സെയിൽസ് ഗേൾ and wife(106)
സെയിൽസ് ഗേളും,ഭാര്യയും
"സർ ഈ ഷർട്ട് സർ ന് നന്നായി ചേരുന്നുണ്ട് "
സുന്ദരിയായ സെയിൽസ് ഗേളിന്റെ മൊഴി മുത്ത്...
ശരിയാണ് നല്ല ഷർട്ട്... എനിക്ക് ഇഷ്ട്ടപ്പെട്ടു.. പക്ഷെ........
അടുത്തു നിൽക്കുന്ന ഭാര്യയെ ഇടം കണ്ണിട്ടു നോക്കി.. മുഖത്ത് കടന്നല് കുത്തിയാൽ പോലും ഇത്രയും വീർക്കില്ല...
ഈശ്വര..... ഇന്ന് എന്റെ പായും തലയിണയും ഏറ്റവും അടുത്ത വെയ്റ്റിംഗ് ഷെഡിൽ കാണും..
എങ്കിലും ഇത്രയും സുന്ദരിയായ പെണ്കുട്ടി പറയുമ്പോൾ എങ്ങിനെ വേണ്ടാന്ന് പറയും ??
മനസ്സിൽ ഒരു വടം വലി തന്നെ നടന്നു...
അതിനിടയിൽ ഭാര്യ മറ്റൊരു ഷർട്ട് എടുത്തു..
"ഏട്ടാ.. ഈ ഷർട്ട് മതി ഇത് ഏട്ടന് നന്നായി ചേരും "
ഒരു വശത്ത് സുന്ദരിയായ സെയിൽസ് ഗേൾ, മറുവശത്തു മൂധേവിയായ ഭാര്യ....
കൺഫ്യൂഷൻ തീർക്കണമേ...എന്റെ കൺഫ്യൂഷൻ തീർക്കണമേ....
സെയിൽസ് ഗേൾ കേൾക്കാതെ പതിയെ ഭാര്യയുടെ ചെവിയിൽ പറഞ്ഞു..
"മോളൂ ഈ രണ്ടു ഷർട്ടും ഏട്ടന് ഇഷ്ട്ടായി.. ഏട്ടൻ എടുത്തോട്ടെ ???"
അപ്പോൾ അവളുടെ ഒരു നോട്ടം... എന്റെ പൊന്ന് സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല...
സമാധാനപൂർണമായ ദാമ്പത്യ ജീവിതത്തിനു അനുസരണ ശീലം വളരെ നല്ലതാണ്...
ഒടുക്കം ഭാര്യ സെലക്ട് ചെയ്ത ഷർട്ടും വാങ്ങി, സെയിൽസ് ഗേൾ ന് വളരെ ദയനീയമായ നോട്ടവും സമ്മാനിച്ചു.....
അല്ലെങ്കിലും പെണ്ണ് കാണാൻ നടക്കുമ്പോൾ ഇതിനെയൊന്നും കാണില്ല, എവിടെയെങ്കിലും പോയി പെട്ടു കഴിയുമ്പോൾ മനുഷ്യനെ കൊതിപ്പിക്കാൻ മുന്നിൽ വന്നു നിന്നോളും
ബ്ലഡി ഗ്രാമവാസീസ്.
ഷർട്ടും വാങ്ങി കാറിൽ കയറി അനുസരണയോടെ ഇരുന്നപ്പോൾ ഭാര്യയുടെ ചോദ്യം....
"എന്റെ ഭര്ത്താവിനു ഡ്രസ്സ് സെലക്ട് ചെയ്യേണ്ടത് ഞാനല്ലേ... അല്ലാതെ സെയിൽസ് ഗേൾ അല്ലല്ലോ "
അത് എന്റെ പുന്നാര ഭാര്യ തന്നെ ആണ് ട്ടോ "
പതിയെ അവളുടെകവിളിൽ ഓമനിച്ചു കൊണ്ട് ഞാൻ പറഞ്ഞു ..
അവളുടെ മുഖത്ത് നൂറു വാൾട്ട് ബൾബിന്റെ പ്രകാശം.....
പക്ഷെ അവൾ എന്റെ ഭാര്യ എന്നെ വീണ്ടും ഞെട്ടിച്ചു.....
പിറ്റേന്ന് ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോൾ ബെഡ് റൂമിലെ കട്ടിലിൽ ഇന്നലത്തെ തുണിക്കടയിലെ അതേ കവർ... അത് തുറന്ന് നോക്കിയപ്പോൾ ഇന്നലെ സെയിൽസ് ഗേൾ എടുത്തു തന്ന അതേ ഷർട്ട്....
അടുക്കളയിൽ ചായ എടുത്തു കൊണ്ടിരുന്ന അവളെ പിന്നിലൂടെ ചെന്നു ചേർത്തു പിടിച്ചപ്പോൾ അവൾ പറയുവാ...
"നിങ്ങക്ക് ആ ഷർട്ടു ഇഷ്ട്ടപ്പെട്ടു എന്ന് എനിക്ക് അറിയാരുന്നു."
അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ആ നെറുകയിൽ ചൂടോടെ ഒരു ചുംബനം അതായരുന്നു അവൾക്കുള്ള എന്റെ സമ്മാനം.....
NB...സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് ഒരു ഭാര്യയും ഇഷ്ടപ്പെടില്ല. പക്ഷെ അത് അവരെ സംശയം ഉള്ളത്കൊണ്ടല്ല. മറ്റാരും അദ്ധേഹത്തെ അവരെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ലാത്തത് കൊണ്ടാണ്.
Reshmaraveendhran
Comments
Post a Comment