വെള്ളാരംകണ്ണുകൾ

❤വെള്ളാരംകണ്ണുകൾ❤
ഫുൾ പാർട്ട്‌

മടുപ്പിക്കുന്ന പ്ലസ്ടു ജീവിതം തരണം ചെയ്ത് കോളേജ് എന്ന മാസ്മരിക ലോകത്തേക്ക് ചേക്കേറാൻ വെമ്പി നിൽകുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ടായിരുന്നു.
കുട്ടിത്തം തുളുമ്പുന്ന ആ കൊച്ചുമുഖത്തിൽ പളുങ്കുമണികൾ പോലെയുള്ള കണ്ണുകൾ ആ ഓഡിറ്റോറിയം മുഴുവൻ പരതി നടന്നു.
പെട്ടെന്നാണ് ഒരു കൈ അവളുടെ ചുമലിൽ പതിച്ചത്.ഞെട്ടിത്തരിച്ച് അവൾ പുറകോട്ട് നോക്കി...
ഒരു സുമുഖനായ പയ്യൻ..ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി...ആകാംക്ഷയോടൊപ്പം അവളുടെ ആ വെള്ളാരംകണ്ണുകളും വിടർന്നു.

"പേനയുണ്ടോ?"

ഏതോ മായാലോകത്തായിരുന്ന അവൾ, കേട്ടത് മനസിലാകാത്ത പോലെ ചോദിച്ചു.

"എന്താ...??"

പയ്യൻ: "പേന.....പേനയുണ്ടോ കയ്യിൽ..എന്റേത് തെളീണില്ല"

തൊട്ടടുത്തിരുന്ന അവളുടെ ഉമ്മ പറഞ്ഞു..
"മോളാ പേന ഓന് കൊടുക്ക്..ഉമ്മാടെ കയ്യിൽ വേറെ ഒരെണ്ണം ഇണ്ട്"

ഉമ്മ പറഞ്ഞ പോലെ അവൾ പേന അവനു കൊടുത്തു.ആ പയ്യൻ അതു വേടിച്ചു കൊണ്ട് തിരക്കിനിടയിൽ എങ്ങോട്ടോ പോയി.അപ്പോളാണ് ഒരു അനൗൺസ്മെന്റ് കേട്ടത്.

"അലോട്മെന്റ് കിട്ടിയവർ അപേക്ഷാ ഫോം പൂരിപ്പിച്ച് വൈസ്പ്രിൻസിപ്പാളുടെ കയ്യിൽ കൊടുക്കേണ്ടതാണ്"

ഓഡിറ്റോറിയം വന്നവരെക്കൊണ്ട് നിറഞ്ഞു.ഇന്ന് ഡിഗ്രി കുട്ടികളുടെ ആദ്യ ദിവസമാണ്.അതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
അവൾ ഫോം പൂരിപ്പിച്ച് ഉമ്മയെയും കൂട്ടി അത് സബ്മിറ്റ് ചെയ്തു.അവിടെ നിന്നും നേരെ പ്രിൻസിപ്പാളിന്റെ അടുത്തേക്ക്..ഇന്റർവ്യൂ കഴിഞ്ഞാലേ ക്ലാസിലേക്ക് കൊണ്ട് പോകൂ..
അവർ പ്രിൻസിപ്പാളിന്റെ റൂമിനു മുന്നിൽ എത്തി.അവിടെയും ക്യൂ ഉണ്ട്..പരിചയമില്ലാത്ത ഒരുപാട് മുഖങ്ങൾ..
അവസാനം അവരുടെ ഊഴമെത്തി..ഉള്ളിൽ ഭയത്തിന്റെ പെരുമ്പറ കൊട്ടിത്തുടങ്ങി..അവൾ ഡോർ പാതി തുറന്ന്

"മേ ഐ കമിൻ സാർ"

പ്രിൻസിപ്പാൾ:"യേസ്...കം....സിറ്റ്..."

"താങ്ക്യൂ സാർ"

പ്രിൻസിപ്പാൾ:"യുവർ നെയിം"

"നിഹാല"

പ്രിൻസിപ്പാൾ:"എവിടെയാണ് പഠിച്ചത്?"

"ഗവ.ഹയർസെക്കന്ററി സ്കൂൾ മണത്തല"

പ്രിൻസിപ്പാൾ:"ഓകെ ക്ലാസിലേക്ക് പോയ്ക്കോളൂ..ഹാവെ നൈസ് ഡെ"

"താങ്ക്യൂ സർ"

അവർ റൂമിന് പുറത്തു കടന്നു.
അവിടെ അവരെയും കാത്ത് കുറച്ച് പേർ നിൽക്കുന്നുണ്ടായിരുന്നു....

(തുടരും)

പാർട്ട് 2

അവിടെ അവരെയും കാത്ത് കുറച്ചു പേര് നിൽക്കുന്നുണ്ടായിരുന്നു.പുതിയ കുട്ടികളെ സ്വീകരിക്കാൻ വന്ന സീനിയർസ് ആയിരുന്നു.അവർ അവൾക് പുതിയ ക്ലാസ് കാണിച്ചു കൊടുത്തു. ഉമ്മ അവളെ ക്ലാസ്സിലാക്കി പുറത്തേക്ക് പോയി.

''ഹായ് എന്താ പേര് ''

''നിഹാല...എന്താ അന്റെ പേര് ''

''മുനീറ ''

രണ്ടു പേരും പരസ്പരം പരിചയപ്പെട്ടു.ആദ്യ ദിവസമായത് കൊണ്ട് ക്ലാസ്സൊന്നും ഉണ്ടായില്ല.വേഗം തന്നെ വിട്ടു.മുനീറയോട് ബൈ പറഞ്ഞു അവൾ ഓടി ഉമ്മാന്റെ അടുത്തേക്.

''ഉമ്മാ ഒറ്റക്കിരുന്നു ബോറടിച്ചോ ''

''ഇല്ല മോളെ അന്റെ ക്ലാസ് കയിഞ്ഞോ ''

''കയിഞ്ഞുമ്മാ..ഇന്ന് ഇത്രേ ഉള്ളോ.വാ പോകാ''

''ആ വേഗം നടക്ക് വീട്ടീ പോയിട്ട് വേണം
വെല്ലോം കയിക്കാന്...''

പിറ്റേന്ന് വളരെ സന്തോഷത്തിലാണ് അവൾ എഴുന്നേറ്റത്. വേഗം സുബ്ഹി നിസ്കരിച്ചു. കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് നിഹാല.

''ഉമ്മാ വേഗം വരീം സമയം പോണ് ''

''നോക്കി പോണേ മോളേ''

''ആ ഉപ്പോട് പറയി ഞാനെറങ്ങി ന്ന് ''

''ആ പോയി വാ ''

ഉമ്മയോട് സലാം പറഞ്ഞ ബസ്റ്റോപ്പിലേക്ക്  നടന്നു.ബസിൽ നല്ല തിരക്കുണ്ടായിരുന്നു.

''കോളേജുപടി...കോളേജുപടി.എറങ്ങെറങ്ങ്.....''

തിരക്കിനിടയിൽ നിന്ന് ഒരു വിധം ബസിറങ്ങി.അഴിഞ്ഞുവീണ തട്ടം നേരെയാക്കുന്നതിനിടയിൽ ആണ് മുനീറ വന്നത്.

''ഏ...ഇയ്യ്‌ ഈ ബസിലുണ്ടാർന്നോ''

''ആ പൊന്നേ.. അന്നേ ഞാൻ കണ്ടതാ വിളിക്കാൻ പറ്റീല..അമ്മാതിരി തിരക്കല്ലേ ബസില്''

അവർ ക്ലാസ്സിലേക് നടന്നു.

''ഇമ്മടെ ടീച്ചർമാരൊക്കെ എങ്ങനെ ആണാവോ പടച്ചോനെ...''

''മുനീറക്കി എവിടെ ഫ്രണ്ട്‌സ് ആരും ല്ലെ ?''

''ഇല്ലെടാ അന്നെ മാത്രേ അറിയൂ ''

അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിയതും ക്‌ളാസ്സിനുള്ളിൽ നിന്നും വന്ന ആരോ ആയി നിഹാല കൂട്ടിമുട്ടി.അതിനിടയിൽ കാലുവഴുതി അവൾ പിറകിലേക്ക് മറിഞ്ഞു..
പക്ഷെ വീണില്ല...... അവൾ ഇറുക്കിയടച്ച കണ്ണുകൾ തുറന്നു. മുന്നിലുള്ള മുഖം കണ്ട ആദ്യം അവളൊന്ന് അമ്പരന്നു.ഒരു നിമിഷം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
നല്ല പരിജയം തോന്നി.ഇന്നലെ കണ്ട ആ മുഖം മനസിലേക്ക് ഓടി വന്നു.

''താനെന്താ ഇങ്ങനെ നോക്കുന്നെ..എന്റെ കൈ വേദനിക്കുന്നു..''

അവൻ പറഞ്ഞു..
അപ്പോഴാണ് അവൾക് മനസിലായത് കാലു വഴുതി വീഴാൻ പോയ തന്നെ താങ്ങി പിടിച്ചത് അവനായിരുന്നു...പേന വേടിച്ച ആ പയ്യൻ..അവൾ പെട്ടെന്ന് തന്നെ എണീറ്റു..ചുറ്റും നോക്കി.എല്ലാരും തങ്ങളെയും നോക്കി നിലക്കാണ്.

''എന്താടാ പോടാ ക്ലാസ്സിൽ പോടാ...''

അവന്റെ കൂടെ വന്ന ഫ്രണ്ട്‌സ് പിള്ളേരെ എല്ലാം ഓടിച്ചു വിട്ടു.അവരും പോയി ... എല്ലാം കണ്ട് മുനീറ അന്തം വിട്ട് കുന്തം മുണ്ങ്ങ്യാ മാരി  നിക്കാണ് ...

''മുനീറാ''

''ഹോ ഒരു റൊമാൻസ് സീൻ കണ്ട ഷോക്കിൽ അങ്ങനെ നിന്നുപോയി മോളേ...''

''പോടീ അത് ഞാ വീഴാൻ പോയപ്പോ ഓൻ പിടിച്ചതാ..അല്ലാതെ ഒന്നും അല്ല ''

''അല്ലാതെ വേറെ ന്തേലും ഇണ്ടെന്ന് ഞാ പറഞ്ഞീനോ നീലൂ.....''

''നീലുവോ''

''ആ അന്നെ ഞനിനി നീലൂ ന്നേ വിളിക്കൂ ''

''ഹ്മ്മ് ''

ആ സംഭവത്തിനു ശേഷം ഒരുപാട് തവണ അവർ തമ്മിൽ കണ്ടു.ഓരോ വട്ടം കാണുമ്പോഴും അവൾ അറിയാതെ തന്നെ അവനോടുള്ള ആരാധന കൂടി കൂടി വന്നു...

ഇലക്ഷന് ഒരു  ആഴ്ച്ച സമയമേ ഉള്ളു ഇനി..അതിന്റെ ഭാഗമായി ക്യാമ്പയിൻ നടത്തുന്നുണ്ട്..ഒരു ദിവസം ഉച്ചക്ക്  നീലുവിന്റെ ക്ലാസ്സിലേക് കുറെ പേര് കടന്നു വന്നു..കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു..അത് കണ്ട മുനീറ അവളെ തോണ്ടി.

''ടീ..... നിന്റാള് വന്നിണ്ട്.''

''പോടീ അവടന്ന് ''

നീലു തട്ടം കുറച്ചു താഴ്ത്തി മുഖം കുനിച്ചിരുന്നു.അവൻ സംസാരിച്ചു തുടങ്ങി..

''പ്രിയ കൂട്ടുകാരെ..നമ്മുടെ കോളേജിൽ ഇലെക്ഷൻ നടക്കാൻ പോവാണ്.കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മുടെ പാർട്ടി ആണ് എന്തിനും ഏതിനും സ്റുഡന്റ്സിനൊപ്പം അവര്ക് വേണ്ടി നിന്നിട്ടുള്ളത്. ഇനി തുടർന്നുള്ള പ്രവർത്തനങ്ങൾക് നിങ്ങളുടെ കൂടി സപ്പോർട്ടും ഞങ്ങള്ക് ആവശ്യമാണ്..എല്ലാരും സഹകരിക്കണം.''

അതും പറഞ്ഞു അവൻ നീലുവിന്റെ ഡെസ്കിൽ ഒന്നടിച്ചു...
മുഖം താഴ്ത്തി ഇരുന്ന അവൾ പെട്ടെന്ന് ഞെട്ടിത്തരിച്ചു അവനെ നോക്കി.അവൻ അവളെയും.പക്ഷെ അവനെ ഫേയ്സ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു..അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു..
പടച്ചോനെ...എന്താണാവോ ഈ ചെക്കൻ ചെയാൻ പോണേ..എന്നൊക്കെ ആലോചിച്ച് ഇരിക്കാ പാവം...

വേറൊരു പയ്യൻ അവനെ പരിചയപ്പെടുത്തി...

''ഇത് നമ്മുടെ ഫൈസി..ഫൈസൽ.......നമുക് വേണ്ടി ചെയർമാനായി മത്സരിക്കുന്നത് ഇവനാണ്..''

എന്ന് പറഞ്ഞുകൊണ്ട് അവർ പുറത്തിറങ്ങി...

പോകുമ്പോൾ ഫൈസി ഒന്ന് തിരിഞ്ഞു നോക്കി..

(തുടരും)

💘ദാല Azer❤

Part 3

പോകുമ്പോൾ ഫൈസി ഒന്നു തിരിഞ്ഞു നോക്കി.
അവൾ അപ്പോഴും അവൾ തലകുനിച്ചിരിക്കാണ്..
''ടീ പോത്തേ.....ഓൻ പോയി''
ഒന്നു പാളി നോക്കി..
ഹോ.....ഇത്ര നേരം ശ്വാസം പിടിച്ചിരുന്നതിന്റെ വിഷമം എനിക്കല്ലേ അറിയൂ...

ഇന്റർവെൽ ആവാൻ കാത്തിരിക്കായിരുന്നു അവർ..

ടീച്ചർ ക്ലാസിൽ നിന്ന് ഇറങ്ങിയപ്പോ മുനീറ അവളെ വയറിലൊന്ന് പിച്ചി...

''നീലൂ....ആ ചെക്കന് അന്നോടെന്തോ ഉണ്ട്..''
''ഒലക്ക നീയൊന്നു പോയെ മുനീ..''
''എടീ..ഒന്നുമില്ലെങ്കി പിന്നെ എന്താ പോകുമ്പോ അന്നെ നോക്കിയേ..''
''ഓന് കണ്ണുള്ളോണ്ട്..''
''എന്തായാലും എനിക്കൊറപ്പാ......ഓന്റെയുള്ളിൽ അന്നൊടൊരു മൊഹബ്ബത്ത് പൊട്ടി മൊളച്ച്ണ്ട് ...''
അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു..

ഒരാഴ്ച്ച പെട്ടെന്ന് കടന്നുപോയി..ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വന്നപ്പോ ചെയർമാനായി ഫൈസിയെ തന്നെ തെരഞ്ഞെടുത്തു..
അതിന്റെ ആഘോഷം അന്ന് മുഴുവൻ ഉണ്ടായിരുന്നു...

എല്ലാവരുടെയും ശ്രെദ്ധ ഫൈസിക്ക് നേരെയായിരുന്നു..

എന്നാൽ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു നിഹാല..

പിറ്റേന്ന് ശനിയാഴ്ച  കോളേജ് അവധിയാണ്. വീട്ടിലിരുന്ന് ബോറടിച്ചിരിക്കുമ്പോഴാണ് ഉപ്പ ധൃതി പിടിച്ചു ഉമ്മറത്തേക്ക് കയറി വന്നത്..വന്നപാടെ ഓടി അടുക്കളയിലേക്ക്..അവിടെ ഉമ്മയെ വിളിച് എന്തോ പറഞ്ഞു വേഗം തന്നെ പുറത്തേക്ക് പോയി..അവൾക് കാര്യമൊന്നും മനസിലായില്ല..നേരെ ഉമ്മയോട് തന്നെ പോയി ചോദിച്ചു.

''ന്താ ഉമ്മാ കാര്യം..ഉപ്പ നല്ല ടെൻഷനിൽ ആണല്ലോ വന്നത്..''

അവളുടെ പേടിച്ചരണ്ട മുഖം കണ്ട് ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

''ആ അത് അന്നേ കാണാൻ ഒരൂട്ടര് വരിണ്ട്...''

അവളൊന്നു ഞെട്ടി...

''ഉമ്മാ എനക്കിപ്പോ കല്യാണൊന്നും വേണ്ട..''

''അതൊക്കെ എല്ലാ പെങ്കുട്യോളും ഈ പ്രായത്തില് പറേണതാ.ഇയ്യ്‌ വേഗം പോയി കുളിച്ച് നല്ല ഉടുപ്പൊക്കെ ഇട്ട് നിക്ക്..അവര് ഉച്ചക്ക് മുന്ന് വരുന്നാ ഉപ്പാനെ വിളിച്ചപ്പോ പറഞ്ഞെ..''

''ഞാനൊന്നും കുളിക്കൂല എനിക്കാരേം കാണേം വേണ്ടാ..''

''ഇയ്യ്‌ പറഞ്ഞ കേട്ടില്ലെങ്കി ഈ കറി അന്റെ തലേക്കൂടെ ഒയികും ഞാ..പറഞ്ഞേക്ക..വയസിനു മൂത്തേരോട് പറേണ വാർത്താനം കേട്ടാ ഓൾടെ..''

''ഉമ്മാ....''

''ഉമ്മല്ല അന്റെ വാപ്പ..പൊയ്ക്കോ ന്റെ മുന്നിന്ന്..''

ഇനിയും അവിടെ നിന്നാ ചെലപ്പോ ഉമ്മ പറഞ്ഞപോലെ ചെയ്യുംന്ന് അറിയണത് കൊണ്ട് അവൾ വേഗം കുളിക്കാൻ കേറി..
കുളിയും കഴിഞ്ഞ് വന്നപ്പോ ഇടാനുള്ള ഡ്രെസ്സും ഉമ്മ എടുത്തുവെച്ചിരുന്നു..
അപ്പോഴേക്കും ഉപ്പ വന്നു.കൈയിൽ ഒരു കവറും ഉണ്ടായിരുന്നു..

Part 4

''ആ മോളേ ഇതൊക്കെ ഒന്നെടുത്ത് അടുക്കളേൽ കൊണ്ട് വെക്ക്..അവര് വരുമ്പോ കൊടുക്കാനുള്ളതാ..''

ഉപ്പയുടെ മുഖത്തെ സന്തോഷം നിഹാല ശ്രെദ്ധിച്ചു..കുറേ നാളുകൾക്കു ശേഷമാണ് ഉപ്പ ഇത്രയും ചുറുചുറുക്കോടെ നടക്കുന്നത് കാണുന്നത്...അവൾ ഒന്നും പറയാതെ കവർ ഉമ്മാക് കൊണ്ടോയി കൊടുത്തു..

''ഉമ്മാ ഇത് ഉപ്പ കൊണ്ടോന്നതാ.''

''ആ..പിന്നെ മോളേ വരുന്നത് ഉപ്പാടെ കൂടെ ഗൾഫിൽ ഉണ്ടായിരുന്ന ഖാദർക്കയും കുടുംബവും ആണ്..പയ്യന്റെ photo ഉപ്പ കണ്ട്ക്കണ്....അത് കണ്ടപ്പോയെ ഉപ്പാക് പെരുത്തിഷ്ടായി ന്നാ പറഞ്ഞെ''

''അപ്പോ ഉമ്മാ എനിക്ക് പഠിക്കണ്ടേ??''

''അതൊക്കെ നികാഹ് കയിഞ്ഞും ആവാല്ലോ.''

''എന്നാലും ഉമ്മാ..''

''മോളേ അനക്കറിയാലോ അന്റെ ഉപ്പാക്ക് ഒരുപാട് പൊന്നും പണ്ടോം കൊടുത്ത് അന്നേ നിക്കാഹ് കയിച്ചയാക്കാന് ഉള്ള ഗെതിയില്ല..പറഞ്ഞ് കേട്ടിട്ട് ഓല് നല്ല ആൾകാരാ.പോരാത്തേന് ഉപ്പാനെ നന്നായി അറിയുന്ന ആളും..അവരിങ്ങോട്ട് വന്ന് അനേഷിച്ചതാ..മോള് ഉപ്പാനെ വെഷമിപ്പിക്കല്ലേ''

''ഇല്ലുമ്മാ ഞാൻ അത്രക്കൊന്നും ആലോയിച്ചില്ല..''

''അന്നാ മോള് പോയി റെഡിയാവ്..''

''ശെരി ഉമ്മാ...''

മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ്നിഹലായുടെ ഉപ്പ ഉമ്മറത്തേക്ക് ചെന്നത്..
car ൽ നിന്നും ഇറങ്ങി വന്ന ഉറ്റ സുഹൃത്തിനെ കണ്ടതും അയാൾ ഓടി ചെന്നു.
ഇരുവരും സന്തോഷം കൊണ്ട് മതിമറന്ന് കെട്ടിപിടിച്ചു.

''എത്ര നാളയെടാ സുലൈമാനെ അന്നേ കണ്ടിട്ട്..അനക്കൊന്ന് വരാൻ തോന്ന്യോ എന്റടുത്തേക്.കള്ള ഹിമാറ് ''

''അതൊക്കെ ഇനി പറഞ്ഞിട്ടെന്താ..നീ വാ കേറി അകത്തേക്കിരിക്ക്..''

എല്ലാവരും വണ്ടിയിറങ്ങി അകത്തേക്ക് നടന്നു..നിഹാല ജനൽ കർട്ടൻ നീക്കി നോക്കി..കെട്ടാൻ വരുന്ന മൊഞ്ചൻ ആരാണെന്ന് അറിയണമല്ലോ..പക്ഷേ അവൾക് ആളെ കാണാൻ പറ്റിയില്ല..

ഖദീസുമ്മ വന്നവരെയെല്ലാം സ്വീകരിച്ചിരുത്തി..ഉപ്പയാണെങ്കി പഴയ കൂട്ടുകാരനെ കണ്ട സന്തോഷത്തിലാണ്..
സുലൈമാൻ പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു..കുറേ കഴിഞ്ഞപ്പോൾ ഖാദർക്ക പറഞ്ഞു..

''ഹല്ലാ..ഇങ്ങനെ മിണ്ടീം പറഞ്ഞും ഇരുന്നാല് വന്ന കാര്യം മറന്നു പോവും..ഇജ്ജ് മോളേ ഇങ്ങട്ട് വിളിക്ക്..ഞമ്മള് ഒന്ന് കാണട്ടെ..''

അത് കേട്ടപ്പോ സുലൈമാൻ ഖദീസുമ്മയോട് ആംഗ്യത്തിൽ കൊണ്ട് വരാൻ കാണിച്ചു..അവർ അകത്തു പോയി നിഹലായുടെ കൈയിൽ ചായ കൊടുത്ത് പറഞ്ഞു വിട്ടു..

വിറയ്ക്കുന്ന കൈയിൽ ട്രേയും പിടിച്ചു തലകുനിച്ചു കൊണ്ട് അവൾ അവരുടെ മുന്നിൽ വന്നു നിന്നു..

''അങ്ങൊട്ട് കൊടുക്ക് മോളേ.''

ഖാദർക്ക പറഞ്ഞു..

ചായകൊടുക്കാൻ മുഖം ഉയർത്തിയതും മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിത്തരിച്ചു.

(തുടരും)

Part 5


''അമീർ..''

''ഇനി ഓനെ ശെരിക്ക് കണ്ടീല ന്ന് പറയരുത്..''

കൂടെ വന്ന സ്ത്രീയാണ്..

'പടച്ചോനെ..ജീവിതത്തിൽ ആരെയാണോ കാണാൻ ഇടവരുത്തല്ലേ എന്ന് ആഗ്രഹിച്ചത്..അതെ ആൾ ഇപ്പോ എന്റെ മുന്നിൽ ഇരിക്കുന്നു..അതും ഇങ്ങനെയൊരു അവസരത്തിൽ...

കൈയും കാലും തളരുന്ന പോലെ തോന്നി നിഹാലക്ക്..ചായ കൊടുത്ത് വേഗം തന്നെ അവൾ അവിടെനിന്ന് ഓടി..റൂമിൽ എത്തിയതും door ചാരിയിട്ട് ബെഡിന്റെ താഴെയുള്ള ഒരു ഡയറി എടുത്തു..അതിന്റെ ഇടയിൽ സൂക്ഷിച്ച പഴയൊരു photo കൈയിലുടക്കി..

ഹ്മ്മ്..അകത്തേക്കു വരാമോ...??

ആരോ വന്ന ശബ്ദം കേട്ടതും അവൾ ആ ഡയറി മാറ്റിവെച്ചു..

മുറിക്കു പുറത്തു അമീർ വന്നു നില്കുന്നു..

മറുപടിക്ക്  കാത്ത് നിക്കാതെ അയാൾ അകത്തു കയറി..

''hello ഞാൻ അമീർ.. എന്താ തന്റെ പേര്..?''

ചോദിച്ചത് അവൾ കേട്ടില്ലെന്നു മനസിലായ പോലെ അയാൾ ചോദ്യം ആവർത്തിച്ചു..

''ഹലോ..താൻ ഏത് ലോകത്താ,,,''

''എന്താ..''

''പേര് പറഞ്ഞില്ല..''

''നിഹാല.''

''പഠിക്കുവാണോ..??''

''അതെ''

''തനിക്കു എന്നെ ഇഷ്ടപ്പെട്ടോ.''

അത് കേട്ടതും അവൾ കൈയിലുള്ള photo അവനു നേരെ നീട്ടി..

''ഈ ഫോട്ടോയിൽ ഉള്ളത് ആരാണെന്ന് അറിയാമോ.''

''ഇത്.....ഇതെന്റെ..ഇതെന്റെ photo ആണലോ..തനിക്കിത് ആരാ തന്നെ..''

''ഷബാന''

''ഷ....ഷബാന..''

''മറന്നോ..ഇത്രപെട്ടെന്ന്.''

''ഹല്ലാ..ഇങ്ങനെ സംസാരിച്ച കല്യാണം കഴിഞ്ഞും വെല്ലതും ഒക്കെ ബാക്കി ഉണ്ടാവോ..''

അമീറിന്റെ പെങ്ങൾ അവരുടെ മുറിയിലേക്കു പെട്ടെന്ന് കയറി വന്നു.

ആ photo അമീർ ചുരുട്ടി പിടിച്ചു പോക്കറ്റിൽ വെച്ചു,

''അവിടെ എല്ലാരും നിങ്ങളേം കാത്തിരിക്കാ..കാണാതായപ്പോ ഞാൻ വന്നു നോക്കിയതാ..''

അവൾ ചിരിച്ചുകൊണ്ട് അമീറിനെ വലിച്ചു കൊണ്ട് പോയി.

''ഇത്താ എന്നോട് ദേഷ്യം തോന്നല്ലേ ട്ടോ..''

നിഹാല ഒന്നും പറയാതെ അവർ പോകുന്നത് നോക്കി നിന്നു..

***

''സുലൈമാനെ അപ്പോ രണ്ടുപേർക്കും ഇഷ്ടമായ നിലക്ക് നമുക്കിത് ഉറപ്പിക്കാം ല്ലെ.എന്തെ ഖദീസു..അനക്ക് എന്തേലും എതിർപ്പുണ്ടോ..''

''ഇങ്ങള് പറേണ പോലെ..''

''ഖാദറെ എല്ലാം ഇയ്യന്നെ തീരുമാനിച്ചോളീ..''

''അപ്പോ ഒരു നല്ല ദിവസം നോക്കി ഞമ്മള് വിളിച്ചു പറയാ..എന്ത്യേ''

അതേ സമയം അമീർ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു..മനസ്സിൽ കുഴിച്ചു മൂടിയ ഒരിക്കലും ആഗ്രഹിക്കാൻ ഇഷ്ടപെടാത്ത ഓർമ്മകൾ അവയുടെ ഖബർ മാന്തി പുറത്തു വന്നിരിക്കുന്നു..അതവന്റെ ശരീരമാകെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു..

അന്ന് നിഹാലയുടെയും അമീറിന്റെയും നിക്കാഹ് ഉറപ്പിച്ചാണ് ഇരു കുടുംബവും പിരിഞ്ഞത്..

അവർ പോയ പാടെ നിഹാല കതകടച്ചു കുറ്റിയിട്ടു..കട്ടിലിൽ മുഖം അമർത്തി തേങ്ങി..കണ്ണിൽ നിന്നും ഉതിർന്നു വീണ നീർതുള്ളികൾ തലയിണയിൽ പുതിയ ചിത്രങ്ങൾ വരച്ചു ചേർത്തു..

''പടച്ച റബ്ബേ എന്തിനാണ് ഇങ്ങനെയൊരു വിധി നീയെനിക്ക് തന്നത്..''




(തുടരും)

Part  6

അതെ സമയം അമീറിന്റെ വീട്ടിലും നിക്കാഹിന്റെ തിരക്കിട്ട ചർച്ചയായിരുന്നു...

അന്നേരം ഹാളിലേക് കടന്നു വന്ന അമീർ കണ്ടത് ഉപ്പയും ഉമ്മയും എളേപ്പയും കൂടി  സംസാരിക്കുന്നതാണ്...പെങ്ങൾ ഉമ്മയുടെ പിറകിൽ നിൽക്കുന്നുണ്ടായിരുന്നു..അമീറിന്റെ വരവ് കണ്ട് പെങ്ങൾ നൂറ ചിരിച്ചുകൊണ്ട് പറഞ്ഞു..

''ദാ പുയ്യാപ്ല എത്തി..ഇനി ആളോട് തന്നെ നേരിട്ട് ചോയിച്ചോളി ഉപ്പാ..''

''ഇയ്യാരാടീ എന്റെ കാര്യം തീരുമാനിക്കാൻ...മേലിൽ ഇത് ആവർത്തിച്ചാൽ അന്റെ പല്ലടിച്ച് കൊഴിക്കും..പറഞ്ഞേക്കാ ''

അമീറിന്റെ പെട്ടെന്നുള്ള പെരുമാറ്റം നൂറക്ക് സഹിക്കാനായില്ല..അവളുടെ മുഖമെല്ലാം വല്ലാതായി...

ഖാദർ അത് കേട്ട് ഇരുന്നിടത് നിന്ന് എഴുന്നേറ്റു..

''അവളോട് ചൂടാകാൻ മാത്രം അനക്ക് ഇവിടെ എന്താടാ ഇണ്ടായേ..''

.....

''ഇയ്യ്‌ ചോയ്ച്ചത് കേട്ടില്ലേ ''

''എനക്ക് ഈ കല്യാണത്തിന് ഇഷ്ടമില്ല ഉപ്പാ..''

''അതിനു മാത്രം എന്ത് കുറച്ചിലാ ഇയ്യാ കുട്ടിക്ക് കണ്ടേ.''

''അതൊന്നും അറിയില്ല എനക്ക് ഓളെ വേണ്ടാ..അതന്നെ..''

''ഓ....സ്ത്രീധനം കിട്ടൂലാ ന്ന് ന്റെ മോൻ കരുതിക്കാണും..അല്ലേ.''

ഓളെ എനക്ക് ഇഷ്ടായില്ല.. ഇതിനെക്കുറിച്ചു ഇനിയൊരു ചർച്ച ഇവിടെ വേണ്ടാ..''

''ഒരു കാരണവും ഇല്ലാതെ കൊടുത്ത വാക്ക് മാറ്റിപറയാൻ ഞമ്മള് പഠിച്ചിട്ടില്ലടാ..അന്നേം അതിന് സമ്മതിക്കൂല..ഇയ്യ്‌ തന്നെ ന്റെ ചങ്ങായിന്റെ മോളേ കെട്ടും..ഖാദറാ ഈ പറേണെ..''

''അന്നാ ഇങ്ങള് തന്നെ ഓളെ കെട്ടിക്കോ''

അത് കേട്ടതും അമീറിന്റെ മുഖത്തു ഖാദറിന്റെ കൈ പതിച്ചു..
അടി കൊണ്ടതും അവന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
കൈയിലുണ്ടായിരുന്ന mobile phone അമീർ വലിച്ചെറിഞ്ഞു..അത് പല കഷ്ണങ്ങളായി നിലത്തു ചിന്നിച്ചിതറി...
കുറേ നേരത്തേക്ക് എല്ലാവരും  നിശ്ശബ്ദരായി..

ഭക്ഷണംപോലും കഴിക്കാതെ അമീർ വീട്ടിൽ നിന്നും ബൈക്കെടുത്ത് ഇറങ്ങി..എങ്ങോട്ടെന്നില്ലാതെ പാഞ്ഞു..

അത് അവസാനിച്ചത്  കടൽക്കരയിലാണ്..
അവിടെ ആരോടൊക്കെയോ ഉള്ള ദേഷ്യം കരയോട് തീർക്കുകയായിരുന്നു കടൽ....

പൂര്ണചന്ദ്രന്റെ നിലാവെളിച്ചം പകൽവെട്ടം പോലെ ആ കടൽകരയിൽ നിറഞ്ഞു നിന്നു... മനസൊന്ന് ശാന്തമായത് പോലെ തോന്നി അമീറിന്..

ബൈക്ക് off ചെയ്ത് പൂഴിമണലിലൂടെ നടക്കുമ്പോൾ അമീർ മറ്റേതോ ലോകത് എത്തിപ്പെട്ട പോലെ..കഴിഞ്ഞതെല്ലാം അവന്റെ ഓർമ്മയിൽ തെളിഞ്ഞു...

എന്താണ് എനിക്ക് പറ്റിയത്...ഞാൻ കാരണം എന്റെ കുടുംബം ഇന്ന് ഒരുപാട് വിഷമിച്ചു..എല്ലാം എന്റെ തെറ്റല്ലേ..അവളോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു..ഇന്നേ വരെ ഒരു നോക്ക് കൊണ്ടു പോലും അവളെ വേദനിപ്പിച്ചിട്ടില്ല.....ഉപ്പയുടെ മനസും ഇപ്പോൾ  വേദനിക്കുന്നുണ്ടാകും..

എന്താണ് എനിക്ക് സംഭവിക്കുന്നത്..ഇത് വരെയില്ലാത്ത ഒരു മാറ്റം..

അതിന്റെ കാരണം മനസിലാക്കാൻ അമീറിന് അധിക സമയം വേണ്ടിവന്നില്ല..


ഷബാന....

ഒരിക്കൽ അവൾ എന്റേതായിരുന്നു.. പിരിയില്ലെന്ന് പടച്ചോനെ സാക്ഷിയാക്കി എല്ലാം കവർന്നെടുക്കുമ്പോൾ അവൾ  അറിഞ്ഞിരുന്നില്ല ഞാനവളെ ചതിച്ചിട്ട് കടന്നു കളയുമെന്ന്.. അന്നെനിക് എല്ലാം ഒരു  നേരമ്പോക്കായിരുന്നു...അതിനു ശേഷം ഞാനവളെ കണ്ടിട്ടില്ല..അനേഷിച്ചില്ല എന്നതാണ് സത്യം..

പക്ഷേ അവളെയല്ലാതെ വേറൊരു പെണ്ണിനേയും സ്നേഹിക്കാനോ ചതിക്കാനോ ഞാൻ പോയിട്ടില്ല...പോകാനുള്ള സമയവും കിട്ടിയില്ല...

എന്നാലും ആ പെണ്ണിന്  എങ്ങനെ ഷബാനയെ അറിയും..??അവൾക് ഷബാനയുമായി എന്താണ് ബന്ധം..??

(തുടരും)

Part 7

ഓരോന്നും ആലോചിച്ച് ഉറങ്ങിപോയതറിഞ്ഞില്ല..എഴുന്നേറ്റപ്പോൾ നേരം വെളുത്തിരുന്നു..

ബൈക്ക് start ചെയ്ത് വീട്ടിലേക്ക് വിട്ടു..

തലേന്ന് രാത്രി നടന്നത് മാത്രമായിരുന്നു മനസ്സിൽ അപ്പോൾ..അവന് ചെറിയൊരു കുറ്റബോധം തോന്നി..വീട്ടിൽ ചെന്ന് ഉപ്പാനോട് കാര്യങ്ങൾ മയത്തിൽ പറഞ്ഞ് സമ്മതിപ്പിക്കണം..അല്ലെങ്കിൽ ആകെ എടങ്ങേറാകും...

അവൻ  ബൈക്കിന്റെ speed കുറച്ച് കൂട്ടി...മുമ്പിൽ ഉള്ള കാറിനെ overtake ചെയ്യാനുള്ള ശ്രെമത്തിൽ
പെട്ടെന്ന് അമീറിന്  ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു..ബൈക്ക് ഒരു ഡിവൈഡറിൽ തട്ടി മറിഞ്ഞു...ഇടിയുടെ ആഘാതത്തിൽ അവൻ തെറിച്ചു വീണു.

ഓടിക്കൂടിയ ആളുകളിൽ ചിലർ അമീറിനെ എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു...

********************************

(കുറേ നാളുകൾക്കു ശേഷം)

''ഇക്കാ...എന്തേ ആലോയ്ക്കണേ...''

''ഒന്നുല്യാ ഷാന്വോ... പഴേ കാര്യങ്ങള് ഓർത്തു പോയി...''

''അതൊക്കെ വിധിയല്ലേ ഇക്കാ....നടക്കാനുള്ളത് നടന്നു..അതൊക്കെ ചിന്തിച്ച് ഇരുന്നാ എങ്ങനെയാ...ഇപ്പോ അതിനുള്ള നേരമല്ലല്ലോ ഇക്കാ.''

''ഞമ്മള് മറന്നു ഓൻ വരുമ്പോഴേക്കും പന്തല് പണി തീർക്കണം..''

''വേഗം ചെല്ല് ഇക്കാ ഞാനിപ്പോ ചായേം കൊണ്ട് വരാ..''

''മോനെ അമീറെ..ഓന്റെ flight എപ്പോ വരും  ന്നാ പറഞ്ഞെ..''

''രാവിലെ 9 മണിക്ക് എത്തും എന്നാ ഇന്നലെ  വിളിച്ചപ്പോ പറഞ്ഞെ''

''മ്....ന്നാ ഇപ്പോ തന്നെ നീ പോവാൻ നോക്ക് പന്തലിന്റെ കാര്യത്തിന് ഈടെ ഞമ്മളൊക്കെ ഇണ്ട്..''

''ശെരി ഉപ്പാ...''

''ആ...പിന്നേ ഇയ്യ്‌ പോവുമ്പോ കൂടെ ഷാനുനേം കൊണ്ടക്കോ..''

''ഞാൻ ഓളോട് പറഞ്ഞിട്ട് വരാ ഉപ്പാ..''

അമീർ അടുക്കളയിലേക്ക് പോയി.

''ഷാനോ.....ടീ ഷാനോ..''

''എന്തേ ഇക്കാ...ഞാൻ ചായേം കൊണ്ട് വരാൻ തുടങ്ങായിരുന്നു..''

''നീ വേഗം റെഡിയാവ്...എയർപോർട്ടിൽ പോണം..എല്ലാരോടും പറഞ്ഞോ..''

''ഇപ്പോ വരാം ഇക്കാ.''

അമീർ car start ചെയ്ത് നിർത്തി....

''കഴിഞ്ഞില്ലേ ഇത് വരെ..''

''ദാ എത്തി ഇക്കാ..''

അവർ car ൽ കയറി..

''ഉപ്പാ ഉമ്മാ ഞങ്ങള് പോയി വരട്ടെ.''

''നോക്കി പോണേ മോനെ..ഓൻ എത്തിയാൽ വിളിക്ക്..''

''ശെരി ഉമ്മാ ''

എല്ലാവരോടും സലാം പറഞ്ഞ് അവർ എയർപോർട്ടിലേക്ക്  തിരിച്ചു..



(തുടരും)

8

അവർ വണ്ടി പാർക്ക് ചെയ്ത് എയർപോർട്ടിന്റെ ഉള്ളിലേക്ക് കടന്നു..

''ഇക്കാ....ദാ ഫൈസി..!!''

''അൽഹംദുലില്ലാഹ്...''

''ഓൻ പണ്ടത്തേക്കാൾ തടിച്ചു..അല്ലേ ഇക്കാ..ഗ്ലാമർ കൂടിയിട്ടുണ്ട്..''

''അത് പിന്നെ ഓന്റെ കല്യാണല്ലേ ഷാനോ..''

അകലെ നിന്നു തന്നെ ഫൈസിക്ക് ഇക്ക അമീറിനെ മനസിലായി...അവൻ കൈ ഒന്നു ഉയർത്തി കാണിച്ചു.

''ഓൻ നമ്മളെ കണ്ടു..''

അടുത്തെത്തിയതും രണ്ടുപേരും കെട്ടിപിടിച്ചു..

''അസ്സലാമു അലൈക്കും ഇക്കാ..''

''വാ അലൈക്കും അസ്സലാം..''

രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു..

''എത്ര നാളായി നിന്നെ കണ്ടിട്ട്..ഒന്നു വിളിച്ച് സംസാരിക്കാൻ പോലും സമ്മതിക്കാതെ...''

''ഇക്കാ വീട്ടിലേക്ക് പോലും എത്തിയില്ല അതിനു മുമ്പേ പരാതി പറച്ചില് തുടങ്ങിയോ.''

''കുറേ നേരായോ വന്നിട്ട്''

''ഇല്ലടാ നീ വാ നിനക്കൊരു സർപ്രൈസ് ഉണ്ട്.''

''സർപ്രൈസോ.?''

''അതൊക്കെ അവിടെ ചെന്നിട്ട് പറയാം അല്ലേ ഷാനു..''

ഗേറ്റ് കടന്നു വന്ന കാറിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ മുറ്റത്ത് ഉയർന്ന അലങ്കരിച്ച പന്തൽ കണ്ട് അന്തം വിട്ട് ഇരിക്കായിരുന്നു ഫൈസി..

''ഇതെന്താ ഇക്കാ എന്താ വിശേഷം..??''

''അതാ അന്നൊട് ആദ്യം പറഞ്ഞെ സർപ്രൈസ് ന്ന്..''

''നൂറാക്ക് നിക്കാഹ് ഉറപ്പിച്ചോ..??''

ഫൈസിയുടെ ചോദ്യം കേട്ട് അമീറും ഷാനുവും ചിരിച്ചു..

''ആദ്യം ഇയ്യ്‌ വണ്ടീന്ന് എറങ്ങ്..''

അവർ പുറത്തിറങ്ങിയതും അവരുടെ ഉമ്മ ഓടി വന്നു..അവർ മകനെ ആകെയൊന്ന് തലോടി..
''എന്റെ ബദ്‌രീങ്ങളെ .....മോനെ നീ ഉമ്മാനെ മറന്നോടാ..
അവർ തട്ടം കൊണ്ട് കണ്ണ് തുടച്ചു..

''ആകെ കോലം കെട്ടു പോയി എന്റെ കുട്ടി..''

''പിന്നേ.... ചക്കപോത്ത് പോലെ ഇരിക്കണ ഓനെ കണ്ടിട്ടു കോലം കെട്ടു ന്ന്...''

''ഇയ്യ്‌ പോടാ ബാലാലേ..എത്രെയൊക്കെ ആയാലും ഓൻ എന്റെ മോനല്ലേ..''

''അപ്പോ ഞമ്മളോ...''

''ഇയ്യ്‌ ഉപ്പാന്റെ മോനല്ലേ...ഒരിക്കെ പനി പിടിച്ച് കെടന്നപ്പോ കഞ്ഞി കോരി തന്നതും വെള്ളം ചൂടാക്കി തന്നതും ഓനാ..ഇയ്യപ്പോ പോത്തുപോലെ കെടന്ന് ഒറങ്ങല്ലേയ്‌നോ ചെയ്തേ..''

അത് കേട്ട് അമീർ ഒന്നു ചമ്മി..

അപ്പോഴേക്കും ബാക്കി ഉള്ളവരൊക്കെ അവിടേക്ക് എത്തി..

ഖാദർ മകനെ കെട്ടിപിടിച്ചു..

''യാത്രയൊക്കെ എങ്ങനെ മോനെ..''

''നന്നായിരുന്നു ഉപ്പാ..''
.
.
''....ആ പിന്നെ ഉപ്പാ എന്താ ഇവിടെ വിശേഷം..പന്തലൊക്കെ ഇട്ടിരിക്കുന്നു...ഒരു നിക്കാഹിനുള്ള ഒരുക്കം ഉണ്ടല്ലോ..''

അത് കേട്ടപ്പോ മറ്റുള്ളവരുടെ മുഖത്തെ ഭാവം ഫൈസി ശ്രെദ്ധിക്കാതിരുന്നില്ല..എല്ലാവരും എന്തോ രഹസ്യം ഒളിപ്പിക്കുന്ന പോലെ...

''ഇയ്യ്‌ ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ ആദ്യം ഒന്നു കുളിച്ച് ഫ്രഷ് ആവ്..''

''അല്ലുപ്പാ.....''

അവന്റെ ചോദ്യം കേൾക്കാത്ത പോലെ ഖാദർ  അവിടെ നിന്നും പോയി...

ഫൈസി ആകെ അങ്കലാപ്പിലായി

എന്താ ആരും ഒന്നും പറയാതെ പോയെ..ഇക്കയാണെങ്കി എന്തോ സർപ്രൈസ് ന്നും പറഞ്ഞ് നടക്കുന്നു...നൂറയോട് ചോദിച്ചാലോ....

റൂമിലേക്കു വന്നപ്പോ നൂറ ഫോണിൽ തോണ്ടി ബെഡിൽ കിടപ്പുണ്ട്..അടുത്ത് തന്നെ കൊണ്ടു വന്ന പെട്ടിയും...ഓള്ക്ക് കണ്ണ് ഞമ്മള് കൊണ്ടന്ന പെട്ടിയിലാണ്..ഇത് തന്നെ അവസരം..ഓളെ സോപ്പിട്ടാ കാര്യം അറിയാ...

ഞാൻ വന്ന കണ്ടപ്പോ ഓള് ഫോൺ മാറ്റി വെച്ചു.

''ഇക്കാക്ക ഞമ്മള് അന്ന് പറഞ്ഞ സാധനം കിട്ട്യാ...??''

''സാധനോ...എന്ത് സാധനം..??''

ഓൾക്ക് കലിപ്പ് വന്നു..

''ഇക്കാക് ഒന്നും ഓർമ്മയില്ലാ,..??,...ഒരു iphone വേണം ന്ന് പറഞ്ഞിനോ..??''

''ഓ....അതോ...അതൊക്കെ ഇണ്ട്..''

''അന്നാ പെട്ടി വേം പൊളിക്ക്..ഉമ്മ കണ്ടാ സമ്മതിക്കൂലാ ''

''മ്..അയിന് മുന്ന് എനക്കൊരു കാര്യം അറിയണം.''

''ഓക്കേ ഇങ്ങള് ചോയ്ച്ചോളീ.''

''ഇവിടെ എന്താ വിശേഷം ആർക്കാ കല്യാണം.''

''ഞാ പറയൂല ചങ്ങായീ...അയിന് വേറെ ആളെ നോക്കീ..''

''അപ്പോ അനക്ക് iphone വേണ്ടാ??''

''വേണ്ടാ..അതും പറഞ്ഞ് എന്നെ പതപ്പിക്കാൻ നോക്കണ്ട..ഞമ്മള് വീയൂല..''

ഹൊ ബല്ലാത്ത ജാതി ആൾകാരെന്നെ..
ഫൈസി മനസ്സിൽ ഓർത്തു..

ഇനിയിപ്പോ അറിയാൻ വഴി ഒന്നേ ഉള്ളൂ..

(തുടരും)

*വെള്ളാരംകണ്ണുകൾ*

*ഭാഗം 9

എന്തായാലും ആദ്യം കുളി..അത് കയിഞ്ഞ് നോക്കാം..

ഫൈസി മനസ്സിൽ ഓർത്തു..

കുളിച്ച് നേരെ പോയത് അടുക്കളയിലോട്ടാണ്..അവിടെ ചെല്ലുമ്പോഴുണ്ട് കഴിക്കാൻ ഉള്ള food മേശമേൽ നിരത്തി വെച്ചിരിക്കുന്നു...അപ്പം..മുട്ടക്കറി..ബീഫ് റോസ്‌റ്..ചപ്പാത്തി..എന്ന് വേണ്ടാ ഒരു ഹോട്ടൽ തന്നേ മുന്നിലുണ്ട്..കണ്ടപ്പോഴേ പാതി വയറു നിറഞ്ഞു..

എന്നും പറഞ്ഞോണ്ട് ഉമ്മ കേറി വന്നു..

''ഇജ്ജാരെ കിനാവും കണ്ടോണ്ട് നിക്കാ..വാ..വന്നു വെല്ലോം കൈക്ക്...''

കഴിക്കുമ്പോഴും ഒരു ചിന്തയെ ഉള്ളൂ.ആ രഹസ്യം എന്താണെന്ന് അറിയണം.അതിന് പറ്റിയ ആള് ഉമ്മ തന്നെയാണ്.. .ഉമ്മാനോട് എങ്ങനെയെങ്കിലും ചോദിക്കണം.

ഭക്ഷണം കഴിച്ച് കൈ കഴുകി ഉമ്മാന്റെ അടുത്ത് ചെന്ന്..

''ഉമ്മാ ഇങ്ങളൊന്ന് എന്റെ കൂടെ വെരീം..''

''എന്താ മോനെ..''

അവൻ ഉമ്മയെ അവിടെ നിന്നും മാറ്റി നിർത്തികൊണ്ട്  കാര്യം ചോദിച്ചു..

''ഉമ്മയെങ്കിലും ഒന്നു പറ..ഇവിടെ എന്താ നടക്കുന്നെ...എന്നെ അറിയിക്കാതെ നിങ്ങൾ എന്തോ പ്ലാൻ ചെയ്തിട്ടുണ്ട്..സത്യം പറ ഉമ്മാ..''

അത് ചോദിച്ചത് കൊണ്ടാണോ എന്തോ അവരുടെ കണ്ണ് ചെറുതായൊന്ന് നിറഞ്ഞു..

''മോനെ..അന്റെ നിക്കാഹിനുള്ള ഒരുക്കമാണ് മോനെ.. അന്നോട് പറയണ്ടാന്ന് അമീറാണ് പറഞ്ഞെ....''

''നിക്കഹോ..??ഇങ്ങളെന്താണുമ്മാ ഈ പറേണത്..''

''നീ സമ്മതിക്കില്ലെന്നറിയാ..അന്നാലും ഇയ്യിതിന് എതിര് പറയരുത്.''

''ഉമ്മാ...ഒരാളെ കാണാതെ എങ്ങനെ നിക്കാഹ് കഴിക്കും..''

അപ്പോഴാണ് അമീർ വരുന്നത്..

''എന്താ ഉമ്മേം മോനും കൂടി ഒരു ഗൂഢാലോചന.?''

''ഇക്കാ ഇങ്ങള് ചെയ്തത് ശെരിയായില്ല..എന്നോടൊരു വാക്കു ചോദിക്കാതെ..''

''നീ ബേജാറാവണ്ട..ഒന്നു പെട്ടെന്ന് റെഡിയായി വാ ഒരിടം വരെ പോവാനുണ്ട്..''

ഫൈസി വാതിൽ ലോക്ക് ചെയ്തു..
എന്തൊക്കെയാണ് എല്ലാവരും ചേർന്ന് കാട്ടികൂട്ടുന്നത്..

മനസില്ലാ മനസോടെയാണ് ഫൈസി ഇക്കാന്റെ കൂടെ പുറപ്പെട്ടത്.അവർ ചെന്നെത്തിയത് ഒരു coffeeshop ന്റെ മുന്നിലാണ്..

''നീയെറങ്ങ്..''

''എന്താ ഇവടെ..??ആരെ കാണാനാ ഇക്കാ..??''

''നീ അകത്തേക്ക് ചെല്ല് ഞാൻ പിന്നേ വരാം..''

''മ്...''

''ആ പിന്നേ അവിടെ റെഡ് കളർ ഡ്രസ്സ് ഇട്ട് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്..ഓളെയാണ് നീ കെട്ടാൻ പോണേ..''

അത് കേട്ടതും ഫൈസിക്ക് കാലും കയ്യും തളർന്ന പോലെ തോന്നി..പടച്ചോനെ ഇതെന്ത് പരീക്ഷണം...എല്ലാര്ക്കും പെണ്ണുകാണാൻ പോയ ചരിത്രമേ ഉണ്ടാവൂ..ഇതിപ്പോ നേരെ തിരിച്ചായോ.......ഏതായാലും പോവുക തന്നെ..എല്ലാം വരുന്നിടത്തു വെച്ച് കാണാം..

ചില്ലുവാതിലിന്റെ ഉള്ളിലൂടെ അവൻ അകത്തേക്ക് നോക്കി..പറഞ്ഞ പോലെ ആ പെൺകുട്ടി അവിടെ ഉണ്ട് ..പക്ഷേ പുറം തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് മുഖം കാണാൻ പറ്റിയില്ല.

മടിച്ചു മടിച്ച് ഫൈസി അവളുടെ എതിരെ ചെന്നു.. അവൻ വന്നതും അവൾ അവനെ നോക്കി..രണ്ടു പേരും ഒരു നിമിഷം പരിസരം മറന്നു...
ആളെ കണ്ടപ്പോ ഫൈസി ഞെട്ടി..

അത് അവൾ ആയിരുന്നു ''നിഹാല''

ഫൈസിക്ക് വിശ്വാസം വന്നില്ല അവൻ ഒന്നുകൂടി അവളെ സൂക്ഷിച്ചു നോക്കി..പണ്ട് കോളേജിൽ വെച്ച ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്..അത് പറഞ്ഞ് വന്നപ്പോഴേക്കും ഓൾക് നിക്കാഹും ഉറപ്പിച്ചിരുന്നു...
അവൻ മനസ്സിലോർത്തു...ഇവളെന്താ രണ്ടാംകെട്ടിനുള്ള പുറപ്പാടാണോ...

അവൻ ചോദിച്ചു..

''നീ.....നീയോ....അപ്പോ നിന്റെ നിക്കാഹ് കഴിഞ്ഞില്ലേ...''

അത് കേട്ട് അവൾ ഒന്നു പുഞ്ചിരിച്ചു.

അവൻ ചോദിച്ചതിന് ഉത്തരം നൽകിയത് അമീർ ആയിരുന്നു..

''ഇല്ല ഫൈസീ...''

''ഇക്കാ...നിങ്ങൾക്ക് എങ്ങനെ ഇതെല്ലാം അറിയാം..''

''അറിയാം...കാരണം അന്നു ഇവൾക്ക് നിക്കാഹിന് ഉറപ്പിച്ച പയ്യൻ ഞമ്മളായിരുന്നു........''

''ങ്‌ഹേ....ഇക്കയോ...മൊത്തം എടങ്ങേറായല്ലോ ഇക്കാ...''

''അതേടാ ഫൈസീ പണ്ട് എനിക്കൊരു തെറ്റ് പറ്റിപ്പോയി.ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു...അന്നെനിക് അതൊരു തെറ്റായി തോന്നിയില്ല.പക്ഷേ നിഹാലയെ പെണ്ണുകാണാൻ പോയ ദിവസം....അന്നാണ് അവളെ എന്റെ ഷബാനയെ വീണ്ടും ഓർക്കുന്നത്...നിഹാല അവളുടെ ഫോട്ടോ കാണിച്ച് അറിയുമോ എന്ന് ചോദിച്ച നിമിഷം എന്നിലെ പഴയ അമീറിന്റെ മരണമായിരുന്നു..എന്റെ ജീവിതം തന്നെ മാറുകയായിരുന്നു...''

''അപ്പോ ഷബാന ആരാ ഇക്കാ..??''

''അത് നിഹലായുടെ ഇത്ത..ചതിക്കപ്പെട്ടെന്ന് മനസിലാക്കിയപ്പോൾ അവളെ ദൂരേക്ക് മാറ്റുകയായിരുന്നു.അതിൽ പിന്നെയാണ് ഇവരുടെ ഉപ്പ ഗൾഫ് ജീവിതം മതിയാക്കി പോന്നത്.

അന്നെനിക്ക് accident സംഭവിച്ച ശേഷം എന്നെ കാണാൻ നിഹാലയും ഉപ്പയും കൂടി വന്നിരുന്നു..അന്നാണ് ഷബാനയെക്കുറിച്ചുള്ള വിവരമെല്ലാം അറിഞ്ഞത്..അപ്പോഴേക്കും അന്റെ ഏതോ ചങ്ങായീന്റെ ഒളിച്ചോട്ടത്തിൽ കൂട്ട് നിന്നേനെ അന്നെ എല്ലാരും നാടുകടത്തിയില്ലേ..''

''ഓഹോ...അപ്പോ ഇങ്ങള് കെട്ടിയ പെണ്ണോ.. ഷാനു...??''

''എടാ മൊയന്താ ഓള് തന്നെയാ ഷബാന..എന്റെ ബീവി..''

അത് കേട്ട് നിഹാല പൊട്ടിച്ചിരിച്ചു...

(തുടരും)

Part 10

പിന്നീടങ്ങോട്ട് അവരുടെ നിമിഷങ്ങളായിരുന്നു...
കൈവിട്ടു പോയെന്ന് കരുതിയതെല്ലാം  തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഫൈസി...നിക്കാഹിനുള്ള ഒരുക്കങ്ങൾക്കൊപ്പം അവരുടെ പ്രണയവും പൂത്തുലഞ്ഞു...

രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ പെണ്ണിന് കൊടുക്കാനുള്ള മഹ്റും നോക്കിയിരിക്കാണ് ഇമ്മടെ പുയ്യാപ്ല...

ഇത് ഓളെ കഴുത്തിലിടുമ്പോ ഓളെ മുഖത്തെ നാണം കാണണം..എന്നിട്ട് ആ നെറ്റിയിലൊരു മുത്തം കൊടുക്കണം...എന്റേത് മാത്രായ ഈ മുറിയും ആർക്കും കൊടുക്കാതെ സൂക്ഷിച്ചു വെച്ച ഈ ഖൽബും ഓൾക്ക് വേണ്ടി തുറന്നു കൊടുക്കണം...
ഓൻ അങ്ങനെ
കിനാവും കണ്ട് കിടക്കാണ്...അപ്പോഴാണ് മൊബൈൽ ring ചെയ്തത്...നോക്കിയപ്പോ 'ഇന്റെ ഖൽബ്' ന്ന് സ്‌ക്രീനിൽ തെളിഞ്ഞു വരുന്നു...വേറാരും അല്ല ഓന്റെ മൊഞ്ചത്തി നിഹലായാണ് വിളിക്കുന്നത്...
ഓൻ വേഗം call എടുത്തു..

''ഇക്കാ....''

അവളുടെ തേനോഴുകണ വിളിയിൽ ഫൈസി ലയിച്ചു പോയി...
ഓനൊന്നും മിണ്ടാത്തത് കൊണ്ടാവും ഓള് വീണ്ടും വിളിച്ചു...

''ഇക്കാ....ഇങ്ങളിത് എവിടെയാ..''

''ഇവിടെ ഉണ്ട് പൊന്നേ...അന്റെ ഇക്കാ ന്നുള്ള വിളി കേക്കുമ്പോ ഇപ്പോ തന്നെ വന്ന് കൊണ്ടന്നാലോ ന്ന് ആലോയ്ക്കാ...''

''അയ്യടാ..ഒരീസം കൂടി കാക്ക് ന്റെ ഇക്കൂ.....''

''വയ്യ പൊന്നൂസേ...വല്ലാത്തൊരു feel തന്നെയാലേ ഇത്...കല്യാണത്തിന് മുമ്പുള്ള ഈ രാത്രി...??''

''അതെ ഇക്കാ...ഇത്രേം നേരായിട്ടും ഉറങ്ങാൻ പോലും തോന്നുന്നില്ല...

'' ഇനി അങ്ങോട്ട് അനക്ക് ഉറക്കമില്ലാത്ത രാത്രികളാവും പൊന്നേ..''
ചെറിയൊരു കുസൃതിയോടെ ഫൈസി പറഞ്ഞു..
''പോ...ഇക്കാ..''
നിഹാല നാണം കൊണ്ട് മുഖം പൊത്തി..
''അന്നെ ഞമ്മള് സ്നേഹം കൊണ്ട് മൂടും...ഈ ദുനിയാവില് ആരും കണ്ടിട്ടില്ലാത്ത ഭാര്യാഭർത്താക്കന്മാർ ആകും നമ്മള്...''

''റബ്ബേ എന്നും ഈ സ്നേഹം മായാതെ കാത്തോളണേ...''

അവൾ പടച്ചവനോട് ദുആ ചെയ്തു..
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...

''ഇക്കാ time എത്രയായി ന്നാ വിചാരം...ഇനി പോയി ഉറങ്ങാൻ നോക്ക്..''

''അന്നോട് വർത്താനം പറഞ്ഞിരിക്കാൻ ഒരു പ്രത്യേക സുഖാ പെണ്ണേ ''

''അതൊക്കെ ഇനി നാളെ പറയാം..2മണി കയിഞ്ഞു ചെക്കാ..''

''അള്ളോ....അന്നാ നീ പോയി കിടന്നോ...gud nyt ''

''gud nyt ഇക്കാ''

ഇക്കാക്ക വന്ന് വിളിക്കുമ്പോഴാണ് ഉറക്കത്തിൽ നിന്ന് എണീക്കുന്നത്...

''ഇത്ര പെട്ടെന്ന് നേരം വെളുത്തോ..''
''അന്റെ കുറുങ്ങൽ കയിഞ്ഞിട്ട് ഇയ്യ്‌ എപ്പോളാ കെടന്നേ...എഴുന്നേറ്റ് പോടാ ഇന്നെങ്കിലും സുബ്ഹി നിസ്കരിക്കാൻ നോക്...''

************

ഇന്നവരുടെ നികാഹാണ്...
ആളും ബഹളവും ഒക്കെയായി ഇരുവീടുകളും ഉണർന്നു കഴിഞ്ഞു...

മൈലാഞ്ചിയിട്ട കൈകളും സുറുമയെഴുതിയ മിഴികളുമായി നിഹാല അവളുടെ മാരനെ കാത്തിരുന്നു...

മിന്നുന്ന കല്യാണവേഷത്തിൽ ഫൈസൽ വണ്ടിയിൽ നിന്നും ഇറങ്ങി...

''ദേ...അവരിങ്ങെത്തി...''

ഖദീസുമ്മ ചെറുക്കനെയും വീട്ടുകാരെയും പന്തലിലേക്ക്  വിളിച്ചിരുത്തി....സുലൈമാനും ഖാദറും സലാം പറഞ്ഞു..ഷബാനയും ഉമ്മയും കുറേ പെണ്ണുങ്ങളും നിഹാലക്കുള്ള dress ഉം ആഭരണങ്ങളുമായി അകത്തേക്കു പോയി..അവർ അവളെ ഒരുക്കി പുറത്തേക്ക് കൊണ്ടുവന്നു..

കളിചിരികൾക്കും ഒപ്പനപ്പാട്ടിന്റെ താളത്തിനും അകമ്പടിയായി വരുന്ന നിഹാലയെ കണ്ടപ്പോൾ സ്വർഗ്ഗത്തിലെ ഹൂറിയെപ്പോലെ തോന്നി ഫൈസിക്ക്....

ഖുർആൻ തൊട്ട് അവൾ തനിക്ക്  സ്വന്തമെന്ന് പറയുമ്പോഴും അവൾക്കായി  കരുതിവെച്ച മഹ്ർ ആ കഴുത്തിൽ അണിയിക്കുമ്പോഴും പ്രണയത്തിന്റെ പറുദീസയിൽ ഒഴുകി നടക്കുകയായിരുന്നു അവർ....

ഒടുവിൽ കണ്ണുനീർ ചാലിട്ട വഴിയിലൂടെ യാത്ര പറഞ്ഞു പോരുമ്പോൾ അവളുടെ പൂപോലുള്ള വിരലുകൾ നെഞ്ചോടു ചേർത്ത് അവൻ പറഞ്ഞു...

''തനിച്ചാക്കില്ല ഈ ഖൽബ് പിടക്കണ നാൾ വരെ..''

നീർമുത്തുകൾ തുടച്ച് കൊണ്ട് അവന്റെ മാറിൽ ചെയ്യുമ്പോഴും ആ വെള്ളാരംകണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു...

(അവസാനിച്ചു)

ദാല

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁