മകളെ മാപ്പ്

🔰മകളെ മാപ്പ്🔰

ഫുൾ പാർട്ട്‌

"ഹലോ ചേച്ചി  എനിക്ക് കുറച്ചു പൈസ വേണമല്ലോ ".
"നീ എന്താടാ വിചാരിച്ചേ എനിക്കിവിടെ നോട്ടടി ആണെന്നാണോ "
"അതല്ലാ ചേച്ചി വളരെ അത്യാവശ്യം ആണ് ".
"എടാ ഇപ്പോൾ പഴയ പോലെ ബിസിനസ്‌ ഒന്നുമില്യ. ഈ വയസിനെയൊക്കെ  ആർക്കുവേണം ".
"പിന്നെ... ചേച്ചിയുടെ അടുത്ത് ഒത്തിരി ചരക്കുകൾ ഉണ്ടല്ലോ. ചുമ്മാ കള്ളം പറയല്ലേ. "
"ഒന്നു പോടാ അതെല്ലാം ഓൾഡ് സ്റ്റോക്ക് അല്ലേ അതിനെയൊക്കെ ആർക്കും വേണ്ട. ശെരി ഞാൻ നോക്കിട്ടു പറയാം. എനിക്കും വേണം കുറച്ചു പൈസ. മോളുടെ ഫീസ് അടക്കാറായി. "
"ചേച്ചി എന്റെയടുത്തു ഒരു സാധനം ഉണ്ട്. പഠിക്കുന്ന പെണ്ണാ. 18വയസേ കാണു"
"എടാ നീയാള് കൊള്ളാലോ. ഏതാ സാധനം. "?
"പേര് അനു. മെഡിസിന് പഠിക്കുന്നു. "
"അയ്യോ  അതു നിന്റെ കാമുകിയല്ലേ ?.
"ഓ ഒരു കുമുകി. എന്റെ കാമുകി പണമാണ്. ജീവിക്കാൻ പണം വേണം അതാണ് എന്റെ ലക്ഷ്യം.".
"അതു ശെരിയാ . അതാണല്ലോ സ്വന്തം ചേച്ചിയുടെ കുളി സീൻ പിടിച്ച് വിറ്റു നീ കാശാക്കിയത്. "
"ദേ ചേച്ചി അതൊക്കെ വിട്. ചേച്ചി എനിക്ക് കസ്റ്റമേഴ്സിനെ  ഒപ്പിച്ചു തരണം. കമ്മിഷൻ തരാം ".
"ഓക്കേ  ശെരിടാ ഞാൻ  വിളിക്കാം ".
അവൾ ഫോൺ കട്ട്‌ ചെയ്തു. അവൻ വിളിച്ചത് നന്നായി കുറച്ചു പൈസ അത്യാവശ്യമാണ് . ചിന്നു മോൾ മെഡിസിന്  പഠിക്കുകയാണ്. കണ്ണൻ മോൻ ആറാം ക്ലാസ്സിലും. ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് നാലു വർഷമായി. ആകെയുള്ള  L I C ജോലിയിൽ നിന്നുമുള്ള വരുമാനം കൊണ്ടു ജീവിക്കാൻ  കഴിയുന്നില്ല. അങ്ങനെയാണ് ഈ പണിക്കു ഇറങ്ങിയത്. ഇനിയിപ്പോ അതൊക്കെ ചിന്തിച്ചിട്ട് എന്താ കാര്യം. മോൾക്ക് ഒരു ജോലി കിട്ടിയാൽ എല്ലാം നിർത്തി വേറെ എവിടെങ്കിലും പോയി കൂലിപ്പണി എടുത്തത് ജീവിക്കണം.
  
   " ഹലോ  ശ്രീജിത്ത്‌  ഒരാളെ  കിട്ടിയിട്ടുണ്ട് മോനെ... !നമ്മുടെ സക്കറിയ സാർ. "സീമ സന്തോഷത്തോടെ പറഞ്ഞു.
"ഏതു ഗോൾഡ് കച്ചവടക്കാരൻ സക്കറിയയോ ".
"അതേടാ അയ്യാൾക്ക് കൊച്ചു പിള്ളേരെയാ  ഇഷ്ടം. ചോദിക്കുന്ന പൈസ തരും. നീ ഒരു പണി ചെയ്യു നാളെ അവളെയും  കൂട്ടി അയ്യാളുടെ ഗസ്റ്റ് ഹൌസിൽ വന്നാൽ മതി.
അങ്ങനെ ഒരു പെൺകുട്ടിയുടെ ഭാവി തകർക്കുന്നകാര്യത്തിന് തീരുമാനമായി.

ശ്രീജിത്ത്‌ അനുവിനെ വിളിച്ച് പറഞ്ഞു "എന്റെ അമ്മക്ക് നിന്നെയൊന്നു കാണണം. നാളെ ഞാൻ  വരുമ്പോൾ നീ എന്റെ കൂടെ വരുമോ "?
ആദ്യം എതിർത്തു  എന്നാലും പിന്നീട് അനു അതു സമ്മതിച്ചു. അവൾ വീട്ടിൽ പോകാൻ അനുവാദം വാങ്ങി.

ശ്രീജിത്തിന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ അനുവിന് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. "ഇനിയും ഒത്തിരി ദൂരം ഉണ്ടോ ".
"ഇല്യ ദേ എത്താറായി ".
അവർ സകരിയയുടെ ഗസ്റ്റ് ഹൌസിൽ എത്തി. അയാൾ അവിടെ കാത്തിരിക്കുകയാണ്.
"എത്ര നേരായി കാത്തിരിക്കുന്നു എന്താ വൈകിയേ ".
"ഇത്രയും ദൂരം വണ്ടിയോടി ച്ചു  വരണ്ടേ ".
"ശെരി ശെരി അകത്തേക്ക് വാ ".
"ഇതാണോ ശ്രീയുടെ വീട് ".അനുവിന് അതിശയം തോന്നി.
രണ്ടു പേരും അകത്ത് കയറി. സകറിയ അവരെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു. അനുവിന് എന്തോ വല്ലാത്ത പേടി തോന്നി.
"ഇതാരാ ശ്രീ ?.ശ്രീയുടെ  അമ്മ എവിടെ ?
"അമ്മയൊക്കെ വരും മോളെ. അതിന് മുൻപ് നമുക്കൊന്ന് എൻജോയ് ചെയ്യാം നീ  വാ ".അവൻ അവളെ മുകളിലേക്ക് പിടിച്ചു വലിച്ചു
"വേണ്ട ശ്രീ നമുക്ക് പോകാം ".
"പോകണോ എങ്ങോട്ട് "?വന്ന കാര്യം കഴിഞ്ഞു പോകാം "
"എനിക്കു പോകണം ശ്രീ ".അവൾ പുറത്തേക്കു നടന്നു
"അങ്ങനെ പോയാലോ മോളെ രൂപ രണ്ടു ലക്ഷം എണ്ണി വാങ്ങിയതാ ഞാൻ നീയൊന്നു സഹകരിച്ചാൽ മാത്രം മതി. "
"എനിക്കു പോകണം ".അവൾ ഇറങ്ങി ഓടാൻ ശ്രെമിച്ചു. പക്ഷെ ശ്രീ അവളെ പിടിച്ചു വലിച്ചു റൂമിൽ എത്തിച്ചു. പുറത്ത് ബെൽ അടിക്കുന്ന ശബ്ദം കേട്ടു.
"സീമ ചേച്ചി ആയിരിക്കും.ഞാൻ പോയി നോക്കാം. "ശ്രീ അവളെ അകത്തു തള്ളി വാതിൽ അടച്ചു. അയാൾ താഴെ വന്നുവാതിൽ തുറന്നു.
"ആ ചേച്ചിയോ വാ വാ ".
"എന്തായി ?അവൾ എവിടെ.""
"മുകളിലെ നിലയിൽ "
"പൈസ കിട്ടിയില്ലേ ?"
"പിന്നല്ലാതെ ".ശ്രീ ഒരു കെട്ടു നോട്ട് അവൾക്കു നേരെ നീട്ടി. അവൾ അതു വാങ്ങി ബാഗിൽ വച്ചു. മുകളിലെ നിലയിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു. "എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.......... .
                                                                                                            

മകളെ മാപ്പ്, (രണ്ടാം ഭാഗം )
  
     അനുവിന്റെ അലറി കരച്ചിൽ കേട്ടപ്പോൾ ശ്രീജിത്തിനു  പേടിയായി
"ചേച്ചി  അയാൾ അവളെ കൊല്ലുമോ ?"
"നീയൊന്നു പോടാ  ചെക്കാ അല്ലെങ്കിൽ തന്നെ അവളിപ്പോൾ ചത്താൽ  നിനക്ക് എന്താ. നിന്റെ കാമുകിയല്ലലോ അവൾ ?.
എന്നാൽ ശെരി ഞാൻ ഇറങ്ങുന്നു. അടുത്ത കസ്റ്റമറെ നാളെ റെഡിയാക്കി തരാം. "
സീമ ബാഗു തുറന്ന് പൈസ ഒന്നുകൂടി നോക്കി. ഒരുകാര്യം ചെയ്യാം പൈസ കിട്ടിയ വിവരം  ചിന്നുവിനെ  വിളിച്ച് ഇപ്പോൾ തന്നെ പറഞ്ഞേക്കാം. അവൾ ഫോൺ എടുത്തു ചിന്നുവിന്റെ നമ്പറിൽ  വിളിച്ചു. അപ്പോൾ അതാ അവിടുത്തെ സോഫയിൽ ഇരിക്കുന്ന പേഴ്സിൽ കിടന്നു  ഒരു  ഫോൺ ബെൽ അടിക്കുന്നു.
"ഓ  ഈ പെണ്ണ് എന്താ ഫോൺ എടുക്കാതെ . അവൾ വീണ്ടും വിളിച്ചു. അപ്പോഴും ആ  പേഴ്സിലെ  ഫോൺ ബെല്ലടിച്ചു. സീമ പേഴ്സ് കയ്യിലെടുത്തു നോക്കി. നല്ല പരിചയം പോലെ തോന്നി. അവൾ അതിൽ  നിന്നും ഫോൺ പുറത്തെടുത്തു. ഒരു നിമിഷം അവൾക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചിന്നു മോളുടെ ഫോൺ.
"ഇതു ആരുടെ പേഴ്സ് ആണെടാ ". അവൾ ശ്രീജിത്തിന്റെ നേരെ തിരിഞ്ഞു.
"ഇതൊ.... അനുവിന്റെ ആണ്. "
"എടാ ദുഷ്ട്ടാ എന്റെ കുഞ്ഞിനെ ആണോടാ  നീ അയാൾക്കു കൊണ്ടു കൊടുത്തത്. "
"ചേച്ചിടെ മോളോ ?ചേച്ചിക്ക് എന്താ വട്ട് പിടിച്ചോ ?ഈ പെണ്ണിന്റെ പേര് അനുപമ എന്നാണ് ". അവൻ ദേഷ്യത്തിൽ പറഞ്ഞു.
"എന്റെ ചിന്നു മോളു തന്നെയാടാ അനുപമ." അവൾ സർവ്വ ശക്തിയും എടുത്തു മുകളിലേക്ക് ഓടാൻ ശ്രെമിച്ചു.
എന്നാൽ ശ്രീജിത്ത്‌ അവളെ ബലമായി പിടിച്ച് താഴേക്കു വലിച്ചു.
"ഇതിനു മുൻപും ഒത്തിരി പെൺപിള്ളേരെ നീ കൊണ്ടുനടക്കുന്നു പൈസ ഉണ്ടാക്കിയില്ലേ. അപ്പോഴേന്താ നീ ചിന്തിക്കാൻ മറന്നത് അവർക്കും തന്തയും തള്ളയും ഒക്കേ ഉള്ളതാന്ന്. ഇപ്പോൾ സ്വന്തം മോൾടെ കാര്യം വന്നപ്പോൾ നൊന്തു അല്ലേ ".
എന്നാൽ ശ്രീ പറയുന്നത് ഒന്നും കേൾക്കാൻ സീമ നിന്നില്ലാ. അവൾ അവനെ തള്ളി തറയിൽ വീഴ്ത്തി മുകളിലേക്കു പാഞ്ഞു.

"വാതിൽ തുറക്ക് സാർ. എന്റെ മോളെ ഒന്നും ചെയ്യരുത്. "അവൾ വാതിലിൽ ആഞ്ഞു മുട്ടി. അമ്മയുടെ ശബ്ദം പുറത്തു കേട്ടപ്പോൾ ചിന്നുവിന്റെ കരച്ചിലും ഉച്ചത്തിലായി.
"എന്നെ രക്ഷിക്കൂ അമ്മേ..... ഇയ്യാളെന്നെ കൊല്ലും. എന്നെ രക്ഷിക്കൂ അമ്മേ.....
ആ നിലവിളി സീമയുടെ  നെഞ്ചിലാണ് കൊണ്ടതു. 
"എടാ വാതിൽ തുറക്കാൻ..... ഇല്ലെങ്കിൽ ഇതു ഞാൻ ചവിട്ടി പൊളിക്കും".
"ഹോ നാശം ആരാ ഈ നേരത്ത് ". സകറിയ ദേഷ്യത്തോടെ വാതിൽ തുറന്നു.
"ഓ നീയാണോ. എന്താ കാര്യം. പൈസ ഞാൻ കൊടുത്തതാണല്ലോ. സമയം കളയാതെ നീ ഒന്ന് പോയെ ". അയാൾ വാതിൽ അടക്കാൻ തുടങ്ങി.
"ഇങ്ങോട്ട് മാറടാ. "സീമ അയാളെ പിടിച്ച് തള്ളി മാറ്റി അകത്തു കയറി.  രക്തം ഒലിക്കുന്ന ചുണ്ടുകളും കീറി പറഞ്ഞ വസ്ത്രവും,കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ചിന്നു നിൽക്കുന്നു.
"മോളെ..... എന്റെ പൊന്നു മോളെ.......................
സീമ അവളെ കെട്ടിപ്പിടിച്ചു.
"ഓഹോ അപ്പൊ അമ്മയും മോളും ചേർന്നു ള്ള  കളിയാണോ? ചുമ്മാ ഒന്നും അല്ലാലോ ചോദിച്ച പൈസ തന്നിട്ടല്ലേ. പൈസ തന്നിട്ടുണ്ടെങ്കിൽ അതു മുതലാക്കാനും എനിക്കറിയാം".
"അയ്യോ സാറേ അവൻ ചതിച്ചതാ.എനിക്കൊന്നും അറിയില്ലായിരുന്നു ". അവൾ അയാളുടെ  കാലു പിടിച്ചു.
ചിന്നു ആകെ പകച്ചു നിൽക്കുകയാണ്. സ്വന്തം അമ്മ മകളെ.................ഹോ അവൾക്കു ചിന്തിക്കാനേ കഴിഞ്ഞില്ല.
"ആഗ്രഹിച്ചതു  നേടി ശീലമായി പോയി. അതുകൊണ്ട് നീ ചെല്ല് ". അയാൾ സീമയെ പിടിച്ച് പുറത്തേക്കു തള്ളി വാതിൽ അടച്ചു.
സീമ തറയിലേക്ക് മലർന്നു വീണു. അവൾ തറയിൽ നിന്നും എഴുന്നേൽക്കും മുൻപേ അകത്തു ഒരു  ശബ്ദം കേട്ടു. കൂടെ സകറിയയുടെ കരച്ചിലും.
"മോളെ വാതിൽ തുറക്ക് ".
ചിന്നു വാതിൽ തുറന്നു. "മോളെ നീ എന്താ ഈ ചെയ്തത് ".
"ഞാൻ കൊന്നു അയാളെ ഞാൻ വെടി വെച്ച് കൊന്നു. എന്തായാലും അമ്മ എന്നോട് ചെയ്തത്രയും വരില്ല ഇത് ."
"മോളെ അമ്മ ഒന്നും അറിഞ്ഞതല്ലാ "....
"വേണ്ട എന്റെ അടുത്ത് വരണ്ട. കൊല്ലും ഞാൻ എല്ലാവരെയും കൊല്ലും ഞാൻ ".
"മോളെ തോക്ക് ഇങ്ങു തരൂ ". സീമ തോക്ക് പിടിച്ചു വാങ്ങി. അപ്പോഴാണ് മുകളിൽ എന്താ ശബ്ദം കേട്ടത് എന്നറിയാൻ ജോലിക്കാരൻ തോമ കയറി വന്നത്.
"അയ്യോ സാറിനു എന്തു പറ്റി. നിങ്ങൾ സാറിനെ കൊന്നോ ?". അയാൾ ആകെ പേടിച്ചു പോയി

"മോളെ നീപൊയ്ക്കോ  ". സീമ മകളെ നിർബന്ധിച്ചു.
"പോകാനോ എങ്ങോട്ട് പോലീസ് വന്നിട്ട് പോയാമതി ". തോമ അവരെ അകത്താക്കി  വാതിൽ അടച്ചു.
പിറ്റേന്ന് പത്രത്തിൽ എല്ലാം ആ വാർത്ത ആദ്യത്തെ പേജിൽ തന്നെ വന്നു 'മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രെമിച്ച ആളെ അമ്മ  വെടി വെച്ചു കൊന്നു.......... .
      **************  ******************************  *****;*************
     അഞ്ചു വർഷത്തെ കഠിന തടവിനു ശേഷം സീമ പുറത്തിറങ്ങുകയാണ് . അവളെ കൊണ്ടു പോകാൻ ഭർത്താവും മകനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞുപോയി.
"സുധിയേട്ടാ എന്നോട് ക്ഷെമിക്കണം ".
"സാരമില്ല നീ വന്ന് വണ്ടിയിൽ കയറു. ശ്രീജിത്ത്‌ എന്നോട് എല്ലാം പറഞ്ഞു. "അവൾ വണ്ടിയിൽ കയറി.
"എന്റെമോൾ എവിടെ സുധിയേട്ടാ ".സീമക്ക് മകളെ  കാണാൻ കൊതിയായി.
"നമ്മൾ അവളുടെ അടുത്തേക്കാണ് പോകുന്നത് ".
അവർ നേരെ കരുണ ഹോസ്പിറ്റലിലെക്കാണ് പോയത്. കരുണ മെന്റൽ ഹോസ്പിറ്റലിലേ പത്താം നമ്പർ റൂമിൽ അവൾ ഉണ്ടായിരുന്നു. ചിന്നു...... !സർവ്വതും നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തി  പെണ്ണായി. അവളെ കണ്ട് സീമയുടെ  ഹൃദയം തകർന്നുപോയി. ചെയ്തു പോയ തെറ്റുകൾ ഏറ്റു പറഞ്ഞ് അവൾ ദൈവത്തോട് മാപ്പ് അപേക്ഷിച്ചു. അമ്മയെ കണ്ടതും ചിന്നു അടുത്തേക്ക് വന്നു.
"ആരാ. എന്നെ കാണാൻ വന്ന രോഗിയാണോ".അവൾ ചിരിച്ചു. പെട്ടന്ന് തന്നെ കരയുകയും ചെയ്തു. അവൾ അമ്മയെ കൈനീട്ടി വിളിച്ചു.
"വരൂ ഞാൻ ഡോക്ടർ ആണ്. എല്ലാവർക്കും മരുന്നു തരാം.വരൂ  വരൂ.  "പിന്നെ എന്തൊക്കെയോ  പറഞ്ഞു ചിരിക്കുകയും കരയുകയും ചെയ്തു അവൾ . സീമക്ക് ആ കാഴ്ച സഹിക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടി കരഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു. ഇടക്ക് ഒരിക്കൽ കൂടി അവൾ മകളെ തിരിഞ്ഞു നോക്കി. മനസു കൊണ്ടു പറഞ്ഞു മകളെ മാപ്പ്...........  പാപിയായ  ഈ അമ്മക്കു മാപ്പു തരൂ......

                                                                         അശ്വതി അരുൺ.

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁