ഒരു ചുവന്ന പൂവിന്റെ കഥ

❤''ഒരു ചുവന്ന പൂവിന്റെ കഥ''❤
'''''''''''''''''''''''''''''''''''''''''''''''''''''''''''
ഫുൾ പാർട്ട്‌
'''''''''''''''''''''''''''''''''

''ടാ...അഭി..നീ ഇന്നലെ എന്തിനാണ് വരുണിനെ തല്ലിയത്...?
കള്ള് കുടിച്ചിട്ട് ക്ലാസ്സിൽ കയറുക.,തല്ലുണ്ടാക്കുക..
എന്താ നീന്റെ ഉദ്ദേശം...?
നിന്റെ കൂടെ നടക്കുന്നതുകൊണ്ട് ഞാനെന്തൊക്കെ കേൾക്കേണ്ടി വരുന്നുണ്ടെന്നറിയാമോ...?
ഞാനവന്റെ കാല് പിടിച്ച് പറഞ്ഞതോണ്ടാ അവൻ പ്രിൻസിപ്പലിന്റെ അടുത്ത്  കംപ്ളൈന്റ് ചെയ്യാതിരുന്നത്...''

അവന്തിക അരിശത്തോടെ പറഞ്ഞുതീരുമ്പോഴും അഭി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു...

അവന്തിക : ടാ നിന്നോടാണ് ചോദിച്ചത്....അവനെ എന്തിനാണ് നീ തല്ലിയത്...?

അഭി : അത്...അതവനെന്റെ അച്ഛനു വിളിച്ചിട്ടാ....

അവന്തിക : ഉം....അച്ഛന് വിളിച്ചാൽ തല്ലണം..
(അവന്തികയുടെ മുഖത്തെ  ദേഷ്യമൊക്കെ പോയി നേരിയ പുഞ്ചിരി പടർന്നു...)

ശ്ശെ...! കാണാനും പറ്റിയില്ല..ഞാനാ സമയത്ത് ലൈബ്രറിയിലായിരുന്നൂ...
എന്നിട്ട് എങ്ങനെയുണ്ടായിരുന്നു ആക്ഷൻ...?

അഭി : ഓ.....ആകെ രണ്ടെണ്ണമെ കൊടുക്കാൻ കഴിഞ്ഞുള്ളൂ...അപ്പോഴേക്കും അവൻ നിലംപതിച്ചു...

അവന്തിക : ഉം...അത് വി ട്...ഇന്നലെ ക്ലാസ്സിലേയ്ക്ക്  നല്ല ഫോമിലാണല്ലോ ഇയാള് വന്നെ...?
ഏതായിരുന്നു ബ്രാൻഡ്....?

അഭി : ബീച്ച് ഹൗസ്....വോഡ്ക്കയാ..മണം ഇല്ലാത്തോണ്ട് മൂക്കറ്റം മോന്തി....!!

(മരച്ചുവട്ടിലിരുന്നു സംസാരിക്കുന്ന അഭിയെയും അവന്തികയെയും ലക്ഷ്യമാക്കി നടന്നടുക്കുന്ന വിഷ്ണു......)

''എന്താണ് രണ്ടുപേരും കൂടി ഒരു ഗൂഡാലോചന...? ''

അവന്തിക : ഏയ് ഒന്നൂല്ലടാ..ഇവന്റെ ഓരോ ചെയ്തികളെ കുറിച്ചു പറയായിരുന്നൂ...

വിഷ്ണു : ഉം..നീയാണ് അവനെ വഷളാക്കുന്നെ..

അവന്തിക : ഞാൻ അവനെ കാണുന്നതിനു മുമ്പേ ഇങ്ങനെതന്നെയാണവൻ.
അവൻ നന്നാവും എനിക്കുറപ്പുണ്ട്...

വിഷ്ണു : ഉം...ശരി...ശരി.എനിക്ക് ഡാൻസ് പ്രാക്ടീസ് ഉണ്ട്.ഞാൻ പോണു.

(ഡാൻസ് പ്രാക്ടീസിനു പോകുന്ന വിഷ്ണുവിനെ നോക്കി അവന്തിക അഭിയോട്....)

'' അഭി..നിനക്ക് ഇവന്റെപോലെ ഡാൻസ് കോമ്പറ്റീഷനിലൊക്കെ പങ്കെടുത്തൂടെ...നിനക്ക് അത്യാവശ്യം ഡാൻസൊക്കെ അറിയാലോ.....

അഭി : അതൊന്നും നടക്കൂല അമ്മു..

അവന്തിക : ഉം..അതെന്താ...?നീ സ്വയം തീരുമാനിക്കാതെ..നിന്നെകൊണ്ടു പറ്റും..
അതേയ് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്റെ അച്ഛനും അമ്മയുമൊക്കെ വരാറായി...വന്നാൽ അവരുടെ കൂടെ ഞാൻ പോകും.അതിനുമുമ്പ് നീ ഈ ദുശ്ശീലങ്ങളും വഴക്കുമൊക്കെ നിർത്തി നല്ല കുട്ടിയായിരിക്കണം.

അഭി : അമ്മുവിന്റെ അച്ഛനും അമ്മയും...?

അവന്തിക : വിദേശത്താണ്...എന്നെ  ആന്റീടെ വീട്ടിലാക്കി പോയതാണ്..
(അതും പറഞ്ഞവൾ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു....)

അഭി : നിനക്ക് അച്ഛൻ,അമ്മ എന്നു പറയാനെങ്കിലും ഈ ഭൂമിയിൽ അങ്ങനെ രണ്ടുപേരുണ്ടല്ലോ....

( അഭിയുടെ മിഴികളിൽ പടർന്ന കണ്ണുനീർ തുടച്ചു നീക്കികൊണ്ട് അവൻ.....)

എവിടെയാണ് ജനിച്ചത്.....,
ആരാണ് അച്ഛൻ.....,
ആരാണ് അമ്മ.....,
എന്താണ് സ്നേഹം..,
എന്നൊന്നും അറിയാത്ത ഒരുത്തന്റെ മനസ്സിന്റെ വിങ്ങൽ അമ്മുവിനറിയാഞ്ഞിട്ടാണ്..
തന്തയില്ലാത്തവൻ എന്ന വിളി കേട്ട് മടുത്തു....

അവന്തിക : എനിക്കറിയാം..ഇതൊന്നും നിന്റെ കുഴപ്പമല്ലല്ലോ..
നീ കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്മകളെ മറ്റെല്ലാവരും വെറുക്കുമ്പോഴും ഞാൻ മാത്രമായിരുന്നു നിന്നെ സപ്പോർട്ട് ചെയ്തിരുന്നത്..
അത് നീ ജീവിച്ചുപോന്ന സാഹചര്യങ്ങൾ എനിക്കറിയാവുന്നതു കൊണ്ട്..പക്ഷേ ഇനി അങ്ങനെ പറ്റില്ല..ഇന്ന് നിന്നെ വെറുക്കുന്നവർ നാളെ  നിന്നെ അഭിനന്ദിക്കണം
നീ ഇതിൽ നിന്നൊക്കെ പിൻമാറി നല്ല കുട്ടിയാകുമെന്ന് എനിക്ക് ഉറപ്പ് താ...

(അവന്തിക തന്റെ വലതുകൈ അഭിക്കു നേരെ നീട്ടി....അഭി തന്റെ വലതുകൈ അവന്തികയുടെ കൈക്കുമുകളിൽ വെച്ച്കൊണ്ടു പറഞ്ഞു...
''അമ്മു നീ ഇഷ്ടപ്പെടുന്നതുപോലെ...
(അഭി മരച്ചില്ലകളിലേയ്ക്ക് നോക്കികൊണ്ട് തുടർന്നു...)
നിനക്കിഷ്ടമുള്ള ഈ കത്തിജ്വലിക്കുന്ന കൊടും വെയിലിലും വാടിതളരാത്ത ഈ ചുവന്നപൂക്കളെപോലെയാകും ഞാനും ഒരു ദിവസം...''

അവന്തിക : ഉം..എനിക്കിതു കേട്ടാൽ മതി.വാക്ക് തെറ്റിച്ചാൽ മിണ്ടില്ല ഞാൻ....
സമയമായി വാ.. ക്ളാസ്സിൽ പോകാം...

(അഭിയും അവന്തികയുംകൂടി ക്ളാസ് മുറിയെ ലക്ഷ്യമാക്കി നടന്നകലുമ്പോഴും ആ വഴിയോരത്ത് കൊടും ചൂടിലും വാടാത്ത ചുവന്നപൂക്കൾ ഒരു കാരണവുമില്ലാതെ ഉതിർന്നു വീഴുന്നുണ്ടായിരുന്നൂ....)
അടുത്ത ദിവസങ്ങളിൽ അഭിക്ക് അവന്തികയോട് സംസാരിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല..
അവൾ നോക്കുമ്പോഴൊക്കെ അഭി ഡാൻസ്  പ്രാക്റ്റീസിലായിരുന്നൂ...

''കണ്ടില്ലെ..എന്ത് അതിശയമാണിത്.
അഭി ശരിക്കും മാറിയിരിക്കുന്നു.കുറച്ചു നാളുകളായി അവനെ മദ്യപിച്ച രീതിയിൽ ഞാൻ കണ്ടിട്ടില്ല.ആരോടും വഴക്കിനും പോകാറില്ല...''

ഐസ്ക്രീം കഴിച്ചുകൊണ്ട് അഭിയുടെ പ്രാക്ടീസ് കണ്ടുകൊണ്ടിരിക്കുന്ന അവന്തികയെ നോക്കി അവളുടെ കൂട്ടുകാരി വീണ പറഞ്ഞു...

പ്രാക്ടീസ് അവസാനിപ്പിച്ച് അഭി അവന്തികയുടെ അടുത്തേയ്ക്കു വന്നു...

അഭി : ഹായ് അമ്മു..!
പിണക്കത്തിലാണോ..?.
ഞാൻ FKS Star Dance കോമ്പറ്റീഷനിലേയ്ക്ക് സെലക്റ്റഡായി..ഇപ്പോ മുഴുവൻ സമയവും പ്രാക്ടീസിലാണ്...
നാളെയാണ് മത്സരത്തിനു വേണ്ടി പോകുന്നത്..

അവന്തിക : എന്നോട് മിണ്ടണ്ട..!.ഞാൻ പിണക്കത്തിലാണ്.കണ്ടിട്ടുപോലും കണ്ടില്ലെന്നു നടിക്കുന്നൂ...

അഭി : അമ്മൂ...അത് നിന്നോട് ഇഷ്ടമില്ലാത്തോണ്ടല്ലാ....
ഞാൻ പറഞ്ഞില്ലെ FKS Star Dance ടീമിന്റെ കോമ്പറ്റീഷനിൽ ഫൈനൽ റൗണ്ടിൽ ജയിക്കാൻ കഴിഞ്ഞാൽ അത് ഒരു വലിയ ഭാഗ്യമാണ്.അതിന് നല്ല എഫർട്ട് എടുക്കണം
ലക്ഷകണക്കിന് ആളുകൾ ഫാൻസായിട്ടുള്ള രണ്ടു മാസം നീണ്ടുനിൽക്കുന്ന  പരിപാടിയാണ്.ഇവിടെ എനിക്ക് സംസാരിക്കാൻ അമ്മു അല്ലാതെ ആരാ എനിക്കുള്ളത്.ഞാൻ പ്രാക്ടീസ് ചെയ്യാതെ മറ്റാരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നത് അമ്മു കണ്ടോ...? ഇല്ലല്ലോ...!''

പിണക്കത്തോടെ തല കുനിച്ചുനിന്നിരുന്ന അവന്തിക പതുക്കെ തലയുയർത്തി പറഞ്ഞു....

അവന്തിക : അതില്ലാ...

അഭി : ആ...പിന്നെന്തിനാ പിണങ്ങുന്നേ...? ഇതിനൊക്കെ കാരണം അമ്മുവല്ലെ.അതുകൊണ്ട് തന്നെ എനിക്കൊത്തിരി ഇഷ്ടമാണ് ഇയാളെ...

അവന്തിക : ഉം...ഉം..ഞാൻ പോകുന്നു....

അവന്തികയും അഭിയും പിരിഞ്ഞുപോകുമ്പോൾ പകൽസൂര്യൻ മാഞ്ഞുപോയിരുന്നു..
ആ രാത്രിയിൽ അഭിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല....
ടെറസ്സിനു മുകളിലൂടെ അലസ്സമായി നടക്കുമ്പോഴും അഭിയുടെ മനസ്സിൽ അവന്തികയായിരുന്നൂ..
''ഇനി രണ്ടു മാസം കഴിഞ്ഞാലേ അമ്മുവിനെ കാണാൻ കഴിയൂ...!''
അഭി ആ നിമിഷം തന്നെ അവളെ കാണാനായി അമ്മുവിന്റെ ആന്റിയുടെ വീട്ടിലേയ്ക്ക് തിരിച്ചു..

അഭി കോളിംഗ് ബെല്ലടിച്ചു
വാതിൽ തുറന്നത് അമ്മുവിന്റെ ആന്റി രജിത ടീച്ചറായിരുന്നൂ...

ടീച്ചർ : ആ..അഭിയായിരുന്നോ..അമ്മുമോള് പറഞ്ഞിരുന്നു..കോമ്പറ്റീഷന് പോകുന്നതിനു മുമ്പ് ഇവിടെ വരുമെന്ന്...

അഭി : പോകുമ്പോൾ അമ്മുവിനെ ഒന്നു കണ്ടിട്ടുപോകാമെന്നു വിചാരിച്ചു..

ടീച്ചർ : അമ്മു മോളേ.....ദേ ആരാ വന്നിരിക്കുന്നേ എന്നു നോക്കിയേ.....

അവന്തിക അകത്തുനിന്നും പുറത്തേയ്ക്ക് ഓടിവന്നു...

ടീച്ചർ (അഭിയെയും അവന്തികയെയും നോക്കിയിട്ട്..) : നിങ്ങൾ സംസാരിച്ചിരിക്ക് ഞാനിപ്പോൾ വരാം...

എന്നും പറഞ്ഞ് ടീച്ചർ അകത്തേയ്ക്കുപോയി...

അവന്തിക കലങ്ങിയ കണ്ണുകളോടെ....

''ഇനി രണ്ടു മാസം നീയില്ലാതെ...''

അഭി : എനിക്കും സങ്കടമുണ്ട്..പക്ഷേ പോകാതിരിക്കാൻ പറ്റില്ല...
രണ്ടു മാസം ദാ...ന്ന് പറയുമ്പോഴേയ്ക്കും കടന്നുപോകും..എനിക്കുവേണ്ടി പ്രാർത്ഥിക്കണം...

അവന്തിക : തീർച്ചയായും..എനിക്കുറപ്പുണ്ട്..അഭി ജയിക്കും.

അഭി : എനിക്ക്..എനിക്ക് അമ്മുവിനോട് ഒരു കാര്യം പറയാനുണ്ട്...

അവന്തിക : അറിയാം..പക്ഷേ ഇപ്പോൾ നിന്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ട് അതല്ലാതെ മനസ്സിൽ ഒന്നും വേണ്ട...
ജയിച്ചിട്ടു വാ...
ന്നിട്ട്.....

(അമ്മു ചിരിച്ചുകൊണ്ട് അകത്തേയ്ക്കുപോയി...അഭി അഭിയുടെ ലക്ഷ്യത്തിലേയ്ക്കും...)

അഭിയുടെ കഥ കേട്ടതിനു ശേഷം ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന ജോബിൻ...
'' അപ്പോൾ അങ്ങനെയാണ് സാറിന്റെ ജീവിതം മാറി മറിഞ്ഞത് അല്ലെ...!!''

അഭി പുഞ്ചിരിച്ചുകൊണ്ട്...

''അതെ...''

FKS Star Dance ന്റെ വിന്നർക്കുള്ള അവാർഡ് മേടിച്ചതിനു ശേഷം അവന്തികയെ കാണുവാൻ വേണ്ടി മടങ്ങും വഴി ജോബിൻ എന്ന അഭിയുടെ ഒരു ആരാധകൻ അഭി ഈ വിജയം കൈവരിച്ച കഥയെ കുറിച്ച് തിരക്കുകയായിരുന്നു...

ജോബിൻ(ചിരിച്ചുകൊണ്ട് ) : ഇനി ഒരു കാര്യംകൂടി ബാക്കിയുണ്ടല്ലോ...അവന്തികയോട് എന്തോ പറയാനില്ലെ...?

അഭി : ഹ..ഹ അതെ അവളെ കാണാനാണ് പോകുന്നത്...

ജോബിൻ : എങ്കിൽ ശരി..എന്റെ സ്റ്റോപ്പ് എത്തി.ഞാനിറങ്ങായി..
ഓൾ ദ ബെസ്റ്റ്...

അൽപ്പന്നേരം കഴിഞ്ഞപ്പോൾ അഭി രജിത ടീച്ചറുടെ വീടിന്റെ അടുത്ത് ബസ്സിറങ്ങി...ടീച്ചറുടെ വീട്ടിലേയ്ക്ക് നടന്നു...
ടീച്ചർ മുറ്റത്തുതന്നെയുണ്ടായിരുന്നൂ....
ടീച്ചർ അഭിയെ കണ്ടയുടനെ...

''ആ...മോൻ വന്നോ...!!''

അഭി : വരുന്ന വഴിയാണ്. അമ്മു എവിടെ...?

ടീച്ചർ : അവൾ അവളുടെ വീട്ടിലാണ്....

അഭി : ടീച്ചറെ എനിക്കവളെ പെട്ടെന്ന് കാണണം.മത്സരത്തിൽ ജയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അവൾക്കാണ്...
അവൾ കാരണമാണ് നല്ലൊരു ജീവിതം എനിക്ക് ആസ്വദിക്കാൻ കഴിയുന്നത്..
ടീച്ചറെ പ്ളീസ് എനിക്കിപ്പോൾ തന്നെ അവളെ കാണണം..

അഭി അങ്ങനെ പറയുമ്പോഴും ടീച്ചറുടെ ഉള്ളാകെ വിങ്ങിപൊട്ടുകയായിരുന്നു...!
ടീച്ചറുടെ മുഖത്തെ സന്തോഷമില്ലായ്മ കണ്ടിട്ടാകണം അഭി...

''എന്താ ടീച്ചറെ..എന്തെങ്കിലും കുഴപ്പമുണ്ടോ...?? ''

ടീച്ചർ : ഒരു കുഴപ്പവുമില്ല..ഞാനും വരാം..അവളുടെ വീട് നീ കണ്ടിട്ടില്ലല്ലോ...

അങ്ങനെ ടീച്ചറും അഭിയും കൂടെ അവന്തികയുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു...
പോകും വഴി അഭി നല്ല സന്തോഷത്തോടെയാണ് ടീച്ചറോട് ഓരോ കാര്യവും തിരക്കുന്നത്..പക്ഷേ ടീച്ചർ എല്ലാം മൂളി കേട്ടതേയുള്ളൂ...
അവന്തികയുടെ കൂട്ടുകാരി വീണ അവരുടെ എതിർവശത്തൂടെ നടന്നുവരുന്നത് അഭിയാണ് ആദ്യം കണ്ടത്...

'' ഹായ് വീണാ...എന്തൊക്കെയുണ്ട് വിശേഷങ്ങൾ..?''

വീണ മറുപടിയൊന്നും പറഞ്ഞില്ല...പകരം എന്തോ സങ്കടത്തോടെ പറയാൻ വേണ്ടിയാണ് അവൾ അഭിയുടെ നേരെ വന്നത്.പക്ഷേ ടീച്ചർ കണ്ണുകൾ കൊണ്ട് ആംഗ്യഭാഷയിൽ അതിനെ വിലക്കി...
അഭിയെ പിന്നിട്ടു നടന്നു നീങ്ങുന്ന വീണ മനസ്സിൽ ഉരുവിട്ടു...

''ദൈവമേ..ഇവനെങ്ങനെ താങ്ങാനാവും ഇത്...!!''

അവന്തികയുടെ വീടിനടുത്ത് എത്തുന്നതിനു തൊട്ടു മുമ്പാണ് അഭി ടീച്ചറോടത് ചോദിച്ചത്...

അഭി : സത്യം പറ ടീച്ചറേ...എന്താണ് എന്റെ അമ്മുവിന് സംഭവിച്ചത്...??
ഞാൻ ടീച്ചറുടെ വീട്ടിൽ വന്നതിനു ശേഷം മുതലുള്ള നിമിഷങ്ങൾ...എന്തൊക്കെയാ ഒളിക്കുന്നതുപോലെ...
അമ്മു എവിടെ....??

ടീച്ചർ രണ്ട് അടി മുന്നോട്ട് നടന്ന് കൈവിരൽ ചൂണ്ടികൊണ്ട് അതാണ് അമ്മു.....!!!

അഭിയുടെ കണ്ണുകൾ ചെന്നുതറച്ചത്....പഴക്കം ചെന്ന ചളിപുരണ്ട രണ്ട് കല്ലറകൾക്ക് അടുത്തായി അവന്തിക എന്നെഴുതിയ പുതിയ ഒരു കല്ലറയിലാണ്...

അഭിയുടെ കയ്യിലെ ബാഗുകൾ നിലത്തു വീണു...കണ്ണുകൾ നിറഞ്ഞൊലിച്ചു...
അഭിയുടെ  കരയാൻപോലും കഴിയാത്ത ഭ്രാന്തമായ ഒരവസ്ഥ കണ്ട ടീച്ചർക്കപ്പോൾ എങ്ങനെ അവനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.ടീച്ചർ നിറകണ്ണുകളോടെ പഴക്കം ചെന്ന രണ്ടു കല്ലറകളെ ചൂണ്ടി കാണിച്ചിട്ട്  പറഞ്ഞു തുടങ്ങി....

'' അതാണ് അവളുടെ അച്ഛനും അമ്മയും.പതിനഞ്ച് വർഷം മുമ്പുണ്ടായ ഒരു ആക്സിഡന്റിലാണ് അവർ മരിച്ചത്.അതിനു ശേഷം അവൾ എന്റെയടുത്ത് നിന്നാണ് വളർന്നത്...കുട്ടികളില്ലാത്ത ഞങ്ങൾക്ക് അവൾ സ്വന്തം മോളേപോലെയായിരുന്നു.
അഭിയെ പരിചയപെടുമ്പോഴും അവൾക്ക് ആ രോഗം ഉണ്ടായിരുന്നു.ബ്ളെഡ് ക്യാൻസർ. പക്ഷേ അവൾ പ്രത്യേകം പറഞ്ഞിരുന്നു അഭിയെ ഒരിക്കലും ഒന്നും അറിയിക്കരുതെന്ന്....!!''

അഭി അപ്പോൾ ഒരു വിങ്ങലോടെ ഓർത്തുപോയ്........

അവന്തിക : ഉം..അതെന്താ...?നീ സ്വയം തീരുമാനിക്കാതെ..നിന്നെകൊണ്ടു പറ്റും..
അതേയ് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്റെ അച്ഛനും അമ്മയുമൊക്കെ വരാറായി...വന്നാൽ അവരുടെ കൂടെ ഞാൻ പോകും.അതിനുമുമ്പ് നീ ഈ ദുശ്ശീലങ്ങളും വഴക്കുമൊക്കെ നിർത്തി നല്ല കുട്ടിയായിരിക്കണം

അഭി : അമ്മുവിന്റെ അച്ഛനും അമ്മയും...?

അവന്തിക : വിദേശത്താണ്...എന്നെ  ആന്റീടെ വീട്ടിലാക്കി പോയതാണ്..

(ആറ്  വർഷങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി..!!)

വീണ തന്റെ മകളായ അമ്മുവിനെ വീടിനു പുറത്തെ ബെഞ്ചിലിരുത്തി ഭക്ഷണം നൽകുന്ന നേരത്ത്  അമ്മു മോൾ വീണയോട്....

''അമ്മേ..എനിക്കു കഥ പറഞ്ഞു തരോ...?

വീണ : പിന്നെന്താ പറഞ്ഞു തരാലോ...( ആകാശത്തോട്ട് വിരൽ ചൂണ്ടിയിട്ട് )
ദാ ആ കാണുന്ന നക്ഷത്രം കണ്ടോ...ആ നക്ഷത്രം അമ്മുമോളെ കാണാൻ വേണ്ടി വന്നതാ....!!!

❤❤

                       

''നക്ഷത്രങ്ങളുടെ തോഴി വീണ'' (കഥ)

(ഒരു ചുവന്ന പൂവിന്റെ കഥ - 2 )
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

''അമ്മു മോൾക്ക് ആ നക്ഷത്രത്തിന്റെ കഥ പറഞ്ഞു തരാട്ടോ അമ്മ..!!''
(അമ്മുമോളെ മടിയിലിരുത്തികൊണ്ട്  വീണ പറഞ്ഞുതുടങ്ങി...!'')

'' പണ്ടു പണ്ട് ഒരിടത്ത് മിന്നുക്കുട്ടി എന്നു പേരുള്ള അമ്മുമോളെ പോലെ ഒരു കുഞ്ഞുവാവയുണ്ടായിരുന്നൂ..

മിന്നുക്കുട്ടിയ്ക്ക് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല....
അച്ഛനും അമ്മയും ആരും.
ജനിപ്പിച്ചവർ തെരുവിലുപേക്ഷിച്ചു എങ്ങോട്ടോ കടന്നുപോയി.  അങ്ങനെയിരിക്കെ ഒരു ദിവസം ആ കുഞ്ഞുവാവയെ ആരോ കൊണ്ടുപോയി അനാധാലയത്തിലാക്കി.അവൾ കുറച്ചൊക്കെ വളർന്നു വലുതായി.അപ്പോഴാണ് അഭി എന്നു പേരുള്ള ഒരു കൊച്ചു കൂട്ടുകാരനെ അവൾക്കു കിട്ടിയത്.അഭിയും മിന്നുവും ഒരുമിച്ചായിരുന്നു  കൂട്ടുകൂടി കളിച്ചിരുന്നതും സ്കൂളിൽ പോയിരുന്നതുമെല്ലാം...
ഒരു ദിവസം ഇരുവരും സ്കൂളിൽ നിന്നും മടങ്ങും നേരം ഒരു പുളിമരത്തിന്റെ ചുവട്ടിൽ എത്തി.വീണുകിടന്നിരുന്ന ഒരു പുളിയെടുത്ത് അഭി മിന്നുവിനു നേരേ നീട്ടികൊണ്ട്....

''മിന്നൂ നിനക്കിഷ്ടപ്പെട്ട പുളി ഇതാ...! ''

മിന്നു അതുവാങ്ങി നുണയാൻ തുടങ്ങി...
ഇരുവരും ഒരുപാട് സംസാരിച്ചുകൊണ്ട് വീണ്ടും യാത്രയായി....
മിന്നുവിന് അഭിയെ വല്ല്യ കാര്യമാണ്..അഭിക്ക് മിന്നുവിനെയും..മിന്നുവിന് ഇഷ്ടമുള്ള പൂക്കൾ.,മയിൽപ്പീലികൾ എല്ലാം ശേഖരിച്ച് അഭി മിന്നുവിനെ ഏൽപ്പിക്കാറുണ്ട്.ഒരു ദിവസം അഭിയും മിന്നുവും കൂടി അനാധാലയത്തിനു തൊട്ടടുത്ത പറമ്പിലൂടെ മയിൽപ്പീലികൾ തിരഞ്ഞു നടക്കവെ മിന്നു ഒരു വള്ളിയിൽ തടഞ്ഞുവീണു.കൈ മുറിഞ്ഞു....
മിന്നുവിന്റെ കരച്ചിൽ കേട്ട അഭി മിന്നുവിന്റെ അരികിൽ ഓടിയെത്തി.

അഭി : മിന്നൂ കരയണ്ട സാരമില്ല...മിന്നൂ...

മിന്നു കരച്ചിൽ നിർത്തിയില്ല.മിന്നുവിന്റെ കരച്ചിൽ കണ്ട് സഹിക്കാൻ കഴിയാതെ അഭി ഒരു കമ്പെടുത്ത് മിന്നുവിന്റെ കൈയ്യിലെ മുറിവ് നോക്കി അതേ സ്ഥാനത്ത് തന്റെ കയ്യിലും അഭി ഒരു മുറിവുണ്ടാക്കി എന്നിട്ട് കൈ മിന്നുവിന് നേരെ നീട്ടികൊണ്ട്...

''മിന്നൂ നോക്ക്യേ ദേ എന്റെ കയ്യും മുറിഞ്ഞൂ...കരയാതെ ട്ടോ...!!''

എന്നും പറഞ്ഞ് അഭി മിന്നുവിന്റെ കണ്ണുകൾ തുടച്ചുകൊടുക്കുമ്പോൾ മിന്നുവിന്റെ സങ്കടത്തിന് അൽപ്പം ആശ്വാസം ഉണ്ടായിരുന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം മിന്നുവിനെ ദത്തെടുക്കുവാൻ തീരുമാനിച്ച് ഒരു ഫാമിലി എത്തി.അങ്ങനെ അവർ മിന്നുവിനെ കൊണ്ടുപോയി.മിന്നുവിന്റെ പേര് വീണ എന്ന് മാറ്റി അവൾക്ക് വേണ്ടെതെല്ലാം മേടിച്ച്കൊടുത്ത് അവളെ വളർത്തി..മിന്നു പോയതിൽ പിന്നെ അഭി ഒത്തിരി സങ്കടത്തിലായിരുന്നു...

(പതിമൂന്നു വർഷങ്ങൾക്കു ശേഷം....!!)

'' അഭീ....അഭീ.....നീ ഇതെവിടെയാ... വാതിൽ തുറക്കെടാ...അഭീ....!)

രജിത ടീച്ചറുടെ അമ്പതാം ജന്മദിനത്തിന് അഭിയെ ക്ഷണിച്ചിരുന്നു.ഒരുപാട് നേരമായിട്ടും അഭിയെ കാണാതിരുന്നതിനെ തുടർന്നാണ് അന്ന് വീണ അഭി താമസ്സിക്കുന്നിടത്തെത്തിയത്...

ഒടുവിൽ വീണ വാതിൽ വലിയ തടികഷണം ഉപയോഗിച്ച് തള്ളിതുറക്കുമ്പോൾ അഭി ഫാനിൽ കയർ കെട്ടി കഴുത്തിൽ കുരുക്കാൻ ശ്രമിക്കുകയായിരുന്നു...

'' അഭീ നീ എന്താണീ ചെയ്യുന്നെ....?
നീ എന്തു വിഡ്ഢിത്തമാണ് കാണിക്കുന്നെ...? ''

അഭിയെ പിടിച്ചുമാറ്റുന്നതിനിടെ വീണ അലറികൊണ്ട് ചോദിച്ചു..

അഭി : എനിക്കിനി ജീവിക്കണ്ട...! എനിക്കാകെയുണ്ടായിരുന്നത് അമ്മുവാണ് (അവന്തിക ) അവള് പോയില്ലെ ഞാനും പോകുവാണ്...വിടെന്നെ...

എന്നും പറഞ്ഞ് അഭി കുതറിമാറുന്നതിനിടയിലാണ് വീണയുടെ കയ്യിലൊട്ടിച്ച പ്ളാസ്റ്റർ പറിഞ്ഞു പോന്നത്..
വീണയുടെ കൈവിട്ട് പിറകിലോട്ട് പതിക്കുമ്പോഴും അഭിയുടെ നോട്ടം വീണയുടെ കൈയ്യിലെ മായാത്ത മുറിപ്പാടുകളിലായിരുന്നൂ..
ഇരുവരും ഒരുവേള നിശബ്ദതയിലായി...
വീണ പതിയെ അഭിയുടെ അരികിൽ വന്നിരുന്നുകൊണ്ട് തന്റെ കൈ അഭിയുടെ കൈയ്യോട് ചേർത്തുവച്ചു..
അഭിയുടെ കൈയ്യിലെ അതേ മുറിപ്പാട് വീണയുടെ കൈയ്യിൽ കണ്ട അഭി....

''മിന്നൂ....!! ''

നിറഞ്ഞകണ്ണുകളോടെ പതിയെ പുഞ്ചിരിച്ചുകൊണ്ട് വീണ ''അതെ'' എന്ന മട്ടിൽ തലയാട്ടികൊണ്ട് വീണ...

'' ഇപ്പോഴല്ല ഒരുപാട് അന്വോഷിച്ചു നടന്നു.മൂന്നു വർഷം മുമ്പ് അഭി ഫൈനലെക്സാം എഴുതാൻ വന്നത് ഞാൻ പഠിക്കുന്ന  സ്കൂളിലായിരുന്നു.അഭി എന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത്.അന്നാണ് ഞാൻ അഭിയുടെ കൈയ്യിലെ ഈ കലകണ്ട് അഭിയെ തിരിച്ചറിഞ്ഞത്.പക്ഷേ പരീക്ഷ കഴിഞ്ഞ് സർപ്രൈസായി പറയാമെന്നു വിചാരിച്ചു ഞാൻ..
പക്ഷേ അഭിയെ കാണാൻ കഴിഞ്ഞില്ല...
പിന്നീട് അഭിയുടെ
വിവരങ്ങളന്വോഷിച്ച് കണ്ടുപിടിച്ചാണ് അഭി ചേർന്ന കോളേജിൽ തന്നെ ചേർന്നത്...

ഒരു ദിവസം ഞാൻ എല്ലാം തുറന്നുപറയാൻ നിന്റെ മുന്നിൽ വന്നതാണ്.അന്ന് എന്റെ ബെസ്റ്റ് ഫ്രണ്ട് അവന്തിക നിന്റെയടുത്തുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ തന്നെ അവൾ നിന്നെ പരിചയപ്പെടുത്തിയത് അവൾ എപ്പോഴും എന്നോട് പറയാറുള്ള അവൾക്ക് അത്രമാത്രം വേണ്ടപ്പെട്ട ഒരാളായാണ്.അന്ന് നിന്റെയരികിൽ നിൽക്കുമ്പോൾ എന്റെ ഷാളുകൊണ്ട് ഞാൻ കയ്യിലെ മുറിപാടിനെ മറച്ചുപിടിച്ചിരുന്നു...പിന്നീട് നീ അത് കാണാതിരിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ പ്ളാസ്റ്റർ..! ''

(വീണ ബാഗിൽ നിന്നും ഒരു കത്തെടുത്ത് അഭിക്കുനേരെ നീട്ടി എന്നിട്ട്.....)

''അവന്തിക മരിക്കാൻ നേരത്ത് നിന്നെ ഏൽപ്പിക്കാൻ പറഞ്ഞതാണ്....!''

(അഭി ആ കത്ത് വാങ്ങിച്ചു വായിക്കാൻ തുടങ്ങി.....!''

'' അഭി...എനിക്കിനി അധികം ആയുസ്സില്ല.നിന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാൻ നിന്നിൽ നിന്നും എല്ലാം മറച്ചുപിടിച്ചത്.എനിക്കറിയാം നിനക്കെന്നെ ഒത്തിരി ഇഷ്ടമാണെന്ന് അതുകൊണ്ട്  ഞാൻ മരിച്ചാൽ നീ പഴയതുപോലെയാവുകയോ അവിവേകങ്ങൾ കാണിച്ചുകൂട്ടുകയോ ചെയ്യരുത്.ഈ കത്തുമായി വരുന്ന വീണ.അവൾ വീണയല്ല നിന്റെ ബാല്യകാല സഖി മിന്നുവാണ്.അവളെന്നോട് എല്ലാം പറഞ്ഞിരുന്നു.നിങ്ങൾ വീണ്ടും ഒന്നു ചേരണം..നിങ്ങൾക്ക് പിറക്കുന്നത് പെൺകുഞ്ഞാണെങ്കിൽ അവൾക്ക് എന്റെ പേരിടണം..!''

        സ്നേഹപൂർവ്വം..

                     - അവന്തിക

(വീണ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു...)

'' ഇന്ന് ഫംങ്ഷനിടെ എല്ലാം പറയാനിരുന്നതാ...!''

(പെട്ടെന്ന് ശബ്ദം ഉയർന്നു..അത് അഭിയായിരുന്നൂ.കഥ പറഞ്ഞോണ്ടിരിക്കുന്ന വീണയുടെ അടുത്ത് വന്നിട്ട്.....

''അതേയ് തീർന്നില്ലെ കഥ പറച്ചില്....എനിക്കുറങ്ങണം...!''

(വീണ അമ്മുമോളെ കയ്യിലെടുത്തിട്ട്....)

''വാ മോളേ  അച്ഛൻ വിളിക്കുന്നു..

എന്നും പറഞ്ഞ് അകത്തേയ്ക്കുപോയി....

                ★★ശുഭം★★

                                            - കൃഷ്ണ കിച്ചു

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁