ". എന്ന് പറഞ്ഞു കൊണ്ട് എന്നെ തല്ലുന്നത് കണ്ട് അന്ന് ഒരാളുടെ മുഖത്ത് മാത്രമേ ഞാൻ വിഷമം കണ്ടുള്ളൂ അത് പ്രിയയുടെ മുഖത്തായിരുന്നു. അന്ന് അവൾ കരഞ്ഞു പറഞ്ഞു ഇയാളോട് അച്ഛാ അഖിലേട്ടനെ തല്ലല്ലേ എന്നു പറ എന്ന് പറഞ്ഞു കൊണ്ട്. അവൾക്ക് എന്നോട് ഇഷ്ടമായിരുന്നു എനിക്ക് അവളോടും. അന്ന് അച്ഛന്റെ അടികിട്ടി എന്റെ ചന്തിയിൽ  മുറിവായത്തിന്റെ പാട് ഇന്നും ഉണ്ട് അവിടെ. എന്നും കുളിക്കുമ്പോൾ അവിടെ സോപ്പ് തേക്കുമ്പോൾ ഞാൻ ഇയാളെ ഓർക്കാറുണ്ട്. എന്നിട്ടിപ്പൊ ചോദിക്കാ മറന്നു പോയൊന്ന്..

"നീയെന്താടാ ആലോചിക്കുന്നത്. ബാലേട്ടനോട് സുഖമാണോന്ന് ചോദിക്കെടാ"

അത് കേട്ടതും സ്വപ്നത്തിൽ നിന്നും ഉണർന്ന് ഞാൻ ബാലേട്ടനോട് സുഖ മാണോ എന്ന് ചോദിച്ചു അയാൾ സുഖമാണെന്ന് പറഞ്ഞു അപ്പോൾ അയാൾ എന്നോട് ഞാനെന്ത് ചെയ്യുന്നു എന്ന് ചോദിച്ചു.

"ബി കോം കഴിഞ്ഞു ഇപ്പൊ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

"അതേ. അപ്പൊ  പഠിക്കാനൊക്കെ മിടുക്കനായിരുന്നു അല്ലെ. ഇനിയിപ്പോ നിനക്കൊരു ജോലി കിട്ടിയാൽ അച്ഛന് വീട്ടിലിരിക്കാമല്ലോ. അല്ലെ ദിവാകരാ"...

അത്‌ കേട്ടപ്പോൾ അച്ഛൻ എന്നെ മൊത്തത്തിൽ ഒന്ന് പരിഹസിച്ചു നോക്കിക്കൊണ്ട് ഒരു വളിച്ച ചിരിയും ചിരിച്ചു പറഞ്ഞു.

"അതേ അതെ. അവനൊരു ജോലി കിട്ടിയിട്ട് വേണം. എനിക്കൊന്ന് കാല് നീട്ടി ഇരിക്കാൻ. പക്ഷെ ആ ഇരുത്തം എന്ന്‌ ഉണ്ടാവും എന്നറിയില്ല"

കിട്ടിയ അവസരത്തിൽ അച്ഛൻ നൈസായി എനിക്കിട്ടൊന്നു താങ്ങി. പക്ഷെ ആ താങ്ങൽ മനസ്സിലാവാതെ ബാലേട്ടൻ ചോദിച്ചു

"അതെന്താടാ ദിവാകരാ നീ അങ്ങനെ പറഞ്ഞത്?"

"അല്ല വെറുതെ പറഞ്ഞന്നെ ഒള്ളൂ ഇന്നത്തെ കാലമല്ലേ. ഒരു ജോലിയൊക്കെ കിട്ടാൻ വലിയ പ്രയാസമാണ്. പിന്നെ അനുഭവിക്കാൻ ഒരു യോഗവും വേണം. അല്ലെ മോനെ"

"അച്ഛന്റെ പരിഹാസം നിറഞ്ഞ എന്നോടുള്ള ചോദ്യം എന്നെ വല്ലാണ്ട് നാണം കെടുത്തുന്ന പോലെ തോന്നി. ഞാൻ മുഖത്ത് ഒരു വളിച്ച ചിരിയും വാരിത്തേച്ചു അതേ നാണയത്തിൽ തിരിച്ചു അച്ഛന് ഒരു ഉത്തരം കൊടുത്തു

"അതേ അനുഭവിക്കാൻ ഒരു യോഗം വേണം.. എനിക്ക്".

"അല്ല ദിവാകരാ നമ്മൾ ഇവർ കുട്ടിയായി ഇരിക്കുമ്പോൾ പണ്ട് ഒരു കാര്യം പറഞ്ഞിരുന്നു ഇവൻ വലുതായി ഒരു ജോലിയൊക്കെ ആയാൽ ഇവനെ കൊണ്ട് എന്റെ മോള് പ്രിയയെ   വിവാഹം കഴിപ്പിക്കാമെന്ന്. അന്ന് നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. എനിക്ക് ഇപ്പോഴും അതിന് സമ്മതമാണ് കേട്ടോ. അങ്ങനെയെങ്കിൽ നമ്മുടെ ബന്ധം ഒന്നും കൂടി ഉറക്കുമല്ലോ".

അത് കേട്ടതും എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി. പ്രിയയെ എനിക്ക് വിവാഹം കഴിച്ചു തരാൻ ബാലേട്ടന് സമ്മതമാണെന്ന് ഇത് സ്വപ്നമോ. പണ്ട് കണ്ട അവളുടെ മുഖം എന്റെ മനസ്സിലൂടെ പാഞ്ഞു പോയി മൂക്കള ഒലിപ്പിച്ചു മെലിഞ്ഞുണങ്ങിയ ഇരു നിറമുള്ള പ്രിയയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ഞാൻ  മറുപടിക്കായി അച്ഛന്റെ വായിലോട്ട് നോക്കി.

"അതിനെന്താ ബാലാ. ആദ്യം അവനൊരു ജോലി കിട്ടട്ടെ. എന്നിട്ട് നമുക്ക് ആലോചിക്കാം. ഞാൻ അവനൊരു ജോലി കിട്ടിയതിന് ശേഷം ഈ കാര്യം നിന്നോട് സംസാരിക്കണം എന്ന് വിചാരിച്ചതാ"..

അച്ഛന്റെ മറുപടി എന്നെ വല്ലാതെ അതിശയിപ്പിച്ചു. എന്റെ അച്ഛൻ തന്നെയാണോ ഈ പറയുന്നത്. ഇന്ന് രാവിലെയും കൂടി എന്നെ എടുത്തിട്ട് തല്ലിയ അച്ഛനാണ് ഈ പറയുന്നത്. അപ്പൊ അച്ഛൻ എന്നെ പറ്റി ചിന്തിക്കുന്നുണ്ട് എന്ന് ഉറപ്പായി . എന്നെ ചിന്തയിൽ നിന്നും ഉണർത്തി ബാലേട്ടന്റെ അടുത്ത വാക്കുകൾ

" മോന് ഇഷ്ടകുറവൊന്നും ഇല്ലല്ലോ എന്റെ  മോളോട്"

ബാലേട്ടന്റെ ആ ചോദ്യത്തിന് പ്രസാദിച്ച മുഖത്താലെ ഞാൻ പറഞ്ഞു

"നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ പിന്നെ എനിക്ക് ഇഷ്ടകുറവൊന്നും ഇല്ല എന്നാലും അവളോടൊന്ന് ചോദിക്കാതെ ഞാനങ്ങനെ പറയാ"?....

"അതിനെന്താ അവളോട്‌ ചോദിച്ചോ അവളും വന്നിട്ടുണ്ട്. അവൾ അകത്തുണ്ട്.

"ങ്ങേ.. അവൾ വന്നിട്ടുണ്ടോ. അപ്പോൾ ഇത് എന്റെ പെണ്ണ് കണലാണോ. ഞാൻ മനസ്സിൽ പറഞ്ഞു. ഭഗവാനെ ഇന്നങ്ങാനും രണ്ടണം അടിച്ചിട്ടാണ് വന്നിരുന്നെങ്കിൽ ആകെ കുളമായേനെ. എനിക്ക് അവളെ കാണാൻ തിടുക്കമായി  ഞാൻ പതിയെ അകത്തോട്ട് പോയി അടുക്കളയിലോട്ടു പോയി അമ്മയോട് ചോദിച്ചു പ്രിയ എവിടെ എന്ന് 'അമ്മ പറഞ്ഞു

"കുഞ്ഞോളും അവളും നിന്റെ റൂമിലുണ്ട്". 'അമ്മ അവർക്ക് ചായ എടുക്കുന്നതിനിടയിൽ പറഞ്ഞു"

"കുഞ്ഞോൾക്കിന്നു ക്ളാസില്ലേ"?

"ഇല്ല അവൾ നീ പോയി കുറച്ചു കഴിഞ്ഞപ്പോ തിരിച്ചു വന്നു".

"ദുഷ്ട അവൾ എന്നെ പറ്റി ഇനി പ്രിയയോട് വേണ്ടാത്തത് വല്ലതും പറഞ്ഞു കൊടുത്തോ ആവോ.. എനിക്കിട്ട് പാര പണിയാൻ പറ്റിയ ഒരു അവസരവും അവൾ പാഴാക്കില്ല. പ്രിയ ഇപ്പോൾ കാണാൻ എങ്ങനെ ആയിരിക്കും സുന്ദരി ആയിരിക്കുമോ ?. അതോ പണ്ടത്തെ പോലെ ഇപ്പോഴും മൂക്കള എല്ലാം ഒലിച്ചുകൊണ്ടു തന്നെയാണോ?. ആ അങ്ങനെ ആണെങ്കിലും കുഴപ്പമില്ല. അതങ്ങ് പിഴിഞ്ഞു കളഞ്ഞാൽ മതിയല്ലോ. ഇനി അവൾക്ക് എന്നോടുള്ള പണ്ടത്തെ ആ ഇഷ്ട്ടം ഇപ്പോഴും ഉണ്ടാവുമോ ആവോ... ഇപ്പോഴൊക്കെ ആണ് ഒരു രണ്ടണം മണമില്ലാത്തത് പിടിപ്പിക്കേണ്ടത് ഒരു ധൈര്യത്തിന് എങ്കിൽ സംസാരിക്കാൻ ഒരു താളം കിട്ടിയേനെ". ഞാൻ മനസ്സിൽ പറഞ്ഞു നേരെ എന്റെ റൂമിന്റെ അടുത്തേക്ക് നടന്നു റൂമിന്റെ മുന്നിലെത്തിയതും ഞാൻ കണ്ടു പുറം തിരിഞ്ഞ് ജനാലയിൽ കൂടി പുറത്തോട്ട് നോക്കി നിൽക്കുന്ന അവളെ ആദ്യം തന്നെ പിൻ ഭാഗമാണ് കണ്ടത് പിൻ ഭാഗം കുഴപ്പമില്ല കാണാൻ ഒരു ചന്തമൊക്കെ ഉണ്ട്  അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ട കുഞ്ഞോളുടെ ഒരു കമന്റ് 

"അല്ല ആരിത് ഏട്ടനോ. പ്രിയേച്ചി എത്ര നേരമായി ഏട്ടനെ കാത്തിരിക്കുന്നു എന്നറിയോ ?.

"കുഞ്ഞോളുടെ സംസാരം കേട്ടതും പുറതോട്ടുള്ള നോട്ടം അവസാനിപ്പിച്ചു ആകാംഷ യേറിയ ഒരു നിറ പുഞ്ചിരിയോടെ പ്രിയ എന്നെ തിരിഞ്ഞു നോക്കി...

❤അഖിലിന്റെ സ്വന്തം പ്രിയ❤
#####################
                          ഭാഗം 2. അവസാന ഭാഗം
                          _________________________

പ്രിയയുടെ മുഖം കണ്ടതും എന്റെ കണ്ണ് തള്ളിപോയി. എന്തൊരു ചന്തം ആ മുഖത്തിന് അപ്സരസ്സിന്റെ മുഖം പോലെ. അവളുടെ മയിൽപീലി കണ്ണുകളിലെ പ്രകാശം അസ്ത്രം കണക്കെ എന്റെ നെഞ്ചിൽ തറച്ചു. അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ അപ്പോഴും അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു എന്ത് പറയണമെന്നറിയാതെ. എന്റെ നിൽപ്പ് കണ്ട് കുഞ്ഞോൾ എന്റെ മുന്നിൽ വന്നു എന്റെ കണ്ണിന്റെ നേരെ കൈ വീശിയപ്പോഴാണ് എനിക്ക് ബോധം വീണത്.

"ഏട്ടനെന്താ സ്വപ്നം കാണുകയാണോ?. ഏട്ടാ പ്രിയേച്ചി.

ഞാൻ പതിയെ പ്രിയയുടെ അടുത്തേക്ക് നടന്നു ഒരു പാട് കാലത്തിന് ശേഷം കണ്ടത് കൊണ്ട് എന്ത് പറയണമെന്നറിയില്ല ഞാൻ അവളെ നോക്കി ചിരിച്ചു. അപ്പോൾ അവൾ പറഞ്ഞു

"അഖിലേട്ടൻ എവിടയായിരുന്നു ? ഞങ്ങൾ വന്നിട്ട് എത്ര നേരമായന്നറിയോ.? എവിടെ പോയിരുന്നു"?

"ഞാനൊന്ന് പുറത്തു പോയതാ കൂട്ടുകാരുടെ കൂടെ പ്രിയക്കറിയാം അവരെ  നമ്മുടെ അപ്പുകുട്ടനെയും ഉണ്ണിയേയും"

"ആ മനസ്സിലായി അഖിലേട്ടന്റെ പഴയ കൂട്ടുകാർ അവരിപ്പോ എന്ത് ചെയ്യുന്നു ?

"അവരിപ്പോ പ്രേത്യകിച്ചൊന്നും ചെയ്യുന്നില്ല അല്ലറ ചില്ലറ.. പരിപാടിയായിട്ടങ്ങനെ പോകുന്നു". പ്രിയ എന്ത് ചെയ്യുന്നു ?.

"ഞാൻ ബി എ സി നഴ്സിങിന് പഠിക്കുന്നു. അഖിലേട്ടനോ ?"

പ്രിയയുടെ ആ ചോദ്യത്തിനുള്ള ഉത്തരം കുഞ്ഞോളാണ് പറഞ്ഞത്

"ഏട്ടൻ നേരത്തെ പറഞ്ഞില്ലേ രണ്ട് ചേട്ടമ്മാരെ പറ്റി. അവരുടെ കൂടെ നടക്കുന്നു. അവർക്ക് പ്രതേകിച്ചു പണിയൊന്നു മില്ല അപ്പൊ ഏട്ടനും അവരുടെ കൂടെ കൂടി.. അല്ലെ ഏട്ടാ ?".

കുഞ്ഞോളുടെ കളിയാക്കൽ കേട്ടപ്പോ എന്റെ തൊലിയുരിഞ്ഞു പോയി. അവളുടെ കമന്റ് കേട്ട പ്രിയ മുഖം പൊത്തി ചിരിച്ചു. അപ്പോൾ എനിക്ക് കുഞ്ഞോളെ കൊല്ലാനുള്ള ദേഷ്യം വന്നു. പക്ഷെ എന്തു ചെയ്യാം സംയമനം പാലിച്ചെല്ലേ പറ്റൂ. ഞാൻ പ്രിയക്ക് ഒരു വളിച്ച ചിരി സമ്മാനിച്ചു. അപ്പോഴാണ് അമ്മയുടെ വിളി വന്നത് കുഞ്ഞോളെ ഒന്നിങ്ങു വന്നേ എന്ന് പറഞ്ഞു കൊണ്ട്. ആദ്യമായിട്ടാണ് അമ്മയുടെ വിളിക്ക് ഒരു ഗുണം എനിക്കുണ്ടായത്. കുഞ്ഞോൾ എന്നെയും കടന്ന് അടുക്കളയിലോട്ട് പോയി. പോകുന്ന പൊക്കിൽ അവളെന്റെ ചെവിയിൽ പറഞ്ഞു. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും മനസ്സിലായോ?. അത് കേട്ടതും അവളെ ഞാൻ വാതിലിന്റെ കാട്ടിലയിൽ ഇട്ട് ഞെരുക്കി അവൾ എന്നെ ഒരു പിച്ചും പിച്ചി ഓടി.

ഞാൻ പതിഞ്ഞ ശബ്ദത്തിൽ പ്രിയയോട് പറഞ്ഞു.

"പ്രിയ നീ ആകെ മാറി കണ്ടാൽ എന്റെ ആ പഴയ പ്രിയ ആണെന്ന് പറയില്ല. നിന്നെ കണ്ടതും ഞാൻ തരിച്ചു പോയി അതാ ഞാൻ നിന്നെ നോക്കി നിന്നത്.

"അഖിലേട്ടനും ആകെ മാറി. എന്തൊരു മാറ്റമാണ് അഖിലേട്ടന് കട്ടി മീശയും താടിയും ഒരു വല്ല്യ ആളായി.

"എന്തേ ഇത്രയും കാലം ഇങ്ങോട്ടൊന്നും വരാഞ്ഞത് ?.

"അഖിലേട്ടന് ഒന്ന് അങ്ങോട്ടും വരാല്ലോ?.

അവൾ പരിഭവം പോലെ പറഞ്ഞു അത് കേട്ട ഞാൻ പറഞ്ഞു

"ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. കാലം കടന്നു പോയപ്പോൾ ആ ആഗ്രഹവും കടന്നു പോയി. പക്ഷെ നീ എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു നിന്റെ ആ പഴയ മെലിഞ്ഞുണങ്ങിയ ആ പഴയ രൂപം. നീ എന്നെ ഓർക്കാറുണ്ടോ?.

"ഉം.. ഞാനെന്നും ഓർക്കും അഖിലേട്ടനെ എന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ !.

കുറച്ചു നേരം ഞാൻ അവളുടെ അഴകാർന്ന മുഖത്തേക്ക്‌ നോക്കി നിന്നു അതു കണ്ട അവൾ എന്നോട് ചോദിച്ചു "അഖിലേട്ടനന്താ ഇങ്ങനെ നോക്കുന്നെ ?. അത് കേട്ട ഞാൻ പതിയെ അടുത്തോട്ട് ചെന്ന് അവളുടെ മുഖത്തോട് മുഖം നോക്കി പതിഞ്ഞ സ്വരത്തിൽ  ചോദിച്ചു? .

"ഞാനൊന്ന് ചോദിക്കട്ടെ പ്രിയാ നിനക്കെന്നോട് ആ പഴയ ഇഷ്ട്ടം ഇപ്പോഴും ഉണ്ടോ. നിന്റെ ഈ അഖിലേട്ടനോട് ?.

കുറച്ചു നേരം ഞങ്ങളുടെ ഇടയിൽ ചെറിയ മൗനം വീണു. അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളിലെ തിളക്കം എന്റെ കണ്ണിലും മനസ്സിലും വന്നടിച്ചു കൊണ്ടിരുന്നു. അവളുടെ കണ്പീലികൾ വിടരുന്നത് ഞാൻ കണ്ടു. അവൾ പതിയെ അവളുടെ ചെറിപ്പഴത്തിന്റെ കളറുള്ള ചുണ്ടുകൾ കൊണ്ട് കിലുങ്ങുന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു.

"ഞാൻ അന്നും ഇന്നും എന്റെ മനസ്സിൽ അഖിലേട്ടനെ മാത്രമേ കൊണ്ട് നടന്നിട്ടൊള്ളൂ. ഇനി ഇവിടന്നങ്ങോട്ടും എന്റെ മനസ്സിൽ അഖിലേട്ടന് മാത്രമേ സ്ഥാനം ഒള്ളൂ. കുഞ്ഞു നാളിൽ ഞാൻ കരയുമ്പോൾ എന്റെ കാണ്ണീര്‌ തുടച്ചു തന്ന അഖിലേട്ടനെ എനിക്ക് വേണം. ഇനി ഇവിടന്നങ്ങോട്ടും എന്റെ കാണ്ണീര്‌ തുടച്ചു തരാൻ..

"അവളുടെ വാക്കുകൾ  കേട്ടപ്പോൾ കരയണമെന്നോ ചിരിക്കണമെന്നോ സന്തോഷം കൊണ്ട് തുള്ളി ചാടാണമെന്നോ തോന്നി. ആകെ ഒരു വെപ്പ്രാളം അവളുടെ അകർഷണമായ കണ്ണുകളിലെ ആ തിളക്കം എന്നെ വല്ലാണ്ടങ്  സന്തോഷവാനാക്കി. എനിക്കിപ്പോ ലോകം പിടിച്ചടക്കിയ ഒരു പ്രതീതി ആയിരുന്നു. കളഞ്ഞു പോയി തിരിച്ചു കിട്ടില്ലാ എന്ന് വിചാരിച്ച എന്തോ തിരിച്ചു കിട്ടിയ പോലെ. എനിക്കവളെ പൊക്കി എടുത്ത് വട്ടം ചുറ്റണമെന്ന് തോന്നി. അവളുടെ സാമീപ്യം ഞാൻ കുടിക്കുന്ന മദ്യത്തിനെക്കാളും വീര്യം കൂടിയ ലഹരി ആണെന്ന് എനിക്ക് മനസ്സിലായി. ഞങ്ങളെ ചിന്തകളിൽ നിന്നും ഉണർത്തി കൊണ്ടാണ് അമ്മയുടെ വിളിവന്നത് കുഞ്ഞോനെ പ്രിയ മോളേയും കൂട്ടികൊണ്ട് വാ.. ചായ കുടിക്കാം എന്ന് ഞങ്ങൾ സ്വപ്നങ്ങളിൽ നിന്നുണർന്നു  ഹാളിലേക്ക്  പോകാൻ നിന്ന അവളുടെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു.

"നീ ഒരു കാര്യം അറിഞ്ഞോ നമ്മുടെ വിവാഹത്തിന് നമ്മുടെ അച്ഛനമ്മമാർക്ക് സമ്മത മാണെന്ന്.

"ഞാൻ അറിഞ്ഞു ഇന്നലെ വീട്ടിൽ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു നമ്മുടെ കല്യാണകാര്യം അഖിലേട്ടന്റെ അച്ഛനോട് സംസാരിക്കണമെന്ന്. അത് കേട്ടപ്പോ മനസ്സിൽ ഞാൻ ഉറപ്പിച്ചിരുന്നു അച്ഛന്റെ കൂടെ അഖിലേട്ടനെ കാണാൻ വരണമെന്ന്.

"പ്രിയാ എനിക്ക് സന്തോഷമായി. നീ എന്നെ മറന്നില്ലല്ലോ എനിക്കതു മതി. ഇനി അവിടന്നങ്ങോട്ടുള്ള ദിവസങ്ങളിൽ നിന്നെ ഓർക്കാൻ.. എന്നിൽ നിന്നും എന്നോ കളഞ്ഞു പോയ മയിൽ പീലിയാണ് നീ അതെനിക്ക് തിരിച്ചു കിട്ടി. ഇനി നീയെന്ന ഈ മയിൽ  പീലിയെ കാറ്റും വെളിച്ചവും കാണിക്കാതെ പുസ്തകത്തിൽ അടച്ചു വെക്കുന്ന പോലെ ഞാനെന്റെ മനസ്സിൽ കൊണ്ട് നടക്കും നീ എന്റെ സ്വന്തമാകുന്നത് വരെ.

എന്റെ വാക്കുകൾ അവളുടെ കണ്ണും മനസ്സും നിറച്ചു അതൊരു പുഞ്ചിരിയായി അവളുടെ മുഖത്ത് പ്രതിഫലിച്ചു. അതു കണ്ട ഞാൻ അവളോട്‌ ചോദിച്ചു.

"നിന്റെ മൊബൈൽ നമ്പർ എത്രയാ ?.

"ഞാൻ മൊബൈൽ എടുത്തില്ല നമ്പർ എനിക്ക് കാണാതെ അറിയില്ല. അഖിലേട്ടന്റെ നമ്പർ താ ഞാൻ വീട്ടിൽ എത്തിയിട്ട് അഖിലേട്ടന് വിളിക്കാം.

ഞാൻ എന്റെ നമ്പർ വെളുത്തു ചുമന്ന് തുടുത്ത അവളുടെ കൈ വെള്ളയിൽ എഴുതി കൊടുത്തു. എന്നിട്ട് ആ കൈ എന്റെ ചുണ്ടോടടുപ്പിച്ചു ഒരു മുത്തവും കൊടുത്തു അപ്പോഴാണ് സ്വർഗത്തിലെ കട്ടുറുമ്പ് പോലെ  കുഞ്ഞോൾ അങ്ങോട്ട്‌ വന്നത്‌ അവളെ കണ്ടതും പ്രിയ കൈ വലിച്ചു

"നിങ്ങളുടെ പെണ്ണ് കാണൽ ചടങ്ങ് ഇതു വരെ തീർന്നില്ലേ ?. തീർന്നങ്കിൽ രണ്ടാളും വാ 'അമ്മ വിളിക്കുന്നു ചായകുടിക്കാൻ.

അപ്പോഴാണ് മേശയുടെ മേലെ പൂവിട്ടു വെച്ചിരിക്കുന്ന കുപ്പിയിൽ നോക്കിക്കൊണ്ട് പ്രിയ ചോദിച്ചത് ?.

"ഇതെന്താ മദ്യ കുപ്പിയിൽ ഫ്‌ളവർ ഇട്ട് വെച്ചിരിക്കുന്നത്?.

പ്രിയയുടെ ചോദ്യം കേട്ട ഞാൻ ഒരു പരിങ്ങലോടെ പറഞ്ഞു.

"അത് ഫ്‌ളവർ വേയ്സ് വീണു പൊട്ടിയപ്പോ തൊടിയിൽ നിന്നും കിട്ടിയ കുപ്പിയാ. കാണാൻ നല്ല ഭംഗിയുള്ളതായത് കൊണ്ട് അതിൽ ഇട്ട് വെച്ചൂ എന്നൊള്ളൂ .

അതു കേട്ട കുഞ്ഞോൾ പറഞ്ഞു

"അതേ പ്രിയേച്ചി ഇവിടത്ത തൊടിയിൽ എപ്പോഴും കാണും ഇത് പോലത്തെ  ഭംഗിയുള്ള കുപ്പികൾ അല്ലെ ചേട്ടാ ?.

അവളുടെ എന്നെ ആക്കികൊണ്ടുള്ള സംസാരം കേട്ടപ്പോൾ ദേഷ്യത്തോടെ ചിരിച്ചു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് കഴുത്ത് ഞെരിച്ചു കൊണ്ട് ഞാൻ പറഞ്ഞു

ഇവളെപ്പോഴും ഇങ്ങനെയാണ് അസ്ഥാനത്ത് കയറി തമാശ പറയും അല്ലെ മോളെ, മോള് വാ ഏട്ടൻ ഇവര് പോയതിന് ശേഷം ഒരു പാട് നല്ല തമാശകൾ പറഞ്ഞു തരുന്നുണ്ട് കേട്ടോ

ചായയും കുടിച്ചു പ്രിയയും അച്ഛനും പോകാൻ ഇറങ്ങി പ്രിയ അമ്മയോട് പോവ്വാണെന്ന് പറഞ്ഞതും 'അമ്മ പറഞ്ഞു.

"പോവ്വാണെന്ന് അല്ല പറയേണ്ടത് പോയിട്ട് വരാം എന്ന് പറ. നീ നാളെ ഈ വീട്ടിലോട്ട്‌ വരാനുള്ള പെണ്ണാണ് മനസ്സിലായോ"

അവൾ സന്തോഷത്തോടെ ചിരിച്ചു കൊണ്ട്." ഊം.." എന്ന് തലയാട്ടി.
ഞാൻ അവളോട്‌ ഫോൺ വിളിക്കണം എന്ന് കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊടുത്തു അവൾ വീട്ടിൽ എത്തിയ പാടെ വിളിക്കാമെന്നു പറഞ്ഞു.

അവർ പോയി കഴിഞ്ഞതും ഞാൻ അപ്പുകുട്ടനെയും ഉണ്ണിയേയും വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. ബാക്കി സാധനം അവരോട് അടിക്കാൻ പറഞ്ഞു എനിക്ക് അതിനെക്കാളും വീര്യം കൂടിയ സാധനമല്ലേ കിട്ടിയിരിക്കുന്നത്.

നാളുകൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. വീണ്ടും ഞാൻ ഇന്റർവ്യൂക്ക്‌ പോകാൻ തുടങ്ങി. അവസാനം എനിക്കും കിട്ടി ഒരു ജോലി. ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ട് സെക്ഷനിൽ. ഞാൻ ജോലിക്ക് പോയി തുടങ്ങി. ഇതിനിടയിൽ ഫോണിലൂടെയും നേരിൽ കണ്ടും ഞങ്ങളുടെ പ്രേമം വളരെ മുന്നോട്ട് പോയി കൊണ്ടിരുന്നു. ഞാനിപ്പോൾ പഴയ പോലെ കുടിയൊന്നും ഇല്ലായിരുന്നു. എന്നാലും ഇടക്കൊക്കെ ഞങ്ങളൊന്നു കൂടും പഴയ ബന്ധം പുതുക്കാൻ വേണ്ടി.

ജോലിക്ക് കയറി ഒരു മാസം കഴിഞ്ഞപ്പോൾ ആദ്യത്തെ സാലറി കിട്ടി. ഞാൻ വീട്ടിൽ എല്ലാവർക്കും ഡ്രസ്സെല്ലാം എടുത്തു പോരാത്തതിന് അച്ഛന് ഒരു കുപ്പിയും. അച്ഛൻ വല്ലപ്പോഴും ഒരണ്ണം അടിക്കും. പക്ഷെ അത് പുറത്താർക്കും അറിയില്ല. ഡ്രസ്സെല്ലാം അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ പതിയെ ഉമ്മറത്തിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ചെന്ന് ബാക്കി ശമ്പളം അച്ഛന്റെ കയ്യിൽ കൊടുത്തു. അച്ഛൻ അത് എന്റെ അടുത്തു തന്നു എന്റെ തോളിൽ പിടിച്ചു കൊണ്ട് എന്നോട് വെച്ചോളാൻ പറഞ്ഞു. അത് പറയുമ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു. പിന്നെ നാല് പാകവും നോക്കി ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി കുറച്ച് വിട്ട് നിന്ന് അച്ഛനോട് പറഞ്ഞു ?.

"അച്ഛാ അച്ഛന് ഞാൻ വേറെ ഒരു സാധനം കൂടി കൊണ്ട് വന്നിട്ടുണ്ട്"

"അതെന്ത് സാധനമാടാ എനിക്ക് നീ കൊണ്ട് വന്നത് ?".

ഞാൻ ചിരിച്ചു കൊണ്ട് ഉള്ളിൽ ഒരു ചെറിയ ഭയത്താലെ ഷർട്ട് പൊക്കി അരയിൽ നിന്നും കുപ്പിയെടുത്ത് തിണ്ണയിൽ വെച്ചു.
അത് കണ്ടതും അച്ഛൻ എന്നെ തുറിച്ചു നോക്കി. അതു കണ്ട ഞാൻ രണ്ടടി പിന്നോട്ട് നിന്നു പുറത്തേക്ക് ഓടാൻ പാകത്തിന്. നമ്മൾ എന്ത് ആബത്തും മുൻകൂട്ടി കാണുന്നതോന്നു നല്ലതാണ്. അവടനിന്നു ഞാൻ അച്ഛനോട് പറഞ്ഞു

"അച്ഛൻ പേടിക്കണ്ട 'അമ്മ അറിഞ്ഞിട്ടില്ല. അച്ഛൻ ഇടക്കൊക്കെ രണ്ടണ്ണം പിടിപ്പിക്കുന്നത് എനിക്കറിയാം. പിന്നെ ഇത് വൈറ്റ് റംമ്മാണ്.ചോക്ലേറ്റ് ഫ്ലേവർ. ആർക്കും കണ്ട് പിടിക്കാൻ പറ്റില്ല അടിച്ചരിക്കുന്നു എന്ന്. അത് കൊണ്ട് അച്ഛൻ ധൈര്യമായിട്ട് അടിച്ചോ. വേണമെങ്കിൽ ഞാനും കൂടാം ഒരു കമ്പനിക്ക്.

"അത് കേട്ട അച്ഛൻ രണ്ടടി മുന്നോട്ട് വെച്ചു അത് കണ്ട ഞാൻ ഒരു മൂന്നടി പിന്നോട്ട് വെച്ചു. അച്ഛന്റെ നോട്ടം അത്ര പന്തി അല്ലാ എന്ന് മനസ്സിലായ ഞാൻ പറഞ്ഞു.

"വേണ്ടാ അച്ഛൻ ഒറ്റക്ക് അടിച്ചോ" ഞാനും അച്ഛനും അടിച്ചാൽ ശരി ആവില്ല"

"നിനക്കെങ്ങനെ അറിയാം ഞാൻ ഈ ബ്രാൻറ്റാണ് അടിക്കുക എന്ന്?"

"അതൊക്കെ അറിയാം അച്ഛാ. ഈ കാര്യത്തിൽ ഞാൻ അച്ഛന്റെ ഗുരുവാണ്. ഈ കാര്യത്തിൽ ഗുരു സാമി അറിയാതെ ഈ വീട്ടിൽ ഒന്നും നടക്കില്ല. എന്നോടാ അച്ഛന്റെ കളി.

"അത് കേട്ടതും അച്ഛൻ ചിരിച്ചു കൊണ്ട് കുപ്പിയെടുത്ത് അകത്തോട്ട് പോയി

വൈകീട്ട് ഒരു ഏഴു മണി ആയപ്പോൾ ഞാനും അപ്പുകുട്ടനും ഉണ്ണിയും കൂടി ബൈക്കിൽ കയറി രണ്ട് സിർണോഫും  തൊട്ട് നക്കാൻ രണ്ട് അച്ചാറും കുറച്ച് എരിവുള്ള മിച്ചറും വാങ്ങിച്ച് ഞങ്ങൾ എന്നും കൂടുന്ന സ്ഥലത്തിരുന്നു സാധനം ഗ്ലാസ്സിൽ ഒഴിച്ചതിന് ശേഷം ഉണ്ണി എന്നോട് പറഞ്ഞു

"അളിയാ നിന്റെ ആ മൊബൈൽ ഓഫ് ചെയ്‌തേക്ക് എന്നും രണ്ടണ്ണം അടിക്കാൻ നിൽക്കുമ്പോൾ അപ്പൊ നിനക്ക് ഫോൺ വരും അലാറം വെച്ചപോലെ"

"ഇല്ല അളിയാ ഇന്നാരും വിളിക്കില്ല അതിനുള്ള പണി ഒപ്പിച്ചിട്ടാണ് ഞാൻ വന്നത്?.

"അങ്ങനെയെങ്കിൽ ഒക്കെ എന്നാ തുടങ്ങിയാലോ" ഞങ്ങൾ മൂന്നാളും നാലഞ്ചണ്ണം മട മടാന്ന് അകത്താക്കി. ഏകദേശം നല്ല ഫിറ്റായപ്പോളാണ് എനിക്ക് പ്രിയയെ കാണണം എന്നൊരാഗ്രഹം ഞാൻ എന്റെ ആഗ്രഹം അവരോട് പറഞ്ഞതും അപ്പുക്കുട്ടൻ അടിച്ചു കുഴഞ്ഞ നാവ് കൊണ്ട്  പറഞ്ഞു.

"നിനക്കങ്ങനെ ഒരു ആഗ്രഹം ഉണ്ടങ്കിൽ നമ്മൾ ഇപ്പൊ കാണും അവളെ നിനക്കും വേണ്ടി ഞങ്ങൾ മരിക്കും അല്ലേടാ ഉണ്ണി "

"അതെ നീ ഞങ്ങളുടെ  ചങ്കണടാ  ചങ്ക്. നീ വണ്ടിയിൽ കയറ് അതിന് മുന്നേ നീ അവളോട്‌ വിളിച്ചു പറ നീ അവളെ കാണാൻ വരുന്നുണ്ടന്ന്. കൂടെ അവളുടെ ഉണ്ണിചേട്ടനും അപ്പുക്കുട്ടൻ ചേട്ടനും ഉണ്ടന്ന് പറ. ഊം പറ

"ഞാൻ ഫോണെടുത്ത് പ്രിയയെ വിളിച്ചു മറു തലക്കൽ നിന്നും ഹാലോ എന്ന് കേട്ടതുംഞാൻ പറഞ്ഞു

"പ്രിയ മോളേ നീ ഉറങ്ങിയോ?".

"ഇല്ല  ഇന്നെന്താ പതിവില്ലാത്ത ഒരു സ്നേഹം മോളേ എന്നൊക്കെ വിളിച്ചു കൊണ്ട്. എന്ത് പറ്റി ?".

"അതെന്താ എനിക്ക് നിന്നെ മോളേ എന്ന് വിളിച്ചൂടെ. അതേ എനിക്ക് നിന്നെ ഇപ്പൊ കാണാൻ കൊതിയാവുന്നു".

"ഇപ്പോഴോ ഇപ്പൊ എങ്ങനെ കാണാനാണ് നാളെ കാണാം ഇപ്പൊ എന്റെ മോൻ സുഖമായിട്ട് കിടന്നുറങ്"

"പറ്റില്ല എനിക്കിപ്പോ കാണണം" ഞാൻ കൊഞ്ചി കൊണ്ട് പറഞ്ഞു.

"ഈ ഏട്ടനെന്താ പറ്റിയെ. ഇപ്പൊ എങ്ങനെ കാണാനാ സമയം എത്ര ആയെന്നാ വിചാരം. ഏട്ടൻ വന്നാത്തന്നെ  അച്ഛനോട് എന്താ പറയാ. അച്ഛൻ ചോദിക്കില്ലേ എന്താ ഈ പാതിരാത്രിക്ക് എന്ന്?".

"അതിനു ഞാൻ അച്ഛനെ കാണാനല്ലല്ലോ വരുന്നത് നിന്നെ കാണാനല്ലേ. ഞാൻ ഒന്ന് കണ്ടിട്ട് അപ്പൊ തന്നെ തിരിച്ചു പൊന്നോളാം ഇല്ലങ്കിൽ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല".

"അതൊന്നും പറ്റില്ല അച്ഛൻ അറിഞ്ഞാൽ പ്രശ്നമാകും"

"അച്ഛൻ അറിയില്ല. ഞാൻ പറഞ്ഞല്ലോ എനിക്കിന്ന് നിന്നെ കണ്ടില്ലെങ്കിൽ പ്രാന്ത് പിടിക്കും ഏട്ടന്റെ പൊന്നു മോളല്ലേ പ്ലീസ്"

"എന്നാ വാ. പിന്നെ ഇവിടെ എത്തിയിട്ട് എന്നെ മിസ്സ് കോൾ അടിച്ചാൽ മതി. വീടിന്റെ പുറക് വശത്ത് കൂടി വന്നാൽ മതി. പുറക് വശത്തുള്ള കുളിമുറിക്ക് നേരെ മേലെയുള്ള റൂമാണ് എന്റേത്. കുളിമുറിയോട് ചേർന്ന് ഒരു തെങ്ങ് നിൽക്കുന്നുണ്ട് അതിലൂടെ കയറി മേലോട്ട് വന്നാ മതി. ഞാനവിടെ ഉണ്ടാവും. ഈശ്വരാ എനിക്ക് പേടിയാവുന്നു അച്ഛനെങ്ങാനും അറിഞ്ഞാൽ നമ്മളെ രണ്ടാളെയും കൊല്ലും. പിന്നെ ഈ വരവിൽ വല്ല ദുരുദ്ദേശവും ഉണ്ടോ ?".

"അങ്ങനെ ഒരു ഉദ്ദേശവും ഇല്ല. അത്രക്ക് ചീപ്പല്ല ഞാൻ. നിന്നെ ഒന്ന് കാണണം സംസാരിക്കണം അത്രമാത്രം"

"എന്നാ പെട്ടന്ന് വാ. വേറെ ആരെങ്കിലും ഉണ്ടോ ?"

"അപ്പുകുട്ടനും ഉണ്ണിയും ഉണ്ട് അവർ പുറത്ത് നിന്നോളും കാവലായിട്ട്".

"ഏട്ടന് തെങ്ങ് കയറാനൊക്കെ അറിയില്ലേ"

"നിനക്കും വേണ്ടി തെങ്ങല്ല എവറസ്റ്റ് വരെ കയറും ഞാൻ പിന്നെയാ. നിന്റെ അച്ഛന്റെ നാല് കൂര തേങ്ങ കായ്ക്കുന്ന തെങ്ങ് ഞങ്ങളിതാ ഒരു ഒന്നര മണിക്കൂർ അതിനുള്ളിൽ ഞങ്ങളവിടെ എത്തും നീ കാത്തിരുന്നോ അന്ത പുരത്തിൽ  നിന്റെ അഖിലേട്ടനായി".

ഞങ്ങൾ മൂന്നാളും ആടി പാടി അവളുടെ  വീടിന്റെ അടുത്തെത്തി. ബൈക്ക് ഞങ്ങൾ ആരും കാണാതെ ഒരു സ്ഥലത്ത് ഒളിപ്പിച്ചു. അവളുടെ വീടിന്റെ മത്തിലെടുത്തു ചാടി. അപ്പോഴാണ് ഉണ്ണിയുടെ  പതിഞ്ഞ സ്വരത്തിലുള്ള ചോദ്യം,?"

"അളിയാ ഇവിടെ പട്ടിയൊന്നും ഇല്ലല്ലോ ?. ഈ കോലത്തിൽ ഇനി അതിന്റെ കടിയും കൂടി കൊള്ളാൻ വയ്യ"

"പട്ടിയൊന്നും ഇല്ലട പുല്ലേ. നിങ്ങൾ ആ കാണുന്ന ചായിപ്പിൽ ഇരുന്നോ ഞാൻ അവളെ കണ്ടിട്ട് പെട്ടന്ന് വരാം"

"പെട്ടന്ന് വരുമല്ലോ അല്ലെ അതോ ഇനി അവളെയും കെട്ടിപിടിച്ചു അവിടെ കിടക്കോ"

"ഇല്ലടാ പുല്ലേ ഏറി കഴിഞ്ഞാൽ ഒരു മണിക്കൂർ അതിനുള്ളിൽ ഞാൻ വരും"

"ആട്ടെ  അവളുടെ അച്ഛന് എന്താ ജോലി?"

"നിനക്കിപ്പോ എന്തിനാ  ഈ പാതി രാത്രിക്ക് അതറിയുന്നത്. പട്ടാളത്തിലായിരുന്നു ഇപ്പൊ റിട്ടേറായി". അത് കേട്ടതും അപ്പുക്കുട്ടൻ നെഞ്ചത്ത് കൈ വെച്ചു കൊണ്ട് പറഞ്ഞു.

"എന്റെ ഭഗവാനെ അവളുടെ അച്ഛന്റെ കൈ കൊണ്ട് വെടി കൊണ്ട് ചാവാനാണോ വിധി. നീ എന്താടാ പുല്ലേ  ഇത് നേരത്തെ പറയാതിരുന്നത് ?"

"നിങ്ങൾ പേടിക്കണ്ട ഞാനില്ലേ കൂടെ അവരൊക്കെ ഇപ്പൊ ഉറങ്ങിക്കാണും ഞാൻ അവളെ കണ്ടിട്ട് വരാം. പിന്നെ എന്തെങ്കിലും പ്രശ്ന മുണ്ടായാൽ സിഗ്നൽ തരണം അല്ലാതെ എന്നെ ഇവിടെ ഇട്ട് ഓടി കളയരുത്" അത് കേട്ടതും ഉണ്ണി പറഞ്ഞു"

"എന്തായാലും വന്നു പോയില്ലേ. അവളുടെ അച്ഛൻ പട്ടാളത്തിലാണെന്ന് അറിഞ്ഞതും കുടിച്ചതെല്ലാം ആവിയായി പോയി. നീ പെട്ടന്ന് പോയിട്ട് വാ കുടിച്ചതിന്റെ കെട്ട് വിടുന്നതിന് മുന്നെ. പിന്നെ ശൂക്ഷിച്ചോണം ഇല്ലങ്കിൽ അയാളുടെ ആദ്യത്തെ വെടി നിന്റെ നെഞ്ചത്താവും തറക്കുന്നത്.

"ചുമ്മാ പേടിപ്പിക്കാതടാ പുല്ലേ. ഞാൻ പോയിട്ട് വരാം"

ഞാൻ അവളുടെ കുളിമുറിയുടെ അടുക്കൽ എത്തി അവൾക്ക് മിസ്സ് കോൾ അടിച്ചു. അവൾ ടെറസ്സിന്റെ വാതിൽ തുറന്നു താഴത്തോട്ട് നോക്കി തെങ്ങിലൂടെ കയറി വരാൻ പറഞ്ഞു. ഞാൻ മൊബൈൽ സൈലന്റാക്കി ട്രൗസറിന്റെ പോക്കറ്റിൽ ഇട്ട് തുണിയൂരി തളപ്പാക്കി തേങ്ങ പറിക്കുന്ന ആളുകൾ കയറുന്ന പോലെ മുകളിലോട്ട് കുതിച്ചു കയറി. മുകളിലെത്താറായതും ഒരു കൈ ടെറസ്സിൽ പിടിക്കാൻ നോക്കിയതും. കാല് സ്ലിപ്പായി മേലോട്ട് വന്നതിനെക്കാളും സ്പീഡിൽ താഴോട്ട് തന്നെ പോയി. നിലത്ത് വന്നടിച്ചു വീഴാതിരിക്കാൻ ഞാൻ തെങ്ങിൽ രണ്ട് കയ്യും നെഞ്ചും കൂട്ടി വരിഞ്ഞു പിടിച്ചു. എന്നാലും ഞാൻ താഴ്ത്തു വീണു. അത് കണ്ട പ്രിയ മുഖം പൊത്തി പേടിച്ചു വിറച്ചു കൊണ്ട് എന്നെ നോക്കി.

ഞാൻ നോക്കുമ്പോൾ എന്റെ നെഞ്ചിലെയും കാലിലെയും പിന്നെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലത്തിലെയും എല്ലാം തൊലിപോയിരുന്നു. ഏറ്റവും കൂടുതൽ മണ്ഡലത്തിലായിരുന്നു പരിക്ക്. വീഴ്ചയിൽ ജന പ്രദിനിധിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നു. ഇനിയിപ്പോ മേലോട്ട് പോയിട്ടും കാര്യം ഒന്നും ഇല്ല. വേണ്ട പെട്ട സാധനം മുട്ട തോട് പൊളിച്ച പോലെ ആയി. ആ വീഴ്ചയിൽ തന്നെ തലയുടെ കെട്ടങ് വിട്ടു. എന്നാലും ഞാൻ തോൽക്കാൻ തയ്യാറല്ലായിരുന്നു. വീഴുന്നടത്തല്ല കാര്യം വീഴ്ചയിൽ നിന്നും എണീക്കുന്നതാണ് കാര്യം എന്ന് മനസ്സിൽ പ്രദിക്ഞയും എടുത്ത് വീണ്ടും ഞാൻ തെങ്ങിൽ വലിഞ്ഞു കയറി ഇപ്രാവശ്യം ലക്ഷ്യ സ്ഥാനം ഞാൻ  കീഴടക്കി. മേലെ എത്തിയതും ഒരു എവറസ്റ്റ് കീഴടക്കിയതിന്റെ ആവേശമായിരുന്നു എനിക്ക്.  എന്നെയും കൊണ്ട് അവൾ പൂച്ചയെ പോലെ പമ്മി പമ്മി അവളുടെ റൂമിലോട്ട് പോയി. അവളുടെ പിന്നാലെ ഞാനും തൊലിയുരിഞ്ഞ മണ്ഡലവും കൊണ്ട് കാല് അകത്തിപിടിച്ചു നടന്നു. ഞങ്ങൾ റൂമിൽ കയറി വാതിലടച്ചു.

"ഏട്ടനോട് ഞാൻ പറഞ്ഞതല്ലേ വരണ്ടാ എന്ന് ഇപ്പൊ എന്തായി വീണ് തൊലിയെല്ലാം പോയപ്പോൾ സമാധാനായല്ലോ. എനിക്ക് വയ്യ . ഈശ്വരാ  ചോരയെല്ലാം പൊടിയുന്നു  ഏട്ടൻ ഇവിടെ ഇരി ഞാൻ പോയി മുറിവിൽ പുരട്ടാൻ വല്ലതും എടുത്തോട് വരാം". അതെല്ലാം പറയുമ്പോഴും അവളുടെ കണ്ണെല്ലാം നിറഞ്ഞിരുന്നു അതിലൂടെ എനിക്ക് മനസ്സിലായി അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ തീവ്രത. എനിക്ക് മുറിവിൽ പുരട്ടാൻ എടുക്കാൻ പോകാൻ നിന്ന അവളെ ഞാൻ വലിച്ച് എന്റെ ദേഹത്തോട്ട് അടുപ്പിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു"

"നീ നിന്റെ ആ സ്നേഹമേറിയ മൃദുലമായ കൈ കൊണ്ട് ഒന്ന് ആ മുറിവിൽ തലോടിയാൽ മതി എന്റെ മുറിവുണങ്ങാൻ. നിന്റെ സ്നേഹത്തിന്റെ സാക്ഷിയായ ഈ കണ്ണീർ തുള്ളികൾ മതി എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും വേദന അകറ്റാൻ. നീ ഇവിടെ ഇരി ഞാൻ നിന്നെ ഒന്ന് കണ്ടോട്ടെ.

"ഏട്ടൻ ഇരി ഞാൻ മരുന്ന് വെച്ചു തരാം. അവൾ മരുന്ന് പുരട്ടുമ്പോൾ ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവൾ എന്റെ കാലിലും നെഞ്ചിലുമെല്ലാം മരുന്ന് പുരട്ടി. മണ്ഡലത്തിൽ ഞാൻ തന്നെ അവളുടെ കയ്യിൽ നിന്നും മരുന്ന് വാങ്ങി പുരട്ടി. വിവാഹത്തിന് മുന്നേ മണ്ഡലം അവളെ കാണിക്കേണ്ടാ എന്ന് വെച്ചു. വെറുതെ എന്തിനാ അവളെ പേടിപ്പിക്കുന്നത്. ഞാൻ അവളുടെ കരഞ്ഞു കലങ്ങിയ കൺ പീലികൾക്ക് മേലെ എന്റെ ആധരങ്ങൾ അമർത്തി പോരാൻ നിന്നതും. അവൾ എന്നോട് ചോദിച്ചു?" "ഇപ്പൊ വേദന ഉണ്ടോ എന്ന്" ഞാൻ ഒരു നിറഞ്ഞ പുഞ്ചിരിയാലെ പറഞ്ഞു.  ഇല്ലാ എന്ന്. പിന്നെ അവൾ ഒന്നും കൂടി പറഞ്ഞു നിറഞ്ഞ കണ്ണാലെ  അതാണ് എന്നെ ഏറെ വിഷമത്തിലാക്കിയത്.

"ഇനി അഖിലേട്ടൻ കുടിക്കരുത് മനസ്സിലായോ. അഖിലേട്ടൻ കുടിച്ചിട്ടുണ്ടന്ന് എനിക്ക് മനസ്സിലായി".

അത് കേട്ടതും വിഷമിച്ച മുഖത്താലെ ഞാൻ പറഞ്ഞു

"ഇല്ല ഞാൻ ഇനി കുടിക്കില്ല എന്റെ മോളാണ് സത്യം" നിന്നെ മറന്ന് ഇനി ഞാൻ ജീവിക്കുകയുമില്ല. ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ് ഈ വാക്ക് ഞാൻ തെറ്റിക്കില്ല എന്റെ അമ്മയാണ് സത്യം പോരെ".

അത് കേട്ടതും അവൾ എനിക്ക് നിറഞ്ഞ ചിരിയും ഒരു മുത്തവും സമ്മാനിച്ചു. .ഞാൻ വന്നപോലെ താഴോട്ട് ഇറങ്ങി അവൾക്ക് ഒരു റ്റാറ്റയും കൊടുത്ത് ചായിപ്പിൽ ഇരിക്കുന്ന മറ്റവാൻമ്മാരുടെ. അടുത്തോട്ട് പോയി. കാലകത്തി പിടിച്ചു വരുന്ന എന്നെ കണ്ടതും ഉണ്ണി ചോദിച്ചു.

"എന്തു പറ്റി അളിയാ അവളുടെ അച്ഛൻ നിന്നെ പഞ്ഞിക്കിട്ടൊ?.

ഞാൻ നടന്ന കാര്യമെല്ലാം പറഞ്ഞു. അത് കേട്ട അപ്പുക്കുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഭഗവതിയുടെ ദർശനം മേടിക്കാൻ കാവടയും തുള്ളി പോയവനാ. ഇപ്പൊ ഇതാ നടയും കീറി പൊളിഞ്ഞു വന്നിരിക്കുന്നു. വാ പോകാം അല്ലങ്കിൽ അവളുടെ അച്ഛന്റെ വെടിയും കൂടി നിന്റെ നെഞ്ചത്ത് വീഴും".

പിറ്റേ ദിവസം ഷർട്ടും പാന്റ്സും ടൈയ്യും കെട്ടി അകത്തി പിടിച്ച കാലുമായി ഞാൻ ഓഫീസിലോട്ടു പോയി. വൈകുന്നേരം ജോലി കഴിഞ്ഞു പോരുന്ന സമയത്താണ് അവളുടെ അച്ഛന്റെ ഫോൺ വന്നത്. അയാൾ ടൗണിൽ ഉണ്ടന്നും അങ്ങോട്ടൊന്നു വരാൻ പറഞ്ഞു. അത് കേട്ടതും എന്റെ മനസ്സിൽ പേടിയുടെ വിറയൽ വന്നു. ഇന്നലെ അവിടെ ചെന്നത് അവളുടെ അച്ഛൻ  കണ്ട് കാണുമോ ഭഗവാനെ. ഇനി അതിനെ പറ്റി സംസാരിക്കാനാണോ അവളുടെ അച്ഛൻ  വിളിച്ചത്. അങ്ങനെ ആണെങ്കിൽ എല്ലാം തീർന്നത് തന്നെ. ഞാൻ പേടിച്ച മനസ്സാലെ ടൗണിൽ എത്തി അവളുടെ അച്ഛന്റെ  അടുത്തേക്ക് ചെന്നു. ഞങ്ങൾ ഒരു കോഫി ഷോപ്പിൽ കയറി ഓരോ കോഫി കഴിച്ചു കൊണ്ടിരിക്കുന്നതിനുള്ളിൽ അവളുടെ അച്ഛൻ പറഞ്ഞു.

"ഇനി നിങ്ങളുടെ വിവാഹം ഇങ്ങനെ നീട്ടി കൊണ്ട് പോകാൻ പറ്റില്ല. ഉടൻ തന്നെ നടത്തണം. ഞാൻ ദിവാകരനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് മോന് സമ്മത കുറവൊന്നും ഇല്ലല്ലോ?"

"എനിക്ക് വിരോധം ഒന്നുമില്ല എനിക്ക് സമ്മതമാണ്. എന്നാലും  എന്താ അച്ഛാ ഇത്ര പെട്ടെന്ന് ഒരു തീരുമാനം അവളുടെ കോഴ്സ് പൂർത്തി ആയതിന് ശേഷം മതിയന്നല്ലേ ആദ്യം പറഞ്ഞത്".

"പറഞ്ഞതൊക്കെ അങ്ങനെ തന്നെയാ. ഇനി അത് ശരിയാവും എന്ന് തോന്നുന്നില്ല. എത്രയും പെട്ടന്ന് നടത്തുന്നതാണ് നല്ലതെന്ന് തോന്നി. എന്നാ ശരി മോൻ പൊക്കോ. ഇത് ചോദിക്കാനാണ് ഞാൻ വിളിച്ചത്. പോകാൻ നിന്ന എന്റെ കയ്യിൽ ഒരു പൊതി തന്നിട്ട് അച്ഛൻ പറഞ്ഞു.

"ഇത് ഞാൻ നിനക്കും വേണ്ടി കൊണ്ട് വന്നതാ ഇന്നാ"

"അയ്യോ അതൊന്നും വേണ്ട അച്ഛാ". ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

"എന്തായാലും ഞാൻ കൊണ്ടു വന്നില്ലേ ഇഷ്ട്ട പെട്ടോന്ന് നോക്ക്"

"ഈ അച്ഛന്റെ ഒരു കാര്യം സ്നേഹിച്ചു കൊല്ലുകയാണ് നിങ്ങളെല്ലാവരും എന്നെ"

ഞാൻ സന്തോഷത്തോടെ അതു വാങ്ങി. ഞാൻ ആ പൊതിയിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു "എന്തായിരിക്കും ഭാവി അമ്മായിഅപ്പൻ മരുമൊന് കൊണ്ട് വന്നത് വല്ല  വില പിടിപ്പുമുള്ള ഗിഫ്റ്റും ആയിരിക്കും എന്തായാലും തുറന്ന് നോക്കാം പൊതി പൊളിച്ചു നോക്കിയതും ഞാൻ ഞെട്ടി. ഇന്നലെ അവളുടെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ ഉടുത്ത തുണിയും പിന്നെ ചെരിപ്പും. ഇപ്പൊ എല്ലാം എനിക്ക് പിടി കിട്ടി വിവാഹം ഇത്ര പെട്ടെന്ന് നടത്തണമെന്ന്‌ പറഞ്ഞത് എന്ത് കൊണ്ടന്നാണെന്നും. ഞാൻ പതിയെ വിളറിയ മുഖത്താലെ അവളുടെ അച്ഛനെ നോക്കി അത് കണ്ട അച്ഛൻ പറഞ്ഞു

"എന്റെ പറമ്പിലെ തെങ്ങിലെ തേങ്ങ പറിക്കാൻ ഞാൻ പുറത്തൂന്ന് ആളെ കൊണ്ട് വന്നോളാം അതിന് എന്റെ ഭാവി മരുമോൻ തെങ്ങിൽ വലിഞ്ഞു കയറേണ്ട മനസ്സിലായോ?"

"അതും പറഞ്ഞു അവളുടെ അച്ഛൻ പോയി. അപ്പോൾ ഞാൻ പൊതിയിലും നോക്കി എന്റെ അച്ഛനെയാണ് ഓർത്തത്‌. ഇയാൾ ഇത് അച്ഛനോട് പറഞ്ഞിട്ടുണ്ടങ്കിൽ  ഇന്ന് അച്ഛൻ എന്നെ ചവിട്ടി തേച്ച് ചുമരിൽ ഒട്ടിക്കും "ശെടാ.. ഇയാൾ എന്നും എനിക്കൊരു പാരയാണല്ലോ" ഇവളെ എന്ന് കാണാൻ നോക്കിയാലും എന്റെ അരക്ക് കീഴ്പോട്ടണല്ലോ പരിക്ക്. ആ വരുന്നടത്ത് വെച്ചു കാണാം" ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് വീട്ടിലോട്ട്‌ പോയി

അവളുടെ അച്ഛന്റെ നല്ല മനസ്സ്‌ കൊണ്ട്
പിന്നെ എല്ലാം പെട്ടന്നായിരുന്നു വിവാഹത്തിനുള്ള. പന്തലൊരുങ്ങി ഞങ്ങളുടെ മനസ്സ് ഒരുങ്ങി  മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷി നിർത്തി  ഞാൻ അവളുടെ കഴുത്തിൽ താലിയും കെട്ടി. വിവാഹം ഒരു ഒഴുക്കിൽ അങ്ങനെ അവസാനിച്ചു. അവസാനം ആദ്യ രാത്രി ആയി . ഞാൻ അവളെയും കാത്തു നേരത്തെ തന്നെ മണിയറയിൽ പോയി ഇരുന്നു. അപ്പോഴാണ് വാതിലിന് പുറത്ത് നിന്നും കുഞ്ഞോൾ പറയുന്നത് കേട്ടു "എന്നാൽ ചേച്ചി ചെല്ലൂ ഏട്ടൻ ഉണ്ട് അകത്ത് എന്ന്". അവൾ റൂമിൽ കയറിയതും ഞാൻ വാതിൽ കുറ്റിയിട്ടു
ഞങ്ങൾ. ഞങ്ങളുടെ ലോകത്തേക്ക് കടന്നു. വികാരമേറിയ ഞങ്ങളുടെ  ശാന്തി മുഹൂത്തം കഴിഞ്ഞു. അവൾ എന്റെ നഗ്‌നമായ നെഞ്ചിലെ രോമങ്ങൾകിടയിലൂടെ വിരലോടിച്ചു എന്നെ പറ്റിച്ചേർന്നു കിടന്നു കൊണ്ട് ചോതിച്ചു

"നമ്മുടെ വിവാഹം ഇത്ര പെട്ടെന്ന് നടക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

"അതങ്ങനെയാണ് മോളെ പലതും വിചാരിക്കാതെയാണ് നടക്കുക. അതിപ്പോ എനിക്ക് മനസ്സിലായി. എല്ലാം നിന്റെ അച്ഛന്റെ നല്ല മനസ്സാണ്". ഞാൻ അവളെ നോക്കി ഒരു ചിരിയാലെ പറഞ്ഞു .

അങ്ങനെ വിവാഹത്തിന് ശേഷമുള്ള  ഒരു ശിവരാത്രി ദിവസം വന്നു. ഞാൻ പതിവ് പോലെ രാവിലെ ബൈക്കിൽ കയറി പോകാൻ നിന്നതും 'അമ്മ പറഞ്ഞു.

"ഇന്ന് കുടിക്കല്ലേടാ മോനെ ഇന്ന് നല്ല ഒരു ദിവസമാണ്.

"ഇല്ലമ്മേ ഞാൻ ഇനി കുടിക്കില്ല. ഞാൻ പുറത്ത് പോയിട്ട് വരാം

"അപ്പുകുട്ടനും ഞാനും ഉണ്ണിയും ഞങ്ങൾ ആദ്യം എന്നും കൂടാറുള്ള കുന്നിൻ ചെരുവിൽ വീണ്ടും ഒന്നു കൂടി കൂടാൻ ഇരുന്നു. അപ്പുക്കുട്ടൻ അരയിൽ നിന്നും കുപ്പിഎടുത്തു പുറത്തു വെച്ചു മദ്യവും വെള്ളവും ഗ്ളാസ്സിൽ ഒഴിച്ചതും എന്റെ ഫോണ് ബെല്ലടിച്ചു. ഞാൻ നോക്കിയപ്പോൾ പ്രിയയാണ് ഞാൻ ഫോണ് അറ്റൻറ്‌ ചെയ്തു.

"അഖിലേട്ടൻ എവിടെയാ"?

"ഞാൻ ഭഗവാൻറെ അടുത്താണ്"

"അഖിലേട്ടൻ അമ്പലത്തിലാണോ?.
എനിക്കറിയാം എന്റെ അഖിലേട്ടൻ ഭയങ്കര ദൈവ ഭക്തനാണെന്ന്. എന്നാ ശരി അഖിലേട്ടൻ അമ്പലത്തിൽ നിന്നും ഇറങ്ങിയത്തിന് ശേഷം വിളിക്കൂ"

അപ്പോഴാണ് ഫോണിലൂടെ പല്ലി ചിലക്കുന്ന പോലെ ഒരു ശബ്ദം കേട്ടത് അത് കേട്ടതും ഞാൻ പ്രിയയോട് ചോദിച്ചു

"എന്താ അവിടെ ഒരു പല്ലി ചിലക്കുന്ന ശബ്ദം"

"അയ്യോ അത് പല്ലി ചിലചതല്ല ഞാൻ അഖിലേട്ടന് ഉമ്മ തന്നതാണ്" 

"അതേ ഞാൻ വിചാരിച്ചു പല്ലി ചിലച്ചതാണെന്ന് എന്നാ ഒന്നുംകൂടി താ"

"എന്നാ ഇന്നാ ഒന്നും കൂടി പിടിച്ചോ, ഉമ്മ....ഇനി ചോദിക്കണ്ട തരില്ല"

"എന്നാ ശരി ഞാൻ പിന്നെ വിളിക്കാം"

ഞങ്ങളുടെ സംസാരം കേട്ട ഉണ്ണി ചോദിച്ചു

"നീ എന്തിനാടാ ആ പാവത്തിനോട് ഭഗവാന്റെ അടുത്താണെന്ന് കള്ളം പറഞ്ഞത്"

"ഞാൻ കള്ളമൊന്നും പറഞ്ഞിട്ടില്ല നോക്ക് ഞാൻ ഭഗവാന്റെ അടുത്ത് തന്നെയാ" ഞാൻ മാത്രമല്ല നിങ്ങളും"

ഞാൻ കുപ്പി എടുത്ത് ഉയർത്തി പിടിച്ചു കാണിച്ചു കൊടുത്തു

കണ്ടില്ലേ കുപ്പിമ്മേൽ എഴുതിയിരിക്കുന്നത്. ഭഗവാൻ ബ്രാണ്ടി എന്ന്😊😊😊😊

അത് കണ്ടതും ഉണ്ണി പറഞ്ഞു

"ശരിയാണല്ലോ ഭഗവാൻ ബ്രാണ്ടി. ഭഗവാന്റെ പേരിലുള്ളതായത് കൊണ്ട് ഇന്ന് രണ്ടണ്ണം കൂടുതൽ അടിക്കണം അവൻ ഒഴിച്ചു എന്റെ നേരെ ഒരു ഗ്ളാസ് നീട്ടി അപ്പൊ ഞാൻ ആ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

"എനിക്ക് വേണ്ട ഞാൻ നിർത്തി. ഇനി ഞാൻ കുടിക്കില്ല. ഞാൻ എന്റെ അമ്മക്ക് വാക്ക് കൊടുത്തു ഇനി കുടിക്കില്ലാ എന്ന്.

അത് കേട്ട അപ്പുക്കുട്ടൻ പറഞ്ഞു?

"ഇത് പോലത്തെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ.. നീ നിർത്തണങ്കിൽ നിർത്തിക്കൊ. പക്ഷെ ഇന്ന് ഇത് കുടിക്ക്
"വേണ്ട അമ്മക്ക് കൊടുത്ത വാക്ക് എനിക്ക് തെറ്റിക്കാൻ തോന്നുന്നില്ല. പോരാത്തതിന് പ്രിയ അറിഞ്ഞാൽ പ്രശ്നമാകും. 

"ഓ അപ്പൊ അതാണ് പ്രശ്നം പ്രിയ. അവളാണ് നിന്നെ കൊണ്ട് ഇമ്മാതിരി തീരുമാനം എല്ലാം എടുപ്പിച്ചത്. അന്നം മുടക്കി എന്ന് കേട്ടിട്ടുണ്ട് ഇവൾ അന്നം മുടക്കിയല്ല വെള്ളം മുടക്കിയാണ്" അപ്പുക്കുട്ടൻ പറഞ്ഞു.

"നിങ്ങളും നിർത്തണം ഇനി നമുക്കിത് വേണ്ടടാ"

അത് കേട്ടതും അവർ രണ്ടാളും പറഞ്ഞു
"അയ്യോ ഞങ്ങൾക്ക് രണ്ടാൾക്കും നിന്നെ പോലെ  ചെറുപ്പത്തിൽ പാവാട പൊക്കി നോക്കാൻ ഒരു പെണ്ണിനെ കിട്ടിയില്ല അങ്ങനെ കിട്ടുന്ന അന്ന്‌ ഞങ്ങൾ കുടി നിർത്തികോളാമേ ഇപ്പൊ അളിയൻ ചെല്ല് പോ.. അളിയൻ പോയി ഒറിജിനൽ ഭഗവാനെയും ഭഗവതിയുടെയും ദർശനം മേടിക്കാൻ നോക്ക് ഞങ്ങൾ ഈ ഭഗവാനെ വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം"

"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ഞാൻ പോണു"

ബൈക്കിൽ ഞാൻ വീട്ടിലോട്ട്‌ പോരുമ്പോൾ എനിക്ക് മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി........

(( മദ്യപാനം ആരോഗ്യത്തിന് ഹാനീകരം ))

_____                                             ( ശുഭം )
ഫൈസൽ കണിയാരി കുറ്റിപ്പുറം

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁