വഴി തെറ്റി വന്ന പ്രണയം

❤വഴി തെറ്റി വന്ന പ്രണയം❤
ഫുൾ പാർട്ട്

എന്റെ പേര് അരുൺ ഞാൻ MBA എല്ലാം കഴിഞ്ഞ് ജോലിയൊന്നുമില്ലാതെ കൂട്ടുകാരുടെ മുഖത്തോടു മുഖം നോക്കിയിരുന്ന സമയം....
ഈ കഥ എന്റെ ജീവിതം മാറ്റിമറച്ച സംഭവമാണ്. എനിക്കു മറക്കാനാവാത്തതും...
ജോലിയില്ലാത്ത ഞാൻ നാട്ടിൽ അത്യാവിശ്യം ചെറിയ രീതിയിൽ രാഷ്ട്രീയവും ചാരിറ്റിയും നടന്നിരുന്ന കാലം. എന്റെ വീട്ടിൽ അത്യാവിശ്യം സാമ്പത്തികം ഉള്ളതുകൊണ്ട് ഞാൻ അല്ലലില്ലാതെ കഴിഞ്ഞുപോന്നു അച്ഛനില്ലാത്ത എനിക്ക് അമ്മയായിരുന്നു എല്ലാം. ഒറ്റ മകനായതു കൊണ്ട് എന്റെ അത്യാവിശ്യം വാശിയൊക്കെ വില പോകും. അല്ല, അതിനുമാത്രം സമയമേ എന്റെ അച്ഛനു കിട്ടിയുള്ളു പക്ഷെ ഇങ്ങനെയൊക്കെ ആണേലും അത്യാവിശ്യം ചില ദൂഷ്യ സ്വഭാവങ്ങൾ എനിക്കുണ്ട്. ഞാൻ MBA ചെയ്ത കോളേജിന്റെ അടുത്ത് മാത്തച്ചൻ മുതലാളി എന്ന അടുത്ത പരിചയക്കാരൻ എനിക്കും എന്റെ friendsനും ഉണ്ടായിരുന്നു. Friends എന്നു പറയുമ്പോ ഞങ്ങൾ 5 പേരാ. എല്ലാവരും ഒരേ നാട്ടുകാർ തന്നെ. അതിൽ എന്റെ അടുത്ത friend ഗിരി ആണ്. ഞങ്ങൾ മാത്തച്ചൻ മുതലാളിക്കു വേണ്ടി അല്ലറ ചില്ലറ helpകുളൊക്കെ ചെയ്തു കൊടുത്തിരുന്നു.help എന്നു പറയുമ്പോ കൊട്ടേഷൻ തന്നെ പക്ഷെ ഞങ്ങൾ അതിരു വിട്ടൊന്നും ചെയ്തിട്ടില്ല.പ
്രതിഫലമായി ഞങ്ങൾക്ക് cashഉം കിട്ടും അതുകൊണ്ടായിരുന്നു charity എല്ലാം. അങ്ങനെയിരിക്കെ ഞങ്ങൾ ഒരു ദിവസം വായനശാലയിൽ ഇരിക്കുമ്പോ ഗിരി അവിടേക്ക് അവന്റെ സൈക്കിളിൽ ഓടി പാഞ്ഞു വന്നു.നാലു തട്ടിയാലും ശരിയാകാത്ത അവന്റെ സൈക്കിളിന്റെ സ്റ്റാന്റ് അന്ന് ഒറ്റ തട്ടിന് ശരിയാക്കിയപ്പോഴെ ഞാൻ വിചാരിച്ചതാ സംഗതി ഗുലുമാൽ ആണെന്ന്.
അവന്റെ സന്ദേശം മാത്തച്ചൻ മുതലാളിക്കു വേണ്ട help ആയിരുന്നു. കാശിനു ടൈറ്റ് ആയതു കോണ്ട് കേട്ട പാതി കേൾക്കാത്ത പാതി ഞങ്ങൾ അവിടെയെത്തി. കാര്യം കേട്ട് ഞങ്ങളൊന്നു ഞെട്ടി. സംഗതി kidnapping ആയിരുന്നു. ഞങ്ങൾക്ക് പരിചയമില്ലാത്തത്. മുതലാളിയുടെ അടുത്ത വാക്ക് കേട്ട് ഞങ്ങൾ പിന്നെയും ഞെട്ടി. പിന്നെ അവിടുന്ന് ഞെട്ടല് മാത്രം എനിക്കുണ്ടായുള്ളു. Kidnap ചെയേണ്ടത് ഒരു പെൺകുട്ടിയെ ആയിരുന്നു.അതും അവിടുത്തെ ഒരു പണചാക്കിന്റെ മൊളെ. മാത്തച്ചൻ മുതലാളി: ഇതു ചെയ്താ ഞാൻ നിങ്ങൾക്ക് 2ലക്ഷം രൂപ തരും. വലിയ risk ഉള്ള പരിപാടി ഒന്നുമല്ലാ.പെണ്ണിനെ കടത്തേണ്ട വിധം ഞാൻ പറഞ്ഞു തരാം. എന്റെ പൂട്ടികിടക്കുന്ന വില്ലയിൽ താമസിച്ചാൽ മതി.ഒറ്റ രാത്രിയിൽത്തെ പരിപാടി ഉള്ളൂ. നിങ്ങൾക്ക് ഒന്നും വരാതെ ഞാൻ നോക്കികൊള്ളാം.പെണ്ണിന്റെ അപ്പൻ agreement ഒപ്പു വെച്ചാൽ നമുക്ക് കൊണ്ടാക്കാം...
ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നു പറഞ്ഞു പുറത്തു പോയെങ്കിലും കാശിനു ആവിശ്യമുണ്ടായിരുന്നതു കൊണ്ട് അധിക സമയം ആലോചിക്കേണ്ടി വന്നില്ല yes മൂളാൻ. ആ ഒരൊറ്റ yesലാ ഞാനിപ്പോ ഇങ്ങനെ നിൽക്കുന്നെ..
മാത്തച്ചൻ മുതലാളി പറഞ്ഞപോലെ ഞങ്ങൾ പെണ്ണിനെ കടത്തി വില്ലയിൽ എത്തിച്ചു.അന്നു രാത്രി ഞങ്ങൾ മദ്യ സേവ നടത്താനുള്ള ഒരുക്കങ്ങൾ കൂട്ടി. കൂട്ടത്തിൽ ഞാൻ നന്നായി മദ്യപിച്ചു.
ലക്കു കെട്ട എനിക്ക് ആദ്യം പോകാൻ തോന്നിയത് ആ പെൺകുട്ടി ഇരിക്കുന്ന റൂമിലേക്കാണ്.അവിടെ ചെന്ന ഞാൻ ആദ്യം തന്നെ റൂമിന്റെ വാതിൽ കുറ്റിയിട്ടു. അവൾ നല്ല സുന്ദരിയാണെന്ന് എനിക്കു തോന്നി. പക്ഷെ അവൾ ഒച്ച വെക്കുന്നതുപോലുമില്ല. അവൾ ഒച്ച വെച്ചിരുന്നെങ്കിൽ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ...ഞാൻ ഉണരാനൊന്നും പോകുന്നില്ല പക്ഷെ പേടിച്ചു പോയേനെ..... പകഷെ ഞാൻ അടുത്ത് ചെന്നപ്പോൾ അവൾ വാവിട്ട് കരയാൻ തുടങ്ങി പക്ഷെ ഞാൻ കാര്യമാക്കിയില്
ല.അവളെ കട്ടിലിലേക്ക് തള്ളിയിട്ടു. എല്ലാം കഴിഞ്ഞ് പിറ്റേദിവസം രാവിലെ ആയപ്പോളാണ് ഞാൻ ചെയ്ത തെറ്റ് എനിക്കു മനസ്സിലായത്. പക്ഷെ അവളൊന്നും മിണ്ടുന്നില്ല.എന്തുകൊണ്ട് അവൾ ഓടിപ്പോയില്ല എന്ന ചിന്ത എന്നെ അലട്ടി. ചിലപ്പോൾ രാത്രി ആയതുകൊണ്ടായിരിക്കും എന്നും ഞാനും കരുതി വാതിൽ തുറന്നപ്പോ അവരെല്ലാം പൂക്കുറ്റിയായി തറയിൽ കിടക്കുന്നുണ്ട്.clockil സമയം 10 അടിച്ചപ്പോൾ എല്ലാവരും ഉണർന്നു. സ്ഥലകാല ബോധം വീണ്ടെടുത്ത അവരെന്നോട് ചോദിച്ചു അവളെവിടെയെന്ന്.. ബോധപൂർവ്വം ഞാൻ അവളവിടെ ഉണ്ടെന്നു പറഞ്ഞെങ്കിലും,എന്റെ ഉപബോധ മനസ്സിൽ ഞാൻ എന്നോടു തന്നെ ചോദിച്ചു; എന്തുകൊണ്ട് അവൾ ഓടിപ്പോയില്ല. അതിനുത്തരം എനിക്കു കിട്ടുന്നതിനു മുൻപ് മാത്തച്ചൻ മുതലാളി വന്നു. പ്രശ്നം solve ആയെന്നും അവളെ കൊണ്ടു ചെന്നാക്കാനും പറഞ്ഞു എന്നെയാണത്ര ഏറ്റവും വിശ്വാസം. അതുകേട്ട് എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി.
ഞാൻ അവളെ കൊണ്ട് ചെന്നാക്കിയപ്പോൾ എന്തു പറയണമെന്നെനിക്ക
റിയില്ലായിരുന്നു. ഞങ്ങൾ എല്ലാവരും തിരിച്ച് നാട്ടിലേക്കു മടങ്ങി. ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ ഏകദേശം 3 ആഴ്ചയായി.ഞങ്ങൾ പഴയതു പോലെ ജീവിതം ആസ്വദിക്കുന്നു.ഒരു ദിവസം ഞാൻ junction ൽ നിൽക്കുമ്പോൾ എനിക്കു അമ്മയുടെ call വന്നു പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ എനിക്ക് കുറച്ച് കലാപരിപാടിയുള്ളതു കൊണ്ട് പതുക്കെ പൊയൊള്ളൂ.
ഞാൻ വീട്ടിലേക്കു ചെന്ന വഴി അമ്മ ദേഷ്യപ്പെട്ടുകൊണ്ട്; നീ എവിടെയായിരുന്നു ഇത്ര നേരം.....
ഞാൻ junction ൽ ഉണ്ടായിരുന്നു അമ്മ കാര്യം പറ..
...എടാ ഹേമ വന്നിട്ടുണ്ട്..
ഹേമയോ അതാരാ???
നിനക്കോർമ്മയില്ലേ...... നിന്റെ കൂഞ്ഞമ്മാവന്റെ മോള് കുട്ടികാലത്തെ നിന്റെ തോഴി ആയിരുന്നില്ലേ....
ഓ.. അവളോ എന്നിട്ടെവിടെ ..
അവിടെ റൂമിലുണ്ട് ഞാനും അമ്മയും റൂമിലേക്ക് ചെന്നു അവളെ കണ്ടതും ഞാനൊന്നു ഞെട്ടി അതവളായിരുന്നു. ഞാൻ തട്ടികൊണ്ടുപോയവൾ അവൾ എന്നെ കണ്ടതും റൂമിന്റെ വാതിൽ കൊട്ടിയടച്ചു.....
അമ്മ വാതിലിൽ മുട്ടി കൊണ്ടിരുന്നു. ഞാൻ ആദ്യം ചവിട്ടി പൊളിച്ചാലോന്നാലോചിച്ചു കാലു പൊക്കിയതും അവൾ അമ്മയോടു സത്യം പറഞ്ഞാലുണ്ടാകുന്ന അവസ്ഥ ആലോചിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഗർഭമുന കൊണ്ട ശകുന്തളയെ പോലെ ഞാൻ നിന്നു...
കുറച്ചു കഴിഞ്ഞ് അവൾ വാതിൽ തുറന്നു. ഞാൻ അവിടുന്ന് ഹാളിലേക്കു പോയി ഇറങ്ങി ഓടിയാലോന്ന് വരെ ചിന്തിച്ചു പക്ഷെ ഓടിയാൽ എവിടം വരെ ഓടും.
അങ്ങനെയിരിക്കെ അമ്മ വന്നു എന്നോടു പറഞ്ഞു അവൾക്ക് എന്തോ പ്രശ്നമുണ്ട് പക്ഷെ അവളതൊരോടും പറയുന്നില്ല ഒരു recovery ക്കു വേണ്ടിയാ ഇവിടെ കൊണ്ടുവന്നാക്കിയിരിക്കുന്നതെന്
നും. എനിക്കു അപ്പോൾ ചെറിയ ഒരു ആശ്വാസം കിട്ടി. എന്റെ അടുത്ത ലക്ഷ്യം അവളെ എങ്ങനെയെങ്കിലും പറഞ്ഞു വിടാനായിരുന്നു.അപ്പോൾ അവൾ റൂമിൽ നിന്നും വന്ന് അമ്മയോടു സംസാരിച്ചു അവൾക്ക് അപ്പോൾ ചിരിച്ച മുഖമായിരുന്നു.ഞാൻ ആദ്യമായാണ് അവളുടെ ചിരിച്ച മുഖം കാണുന്നത്. അവൾ എന്തോ മുൻകൂട്ടി കണ്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഗിരിയുടെ അടുത്തേക്കാണ് ആദ്യം പോയത് അവന്റെ അത്രയും കുരുട്ടു ബുദ്ധി എന്റെ അറിവിൽ ആർക്കും ഇല്ല. പക്ഷെ അവൻ അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം ഞങ്ങൾ രണ്ടു പേരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവൾ റൂമിൽ ഇരിക്കുകയായിരുന്നു. ഞാൻ പെട്ടെന്നു റൂമിൽ കേറി വാതിൽ അടച് ഹേമ എന്താ നിന്റെ ഉദ്ദേശ്യം ഇന്നു തന്നെ നീ ഇവിടുന്ന് പോകണം....
ഞാൻ എങ്ങോട്ടു പോകാൻ ???
നിന്റെ വീട്ടിലോട്ട്.......
ആ ഇനി കുറച്ചു കാലത്തേക്ക് ഇതാ എന്റെ വീട്.....
ദേ പെണ്ണേ വല്ലാണ്ട് കളിച്ചാൽ ഒരു റേപ്പും കൂടി അങ്ങോട്ടു വെച്ചു തരും...
പിന്നെ... ഒന്നു പോടാ ചെക്കാ ഒരുപാടങ്ങ് കേറിയാൽ ഞാൻ ആന്റിയോടെല്ലാം പറയും......
പിന്നെ നീ പറഞ്ഞാൽ ആരു വിശ്വസിക്കും വല്ല തെളിവും ഉണ്ടോ..
ഇതുവരെ ഇല്ലായിരുന്നു but ഇപ്പോ ഉണ്ട്. എന്നും പറഞ്ഞ് അവൾ record ചെയ്ത video എന്നെ കാണിച്ചു..
എന്റെ അടുത്ത ഞെട്ടല് ആയിരുന്നു അത്.

*ഭാഗം 2*

ഞാൻ പറഞ്ഞതൊക്കെ ഹേമ റെക്കോർഡ് ചെയ്യണ്ടായിരുന്നു.

അതു വെച്ചുള്ള അവളുടെ ബ്ലാക്ക് മെയിൽ ആർന്നു പിന്നങ്ങോട്ട്. അമ്മയുടെ മുന്നിൽ വെച്ചുള്ള അവളുടെ അഭിനയമാണ് എനിക്കങ്ങോട്ട് ഒട്ടും ദഹിക്കാത്തത്.

അവളുടെ ഉദേശ്യമാണു എനിക്ക് ഒട്ടും മനസ്സിലാകത്തത്. എന്തിനാ അവളിങ്ങനെ അഭിനയിക്കുന്നേ.
ഞാൻ എന്തായാലും അവളുടെ മൊബൈൽ കൈക്കലാക്കാൻ തീരുമാനിച്ചു.

ഞാനവളുടെ അടുത്തേക്ക് ചെന്നു.
മൊബൈലിൽ പൊരിഞ്ഞ ചാറ്റിംങ് ആണു. ഒരു സമയത്തും ആ സാധനം നിലത്തു വെക്കള്ളാ. ഇവളെന്താ ഇതിനെ പ്രസവിച്ചതാണൊ.

അപ്പോളേക്കും എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ അടുത്ത് വന്നത് കണ്ടിട്ടില്ലാർന്ന അവൾ നന്നേ പേടിച്ചു.

"മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ"

സത്യത്തിൽ അവളുടെ ഫോൺ തട്ടിപ്പറിക്കാനായിരുന്നു എന്റെ ശ്രമം.

അതു ചീറ്റിപ്പോയെന്നു മാത്രല്ലാ.. വളെരെ സൈലന്റ് ആയി പോയതോണ്ട് ഞാനും പേടിച്ചു.

"ഫോൺ വന്നതാ " ഒരു വളിച്ച ചിരിയോടു കൂടി ഞാൻ പുറത്തേക്ക് പോയി.
ഫോൺ അറ്റന്റ് ചെയ്തു...

ഗിരി ആർന്നു....

"ആ നീയിതിവെടാ എനിക്ക് നിന്നെ അത്യാവിശ്യമായിട്ടു കാണണം."

ഞാൻ അവനെ കണ്ടു കാര്യങ്ങളൊക്കെ സംസാരിച്ചു.
"ടാ സംഗതി അറിഞ്ഞടുത്തോളം പ്രശ്നാ.. "

"ഹയ് ഒന്നു പോയേടാ..നീ വെറുതെ ആളെ പേടിപ്പിക്കാതെ "

" അതു ശരി ഇപ്പൊ നിന്നു പേടിച്ചാതീലാ.. നിന്നോടാരടാ വേണ്ടാത്ത പണിക്ക് പോകാൻ പറഞ്ഞെ"

"എടാ അത് അന്ന് അങ്ങനെ സംഭവിച്ചതു പോയതാ... നിന്റെ ആ ഒടുക്കത്തെ സൈക്കിളിന്റെ സ്റ്റാന്റ് ഒറ്റ തട്ടിന് ശരിയായപ്പോളെ വിചാരിച്ചതാ"

" ആ  ഇനി ഇപ്പോ എന്റെ സൈക്കിളിനെ പറഞ്ഞാതീലാ.
നീ എന്തായായും ഒന്നു സൂഷിക്കണതൊക്കെ നല്ലതാ. അവളോട് സൗമ്യമായിട്ടൊക്കെ ഒന്നു പെരുമാറിയാ മതി.വേറൊന്നുമല്ല ഉറങ്ങിക്കിടക്കുമെ പലതും പോണ കാലാ..''

''ഹയ്യോ "

"ഏയ് ആദ്യം നീ ആ മൊബൈൽ തട്ടിയെടുക്കാൻ നോക്ക് എന്നിട്ട് വിഷൽ മാച്ചു കള"

"മ്.... നീ എന്തായാലും വീട്ടിലേക്ക് വാ"

''ഏയ് ഞാനില്ല എനിക്കൊരു സ്ഥലം വരെ പോണം."

'' അയ്യടാ വന്നേച്ചു പോയാ മതി "
ഞാൻ അവനെ പിടിച്ച പിടിയാലെ വീട്ടിലേക്കു കൊണ്ടുവന്നു."

അവനെ കണ്ടയുടെനെ അമ്മ പറഞ്ഞു
''ഹാ ഇതാര് ഗിരിയോ കുറച്ചു ദിവസായല്ലോ കണ്ടിട്ട് "

" കമ്പനി ആവിശ്യത്തിന് ഒന്ന് ബാംഗ്ലൂർ വരെ പോയതാ അമ്മേ "

"അതിന് നിനക്കേതാ  കമ്പനി "

" അയ്യോ.. എന്റെയല്ലാ വേറെ ഒരു ഫ്രണ്ടിന്റെയാ ഓസിനു ബാംഗ്ലൂർ കാണാൻ കിട്ടിതോണ്ട് അവനു കൂട്ടിന് പോയി "

അപ്പോളേക്കും ഹേമ അങ്ങോട്ടു വന്നു.
അവനെ കണ്ടതും അവളുടെ അഭിനയം തുടങ്ങി.
"ഇതാരാ അമ്മായി "

'' ഇത് ഇവന്റ ഫ്രണ്ടാ ഗിരി. വളരെ അടുത്ത ഫ്രണ്ട്സാ "

പിന്നെ അവിടെ നടന്നത് പരിചയപ്പെടൽ എന്ന നാടകമാർന്നു.

അവൾ അമ്മ കേൾക്കാനെന്നോണം പറഞ്ഞു
" എപ്പോഴും ഫ്രണ്ട്സിന്റെ കൂടെ നടന്നാൽ എങ്ങനെയാ ഞങ്ങൾക്ക് കൂടി ഒന്ന് വിട്ട് താ.. ഞാൻ ഇവിടെ ബോർ അടിച്ചിരിക്കാ"

'' എന്നിട്ടു വേണം നിനക്കെന്നെ കൊല്ലാൻ.." ഞാൻ മനസ്സിൽ പറഞ്ഞു

''നിങ്ങൾ സംസാരിക്ക് ഞാൻ പോയി ചായയെടുക്കാം" അമ്മ ഇതും പറഞ്ഞ് അകത്തേക്ക് പോയി

"അരുണേട്ടാ.. ഒന്നിങ്ങു വന്നെ "

അവളെന്നേം കൊണ്ട് പോയി മുറിയുടെ വാതിലടച്ചു.

അവൾ  ലാപ്പിൽ ഏതോ സിനിമ പ്ലേ ചെയ്തണ്ടാർന്നു.

" ഹമ്പോ 22 ഫീമെയിൽ കോട്ടയം "

*ഭാഗം 3*

22 ഫീമെയിൽ കോട്ടയം...

" എന്താ നിനക്ക് പറയാനുള്ളത്.."

" അതെക്കെ പറയാം.. എന്തിനാ അയ്യാൾ വന്നത്.."

" അത് പിന്നെ അവൻ എന്റെ ഫ്രണ്ടാ...
അതൊക്കെ എന്തിനാ നീ അന്വേഷിക്കുന്നത് "

" കാര്യമുണ്ടെങ്കിലോ...
എന്നെ ഇവിടുന്ന് പുകച്ച് പുറത്ത് ചാടിക്കാനാ പരിപാടിയെങ്കില്..പുറത്തു പോണത് നിങ്ങൾ ആയിരിക്കും.... കൂട്ടുകാരനോടും കൂടി പറഞ്ഞേക്ക്..."

ഹേമ വാതിൽ തുറന്നതും കണ്ടത് പുറത്ത് അവർ പറയുന്നതെല്ലാം ചെവിയോർത്ത് നിൽക്കുന്ന ഗിരിയെ ആയിരുന്നു.

" ആ എല്ലാം ഒളിഞ്ഞു നിന്നു കേക്കുവാർന്നല്ലേ.. അപ്പോ ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.... പീഡനകേസിൽ ഒരു കൂട്ടുപ്രതിയേയും ചേർക്കാൻ എനിക്കൊരു മടിയുമില്ല.. "

ഗിരി ഒന്നു ഞെട്ടി.

ഹേമ അടുക്കളയിലേക്കു പോയി.
ഈ സമയം അമ്മ അവർക്കു ചായയുമായി വന്നു.

" ആ അരുണേട്ടാ നാളെ നമുക്കൊന്നു കുടുംബക്ഷേത്രത്തിൽ പോണം.. "

ഹേമ അടുക്കളയിൽ നിന്നും വരുന്ന വഴി പറഞ്ഞു.

" ഞാനൊന്നുമില്ല.. "

"ഏയ് അതു ശരിയാകില്ലാ അരുണേട്ടൻ എന്തായാലും വന്നം..."
ഇതു പറഞ്ഞ് ഹേമ ഗിരിയെ ചൂഴ്ന്നു നോക്കി.

" ഒന്നു ചെല്ലടാ ഇവൾക്കു ഇവിടെ പരിചയമില്ലാത്തതല്ലേ..."

'' അതേ അമ്മ പറഞ്ഞതാ ശരി നീയും കൂടെ നാളെ പോടാ...
അമ്മ പറഞ്ഞതിനെ ഗിരി ഏറ്റുപിടിച്ചു..

അങ്ങനെ അവർ അമ്പലത്തിൽ പോയി തൊഴുത് മടങ്ങി..

" എന്താ അരുണേട്ടാ ഒരു ഗൗരവം.. "

"ഹേമേ... ഞാൻ ചെയ്തതിനു പ്രതികാരം ചെയ്യാൻ ആണു നിന്റെ ഉദ്ദേശ്യമെങ്കിൽ ചെയ്ത തെറ്റിന് പ്രായിചിത്തം ചെയ്യാൻ ഞാൻ തയ്യാറാ.."

അവൾ ഒന്നു പൊട്ടിചിരിച്ചു.

" അതിന് അരുണേട്ടൻ എന്നെ എന്തു ചെയ്തൂന്നാ...

അന്നു രാത്രി അരുണേട്ടൻ എന്റെ അടുത്ത് വന്നൂന്നുള്ളത് ശരിയാ പക്ഷെ എന്നെ ഒന്നും ചെയ്തില്ല

എന്നെ അവിടുന്ന് മാറ്റി അതുപോലെ തന്നെ കിടന്നുറങ്ങി.. "

'' അപ്പോ ഞാൻ..ഒന്നും.. "

" ഇല്ല ഒരു കോപ്പും ചെയ്തള്ളാ... "

അരുൺ നെടുവീർപ്പിട്ടു ഒന്ന് ആശ്വസിചു.

''പിന്നെ ഇന്നത്തെ പ്രത്യേകത അറിയോ "

'' എന്തു പ്രത്യേകത..? "

"ഇന്നു അരുണേട്ടന്റെ ബി ഡെ ആണു.. "

അരുൺ ഒന്നു ആലോചിച്ചു.

" ആ... ശരിയാലോ നീ ഇതെങ്ങനെ അറിഞ്ഞു..."

" ആ അതൊക്കെ അറിഞ്ഞു.. "

ഹേമ മുൻപോട്ട് നടന്നു.

" ഞാൻ ഒരു കാര്യം ചോദിക്കട്ടെ.."
അരുൺ പിന്നിൽ നിന്നു ചോദിച്ചു.

" ആ ചോദിക്ക്.. "

" നിന്റെ അച്ഛനും മാത്തൻ മുതലാളിയും തമ്മിൽ എന്താ ഇടപാട്..."

" എന്ത്... ഇടപാട്..?
ഏയ് അയ്യാളെ എന്റച്ഛനു അറിയ കൂടി ഇല്ല "

"പിന്നെ എന്തിനു നിന്നെ ഞങ്ങൾ തട്ടിക്കൊണ്ടു പോയത്..."

" ആ അതു എന്നോടാണോ ചോദിക്കുന്നേ.. ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടെ.."

" എന്നിട്ടെന്താ ചോദിക്കാഞ്ഞേ "

''എനിക്ക് സൗകര്യമുണ്ടായില്ല....
എന്തായാലും ഇപ്പോ ചോദിച്ചേക്കാം..
എന്തിനാ എന്നെ തട്ടിക്കൊണ്ടു പോയത്.."

" ആ... ആ... അത്.... "

"കിടന്നുരളണ്ടാ അറിയില്ലല്ലേ... നിങ്ങളെപ്പോലുള്ളവർ എന്തിനാലെ അത് അന്വേഷിക്കുന്നെ... "

അരുൺ മറുപടി കൊടുത്തില്ല ഫോണെടുത്ത് ഗിരിയെ വിളിച്ചു..

" ടാ ഗിരി നമുക്കൊന്ന് മാത്തൻ മുതലാളിയെ ഒന്നു കാണാൻ പോണം..
നീ റെഡിയായി നിൽക്ക്..."

*ഭാഗം 4*

വീട്ടിൽ വന്ന ഉടനേ ഞാൻ മാത്തൻ മുതലാളിയുടെ അടുത്തേക്ക് പോകാൻ ഇറങ്ങി

" എങ്ങോട്ടേക്കാ... "
പിന്നിൽ നിന്നു ഹേമയാണ്.

''ഞാൻ പലയിടത്തേക്കും പോകും നീ നിന്റെ കാര്യം മാത്രം നോക്കിയാതി.. "

" പറ്റില്ലല്ലോ.. എന്നോടും പറയണം ഇല്ലേൽ അമ്മായിയോടു ഞാൻ പറയും....."

" നീ എന്തു പറയാനാ..
നീ തന്നെ പറഞ്ഞില്ലേ ഞാൻ തെറ്റ് ചെയ്തള്ളാന്ന് "

'' ഇല്ല... പക്ഷേ അരുണേട്ടന്റെ റെക്കോർഡ് എന്റേലുണ്ട്...
അതുമതിയാകും എന്റെ നുണ എല്ലാരും വിശ്വസിക്കാൻ.."

'' ഛെ... ഇതു വലിയ കുരിശായല്ലോ.. "

" ആ... ആകും ഈ കുരിശില് അരുണേട്ടനെ തറയ്ക്കേം ചെയ്യും...
തൽക്കാലം പോയിട്ടു വാ..."

ഹേമ ചിരിച്ചിട്ടു അകത്തേക്ക്‌ പോയി.
അരുൺ പുറത്തേക്കും.

ഗിരി റെഡിയായി നിൽക്കണ്ടാർന്നു.
അവർ ബൈക്ക് എടുത്ത് പോയി.
നേരെ ചെന്നത് മാത്തൻ മുതലാളീടെ അടുത്തേക്ക്.

അവിടെ മാത്തൻ മുതലാളി ഇല്ലായിരുന്നു.

ഇതിനിടയിൽ ഞാനും ഗിരിയും കുറച്ചു സംസാരിച്ചു.

" എടാ.. നീ എന്തിനാ മാത്തൻ മുതലാളിയെ കാണുന്നത് "

'' അതൊക്കെയുണ്ട്...
അന്നത്തെ ആ തട്ടിക്കൊണ്ട് പോയ കേസിൽ കുറച്ച് ഡൗട്ട് ഉണ്ട്.. "

" എന്ത് ഡൗട്ട്..."

'' അതൊക്കെ പറയാം...
പിന്നെ ഞാൻ അവളെ ഒരു കോപ്പും ചെയ്തള്ളാ... "

" അരെ.... "

"ടാ... ഹേമയെ..."

" ആ... അപ്പോ നിന്റെ പ്രശ്നം സോൾവ് ആയി... "

''കോപ്പാണു... അവൾക്ക് എന്തൊക്കെയോ ദുരൂഹത ഉണ്ട്..
അതു കണ്ടുപിടിക്കണം... " '

"പിന്നെ...
എന്ത് ദുരൂഹത.."

അപ്പോളേക്കും മാത്തൻ മുതലാളി വന്നു. വളരെ വെപ്രാളത്തോടെയാണ് വന്നത്.

'' ആ... അരുൺ നീയോ.. ഞാൻ നിന്നെ വിളിക്കാൻ ഇരിക്കാർന്നു..."

" എന്താ.. എന്താ ഒരു പരവശം.. "

'' ടാ നിങ്ങളൊക്കെ കൂടി തട്ടിക്കൊണ്ടു വന്നില്ലേ.. ആ പെൺകുട്ടി ആത്മഹത്യ ചെയ്തു.. "

അങ്ങനെ എന്റെ അടുത്ത ഞെട്ടലും വന്നു.

(തുടരും)

*ഭാഗം: 5*

" അപ്പോ നിന്റെ വീട്ടിലുള്ളത് പ്രേതമാണോ..."

"പ്രേതോ...? "

''ആ നമ്മൾ അന്ന് തട്ടിക്കൊണ്ടുവന്ന പെൺകൊച്ച് ഇവന്റെ വീട്ടിലുണ്ട് "

"ഇവന്റ വീട്ടിലോ..."

"ഒന്നു മിണ്ടാതിരുന്നേടാ ഗിരി..,,,
സാറെ ഇവൻ പറയണത് കാര്യാക്കണ്ടാ.. തട്ടിക്കൊണ്ടു വന്നവൾ എന്റെ വീട്ടിലുണ്ട്.. "

" അത് തന്നെയല്ലെടാ ഇവനും.? പറഞ്ഞേ..."

"അതെ "'

അവളെങ്ങനെയാ നിന്റെ വീട്ടിൽ വന്നെ...
അപ്പൊ ആത്മഹത്യ ചെയ്തതോ.. "

'' അതല്ലേ ഞാൻ നേരത്തെ പറഞ്ഞെ അവൾ ആത്മഹത്യ ചെയ്ത പ്രേതമായെന്ന് "
വീണ്ടും ഗിരി ഇടയ്ക്ക് കയറി.

'' ഇവനെ ഞാൻ.." മുതലാളി ചൂടായി.

''സാറു അതുവിട്.. ഞാൻ സത്യാവസ്ഥ പറയാം.. "

" ആ പറ.. " മുതലാളി ഒന്നു തണുത്തു.

" സാറ് തട്ടിക്കൊണ്ടുവരാൻ പറഞ്ഞ പെൺകുട്ടിയാണ് ഇപ്പോ ആത്മഹത്യ ചെയ്തത്...

" പറഞ്ഞതോ... അപ്പോ നിങ്ങൾ കൊണ്ടുവന്നത് ആരെയാ.. "

" അതാ പറഞ്ഞു വരുന്നേ ഞങ്ങൾക്ക് ആളു മാറീന്ന്.. തട്ടിക്കൊണ്ടു വന്നത് എന്റെ അമ്മാവന്റെ മോളെയാ.. "

" നിന്റെ അമ്മാവന്റെ മോളാ.. അതെങ്ങനെ ശരിയാകും അവളെ കണ്ടാൽ നിനക്ക് തിരിച്ചറിയില്ലേ.. "

" ഓ അതിന്റെ കാര്യം ഒന്നും പറയണ്ടാ...
അവര് ഇവിടെ......"
പെട്ടെന്ന് അരുൺ പറയാൻ വന്നത് ഒന്നു നിർത്തി.

'' അവരിവിടെ...." ബാലൻസിന് വേണ്ടി മുതലാളിയും കൂട്ടിച്ചേർത്തു.

''വെയിറ്റ്.." അരുൺ ഫോണെടുത്ത് അമ്മയെ വിളിച്ചു.

" ആ... അമ്മെ ഹേമയുടെ നാട് എവിടെയാന്നാ പറഞ്ഞേ.."

" പാലക്കാട്... എന്തേടാ..."

''ഏയ് ഒന്നൂല്ല അവൾ അപ്പോ പാലക്കാടിൽ നിന്നാലെ വരുന്നേ.. "

" ആ അല്ലാതെ പിന്നെ.. അവളെ ചേട്ടനല്ലേ കൊണ്ടുവന്നാക്കീത്.. എന്താ നീ കാര്യം പറ..."

'' ഒന്നൂല്ലാ.. ഞാൻ തിരിച്ചു വിളിക്കാം.. "

" എന്താടാ കാര്യം..." മാത്തൻ മുതലാളിയും ചോദിച്ചു.

"ഏയ് അത് ഒന്നുമില്ല...
ആ... ഞാൻ പറഞ്ഞു വന്നത് അവളെ ആദ്യമായിട്ടാ കാണുന്നത്. മുമ്പ് എപ്പോഴോ ചെറുപ്പത്തിൽ കണ്ടതാ.. "

" നീ പറഞ്ഞത് പോലെ ആളു മാറിയാ തട്ടിക്കൊണ്ടു വന്നതെന്നിരിക്കട്ടെ..
അങ്ങനെയാണെങ്കിൽ അയ്യാൾ എന്തിന് എഗ്രിമെന്റിൽ ഒപ്പ് വച്ചു "

'' അതറിയാൻ വേണ്ടിയാ ഞാനും ഇങ്ങോട്ടു വന്നേ..
ഒരു പക്ഷെ അന്ന് ആ രാത്രി ആ പെൺകുട്ടിയ്ക്ക് എന്തേലും സംഭവിച്ചണ്ടാകും.. രാവിലെ ആ കുട്ടി തിരിച്ചു വീട്ടിലും വന്നിട്ടുണ്ടാകും... "

" നീ എന്തൊക്കെയാ ഈ പറയണേ....
ആരേലും തട്ടിക്കൊണ്ടു പോയതാണെങ്കിൽ എങ്ങനെ രാവിലെ തിരിച്ചു വരും "

" തട്ടിക്കൊണ്ടു പോയി എന്നൊരു ഓപ്ഷൻ മാത്രമല്ലല്ലോ ഉള്ളത്..
എന്തായാലും രാവിലെ തിരിച്ചു വന്നിട്ടുണ്ടാകും. ഇല്ലെങ്കിൽ ആ കോൺട്രാക്ടർ സാറിനെ വിളിക്കില്ലേ മോളെ കിട്ടാത്തതിനു.. "

" ആ അതും ശരിയാ.. "

" അങ്ങനെ അന്ന് ആ കുട്ടിക്ക് എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ...
അതിന്റെ ഫലമാണ് ആ കുട്ടിയുടെ ആത്മഹത്യയെങ്കിൽ നമ്മളെല്ലാരും കുടുങ്ങും.."

"നമ്മളോ... അതെങ്ങനാടാ നമ്മൾ ഒന്നും ചെയ്തള്ളല്ലോ.. "

'' അത് നമുക്കല്ലേ അറിയൂ കോൺട്രാക്ടറുടെ മുൻപിൽ നമ്മളല്ലേ അവളെ തട്ടിക്കൊണ്ടു പോന്നത്.. അയ്യാളെങ്ങാനും ഈ കാര്യം പോലീസിനോടു പറഞ്ഞാ തീർന്നു.. "

" അയ്യോ ഇനിയിപ്പോ എന്തു ചെയ്യും."

" അയാളെയെങ്ങനേലും കാര്യം പറഞ്ഞു വിശ്വസിപ്പിക്കണം.. "

" ആ.. ഞാനൊന്നു നോക്കട്ടെ..."
മാത്തൻ മുതലാളി നെടുവീർപ്പിട്ടു പറഞ്ഞു.

'' ഗിരി വാ നമുക്ക് പോകാം.. ഞങ്ങൾ എന്തായാലും നാളെ വരാം പറഞ്ഞതൊക്കെ.. അറിയാലോ.. "

''ആ.. ശരീഡാ.. "

ഗിരി മുതലാളിയുടെ അടുത്ത് കൈ തൊഴുത് പറഞ്ഞു.
" അഥവാ പോലീസ് പിടിച്ചാൽ എന്നെ കാട്ടികൊടുക്കരുത്..ആരേലും വേണ്ടെ നിങ്ങളെ ഇറക്കാൻ.." '

'' ഇങ്ങ് വന്നേടാ..."

അരുൺ നേരെ പോയത് വീട്ടിലേക്കാണ്
വന്നു കേറിയതും ഹേമയുടെ മുറിയിൽ കയറി വാതിൽ കുറ്റിയടച്ചു. ഹേമ കട്ടിലിൽ മൊബൈൽ കുത്തി കളിക്കുകയായിരുന്നു.

'' ഹേമ അമ്മയെവിടെ..."

'' എന്തിനാ... ഇവിടെയില്ലാ.. "

''നന്നായി... "

'' എന്തിനാ അരുണേട്ടൻ വാതിൽ കുറ്റിയിട്ടത് "

അവൾ ചിരിച്ചു കൊണ്ടാ പറഞ്ഞത്.

" നിന്റെ നാട് പാലക്കാട്‌ അല്ലെ.."

" അതേ.. എന്താ സംശയം ഉണ്ടോ "

" ആ ഉണ്ട്.. "

" അതിന് ഞാനിപ്പോ എന്താ ചെയ്യേണ്ടത്..."

" ചെയ്യേണ്ടത് നീ അല്ല ഞാനാ..
പറയെടി... പാലക്കാട് ആയ നീ എന്തിനാ ഒരാഴ്ച മുൻപ് ഇവിടെ വന്നത്... അതോണ്ടാണല്ലോ നിന്നെ ഞാൻ അന്നു ആളുമാറി തട്ടിക്കൊണ്ടു പോയത്..."

''ആ... അത്..."

" പറ എന്തിനാ ഒരാഴ്ച മുൻപ് നീ ഈ സിറ്റിയില് വന്നെ.. "

''പറയാം... പക്ഷെ...ഒരു കാര്യം ചെയ്യണം.."

" എന്ത്.. കാര്യം "

"ഒന്നൂല്ല്യ.... അരുണേട്ടൻ എന്നെ പ്രേമിക്കണം.. "

" എന്ത്...?? "

" ആ...
ഞാൻ അരുണേട്ടനെ പ്രേമിക്കുന്നു..
അതുപോലെ അരുണേട്ടൻ തിരിച്ചും എന്നെ പ്രണയിക്കണം"

*ഭാഗം 6*

"അയ്യടാ എന്റെ പട്ടി പ്രണയിക്കും നിന്നെ.. "

" എങ്കിൽ മോൻ പോയി പട്ടി ആയിട്ട് വാ
ബാക്കി അപ്പോ നോക്കാം... "

''ഒന്നു പോടി ഇതു ഞാൻ കണ്ടു പിടിക്കും നിന്റെ തൊലിഞ്ഞ പ്രണയം ഞാൻ ശരിയാക്കി തരാടി... "

ഇറങ്ങാൻ നേരം അമ്മ പായസവുമായി വന്നു.

"ടാ... നീ എങ്ങോട്ടാ പോണെ ദേ നിന്റെ പിറന്നാൾ ആയിട്ട് ഹേമ ഉണ്ടാക്കീതാ..
ഇത് കുടിച്ചിട്ടു പോ.. "

അരുൺ അതും കുടിച്ച് വേഗം സ്ഥലം കാലിയാക്കി.
നേരെ വായനശാലയിൽ പോയി
ഫ്രണ്ട്‌സിന്റെയൊപ്പം കൂടി.
ക്യാരംസ് കളിക്കാൻ മൂഡില്ലാതെ അരുൺ മാറി നിന്നു. ഗിരി അങ്ങോട്ടേക്കും ചെന്നു.

"ഇവന്മാർ കാര്യം അറിഞ്ഞോ.. "

'' ഇല്ല നീ വന്നിട്ട് പറയാന്ന് കരുതി "

"മ്.. "

ഗിരി പറയാൻ പോയതും അരുൺ അവനെ തടഞ്ഞു.

" എന്തായാലും ഈ കളി കഴിയട്ടെ എന്നിട്ട് ടെൻഷൻ അടിപ്പിച്ചാതി "

അരുൺ ടിവി ഓൺ ചെയ്തു.

ചാനൽ മാറ്റുന്നതിനിടെ ന്യൂസ് ചാനലിൽ ന്യൂസ് കണ്ടു.

'''.....ദിവ്യയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് പോലിസ് ഇത് സംബന്ധമായ ചർച്ചയിൽ പ്രതിപക്ഷ നേതാവ് നമ്മോടൊപ്പം കൂടുന്നു....,,,,,, "

കോൺട്രാക്ടറുടെ മകൾ ദിവ്യയുടെ ആത്മഹത്യ വലിയ ഒരു ഇഷ്യു ആയത് അരുണിനേം ഗിരിയേയും ഞെട്ടിച്ചു.

ടിവിയിൽ ചർച്ച മുഴകുന്നു..
അവരുടെയൊപ്പം അരുണിന്റെ ഫ്രണ്ട്സും ഒന്നുമറിയാതെ ഇവിടെ ചർച്ച തുടരുന്നു.

''ഏതോ തറവാട്ടിൽ പിറന്ന കൊച്ചാ.. "

" നിനക്കെന്തേ.. കണ്ടവന്മാരുമായിട്ട് വല്ല പരിപാടി ഒപ്പിച്ച് വെച്ചിട്ട് തീർത്തതാ...
അത് ന്യൂസാക്കാൻ കുറേ പീറ രാഷ്ട്രീയക്കാരും... "

ഇതൊക്കെ കേട്ട് ആകെ തരിപ്പായി അരുൺ ചാനൽ മാറ്റി.

"ഹാ നീയെന്തിനാ ചാനൽ മാറ്റിയത് "

''പിന്നെ... കണ്ടവളുമാര് ആത്മഹത്യ ചെയ്തേന് നമ്മൾ എന്തിനാ ടെൻഷൻ അടിക്കുന്നേ... "

'' അതിന് ആര് ടെൻഷൻ അടിച്ചു "

''ആ... അത്.. നിന്റെയൊക്കെ വർത്തമാനം കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ "

'' ഇവനിത് എന്ത് പറ്റി.. "

അരുൺ മാറ്റിയ ചാനൽ മറ്റൊരു വാർത്ത ചാനലായിരുന്നു. അതിലെ വാർത്തയാണ് അരുണിനെ വേറൊരു തലത്തിൽ ചിന്തിപ്പിക്കുന്നതായിരുന്നു.

''തീവ്രവാദം ഇപ്പോ ഗ്രാമങ്ങളിൽ..
കൊല്ലത്താണു സംഭവം. ഒരു വയസായ വീട്ടമ്മ മാത്രമുള്ള വീട്ടിൽ അവരുടെ അകന്ന ഒരു ബന്ധുവാന്നെന്ന വ്യാജേനയാണ് നക്സലെറ്റ് വീട്ടിൽ കേറി പറ്റിയത്. അവസാനം ഇന്നലെയാണ് കള്ളി വെളിച്ചത്തായത്...

ഇവരുടെ കൂട്ടത്തിൽ ഇനിയും ആളുകൾ ഉണ്ടെന്നാണ് പോലീസ് നിഗമനം.. "

അരുൺ പുറത്തേക്ക് പോയി.. ഒരു സിഗരറ്റ് കത്തിച്ചു.

"എന്താടാ ആ ന്യൂസ് തൊട്ട് നീ കൂടുതൽ അസപ്റ്റ് ആണല്ലോ.. "
ഗിരി പുറത്തേക്ക് വന്നു പറഞ്ഞു.

"ടാ... അത് ഹേമ... "

"ഹേമ... അവൾ.. ആ ന്യൂസ് "

''ഓ നീ അവൾ നക്സലെറ്റ് ആണെന്നാണോ പറയുന്നേ.. "

"ടാ അതല്ലാ അന്ന് അവൾ.. "

" എന്ന്... അവൾ നീ എന്തൊക്കെയാ പറയുന്നേ.. "

''എടാ നമ്മൾ അവളെ തട്ടിക്കൊണ്ടു പോകുന്ന അന്ന് അവൾ ഈ സിറ്റിയിൽ അല്ലായിരുന്നോ.. "

" അതാണോ.. ടാ അത് വേറെന്തേലും കാര്യമായിക്കൂടെ.."

'' അല്ല നമുക്ക് ദിവ്യയെ ഐഡിൻറ്റിഫൈ ചെയ്യാൻ പറഞ്ഞു തന്ന എല്ലാ അടയാളങ്ങളും അന്ന് ഹേമയിലുണ്ടായിരുന്നു.ഡ്രസ് കോഡ് അടക്കം..
നീ ഹേമയെ കണ്ടതല്ലേ അവൾ സ്പെക്സ് യൂസ് ചെയ്യുന്ന ആളല്ല..പക്ഷെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് അവൾ കണ്ണട വെച്ചിരുന്നു. ഒരു ബ്ലാക്ക് ഫ്രെയിം സ്പെക്സ്...

നീ ശ്രദ്ധിച്ചോ ഇന്നു ടിവിയിൽ ദിവ്യയുടെ ഫോട്ടൊ കാണിച്ചത്.
അതിൽ ദിവ്യ ധരിച്ച സെയിം സ്പെക്സ് ആർന്നു അന്ന് ഹേമ ധരിച്ചത്.

" അതെങ്ങനെ വന്നു... "

ഗിരി സംശയഭാവത്തിൽ ചോദിച്ചു.

" അന്ന്... ശരിക്കും ഹേമ ദിവ്യയായി മാറുകയായിരുന്നു... അതാണ് അവളുടെ സ്പ്പോട്ടിൽ പോലും ഹേമ വന്ന് നിന്നത്..."

*ഭാഗം 7*

" ദിവ്യയായീട്ട് മാറിന്നോ... എന്തിന് "

" അത് എങ്ങനെ എനിക്കറിയാം"

"മ്.. നീ വാ ചായ കുടിക്കാം.. "

ഗിരിയും അരുണും ചായക്കടയിൽ കയറി ചായ കുടിക്കാനൊരുങ്ങി

ചായ കുടിക്കുമ്പോളും അരുൺ ആലോചനയിലാണ്.
പെട്ടെന്ന് അരുൺ എന്തോ ഓർത്തു. 

അരുൺ ഫോണെടുത്ത് എഫ് ബി തുറന്നു. അതിൽ ഒരു ഐഡി സെർച്ച് ചെയ്തു.

" നീ ആരെയാ നോക്കുന്നേ.. "

'' അതൊക്കെയുണ്ട്... "

ഗിരി അവൻ സെർച്ച് ചെയ്യുന്ന നെയിം വായിച്ചു.

"ഹേമ... ജനാർ...ദ്ദനൻ.. ഇതാരാ.. "

'' എടാ അവള്..ഇപ്പോ അറിയാം ഒറിജിനലാണോ ഡ്യൂപ്പ് ആണോന്ന് "

" എടാ നിന്റെ അമ്മാവൻ അല്ലേ കൊണ്ടുവന്നാക്കീത്.. അപ്പോ പിന്നെ വേറാളാകോ.. "

" ആയിരിക്കാം ബട്ട് എന്തൊക്കെയോ പ്രശ്നമുണ്ട്... "

അരുൺ അടിച്ച റിസൾട്ട് വന്നപ്പോൾ അവൾ ഉണ്ടായില്ല അവളുടെ ഐഡിനറിറ്റിയും ഇല്ല.

അവൻ ഫോണെടുത്ത് ഹേമയെ വിളിച്ചു.

"ഹലോ "

" ആ ഹലോ ഹേമ നിന്റ ഫെയ്സ്ബുക്ക് ഐഡി എന്താ.. "

" അതിന് എനിക്ക് എഫ് ബി ഇല്ല അരുണേട്ടാ..."

അരുൺ ഫോൺ കട്ട് ചെയ്തു.

" എന്തായടാ.."

" അവൾ എഫ് ബി ഇല്ലാന്ന് " .

" ദൈവമേ എഫ് ബി ഇല്ലാത്ത പെണ്ണാ.. "

അരുൺ ഗിരിയെ നോക്കി തല കുലുക്കി.

" നിന്റെയൊക്കെ യോഗം എഫ് ബി ഇല്ലാത്ത പെണ്ണിനെയല്ലേ കിട്ടിയേക്കണേ "

" അയ്യടാ... അവൾ പറഞ്ഞേ കേട്ടില്ലേ..
എഫ് ബി ഇല്ലാന്ന് "

" ആ അതിനെന്താ.. "

'' ഫെയ്സ്ബുക്ക് യൂസ് ചെയ്യാത്തവൾക്ക് അതിന്റെ ഷോട്ട് ഫോമറിയാ.. "

"എടാ ഇവനെ നീയാരാ ഷെർലക് ഹോംസോ... എടാ യൂസ് ചെയ്യാത്തവർക്ക്  അറിഞ്ഞൂടാന്ന് നിയമമൊന്നുമില്ലല്ലോ.. നിനക്കവളോടുള്ള ദേഷ്യമാണ് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്.."

"ഓ നീയിപ്പോ അവൾടെ ആളായ.."

'' ഞാൻ ആരുടേം ആളല്ലാ നീ ചായ കുടിക്ക്.....എന്നിട്ട് നമ്മുടെ പ്രശ്നത്തീന്ന് എങ്ങനെ തലയൂരാമെന്ന് നോക്ക് "

അരുൺ എഫ് ബി യിൽ വേറെ നെയിം സെർച്ച് ചെയ്തു.

സീമ ജനാർദ്ദനൻ

"ഇതാരാ..."

" അവൾടെ ചേച്ചി... "

ഐഡി തപ്പി ആളെ കണ്ടു പിടിച്ചു റിക്വസ്റ്റും കൊടുത്തു

പെട്ടെന്ന് അരുണിന് കോൾ വന്നു.

സംസാരിച്ച് കട്ട് ചെയ്‌ത ഉടനെ അവൻ ധൃതി വെച്ച് ആശുപത്രിയിലേക്ക് പോയി
കൂടെ ഗിരിയും.

അരുൺ നേരെ ഐ സി യു വിന്റ താഴെ അടുത്തേക്ക് ചെന്നു അരുണിന്റെ അമ്മ ഐ സി യു.വിൽ ആണു. സൈഡിൽ ഹേമ ഇരിക്കുന്നുണ്ട്.

അരുൺ അമ്മയെ പുറത്തു നിന്നും നോക്കിയ ശേഷം അവിടെ ഇരിക്കുന്ന ഹേമയുടെ അടുത്തേക്ക് പോയി.

" എന്താ എന്റെ അമ്മയ്ക്കു പറ്റിയേ....
പറ എന്താ നീ എന്റെ അമ്മയെ ചെയ്തേ.. "

'' അരുണേട്ടാ ഞാൻ.."

അവിടെ ഒരു സീൻ ഉണ്ടാകുന്നതിനു മുൻപ് ഗിരി അവനെ പിടിച്ചു മാറ്റി..

അപ്പോളേക്കും ഡോക്ടർ പുറത്തേക്ക് വന്നു

ഡോക്ടർ ഹേമയോട് പറഞ്ഞു.

" പേടിക്കാനൊന്നുമില്ല ബി.പി കുടിയതിന്റെയാ.. തക്ക സമയത്ത് എത്തിച്ചത് നന്നായി. ഇല്ലാർന്നേൽ ഒരു പക്ഷെ ജീവൻ വരെ അപകടത്തിലായാനേ.. ആർക്കേലും  കാണണങ്കിൽ കാണാം "

" ശരി ഡോക്ടർ..."

അവൾ അരുണിനെ നോക്കി.

" ചെല്ല് ചെന്ന് അമ്മയെ കാണ്... ഞാൻ പോകാ.. "

പിന്നെ ഒരു നിമിഷം അവൾക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല.

അവൻ അമ്മയെ കണ്ടു.

" അമ്മേ.." '

'' എനിക്കൊന്നുമില്ലെടാ ആ കുട്ടിയെവിടെ.. "

" ആ.. അവൾ പുറത്തുണ്ട്.. "

" ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കോ.. "

"മ്.. പറ അമ്മേ... "

'' ഹേമ... അവൾ നല്ല കുട്ട്യാ.. മോൻ എതിരു പറയരുത്.. എനിക്ക് ഇനി അധിക കാലമൊന്നുമില്ലാന്നാ തോന്നണേ നിങ്ങടെ കല്ല്യാണം കണ്ടിട്ട് മരിക്കണോന്നാ ഈ അമ്മയ്ക്ക്.. "

" അതൊക്കെ ആലോചിക്കാം  അമ്മ ഇപ്പോ റെസ്റ്റ് എടുക്ക് "

അരുൺ പുറത്തേക്ക് ഇറങ്ങി.

ഗിരി പുറത്തു തന്നെ ഉണ്ട്.

"ടാ നീയിവിടെ നിൽക്ക് ഞാൻ ഹേമയെയും കൊണ്ട് വരാം.. "

അവൻ വീട്ടിൽ ചെന്നതും അവളെ കാണാനില്ലാർന്നു. അവൻ അവളെ കുറേ അന്വേഷിച്ചു. അപ്പോളേക്കും ഒരു പോലീസ് ജീപ്പ് പുറത്ത് വന്നു നിന്നു.

അരുൺ പുറത്ത് വന്ന് നിന്നു.

" ഇയ്യാളാണോ അരുൺ..? "

" അതെ... "

" ഒരു അറസ്റ്റ് വാറണ്ട് ഉണ്ട്.. "

(തുടരും)

*ഭാഗം 8*

പിറ്റേ ദിവസമാണ് അരുണിന് ജാമ്യം ലഭിച്ചത്.

" അറിയാലോ ഒരു മർഡറുമായി ബന്ധപ്പെട്ടിട്ടാ നിന്നെ അറസ്റ്റ് ചെയ്തത്.."

" പറഞ്ഞല്ലോ സാർ ആ കുട്ടീനെ ഞങ്ങൾ കിട്നാപ് ചെയ്തള്ളാ.. "

"മ് ശരി...
തനിക്ക് ഏതായാലും ജാമ്യം കിട്ടിയിട്ടുണ്ട്....
ആഭ്യന്തരമന്ത്രി വരെ ശുപാർശ ചെയ്തണ്ട്... തനിക്ക് നല്ല പിടിപാടുണ്ടെന്ന് തോന്നുന്നു..

അറിയാലോ സംഗതി കൊലക്കേസാ എപ്പോ വിളിപ്പിച്ചാലും ഇവിടെ ഹാജരാകണം... "

അരുൺ ജാമ്യം കിട്ടി പുറത്തു വന്നപ്പോൾ ഗിരി പുറത്തുണ്ടാർന്നു.

"ടാ.. ആരാ എന്നെ ജാമ്യത്തിലെടുത്തേ "

" അറിയില്ല.. എന്നോട് ഇവിടേക്ക് ഒരാൾ വരാൻ പറഞ്ഞു.
ഇന്നലെ ഞാൻ നിന്റെ ജാമ്യത്തിനു വേണ്ടി കുറേ നോക്കീതാ.. ചിലപ്പോ മാത്തൻ മുതലാളി ആയിരിക്കും.."

'' അമ്മയ്ക്ക് എങ്ങനെയുണ്ട്... "

"കുഴപ്പമില്ലെടാ.. വാർഡിലേക്ക് മാറ്റി.
കൂട്ടിനു ഹേമ ഉണ്ട് അവിടെ..
അങ്ങനൊരു കൊച്ച് ഉള്ളത് നന്നായി.

" മ്.. നീ വാ സാറിനെ പോയി കാണാം."

അവിടെ വേലക്കാരൻ വാതിൽ തുറന്നു.

"മുതലാളി... "

"ഇവിടെ ഇല്ലല്ലോ ഇന്നലെ പോയതാ..''

" എങ്ങോട്ടാ പോയത്..? "

'' അറിയില്ല...ഒന്നും പറഞ്ഞില്ല.
കുറച്ചു മാസം കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞു.. "

" എങ്കിൽ ശരി....
വിളിക്കണേൽ ഞങ്ങൾ വന്നിട്ടുണ്ടായീന്ന് പറഞ്ഞാതീ... "

അവർ ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

''കക്ഷി മുങ്ങീതാടാ..."

" മ്.. തൽക്കാലം ഇതീന്നു തലയൂരിയല്ലോ.. അങ്ങേരെ നമുക്ക് പിന്നെ പൊക്കാം "

'' എടാ... അമ്മ "

" പേടിക്കണ്ടാ ഒന്നുമറിയിച്ചിട്ടില്ല.. "

"ഹേമ..? "

" അവൾക്കറിയാം..
അവളാ ആദ്യം പറഞ്ഞെ ഈ അവസ്ഥയിൽ അമ്മയെ അറിയ്ക്കണ്ടാന്ന്.. "

" ടാ പിന്നെ എന്നെ ഇറക്കാൻ ആഭ്യന്തരമന്ത്രി ശുപാർശ ചെയ്തെന്ന് "

ഗിരി ഇതു കേട്ട് പെട്ടെന്നു വണ്ടി സടൻ ആയിട്ട് നിർത്തി.

'' എന്തേ.. നിർത്തിയേ.."

ഏയ്....
ശരിയായിരിക്കും നീ ഈ പാർട്ടിക്ക് വേണ്ടി കുറച്ചു നാള് കൊടി പിടിക്കാൻ പോയതാല്ല..
നീയരടെയ് പുതിയ തള്ളന്താനോ..."

മ്... നീ വണ്ടിയെടുക്ക്..."

ഹോസ്പിറ്റലിലേക്ക് അരുൺ ചെന്നപ്പോൾ അവിടെ അമ്മയ്ക്ക് ഹേമ കൂട്ടിരിക്കണ്ടാർന്നു..
അരുണിനെ കണ്ട പാടെ അമ്മ ചോദിച്ചു.

"മോന് എവിടാർന്നു ഇത്ര നേരം... "

" അ...അത് ഞാൻ ഒരു ഫ്രണ്ടിന്റെ അടുത്താർന്നു.. കുറച്ച് ക്യാഷിന്..."

ഹേമ ഒന്ന് അരുണിനെ നോക്കി ചിരിച്ചു.

" അമ്മേ ഞാൻ ചായ എടുത്തിട്ട് വരാം "

അവൾ ഫ്ളാസ്ക് എടുത്തിട്ട് പുറത്തേക്ക് പോയി..
അരുൺ എന്തോ പെട്ടെന്നാലോചിച്ചു പുറത്തേക്ക് പോകാൻ ഒരുങ്ങി..

" ഞാൻ ഇപ്പോ വരാട്ടാ.."

ഗിരിയെ നോക്കി ഹേമയുടെ അടുത്തേക്കാന്ന് ആംഗ്യം കാണിച്ചു.
ഗിരി ഒന്നു ചെറുതായി ചിരിച്ചു..

" ശരി നീ പോയിട്ട് വാ ഞാനിവിടെ ഇരുന്നോളാം.. "

അപ്പോളേക്കും ഒരു നഴ്സ് റൂമിലേക്ക് വന്നു. ഗിരിയുടെ കണ്ണും ഒന്ന് തിളങ്ങി

"എന്താ സിസ്റ്ററേ.. മരുന്നാണോ.. "

"മരുന്നല്ലാതെ പിന്നെ ഇവിടെ എന്തു കൊടുക്കാനാടോ..."

അരുൺ പുറത്ത് ഹേമയുടെ പുറകിൽ എത്തിയിരുന്നു.

''ഹേമ.."

അവൻ അവളെ പുറകിൽ നിന്നും വിളിച്ചു. അവൻ അടുത്തെത്താൻ ഹേമ ഒന്നു നടത്തം നിർത്തി.

'' എന്താ അരുണേട്ടാ.."

" ഏയ്... ഒന്നൂല്ല്യ വെറുതെ.. "

അവർ കുറച്ചു നേരം മുൻപോട്ട് ഒന്നും മിണ്ടാതെ പോയി. പെട്ടെന്ന് അവർക്കിടയിലെ നിശബ്ദത ഒഴിവാക്കി അരുൺ പറഞ്ഞു തുടങ്ങി.

"സോറീട്ടോ... ഇന്നലെ അങ്ങനെയൊക്കെ പെരുമാറിയതിന്.."

"ഏയ് അതു സാരമില്ലാ അരുണേട്ടനല്ലേ"

"പിന്നെ... താങ്ക്സ്... താനില്ലാർന്നേൽ...,, "

" അരുണേട്ടാ......
അരുണേട്ടന്റെ അമ്മ എന്റെയും അമ്മ അല്ലേ..."

അവർ അപ്പോളേക്കും ക്യാന്റീൻ എത്തി.

അവർ രണ്ടു കോഫി കുടിക്കാനും പാഴ്സലായിട്ട് ചായ വേറെയും ഓർഡർ ചെയ്തു.

അവർ ക്യാന്റീനിലെ ടേബിളിൽ അപ്പുറം ഇപ്പുറം ഇരുന്ന് കോഫി കുടിക്കാൻ തുടങ്ങി.

"ഇന്നലെ ഹേമ ഇവിടുന്ന് എങ്ങോട്ടാ പോയത്.."

" അത്... വീട്ടിലേക്ക് "

" പക്ഷേ ഞാൻ വീട്ടിൽ വന്നപ്പോ കണ്ടില്ല.. ".

'' അതോ.. വരുന്ന വഴി എന്റെ ഒരു ഫ്രണ്ടിനെ കണ്ടാർന്നു. അവളായിട്ടു കുറച്ചു നേരം സംസാരിച്ചു... "

" അതിന്... ഇവിടെ ഹേമയ്ക്ക് ഫ്രണ്ട് ഏതാ..."

" അത് പിന്നെ എന്റെ നാട്ടുകാരിയാ ഇവിടേക്കാ അവളെ കെട്ടിച്ചേക്കണേ.."

"ഓഹ്... "

അവർ കോഫി കുടിക്കുമ്പോഴും അരുൺ അവളെ നല്ലവണ്ണം നോക്കുന്നുണ്ടായിരുന്നു. അത് അവൾ അറിയുന്നുണ്ടായിരുന്നു.

" എന്താ അരുണേട്ടാ ഇങ്ങനെ നോക്കുന്നേ.. "

"ഏയ് ഒന്നൂല്യ.....പിന്നെ അമ്മ ഇന്നലെ എന്നോട് ഒരു കാര്യം പറഞ്ഞാർന്നു.. "

അവൾ ഒന്നു ചെറുതായി ചിരിച്ചു.

" എനിക്ക് മനസ്സിലായി എന്താ പറഞ്ഞേന്ന്...,,
അമ്മ അത് ആദ്യം എന്നോടാ ചോദിച്ചത്..."

" എന്നിട്ട് ഹേമ എന്തു പറഞ്ഞു... "

'' അത്... അരുണേട്ടനോട് ചോദിക്കാൻ.."

'' അപ്പോ ഞാൻ പോസിറ്റീവ് അല്ലെങ്കിലോ...? "

ഹേമയുടെ മുഖത്തെ ചിരി പെട്ടെന്നില്ലാതെയായി.

*ഭാഗം 9*

" എനിക്ക് ഒരു പ്രണയം ഉണ്ടാർന്നു ഹേമ.."

" ആരോട്.... "

അരുൺ ഒന്ന് ചിരിച്ചു.

" ചെറുപ്പത്തിലാടോ....
പണ്ട് എന്റെ വീടിന്റെ അടുത്ത് കുറച്ചു നാൾ താമസിച്ചിരുന്ന ഒരു വില്ലേജ് ഓഫീസർ ശേഖരേട്ടന്റെ മകൾ പൂജിത.

ഞങ്ങൾക്ക് രണ്ടു പേർക്കും ശരിക്കും പരസ്പരം അറിയാമാർന്നു..."

"ഇപ്പോ ആ കുട്ടി എവിടെയുണ്ട്.. "

'' അറിയില്ല..."

'' അപ്പോ അവളോട് ഇപ്പോഴും... "

"മ്... ഉണ്ട് "

അവിടെയാകെ ഒന്നു സൈലന്റായി.

" ബട്ട് ഞാൻ കാത്തിരിക്കുന്നില്ലട്ടോ...
ആ ചാപ്റ്ററൊക്കെ നേരത്തേ ക്ലോസ് ആയി... "

" അപ്പോ... പോസ്...."
ചെറിയ പ്രതീഷയാർന്നു ഹേമയ്ക്ക്.

" ആ ...പോസ്റ്റീവ് "

ഹേമയുടെ ആദ്യമായി കണ്ട ചിരി അരുൺ ഒരിക്കൽ കൂടി കണ്ടു.

പിന്നീടങ്ങോട്ട് അരുണിന്റെ ഞെട്ടലുകൾ മാറി. ആ ചിരി കൂടെ കൂടെ കണ്ടു.പിന്നീട് ആ ചിരി കണി കാണാനും തുടങ്ങി.

അവർ രണ്ടുപേരും വളരെ പെട്ടെന്ന് പ്രണയത്തിലായി..

ആ വീടിനുള്ളിൽ അവർ പ്രണയം പല തവണ കൈമാറി. അങ്ങനെ ദിവസങ്ങളും ആഴ്ചകളും കടന്നു പോയി.

പക്ഷെ അരുണിന് പഴയ ഞെട്ടല് വരാൻ അധിക സമയം വേണ്ടി വന്നില്ല.
ഒരിക്കൽ അവർ അമ്പലത്തിൽ നിന്നു വരുന്ന വഴി അരുൺ അവന്റെ ഫോണെടുത്ത് എഫ് ബി യിൽ കയറി.

എഫ് ബി യിലെ നോട്ടിഫിക്കേഷനിൽ അവൻ കണ്ടു.

Seema Jenardhanan Accepted your friend request write on Seema timeline

അവൻ അപ്പോൾ തന്നെ ആൾക്കു ഒരു മെസേജ് അയച്ചു പരിചയം പുതുക്കി.

വീട്ടിൽ വന്നപ്പോളേക്കും അരുൺ പുറത്തേക്ക് ഇറങ്ങാൻ നിന്നു.
അപ്പോളേക്ക് ഹേമ പുറകിൽ നിന്നു വിളിച്ചു.

" അല്ല.. അരുണേട്ടൻ എങ്ങോട്ടേക്കാ.. "

" ഞാനൊന്നു വായനശാല വരെ.. "

" ആഹാ... അപ്പൊ എന്റെ കൂടെ ഷോപ്പിംങിനു വന്ന കാര്യം മറന്നോ.. "

'' ആ.. എന്നാ വാ ഞാൻ സിറ്റീലോട്ട് ആക്കി തരാം.. "

'' അയ്യട.. മോനെ... എന്നെ ആക്കിയാൽ പോരാ കൂടെ തന്നെ ഉണ്ടാകണം"

''ആ... ശരി വാ..."

" എന്നു പറഞ്ഞാലെങ്ങനാ ഞാൻ റെഡിയാകട്ടെ.."

"ഇനീം റെഡി ആകണോ..? "

"പിന്നല്ലാതെ ഞാനീ സാരി മാറ്റി ചുരിദാർ ഇട്ടിട്ട് വരാം.. "

" എങ്കിൽ... മാറീട്ട് വേഗം വാ..."

ഹേമ ഡ്രസ്സ് മാറാൻ സമയം അരുണിന് ഒരു കോൾ വന്നു.

'' ഇതാരപ്പാ നമ്പർ ആണല്ലോ "

അവൻ കോൾ അറ്റൻഡ് ചെയ്തു.

''ഹലോ.. "

" ഹലോ.. ഞാൻ സീമയാടാ.."

"സീമ...?... ആ സീമേച്ചി അറിയോ.. "

''പിന്നല്ലാതെ സുഖാണോടാ.."

" ആ സുഖം..
എന്റെ നമ്പർ എങ്ങനെ കിട്ടി "

''നിന്റെ എഫ് ബീന്ന്..."

''ആ പറഞ്ഞപോലെ എഫ് ബീലുണ്ടല്ലേ..
അല്ല എന്താ ഇപ്പോ വിളിക്കാൻ അനിയത്തിക്ക് സുഖാണോന്ന് അറിയാനാ.. "

'' അനിയത്തിയോ... ആര്..."

" ഹേമ ഇവിടെ ഉണ്ട്.....
സീമേച്ചി.. അറിഞ്ഞില്ലേ..."

''ആര് എന്റെ അനിയത്തി ഹേമയോ അവളിപ്പോ ഹൈദരാബാദ് അല്ലേ..
ഹസിന്റെ കൂടെ ഞാൻ ഇന്നല്ലേം കൂടി വിളിച്ചല്ലേ ഉള്ളൂ അവളെ...
ആ അവളങ്ങനെയാ അവിടെ ഉണ്ടാകുന്നേ.. "

" അപ്പോ അവളുടെ കല്ല്യാണം..? "

" ആ കഴിഞ്ഞു ഒളിച്ചോട്ടമായിരുന്നു. അല്ലാതെ വിളിച്ചു നടത്തിയ കല്ല്യാണമല്ലാ.. "

'' എന്താ അവളുടെ ഹസിന്റെ പേര്..? "

" ജിനേഷ്...
അല്ലാ അവിടെ ആരാ ഇപ്പോ.. "

അരുൺ ആ  ഞെട്ടലീന്ന് മാറി..
ഉടൻ തന്നെ എഫ് ബി യെടുത്ത് സെർച്ചു ചെയ്തു. ജിനേഷ് എന്ന ഇനിഷ്യൽ കുട്ടി അടിച്ചപ്പോൾ റിസൾട്ടിൽ ഒറിജനൽ ഹേമയുടെ ഐഡി വന്നു.

അവൻ ഡ്രസ്സ് മാറുന്ന അവളുടെ അടുത്തേക്ക് പോയി.
അപ്പോളേക്കും അവൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

"വാ പോകാം അരുണേട്ടാ..."

അവൻ അവളെ പിടിച്ച് റൂമിലേക്കിട്ട് വാതിൽ അടച്ചു.

" എന്താ.. അരുണേട്ടാ.."

'' അരുണേട്ടനോ അങ്ങനെ വിളിക്കാൻ ആരാ നീ.."

" എന്താ.. ഇങ്ങനെയൊക്കൊ "

"മതി നിന്റെ അഭിനയം.. "

അവൾ ചെറുതായൊന്നു പതറി.

അവൻ ഫോണെടുത്ത് ഹേമയുടെ ഐ.ഡി കാണിച്ചു.

" ഇതാണ് ഒറിജിനൽ ഹേമ....
പറ ആരാ നീഎന്തിനാ ഇവിടെ വന്നത്..
എന്തായിരുന്നു ഈ വേഷം കെട്ടലിന്റെ ഉദ്ദേശ്യം.

എന്റെ അമ്മാവൻ എങ്ങനെ നിന്നെ ഇവിടെ കൊണ്ടുവന്നാക്കി...? "

*അവസാന ഭാഗം*

"ഞാൻ എല്ലാം പറയാം...
ഒച്ച വെച്ച് തൽക്കാലം അമ്മയെ അറീക്കരുത്..."

"മ്... പറ "

" അരുണേട്ടനും നിങ്ങളുമൊക്കെ നേരത്തെ കരുതിയിരുന്ന പോലെ ഞാൻ ഹേമയല്ലാ..

ഞാൻ...
ഞാൻ ഒരു പോലീസോഫീസർ ആണു.
ഒരു ഐ.പി.എസ് കാരി.
ത്രീവ്രവാദികൾക്കെതിരെയുള്ള സ്പെഷ്യൽ സ്കോഡ് ടീം ലീഡർ..
ദിവ്യ മർഡർ കേസും എന്റെ ചുമതലയിൽ ഉള്ളതാണ്.. "

"ഓ എനിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ വന്നതായിരിക്കും.."

" അങ്ങനെയാണെങ്കിൽ ഞാൻ എന്തിന് അരുണേട്ടനെ അന്ന് ജാമ്യത്തിൽ ഇറക്കണം.. "

" അപ്പോ നീയാണോ അന്ന് എന്നെ.. "

"അതെ ഞാനാണ് ആഭ്യന്തര മന്ത്രിയെക്കൊണ്ട് ശുപാർശ ചെയ്യിച്ചതും ആ കേസിന്റെ ഇൻ ചാർജ് ഓഫീസർക്ക് ജാമ്യപേഷ കൊടുത്തതും.."

" എന്തിന്..."

" അരുണേട്ടനു ഇതിൽ യാതൊരു വിധ പങ്കുമില്ലാത്തോണ്ട്.. കാരണം അന്നു നിങ്ങൾ തട്ടിക്കൊണ്ടു പോയത് എന്നെയാർന്നെന്ന് എനിക്കറിയാലോ

എന്തായാലും അരുണേട്ടൻ ബ്രില്ല്യന്റാണ്...

അന്ന് ഗിരിയുടെയടുത്ത് എന്നെക്കുറിച്ച് പറഞ്ഞ സംശയങ്ങൾ ശരിയായിരുന്നു...

ഇത് ഞാനെങ്ങനെ അറിഞ്ഞൂന്നായിരിക്കും...
ഗിരിക്ക് എല്ലാം അറിയാം ഞാനാരാണെന്നും എന്തിനാ വന്നതെന്നും അങ്ങനെയെല്ലാം.. "

അപ്പോളേക്കും അമ്മ വന്നു.

''ആ മോളെ...
എന്റെ കൂടെയൊന്നു പുറത്തേക്ക് വരോ.. "

അവൾ അരുണിനെ ഒന്നു നോക്കി പറയരുതെന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.

'' ആ ഞാൻ വരാം അമ്മ.. "

അവൾ അമ്മയുമായി നടന്നകന്നു.
കൃത്യം സമയത്താർന്നു ഗിരിയുടെ വരവ്.

" അവരെങ്ങോട്ടാടാ പോയേ.. "

" പറയാം...
നീ ഒന്നിങ്ങോട്ട് വാ.. "

അരുൺ തഞ്ചത്തിൽ ഗിരിയെ അകത്തേക്ക് കൊണ്ടുപോയി.
അകത്ത് കയറിയതും വാതിലടച്ച് രണ്ടെണ്ണം പൊട്ടിച്ചു.

" പന്ന പട്ടി റസൂലേ..
കൂടെ നടന്നിട്ട് തേമ്പണാ നീ.."

ഗിരി ഒന്നും മനസ്സില്ലാകാതെ കരണത്ത് കൈ വെച്ച് നിന്നു.

" എന്തിനാടാ കോപ്പേ എന്നെയടിച്ചത്.."

'' അവളും നീയുമൊക്കെ ഒറ്റ ഗ്യാംങാണല്ലേ..."

"ഓ അതിനാർന്ന..
തല്ല്... തല്ലിക്കൊല്ല്....
ആദ്യം അവരുടെയടി പിന്നെ നിന്റെയടി... "

അരുണിന് ഒന്നും മനസ്സിലായില്ല.

" അന്ന് ഞാൻ പറഞ്ഞില്ലേ ബാംഗ്ലൂരിൽ പോയെന്ന് കൂട്ടുകാരന്റെ കൂടെ...

അത് ഇവളും ഇവളുടെ പോലീസുകാരും കൂടി അകത്താക്കീതാടാ...

അഞ്ച് ദിവസം മുമ്പ് അവരെന്നെ പിടിച്ചു വെച്ചേക്കാർന്നു. അങ്ങനെയാ അവൾ നിന്റെ ഡീറ്റേൽസ് മൊത്തം എടുത്തത്. അമ്മാതിരി ഇടിയാ എനിക്കിട്ട് താങ്ങിത്..

പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അകത്തായേനെ...

" എന്നാലും തീവ്രവാദികളെ പിടിക്കാൻ എന്റെ വീട്ടിലേക്കാണോടാ വരുന്നെ.. "

" അതൊന്നും എനിക്കറിയില്ല..."

പുറത്തു വാതിൽ തുറന്നപ്പോൾ അവൾ ഫ്രണ്ടിൽ നിൽക്കുന്നുണ്ടാർന്നു.

" അമ്മയെന്തേ... നിങ്ങൾ പോയില്ലേ.. "

" ഇല്ല...അമ്മ അടുക്കളയിൽ ഉണ്ട്

അരുണേട്ടന്റെ സംശയമെല്ലാം ഞാൻ തീർക്കാം..

ഞാനിവിടെ താമസിക്കുന്നത് ചില ആളുകളെ നിരീഷിക്കാനാണ്.. "

അവൾ അകത്തേക്കു കയറി ജനലിൽ കൂടി തൊട്ടപ്പറുത്തെ വീടിനെ കൈ ചൂണ്ടി കാണിച്ചു.

"ദാ ആ വീട്ടിലുള്ള ആളുകളെ.."

" അത് ബാൻഡ് നടത്തുന്ന പിള്ളേരല്ലേ "

" അല്ല അവർ മുഴുവനും സ്ലീപ്പേഴ്സ് ആണ്..."

"സ്ലീപ്പേഴ്സ്..? "

'' അതെ... ഓർഡർ വെയിറ്റ് ചെയ്തിരിക്കുന്ന നക്സലെറ്റ്..

ദിവ്യ അവരുടെ കണ്ണിയിലെ ആളാണു.. "

" അപ്പോ ദിവ്യയും..? "

'' അതെ...
അവളെ ട്രെയിസ് ചെയ്താണു ഞങ്ങൾ അന്നു ദിവ്യവഴി ഓർഡറെ അറസ്സ് ചെയ്യാൻ ഇരുന്നത്....

അതിനാണു ഞങ്ങൾ അവളെ ട്രാപ്പ് ചെയ്തു അവർ നൽകിയ അതേ ഡ്രസ്സ് കോഡിൽ ഞാൻ ദിവ്യയെ പോലെ നിന്നത്...
ബട്ട്...
അന്ന് അതു നടന്നില്ല അറിയാലോ.. "

അതിനു ശേഷമാണ് ആ വീടു നിരീക്ഷിക്കാനുള്ള മാർഗ്ഗത്തിൽ എത്തിയത്... 
അങ്ങനെയാണ് അരുണേട്ടനെ ഈ വീട്ടിൽ വെച്ച് ഗിരിയോടൊപ്പം കാണുന്നത്.
അന്നു തന്നെ ഗിരിയെ ട്രാപ്പ് ചെയ്തു ഡീറ്റേൽസ് എടുത്തതും....
അതിൽ നിന്നാണ് ജനാർദ്ദനൻ സാറിന്റെ കസിനാണെന്നറിഞ്ഞതും..

സാറിനെ കണ്ട് ഇങ്ങനൊരു മൂവ് നടത്തിയതും..
സാറിനെ എനിക്ക് നേരത്തെ അറിയാം..
അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി..

നാളേം കൂടി കഴിഞ്ഞാൽ  എന്റെ ദൗത്യം പൂർത്തിയാകും.. അതു കഴിഞ്ഞാൽ ഞാൻ മടങ്ങും... അതിനു മുൻപ് അമ്മയോടെല്ലാം തുറന്നു പറയണം..

പിറ്റേ ദിവസം  ദൗത്യം പൂർത്തിയാക്കി അവൾ മടങ്ങി.
പോകാൻ നേരം അവൾ അരുണിനോട് പറഞ്ഞു..

" അരുണേട്ടന്റെ പഴയ ഇഷ്ടം ഞാൻ അമ്മയോടു പറഞ്ഞിട്ടുണ്ട്...
ഞാനിറങ്ങാ..."

അവൾ പോയെങ്കിലും അരുൺ പിന്നിൽ നിന്ന് വിളിച്ചില്ലാ..ഒന്നും പറഞ്ഞില്ല...

പക്ഷെ അവനു ചെറിയ വിഷമമുണ്ടാർന്നു...

അരുണിന് ഇപ്പോ ഒരു ജോലിയൊക്കെയായി..

" ടാ ഇന്നു ഞായറാഴ്ചയായിട്ട് നീ പുറത്തേക്ക് പോകുന്നുണ്ടോ..."
പിറകിൽ നിന്നും അമ്മയുടെ സൗണ്ടാണ്.

" ഒന്നു വായനശാല വരെ പോകും.."

" എന്നാലെ മോൻ റെഡിയാക്....
നമുക്ക് ഒരു സ്ഥലം വരെ പോണം "

" എവിടേക്ക്..."

" നിനക്ക് ഒരു പെണ്ണിനെ കാണാൻ..."

" അമ്മ തമാശ പറയാണോ.. "

" എന്തേ തമാശയായിട്ട് തോന്നണ്ടാ... പോയി റെഡിയാകടാ.."

അപ്പോളേക്കും ഗിരി വന്നു.

"ഇവനിതുവരെ റെഡിയായില്ല..."

"ടാ പന്നി നീയും കൂടി അറിഞ്ഞിട്ടാല്ലേ..."

''പിന്നല്ലാതെ... "

അമ്മ അകത്തേക്കു പോയി.
അരുൺ ദേഷ്യപ്പെട്ട് ഗിരീനെ നോക്കി.

" വാടാ ചുമ്മാ കാണാൻ പോയാതീല..
കണ്ടിട്ട് ഇഷ്ടായില്ലാന്ന് പറഞ്ഞാ പോരെ.. "

അങ്ങനെ അവർ രണ്ടു പേരും നിർബന്ധിച്ച് അവനെ കൊണ്ടു പോയി.

അവിടെ ചെന്നപ്പോൾ ആ വലിയ വീടിന്റ പൂമുഖപ്പടിയിൽ ചാരു കസേരയിൽ ഇരിക്കുന്ന ആളിനെ കണ്ടപ്പോ അരുണിന് ഒരു ചെറിയ കണ്ടു പരിചയം തോന്നി.
അടുത്തെത്തിയപ്പോ ആളെ അവനു ശരിക്കും മനസ്സിലായി.

പഴയ ആ വില്ലേജ് ഓഫീസർ ശേഖരൻ ചേട്ടൻ.

അപ്പോൾ തന്നെ അരുണിന് കാര്യം പിടികിട്ടി പെൺകുട്ടി പൂജിത ആണെന്നു.

അങ്ങനെ കഥയുടെ ക്ലൈമാക്സിൽ അരുണിന്റെ അവസാന ഞെട്ടലും സംഭവിച്ചു.

അത് പൂജിതയെ കണ്ട നിമിഷം...

പൂജിത അവളായിരുന്നു.
അരുൺ അറിയാതെ ഇഷ്ടപ്പെട്ട അവന്റെ വീട്ടിൽ താമസിച്ച ഹേമ...

അരുൺ ഷോക്കിലാണെങ്കിലും മറ്റുള്ളവരെല്ലാം ചിരിക്കുന്നുണ്ട് ഗിരിയടക്കം. ആ തെണ്ടിയും അവരുടെ കൂടെ നിന്ന് അവനെ പറ്റിച്ചതാന്നു മനസ്സിലായി.

അന്ന് പോകാൻ നേരം അവൾ അരുണിനോട് പറഞ്ഞത് അവൻ ഓർക്കുന്നു.

" അരുണേട്ടന്റെ പഴയ ഇഷ്ടം ഞാൻ അമ്മയോടു പറഞ്ഞണ്ട്..."

ശുഭം

ശ്രീരാജ്. M. S

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁