വിടരും മുന്നേ കൊഴിഞ്ഞു വീണ സൗഹൃദം
വിടരും മുന്നെ കൊഴിഞ്ഞു വീണ സൗഹൃദം
****** ******* ************ ****************
❤ഫുൾ പാർട്ട് ❤
"ഇനി നീയെന്റെ പെങ്ങളെ പറ്റി എന്തെങ്കിലും അനാവശ്യം പറഞ്ഞാലുണ്ടല്ലോ,,, .. "..
വളരെ ദേഷ്യത്തോടെയുള്ള അവന്റെ മെസ്സേജിന് റിപ്ലൈ കൊടുക്കാനെന്റെ വിരലുകൾ ചലിച്ചു തുടങ്ങി...
"അതിനു ഞാൻ അനാവശ്യമായിട്ടൊന്നും പറഞ്ഞില്ലല്ലോടാ നവാസേ,,, നിന്നെ പോലെ തന്നെ നിന്റെ പെങ്ങളും എപ്പോഴും വാട്സാപ്പിലും എഫ്ബിയിലും ആണെന്നേ ഞാൻ പറഞ്ഞുള്ളു,,, അത് അനാവശ്യമായിട്ടാണ് നിനക്കു തോന്നുന്നതെങ്കിൽ അതെന്റെ തെറ്റല്ല.. "
"മതി,,, നിർത്തു,,,ഫാത്തി,,, നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ട്,, എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ,, പക്ഷെ എന്റെ പെങ്ങളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ എനിക്കത് സഹിക്കില്ല..,, ഇന്നത്തോടെ നിർത്തി ഞാനും നീയുമായുള്ള എല്ലാ ബന്ധവും.. "...
സങ്കടവും ദേഷ്യവും കൂട്ടി കുഴച്ചു അവൻ എനിക്ക് വീണ്ടും മെസ്സേജ് അയച്ചപ്പോ എന്ത് മറുപടി കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു... കാരണം ഞാനായിട്ട് തുടങ്ങി വെച്ചതാണ് ഈ വഴക്ക്...
ഞങ്ങളുടെ ആ സംഭാഷണം കൊണ്ട് ചെന്നെത്തിച്ചത് നല്ലൊരു സൗഹൃദത്തിന്റെ അടിവേര് പിഴുതെടുക്കാനായിരുന്നു എന്ന സത്യം പിന്നീട് ആണെനിക്ക് ബോധ്യം വന്നത്..
അവിചാരിതമായിട്ടാണ് അവന്റെ പെങ്ങൾ എന്റെ ഇൻബോക്സിൽ വന്ന് പരിചയപ്പെട്ടത്.. നാഴികകക്ക് നാനൂറു വട്ടം അവൻ പറഞ്ഞു കേട്ടിട്ടുണ്ട് അവന്റെ പെങ്ങളുടെ മാഹാത്മ്യം,,, അതിനിടയിലാണ് ഒരു ഫൈക് ഐഡിയിൽ നിന്നും അവൾ എന്നെ തേടി വന്നതും,, ഞാനുമവളും നല്ല വണ്ണം കൂട്ടായതും... അവളെ കുറിച്ചവനോട് സംസാരിച്ചതും....
ഇനി കഥയിലേക്ക് വരാം,,, ഞാനാരെണെന്നും അവനാരാണെന്നും അറിയാൻ ,,, ഞങ്ങൾക്കിടയിൽ നടന്ന ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ നിങ്ങൾക് മുന്നിലേക്ക്.....
**********************************
വിരഹ നോവേറ്റ് തളർന്ന എനിക്ക് പല പകലുകളും വിരസമായിരുന്നു... രാവുകൾ ഉറക്കമില്ലായ്മയും സമ്മാനിച്ചത് എന്റെ നല്ല പാതിയുടെ അഭാവം ഒന്ന് കൊണ്ട് മാത്രമാണ്... എങ്കിലും കൂട്ടായി എന്റെ പൊന്ന് മോൾ അരികിൽ ഉണ്ടല്ലോ എന്നുള്ളതായിരുന്നു ഒരല്പം ആശ്വാസം...
വിരസതയിൽ നിന്നൊരു മോചനം നേടാൻ,, ഞാൻ തിരഞ്ഞെടുത്ത വഴിയായിരുന്നു,, മുഖപുസ്തകത്തോടുള്ള എന്റെ കൂട്ട്,,, അറിയുന്നവരോട് മാത്രം ബന്ധം പുലർത്തിയിരുന്ന ഞാൻ പിന്നീടെപ്പോഴോ മറ്റുള്ളവരുടെ ഫോട്ടോയ്ക്കും സ്റ്റാറ്റസിനുമൊക്കെ കമ്മന്റ് ഇടാൻ തുടങ്ങി... ഒരു കമ്മന്റ് ബോക്സിൽ വെച്ചായിരുന്നു ഞാനവനെ പരിചയപ്പെടുന്നത്... അതും വഴക്കിലായിരുന്നു...
എന്റെയാ സൗഹൃദം തുടങ്ങിയതും വഴക്കിൽ നിന്ന്,, ഒടുവിൽ പരിസമാപ്തി കുറിച്ചതും മറ്റൊരു വഴക്കിൽ നിന്ന്...
കമ്മന്റ് ബോക്സിൽ തുടങ്ങിയ വഴക്ക് പിന്നെ ഇൻബോക്സിൽ വെച്ചുള്ള പരിചയപെടലിൽ അവസാനിച്ചു... രണ്ടു പേരുടെയും നാടുകൾ തമ്മിൽ അധികം ദൂരമൊന്നുമില്ല എന്നത് ആ ചാറ്റിലൂടെ ഞാൻ മനസ്സിലാക്കി...
ദിനങ്ങൾ പിന്നിടുന്തോറും ഞങ്ങൾ തമ്മിൽ അടുത്ത് കൊണ്ടിരുന്നു... അവനാരാണെന്നും എന്താണെന്നുമൊക്കെ അതിനോടകം തന്നെ ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു...
നവാസ്,, അതായിരുന്നു അവന്റെ പേര്... ഇപ്പോ നാട്ടിലില്ല... ഉപ്പ അങ് മണലാരണ്യത്തിൽ പടുത്തുയർത്തിയ ബിസിനസ്സ് സംരംഭത്തിന്റെ ചുക്കാൻ പിടിച്ചവിടെ കഴിയുകയാണ്... മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ഉപ്പയും ഉമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം...
ഒഴിവു സമയങ്ങളിലൊക്കെ ഞങ്ങൾ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തിരുന്നു... ഒരുപാട് അടുത്ത് പോയത് കൊണ്ടാകണം അകതാരിലെവിടെയോ അവനോടുള്ള സ്നേഹം ഇരട്ടിച്ചു.. അതിനിടയിലാണ് അവൻ എന്റെ ഫോട്ടോ ചോദിക്കുന്നത്... കൊടുക്കില്ലെന്ന് വാശിയിൽ ഞാൻ ഉറച്ചു നിന്നു...
"ഇത്രയും അ ടുത്തിട്ട് നിനക്കെന്നെ വിശ്വാസമില്ലെങ്കിൽ നമുക്ക് ഇതിവിടെ വെച് നിർത്താം... നിന്നെയൊന്നു കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഫോട്ടോ ചോദിച്ചത്... കണ്ടയുടൻ ഡിലീറ്റ് ആക്കുകയും ചെയ്യും.. "
അവനെന്തൊക്കെ പറഞ്ഞിട്ടും ഞാൻ ഫോട്ടോ അയച്ചു കൊടുത്തില്ല... ഒടുവിൽ അവൻ ആ സൗഹൃദം അവിടെ വെച്ചാവസാനിപ്പിച്ചു...
ഒരു മാസത്തോളം ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല... അവനായിട്ട് നിർത്തിയിട്ട് പോയതല്ലേ,,അപ്പൊ അവനായിട്ട് എന്നെ തിരിച്ചു വിളിക്കട്ടെ എന്ന വാശിയിൽ ഞാൻ നിന്നു.. വാശി പിടിച്ചിരുന്നെങ്കിലും എനിക്കെന്തോ വലിയ മിസ്സിംങ് ആയിരുന്നു അവന്റെ ആ അകലം.....
അംങ്ങനെയിരിക്കെയാണ് അവൻ എനിക്ക് മെസ്സേജ് അയക്കുന്നത്...
"എന്താടി,,, നിന്റെ മനസ്സ് കരിങ്കല്ലാണോ ?? ഇത്രയും ദിവസമായിട്ടും നിനക്കൊന്നു മെസ്സേജ് അയക്കാൻ പറ്റിയില്ലല്ലോ,,, കണ്ണിൽ ചോരയില്ലാത്തവൾ... നിന്നെ ഞാൻ എന്ത് മാത്രം സ്നേഹിച്ചിരുന്നൂന്ന് അറിയുമോ നിനക്കു ?? അതെങ്ങനെ സ്നേഹിക്കുന്നവരുടെ മനസ്സ് മനസ്സിലാക്കാനൊന്നും നിനക്കു പറ്റില്ലല്ലോ ".. അങ്ങനെ തുടങ്ങി അവൻ ഓരോന്നും എനിക്കയച്ചു തന്നു...
അവനോടുള്ള ഇഷ്ടം കൊണ്ടാകണം അവൻ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു കൊടുത്തു... കൊഴിഞ്ഞു വീണ സൗഹൃദം വീണ്ടും പുനരാരംഭിച്ചു... കണ്ടയുടൻ ഡിലീറ്റ് ആക്കുമെന്ന് ഉറപ്പിൽ ഞാൻ എന്റെയും മോളുടെയും ഫോട്ടോ അയച്ചു കൊടുത്തു
എന്നെ കണ്ടയുടൻ അവൻ പറഞ്ഞിരുന്നു
"നിന്റെ മുഖച്ഛായ ഉള്ളൊരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു "..
പിന്നെ അവൻ ആ ഫ്രണ്ടിനെ കുറിച്ചൊരുപാട് പറഞ്ഞു... അവളെ കുറിച് മാത്രമല്ല,, അവന്റെ കുടുംബം,,, പ്രണയം,,, സൗഹൃദം,,, അങ്ങനെയെല്ലാം...
അതിനിടയിലാണ് അവൻ എന്റെ ബർത്ഡേയ് വിഷ് ചെയ്യണമെന്ന് പറഞ് ഫോൺ നമ്പർ ചോദിച്ചു...
ആദ്യമൊക്കെ കൊടുക്കാൻ മടി കാണിച്ചെങ്കിലും പിന്നീടൊരിക്കലും വലിക്കില്ലെന്ന വാക്കുറപ്പിന്മേൽ ഞാൻ അതും അവനു നൽകി... അന്നാണ് ഞാൻ ആദ്യമായി അവനോട് സംസാരിക്കുന്നത്... അതുവരെയും വെറും ചാറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു... ഇനിയെന്നെ വിളിക്കരുതെന്ന് താക്കീതും കൊടുത്താണ് അന്ന് ഫോൺ വെച്ചത്...
"ഐശ്വര്യ റായിക്ക് വിളിക്കില്ലെന്നും " പറഞ്ഞു അവൻ ഒന്ന് കളിയാക്കി അന്ന്.... പക്ഷെ പിന്നീട് പലവട്ടം അവൻ എന്നെ വിളിച്ചു... ആദ്യമാദ്യം എടുക്കാതിരുന്ന ഞാൻ പിന്നീടെപ്പോഴോ ആ വിളികൾക്ക് ഉത്തരം നൽകാൻ തുടങ്ങി...
തിരിച്ചറിവിന്റെ പ്രായം മുതൽ ഇന്നവരെയുള്ള അവന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യവും,,, അതെത്ര നല്ലതായാലും മോശമായാലും അവൻ ഞാനുമായി പങ്കു വെച്ചിരുന്നു.. പക്ഷെ ഞാനോ,,, അവനോട് എന്നെ കുറിച് ഒന്നും പറഞ്ഞിരുന്നില്ല... അതിനെ പറ്റി അവൻ പരിഭവിച്ചപ്പോൾ ഞാനും അവനോട് എല്ലാം തുറന്നു പറഞ്ഞു..
"ഞാൻ സ്നേഹിക്കുന്നതിന്റെ പകുതി പോലും നിനക്കെന്നോട് ഇല്ലേ ഫാത്തി ??? ഞാൻ എന്റെ ജീവിതം മുഴുവൻ നിനക്ക് മുന്നിൽ വരച്ചു കാട്ടിയില്ലേടാ,,, എന്നിട്ടും നീയെന്തിനാ പലതും എന്നിൽ നിന്ന് മറച്ചു വെക്കുന്നത് ??"
"ഞാനൊന്നും മറച്ചു വെച്ചില്ലടാ,,, എല്ലാം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ... നിനക്കു തോന്നുന്നതാ,,, "..
"ഉറപ്പാണോ ??"
"ആഹ്,, ഉറപ്പാണ്,, ഞാനെല്ലാം നിന്നോട് പറഞ്ഞിട്ടുണ്ട് "...
"അങ്ങനെയെങ്കിൽ നിന്റെ എഫ്‌ബി പാസ്സ്‌വേഡ് എനിക്ക് താ... ഞാൻ നോക്കട്ടെ നിനക്കു ആരൊക്കെ ഫ്രെണ്ട്സ് ആയിട്ടുണ്ടെന്ന്.. "
പടച്ചോനെ പെട്ടല്ലോ.... ഈ പഹയന് വേറൊന്നും ചോദിക്കാൻ കിട്ടീല്ലേ???
"പാസ്സ്‌വേഡ് ഒന്നും തരാൻ പറ്റൂല,, നീ വേണെങ്കിൽ എന്നെ വിശ്വസിച്ചാ മതി.. ".. കുറച്ചു ദേഷ്യത്തോടെ തന്നെ ഞാനവനോട് പറഞ്ഞു...
"അപ്പോ അതിലെന്തോ രഹസ്യമുണ്ടല്ലോ,, അത് കൊണ്ടല്ലേ നീ താരത്തെ ???നോക്ക് ഫാത്തി,,, ഞാൻ വേണേൽ നിനക്കു എന്റെ പാസ്സ്‌വേഡ് തരാം... അതിലാരൊക്കെ ഉണ്ട്,, ആരോടൊക്കെ ഞാൻ കോൺടാക്ട് ഉണ്ട് എന്നൊക്കെ നിനക്കു നോക്കാം... എനിക്കൊരു പ്രോബ്ലവും ഇല്ല... അല്ലെങ്കിലും എന്റെ ലൈഫിലെ എല്ലാ കാര്യവും ഇപ്പോ നിനക്കറിയാം... പക്ഷെ നീ പലതും ഇപ്പോഴും എന്നിൽ നിന്ന് മറക്കുന്നുണ്ട്.. എന്നിട്ട് നീ ചുമ്മാ പറയുകയാ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നൊക്കെ.. ".. അങ്ങനെ പലതും അവൻ പറഞ്ഞു കൊണ്ടിരുന്നു..
"ഡാ സത്യായിട്ടും ഒരു രഹസ്യവും അതിലില്ല,, എന്നാലും ഞാൻ പാസ്സ്‌വേഡ് തരില്ല.. അത് ശരിയാവില്ല.. "
പാസ്സ്‌വേഡ് കൊടുക്കാത്തപ്പോ ഇങ്ങള് കരുതും അതിലെന്തോ നിഗൂഢ രഹസ്യമുണ്ടെന്നല്ലേ,, എന്നാ ഒന്നുല്ല ട്ടോ... എന്തോ പാസ്സ്‌വേഡ് കൊടുക്കാൻ മനസ്സനുവദിക്കുന്നില്ല..
രാത്രി 11 മണിക്ക് തുടങ്ങിയ ഫോൺ സംഭാഷണമാണ്,,, ഒരു പാസ്സ്‌വേഡിന്റെ പേരും പറഞ് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാത്തത്... ഒടുവിൽ എനിക്ക് ദേഷ്യം വന്നപ്പോ ഞാൻ പാസ്സ്‌വേഡും കൊടുത്തു..
"******** കൊണ്ട് പുഴുങ്ങി തിന്നെടോ,,, എന്നിട്ട് അതിൽ വലിയ എന്തേലും രഹസ്യമുണ്ടെങ്കിൽ അതിന്റെ പിന്നാലെ പോയി അന്വേഷിക്ക്... "..
"താങ്ക്സ് ഫാത്തി,,, അല്ലേലും എനിക്കറിയാം നീ തരുമെന്ന്..ദേഷ്യം പിടിക്കല്ലെടി പാത്തൂ... ".. അതും പറഞ് അവൻ ഫോൺ വെച്ചു...
സമയം നോക്കുമ്പോൾ പുലർച്ചെ 3 മണി... ഇനി ഞാനുറങ്ങീട്ട് എന്ത് കാര്യം.. എഴുന്നേൽക്കാനായല്ലോ... ആ തെണ്ടി പോയി എഫ്‌ബി നോക്കുന്നുണ്ടാകും... അവനെപ്പോ വേണേലും കിടന്നുറങ്ങാലോ... നല്ല നാലഞ്ചു തെറിയും അവനെ പറഞ് ഞാനും കിടന്നു...
*********************************
ഉറക്കമുണർന്ന ഉടൻ അവന്റെ മെസ്സേജ് ഞാൻ കണ്ടു...
"ഞാനിന്നലെ ഒരു പോള കണ്ണടച്ചില്ലടാ... എന്താന്നറീല്ല ഇപ്പോ നിന്നോട് എനിക്ക് സ്നേഹം കൂടിയിട്ടേ ഉള്ളൂ... നീ പറഞ്ഞത് പോലെ എന്നിൽ നിന്ന് നീയും ഒന്നും മറച്ചു വെച്ചില്ലല്ലോ... അത് മതി... "...
തിരിച്ചൊരു മറുപടി കൊടുക്കാതെ ഞാൻ എഫ്‌ബി ഓണാക്കി നോക്കി... അതിൽ പാതിരാത്രിയിൽ ഞമ്മളെ ഇൻബോക്സിൽ വന്ന രണ്ട് മൂന്ന് കോഴികളെ അവൻ നല്ലോണം പൊരിച്ചെടുത്തിട്ടുണ്ട്... അത് കണ്ടപ്പോ മനസ്സിനൊരു റിലാക്‌സേഷൻ ഒക്കെ വന്നു... അങ്ങനെയൊരു ഉപകാരം അവൻ ചെയ്തല്ലോ എന്നോർത്തു...
കാണാൻ അവനൽപ്പം മൊഞ്ചു കൂടുതലായത് കൊണ്ടാകണം ഒരുപാട് പെൺകുട്ടികൾ അവനെ അങ്ങോട്ട് പോയി പ്രപ്പോസ് ചെയ്തത്... അതിന്റെയൊക്കെ സ്ക്രീൻഷോട് എടുത്തു അവൻ എനിക്ക് അയച്ചു തന്നിരുന്നു... അവൻ എന്നിൽ നിന്നും ഒന്നും മറച്ചു വെക്കുന്നില്ല എന്നുള്ളതിന്റെ ആക്കം കൂട്ടാൻ വേണ്ടിയാണു ഇതൊക്കെ എനിക്ക് അയച്ചു തന്നിരുന്നത്...
പിന്നീടെപ്പോഴാണ് ആ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതെന്ന് അറിയില്ലെനിക്ക്.....
"ഫാത്തി,,,, ഐ മിസ്സ് യു,,, ".. പ്രണയത്തിന്റെ രുചി മണത്തറിഞ്ഞ ആദ്യ നാളുകളിൽ അവൻ പറഞ്ഞ വാക്കാണിത്... പിന്നീട് വന്ന വാക്കുകളും സ്മൈലികളും പ്രണയത്തിന്റേത് മാത്രമായി മാറാൻ തുടങ്ങി..
"ഐ ലവ് യു,,,,,, റിയലി ഐ ലവ് യു,,, "..
അവനയച്ച മെസ്സേജിന് ഞാൻ പരിഹാസത്തോടെയാണ് മറുപടി കൊടുത്തത്...
"നിനക്കെന്താടാ വട്ടുണ്ടോ ?? മറ്റൊരുത്തന്റെ ഭാര്യയായ എന്നെ പ്രേമിക്കാൻ,,,, ഒരിക്കൽ പോലും നേരിൽ കാണാത്ത എന്നോട് നിനക്കു എങ്ങനെ പ്രണയം തോന്നി ?? ആദ്യം നീ നേരിൽ കാണു,,, അപ്പോ നമുക്ക് നോക്കാല്ലോ നീ ഈ പറഞ്ഞ പ്രണയം എന്നോട് ഉണ്ടോന്ന് ??"
"മനസ്സിൽ തോന്നിയ പ്രണയം എങ്ങനെയാടി ഒരു കാണൽ കൊണ്ട് ഇല്ലാതാകുന്നത്... എനിക്കറിയാം നീ മറ്റൊരാളുടെ ഭാര്യയാണെന്ന്,,, പക്ഷെ എന്റെ മനസ്സിന് അത് പറഞ്ഞാൽ മനസ്സിലാകുന്നില്ലടാ... ഐ വാണ്ട് യു.... പറ ഫാത്തി നിനക്കെന്നോട് ഒട്ടും സ്നേഹമില്ലേ ??".
"സ്നേഹമൊക്കെയുണ്ട്... പക്ഷെ നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്നേഹം എനിക്ക് തരാൻ പറ്റില്ല... അങ്ങനെയൊരു പ്രണയം നീ എന്നിൽ നിന്ന് പ്രതീക്ഷിക്കുകയും വേണ്ട... "
"സത്യം പറയെടി,, നിനക്കെന്ത് സ്പെഷ്യലിറ്റിയാട ഉള്ളത്... ഞാൻ ഇത്ര മാത്രം നിന്നിൽ അഡിക്റ്റ് ആവാൻ വേണ്ടി.... എനിക്ക് തന്നെ അറിയില്ലെടാ ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്... ഇത്രയും ആത്മാർത്ഥമായ സ്നേഹം നീ കണ്ടില്ലെന്ന് നടിക്കരുത്... എനിക്കിഷ്ടമാണ് പെണ്ണെ നിന്നെ ഒരുപാട്.... "
"അപ്പോ എന്റെ സ്‌പെഷ്യലിറ്റി കൊണ്ടാണല്ലേ നിനക്കു അനുരാഗം തോന്നിയത് ???അതിന്റെ കുറ്റവും കൂടി ഇനി എന്റെ തലയിൽ കെട്ടി വെക്ക്... ഞാനെപ്പോഴെങ്കിലും നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ ?? ഒരു നല്ല സൗഹൃദത്തിനപ്പുറം ഞാൻ ഒന്നും നിന്നിൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ല... നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടല്ലോ,, അവരിലാരെങ്കിലും ഒരാൾ മതിയല്ലോ നിനക്കു ?? പിന്നെന്തിനാ നീ എന്റെ സൗഹൃദം നശിപ്പിച്ചിട്ട് ഇങ്ങനെയൊക്കെ പറയുന്നത്... "
എന്തിനായിരുന്നു പ്രണയമേ നീ ഞങ്ങളുടെ സൗഹൃദത്തിനിടയിലേക്ക് ഒരു വില്ലനായി കടന്നു വന്നത്... ഞാൻ സങ്കടപ്പെട്ടിരുന്ന പല നിമിഷങ്ങളെയും അവന്റെ സ്വാന്തന വാക്കുകൾ കൊണ്ട് സന്തോഷത്തിലേക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട്... ഒടുവിൽ അതെ അവനിൽ നിന്ന് തന്നെ ഇത്രയധികം വേദന നല്കുന്നതെന്തിനാ എനിക്ക് ??
"ഞാൻ ആരെ സ്നേഹിക്കണം എന്നെനിക്കറിയാം... അത് നീ പറയേണ്ട കാര്യമില്ല... എന്റെ സ്നേഹം നിനക്ക് കണ്ടില്ലെന്ന് വെക്കാൻ നിനക്കു എങ്ങനെ പറ്റുന്നു ??? അത്രയ്ക്ക് കരിങ്കല്ലണോടാ നിന്റെ മനസ്സ്... ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ മറ്റൊരാളും നിന്നെ സ്നേഹിച്ചിട്ടുണ്ടാവില്ല... പറയെടി,,, നിനക്കെന്നോട് സ്നേഹമില്ലേ,,, പ്രണയമില്ലേ ??"
"കല്യാണം കഴിഞ്ഞു ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യ നിനക്കുണ്ടെന്ന് വിചാരിക്ക്,,, അതിനിടയിൽ ഞാൻ വന്ന നിന്നോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ നിനക്കു അംഗീകരിക്കാൻ പറ്റുമോ ഈ പ്രണയം ?? എന്റെ അവസ്ഥ നിനക്കാണെങ്കിൽ നീ എന്ത് ചെയ്യും ??"
"എന്റെ ചോദ്യത്തിന് ഒരു മറുപടി,,, അതാണെനിക്കാവിശ്യം,,, അല്ലാതെ മറുചോദ്യം കൊണ്ട് നിന്റെ ഉത്തരത്തെ മൂടി വെക്കാൻ നോക്കണ്ട... നീയുമായിട്ടുള്ള ഫ്രണ്ട്ഷിപ്പിൽ എനിക്ക് താല്പര്യമില്ല... നിന്റെ പ്രണയം,,, അത് നൽകാൻ പറ്റുമോ ഇല്ലയോ "
"പറ്റില്ല,,, എനിക്ക് പറ്റില്ല... "..
മറുത്തൊന്നും പറയാൻ നിൽക്കാതെ അവൻ അന്ന് ആ കോൾ കട്ടാക്കി...
എന്റെ കുടുംബ ജീവിതം തകരാതിരിക്കാനും,, അവന്റെ നല്ല ഭാവിയെ കുറിച്ചൊരുപാട് പ്രതീക്ഷകൾ ഉണ്ടായതിനാലും,, എനിക്കാനൊരു തീരുമാനം എടുത്തേ പറ്റു... പല വിധത്തിലുള്ള മെസ്സേജുകൾ ഞാനവന് അയച്ചു കൊടുത്തു... പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ വേണ്ടി... ഒന്നിനും അവൻ മറുപടി തന്നില്ല... അതിലെന്തോ നേരിയൊരു ഭയപ്പാട് എന്നിലുണ്ടായി... ഇനി വല്ല കടുംകൈയും ??? ഹേയ്... ഇല്ല... അങ്ങനെയൊന്നും വരില്ലായിരിക്കും...
അന്ന് രാത്രി അവൻ വീണ്ടും കോൾ ചെയ്തു.. എടുക്കാൻ എനിക്ക് തോന്നിയില്ല... ഉടൻ അവൻ വാട്സാപ്പിലെക്ക് ഒരു മെസ്സേജ് വിട്ടു... കൂടെ ഒരു ഫോട്ടോയും...
ആ മെസ്സേജ് കണ്ട ഞാൻ ഞെട്ടി പോയി...
വിടരും മുന്നേ കൊഴിഞ്ഞു വീണ സൗഹൃദം
******* ******** ********* ******** ********
Part 2
**********
അവനെനിക്ക് അയച്ചു തന്ന ഫോട്ടോ കണ്ട് ഞാനൊന്നു ഞെട്ടി...
അവന്റെ ഒരു കൈത്തണ്ടയും,, മറു കയ്യിൽ ഒരു ബ്ലേഡും... പടച്ചോനെ എന്താ ഇത്..
ഇങ്ങള് കരുതിക്കാണും അവൻ ഞരമ്പ് മുറിക്കാനുള്ള തയ്യാറെടുപ്പാണെന്നല്ലേ,,, എന്നാ അങ്ങനെയല്ല ട്ടോ... അങ്ങനെയങ് നമ്മുടെ കഥാ നായകനെ ചീപ്പ് ആക്കാൻ പറ്റുമോ ???
അവൻ എന്നോട് പറഞ്ഞു...
"എനിക്ക് നിന്നെ മറക്കണം എന്ന് ഒരാഗ്രഹവുമില്ല,,, അത് കൊണ്ടാണ് ഞാൻ ഈ പണിക്കൊരുങ്ങുന്നത്... നിന്റെ പേരിന്റെ ആദ്യാക്ഷരം F,,, അതിനി എന്റെ കയ്യിൽ എന്നും മായാതെ ഉണ്ടാകും... മരണം വരെ... കയ്യിലെ തൊലി ആ ബ്ലേഡ് കൊണ്ട് ചിരണ്ടി കളഞ് അവിടെ സീൽ വെക്കാനാ പോകുന്നെ... "
എന്തിനാ ആദ്യാക്ഷരം മാത്രമാക്കുന്നെ,, ഞമ്മളെ പേരന്നെ അങ്ങ് എഴുതിക്കൂടെ,, എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു... പിന്നെ ഞാൻ പാവമായൊണ്ട് ഒന്നും ചോദിച്ചില്ല...
"തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാകില്ലേ,,, നീ എന്റെ പേരിന്റെ അക്ഷരമൊന്നും ഇപ്പോ എഴുതണ്ട... ഭാവിയിൽ നിനക്കത് ദോഷം ചെയ്യും... വെറുതെ എന്തിനാടാ വേണ്ടാത്ത പണിക്ക് നിൽക്കുന്നത് ??? സ്വന്തം ശരീരം വേദനിപ്പിച്ചിട്ട് നിനക്കെന്താ കിട്ടാൻ പോകുന്നത് ??
"ഹും,,, ശരീരത്തിന്റെ വേദന എനിക്കൊരു പ്രശ്നമല്ലടാ,,, കാരണം അതിനേക്കാൾ വേദന ഇപ്പോ മനസ്സിനുണ്ട്... ആ സ്ഥിതിക്ക് ഇതൊന്നും ഒരു വേദനയേ അല്ല... ok.. നീ പോയി കിടന്നോ,,, എന്നെ കരയിച്ചിട്ട് നീ സുഖമായിട്ട് ജീവിക്ക്,,, നാളെ നേരം പുലർന്നാൽ കാണിച്ചു തരാം ഞാൻ,, എന്റെ കൈത്തണ്ടയിൽ തെളിഞ്ഞു നിൽക്കുന്ന നിന്നെ.. "..
സങ്കടത്തോടെയായിരുന്ന അവനത് പറഞ്ഞത്... അത് കൊണ്ടാകണം ഞാൻ ഫോൺ വെക്കാതെ പിടിച്ചു നിന്നത്... എന്താ ഇനി ഞാൻ അവനോട് പറയേണ്ടത്... അറിയില്ലെനിക്ക്...
"നിനക്കെന്നോട് ഒരു തരി സ്നേഹമുണ്ടെങ്കിൽ നീ അത് ചെയ്യാൻ പാടില്ല... എനിക്കിഷ്ടമല്ല എന്റെ പേര് വെച് ആരും കളിക്കുന്നത്... നാളെ നിന്റെ വിവാഹമൊക്കെ കഴിഞ്ഞാൽ ഭാവിയിൽ ഇതിന്റെ പേരിൽ ഒരു ഇഷ്യൂ ഉണ്ടായി ജീവിതം തകർക്കരുത്... പടച്ചോനാണേ സത്യം നീ എങ്ങാനും നിന്റെ കയ്യിൽ എന്റെ അക്ഷരം എഴുതീന്നറിഞ്ഞാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല... "
ഞമ്മളെ ആ ഡയലോഗ് ഏറ്റു... അവനത് അനുസരിച്ചു... പക്ഷെ പിന്നീട് അവൻ ഓരോ നിമിഷവും എന്നോടുള്ള സ്നേഹത്തിന്റെ ആഴം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു... കേൾക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ പെട്ടെന്ന് ഫോൺ വെച്ചു...
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ഞാൻ കോൾ എടുക്കാറില്ലായിരുന്നു... അതിനിടയിലാണ് അവന്റെ പെങ്ങൾ എന്റെ ഫ്രണ്ട് ആകുന്നത്.. അവളൊരു ഫേക്ക് ഐഡിയിൽ നിന്നാണ് പരിചയപ്പെട്ടത്... അവളുടെ പേരും എന്റെ മോളുടെ പേരും ഒന്നായിരുന്നു... അത് കൊണ്ടാകണം അവൻ വിളിക്കുമ്പോഴൊക്കെ എന്റെ മോളെ അന്വേഷിക്കാറുണ്ട്..
യാദൃശ്ചികമായിട്ടുള്ള പരിചയപെടലായിരുന്നു ഞാനും അവളും... നല്ലോണം അടുത്തപ്പോൾ അവൾ എന്നോട് ഫാമിലിയെ കുറിച്ചൊക്കെ പറഞ്ഞു... അതിൽ ഒരു സഹോദരന്റെ പേര് നവാസ് എന്ന് കൂടി കേട്ടതോടെ ഞാൻ നിന്റെ നടേതാണെന്ന് ചോദിച്ചപ്പോ അവൾ എനിക്ക് നൽകിയ മറുപടി എന്നെ വല്ലാതെ അത്ഭുദപ്പെടുത്തി...
ഇടയ്ക്കെപ്പോഴോ അവനെനിക്ക് ഒരു ഫാമിലി ഫോട്ടോ അയച്ചു തന്നിരുന്നു.. ഞാൻ പെങ്ങളുടെ ഫോട്ടോ ചോദിച്ചപ്പോ അയച്ചു തന്നതായിരുന്നു... അതിൽ കണ്ടു ഞാൻ ഓളൊരു മൊഞ്ചത്തി കുട്ടിയായിട്ട്... പ്ലസ് ടു വിനാണ് അവൾ പഠിച്ചോണ്ടിരിക്കുന്നത്...
അവളുടെ സ്കൂൾ വിശേഷങ്ങളൊക്കെ എന്നോട് വന്ന് പറയാറുണ്ട്... പ്രണയമില്ലന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി... ഇത്രയും മൊഞ്ചത്തിയായിട്ട് പ്രണയമില്ലാതിരിക്കൂലല്ലോ,,, ആങ്ങളമാർ അറിഞ്ഞാൽ കുഴപ്പാവൂലെ,,, അത് കൊണ്ട് ഞാൻ അതിനൊന്നും നിൽക്കാറില്ല,, ഈ എഫ്‌ബി ഉപയോഗിക്കുന്നത് തന്നെ വീട്ടിൽ അറിയാതെയാ,, എന്നവൾ പറഞ്ഞു...
അപ്പോ അവനറിയാതെയാണ് അവൾ എഫ്‌ബി യൂസ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായി... ഒരുപാട് തവണ അവൻ പെങ്ങളെ കുറിച്ചെന്നോട് പറഞ്ഞിട്ടുണ്ട്... എന്തായാലും പെങ്ങളൂട്ടി ആള് സൂപ്പറാണെന്ന് എനിക്ക് തോന്നി..
ഞങ്ങൾ തമ്മിലുള്ള സൗഹൃദം പാതി വഴിയിൽ തകർന്നിരിക്കുമ്പോഴാണ് പെങ്ങളുടെ മാസ്സ് എൻട്രി...
അവൾ എഫ്‌ബി ഉപയോഗിക്കുന്നുണ്ട് എന്നവനോട് ഞാൻ പറഞ്ഞപ്പോൾ കിട്ടിയ മറുപടിയാണ് കഥയിലാദ്യം പറഞ്ഞത്...
**********************************
"നിന്റെ പെങ്ങള് എഫ്‌ബി ഉപയോഗിക്കുന്നത് അനാവശ്യമായിട്ട് എനിക്ക് തോന്നിയില്ല... ഇനി നിനക്കെങ്ങനെ തോന്നിയെങ്കിൽ അതെന്റെ തെറ്റല്ല.. "..
ഞാൻ ആ പറഞ്ഞത് അവനെവിടെയും പിടിച്ചില്ലെന്ന് തോന്നിയത് അവന്റെ അടുത്ത കമ്മന്റിൽ ആയിരുന്നു... വളരെ ദേഷ്യത്തോടെയായിരുന്നു പിന്നീട് അവൻ ഓരോ വാക്കും പറഞ്ഞിരുന്നത്...
"നീയോ മോശമായി,, എന്തിനടി മറ്റുള്ളവരെ കൂടി മോശമാക്കുന്നെ ??"...
ആ ചോദ്യം,,,, ആ വാക്ക്..... എന്നെ വല്ലാതെ വേദനിപ്പിച്ചു... കാരണം,, ഇന്നീ ഭൂമിയിൽ മറ്റാരേക്കാളും എന്നെ അറിയുന്നത് അവനാണ്,, ആ ആളിൽ നിന്ന് തന്നെ എന്നെ കുറിച്ചൊരു മോശം വാക്ക് കേട്ടപ്പോൾ എന്തിനെന്നറിയാതെ എന്റെ മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു...
പക്ഷെ,,, അപ്പൊ തൊട്ട് ഞാൻ ചിന്തിക്കുകയായിരുന്നു,, അവൻ പറഞ്ഞ ആ വാക്കിനെ കുറിച്,,, അതിലൊളിഞ്ഞിരിക്കുന്ന അർത്ഥ തലങ്ങളെ കുറിച്ച്...
ശരിയാണ് അവൻ പറഞ്ഞത്,,, ഞാൻ മോശമാണ്,,, ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ് ഉണ്ടായിട്ടും,,, അസമയങ്ങളിലൊക്കെ ഫോണിലൂടെ ഒരു അന്യ പുരുഷനോട് സംസാരിച്ചത് ഞാൻ മോശമായത് കൊണ്ടല്ലേ,,, സുഹൃത്താണെന്ന് പറഞ് അങ്ങനെയൊക്കെ ചെയ്യാൻ പാടുണ്ടോ,,, എന്റെ ജീവിതത്തിലെ പല കാര്യങ്ങളും അവനുമായി പങ്കു വെച്ചത് ഞാൻ മോശമായത് കൊണ്ട് തന്നെയാണ്...
എന്നെ എനിക്ക് മനസ്സിലാക്കി തരാൻ ഒടുവിൽ ആ കൂട്ടുകാരൻ തന്നെ വേണ്ടി വന്നു...
ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചെങ്കിലും അവനോടൊരു മറുപടി പറഞ്ഞില്ലെങ്കിൽ എനിക്കൊരു മനസ്സമാധാനം കിട്ടാത്തത് കൊണ്ട് ഞാൻ വീണ്ടും വാക്കുകൾ കൊണ്ടവനെ എറിഞ്ഞു വീഴ്ത്തി...
"അതേടാ,,, ഞാൻ മോശം തന്നെയാ... മറ്റുള്ളവരെ മോശമാക്കുകയും ചെയ്യും,, ഇപ്പോ നിന്റെ പെങ്ങള് എന്റെ കയ്യെത്തും ദൂരത്തുണ്ട്,,, ഞാനൊന്ന് വിരൽ ഞൊടിച്ചാൽ അവളെയും മോശമാക്കാൻ പറ്റും... എന്തേയ്,,, കാണണോ നിനക്ക് ??"..
സിനിമ സ്റ്റൈലിൽ ഒരു വെല്ലുവിളിയോടെയുള്ള എന്റെ ആ ചോദ്യത്തിന് അവനതിനേക്കാൾ സ്‌ട്രോങ്‌ള്ള മറുപടി എനിക്ക് തന്നു...
"നിന്റെ മുന്നിലും വളർന്ന് വരുന്നുണ്ടല്ലോ ഒരു സാധനം,,, നാളെ അതിനെ ആരും മോശമാക്കാതെ നോക്കിക്കോ നീ... "...
ആ വാക്കുകൾ എന്നെ തളർത്തുന്നതായിരുന്നു... കാരണം,, ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ പൊന്ന് മോളെ കുറിച് അവൻ പറഞ്ഞത് കേട്ടപ്പോ പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല... കണ്ണുകൾ ആയിരുന്നു പിന്നീട് സംസാരിച്ചത്,,, ഒരു കണ്ണീർ മഴയായി പെയ്തൊഴിയുകയായിരുന്നു എന്റെ സങ്കടങ്ങളൊക്കെയും....
ആ വാക്ക് അവനെന്നോട് പറയുന്നതിന് മുമ്പ് അവന് ചിന്തിക്കാമായിരുന്നു,,, വെല്ലു വിളിച്ച ഞാൻ ഒരു പെണ്ണാണ്,, അവന്റെ പെങ്ങളും ഒരു പെണ്ണാണ്,,, ഞാൻ വിചാരിച്ചാൽ എങ്ങനെ അവൾ മോശമാകും,, ?? എന്നൊരു ചോദ്യം അവൻ സ്വയം ചോദിച്ചിരുന്നെങ്കിൽ ഇന്നവൻ എന്റെ ഇത്തിരിയില്ലാത്ത മോളെ പറ്റി അങ്ങനെ പറയില്ലായിരുന്നു...
"നീ എന്റെ പെങ്ങളെ പറഞ്ഞപ്പോ എനിക്കുണ്ടായ അതെ വേദന നീയും അനുഭവിക്കണം,, "
ശരിയാണ് അവൻ പറഞ്ഞത്,,, എനിക്കെന്റെ മോളെ പറഞ്ഞപ്പോ മനസ്സ് നൊന്തെങ്കിൽ അവനും വേദനിച്ചു കാണില്ലേ അവന്റെ കൂടെപ്പിറപ്പിനെ പറഞ്ഞപ്പോൾ... ഞാനാണല്ലോ തുടങ്ങി വെച്ചത്,,,
പിന്നീട് മറുപടിയൊന്നും കൊടുത്തില്ല ഞാൻ.. കാരണം അവനതിനു ശേഷം പറഞ്ഞ വാക്കുകൾ തറച്ചത് എന്റെ ഹൃദയത്തിലായിരുന്നു..
"ഏത് നേരത്താണോ നിന്നെയൊക്കെ പരിചയപ്പെടാൻ തോന്നിയത്... എന്റെ 'ഗതികേട് ', അല്ലാണ്ടെന്താ പറയാ,,,ഈ മണ്ണിൽ ഇന്ന്,, ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇപ്പോ നിന്നെയാ,,, "
പവിത്രമായി ഞാൻ കണ്ടിരുന്ന എന്റെ സൗഹൃദത്തെ അവന് ഗതികേടായി മാറീന്ന് അറിഞ്ഞപ്പോ നെഞ്ച് പിളരുന്ന വേദനയായിരുന്നെനിക്ക്... പലവട്ടം ഞങ്ങള് പിണങ്ങിയിട്ടുണ്ടെങ്കിലും വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ ഞങ്ങളുടെ സൗഹൃദമെന്ന ബന്ധത്തെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല... എന്നിട്ടും അവന് ആ ബന്ധം ഗതികേടായി തോന്നി.... ഇനിയീ സൗഹൃദത്തിന് എന്ത് വിലയാണുള്ളത്....
ഈ മണ്ണിൽ ഏറ്റവും കൂടുതൽ എന്നെയാണ്അവൻ സ്നേഹിക്കുന്നതെന്ന് പറഞ്ഞ അതേ നാവു കൊണ്ട്,, എന്നെയാണ് ഏറ്റവും കൂടുതൽ വെറുക്കുന്നു എന്ന് പറയിപ്പിക്കാൻ വരെ എനിക്ക് സാധിച്ചു.. ഞാനാരാ മോൾ അല്ലേ,,..
പരിചയപ്പെട്ട നാൾ മുതൽ ഞാനേറ്റവും കൂടുതൽ ആഗ്രഹിച്ചത് അവനെയൊന്ന് നേരിൽ കാണണം എന്നായിരുന്നു... അത് സാധ്യമാകുമെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് അവനോട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞത്... എന്നവൻ പറഞ്ഞത്,, "എന്റെ വിവാഹത്തിന് നിന്റെ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നു "എന്നായിരുന്നു അതിലൂടെ നമ്മുടെ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുമല്ലോ...
പക്ഷെ പിന്നീട് അവന്റെ വിവാഹം എന്നാണെന്ന് കൂടി പറയാനുള്ള സന്മനസ്സ് അവൻ എന്നോട് കാണിച്ചില്ല... അന്ന് തകർന്നടിഞ്ഞ ആ സൗഹൃദം പിന്നീട് പൂത്തുലഞ്ഞില്ല...
നഷ്ടമായത് ഒരു സൗഹൃദമായിരുന്നു... പക്ഷെ നേടിയതോ,,, എനിക്കെന്റെ കുടുംബവും അവനവന്റെ ഭാവിയും സുരക്ഷിതമാക്കാൻ കഴിഞ്ഞു.... ഒരു തെറ്റിൽ ഞാൻ പഠിച്ചെടുത്ത ആ വലിയ ശരിക്ക് കാരണക്കാരൻ അവൻ മാത്രമാണ്... അത് കൊണ്ട് തന്നെ മരണമെന്ന സത്യം എന്നെ മാടി വിളിക്കുന്നത് വരെ മറക്കില്ല കൂട്ടുകാരാ നിന്നെ ഞാൻ.....
'സൗഹൃദം '.,,, നല്ല ഹൃദയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണല്ലോ,,, ഇവിടെ അങ്ങനെയൊരു നല്ല ഹൃദയം എനിക്കില്ലാണ്ട് പോയി... അത് കൊണ്ടാണല്ലോ വിടരും മുന്നേ അത് പൊഴിഞ്ഞു പോയത്...
എന്നാണ് എനിക്കൊരു നല്ല ഹൃദയം ഉണ്ടാകുന്നത്,,, അന്ന് എന്നെ തേടി വരും നല്ലൊരു സൗഹൃദം,,, ഇനിയിപ്പോ അങ്ങനെയൊരു ഹൃദയം ഉണ്ടാകണമെങ്കിൽ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ ഒക്കെ ചെയ്യേണ്ടി വരും,,, (ചുമ്മാ,, )...
ഞമ്മളെ കഥയിൽ ഒരു ചളി കൊണ്ട് വന്നില്ലെങ്കിൽ ഞമ്മക്ക് ഉറക്ക് കിട്ടൂല,, അത് കൊണ്ടാണ് ട്ടോ ലാസ്റ്റ് ഞമ്മള് കൊളമാക്കിയത്....
എന്റെ കുടുംബം,,, സന്തുഷ്ടമായിരിക്കുന്നു,,, അവന്റെയും,, അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
അത് കൊണ്ട് ഞാനും ഹാപ്പി,,, അവനും ഹാപ്പി... വായിക്കുന്ന നിങ്ങളും ഹാപ്പി.....
അപ്പോ അടുത്ത വെറുപ്പിക്കൽസുമായി ഞാൻ ഉടനെ വരാം...
(കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്,,, എന്നിരുന്നാലും ഇന്ന് സമൂഹത്തിൽ കണ്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ഓൺലൈൻ സൗഹൃദങ്ങളുടെ ചതിക്കുഴിയിൽ പെട്ട് ജീവിതം പാതി വഴിയിൽ ഞെരിഞ്ഞമരുന്ന കാഴ്ച,,,, നമ്മൾ നമ്മളെ സൂക്ഷിച്ചാൽ പിന്നെ ദുഃഖിക്കേണ്ടി വരില്ല പ്രിയ കൂട്ടുകാരെ... നല്ല ഓൺലൈൻ സൗഹൃദങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നുള്ളതും മറ്റൊരു യാഥാർഥ്യമാണ്... ഈ കഥയിൽ പുതുമയൊന്നും അവകാശപ്പെടാനില്ല... സമകാലീന സംഭവങ്ങളെ കോർത്തിണക്കി ഒരു രചന... അത്രേയുള്ളു... )
By Ramsi faiz
Comments
Post a Comment