വേനലിൽ പെയ്ത മഴ
വേനലിൽ പെയ്ത മഴ
ഫുൾ പാർട്ട്
(ഭാഗം _1)
വല്ലാത്തൊരു മുരൾച്ചയോടെ ഇടമറുക് മുസ്ലീം പള്ളിക്ക് മുന്നിലായി ബസ്സ് ബ്രേക്കിട്ട് നിന്നു . ബസ്സിൽ നിന്നും ഏതാനും ആളുകൾക്കൊപ്പം ഞാനും പുറത്തിറങ്ങി . തോളിൽ കിടന്ന ബാഗ് ഒന്ന് നേരെയാക്കിയ ശേഷം ഞാൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു .
പള്ളിക്ക് മുന്നിലായി ഏതാനും മുറി പുതിയ പീടികകൾ പണിതിട്ടുണ്ട് .അതിലൊന്നിൽ ഒരു തയ്യൽ കടയും , മറ്റൊന്നിൽ ഒരു പലവ്യഞ്ജന കടയും പ്രവർത്തിക്കുന്നു . പള്ളിയോട് ചേർന്നുള്ള ഓത്തുപള്ളി കെട്ടിടം പൊളിച്ചു കോൺക്രീറ്റ് സൗദമാക്കി മാറ്റിയിരിക്കുന്നു . കഴിഞ്ഞു പോയ പത്തു വർഷം കൊണ്ട് എന്റെ ഗ്രാമത്തിന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നി .
ഈ സമയം ഞാൻ വന്നിറങ്ങിയ ബസ്സിന്റെ മുന്നോട്ടുള്ള യാത്ര തുടരുകയും ബസ്സിൽ നിന്നും ഇറങ്ങിയ ആളുകൾ തങ്ങളുടെ ലഷ്യസ്ഥാനങ്ങൾ തേടി നാലുപാടും പോയി തീരുകയും ചെയ്തിരുന്നു .
മേടമാസത്തിലെ കൊടും ചൂടേറ്റ് മരങ്ങളും , പുൽച്ചെടികളുമെല്ലാം വാടികരിഞ്ഞു നിന്നിരുന്നു .എനിക്ക് വല്ലാത്ത ദാഹം തോന്നി .മുന്നിൽകണ്ട പീടികത്തിണ്ണയിലേക് ഞാൻ മെല്ലെകേറി .
പീടികയിൽ പീടിക ഉടമ "ബീരാനിക്ക " ഇരിപ്പുണ്ടാരുന്നു . പത്തു വർഷങ്ങൾക്ക് മുൻപ് കണ്ട അതേരൂപം തന്നെയാരുന്നു ബീരാനിക്കയ്ക്കപ്പോഴും . തലമുടികുറച്ചുകൂടി നരച്ചതൊഴിച്ചാൽ കാലം ബീരാനിക്കായുടെ രൂപത്തിനൊട്ടും തന്നെ മാറ്റം വരുത്തിയിരുന്നില്ല .
എന്നെക്കണ്ട് ബീരാനിക്ക കസേരയിൽനിന്നും മെല്ലെ എഴുന്നേറ്റു . എന്നിട്ടെന്നെ നോക്കി ചോദിച്ചു .
എന്താ വേണ്ടെ ?
സോഡയുണ്ടോ ?ഞാൻ ചോദിച്ചു .
ഉണ്ടല്ലോ .തണുത്തതോ ?തണുപ്പില്ലാത്തതോ ?
തണുത്തത് തന്നെ ആയിക്കോട്ടെ പറഞ്ഞിട്ട് ഞാൻ പിടികത്തിണ്ണയിൽ കിടന്ന ബെഞ്ചിലിരുന്നു .
സോഡ എന്റെ നേർക്ക് നീട്ടികൊണ്ട് ബീരാനിക്ക എന്നെ സൂക്ഷിച്ചു നോക്കി ചോദിച്ചു .
ആരാണ് മനസിലായില്ലല്ലോ എവിടെയോവെച് കണ്ടു മറന്നതു പോലെ തോന്നുന്നു . നല്ല മുഖ പരിചയം . എവിടെവെച്ചാ കണ്ടതെന്ന് മാത്രം എത്ര ശ്രമിച്ചിട്ടും ഓർമ്മവരുന്നില്ല .
ഞാൻ "അബ്‌ദു ". മാളിയേക്കലെ മുഹമ്മദിന്റെ നാടുവിട്ടു പോയ മകൻ . പുഞ്ചിരിച്ചുകൊണ്ട് ബീരാനിക്കയെ നോക്കി ഞാൻ പറഞ്ഞു .
എന്റെ മറുപടികേട്ട് ബീരാനിക്ക ഒരു നിമിഷം ഞെട്ടിയെന്നെനിക്കു തോന്നി . എന്നെ വിസ്മയത്തോടെ നോക്കികൊണ്ട് ബീരാനിക്ക അൽപനേരം നിന്നു . ഞാൻ അബ്ദുവാണെന്നു വിശ്വസിക്കാൻ ബീരാനിക്കായ്ക്കു കഴിയുന്നില്ലെന്നെനിക്കു തോന്നി .
ഏത് നമ്മുടെ തടിക്കച്ചവടക്കാരൻ മാളിയേക്കൽ മുഹമ്മദിന്റെ പണ്ട് നാടുവിട്ടുപോയ മകൻ അബ്ദുവൊ ? ബീരാനിക്ക എന്നെ ആചാര്യത്തോടെ നോക്കി ചോദിച്ചു .
അതെ ഞാൻ പറഞ്ഞു .
എന്റെ പടച്ചവനെ എനിക്ക് വിശ്വസിക്കാൻ കഴിയണില്ല . വർഷങ്ങളൊരുപാടായില്ലേ നീ ഈ നാട്ടിന്നു പോയിട്ട് . നിന്റെ രൂപം തന്നെ മാറിപ്പോയിരിക്കുന്നു . എവിടെയാരുന്നു ഇത്രയും കാലം .
ബോബെയില് .ഞാൻ മറുപടി നൽകി .
വരുന്ന വഴിയാ നീയ് ബീരാനിക്ക വീണ്ടും എന്നെ സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു .
ഉം ........ മറുപടി ഞാനൊരു മൂളലിലൊതുക്കി .
എന്നാലും നീ ചെയ്തതിത്തിരി കടന്ന കയ്യായിപ്പോയി മോനെ . മാതാപിതാക്കളേം കുടപ്പിറപ്പുകളേം വിട്ട് ഇത്രയും കാലം ഏതോ ദേശത്തു പോയ് കിടന്നത് . നിന്നെ ഓർത്ത് കണ്ണീരൊഴുക്കാത്ത ഒറ്റ ദിവസം പോലുമില്ല ആ മാതാപിതാക്കൾ .അതുമാത്രമോ . നിന്നെ മാത്രം വിശ്വസിച്ചു കഴിഞ്ഞ ഒരു പാവം പെൺകുട്ടിയുടെ ജീവിതം കുടിയല്ലേ നീ തകർത്തെറിഞ്ഞിട്ടുപോയത് . ബീരാനിക്ക എന്നെ കുറ്റപ്പെടുത്തും പോലെ നോക്കി പറഞ്ഞു .
ബീരാനിക്ക പറഞ്ഞത് ഒരുകാലത്തു തന്റെ എല്ലാമെല്ലാമരുന്ന "ആതിരയെ " കുറിച്ചാണെന്നെനിക്ക് മനസ്സിലായെകിലും ഞാൻ ഒന്നും മിണ്ടിയില്ല .
സോഡാകുടിച്ച കുപ്പി തിരികെ നൽകാൻ നേരം ഭരണിയിലിരിക്കുന്ന നാരങ്ങാ മിട്ടായികൾ കണ്ടു ഞാൻ . ഒരു കാലത്തു എന്റെ ഇഷ്ടപ്പെട്ട മിട്ടായിയാരുന്നു .നാരങ്ങ മിട്ടായി . എന്റെ മാത്രമല്ല . എന്റെ പ്രണയിനി ആയിരുന്ന ആതിരയുടെയും ഇഷ്ട മിട്ടായി .
എത്രയോപ്രാവശ്യം താൻ ബീരാനിക്കായുടെ കടയിൽ നിന്നും നാരങ്ങ മിട്ടായി വാങ്ങി അതിരക് കൊടുത്തിരിക്കുന്നു . ആ ഓർമ ഒരു നിമിഷം എന്റെ മനസ്സിൽ കുളിര് പടർത്തി .
ഏതാനും നാരങ്ങ മിട്ടായികളും കൂടി വാങ്ങി പണം കൊടുത്ത ശേഷം ബീരാനിക്കയോട് പിന്നെ കാണാമെന്നു പറഞ്ഞു ഞാൻ പീടികയിൽ നിന്നും ഇറങ്ങി .
ഒരു നിമിഷം ഞാൻ കടയോട് ചേർന്നുള്ള ബീരാനിക്കായുടെ വീടിന് നേർക്ക് ഒന്നു നോക്കി . വീടിന്റെ വാതിൽ അടഞ്ഞു കിടന്നിരുന്നു . പുറത്തെങ്ങും ആരെയും കണ്ടില്ല .
പണ്ട് താനുൾപ്പെടെയുള്ള നാട്ടിലെ ചെറുപ്പക്കാരെല്ലാം സായത്തനങ്ങളിൽ ബീരാനിക്കായുടെ പിടികത്തിണ്ണയിൽ വന്നിരിക്കുമായിരിന്നു . ബീരാനിക്കായുടെ ഇളയമകളായ "മൈമുനായെ " ഒരു നോക്ക് കാണാനായി. നാട്ടിലെ ചെറുപ്പകാരുടെയെല്ലാം മനസ്സിൽ കുളിര് പടരുമായിരുന്നു മൈമുനയെ ഒരു നോക്ക് കണ്ടാൽ . അത്രകുണ്ടാരുന്നു അവളുടെ സൗന്ദര്യം .എന്റെയും ,ആതിരയുടെയും സഹപാഠിയായിരുന്നു മൈമുന .
തലയിൽ തട്ടമിട്ട് മൂടിപുതച്ചുവരുന്ന മൈമുനയെ കാണാൻ വല്ലാത്ത സൗന്ദര്യമാണെന്ന് പള്ളികൂടത്തിലെ തന്റെ സുഹൃത്തുക്കൾ പറയുന്നത് ഞാൻ പലപ്രാവശ്യം കേട്ടിട്ടുണ്ട് .തട്ടമിടാത്ത പെൺകുട്ടികൾക്കിടയിലൂടെ തട്ടമിട്ട് മന്തം ,മന്തം നടന്നുവരുന്ന മൈമൂനാനെ കാണാൻ വല്ലാത്തൊരു ചന്ദമുണ്ടെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് .ആകാലത് എത്രയോ ചെറുപ്പക്കാരാണ് അവളുടെ ഒരു കടാക്ഷത്തിനായി സ്‌കൂൾ വരാന്തയിലും ,മറ്റും കാത്തുനിന്നിട്ടുള്ളത് .
ഇപ്പോൾ മൈമുനയുടെ വിവാഹമൊക കഴിഞ്ഞു ഭർത്താവും , കുട്ടികളുമൊക്കെയായി സതോഷത്തോടെ ജീവിക്കുകയാവും .മനസിലോർത്തുകൊണ്ടു ചുട്ടുപൊള്ളുന്ന വെയിലിനെ പിന്തള്ളി എന്റെ വീട് ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ മുന്നോട്ടുനടന്നു .
പൊടുന്നനെ കത്തിക്കാളുന്ന സൂര്യനുമേൽ മൂടുപടംകണക്കെ കാർമേഘങ്ങൾ വന്നുപൊതിഞ്ഞു .ചുറ്റുപാടും ഒരു തണുത്തകാറ്റ് വീശിയടിച്ചു .പുതുമഴകുള്ള തയാറെടുപ്പിലാണ് പ്രകൃതിയെന്ന് എനിക്ക് തോന്നി .
ഈ സമയം മെയിൻ റോഡ് പിന്നിട്ട് വീട്ടിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞിരുന്നു ഞാൻ . ഈ വഴിയിലൂട രണ്ട് കിലോമീറ്റർ സഞ്ചരിക്കണം തന്റെ വീട്ടിലെത്താൻ . പണ്ട് മൺറോഡരുന്ന വഴിയിന്ന് ്ടാറിങ് റോഡയി മാറിയിരിക്കുന്നു . റോഡരികിൽ ഏതാനും പുതിയ വീടുകൾ കൂടി പണിതിട്ടുണ്ട് .
റോഡിനിരുവശവും റബ്ബർ മരങ്ങളാണ് .അതുകൊണ്ട് ചുട്ടുപൊള്ളുന്ന വെയിലിന്റെ ചുടിൽനിന്നും എനിക്കല്പം ആശ്വാസംകിട്ടി . ഈ വഴിയിലൂടെയാണ് താൻ ചെറുപ്പകാലത്തു സ്കൂളിലും , ഓത്തുപള്ളിയിലുമെല്ലാം പോയിരുന്നത് . ഒടുവിൽ ഒരു പാതിരാത്രിയിൽ ആരോടും ഒന്നും പറയാതെ ഈ നാടുവിട്ട് അവസാനമായി നടന്നു പോയതും ഈ വഴിയിലൂടെയാണെന്ന കാര്യം ഞാൻ ഉൾപുളകത്തോടെ മനസ്സിലോർത്തു .
ഏതാനും ചുവടുകൾ കൂടി മുന്നോട്ടു നടന്നതും എതിരെ വരുന്ന ആളെക്കണ്ട് ഞാനൊന്ന് പരിഭ്രമിച്ചു . ഒറ്റനോട്ടത്തിൽ തന്നെ എതിരെവന്ന ആളെ എനിക്ക് മനസ്സിലായികഴിഞ്ഞിരുന്നു ..
(തുടരും -)
വേനലിൽ പെയ്ത മഴ .
(ഭാഗം -2)
*******************
ആളെ എനിക്ക് മനസിലായി ."ഓമനേടത്തി'' എന്റെ നാട്ടുകാരി എന്റെ അയൽക്കാരി ,അതിലുപരി എന്റെ ഉമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി .എന്റെ ജീവിതത്തിൽ ഉമ്മയുടെ സ്ഥാനമുള്ളയാൾ . താൻ പിറന്ന് വീണതുമുതലുള്ള എന്റെ ഓരോ ചലനവും വ്യക്തമായി അറിയാവുന്നയാൾ . അവരുടെ ഒരുപാട് പരിചരണങ്ങളും ,സ്നേഹാദരങ്ങളും ഏറ്റുവാങ്ങയിട്ടുണ്ട് ഞാൻ ചെറുപ്പത്തിൽ . തന്നോടെന്നും അവർക്ക് ഒരു മകനോടുള്ള വാത്സല്യമായിരുന്നു . അങ്ങനെയുള്ള ഓമനേടത്തിയാണ് തനിക്കെതിരെ വരുന്നത് . അവരെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടു നീങ്ങാൻ എനിക്കവുമായിരുന്നില്ല .
എന്റെ അടുത്തെത്തിയതും എന്നെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി ഓമനേടത്തി .
ഞാൻ ഓമനേടത്തിയെ നോക്കി പുഞ്ചിരിതൂകി .
''ആരാ..? മനസിലായില്ലലോ''. ഓമനേടത്തി എന്നെ നോക്കി വാത്സല്യത്തോടെ ചോദിച്ചു .
''ഞാൻ അബ്ദുവാ ഓമനേടത്തി . മാളിയേക്കലെ . വർഷങ്ങൾക്ക് മുൻപ് നാടുവിട്ട്പോയ . ഓമനേടത്തിടെ ആ പഴയ അബ്‌ദു .''
''എന്റെ ഈശ്വര ഞാൻ എന്താണികേൾക്കണെ . എനിക്ക് വിശ്വസിക്കാൻ കഴിയണില്ല . വർഷങ്ങൾക്ക് മുൻപ് നാടുവിട്ട് പോയ എന്റെ പൊന്നുമോൻ അബ്ദുവാണി മുന്നിൽ വന്നു നില്ക്കുന്നതെന്നോ ''..
'അതെ ഓമനേടത്തി . ഞാൻ ഓമനടത്തീടെ ആ പഴയ അബ്‌ദു തന്നെയാ .''
'' എത്ര കാലമായി മോനെ നീ ഞങ്ങളെയൊക്കെ വിട്ട് പോയിട്ട് . എവിടെയാരുന്നു നീ ഇത്രയും കാലം . നീയാകെയങ് മാറിപ്പോയല്ലോ ..''പറഞ്ഞിട്ട് എന്റെ ഇരുകരങ്ങളും വാരിപ്പുണർന്നുകൊണ്ടെന്നെ നോക്കി വിതുമ്പലടക്കി ഓമനേടത്തി .
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല . എന്തുപറയണമെന്നറിയാതെ ഒരു നിമിഷം മുഖം കുനിച്ചു ഞാൻ നിഛലം നിന്നു .
''എന്തിനായിരുന്നു കുട്ടി നീ ഇത്രയും കാലം ഞങ്ങളെയൊക്കെ തനിച്ചാക്കി പോയത് . അതിനുമാത്രം എന്ത് തെറ്റാ ഞങ്ങൾ നിന്നോട് ചെയ്തത് . നിന്റെ മാതാപിതാക്കളും ,സഹോദരിമാരുമൊക്കെ എത്രമാത്രം കണ്ണീരൊഴുകിയെന്നറിയാമോ നിന്നെയോർത്ത ് .'' ഓമനേടത്തി തേങ്ങി കരഞ്ഞുകൊണ്ടെന്നെ നോക്കി പറഞ്ഞു .
''ഞങ്ങളുടെ കാര്യം പോട്ടെ നിനക്കാപെൺകുട്ടിയുടെ കാര്യമെങ്കിലുമൊന്നോർക്കമായിരുന്നല്ലോ . നിന്നെ മാത്രം മനസിൽ വരിച്ച് , നിനക്ക് വേണ്ടി മാത്രം ജീവിച്ച ആ പാവം പെണ്കുട്ടിയോടെന്തിനി ചതി നീ ചെയ്തു . അതിനുമാത്രം എന്ത് തെറ്റാ ആ പാവം പെണ്ണ് നിന്നോട് ചെയ്തത് . നിന്നെ ജീവനുതുല്യം സ്നേഹിച്ചതാണോ ആ പാവം പെൺകുട്ടി ചെയ്ത തെറ്റ് ''.ഓമനേടത്തിടെ വാക്കുകളിൽ തന്നോടുള്ള ദേഷ്യവും , സങ്കടവുമെല്ലാം നിറഞ്ഞു നിൽക്കുകയായിരുന്നു .
ഓമനേടത്തി പറ പിന്നെയാ സാഹചര്യത്തിൽ ഞാനെന്ത് ചെയ്യണമായിരുന്നു .എല്ലാമറിയാവുന്ന ഓമനേടത്തിപോലും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തിയാലോ .സങ്കടത്തോടെ ഓമനേടത്തിയെ നോക്കി ഞാൻ ചോദിച്ചു .
ഓമനേടത്തി ഏതാനും നിമിഷം എന്നെനോക്കി മിണ്ടാതെ നിന്നു എന്നിട്ട് പറഞ്ഞു .''ഇല്ല നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല .നിന്റെ അന്നത്തെ സാഹചര്യത്തിൽ വേറെ ആരാണെങ്കിലും ഇങ്ങനെയൊക്കെയേ ചെയ്യൂ .അല്ലെങ്കിൽത്തന്നെ പഴയതൊക്കെ പറഞ് നിന്നെ ഇനിയും വേദനിപ്പിച്ചിട്ടെന്തു കാര്യം .എല്ലാം ദൈവനിശ്ചയമെന്നു കരുതി സമാദാനിക്കാം .വിധിയെന്ന് ഒന്നുണ്ട് .എല്ലാം അതിനനുസരിച്ചേ നടക്കൂ .ഇങ്ങനെയൊക്കെ സമ്പവിക്കണമെന്നാവും ദൈവനിശ്ചയം''. ആത്മഗതമെന്നോണം പറഞ്ഞിട്ട് ഓമനേടത്തി സാരിത്തുമ്പുയർത്തി കണ്ണുനീർ തുടച്ചു .
''ഇത്രയും കാലം നീയെവിടെയാരുന്നു..?'' ഓമനേടത്തി വീണ്ടും എന്നെ നോക്കി ജിജ്ഞാസയോടെ ചോദിച്ചു .
''ബോബെയില് . അവിടെയൊരു കമ്പനിയിൽ ജോലിയുണ്ടായിരുന്നു .'' ഞാൻ പറഞ്ഞു .
''സുഖമായിരുന്നോ ,നിനക്കവിടെ ഓമനേടത്തി ചോതിച്ചു .
ഉം .....ഞാൻ മറുപടിയായികൊണ്ട് മൂളി . ''എന്തായാലും മരിക്കുന്നതിന് മുന്നേ നിന്നെയൊന്ന് കാണാൻ പറ്റിയല്ലോ എനിക്ക് . അത് തന്നെ വലിയ ഭാഗ്യം .''ഓമനേടത്തി പറഞ്ഞു .
''ഓമനേടത്തി എവിടേക്കാ ..?''വിഷയം മാറ്റാനെന്നവണ്ണം ഞാൻ ചോദിച്ചു .
''ഞാൻ മോളുടെ അടുത്ത് വരെയൊന്നു പോകുവാ .അവൾക് സുഖമില്ലെന്നു ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞു .അവളെ കണ്ടിട്ട് നാളെത്തന്നെ ഞാൻ മടങ്ങിവരും .''ഓമനേടത്തി പറഞ്ഞു .
''ഞാനെന്നാ നടന്നുകൊള്ളട്ടെ ..''ഓമനേടത്തിയുടെ മുന്പിൽനിന്നും രക്ഷപെടാനായി ഞാൻ ചോദിച്ചു .
'' എന്നാ അങ്ങനെയാവട്ടെ .ബാകിവിശേഷങ്ങളൊക്കെ ഞാൻ മടങ്ങിയെത്തിയിട്ടു പറയാം .മഴക്കുള്ള സാധ്യതയുണ്ട് വേഗത്തിൽ നടന്നോ .''എന്നെ നോക്കി വാത്സല്ല്യത്തോടെ പറഞ്ഞിട്ട് ഓമനേടത്തിമുന്നോട്ട് നടന്നു .
'' ഈ വരവറിയുമ്പോൾ അബ്‌ദുവിന്റെ മാതാപിതാക്കളും ,സഹോദരിമാരും എത്രമാത്രം സന്തോഷിക്കും'' ഓമനേടത്തി ആത്മഗതമെന്നോണം പറഞ്ഞുകൊണ്ട് പോകുന്നത് ഞാൻ മുന്നോട് നടക്കുന്നതിനിടയിലും കേട്ടു .
ആ നടപ്പിൽ എന്റെ മനസിലേക് കഴിഞ്ഞുപോയകാലത്തെ മധുവൂറുന്ന പ്രണയത്തിന്റെ ഓർമ്മകൾ മെല്ലെ കടന്നുവന്നു .ആതിരയും ഞാനുമൊത്തുള്ള സ്‌കൂൾ പഠനകാലത്തെ പ്രണയം .ജീവിതത്തിലെ ഒരിക്കലും മറക്കാത്ത മനോഹരനിമിഷങ്ങൾ .ഈ ഓർമ്മകൾ ഇപ്പോഴെന്റെ മനസിലേക്കു കടന്നുവരാൻ കാരണം ഓമനേടത്തിയുമായുണ്ടായ കണ്ടുമുട്ടലാണ് ...
(തുടരും )
വേനലിൽ പെയ്ത മഴ .
(ഭാഗം -3)
******************
ആതിരയുമായുള്ള എന്റെ പ്രണയബന്ധം ആദ്യമായി കണ്ടുപിടിച്ചത് ഓമനേടത്തിയാണ് .ആലകത് ദേവീക്ഷേത്രത്തിന്റെ ആല്തറക്മുന്നിൽവെച് ഒരുസായന്തനത്തിൽ ഞാനൊരു പൂവ് ആതിരക് നൽകുന്നത് എതിരെ വന്ന ഓമനേടത്തി കണ്ടു .പക്ഷേ ആ സമ്പവത്തെപ്പറ്റി ഓമനേടത്തി ആരോടും പറഞ്ഞില്ല .പകരമായികൊണ്ട് പിറ്റെന്നെന്നെ തനിച്ചുകണ്ടപ്പോൾ ഓമനേടത്തി എനിക്കൊരുപദേശം നൽകി .
''വല്ല്യ കുടുംബത്തിലെ പെണ്കുട്ടികളുമായിട്ടുള്ള പ്രണയബന്ധം നമുക്ക് ചേർന്നതല്ല അബ്‌ദു .പോരാത്തതിന് നിങ്ങൾ രണ്ട് മതവിഭാഗത്തില്പെട്ടവരും .ആതിര നല്ലകുട്ടിയാ .പക്ഷേ നിനക്കവളെ സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ .?വെറുതെയെന്തിനാ നിങ്ങള്തമ്മില് വേണ്ടാത്ത മോഹങ്ങളൊക്കെ പങ്കുവെക്കുന്നത് .എല്ലാം പറഞ്ഞാ പെങ്കൊച്ചിനെ വെറുതെ ആശിപ്പിച്ചിട്ട് നിങ്ങടെ ആഗ്രഹം നടക്കാതെ വന്നാൽ അത് വലിയ കുഴപ്പങ്ങൾക് ഇടയാക്കും .''ഓമനേടത്തി അന്ന് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഒരിക്കൽക്കൂടി പ്രകമ്പനം കൊണ്ടു .
അന്ന് ഓമനേടത്തി പറഞ്ഞ വാക്കുകൾ യാഥാർഥ്യമാവുകതന്നെ ചെയ്തു .താനും ആതിരയും തമ്മിലുള്ള പ്രണയബന്ധം എന്തൊക്കെ ഭൂകമ്പങ്ങളാണ് തന്റെ നാട്ടിലും ,വീട്ടിലും സൃഷ്ടിച്ചത് .പരസ്പര സഹകരണത്തോടെ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങൾ എന്റെയും ,അതിരയുടെയും പ്രണയബന്ധത്തിന്റെപേരിൽ പരസ്പരം പോരടിക്കുന്ന അവസ്ഥയിലായിമാറി .
ബീരാനിക്കയുടെ കടയിൽ നിന്നും വാങ്ങിയ നാരങ്ങാമിട്ടായിയിൽ നിന്നും ഒന്നെടുത് ഞാൻ വായിലിട്ടു .നാരങ്ങാമിട്ടായിയുടെ മാധുര്യവും നുണഞ്ഞുകൊണ്ട് മുന്നോട്ടുനടന്ന എന്റെമനസിലേക് ഭൂതകാലത്തെ മധുരമൂറുന്ന പ്രണയത്തിന്റെ ഓർമ്മകൾ വീണ്ടും കടന്നുവന്നു .
എവിടെവെച്ചാണ് ഞാനും ആതിരയും തമ്മിൽ അടുത്തത് .ഒരേനാട്ടുകാരായ ,ഒരേസ്‌കൂളിൽ ഒരുമിച്ചുപഠിച്ച ഞങ്ങളുടെ ഇടയിൽ എപ്പോഴാണ് ആദ്യമായി പ്രണയം മൊട്ടിട്ടത് .ഞാനോരുനിമിഷം ചിന്തിച്ചു .സംഗീതത്തിലൂടെ ,സ്വരങ്ങളിലൂടെ ,താളലയങ്ങളിലൂടെ എല്ലാമാവാം ഒരുപക്ഷേ ഞങ്ങൾതമ്മിൽ അടുത്തത് എന്നെനിക് തോന്നി .അതെ ഞങ്ങളുടെ ബന്ധത്തിന് സ്വരലയതാളങ്ങളുമായി ഒഴിവാക്കാനാവാത്ത ബന്ധമുണ്ട് .
പത്താംക്‌ളാസിലെ വാർഷികപരീഷ കഴിഞ്ഞുള്ള വെക്കേഷൻകാലം .ആസമയത്തു തബലയും ,മൃതഗവും പഠിച്ചാൽകൊള്ളാമെന്ന് എനിക്കൊരാഗ്രഹം തോന്നി .അതിനായി ഞാൻ ഞങ്ങളുടെ അടുത്തുള്ള സ്വാതിസംഗീതകലാലയത്തിൽ ചേർന്നു .
സംഗീതകലാലയത്തിലെത്തിയ ഞാൻ ആദ്യദിവസം തന്നെ അവിടെവെച്ചൊരാളെക്കണ്ടു .എന്റെ സഹപാഠിയും ,പിന്നീടെന്റെ പ്രണയിനിയുമായിമാറിയ ആതിരയെ .സംഗീതം പഠിപ്പിക്കുന്ന മാഷിന്റെമുന്നിൽ ചമ്രംപടിഞ്ഞിരുന്നു സ്വയംമറന്ന് കീർത്തനങ്ങൾ പാടുന്ന ആതിരയെ .ഗോവിന്ദൻ മാഷിന്റെ അരുമശിഷ്യയെ .ഒരുനിമിഷം ഞാൻ ആതിരയുടെ മാസ്മരിക ശബ്ദത്തിലുള്ള സംഗീതാലാപനത്തിൽ മുഴുകി സ്വയംമറന്നുനിന്നുപോയി .
പിന്നീടുള്ള ദിവസങ്ങളിൽ ഞാനും ,ആതിരയും ഒരുമിച്ചായി സംഗീതകലാലയത്തിലേക് പോകുന്നതും വരുന്നതുമെല്ലാം .ദിവസങ്ങൾ കടന്നുപോകവേ അതിരയെപോലെ ഞാനും ഗോവിന്ദൻ മാഷിന്റെ അരുമശിഷ്യനായിമാറി .തബലയും ,മൃധഗവുമെല്ലാം ഞാനധിവേഗം പഠിച്ചുതുടങ്ങി .
എല്ലാദിവസവും ആതിര അവളുടെ വീട്ടിൽ നിന്നും നേരത്തെയിറങ്ങും സംഗീതക്‌ളാസിനായി .എന്നിട്ട് അലകത്തമ്പലത്തിന്റെ ആൽത്തറക്മുന്നിൽ വന്നെന്റെ വരവുംകാത് നിൽക്കും .ഞാനെത്തിയാല്പിന്നെ ഞങ്ങളൊരുമിച്ചാണ് സംഗീതക്‌ളാസിലേക്ക് നടന്നുപോകുന്നത് .ഇതിനിടയിലെപ്പോഴോ ഞങ്ങൾ പരസ്പരം ഹൃദയങ്ങൾ കൈമാറി .ഇഷ്ടങ്ങൾ പങ്കുവെച്ചു .പലപ്പോഴും ബീരാനിക്കയുടെ കടയിൽനിന്നും നാരങ്ങാമിറായികൾ വാങ്ങി ഞാൻ ആതിരക് സമ്മാനിച്ചു .ദിവസങ്ങൾ കഴിയവെ ഞാനും ആതിരയും തമ്മിൽ പരസ്പരം പിരിയാൻ കഴിയാത്തവിധം അടുത്ത് കഴിഞ്ഞിരുന്നു .ഒരുദിവസംപോലും തമ്മിൽ കാണാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായി ഞങ്ങൾ .
ആയിടക്കാണ് ഞങ്ങളുടെ ഗ്രാമത്തിലെ ആലകത്ത് ദേവീക്ഷേത്രത്തിൽ ഉത്സവം വന്നെത്തിയത് .പത്തുദിവസം നീണ്ടുനിൽകുന്ന മീനപ്പൂരമഹോത്സവം .ഒരുദിവസം ആതിര എന്റെ മുന്നിൽ വന്നുനിന്ന് പറഞ്ഞു .
''അബ്‌ദു ..ഒരുവിശേഷമുണ്ട്'' ''എന്ത് വിശേഷം ''ഞാൻ ആതിരയെ നോക്കി .''ഇത്തവണ അലകത്തമ്പലത്തിലെ ഉത്സവത്തിന് എന്റെ അരങ്ങേറ്റമുണ്ട് .അബ്‌ദു വരില്ലേ ..''ആതിര എന്നെനോക്കി ആവേശത്തോടെ ചോദിച്ചു .
''ഞാനോ ..?ഞാനാരായിട്ടു വരണം .കാഴ്ചക്കാരനായിട്ടോ ...നിന്റെ പിന്നണിക്കാരനായിട്ടോ .?ഞാനിപ്പോ തബലയും ,മൃധഗവുമൊക്കെ പഠിച്ചു.നിന്റെ സംഗീതക്കച്ചേരിക് തബല വായിക്കാൻ ഞാൻ വരട്ടെ .''അതിരയെനോക്കി തമാശമട്ടിൽ ഞാൻ ചോദിച്ചു .
''എന്റെപാറ്റിന് നിന്റെ താളം .എന്തുരസമായിരിക്കും അല്ലെ അബ്‌ദു ..എനിക്ക് സമ്മതമാ .നീയെന്റെ കച്ചേരിക് താളമിടാൻവരുമോ .?''ആതിര ആവേശത്തോടെ എന്നെനോക്കി ചോദിച്ചു .
''എടി പൊട്ടി ..നീയെന്താ ഈ പറയണത് .ഞാനൊരുത്തമാശ പറഞ്ഞെന്നുകരുതി .ഇത് നമ്മൾമാത്രം തീരുമാനിച്ചാ നടക്കുന്ന കാര്യമാണോ .നിന്റെ വീട്ടിലുള്ളവരോട് നീയെന്ത് പറയും .ഒരുമുസ്ളീം ചെറുക്കന് എന്റെ കൂടെ കച്ചേരിപ്പാടൻ മോഹമുണ്ടെന്നോ .അതും അമ്പലത്തില് .''ഞാൻ ആതിരയെ നോക്കി പറഞ്ഞു .
''അബ്‌ദു പറഞ്ഞത് നേരാ .ഞാനതിനെപ്പറ്റിയൊന്നും ആലോചിച്ചില്ല .എന്റെ കച്ചേരിക്ക് പിന്നണിപാടാമെന്ന് അബ്‌ദു പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി .നമ്മൾ ഒരുമിച്ചൊരു കച്ചേരി അതും നമ്മുടെ നാട്ടിൽതന്നെ അത്രയേ ഞാൻചിന്ദിച്ചുള്ളു .ഇനിയിപ്പോൾ എന്ത് ചെയ്യും'' ആതിരയുടെ മുഖത്തു നിരാശനിറഞ്ഞു .
''എന്ത് ചെയ്യാൻ നടക്കാത്തമോഹങ്ങൾ മസീന്നു കളയുക .എന്നിട്ടെന്റെ അതിരമോൾ കച്ചേരിക് നന്നായിട്ടു പാടുക .ഞാൻ അവളെ ആശ്വസിപ്പിച്ചു .''''എന്തായാലും എന്റെ അരങ്ങേറ്റത്തിന് അബ്‌ദുവരണം .ഞാൻ കച്ചേരിപ്പാടുമ്പോൾ എന്റെ മുൻപിൽ തന്നെ ഉണ്ടാവണം അബ്‌ദു .എങ്കിലേ ഈ ആതിര പാടൂ .അങ്ങനെഅല്ലാച്ചാപ്പിന്നെ ഈ ആതിര അബ്‌ദുനോട് മിണ്ടില്ല സത്യം .''ആതിര എന്നെനോക്കി സങ്കടത്തോടെ പറഞ്ഞു .
''തീർച്ചയായും ഞാൻ വരും .നിന്റെകച്ചരികേൾക്കാൻ കാണികളുടെകൂട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ടാവും ഞാൻ .അവിടെയിരുന്നു ഞാൻ നിന്നോടൊത്തുപാടും .''ആതിരയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻപറഞ്ഞു .
ആതിരയുടെ അരങ്ങേറ്റദിവസം വന്നെത്തി .പക്ഷേ ആതിരക് കൊടുത്ത വാക്പാലിക്കാൻ എനിക്കായില്ല ..
(തുടരും )
വേനലിൽ പെയ്തമഴ
(ഭാഗം -4)
ആസമയത്തെനിക് ശ്കതമായപനിവന്നു .ദിവസങ്ങൾ നീണ്ടുനിന്നപനി .കച്ചേരിയുടെ അന്ന് പനിചുതളർന്നവശനായ ഞാൻ എന്റെ മുറിയിലെ കട്ടിലിൽകിടന്നു തേങ്ങിക്കരഞ്ഞു .മൈക്കിലൂടെ ഒഴുകിയെത്തുന്ന ഉത്സവപറമ്പിലെ ആരവങ്ങൾ എന്റെ മനസിനെ ചുട്ടുപൊള്ളിച്ചു .ആതിരയുടെ കച്ചേരിക് സമയമായെന്നറിയിച്ചുകൊണ്ട് മൈക്കിലൂടെ അറിയിപ്പുയർന്നപ്പോൾ ഞാൻ തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു .''ആതിരേ ..എന്റെ പ്രണയിനി എന്നോട്ക്ഷമിക്കൂ .നിന്റെ കച്ചേരിക് പങ്കെടുക്കാൻ എനിക്കായില്ല മാപ്പ് .''എന്റെചുണ്ടുകൾ മന്ത്രിച്ചു .കണ്ണുനീർത്തുള്ളികൾ പടർന്നിറങ്ങി എന്റെ തലയണയെ നനച്ചു .
കച്ചേരിയുടെ പിറ്റേദിവസം ഉച്ചകഴിഞ്ഞപ്പോൾ ആതിര എന്നെകാണാനായി എന്റെവീട്ടിൽവന്നു .അവൾക്കൊപ്പം ഞങ്ങളുടെ സംഗീതഗുരുവായ ഗോവിന്ദൻ മാഷുമുണ്ടായിരുന്നു .
ഗോവിന്ദൻമാഷിന് പറയാനുണ്ടായിരുന്നതത്രയും ശിഷ്യയുടെ സംഗീതക്കച്ചേരിയെക്കുറിച്ചുമാത്രമായിരുന്നു .''ആതിരയുടെ കച്ചേരിഗംബീരമായിരുന്നുകേട്ടോ അബ്‌ദു .എന്തായിരുന്നു സ്വരശുദ്ധി .എത്രലയിച്ചാണ് ആതിര പാടിയത് .എന്തൊരുതാളബോധമായിരുന്നു .പാടികഴിഞ്ഞപ്പോൾ ആളുകൾക്കിടയിൽനിന്നും എന്തൊരു കരഘോഷമായിരുന്നെന്നറിയാമോ .അബ്‌ദുവും കൂടിവേണ്ടിയിരുന്നു കച്ചേരിക് .''പറഞ്ഞിട്ട് ഗോവിന്ദൻ മാഷെന്നെ അരുമയോടെനോക്കി .
''ആതിരയുടെ കച്ചേരിനന്നായല്ലോ മാഷേ .നമ്മൾ ആഗ്രഹിച്ചിരുന്നതും അതുതന്നെയല്ലേ .പ്രിയശിഷ്യയെ ഓർത്തിനി മാഷിനഭിമാനിക്കാമല്ലോ''. ഞാൻഗോവിന്ദൻമാഷിനെ നോക്കിപറഞ്ഞു .
''അതെ അബ്‌ദു എനിക്കെന്നും അഭിമാനിക്കാൻ കഴിയുന്നശിഷ്യയാണ് ആതിര .''ഏതാനുംനേരംകൂടി സംസാരിച്ചിരുന്നിട് മാഷെന്നോടിയാത്രപറഞ്ഞുപോയി .
ആസമയം ആതിര എന്റെമുറിയിലേക്കു മെല്ലെകടന്നുവന്നു .അവളുടെ ശരീരത്തിൽനിന്നും ഉയർന്നുപൊങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധംകൊണ്ടെന്റെ മുറിയാകെ നിറഞ്ഞുഅപ്പോൾ .
'' പനികുറവുണ്ടോ അബ്‌ദു ..''എന്റെകട്ടിലിനരികിൽവന്നുനിന്നുകൊണ്ടെന്നെനോക്കി ആതിര മെല്ലെചോദിച്ചു .
''ഉം ...''ഞാൻ മറുപടിനൽകി .
''കച്ചേരിതുടങ്ങാറായിട്ടും അബ്‌ദുവിനെ കാണാതെവന്നപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി .ഞാൻ ആ കാര്യം മാഷിനോട് പറയുകയും ചെയ്തു .ഇതുവരെയും അബ്‌ദുവന്നില്ലല്ലോയെന്ന് .എന്തെങ്കിലും അത്യാവശ്യത്തിനു പോയതാവും അബ്‌ദു ഇല്ലെങ്കിൽ കച്ചേരിക്കെത്താതിരിക്കുമോ മാഷെന്നെ അഷ്വസിപ്പിച്ചു .അപ്പോളാണ് ഓമനേടത്തിയെ കണ്ടത് .അവരാണ് ഞങ്ങളോട് പറഞ്ഞത് .അബ്‌ദു പനിപിടിച്ചു കിടപ്പിലാണെന്ന് .എന്റെകച്ചേരിക് പങ്കെടുക്കാൻ അബ്‌ദുവരില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് സഹിക്കാനായില്ല .ഞാൻ കുറേനേരം ഇരുന്നുകരഞ്ഞു .നമ്മളെത്രമാത്രം ആശിച്ചിരുന്നതാ അങ്ങനെ ഒരുനിമിഷത്തിനായി .''ഇടറുന്നശബ്ദത്തിൽ ആതിര എന്നെനോക്കിപറഞ്ഞു .അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുതൂവി .
''അതൊന്നും സാരമില്ല ആതിരേ .ഇനിയും ആതിരയുടെ കച്ചേരികേൾകാൻ എനിക്കവസരമുണ്ടല്ലോ .ആതിര നന്നായിപാടിയില്ലേ എനിക്കതുമതി .ഞാനിവിടെകിടന്നുകൊണ്ട് മൈക്കിലൂടെ കേൾക്കുന്നുണ്ടായിരുന്നു ആതിര പാടുന്നത് .കൈകൾകൊണ്ട് ഞാനിവിടെകിടന്നു താളംപിടിച്ചു .നിശ്ശബ്ദനായികൊണ്ട് ഞാൻനിന്നോടൊപ്പം ഏറ്റുപാടി .മനസിൽമുഴുവൻ നിന്റെരൂപം നിറഞ്ഞുനില്കുകയായിരുന്നു അപ്പോൾ .''ആതിരയെ നോക്കി ഞാൻ സ്നേഹാർദ്രമായിപറഞ്ഞു .
'' എനിക്ക് സന്തോഷമായി അബ്‌ദു .നിന്റെ ഈ സ്നേഹംനിറഞ്ഞ വാക്കുകൾ മാത്രം മതിയെനിക്കെന്നും മനസിന്റെ കോണിൽ ഓർത്തുവെക്കാൻ .''അതുപറഞ്ഞപ്പോൾ ആതിരയുടെ കണ്ണിൽനിന്നും ഏതാനുംതുള്ളി ആനന്ദാശ്രുക്കൾ അടർന്ന് എന്റെ നെഞ്ചിൽവീണു .
ഒരുനിമിഷം തലകുനിച്ചെന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് മെല്ലെ ചുമ്പിച്ചു ആതിര .എന്നിട്ടെന്നെനോക്കി പുഞ്ചിരിതൂകികൊണ്ട് യാത്രപറഞ്ഞു മുറിയിൽനിന്നും ഇറങ്ങിപ്പോയി അവൾ .അവളോടൊപ്പം അത്രയുംനേരം എന്നെപ്പുണർന്നുനിന്നിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധവും അകന്നുപോകുന്നത് ഞാനറിഞ്ഞു .ഞാൻകണ്ണുകൾ ഇറുകെയടച്ചുകൊണ്ട് ആതിര പകർന്നുനൽകിയ ചുംബനത്തിന്റെ അനുഭൂതിയിൽ ലയിച്ചങ്ങനെ കിടന്നു .
ഈ സമയം എന്റെമുറിയിലേക് സഹോദരിമാർ ഇരുവരും കടന്നുവന്നു .''ഇക്കാക്കാ ...ഞങ്ങളെല്ലാം മറഞ്ഞുനിന്നു കണ്ടേ .''ഇരുവരും എന്നെനോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .''എന്ത് ..എന്ത് കണ്ടെന്ന് .''ഞാൻകൃത്രിമ ഗൗരവം നടിച്ചുകൊണ്ട് സഹോദരിമാരെ നോക്കിചോദിച്ചു .
''അതിരച്ചേച്ചി ഇക്കാക്കായ്ക്ക് മുത്തം തരുന്നത് ''സഹോദരിമാരിൽ ഇളയവൾ എന്നെനോക്കി കുണുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു .''എനിക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ എന്ന് .ഇപ്പം ബോധ്യമായി'' സഹോദരിമാരിൽ മൂത്തവൾ പറഞ്ഞു .''അതിരച്ചേച്ചി നല്ലവളാ ഇക്കാക്കാ .നിങ്ങൾതമ്മിൽ നല്ലചേർച്ചയാ .ഞങ്ങൾക്കിഷ്ടമായി .ഞങ്ങളിതാരോടും പറയില്ലാട്ടോ .''എന്നെനോക്കി ഒരേസ്വരത്തിൽ പറഞ്ഞിട്ട് സഹോദരിമാരിരുവരും മുറിവിട്ടിറങ്ങിപോയി .
ജീവിതത്തിൽ ഞാനാകെ ചൂളിപ്പോയ ഒരുനിമിഷമായിരുന്നു അത് .ആതിരയും ,ഞാനുമായുള്ള പ്രണയബന്ധം എന്റെ സഹോദരിമാർ കണ്ടെത്തിയിരിക്കുന്നു .ഇനിഞാനെങ്ങനെ അവരുടെ മുഖത്തുനോക്കും .അതിനേക്കാളുപരി സഹോദരിമാർ ഈ വിവരം ബാപ്പയോടും ,ഉമ്മയോടും പറഞ്ഞാലോ .ഏയ് പറയാൻ സാധ്യതയില്ല .ഇനിപറഞ്ഞാൽത്തന്നെ എന്താകുഴപ്പം .എന്നായാലും ഇതെല്ലാവരും അറിയേണ്ടതല്ലേ .ഞാൻ മനസ്സിൽ ധൈര്യം സമ്പരിച്ചുകൊണ്ട് കിടന്നു ...
(തുടരും )
വേനലിൽ പെയ്ത മഴ .(ഭാഗം -5)
*****************************
പക്ഷേ സഹോദരിമാർ ഈ വിവരം മനസ്സിൽ തന്നെ വെച്ചു .ഞാനും ആതിരയും തമ്മിലുള്ള പ്രണയത്തെ പറ്റി അവരാരോടും പറഞ്ഞില്ല . ആ സംഭവത്തിനു ശേഷം ഞങ്ങളുടെ പ്രണയ ബന്ധത്തിന് സഹോദരിമാരുടെ രഹസ്യ പിൻതുണകൂടി ഉണ്ടായി എന്ന് വേണമെങ്കിൽ പറയാം .
പിന്നീട് ഞാനും , ആതിരയും തമ്മിലുള്ള പ്രണയ സന്ദേശങ്ങളും , മറ്റും കൈമാറുന്നത് സഹോദരിമാർ വഴിയായി . അങ്ങനെ ദിവസങ്ങൾ കടന്നു പോയ് കൊണ്ടിരുന്നു . ഞങ്ങളുടെ പ്രണയ ബന്ധവും നാൾക്കുനാൾ വളർന്നു വലുതായികൊണ്ടിരുന്നു .
പ്ലസ്‌ടു പഠനത്തിന്റെ അവസാന വർഷത്തിലായിരുന്നു ഞാൻ . ആതിര ആ സ്കൂളിലെ തന്നെ ആദ്യവർഷ വിദ്യാർത്ഥിയും . പ്ലസ്‌ടു പഠനകാലത്ത് എന്റെയും , അതിരയുടെയും പ്രണയത്തിന് പിന്തുണ എകികൊണ്ടൊരാൾകൂടി ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം .
എന്റെ ആത്മാർത്ഥ സുഹൃത്തും സഹപാഠിയുമായ "അപ്പുണ്ണി". ഒന്നാംക്ലാസ് മുതൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത് . പ്ലസ്‌ടു പഠനകാലത്തെപ്പോഴോ അപ്പുണ്ണി ഞാനും , ആതിരയും തമ്മിലുള്ള പ്രണയത്തെപ്പറ്റി മനസിലാക്കി . അന്ന് മുതൽ ഞങ്ങളുടെ പ്രണയ ബന്ധത്തിന് പ്രോത്സാഹനം നൽകികൊണ്ട് എന്നോടൊപ്പം എല്ലാ കാര്യത്തിനും അപ്പുണ്ണിയുമുണ്ടായിരുന്നു കൂട്ട് .
എന്റെ വീട്ടിൽ നിന്നും കുറച്ചകലെയായിരുന്നു അപ്പുണ്ണിയുടെ വീട് . എങ്കിലും സായന്തനങ്ങളിൽ ബീരാനിക്കയുടെ പീടികത്തിണ്ണയിൽ വെച്ചും ലൈബ്രറിയിൽ വെച്ചും , ഭൂതക്കുഴി തോടിന്റെ തീരങ്ങളിൽ വെച്ചുമെല്ലാം ഞാനും അപ്പുണ്ണിയും തമ്മിൽ കണ്ടുമുട്ടി .രാത്രികാലങ്ങളിൽ ഞാനും അപ്പുണ്ണിയും കൂടി അവന്റെ സൈക്കിളിൽ കയറി പലപ്പോഴും സിനിമക്ക് പോകുമായിരുന്നു . എന്നെ പിറകിലിരുത്തി എത്ര ദൂരം വേണമെങ്കിലും സൈക്കിൾ ചവിട്ടാൻ അവനൊരു മടിയുമുണ്ടായിരുന്നില്ല .
അക്കൊല്ലം സ്കൂളിലെ വാർഷികത്തിന് ഞാനും , ആതിരയുമൊന്നിച്ച് സ്റ്റേജിൽ സംഗീത കച്ചേരി അവതരിപ്പിച്ചു . ഞങ്ങൾക്കൊപ്പം എല്ലാത്തിനും പിന്തുണയേകിക്കൊണ്ട് അപ്പുണ്ണിയും ഉണ്ടായിരുന്നു . ആലകത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് നടക്കാതെപോയ ഒന്നിച്ച് കച്ചേരി പാടണമെന്നുള്ള ഞങ്ങളുടെ മോഹം സ്കൂൾ വാർഷികത്തിന്റെ അന്ന് നിറവേറുകയായിരുന്നു .
അങ്ങനെ ഇരിക്കെ സ്കൂൾ അധ്യയനവർഷം അവസാനിക്കാറായ സമയം .കുറെ ദിവസങ്ങൾ ആതിര സ്കൂളിൽ വന്നില്ല . അവൾക്കെന്ത് പറ്റി . എന്താണ് ആതിര സ്കൂളിൽ വരാത്തത് ഞാൻ പലരോടും അവളെപ്പറ്റി അനോഷിച്ചു .
അപ്പോൾ എന്റെ സഹോദരിമാരാണ് എന്നോടാ വാർത്ത പറഞ്ഞത് . ആതിരയ്ക്ക് ചൂട് പനിയാണത്രെ . ദേഹത്താകെ ചൂട് കുമിളകൾ പൊന്തി പനിച്ച് വിറച്ച് കിടക്കുകയാണത്രെ ആതിര .
എനിക്കാ വാർത്ത അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടമായി . എങ്ങനെയും ആതിരയെ കാണണം . ഞാൻ പനിച്ച് വിറച്ച് കിടന്ന നാളിൽ എന്നെക്കാണാൻ ആതിര എന്റെ വീട്ടിൽ വന്നതാണ് . ഇപ്പോൾ അതിരയ്ക്ക് പനി വന്നിരിക്കുന്നു എങ്ങനെയും അവളെ കാണണം . എങ്ങനെ .?ഞാനൊരുനിമിഷം മനസ്സിൽ ചിന്ദിച്ചു .ഞാനെന്റെ ആഗ്രഹം അപ്പുണ്ണിയെ അറിയിച്ചു .എനിക്ക് ആതിരയെ കാണണം .
എങ്ങനെ കാണാനാണ് അബ്‌ദു .?കുന്നുംപുറത്തു തറവാട്ടിൽച്ചെന്ന് ആതിരയെ കാണുക എന്നുള്ളത് നടക്കുന്ന കാര്യമല്ല .എന്ത് പറഞ്ഞാണ് നീ അവിടേക്ക് കടന്നു ചെല്ലുക .അതും ചൂടുപനിപിടിച്ചുകിടക്കുന്ന ആതിരയെ കാണാൻ .നിന്റെ ആഗ്രഹം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല .അപ്പുണ്ണി എന്നെനോക്കി നിസ്സങ്കനായി പറഞ്ഞു .
പക്ഷേ പിൻമാറാൻ ഞാനൊരുക്കമല്ലായിരുന്നു . എങ്ങനെയും എനിക്ക് ആതിരയെ കണ്ടെ മതിയാകു . അതേത് മാർഗ്ഗത്തിലൂടെ ആയാലും വേണ്ടിയില്ല . രാത്രിയിൽ മതില് ചാടിയിട്ടായാലും ഞാൻ പോകും എന്റെ ആതിരയെ കാണാൻ . അപ്പുണ്ണിയെ നോക്കി ഞാൻ ദൃഢസ്വരത്തിൽ പറഞ്ഞു .
രാത്രിയിലൊ ? അതപകടമാ . ആരെങ്കിലും കണ്ടാലെന്താ സംഭവിക്കുകാന്ന് നീ ചിന്തിച്ചിട്ടുണ്ടൊ . അവളുടെ അച്ഛനോ , ഏട്ടന്മാരൊ നിന്നെ അവിടെ വെച്ച് കണ്ടാൽ എന്താവും അവസ്ഥ . അവരോട് നീയെന്ത് സമാദാനം പറയും അപ്പുണ്ണി എന്നെ നോക്കി നേരിയ ഭയത്തോടെ പറഞ്ഞു .
എന്തൊക്കെ സംഭവിച്ചാലും ശരി ഇന്ന് രാത്രി ഞാൻ ആതിരയെ കണ്ടിരിക്കും അപ്പുണ്ണിയെ നോക്കി ഞാൻ തറപ്പിച്ച് പറഞ്ഞു .
അബ്‌ദു .......നീ എല്ലാം ആലോചിച്ചിട്ടാണോ ഈ പറയുന്നത് അപ്പുണ്ണി വീണ്ടും എന്നെ നോക്കി ചോതിച്ചു .
അതെ .എന്റെ മറുപടി ഉറച്ചതായിരുന്നു .എങ്കിൽ നിന്റെ കൂടെ ഞാനുമുണ്ട് . എന്ത് തന്നെ സംഭവിച്ചാലും ശരി . ഇന്ന് രാത്രി നമ്മൾ കുന്നും പുറത്ത് തറവാടിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് ആതിരയെ കാണുന്നു . അപ്പുണ്ണി എന്നെ നോക്കി പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു .
അപ്പുണ്ണി എന്ന ആത്മാർത്ഥ സുഹൃത്തിന്റെ വാക്കുകൾ എന്റെ തീരുമാനത്തിന് ധൈര്യം പകർന്നു...
(തുടരും )
വേനലിൽ പെയ്ത മഴ
(ഭാഗം -6)
******************* അന്ന് ഏറെ വൈകുവോളം ഞാനും അപ്പുണ്ണിയും ബീരാനിക്കയുടെ പീടികത്തിണ്ണയിലെ ബെഞ്ചിൽ വർത്തമാനം പറഞ്ഞിരുന്നു .ഒടുവിൽ പീടികയടച്ചു ബീരാനിക്കയും മറ്റാളുകളും പോയ്കഴിഞ്ഞപ്പോൾ ഞങ്ങൾ മെല്ലെ പീടികത്തിണ്ണയിൽ നിന്നും ഇറങ്ങി .അപ്പുനിയുടെ സൈക്കിളിൽ കയറി നിലാവ് പെയ്തുകിടക്കുന്ന ചെമ്മൺപാതയിലൂടെ ആതിരയുടെ വീട് ലക്ഷ്യമാക്കി ഞങ്ങൾ സൈക്കിൾ പായിച്ചു .
കുന്നുംപുറത്തുതറവാടിന് മുന്നിൽ ഞങ്ങൾ ചെല്ലുമ്പോൾ സമയം ഒൻപത്മണി കഴിഞ്ഞിരുന്നു .നിലാവിൽ കുളിച്ചുനിൽകുകയാണ് കുന്നുംപുറത്തുതറവാടും പരിസരവുമെല്ലാം .എങ്ങും പരിപൂർണ നിശബ്ദത മാത്രം .ചുറ്റുപാടും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ അപ്പുണ്ണിയോട് പറഞ്ഞു .
''നീയിവിടെ നിൽക്ക് ഞാൻ പോയിട്ട് വരാം .ആരെങ്കിലും വരുന്നത് കണ്ടാൽ നീ ചൂളമടിച്ചുകൊണ്ട് എനിക്ക് സൂചന തരണം .''പറഞ്ഞിട്ട് തറവാട് വളപ്പിന്റെ ചുറ്റുമതിൽചാടി ഞാൻ അകത്തുകടന്നു .ആതിരയുടെ കിടപ്പുമുറി കിഴക്കുവശത്താണെന്നു ആതിര പറഞ് നേരത്തെ എനിക്കറിയാമായിരുന്നു ഞാൻ മെല്ലെ അങ്ങോട്ട് നടന്നു .ആതിരയുടെ കിടപ്പുമുറിയുടെ ജനാല തുറന്നുകിടക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി .തുറന്നുകിടന്ന ജനാലക്കിടയിലൂടെ മുറിക്കുള്ളിൽനിന്നും വൈദ്യുതിവെളിച്ചം മുറ്റത്തേക് ഒഴുകിഎത്തിക്കൊണ്ടിരുന്നു.
ഞാൻ ശബ്ദമുണ്ടാക്കാതെ ആ ജനാലക്കരികിലേക് നടന്നു .അപ്പോൾകണ്ടു ജനാലക്കുതാഴെയായി മുറ്റത്തു പൂത്തുലഞ്ഞു നിൽക്കുന്ന കുറ്റിമുല്ലച്ചെടികൾ .ആ പൂക്കളുടെ സുഗന്ധം അവിടെയാകെ നിറഞ്ഞുനിന്നിരുന്നു .ആതിര അടുത്തുവരുമ്പോൾ അനുഭവപ്പെടാറുള്ള മുല്ലപ്പൂഗന്ധത്തിന്റെ ഉറവിടം അതാണെന്ന് എനികാനിമിഷം മനസിലായി .
തുറന്നുകിടന്ന ജനാലയോട് മുഖം ചേർത്തുകൊണ്ട് ഞാൻ മെല്ലെ ആതിരയുടെ മുറിക്കുള്ളിലേക്കു നോക്കി .അകത്തു കട്ടിലിൽ കഴുത്തോളം പുതപ്പിട്ടുമൂടി കണ്ണുകൾ തുറന്നുകിടക്കുകയാണ് ആതിര .''ആതിരേ ...''ഞാൻ മെല്ലെ ശബ്‌ദം താഴ്ത്തി വിളിച്ചു .അപ്പോൾ ഞെട്ടിയെന്നോണം മുഖം തിരിച്ചുകൊണ്ട് ജനാലക് നേരെ നോക്കി ആതിര .ഒരുനിമിഷം അവളുടെ മുഖത്തു സന്തോഷവും ,സങ്കടവും ,ജിജ്ഞാസയുമെല്ലാം മിന്നിമറയുന്നത് ഞാൻ കണ്ടു .''അബ്‌ദു ..നീയിവിടെഅത്ഭുതമൂറുന്ന മിഴികളോടെ എന്നെനോക്കി ചോദിച്ചുകൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ നിൽക്കുന്ന ജനാലക്കരികിലേക് ഓടിവന്നു ആതിര .
'അബ്‌ദു ..നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ടുവന്നത് .നിന്നെ ആരെങ്കിലും കണ്ടാലോ .?''ആതിര ഭയത്തോടെ എന്നെനോക്കി ചോദിച്ചു .''ഇല്ല ..ആരും കാണില്ല .ഞാൻ തനിച്ചല്ലവന്നത് എന്നോടൊപ്പം അപ്പുണ്ണിയുമുണ്ട് .ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാനായി അവൻ വഴിയിൽ നില്കുവ'' ആതിരയെ സമാദനിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു .''എന്നാലും എനിക്കെന്തോ പേടിതോന്നുന്നു ഈ രാത്രിയിൽ ഇങ്ങോട്ടുവരേണ്ടിയിരുന്നില്ല'' ആതിര പറഞ്ഞു .
''രാത്രിയിൽ വരാതെപിന്നെ പകലുവന്നാൽ നിന്നെക്കാണാൻപറ്റുമോ .?ഇനിവന്നാൽത്തന്നെ പനിപിടിച്ചുകിടക്കുന്ന നിന്നെക്കാണാൻ നിന്റെവീട്ടിലുള്ളവര് സമ്മതിക്കുമോ .?''ഞാൻ ആതിരയെ നോക്കിചോദിച്ചു .''എത്ര ദിവസമായി നമ്മൾതമ്മിൽകണ്ടിട് .നിന്നെ കാണാനെനിക് കൊതിയായിട്ടുവയ്യ അതാവന്നത് .ആതിരക്കിഷ്ടമായില്ലെങ്കിൽ ഞാൻ പോയേകാം 'കൃത്രിമഗൗരവം നടിച്ചുഞാൻ പറഞ്ഞു .
''എന്താ അബ്‌ദു ഇങ്ങനെയൊക്കെ പറയണേ .നിന്നെക്കാണാൻ എനിക്ക് കൊതിയില്ലെന്നാണോ .ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു നിന്നെ ഒന്നുകാണാൻ .നിന്നെയും മനസിലോർത്തുകൊണ്ടു കിടക്കുകയായിരുന്നു ഞാൻ .''അപ്പോഴാണ് നീ വന്നത് .ആതിര എന്നെനോക്കി സ്നേഹത്തോടെ പറഞ്ഞു .
''പനികുറവുണ്ടോ'' ഞാൻ ആതിരയെ നോക്കിചോദിച്ചു .
''ഉം ..''ആതിര മറുപടി നൽകി .
''നീ ഒരുപാട് ഷീണിച്ചുപോയല്ലോ'' ആതിരയുടെ പനിപിടിച്ചുകരിവാളിച്ച മുഖത്തേക്കും ,ചൂടുകുമിളകൾ വറ്റിയ അവളുടെ കയ്യിലെ പാടുകളിലേക്കും നോക്കിഞാൻ സങ്കടത്തോടെ ചോദിച്ചു .''അതെല്ലാം അബ്‌ദുവിന്റെ തോന്നലാ .പനിപിടിച്ചൊരാഴ്ചയായില്ലേ കിടപ്പായിട്ട് കുറച്ചൊക്കെ ഷീണിച്ചിട്ടുണ്ടാവും ''ആതിര എന്നെനോക്കി പുഞ്ചിരിയോടെ പറഞ്ഞു .
ബീരാനിക്കയുടെ കടയിൽനിന്നും വാങ്ങികൊണ്ടുവന്ന നാരങ്ങാമിട്ടായിയുടെ പൊതി ഞാൻ പോക്കറ്റിൽനിന്നും പുറത്തെടുത് ആതിരയുടെ നേർക്നീട്ടി .ആതിരയുടെ മുഖത്തപ്പോൾ നാണംവിടർന്നു .''അബ്‌ദു ഇത് മറന്നില്ലല്ലേ'' ചോദിച്ചുകൊണ്ടവൾ അവളുടെ വലതുകൈ ജനാലയുടെ പുറത്തേക് നീട്ടി .
ജനാലയുടെ പുറത്തേക് നീണ്ട ആതിരയുടെ കൈവെള്ളയിൽ ഞാനോരുനിമിഷം എന്റെ ചുണ്ടുകൾചേർത്തു .''അബ്‌ദു ..വേണ്ടാട്ടോ എന്റെ പനി ശെരിക്കും മാറിയിട്ടില്ല ഇതുപകരും .''ആതിര എന്നെനോക്കി കൊഞ്ചിക്കൊണ്ട് പറഞ്ഞു .''പനിപകർന്നാൽ പകർന്നോട്ടെ ഞാൻ സഹിച്ചോളാം ''പറഞ്ഞിട്ട് ഏതാനും ചുംബനങ്ങൾകൂടിഞാൻ ആതിരയുടെ കൈവെള്ളയിൽ അർപ്പിച്ചു .എന്നിട്ടെന്റെ കയ്യിലിരുന്ന മിട്ടായിപൊതി ഞാനവൾക്കുനൽകി .ഏതാനും നിമിഷങ്ങൾ ഞാനും ആതിരയും മുഖത്തോടുമുഖം നോക്കി അങ്ങനെ നിന്നു .ആതിരയുടെ കണ്ണിൽ സ്നേഹത്തിന്റെ പൂക്കൾ വിടരുന്നത് ഞാനപ്പോൾ കണ്ടു .
ഏതാനും നേരംകൂടി ആതിരയുമായി സംസാരിച്ചുനിന്നിട്ടുഞാൻ അവളോട് യാത്രപറഞ്ഞുകൊണ്ട് തിരിഞ്ഞുനടന്നു .
തിരിഞ്ഞുനടന്ന ഞാൻ ഏതാനും ചവിട്ടടികൾ മുന്നോട്ടുവെച്ചതും മുൻപിലെ കാഴ്ചകണ്ട് സ്തംഭിച്ചു നിന്നുപോയി .ഉച്ചത്തിൽ കുരച്ചുകൊണ്ട് എന്റെനേർക്കു പാഞ്ഞുവരുന്ന കുന്നുംപുറത്തു തറവാട്ടിലെ കൂറ്റൻനായ.ഈ സമയം അപകടസൂചന അറിയിച്ചുകൊണ്ട് മതിലിനപ്പുറത്തുനിന്നും അപ്പുണ്ണിയുടെ ചൂളമടിഞാൻ കേട്ടു .എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം ഞാൻ സ്തംഭിച്ചുനിന്നു ..
(തുടരും )
വേനലിൽ പെയ്ത മഴ
ഫുൾ പാർട്ട്
👇Previous Part👇
🔰https://sharechat.com/post/89OE3w/🔰
(ഭാഗം -7)
___________________
''അബ്‌ദു ..വേഗം രക്ഷപെട് .പട്ടിയുടെ കുരകേട്ട് അച്ഛനോ ,ഏട്ടന്മാരോ ഇറങ്ങിവരും അതിനുമുൻപേ എങ്ങനെയെങ്കിലും രക്ഷപെടൂ .''ജനലിനുള്ളിലൂടെ എന്നെനോക്കി ആതിര വിളിച്ചുപറഞ്ഞു .അവളുടെ ശബ്ദം ഭയംകൊണ്ട് വിറക്കുന്നതായി എനിക്കുതോന്നി .
ഉള്ള ഊർജമത്രയും കാലുകളിലേക് സംഭരിച്ചുകൊണ്ട് മുന്നോട്ടു കുതിച്ചുപായാൻ തന്നെ ഞാൻ തീരുമാനിച്ചു .എങ്ങനെയെങ്കിലും മതിലുചാടികടന്നാൽ നായയുടെ മുന്നിൽ നിന്നും രക്ഷപെടാം അതായിരുന്നു എന്റെമനസിലെ ചിന്ത.ആ നിമിഷം എന്റെ സർവപ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ട് ഒരു ടോർച്ചുലൈറ്റിന്റെ പ്രകാശം എന്റെ മുകത്തുവന്നു പതിച്ചു .ഒപ്പം ''ആരാടാ അത് ''എന്ന ചോദ്യവും ഞാൻ കേട്ടു .ആ ചോദ്യത്തിന്റെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു .അത് ആതിരയുടെ മൂത്ത ചേട്ടനായ അനന്തനായിരുന്നു .
''ഈഷ്വരാ ..ചതിച്ചു .ദേ ..അനന്തേട്ടൻ'' ആതിര നെഞ്ചിൽ കൈവെച്ചുകൊണ്ട് വിലപിക്കുന്നത് ഞാൻ കേട്ടു .ഒരു നിമിഷം എല്ലാം അവസാനിക്കാൻ പോവുകയാണെന്ന് എനിക്കുതോന്നി .ആതിരയ്ക്കും .
ടോർച്ചുലൈറ്റുമായി ആതിരയുടെ ചേട്ടൻ എന്റെ അടുക്കലേക് നടന്നുവന്നു .എന്നെനോക്കി കുരച്ചുകൊണ്ടുനിന്ന നായയെ അയാൾ ഓടിച്ചുവിട്ടു .എന്നിട്ടെന്റെ മുഖത്തേക്കു ടോർച്ചടിച്ചുകൊണ്ട് സൂക്ഷിച്ചുനോക്കിക്കൊണ്ടയാൾ ചോദിച്ചു .''ആരാടാ നീ ..നീ എന്തിനിവടെ വന്നു .?''
''ഞാൻ അബ്‌ദു .മാളിയേക്കൽ മുഹമ്മദിന്റെ മകൻ ''ഭയം കൂടാതെ ഞാൻ പറഞ്ഞു .''ഏത് ആ തടിക്കച്ചവടക്കാരന്റെ മകനോ .?''അയാൾ സംശയത്തോടെ നോക്കിചോദിച്ചു .''അതെ ''ഞാൻ പറഞ്ഞു .
''നീയെന്തിനിവടെ വന്നു .?അതും ഈ അസമയത് .നിനക്കെന്താ കുന്നുംപുറത്തു തറവാട്ടിൽ വരേണ്ട കാര്യം .''ആതിരയുടെ ചേട്ടൻ ശബ്ദമുയർത്തി ചോദിച്ചു .ഞാൻ കുന്നുംപുറത്തു തറവാട്ടിൽ വന്നതെന്തിനാണെന്നറിയുമ്പോൾ ആതിരയുടെ ചേട്ടന്റെ പ്രതികരണം എന്താവും .ആ നിമിഷം തന്നെ എല്ലാം അവസാനിക്കുമെന്നെനിക് തോന്നി .എന്ത് തന്നെ സമ്പവിച്ചാലും വേണ്ടില്ല .സത്യം തുറന്നുപറയാൻ തന്നെ ഞാൻതീരുമാനിച്ചു .ഇന്നല്ലെങ്കിൽ നാളെ ഞാനും ,ആതിരയും തമ്മിലുള്ള ബന്ധം എല്ലാവരും അറിയും .അറിയണമല്ലോ ..!അതിപ്പോൾ തന്നെയാവട്ടെ ഞാൻ മനസ്സിൽ കരുതി .എന്നിട്ട് ധൈര്യം സമ്പരിച്ചുകൊണ്ട് ആതിരയുടെ ചേട്ടന്റെ മുഖത്തുനോക്കി ഞാൻ പറഞ്ഞു .
''ഞാനും ആതിരയും തമ്മിൽ ഇഷ്ടത്തിലാ .അതുകൊണ്ട് അവളെ കാണാനാ ഞാനിപ്പോൾ ഇവിടെ വന്നത് .''അത്രയും പറഞ്ഞിട്ട് ഞാൻ ആതിരയുടെ ചേട്ടന്റെ മുഖത്തേക്കു നോക്കി .എന്റെ മറുപടികേട്ട് ആതിരയുടെ ചേട്ടൻ ഞെട്ടുന്നത് ഞാൻ കണ്ടു .ഞാൻ പറഞത് അയാൾക്കു വിശ്വാസമായില്ലെന്നെനിക് തോന്നി .
''എന്താ പറഞ്ഞെ ..ആതിരയും ,നീയും തമ്മിൽ ഇഷ്ടത്തിലാണെന്നോ .?എന്നുമുതൽ .?രാത്രി വീട്ടുമുറ്റത്തുകയറിവന്ന് അനാവശ്യം പറഞ്ഞാലുണ്ടല്ലോ കൊന്നുകളയും ഞാൻ .''ആതിരയുടെ ചേട്ടൻ എന്നെനോക്കി ശബ്ദമുയർത്തികൊണ്ട് പറഞ്ഞു .
''ഞാൻ പറഞ്ഞത് സത്യമാണ് .ഒരുപാട് കാലമായി ഞാനും ആതിരയും തമ്മിൽ ഇഷ്ടത്തിലായിട്ട് .വിശ്വാസമായില്ലെങ്കിൽ ആതിരയെ വിളിച്ചു ചോദിച്ചുനോക്'' ഞാൻപറഞ്ഞു .
ഈ സമയം ആതിരയുടെ ചേട്ടൻ മുഖം തിരിച് അവളുടെ മുറിക്കു നേരെനോക്കി .പുറത്തുനടന്ന ഈ സംഭവങ്ങളത്രയും കണ്ട് ഭയന്നുവിറച്ചു ജനാലക്കരികിൽ നിൽക്കുകയായിരുന്നു ഈ സമയം ആതിര .അതിരക്കരികിലേക് എന്നെയും കൂട്ടിച്ചെന്ന അവളുടെ ചേട്ടൻ എന്നെ ചൂണ്ടികൊണ്ടവളെ നോക്കി ശബ്ദമുയർത്തി ചോദിച്ചു .''ഈ നിൽക്കുന്നവനും നീയും തമ്മിൽ ഇഷ്ടത്തിലാണോ .?''അതെ ഞങ്ങൾതമ്മിൽ ഇഷ്ടത്തിലാ .''ആതിര ഉടനെ മറുപടി നൽകി .
അതിരക്കിത്രയും ധൈര്യമുണ്ടാവുമെന്നു ഞാൻ കരുതിയിരുന്നില്ല .അവളുടെ ചേട്ടന്റെ ചോദ്യത്തിനുമുന്നിൽ അവൾ ഭയന്നു കരയുമെന്നാണ് ഞാൻ കരുതിയത് .
ഈ സമയം ഞങ്ങൾക്കരികിലേക് ആതിരയുടെ ഇളയചേട്ടനായ അശോകനും ,അച്ഛൻ മാധവൻ നായരും കടന്നുവന്നു .''എന്താ അനന്താ ഇവിടെ ..ആരാ ഇവൻ ..?''മാധവൻനായർ മകനെനോക്കി ചോദിച്ചു .അനന്തൻ അവിടെ നടന്നതത്രയും അച്ഛനെ പറഞ്ഞുകേൾപിച്ചു .
''ഓഹോ ..അപ്പോൾ അതാണ് കാര്യം പ്രേമം .എത്രനാളായി ഇതുതുടങ്ങിയിട്ട് .?''എല്ലാം കേട്ടുകഴിഞ്ഞശേഷം ആതിരയുടെ അച്ഛൻ എന്നെനോക്കി നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു .
''രണ്ട് മൂന്ന് വർഷമായി ''ഞാൻ പറഞ്ഞു.
''കൊള്ളാം ..ഇതപോൾ ഇന്നോ ,ഇന്നലെയോ തുടങ്ങിയതല്ല .വർഷം രണ്ടുമൂന്നായി മക്കളീപണിതുടങ്ങിയിട്ട് .മാധവൻനായർ എന്നെനോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു .''''എടാചെറുക്കാ നിനക്ക്‌പ്രേമിക്കാൻ കുന്നുംപുറത്തുതറവാട്ടിലെ പെണ്ണിനെമാത്രമേ കിട്ടിയൊള്ളോ .?എങ്കിൽ നീ കേട്ടോ നിന്റെമോഹം വെറുതെയാ .ഒരിക്കലും നിനക്കെന്റെ മോളെ കിട്ടുമെന്ന് കരുതണ്ട .കഴിഞ്ഞതൊക്കെ കഴിഞ്ഞു എല്ലാം ഇവിടെവെച്ചാവസാനിപ്പിച്ചോണം .അല്ലെങ്കി നിന്റെശവംപോലും നിന്റെ വീട്ടുകാർ കാണില്ല .കൊത്തിയരിഞ്ഞു ഭൂതക്കുഴിയിലെറിയും ഞാൻ .പറയണത് മാധവൻനായരാ പറഞ്ഞവാക്കിനു വിലകൽപിക്കുന്ന കുന്നുംപുറത്തു മാധവൻനായർ .''ആതിരയുടെ അച്ഛൻ എന്നെനോക്കി കലിപോടെ പറഞ്ഞു .
''ഇതവണത്തേക് ഞങ്ങൾ ക്ഷമികുവാ .ഇനിഒരുതവണകൂടി നീ ഇതാവർത്തിച്ചാൽ പിന്നെ ഇങ്ങനെയാവില്ല ഞങ്ങൾ നിന്നോട് പെരുമാറുന്നത് .ഉം ..തൽകാലം പൊയ്ക്കോ മേലിൽ നിന്നെ ഈ പരിസരത്തുപോലും കണ്ടുപോകരുത് .''ആതിരയുടെ ചേട്ടൻ എന്നെനോക്കി പറഞ്ഞു .
ഇതെല്ലാംകണ്ട് ഭയന്നുനിൽകുന്ന ആതിരയെ ഞാൻ നോക്കി .പൊയ്ക്കോ എന്നവൾ എനിക്ക് നേരെ തലകൊണ്ട് ആംഗ്യകാണിച്ചു .ഒരിക്കൽകൂടി അവളെ നോക്കി കണ്ണുകൊണ്ടാഗ്യം കാണിച്ചിട്ട് ഞാൻ തിരിഞ്ഞുനടന്നു .
മതിലിനുപുറത് എന്നെകാത്തുനിന്ന അപ്പുണ്ണി ഭയംകൊണ്ട് വിറകുന്നത് ഞാൻകണ്ടു .എന്നെക്കണ്ട് എന്റെയരികിലേക് ഓടിയെത്തി അപ്പുണ്ണി .''എന്റെ അബ്‌ദു ഞാനാകെ ഭയന്നുനില്കുകയായിരുന്നു .ആതിരയുടെ വീട്ടുകാർ നിന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് ഞാൻഭയന്നു .ഭാഗ്യത്തിനാ നിന്നെയവർ ഉപദ്രവിക്കാതെ വിട്ടത് .ഞാനാദ്യമേ പറഞ്ഞതല്ലേ രാത്രിയിൽ ആതിരയെ കാണാൻ വരണ്ട അതപകടമാണെന്ന് .''അപ്പുണ്ണി എന്നെനോക്കി കുറ്റപെടുത്തുംപോലെ പറഞ്ഞു .
''ഇതൊന്നും സാരമില്ല അപ്പുണ്ണി .ഈ ഭീഷണികൊണ്ടൊന്നും എന്നെയും ,ആതിരയെയും തമ്മിൽ പിരിക്കാനാവില്ല അവർക്ക് .എന്തായാലും ഞങ്ങളുടെ പ്രണയബന്ധം ആതിരയുടെ വീട്ടുകാർ അറിഞ്ഞുകഴിഞ്ഞല്ലോ .!നാളെ എന്റെ വീട്ടുകാരും ഇതറിയും .എന്തൊക്കെത്തന്നെ സമ്പവിച്ചാലും ശെരി .ഞാനും ആതിരയും ഉറച്ചുതന്നെ നിൽക്കും .ഞങ്ങളെ വേർപെടുത്താൻ ആർക്കുമാവില്ല .''അപ്പുണ്ണിയെ നോക്കിഞാൻ ഉറപ്പിച്ചുപറഞ്ഞു .
പിറ്റേദിവസം കച്ചവടത്തിനുപോയിട്ടു മടങ്ങിയെത്തിയ എന്റെ ബാപ്പ എന്നെ അരികിലേക്ക് വിളിച്ചു .എന്നിട്ടെന്നെനോക്കി ചോദിച്ചു ...
(തുടരും )
വേനലിൽ പെയ്ത മഴ
(ഭാഗം -8)
_________________
''അബ്‌ദു ...കുന്നുംപുറത്തു വീട്ടിലെ മാധവൻനായർ ഇന്നെന്നെ വഴിയിൽ തടഞ്ഞുനിർത്തി ഒരുകാര്യം പറഞ്ഞു .നീയും അയാളുടെ മകളും തമ്മിൽ ഇഷ്ടത്തിലാണെന്ന് .സത്യമാണോ ഞാൻ കേട്ടത് .?''
''അതെ ''ഞാൻ ബാപ്പയെനോക്കി മറുപടി പറഞ്ഞു .
''പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല .നമ്മുടെ നിലക്ക് ചേരാത്ത ബന്ധം അതപകടമാ ഒടുവിൽ ദുഖിക്കേണ്ടി വരും .കുന്നുംപുറത്തു തറവാട്ടുകാര് വലിയ പണക്കാരാ .പോരാത്തതിന് കരയിലെ പ്രമാണിമാരും .അങ്ങനെയുള്ള തറവാട്ടിലെ ഏകപെൺതരിയെ ഈ മരക്കച്ചവടക്കാരന്റെ മകന് ഒരിക്കലും സ്വന്തമാകാനാവുമെന്നു എനിക്ക് തോന്നുന്നില്ല .ഇതിലെല്ലാമുപരി ആ പെൺകുട്ടി അന്യമതകാരിയും .''ബാപ്പ എന്നെനോക്കിപറഞ്ഞു .
ഇതറിഞ്ഞ ഉമ്മ എന്നെനോക്കി അത്ഭുദത്തോടെ ചോദിച്ചു .''സത്യമാണോ മോനെ ഞാനീ കേട്ടത് .നീയും ആ നായരുപെണ്കുട്ടിയുമായിട്ടു ഇഷ്ടത്തിലാ .?''
''അതെ ''ഞാൻ ഉമ്മായെനോക്കി മറുപടി നൽകി .
''എന്റെ അബ്‌ദു ..നീ ഇനി ആ പെങ്കൊച്ചിന്റെ പിന്നാലെയെങ്ങാനും പോയേക്കല്ലേ .എന്തും ചെയ്യാൻ മടിയില്ലാത്തവരാ ആ കുന്നുംപുറത്തു തറവാട്ടുകാർ .ഇനിയും നീ ആപെണ്ണിന്റെ പിന്നാലെ നടന്നെന്നറിഞ്ഞാൽ അവര് നിന്നെ ജീവനോടെ വെച്ചേക്കില്ലാന്നാ പറഞ്ഞിരിക്കുന്നെ .''ഭയത്തോടെ എന്നെനോക്കി ഉമ്മ പറഞ്ഞു .
''എന്ത് തന്നെവന്നാലും ശെരി .ആതിരയെ പിരിയാൻ എനിക്കാവില്ല ഉമ്മാ .അവളെ പിരിഞ്ഞൊരു ജീവിതം എനിക്കിനി ഇല്ല .ഞാനത്രക്കവളെ സ്നേഹിച്ചുപോയി .''ഇരുവരെയും നോക്കി പറഞ്ഞിട്ട് ഞാൻ എന്റെ മുറിയിലേക്കു കയറിപ്പോയി .
''ഈ ചെറുക്കനിത് എന്ത് ഭാവിച്ചാ .ഇനി എന്തോകെയാണോ കാണേണ്ടി വരിക .എന്റെ പടച്ചവനെ കാത്തോളണേ .''ഉമ്മ നെഞ്ചിൽ കൈവെച്ചുകൊണ്ട് ആത്മഗതമെന്നോണം പറയുന്നത് ഞാൻ കേട്ടു .
ആ സംഭവം കഴിഞ്ഞതോടെ ആതിരയെ അധികമൊന്നും പുറത്തേക് വിടാതെയായി അവളുടെ വീട്ടുകാർ .ആ കൊല്ലത്തെ വാർഷികപരീഷ എഴുതാൻ ആതിര സ്‌കൂളിൽ വന്നതും പോയതുമെല്ലാം അവളുടെ ചേട്ടന്മാരുടെ കാറിലായിരുന്നു .എങ്കിലും സ്‌കൂളിൽ വെച്ചവസരം കിട്ടിയപ്പോഴൊക്കെ ഞങ്ങൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തു .പക്ഷേ പരീക്ഷകഴിഞ്ഞു സ്‌കൂളടച്ചതോടെ ആതിരയെ കാണാൻ മാർഗ്ഗമില്ലാതായി .ആ കൊല്ലത്തെ വെക്കേഷനവധിക് സംഗീത ക്‌ളാസിലും ആതിര വന്നില്ല .ഗോവിന്ദന്മാഷിന്റെ സംഗീതക്‌ളാസിൽ സംഗീതം പഠിക്കാൻ പോകുന്നതും വരുന്നതുമെല്ലാം ഞാൻ തനിച്ചായി .ആതിര ഇല്ലാത്ത സംഗീതക്‌ളാസ് എനിക്ക് വല്ലാത്ത വിരസതയുണ്ടാക്കി .
എന്റെ പെരുമാറ്റത്തിൽനിന്നും എന്റെ മനസ്സറിഞ്ഞ ഗോവിന്ദന്മാഷെന്നോട് ഒരിക്കൽ ചോദിച്ചു .''ആതിര ഇല്ലാത്തതുകൊണ്ടാണോ അബ്‌ദുവിന് ഒന്നിനുമൊരു ഉത്സാഹമില്ലാത്തത് .എനിക്കെല്ലാം മനസിലാകുന്നുണ്ടെടോ .ആതിരയെ പിരിഞ്ഞിരിക്കാൻ അബ്‌ദുവിനാകില്ലെന്ന് എനിക്കറിയാം .താൻ സമാദാനമായിട്ടിരിക്കൂ എല്ലാം ശെരിയാകും ''മാഷെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു .
ആതിരയെ നിത്യവും കാണാൻ പറ്റാത്ത അവസ്ഥയിലെത്തിചേർന്നപ്പോളാണ് ആതിരയെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് മനസിലായത് .യഥാർത്ഥ പ്രണയത്തിന്റെ വിരഹവേദന ശെരിക്കും അനുഭവിച്ചറിയുകയായിരുന്നു ഞാനാ നാളുകളിൽ .
ആയിടക് ഞങ്ങളുടെ പ്രണയത്തിന് പ്രണയസല്ലാപത്തിന് ഞങ്ങൾ പുതിയൊരു മാർഗം കണ്ടെത്തി .പരസ്പരം കാണാൻ കഴിയാതിരുന്ന ഞങ്ങളുടെ പ്രണയബന്ധം പിന്നീടുള്ള ദിവസങ്ങളിൽ കത്തുകളിലൂട വളർന്നു .അതിന് ഞങ്ങളെ സഹായിച്ചത് എന്റെ ആത്മാർത്ഥ സുഹൃത്തായ അപ്പുണ്ണിയായിരുന്നു .ഞാൻ ആതിരകെഴുതുന്ന കത്തുകൾ അപ്പുണ്ണികൊണ്ടുപോയി ആതിരയുടെ വീടിന്റെ പിന്നിലുള്ള മതിലിനുപുറത് ഒരു പ്രത്യേക സ്ഥലത്തു വെക്കും .ഈ കത്തുകളെടുത്തു വായിച്ചശേഷം എനിക്കുള്ളമറുപടിഎഴുതി ആതിര ഇതേസ്ഥലത്തുകൊണ്ടുവന്നു വെക്കും അത് അപ്പുണ്ണിയെടുത് എന്റെ കയ്യിൽ കൊണ്ടുവന്നു തരും .അങ്ങനെ പരസ്പരം കാണാതിരുന്നിട്ടും ഞങ്ങളുടെ പ്രണയം കത്തുകളിലൂടെ വളർന്നുകൊണ്ടിരുന്നു .
ഒരുദിവസം ഈ കത്തുകളിലൊരെണ്ണം എങ്ങനെയോ ആതിരയുടെ അമ്മക്കു കിട്ടി .അതിന്റെ പേരിൽ ആതിരയുടെ വീട്ടിലുള്ളവർ അവളെ ഒരുപാട് ഉപദ്രവിച്ചു .പിറ്റേദിവസം വഴിയിൽവെച്ചെന്നെയും ആതിരയുടെ ചേട്ടന്മാർ തല്ലിച്ചതച്ചു .
അതോടെ എന്റെ വീട്ടിൽ ഒരു സ്മശാന മൂകത തളംകെട്ടി നിന്നു .ആതിരയെ കാണാത്തതിനാൽ എന്റെ മനസാകെ സങ്കടംകൊണ്ട് നീറിപുകഞ്ഞു .എന്ത് ചെയ്യണമെന്നറിയാതെ ഞാനെന്റെ മുറിയിൽ ചടഞ്ഞിരുന്നു .
''എന്റെമോനെ നീ ആ പെൺകുട്ടിയെ മറന്നുകള .നിനക്കവളെ ഒരുകാലത്തും കിട്ടാൻപോകുന്നില്ല .അതിനവളുട കുടുംബാംഗങ്ങൾ സമ്മതിക്കില്ല .ഇനിയും നീ ആ പെങ്കൊച്ചിന്റെ പിന്നാലെ നടന്നാൽ എന്താ ഉണ്ടാവുകാന്ന് എനിക്കറിയില്ല .നീ ഒരാൺതരിയെ ഞങ്ങൾക്കുള്ളു നിന്നിലാ ഞങ്ങളുടെ പ്രതീക്ഷകളത്രയും .നിനെക്കെന്തെങ്കിലും സമ്പവിച്ചാൽ പിന്നെഞങ്ങൾ ജീവിച്ചിരിക്കില്ല .ഇനിയും ഈ ബന്ധം തുടർന്നാൽ നിന്നെ ജീവനോടെ വെച്ചേക്കില്ലന്ന ആ പെൺകുട്ടിയുടെ ചേട്ടന്മാർ പറഞ്ഞേക്കുന്നെ .ഇനി എന്താ വേണ്ടതെന്നു നീ ആലോചിക് .എല്ലാം നിന്റെ ഇഷ്ടംപോലെ .''പറഞ്ഞിട്ട് തേങ്ങിക്കരഞ്ഞുകൊണ്ട് ഉമ്മാ മുറിയിൽനിന്നും ഇറങ്ങിപ്പോയി .
ഞാനൊന്നും മിണ്ടിയില്ല .അനങ്ങാതെ കണ്ണുകളുമടച്ചെന്റെ കട്ടിലിൽ കമിഴ്ന്നുകിടന്നുഞാൻ ...
(തുടരും )
വേനലിൽ പെയ്തമഴ
(ഭാഗം -9)
വീട്ടിലിരുന്നിട്ടെനിക് വല്ലാത്ത അസ്വസ്ഥതതോന്നി .ഞാനവിടെനിന്നും ഇറങ്ങിനടന്നു .വഴിക്കുവെച്ചു ഓമനേടത്തിയെ കണ്ടു .എന്റെവീട്ടിലേക് വരികയായിരുന്നു അവർ .എന്നെകണ്ട് ഓമാനേടത്തി നിന്നു .എന്നിട്ടെന്നെ ദയയോടെ നോക്കിചോദിച്ചു .
''നിന്നെ ഒരുപാട് ഉപദ്രവിച്ചോ അബ്‌ദു ..ആതിരയുടെ ചേട്ടന്മാര് .?കണ്ണീച്ചോരയില്ലാത്തവരാ അവര് എന്തിനും മടിക്കാത്തവന്മാർ .സാരമില്ല അബ്‌ദു ..എല്ലാം ശെരിയാകും .ആതിരയുമായി നീ പ്രണയബന്ധം തുടങ്ങിയപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് .ഇതിന്റെപേരിൽ നീ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്ന് .ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ,ചെയ്താലും ശെരി നിങ്ങൾ നിങളുടെ ബന്ധത്തിൽത്തന്നെ ഉറച്ചുനിൽക്കണം .നിങ്ങളുടെ ജീവിതം നിങ്ങൾ തന്നെയാ തിരഞ്ഞെടുക്കേണ്ടത് .അതിനുവേണ്ടി പലതും സഹിക്കേണ്ടതായും ,പലരേയും വെറുപ്പിക്കേണ്ടതായുമൊക്കെ വരും .പക്ഷേ തളരരുത് .''ഓമനേടത്തി എനിക്ക് ധൈര്യം പകർന്നുകൊണ്ട് പറഞ്ഞു .
''നീ എങ്ങോട്ടാ ..?''
''ഞാൻ വെറുതെ നടക്കാനിറങ്ങിയതാ'' ഓമനേടത്തിയെ നോക്കിപറഞ്ഞിട്ട് ഞാൻ മുന്നോട്ടുനടന്നു .ഒരിക്കൽ ഞങ്ങളുടെ പ്രണയ ബന്ധത്തിന് എതിർപ്പുകാണിച്ച ഓമനേടത്തി തന്നെ ഞങ്ങളെ അനുകൂലിച്ചുപറഞ്ഞപ്പോൾ എനിക്ക് മനസിലല്പം ആശ്വാസം തോന്നി .ഞാൻ നേരെ പോയത് അപ്പുണ്ണിയുടെ അടുക്കലേക്കായിരുന്നു .അവനുമായി കുറേനേരം സംസാരിച്ചിരുന്നപ്പോൾ എന്റെ മനസിലെ സങ്കടത്തിനല്പം ആശ്വാസം കിട്ടി .അതുവരെയും മനസ്സിൽ നിറഞ്ഞുനിന്നിരുന്ന ഭാരമെല്ലാം ഒഴിഞ്ഞുപോയതുപോലെ .ഒടുവിൽ വൈകുന്നേരമായപ്പോൾ അപ്പുണ്ണിയോട് യാത്ര പറഞ് ഞാൻ വീട്ടിലേക് നടന്നു .
അപ്പുണ്ണിയുടെ വീട്ടിൽ നിന്നുമടങ്ങിയ ഞാൻ ആലകത്തമ്പലത്തിന്റെ മുന്നിലെത്തിയതും ആൽത്തറക്കുമുന്നിൽ നിൽക്കുന്ന ആതിരയെ കണ്ട് സന്തോഷം കൊണ്ടു .
ആൽത്തറക്കുമുന്നിൽ ചെമ്മൺപാതയുടെ ഓരംചേർന്ന് കയ്യിൽ പ്രസാദവുമായി നിൽക്കുകയാണ് ആതിര .ചന്ദനനിറമാർന്ന പട്ടുപാവാടയും ബ്ലൗസുമാണവളുടെ വേഷം .നെറ്റിയിൽചന്ദനകുറി .നിതംബത്തിൽ മുത്തമിട്ടുനിൽകുന്ന കാർകൂന്തലുകളിൽ തുളസിക്കതിർ തിരുകിവെച്ചിരിക്കുന്നു .സായന്തന സൂര്യന്റെ പൊൻകിരണങ്ങളേറ്റ് അവളുടെ തളിർമേനി മിന്നിത്തിളങ്ങുന്നു .മുല്ലപ്പൂമൊട്ടുകൾ പോലുള്ള പല്ലുകൾ പുറത്തുകാട്ടി ചിരിച്ചുകൊണ്ട് ആതിര എന്നെനോക്കി ചോദിച്ചു .
''അബ്‌ദു എവിടെപോയതാ ..?''
''ഞാൻ വെറുതെ അപ്പുണ്ണിയുടെ അടുക്കൽ വരെ പോയതാ .വീട്ടിലിരുന്ന് വല്ലാണ്ട് ബോറടിച്ചപ്പോ ..''ഞാൻ അതിരയോട് പറഞ്ഞു .''ആതിര തനിച്ചാണോ അമ്പലത്തിൽ വന്നത് ''അവളെനോക്കി ആകാംക്ഷയോടെ ഞാൻചോദിച്ചു .
''അതെ ''
''ആതിരയെ തനിച്ചു പുറത്തേക്കു വിട്ടോ ആതിരയുടെ വീട്ടിലുള്ളവര്'' ഞാൻ വീണ്ടും അവളെ നോക്കിചോദിച്ചു .
''അച്ഛനും ചേട്ടന്മാരും വീട്ടിലില്ല .ദൂരെ എന്തോ ബിസിനസ് ആവശ്യത്തിന് പോയതാ .വീട്ടിൽ അമ്മയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു .മനസിലെ സങ്കടങ്ങളൊക്കെ ദേവിയുടെ അടുക്കൽ വന്നൊന്ന് പറയണമെന്ന് തോന്നി .അമ്മയോട് ചോദിച്ചപ്പോൾ അമ്പലത്തിലേക്കയതുകൊണ്ടാണെന്നു തോന്നുന്നു അമ്മ അനുമതിനൽകി അങ്ങനെയാണ് ഈ വരവ് ആതിര പറഞ്ഞു .
''എന്തായാലും ഇതൊരത്ഭുതംതന്നെ എത്രയോദിവസങ്ങളായി നമ്മൾ തമ്മിൽ കണ്ടിട്ട് .ആതിരയുടെ പ്രാർത്ഥന ദേവി കേട്ടെന്ന് തോന്നുന്നു .നമുക്ക് പരസ്പരം കാണാൻപറ്റിയില്ലേ ''ഞാൻ അതിരയെനോക്കി സന്തോഷത്തോടെ പറഞ്ഞു .ചെമ്മൺപാതയിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഞാനും ആതിരയും ഒരുപാട് സംസാരിച്ചു .ഒരുപാട് ദിവസങ്ങൾകൂടി തമ്മിൽക്കണ്ട ഞങ്ങൾക്ക് ഒരുപാടുണ്ടായിരുന്നു പറയാൻ .സംസാരിച്ചുകൊണ്ട് പതിയെ മുന്നോട്ടുനടന്ന ഞങ്ങൾ സമയം പോയതറിഞ്ഞില്ല .ആതിരയുടെ വീടിനടുക്കൽ ഞങ്ങളെത്തുമ്പോൾ സന്ധ്യമയങ്ങിക്കഴിഞ്ഞിരുന്നു .ആതിരയുടെ വീടിനുമുന്നിലെത്തിയ ഞങ്ങൾ ആതിരയെ കാത്തു കത്തുന്നമിഴികളുമായി കലിതുള്ളിനിൽക്കുന്ന അവളുടെ അമ്മയെക്കണ്ട് ഞെട്ടിത്തരിച്ചു .
''ഇതിനായിരുന്നല്ലേടി നീ അമ്പലത്തിലേക്കെന്നുംപറഞ്ഞു ആളില്ലാത്ത തക്കം നോക്കി എന്നെ പറ്റിച്ചിട്ടു വീട്ടിൽനിന്നും ഇറങ്ങിയത് .നീ ആളുകൊള്ളാമല്ലോടി .ഇന്നത്തോടെ നിന്റെ അഴിഞ്ഞാട്ടം ഞാൻ നിർത്തിത്തരുന്നുണ്ട് .''പറഞ്ഞിട്ട് എന്നെ തറപ്പിച്ചുനോക്കിയശേഷം ആതിരയുടെ കയ്യിൽപിടിച്ചു വലിച്ചിഴച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു അവളുടെ അമ്മ.
ഇന്നിനി ഈ സംഭവത്തിന്റെ പേരിൽ ആതിരയെ അവളുടെ അച്ഛനും ചേട്ടന്മാരും ചേർന്ന് ഒരുപാട് ഉപദ്രവിക്കുമെന്ന് എനിക്ക് തോന്നി .നീറുന്ന മനസുമായി ഞാൻ വീട്ടിലേക്ക് നടന്നു .
പിറ്റേദിവസം വല്ലാത്തൊരു സമ്പവമുണ്ടായി .കൂട്ടുകാരിയുടെ വീട്ടിൽപോയിട്ട് മടങ്ങിവരികയായിരുന്നു എന്റെ മൂത്തസഹോദരി ആബിദ .അവളെ വഴിയിൽ തടഞ്ഞുനിർത്തി ആതിരയുടെ ചേട്ടൻ അനന്തൻ .എന്നിട്ടവളുടെ കയ്യിൽ കയറിപ്പിടിച്ചു അവൻ .''പലപ്രാവശ്യം ഞാൻ താകീത് കൊടുത്തു നിന്റെചേട്ടന് .എന്റെ പെങ്ങടെ പിന്നാലെ നടക്കരുതെന്ന് .എന്നിട്ടൊന്നും നിന്റെ ചേട്ടൻ അനുസരിച്ചില്ല .ഇനിയും എന്റെ പെങ്ങടെ പിറകെ നടന്നാൽ നിന്റെയൊക്കെ ഗതി ഇതാവും ''പറഞ്ഞിട്ട് ആബിദയുടെ കവിളിൽ ചുമ്പിച്ചു അനന്തൻ .എന്നിട്ടവളെ ഫീഷണിപ്പെടുത്തികൊണ്ട് വീട്ടിലേക്കയച്ചു.
പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്ന് ആബിദ ഈ വിവരം പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിത്തരിച്ചുപോയി .എന്റെ പൊന്നുമോളെ ..ഉമ്മ ആബിദയെ കെട്ടിപിടിച്ചുകൊണ്ട് അലമുറയിട്ടുകരഞ്ഞു .ബാപ്പ അനന്തനെ ചോദ്യം ചെയ്യാനായി വീട്ടിൽനിന്നും ചാടിയിറങ്ങി ...
(തുടരും )
വേനലിൽ പെയ്തമഴ
(ഭാഗം -10)
******************
എന്റെ വീടിനുമുന്നിൽ കുന്നുംപുറത്തു തറവാട്ടിലെ ജീപ്പ് വന്നുനിന്നു .ജീപ്പിൽനിന്നും ആതിരയുടെ ചേട്ടൻമാരായ അനന്തനും ,അശോകനും ഇറങ്ങി .അവരെ കണ്ടതും ബാപ്പ അലറിക്കൊണ്ട് അവർക്കുനേരെ കുതിച്ചുചാടി .''എടാ നീയെന്റെ പെങ്കൊച്ചിനെ കയറിപിടിക്കുമല്ലേ .?നിന്നെ ഞാനിന്ന് കൊല്ലും .''
ഈ സമയം ഞാനും സഹോദരിമാരും ചേർന്ന് ബാപ്പയെ ബലമായി പിടിച്ചുനിർത്തി .
''എന്താടോ ..നിങ്ങൾക്കെന്നെ കൊല്ലണോ .?എങ്കിൽ ഇങ്ങോട്ടു വാടോ .നിന്റെ മകളുടെ ശരീരത്തിൽ തൊട്ടപ്പോ നിനക്ക് നോവുന്നുണ്ടല്ലേ .?അതുപോലെതന്നാ ഞങ്ങൾക് ഞങ്ങടെ പെങ്ങളും .അവളുടെപിന്നാലെ ഒരുത്തൻ നടക്കുന്നെന്നറിഞ്ഞാൽ ഞങ്ങൾക് സഹിക്കില്ല .പലപ്രാവശ്യം ഞങ്ങൾ തന്റെ മകന് താകീത് കൊടുത്തതാ ആതിരയുടെ പിന്നാലെ നടക്കരുതെന്ന് .പക്ഷേ അവനതനുസരിച്ചില്ല .ഇനിയും നിന്റെ ഈ പുന്നാരമകൻ ഞങ്ങടെ പെണ്ണിന്റെ പിന്നാലെനടന്നാൽ ഇതായിരിക്കില്ല ഞങ്ങടെ പ്രതികരണം .നിന്റെ ഈ രണ്ട് പെൺമക്കളും ഞങ്ങടെ കയ്യിൽകിടന്നു പിടയും .ഓർത്തോ ..''അനന്തൻ ബാപ്പയെനോക്കി ഭീഷണിപോലെ പറഞ്ഞു .
''എന്ത് പറഞ്ഞെടാപട്ടി..നിന്നെ ഞാനിന്ന് ..''ബാപ്പ ഞങ്ങടെ കയ്യിക്കിടന്നുകുതറികൊണ്ട് അനന്തനെ നോക്കി അലറിക്കൊണ്ട് പറഞ്ഞു .
''വെറുതെകിടന്ന് അലറണ്ട കാർന്നോരെ .മരിയാതക് മകനെ കാര്യം പറഞ്ഞു മനസിലാക്കാൻ നോക് .ഇല്ലെങ്കിൽ കുടുംബമൊന്നാകെ ദുരിതമനുഭവിക്കേണ്ടിവരും .''പറഞ്ഞിട്ട് അനന്തനും ,അശോകനും ജീപ്പിൽ ചെന്നുകയറി ഓടിച്ചുപോയി .
അവർപോയതും ബാപ്പാനെ പിടിവിട്ടുകൊണ്ട് ഉമ്മ എന്റെനേരെ തിരിഞ്ഞു.''സമാദാനമായോട നിനക്ക് .അവന്മാര് പറഞ്ഞിട്ടുപോയതു കേട്ടില്ലേ നീയ്യ് .നിന്റെ പെങ്ങന്മാരുടെ മാനം അവന്മാര് പിച്ചിചീന്തുമെന്ന് .ഇനിയും നിനക്ക് വേണോ ആ നായരിച്ചിപെണ്ണിനെ .?വേണമെങ്കിൽ പോയ്കോനീ..കുടുംബം മുടിക്കാനായിട് പിറന്ന സന്തതി .കാണണ്ട നിന്നെ എനിക്ക് ''ഉമ്മ കരഞ്ഞുകൊണ്ട് എന്നെനോക്കി പറഞ്ഞു .''ഉമ്മാ ..ഞാൻ ..''വേദനയോടെ ഉമ്മായെനോക്കി ഞാൻവിളിച്ചു .
''വേണ്ട നീയിനിയൊന്നും പറയണ്ട .നിന്നെ പലവട്ടം അവന്മാരുപദ്രവിച്ചു പക്ഷേ അതൊക്കെ ഞാൻ സഹിച്ചു .പക്ഷേ ഇത് ..എന്റെ പെണ്മക്കടെ മാനത്തിനാണവന്മാർ വിലപറഞ്ഞിട്ടുപോയത് .ഇത് സഹിക്കാനെനിക്കാവില്ല .ഇനിയും ഞങ്ങടെ വാക്കുകൾ ദികരിച്ചുകൊണ്ടാ പെണ്ണിന്റെ പിന്നാലെ പോകാനാണ് നിന്റെ തീരുമാനമെങ്കിൽ എനിക്പിന്നെ നിന്നെ കാണണ്ട .ഇങ്ങനെ ഒരു മകനില്ല മരിച്ചുപോയെന്നു ഞാൻ കരുതികൊള്ളാം .''ഉമ്മാ എന്നെനോക്കി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു .
''ആമിനാ ..''ബാപ്പ ഉമ്മായെനോക്കി വിളിച്ചു .''നീ പെൺമക്കളേംകൂട്ടി അകത്തുപോ..''ഉമ്മാ എന്റെ സഹോദരിമാരെയുംകൂട്ടികൊണ്ട് വീടിനുള്ളിലേക് കയറിപ്പോയി .
ഈ സമയം ബാപ്പ എന്റെ അരികിലേക്ക് വന്നു .എന്നിട്ടെന്നെനോക്കി പറഞ്ഞു .''അബ്‌ദു ..ഞാൻ നിന്നെ വേദനിപ്പിക്കാനായിട്ടു പറയുവല്ല .പരസ്പരം ഇഷ്ടപ്പെട്ട മനസുകൾ തമ്മിൽ അത്രവേഗം വേർപിരിക്കാൻ കഴിയില്ലെന്നും എനിക്കറിയാം.എങ്കിലും പറയുവാ .നീയാപെങ്കൊച്ചിനെ മറക്കണം എന്നെന്നേക്കുമായി .ഞാനിത് പറയുന്നത് നിന്റെ നന്മക്കു വേണ്ടിയാ .നമ്മുടെ കുടുംബത്തിന്റെ നന്മക്കുവേണ്ടി .ഇത്രയുംകാലത്തെ ബാപ്പയുടെ സമ്പാദ്യമെന്നു പറയുന്നത് നിങ്ങൾമൂന്നുമകളാ .നിങ്ങൾ നല്ലനിലയിൽ കഴിയുന്നത് കാണാനാ ബാപ്പ ഈ കഷ്ടപ്പാടൊക്കെ പെടുന്നത് .നിങ്ങൾക്കെന്തെങ്കിലും ദോശം സമ്പവിച്ചെന്നറിഞ്ഞാൽ അതീ ബാപ്പക്ക് സഹിക്കാനാവില്ല .''
''എനിക്ക് പ്രായമായി വരികയാ .എന്റെ എല്ലാ പ്രതീക്ഷകളും നിന്നിലാ .നീ വേണം ഇനിനമ്മുടെ കുടുബം നോക്കാൻ .നീ പഠിച്ചു നല്ലനിലയിലെത്തിക്കാണാനാ ഞാനാഗ്രഹിക്കുന്നെ .അല്ലാതെ വല്ലവരുടെയും തല്ലുകൊണ്ട് മരിക്കുന്നതു കാണാനല്ല .അവന്മാര് പറഞ്ഞിട്ടുപോയതു നീയും കേട്ടതല്ലേ .നമ്മുടെ ആബിദയുടെയും,ആരിഫയുടെയും മാനത്തിനാണവന്മാർ വിലപറഞ്ഞത് .എന്തും ചെയ്യാൻ മടിയില്ലാത്തവരാ അവർ .അവരെ നേരിടാൻ നമുക്കാവില്ല .പണംകൊണ്ടും ,പ്രതാപംകൊണ്ടും നമ്മളേക്കാൾ ഒരുപാട് ഉയരത്തിലാ കുന്നുംപുറത്തുതറവാട്ടുകാർ അത് നീ മറക്കരുത് .''
''ഇനിയും നീ ആ പെങ്കൊച്ചിന്റെ പിന്നാലെനടന്നാൽ ..അതിന്റെപേരിൽ നമ്മുടെ ആബിദക്കും ,ആരിഫാകും എന്തെങ്കിലും മാനക്കേട് സംഭവിച്ചാൽ പിന്നെ ഈ ബാപ്പ ജീവിച്ചിരിക്കില്ല .വല്ല വിഷവും വാങ്ങികൊടുത്തെല്ലാത്തിനേം കൊന്നിട്ട് ഞാനും ചാവും .അതുകൊണ്ട് ഞാൻ പറയുവാ നീ ആ പെങ്കൊച്ചിനെ മറക്കണം .എന്നെന്നേക്കുമായി .''എന്നെനോക്കി പറഞ്ഞിട്ട് ബാപ്പ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിപോയി .
ബാപ്പയെ ഇത്രയും തകർന്ന അവസ്ഥയിൽ ഞാനിതുവരെയും കണ്ടിട്ടില്ലായിരുന്നു .ഇത്രയും നാൾ എന്റെ പ്രേമബന്ധത്തിനു ശക്തമായ എതിർപ്പൊന്നും പറയാതിരുന്ന ബാപ്പകൂടി ഇങ്ങനെ പറഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി .സങ്കടംകൊണ്ട്നിറഞ്ഞ മിഴികളുമായി എന്ത് ചെയ്യണമെന്നറിയാതെ ഏതാനും നിമിഷം എന്റെ വീട്ടുമുറ്റത്തങനെ നിന്നുഞാൻ ...
(തുടരും )
വേനലിൽ പെയ്തമഴ
(ഭാഗം -11)
******************
ഒരുഭാഗത് എന്റെ എല്ലാമെല്ലാമായ ആതിര .മറുഭാഗത് എനിക്ക് ജന്മംനൽകിയ എന്റെ മാതാപിതാക്കൾ .ഞാൻ ആരുടെഭാഗത് നിൽക്കും .?എന്നെ പ്രാണനുതുല്ല്യം സ്നേഹിക്കുന്ന എന്റെ ആതിരയുടെ കൂടെയോ .?അതോ എന്നെ ഇത്രയുംകാലം പോറ്റി വളർത്തിയ എന്റെ മാതാപിതാക്കളുടെ കൂടെയോ .?എന്ത് ചെയ്യണമെന്നറിയാതെ നീറിപുകഞ്ഞു ഞാൻ .വീട്ടിൽനിന്നും പുറത്തിറങ്ങാൻ തോന്നിയില്ല എനിക്കാനാളുകളിൽ .ഭൂമിയിലുള്ള സർവതിനോടും എനിക്ക് വെറുപ്പായിരുന്നു .ഒരു മനുഷ്യനായി ഈ ഭൂമിയിൽ പിറകേണ്ടിയിരുന്നില്ല എന്നുപോലും തോന്നിപ്പോയി ആ നിമിഷം .
എന്നെമാത്രം മനസ്സിൽ പ്രതിഷ്ടിച് എനിക്ക് വേണ്ടി ജീവിക്കുന്നവളാണ് ആതിര .അങ്ങനെയുള്ള ആതിരയെ ഞാൻ കൈവിട്ടെന്നറിഞ്ഞാൽ അതവൾക് താങ്ങാനാവില്ല .അവളാകെ തകർന്നുപോകും .ഒരുപക്ഷേ അവളുടെ ജീവിതംതന്നെ അവൾ അവസാനിപ്പിച്ചെന്നു വരാം .
ആതിരയുമായുള്ള സ്നേഹബന്ധത്തിന്റെപേരിൽ അവളുടെ വീട്ടുകാർ എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളട്ടെ .അവൾക്കുവേണ്ടി മരിക്കാൻപോലും ഞാൻ തയ്യാറാണ് .പക്ഷേ ആതിരയും ,ഞാനുമായി ഇനിയും സ്നേഹബന്ധം തുടർന്നാൽ എന്റെ കുടുംബം കുളം തോണ്ടുമെന്നാണ് ആതിരയുടെ വീട്ടുകാർ പറഞ്ഞിരിക്കുന്നത് .
ആതിരയുമായുള്ള സ്നേഹബന്ധത്തിന്റെപേരിൽ ആതിരയുടെ വീട്ടുകാർ എന്റെ കുടുംബാംഗങ്ങളെ എന്തെങ്കിലും ചെയ്താൽ അതെനിക് സഹിക്കാനാവില്ല .എന്റെ മാതാപിതാക്കൾക്കോ ,സഹോദരിമാർക്കോ ഞാൻമൂലം ഒരാപത്തും ഉണ്ടാവരുത് .ഉണ്ടായാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് എനിക്കുതോന്നി .എന്തുചെയ്യണമെന്നറിയാതെ എന്റെവീട്ടിലെ അടച്ചിട്ടമുറിക്കുള്ളിൽ നീറിപിടയുന്ന മനസുമായി ഞാൻ ഏതാനും ദിവസങ്ങൾ കഴിച്ചുകൂട്ടി .
ഇനിയും ഈ അടച്ചിട്ടമുറിക്കുള്ളിൽ ഉരുകുന്നമനസുമായി ഇങ്ങനെ കഴിഞ്ഞാൽ ഒരുപക്ഷേ ഭ്രാന്ത് പിടിക്കുമെന്നെനിക് തോന്നി .ഒടുവിൽ ഏതാനും ദിവസത്തെ ഏകാന്തവാസത്തിനുശേഷം ഞാനൊരു തീരുമാനത്തിലെത്തിച്ചേർന്നു എന്റെ മനസിനെ ഒന്നാകെ ചുട്ടെരിച്ചുകൊണ്ടുള്ള എന്റെ അവസാന തീരുമാനം .തൽകാലത്തേക് ആതിരയെ വിട്ടുപിരിയുക .അവളുടെ കൺവെട്ടത്തുനിന്നും ദൂരെ എവിടേക്കെങ്കിലും നാടുവിട്ടോടിപ്പോവുക .അതായിരുന്നു എന്റെ മനസിനെ ഒന്നാകെ പിടിച്ചുലച്ചുകൊണ്ട് ഞാനെടുത്ത എന്റെ ഒടുക്കത്തെ തീരുമാനം .
ഞാൻ നാടുവിട്ടുപോവുകയാണെന്നറിയുമ്പോൾ ആതിര വല്ലാതെ തകർന്നുപോകും .ഒരുപക്ഷേ അവളെ തനിച്ചാക്കി ഒരു ഭീരുവിനെപ്പോലെ നാടുവിട്ടോടിപ്പോകുന്ന എന്നോടവൾക് ചെറിയതോതിലെങ്കിലും വെറുപ്പ് തോന്നാം .പക്ഷേ സാരമില്ല .എല്ലാം നല്ലതിനല്ലേ .നാട്ടിൽനിന്നും പോയിക്കഴിഞ്ഞാൽ എന്തെങ്കിലും ഒരുജോലി കണ്ടെത്തണം .കുറേപണമുണ്ടാകണം .എന്നിട്ടൊരുനാൾ മടങ്ങിവന്ന് ആതിരയെയും കൂട്ടി ഈ നാടുവിട്ടുപോണം എന്നെന്നേക്കുമായി .അതായിരുന്നു എന്റെ മനസിലെ തീരുമാനം .
ഒരുനാൾ രാത്രി എല്ലാവരുംഉറങ്ങിക്കഴിഞ്ഞപ്പോൾ ഞാനെന്റെ വസ്ത്രവും ,മറ്റുമടങ്ങിയ ബാഗുമെടുത്തുകൊണ്ട് ശബ്ദമുണ്ടാക്കാതെ വീടിനുവെളിയിലിറങ്ങി .ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങൾകൊരുനിമിഷം നിറമിഴികളോടെ മനസുകൊണ്ട് യാത്രപറഞ്ഞശേഷം നിലാവുപെയ്തുകിടക്കുന്ന പെരുവഴിയിലേക്കിറങ്ങി നടന്നുഞാൻ .എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കൊരൂഹവുമില്ലായിരുന്നു .പോകുന്നവഴി ആതിരയുടെ വീടിന്റെ ചുറ്റുമതിൽ ചാടികടന്നുഞാൻ അവളുടെ മുറിക്കരികിലെത്തി .അവളെ വിളിച്ചുണർത്തിഞാൻ വിവരം പറഞ്ഞു .''എത്രയും വേഗം മടങ്ങിയെത്തണെ അബ്‌ദു ..ഞാൻ കാത്തിരിക്കും .''പറഞ്ഞിട്ട് നിറമിഴികളോടെ ആതിര അന്നെന്നെ യാത്രയാക്കി .
ഇന്നിതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു എന്റെ ജന്മനാട്ടിൽ .ഞാൻ ജനിച്ചുവളർന്ന എന്റെ ബാല്യകാല ഓർമകൾനിറഞ്ഞ ,എന്റെ കുടുംബാംഗങ്ങളും ,ബന്ധുക്കളും ,സുഹൃത്തുക്കളുമെല്ലാം താമസിക്കുന്ന എന്റെ ജന്മനാട്ടിലേക് .എന്റെ പ്രണയിനിയായിരുന്ന ആതിരയുടെ ഓർമ്മകൾ നിറഞ്ഞ ജന്മനാട്ടിലേക് .
വീശിയടിച്ച കാറ്റിൽ ചിതറിത്തെറിച്ച ഏതാനും മഴത്തുള്ളികൾ എന്റെ മുകത്തുവന്നുപതിച്ചപ്പോൾ ഭൂതകാലത്തെ വേദനനിറഞ്ഞ ഓർമകളിൽ നിന്നും പൊടുന്നനെ മുക്തനായി ഞാൻ .ഈ സമയം ഞാൻ നടന്ന് ആലകതമ്പലത്തിന്റെ മുന്നിലെത്തിച്ചേർന്നിരുന്നു .അമ്പലം പുതുക്കിപണിതിരിക്കുന്നു .പരിസരമെല്ലാം മോടിപിടിപ്പിച്ചിട്ടുണ്ട് .അമ്പലത്തിനുമുന്നിലെ ആൽത്തറയും മനോഹരമായി കെട്ടിയെടുത്തിട്ടുണ്ട് .ഒരുകാലത്ത് എന്റെ പ്രണയിനിയായ ആതിര അരങ്ങേറ്റം നടത്തിയ സംഗീതമണ്ഡപംപോലും തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയെന്ന് എനിക്കുതോന്നി .കഴിഞ്ഞുപോയ പത്തുവർഷങ്ങൾ എന്തൊക്കെ മാറ്റങ്ങളാണ് എന്റെനാട്ടിൽ വരുത്തിയത് ഞാൻ ഒരുനിമിഷം മനസ്സിലോർത്തു .അമ്പലത്തിന്റെ മാറ്റത്തിൽ മുഴുകിനിന്നഞാൻ പൊടുന്നനെ മഴത്തുള്ളികൾ പാറിവീണപ്പോൾ ഞെട്ടിപോയി .ഇനിയെന്തുചെയ്യും .ആകെ നനഞ്ഞുകുതിർന്നതുതന്നെ .മനസിൽചിന്തിച്ചുകൊണ്ട് ഞാൻ മുന്നോട്ടുകുതിച്ചുപാഞ്ഞു .അമ്പലത്തിന്റെഅടുത്തുള്ള കുന്നുംപുറത്തുതറവാട്ടുവക കളപ്പുരയായിരുന്നു എന്റെമനസ്സിലപ്പോൾ .കൊയ്ത്തുകാലങ്ങളിൽ കറ്റ മെതിക്കാനും ,നെല്ല് സംഭരിക്കാനുമെല്ലാം ഉപയോഗിച്ചിരുന്നതാണ് ആ കളപ്പുര .മഴ തോരുന്നതുവരെ ആ കളപ്പുരയിൽ കയറിനികിൽകാമെന്ന് ഞാൻ കരുതി .
കാലപ്പഴക്കത്താൽ പൊളിഞ്ഞുവീഴാറായ ആ പഴയ കളപ്പുരയുടെ ഇറമ്പിൻചുവട്ടിൽ ഞാനെന്റെ ബാഗുമായി കൂനിക്കൂടിനിന്നു .മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു .ദിഗന്തങ്ങൾ നടുക്കുമാറുച്ചത്തിൽ ഇടികൾ മുഴങ്ങി .മിന്നലുകൾ ഭൂമിയുടെ മാറിലേക് പുളഞ്ഞിറങ്ങി .ഒരുപാട് നാളുകളായി വെള്ളത്തിന് ദാഹിച്ചുകിടന്ന ഭൂമിയുടെ മാറിലേക് കുളിരുപടർത്തികൊണ്ട് വേനൽമഴ ശക്തമായി പെയ്തിറങ്ങി .
കളപ്പുരയുടെ എറമ്പിനടിയിൽനിന്നുകൊണ്ട് ഞാൻ റോഡിനപ്പുറത്തുള്ള കുന്നുംപുറത്തു തറവാടിനുനേരെ മിഴികൾപായിച്ചു .കാലപ്പഴക്കത്താൽ തറവാടിന്റെ ഭങ്ങിയാകെ നശിച്ചുപോയതായി എനിക്കുതോന്നി .തറവാടുപരിസരവും ,തൊടിയുമെല്ലാം കാടും ,പടലും കൊണ്ട് നിറഞ്ഞിരിക്കുന്നു .കണ്ടിട്ട് തറവാട്ടിൽ ആൾതാമസമില്ലെന്ന് എനിക്കുതോന്നി .കുന്നുംപുറത്തു തറവാട്ടിലുള്ളവരെല്ലാം എവിടെപ്പോയി .എന്റെ പ്രണയിനിയായിരുന്ന ആതിര ഇപ്പോൾ എവിടെയാണ് .കഴിഞ്ഞുപോയ പത്തുവർഷത്തിനിടയിൽ എന്തൊക്കെയാണ് എന്റെ നാട്ടിൽ സംഭവിച്ചത് .നാടുവിട്ടിട്ടിന്നേവരെ എന്റെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നതെന്നറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല .ഒരിക്കൽപോലും ഞാനെന്റെ വീട്ടിലേക്കോ ,സുഹ്ര്തുകൾക്കോ വിളിക്കുകയോ ,എഴുത്തയക്കുകയോ ചെയ്തില്ല .എന്തിന് എന്റെ പ്രണയിനിയായ ആതിരയെ പോലുമൊന്നു ഞാൻ അന്നോഷിച്ചില്ല .അവൾക്കെന്താണ് സംഭവിച്ചതെന്നറിയാൻ ഞാൻ ശ്രമിച്ചില്ല .ഒരുതരം വെറുപ്പായിരുന്നു എനിക്ക് എന്റെ നാടിനോടും ,നാട്ടുകാരോടുമെന്ന് എനിക്കുതോന്നി .
എന്റെ പ്രണയിനിയായിരുന്ന ആതിര ഇപ്പോൾ വിവാഹമൊക്കെകഴിഞ് ഭർത്താവും ,കുട്ടികളുമൊത്ത് എവിടെയെങ്കിലും സുഖമായിജീവിക്കുന്നുണ്ടാവും .അവളുടെ ചേട്ടന്മാരും വിവാഹമൊക്കെകഴിഞ് ടൗണിലെങ്ങാനും താമസമാക്കിയിട്ടുണ്ടാവും .അതുകൊണ്ടായിരികാം തറവാടും പരിസരവുമെല്ലാം ഇങ്ങനെ കാടുപിടിച്ചുകിടക്കുന്നത് ഞാൻ മനസ്സിൽ കരുതി .
ഇനിഒരുപക്ഷേ ഞാൻ ചിന്ദിക്കുന്നതുപോലെയൊന്നുമല്ലെങ്കിലോ സംഭവിച്ചിരിക്കുന്നത് .''ഒരുപാവം പെൺകുട്ടിയുടെ ജീവിതംകൂടി തകർത്തെറിഞ്ഞിട്ടാണല്ലോ മോനെ നീ നാടുവിട്ടുപോയത് .''എന്നെകണ്ടപ്പോൾ ബീരാനിക്കയും ,ഓമനേടത്തിയും അങ്ങനെ പറയാൻ കാരണമെന്താണ് .?അതിനുമാത്രം എന്താണ് ആതിരയുടെ ജീവിതത്തിൽ സംഭവിച്ചത് .ഒരുപാട് ചോദ്യങ്ങൾ ആ നിമിഷം എന്റെ മനസ്സിൽ മുളപൊട്ടി .ആതിര എന്നെമറന്ന് മറ്റൊരുവിവാഹത്തിനു സമ്മതിച്ചില്ലയോ .?അതോ മറ്റുവല്ല അബദ്ധവും കാണിച്ചോ എന്റെ ആതിര ഒന്നുമറിയില്ല .എന്താണ് എന്റെ പ്രണയിനിയായിരുന്ന ആതിരക് സംഭവിച്ചതെന്നറിയണമെങ്കിൽ ഞാനിനി വീട്ടിൽചെല്ലണം .അതിനായി മഴ തോരുന്നതും നോക്കി ആ പഴയകളപ്പുര മുറ്റത്തു കൂനിക്കൂടി നിന്നു ഞാൻ ...
**************
വേനലിൽ പെയ്തമഴ
(ഭാഗം -12)
അവസാനഭാഗം
******************
ഒരുപാട് വർഷങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ എന്നെ കുടുംബാംഗങ്ങൾ സ്നേഹാദരങ്ങളോടെ സീകരിച്ചു .
''എത്ര കാലമായെടാ പൊന്നുമോനേ നീ ഞങ്ങളെയൊക്കെ വിട്ടുപോയിട്ട് ''ഉമ്മാ എന്നെ കെട്ടിപിടിച്ചു മുത്തങ്ങൾകൊണ്ടുപൊതിഞ്ഞു .''ഇക്കാക്ക...'' സഹോദരിമാർ എന്നെ കെട്ടിപിടിച്ചുകൊണ്ട് തേങ്ങിക്കരഞ്ഞു .
''ഞങ്ങളോട് ക്ഷമിക്കെടാ മോനെ .ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി.'' ഉമ്മാ എന്റെ കരം കവർന്നുകൊണ്ട് പറഞ്ഞു .
''എന്താ ഉമ്മാ ഇത് ഞാനല്ലേ നിങ്ങളോട് ക്ഷമ പറയേണ്ടത് .പ്രായമായ മാതാപിതാക്കളെയും ,സഹോദരിമാരെയും തനിച്ചാക്കി നാടുവിട്ടോടിപ്പോയ ഞാനാണ് തെറ്റുകാരൻ .''ഉമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
'' അല്ലാമോനെ ഞങ്ങൾക്കാണ് തെറ്റുപറ്റിയത് .നിന്റെ മനസ്സറിയാൻ ഞങ്ങൾക്കായില്ല .നീയും ആതിരയും തമ്മിലുള്ള ഇഷ്ടം എത്ര ആഴമേറിയതാണെന്നു ഞങ്ങൾ മനസിലാക്കിയില്ല .നിങ്ങളുടെ സ്നേഹബന്ധത്തിന്റെ ആത്മാർത്ഥത ഞങ്ങൾ മനസിലാക്കിയത് ഒരുപാട് വൈകിയാണ് .നീ നാടുവിട്ടോടിപ്പോയതിനുശേഷം .പറഞ്ഞിട്ട് ഉമ്മ തോളിൽ കിടന്ന മുണ്ടുകൊണ്ട് കണ്ണുനീർ തുടച്ചു .
''അതെമോനെ ഉമ്മ പറഞ്ഞതാണ് സത്യം .നിന്റെ മനസ്സറിയാതെ പോയ ഞങ്ങളാണ് തെറ്റുകാർ .അന്ന് ഞങ്ങൾ നിങ്ങളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു .നിനക്ക് നാടുവിട്ടോടിപ്പോകേണ്ടിവരില്ലായിരുന്നു .അതിലെല്ലാമുപരി ആ പെൺകുട്ടി ഇന്ന് ജീവനോടെ ഇരുന്നേനേ ബാപ്പ എന്നെനോക്കി ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു .
''എന്താണ് ബാപ്പാ പറഞ്ഞത് എന്റെ ആതിര ജീവനോടെയില്ലെന്നോ .?ബാപ്പയെനോക്കി ഞാൻ ഭീതിയോടെ ചോദിച്ചു .
''അതെമോനെ ആ പെൺകുട്ടിയിന്ന് ജീവനോടെയില്ല .രണ്ട് വർഷങ്ങൾക്ക് മുൻപ് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയവൾ ജീവനൊടുക്കി .''ബാപ്പ എന്നെനോക്കി വേദനയോടെ പറഞ്ഞു .
''ഇല്ല ഞാനിത് വിശ്വസിക്കില്ല .നിങ്ങളെന്നെ പറ്റിക്കാൻവേണ്ടി പറയുവാ'' ഞാൻ കരച്ചിലോടെ ബാപ്പയെനോക്കി പറഞ്ഞു .
''അതെമോനെ ബാപ്പ പറഞ്ഞത് സത്യമാണ് .ആതിരയിന്ന് ജീവനോടെയില്ല .എട്ടുവർഷത്തോളം അവൾ നിനക്ക് വേണ്ടി കാത്തിരുന്നു .നീ മടങ്ങിവരുമെന്നും അവളെകൂട്ടികൊണ്ട് പോകുമെന്നുമവൾ വിശ്വസിച്ചു .എന്നെ കാണുമ്പോളെല്ലാം അവൾ നിന്നെകുറിച്ചു തിരക്കുമായിരുന്നു .നിന്റെ എന്തെങ്കിലും വിവരമുണ്ടോ ,എഴുത്തോ വല്ലതും അയച്ചോ എന്നറിയാൻ .ഒടുവിൽ അവളുടെ എതിർപ്പ് വകവെക്കാതെ വീട്ടുകാർ അവളെ വിവാഹം കഴിച്ചയക്കാൻ തീരുമാനിച്ചപ്പോൾ വേറെ മാർഗ്ഗമില്ലാതെയാ അവൾ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ജീവനൊടുക്കിയത് .പാവം പെൺകുട്ടി അവളുടെ മനസ്സുനിറച്ചും നീ മാത്രമായിരുന്നു നിന്നോടുള്ള ഇഷ്ടവും ''ഉമ്മാ എന്നെനോക്കി പറഞ്ഞിട്ട് തേങ്ങി കരഞ്ഞു .
ഉമ്മയുടെ വാക്കുകൾകേട്ട് എന്റെ ഹൃദയം മരവിച്ചുപോയി .എനിക്ക് ശരീരം തളരുന്നപോലെതോന്നി വരാന്തയിൽ കിടന്ന കസേരയിലിരുന്നു ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു .''ആതിരേ ..എനിക്ക് മാപ്പ് തരൂ .പ്രിയതമേ ഈ പാപിയോട് ക്ഷമിക്കൂ .''എന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ധാരധാരയായി ഒഴുകിയിങ്ങി .
'' അരുത് മോനെ കരയരുത് .എല്ലാം വിധിയാണ് .പടച്ചതമ്പുരാന്റെ വിധി .അതിനെ തടുക്കാൻ ആർക്കുമാവില്ല .ബാപ്പ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു .
''കരയണ്ട ഇക്കാക്കാ ..ഇനികരഞ്ഞിട്ടെന്താ കാര്യം .അതിരച്ചേച്ചി നല്ലവളായിരുന്നു .ഇക്കാക്കയെ അല്ലാതെ മറ്റൊരാളെയും അവർ സ്നേഹിച്ചിട്ടില്ല .മരണം വരെയും അവരുടെ മനസ്സിൽ ഇക്കാക്കാ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഇക്കാക്കാ തിരിച്ചുവരാനായി അതിരച്ചേച്ചി കഴിക്കാത്ത പ്രാർത്ഥനകളും ,വഴിപാടുകളുമില്ല .എന്നിട്ടൊന്നും ഇക്കാക്കാ തിരിച്ചുവന്നില്ലന്നുമാത്രമല്ല ഒരു കത്തുപോലും ഇക്കാക്കാ ആർക്കും അയച്ചില്ല .പിന്നെ എന്ത് പ്രതീക്ഷയുടെ പുറത്താ അതിരച്ചേച്ചി ജീവിച്ചിരിക്കുന്നെ .?ഒടുവിൽ മറ്റൊരാളുടെ ഭാര്യ ആകേണ്ടിവരുമെന്ന അവസ്ഥവന്നപ്പോൾ പാവം ചേച്ചി ആത്മഹത്യാ ചെയ്തതാ .ബാപ്പ പറഞ്ഞതുപോലെ എല്ലാം ദൈവനിച്ചയം .''സഹോദരിയെന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു .
''എല്ലാം എന്റെ തെറ്റുമാത്രമാ .ഞാനോരുക്രൂരനാ ദയയില്ലാത്തവൻ .ജീവനെപ്പോലെ സ്നേഹിച്ചപെണ്ണിനെ പറഞ്ഞുപറ്റിച്ചിട് നാടുവിട്ടോടിപ്പോയ ഭീരു .''ഞാൻ തേങ്ങി തേങ്ങി കരഞ്ഞു .
എന്റെ മടങ്ങിവരവ് വീട്ടിൽ ഒരുപുത്തനുണർവുണ്ടാക്കി .കുടുംബാംഗങ്ങൾ എനിക്കായി വിഭവസമൃദ്ധമായ സദ്യ തന്നെയൊരുക്കി .നീണ്ട പത്തുവർശങ്ങൾക്കുശേഷം ഞാൻ കുടുംബങ്ങൾക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചു .എല്ലാവരുടെയും മുഖത്തു സന്തോഷം കളിയാടുന്നത് ഞാൻ കണ്ടു .അത്രയുംകാലത്തെ അധ്വാനത്തിന്റെ ഫലമായി ഞാൻ സമ്പാദിച്ച പണമത്രയും ബാഗിൽനിന്നുമെടുത്തു ഞാൻ ബാപ്പയെഏൽപിച്ചു .നിറകണ്ണുകളോടെ ബാപ്പ ആ പണം ഏറ്റുവാങ്ങി .''നീയെന്റെ മാനംകാത്തെടാമോനെ .വിവാഹപ്രായംകഴിഞ്ഞ പെൺകുട്ടികളെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയായിരുന്നു ഞാൻ .ഇനി പണത്തിനായി എനിക്കാരുടെയും മുന്നിൽ കൈനീട്ടണ്ടി വരില്ല .''പറഞ്ഞിട്ട് വാപ്പ എന്നെ കെട്ടിപിടിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു .ഈ കാഴ്ചകണ്ടുനിന്ന ഉമ്മയുടെയും ,സഹോദരിമാരുടെയും കണ്ണിൽനിന്നും ആനന്ദാശ്രുക്കൾ അടർന്നുവീണു .
ഞാൻ വീട്ടിൽ മടങ്ങിയെത്തിയതറിഞ് എന്നെകാണാനായി അപ്പുണ്ണി ഓടിയെത്തി .''വൈകുന്നേരം
കവലയിൽവെച്ച് ബീരാനിക്കയ എന്നോട് നീ വന്ന വിവരം പറഞ്ഞത് .അപ്പോൾ തന്നെ ഇങ്ങോട്ടു പൊന്നു ''പറഞ്ഞിട്ട് അപ്പുണ്ണിയെന്നെ കെട്ടിപ്പുണർന്നു .''എന്തൊക്കെയുണ്ടെടാ വിശേഷം .?എവിടായിരുന്നു നീ .?സുഖമായിരുന്നോ നിനക്ക്.?'' അപ്പുണ്ണിയെന്നെനോക്കി ആവേശത്തോടെ ചോദിച്ചു .ഞങ്ങൾ തമ്മിൽ ഒരുപാട് നേരം സംസാരിച്ചിരുന്നു .പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു .
''ആതിര മരിച്ചതിൽപിന്നെ കുന്നുംപുറത്തുതറവാട്ടിൽ ആരും താമസമില്ലേ .?ഇടക്കുഞാൻ അപ്പുണ്ണിയോട് ചോദിച്ചു .
''ആരും താമസമില്ല .ആതിര പോയതോടെ കുന്നുംപുറത്തുതറവാടിന്റെ ഐശ്വര്യവും പോയി .ആതിരയുടെ മരണം കുടുബാംഗങ്ങളെ ഒന്നാകെ തളർത്തികളഞ്ഞു .ആതിരയുടെ മരണം കഴിഞ് അധികം കഴിയുന്നതിനുമുന്നെ മാധവൻനായർ ഹൃദയാഘതമുണ്ടായി മരണമടഞ്ഞു .അതോടെ നാട്ടിലെ ബിസിനസും ,കൃഷിയുമെല്ലാം തകർന്നു .ഉള്ളതെല്ലാം വിറ്റുപെറുക്കി ആൺമക്കൾ അമ്മയേംകൂട്ടി ടൗണിൽ താമസമാക്കി .പുതിയബിസിനസെന്തോ ചെയ്ത് സമ്പത്തെല്ലാം നശിച്ചെന്ന് ആളുകൾ പറയുന്നകേട്ടു .തറവാട്ടുവീട് മാത്രം വിറ്റിട്ടില്ല .അവരാരും നാട്ടിലേക് വരാറുമില്ല .ആർക്കുംവേണ്ടാതെ വീടും ,പറമ്പും ഇവടിങ്ങനെ കാടുപിടിച്ചുകിടക്കുന്നു .''അപ്പുണ്ണി പറഞ്ഞു .''ഒരുപാട് കാലംകൂടി നാട്ടിൽ മടങ്ങിയെത്തിയതല്ലേ നീ .? വൈകിട്ടു നീ എന്റെ വീട്ടിലേക് വാ നമുക്ക് എല്ലാടത്തും ഒന്ന് ചുറ്റിയടിക്കാം.'' എന്നെനോക്കി പറഞ്ഞിട്ട് അപ്പുണ്ണി യാത്രപറഞ്ഞു പോയി .
ഏതാനുംനേരം അതിരയെക്കുറിച്ചുള്ള ഓർമകളിൽമുഴുകി ഞാനെന്റെ മുറിയിലിരുന്നു .സന്ധ്യമയങ്ങിത്തുടങ്ങിയപ്പോൾ പുറത്തുപോയിമടങ്ങിവരമെന്നുപറഞ്ഞുഞാൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു . കുന്നുംപുറത്തുതറവാടിനുമുന്നിലെത്തിയഞാൻ ഒരുനിമിഷം നിന്നു .അറിയാതെയെന്നവണ്ണം എന്റെ കാലുകൾ കുന്നുംപുറത്തുതറവാടിനുനേരെ ചലിച്ചു .ചിതലുപിടിച്ചു ദ്രവിച്ചുതുടങ്ങിയ പടിപ്പുര തള്ളിതുറന്നുഞാൻ തറവാട്ടുമുറ്റത്തേക്ക് കയറി .വള്ളിപ്പടർപ്പുകളും ,പുൽച്ചെടികളും നിറഞ്ഞ മുറ്റത്തുകൂടിഞ്ഞാൻ വീടിന്റെ കിഴക്കുവശത്തേക് നടന്നു ഞാൻ .
അവിടെ ആതിരയുടെ കിടപ്പുമുറിയോടു ചേർന്ന് മുറ്റത്ത് ഏതാനും കുറ്റിമുല്ലപ്പൂക്കൾ വിടർന്നുനിൽകുന്നത്‌ഞാൻ കണ്ടു .ഞാനാ പൂക്കൾ പറിച്ചെടുത്തു ചുണ്ടോടുചേർത്തു ചുംബിച്ചു .ആ പൂക്കൾക് പഴയ പ്രസരിപ്പും ,സുഗന്ധവുമില്ലെന്ന് എനിക്ക് തോന്നി .പരിചാരകയുടെ വിയോഗം ആ പൂച്ചെടിയെപ്പോലും നിരാശയിലും ,വേദനയിലുമാഴ്ത്തിയിരിക്കുകയാണെന്ന് എനിക്ക്തോന്നി .
തുടർന്ന്‌ഞാൻ ആതിര ആത്മഹത്യ ചെയ്ത കിണറിനരികിലേക് നടന്നു .കിണറിനരികിൽനിന്നുകൊണ്ട് ഞാൻ അതിന്റെ ആഴങ്ങളിലേക്ക് നോക്കി .കിണറിനുള്ളിലെ കറുത്തിരുണ്ട ജലം ഓളം വെട്ടുന്നതായി എനിക്ക് തോന്നി .''ആതിരേ ...''ഞാൻ മെല്ലെവിളിച്ചു .ആ നിമിഷം ഒരിളം തണുത്തകാറ്റ് എന്നെത്തഴുകികടന്നുപോയി .എനിക്കുചുറ്റും വല്ലാത്ത മുല്ലപ്പൂസുഗന്ദം പടരുന്നത് ഞാനറിഞ്ഞു .ഒപ്പം ആതിരയുടെ ആത്മാവിന്റെ സാന്നിധ്യവും ഞാനനുഭവിച്ചറിഞ്ഞു .ഒരുനിമിഷം ഞാൻ എല്ലാം മറന്നു .ഈ ഭൂമിയിലുള്ള സർവ്വതും ഞാൻ മറന്നു .എന്റെ മനസിലാകെ ആതിരയുടെ രൂപം നിറഞ്ഞുനിന്നു അപ്പോൾ .എന്നെമാത്രം സ്നേഹിച്ച ,എനിക്കുവേണ്ടിജീവിച്ച ,എനിക്കുവേണ്ടിമരിച്ച എന്റെ ആതിരയുടെ മുഖം .അവളുടെ അടുക്കലെത്താനായി എന്റെ മനസ് ദൃതിപൂണ്ടു .കിണറിനുള്ളിലെ കുളിരാർന്ന ജലത്തിനുള്ളിലേക് ആഴ്ന്നിറങ്ങാനായിഞാൻ ഒരിക്കൽകൂടി തയാറെടുത്തു ...
അവസാനിച്ചു.
***********************
തുടക്കക്കാരനെന്നനിലയിൽ കഥാരചനയിൽ പലവിധ കുറ്റങ്ങളും ,കുറവുകളും ഉണ്ടായിട്ടുണ്ട് .വായനക്കാരായനിങ്ങൾ അത് ക്ഷമിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു .അതുപോലെതന്ന ഈ കഥയെക്കുറിച്ചുള്ള നിങ്ങളുടെ നല്ലതും ,ചീത്തയുമായ എല്ലാ കമന്റുകളും എന്നെ എഴുതിഅറിയിക്കണമെന്നും അപേക്ഷിക്കുന്നു .എന്ന് സ്നേഹപ്പൂർവം ...
അബ്ബാസ് .ഇടമറുക്
Comments
Post a Comment