ഇന്നാണ് ആ കല്യാണം
❤ഇന്നാണ് ആ കല്ല്യാണം❤
ഫുൾ പാർട്ട്
പോകണോ വേണ്ടയോ എന്ന് ഒരിക്കൽ കൂടി ചിന്തിച്ചു. പോകണം... എല്ലാത്തിൽ നിന്നും സ്വയം മറന്ന് ആ പഴയ ക്യാമ്പസ് ലൈഫിലേക്ക്. ഇനിയുള്ള 3 ദിവസമെങ്കിലും എല്ലാം മറന്ന് സന്തോഷത്തോടെ ഇരിക്കണം. മറ്റന്നാൾ ആണ് ഞങ്ങളുടെ ഫ്രണ്ട് സുനി യുടെ കല്ല്യാണം. ഞങ്ങൾ എന്ന് വെച്ചാൽ ഞാൻ അൻസി റിഷു റിസു മസ്ന ഫമി ഇഷാന പിന്നെ തസ്നി യും. കോളേജി ലെ എൻറെ ചങ്കുകൾ. സുനി ൻറെ വീടിന്റെ തൊട്ടടുത്താണ് അൻസി ൻറെ വീട്. 3ദിവസം അവിടെ താമസിച്ച് കല്ല്യാണം കൂടാൻ ആണ് ഞങ്ങളുടെ പ്ലാൻ.
മെഹറൂ... നീയെന്താ ചിന്തിച്ചിരിക്കുന്നത്... കല്ല്യാണത്തിന് പോകുന്നില്ലേ. ഉമ്മയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിന്തയിൽ നിന്നുണർന്നു. ബാഗ് ഒക്കെ എടുത്ത് വെച്ച് റെഡി ആയി. കസിൻ കൊണ്ട് വിടാമെന്ന് പറഞ്ഞിരുന്നു. അവൻ വന്നു. പോകുന്ന വഴിക്ക് റിഷുനേം റിസുനേം കൂട്ടണം. അവർ റെഡി ആയി ഇരുന്നിരുന്നു. അവിടുന്ന് നേരെ അൻസി ൻറെ വീട്ടിലേക്ക്. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഇഷാനയും ഫമിയും എത്തിയിരുന്നു. മസ്ന യും തസ്നി യും വരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. മസ്ന ൻറെ മോനു സുഖമില്ല. തസ്നി ൻറെ അമ്മായി ഉമ്മ ഹോസ്പിറ്റലിൽ ആണ്. എല്ലാവർക്കും തമ്മിൽ കണ്ടപ്പോൾ സന്തോഷമായി. വിശേഷങ്ങൾ പറയാൻ തുടങ്ങി. ഈ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു എന്റ പ്രസന്റ് ലൈഫിനെ കുറിച്ച് ആരും ചോദിക്കരുത്. അതൊക്കെ മറന്ന് സന്തോഷമായിരിക്കാൻ വേണ്ടിയാണ് ഞാൻ വരുന്നത് എന്ന്. അത് കൊണ്ട് ആരും എന്നോട് ഒന്നും ചോദിച്ചില്ല. കോളേജി ലെ ഗ്യാങ്ങ്. ഞങ്ങളുടെത് മാത്രമായ ലോകം. കളിചിരികൾ തമാശകൾ. എല്ലാവരും പണ്ടത്തെ കോളേജ് കുമാരികളായി. ഇതിനിടയിൽ റിസുൻറെ മോനും ഇഷാനൻറെ മോനും ഫമിൻറെ മോളും തല്ല് കൂടാൻ തുടങ്ങി. അൻസിക്കു
റിഷുനും കുട്ടികൾ ആയിട്ടില്ല. അതിന്റെ ചെറിയ വിഷമം2 പേർക്കും ഉണ്ട്. അൻസി ൻറെ വീട്ടിൽ നിന്ന് ചായയൊക്കെ കുടിച്ച് ഞങ്ങൾ സുനിൻറെ വീട്ടിലേക്ക് പോയി. സുനി മൈലാഞ്ചി ഇടാൻ തുടങ്ങുകയായിരുന്നു. ഞങ്ങളെ എല്ലാരേം ഒന്നിച്ചു കണ്ടപ്പോൾ അവൾക്ക് സന്തോഷമായി. അവളോടും വീട്ടുകാരോടും കുറേനേരം സംസാരിച്ചിരുന്നു. അവൾ കസിൻസിനെയൊക്കെ പരിചയപ്പെടുത്തി തന്നു. അവളുടെ കസിൻ ആഷിക് കോളേജിൽ ഞങ്ങളുടെ സീനിയർ ആയിരുന്നു. അവനോടും കുറേനേരം സംസാരിച്ചു. നാളെ വരാം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ അവർ സമ്മതിച്ചില്ല. ഭക്ഷണം കഴിച്ച് പോയൽ മതിയെന്ന് പറഞ്ഞു. അവരുടെ നിർബന്ധം കാരണം ഭക്ഷണമൊക്കെ കഴിച്ചു അവിടുന്നിറങ്ങി. അൻസിയുടെ വീട്ടിലെത്തി. പണ്ടത്തെ ക്യാമ്പസ് പ്രണയകഥകൾ പറഞ്ഞും ഇരട്ടപ്പേരുകൾ വിളിച്ച് കളിയാക്കിയും സമയം പോയതറിഞ്ഞില്ല. ഉറങ്ങാൻ കിടക്കുമ്പോൾ കുറേ ലേറ്റായി. രാവിലെ എല്ലാവരും വേഗം എണീറ്റ് കിച്ചണിൽ പോയി അൻസിയെ സഹായിക്കാൻ തുടങ്ങി. എനിക്ക് കുറച്ചു റെസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട്എന്നെ ജോലി ചെയ്യാൻ അവർ സമ്മതിച്ചില്ല. അവൾ ഇവിടെ ഒറ്റയ്ക്കാണ്. അവൾടെ ഷെഫിച്ച ദുബായിൽ ആണ്. അവളെ സഹായിക്കാനും കൂടെ നിൽക്കാനും പെങ്ങളുടെ മോനും മോളും വരും. ഞങ്ങൾ ഉള്ളത് കൊണ്ട് അവർ വന്നില്ല. ഞങ്ങൾ വേഗം ഫുഡൊക്കെ റെഡിയാക്കി ഒന്നിച്ചിരുന്നു കഴിക്കാൻ തുടങ്ങി. എല്ലാർക്കും കോളേജിലെ ലഞ്ച് ബ്രേക്ക് ഓർമ്മ വന്നു. അപ്പോഴത്തെ പോലെ ചിക്കൻ പീസ്‌നു തല്ല് കൂടി ഞങ്ങൾ ഫുഡ് കഴിച്ചു. സമയം പെട്ടെന്ന് പോയ്കൊണ്ടിരുന്നു. ഇന്നാണ് സുനിൻറെ മൈലാഞ്ചി കല്ല്യാണം. ഞങ്ങൾ എല്ലാവരും പെട്ടെന്ന് റെഡിയായി ഇറങ്ങി. എല്ലാവരും മാച്ചിംഗ് ആയി ചുവന്ന ഡ്രസ്സാണ് ഇട്ടത്. ഞങ്ങൾ സുനിൻറെ വീട്ടിൽ എത്തി. നീല ലെഹങ്കയിൽ അവളുടെ മൊഞ്ച് കൂടി. എല്ലാരും കൂടി മണവാട്ടി പെണ്ണിൻറെ ഒന്നിച്ചു നിന്ന് സെൽഫിയൊക്കെ എടുത്തു. വീഡിയോഗ്രാറും ഫോട്ടോഗ്രാഫറുമൊക്കെ ഉണ്ടായിരുന്നു. ആ കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോൾ വൈകുന്നേരം ആയി. സുനിക്ക് ഇക്കാക്കമാർ ഇല്ലാത്തതിനാൽ കസിൻ ആഷിക് ആണ് എല്ലാത്തിനും മുന്നിൽ ഉള്ളത്. പന്തലിൽ സപ്ലൈക്ക് അവനു
അവന്റ വായിനോക്കി ഫ്രണ്ട്സും ആയിരുന്നു. വായിനോക്കി ഫ്രണ്ട്സ് എന്ന് പറയാൻ കാരണം അതിൽ ഒരുത്തൻ ഫമിയെ സൈറ്റടിച്ചു. അവൾ തിരിച്ചു നല്ല തെറി പറഞ്ഞതോടെ അത് നിന്നു. അതിനു ശേഷം ഞങ്ങൾ അവരെ മൈന്റ ചെയ്യാൻ പോയില്ല. കുറേ സമയം അവിടെ ഇരുന്നപ്പോൾ എനിക്ക് ക്ഷീണം തോന്നി. എന്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു എല്ലാരും അൻസിന്റെ വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞു . രാവിലെ തന്നെ വരാമെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. എല്ലാർക്കും എന്നോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ട്. എനിക്ക് വിഷമം ആയെങ്കിലോ എന്ന് പേടിച്ച് ആരും ഒന്നും ചോദിച്ചില്ല. ഞാൻ ക്ഷീണം കാരണം പെട്ടെന്ന് കിടന്നു. രാവിലെ എണീക്കുമ്പോഴേക്കും കുറച്ച് ലേറ്റായിരുന്നു. എല്ലാരും പെട്ടെന്ന് റെഡിയായി സുനിൻറെ വീട്ടിലേക്ക് ഇറങ്ങി. രാവിലെ അവിടുന്ന് ഫുഡ്‌കഴിക്കാമെന്ന് സുനിന്റെ ഉമ്മ പറഞ്ഞിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്നു ഫുഡ് കഴിക്കാൻ തുടങ്ങി.
അപ്പോഴാ അത് സംഭവിച്ചത്....!!!
(തുടരും...)
*ഭാഗം 2*
അപ്പോഴാണ് ഫമിയെ സൈറ്റ് അടിച്ചവനും വേറെ ഒരുത്തനും അവിടെ വന്നത്. ഫമിന്റെ മോൾ കരയുന്നത് കൊണ്ട് ഞാനും അവളും സീറ്റ് മാറിയിരിക്കുന്നു. ആ സമയത്ത്
സൈറ്റ് അടിച്ചവന്റെ കൂടെ വന്നവൻ എന്റെ കസേരയുടെ ബാക്കിൽ മെല്ലെ തള്ളിയിട്ട് ഒന്നും അറിയാത്ത പോലെ പോയി പെട്ടെന്നുള്ള തള്ളലിൽ കസേരയുടെ ബാലൻസ് പോയി അവിടെ ഉണ്ടായിരുന്ന ഒരു കല്ലിന്റെ മുകളിലേക്ക് ഞാൻ വീണു.
എനിക്ക് നല്ലോണം വേദനിച്ചു. സർജറി കഴിഞ്ഞു ഒരു മാസം ആയതേ ഉള്ളൂ. ഫ്രണ്ട്സ് എല്ലാരും ഞെട്ടി. പെട്ടെന്ന് തന്നെ എന്നെ എഴുന്നേൽപിച്ചു. അവർക്കൊക്കെ പേടിയായി. ഞാൻ പറഞ്ഞു വേദനയില്ല കുഴപ്പമൊന്നുമില്ല എന്നൊക്കെ. അവർ ഹോസ്പിറ്റലിൽ പോകാൻ നിർബന്ധിച്ചു. ഞാൻ സമ്മതിച്ചില്ല. വീട്ടിൽ പോയി റെസ്റ്റ് എടുത്താൽ മാറിക്കോളും എന്ന് പറഞ്ഞു. അവിടേക്ക് ആഷിക് വന്നു.എന്റെ ഫ്രണ്ട്സ് അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവനു ടെൻഷൻ ആയി. ഫ്രണ്ട് അറിയാതെ ചെയ്തതാവും.അതിനു അവൻ കുറെ സോറി പറഞ്ഞു. ഞാൻ വീട്ടിൽ പോകണമെന്ന് നിർബന്ധം പിടിച്ചപ്പോൾ അവരെല്ലാവരും സമ്മതിച്ചു. ആഷിക് കാറെടുത്തു . അൻസിയും റിഷുവു എന്റെ ഒന്നിച്ചു വന്നു. ഞാൻ കല്യാണം കുടാതെ തിരികെ പോകുന്നത് കണ്ടപ്പോൾ എന്റെ ഫ്രണ്ട്സിനും സുനിന്റെ വീട്ടുകാർക്കും വിഷമം ആയി. ഇനിയൊരിക്കൽ വരാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. ഞങ്ങൾ വീട്ടിലെത്തി. വീട്ടുകാരോട് കാല് തട്ടി വീണതാണെന്ന് പറഞ്ഞു. ശ്രദ്ധിച്ച് നടക്കാത്തതിന് ഉമ്മ കുറെ വഴക്ക് പറഞ്ഞു. എന്നെ വീട്ടിലാക്കി അവർ തിരിച്ചു പോയപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. സന്തോഷത്തോടെ കല്ല്യാണം കൂടാൻ പോയിട്ട് ഇങ്ങനെ വരേണ്ടി വന്നല്ലോ. ഇക്കാക്ക ഹോസ്പിറ്റലിൽ പോകാന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല. വേദന കുറഞ്ഞില്ലെങ്കിൽ നാളെ പോകാം. ഞാൻ റൂമിൽപോയി എന്തൊക്കെയോ ആലോചിച്ചു കിടന്നു ഉറങ്ങി. ഫോൺ റിംഗ് കേട്ട് ഞെട്ടിയെണീറ്റു. റിഷു ആയിരുന്നു എങ്ങിനെ ഉണ്ടെന്ന് ചോദിക്കാൻ. ഞാൻ പറഞ്ഞു കുഴപ്പമില്ല. പിന്നെ കല്ല്യാണത്തിന്റെ വിശേഷമൊക്കെ പറഞ്ഞു. അവൾ ഫോൺ വെച്ചു. നോക്കുമ്പോൾ അറിയാത്ത ഒരു നമ്പറിൽ നിന്നും രണ്ട് മിസ് കോൾ. ഞാൻ ആ നമ്പറിലേക്ക് തിരികെ വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അതിൽ നിന്നു കോൾ വന്നു. കോൾ അറ്റെൻഡ് ആക്കി. ഒന്നും മിണ്ടുന്നില്ല. ആരാന്ന് ചോദിച്ചു. അയാൾ ചോദിച്ചു മെഹർ അല്ലെ. ഞാൻ മെഹർ ആണെന്ന് പറഞ്ഞു. അയാൾ പറഞ്ഞു സോറി, റിയലി സോറി, ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല. അയാൾ നല്ല വിഷമത്തോടെ ആണ് അത് പറഞ്ഞതെന്ന് അയാളുടെ ശബ്ദം കേട്ടാൽ അറിയാം. ആരാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോഴേക്കോം കോൾ കട്ടായി. അപ്പോഴേക്കും ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചു. ഫോൺ ചാർജിനു വെച്ച് ഞാൻ കഴിക്കാൻ പോയി. എല്ലാരോടും കല്യാണവീട്ടിലെ വിശേഷങ്ങൾ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി കിടക്കാൻ പോകുമ്പോൾ റിഷുന് വിളിച്ചു അവിടുത്തെ വിശേഷങ്ങൾ അറിയാൻ. അവൾ പറഞ്ഞു എല്ലാം അടിപൊളിയായിട്ട് കഴിഞ്ഞു. ഫോട്ടോസ് എല്ലാം വാട്ട്‌സ്ആപ്പിൽ ഇട്ടിട്ടുണ്ട്. നിന്നെ ഒരുപാട് മിസ്സ് ചെയ്തു. പിന്നെ എന്നെ തള്ളിയിട്ട ആൾ പോയി എന്റെ ഫ്രണ്ട്സിനോട് സോറി പറഞ്ഞെന്ന്. എനിക്ക് അപ്പോൾ നേരത്തെ വന്ന കാളിന്റെ കാര്യം ഓർമ്മ വന്നു. റിഷു ഫോൺ വെച്ച ശേഷം ഞാൻ നെറ്റ് ഓൺ ചെയ്ത് വാട്ട്സ്ആപ്പ് നോക്കി. അതിൽ ഒരു നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ടു. ശ്രദ്ധിച്ചപ്പോൾ നേരത്തെ കാൾ വന്ന അതേ നമ്പർ. ആരായിരിക്കും അത്...???
എന്തായിരിക്കും മെസ്സേജ്...???
(തുടരും...)
*ഭാഗം 3*
നേരത്തെ കോൾ വന്ന അതെ നമ്പർ. ഞാൻ പ്രൊഫൈൽ നോക്കി. ഡിപി ആയി എന്നെ തള്ളിയിട്ട ആളുടെ ഫോട്ടോ. ഞാൻ വേഗം മെസ്സേജ് വായിച്ചു." Hi sorry . Really sorry. ഞാൻ അറിയാതെ ചെയ്തതാണ്. നിന്റെ കാര്യം ആറിഞ്ഞപ്പോൾ വിഷമം ആയി. Please forgive me
Anas (Ashi's friend) " ആ സമയത്ത്.അവൻ ഓൺലൈനിൽ ഉണ്ടായിരുന്നു. ഞാൻ മെസ്സേജ് വായിച്ചത് അവൻ കണ്ടു. ഇങ്ങോട്ട് ഒരു Hi മെസ്സേജ് കിട്ടി. ഞാൻ തിരിച്ചു ഒന്നും അയച്ചില്ല. കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് "എന്നോട് ദേഷ്യമാണൊ. ഞാൻ സോറി പറഞ്ഞില്ലെ. പോരെങ്കിൽ ഇനിയും സോറി. Please reply. " അപ്പോൾ ഞാൻ മറുപടി കൊടുത്തു. "Its ok" . എന്റെ റിപ്ലെ കണ്ടപ്പോൾ വീണ്ടും മെസ്സേജ് "ആള് വല്ല്യ ഗൗരവക്കാരിയാണല്ലോ. ഞാൻ പറഞ്ഞു "സമയം കുറേ ലേറ്റായി. എനിക്ക് ഉറക്കം വരുന്നു. Bye". അവനെ ഒഴിവാക്കാൻ അങ്ങനെ പറഞ്ഞ് ഞാൻ വേഗം നെറ്റ് ഓഫ് ചെയ്തു ഉറങ്ങി. രാവിലെ സുബഹ് നിസ്കരിച്ച ശേഷം വെറുതെ ഫോൺ എടുത്ത് വാട്ട്സ്ആപ്പ് നോക്കി.അനസിന്റെ മെസ്സേജ് ഉണ്ടായിരുന്നു രാത്രി അയച്ചതിന്റെ റിപ്ലെ "ok good night. Sweet dreams. Take care" പിന്നെ അഞ്ചുമണിക്ക് "hi good morning" എന്ന മെസ്സേജും. ഞാൻ വേഗം നെറ്റ് ഓഫ് ചെയ്യാൻ തുടങ്ങുമ്പോൾ അവന്റെ മെസ്സേജ് "രാവിലെ എണീറ്റൊ". ഞാൻ മറുപടി കൊടുക്കാത്തപ്പോൾ പിന്നേം മെസേജ് "ദേഷ്യക്കാരിയുടെ ദേഷ്യം ഇതുവരെ പോയില്ലെ.ഒരു good morning പോലും പറഞ്ഞില്ലല്ലോ ". അപ്പോൾ ഞാനൊരു "good morning" അയച്ചു. അവൻ പിന്നേം കുറേ മെസ്സേജ് അയച്ചു. വീട്ടുകാരെയൊക്കെ ചോദിച്ചു.ഞാൻ എല്ലാത്തിനും മറുപടി അയച്ചു. അങ്ങോട്ട് ഒന്നും ചോദിച്ചില്ല. അപ്പോൾ അവൻ "ഇതെന്താ ക്വിസ്സ് മത്സരം ആണോ. ഒരാൾ മാത്രം ചോദിക്കുന്നു. ഇങ്ങോട്ട് ഒന്നും ചോദിക്കുന്നില്ല". "എന്ത് ചെയ്യുന്നു. ചായ കുടിച്ചോ" ഞാൻ ചോദിച്ചു.പെട്ടെന്ന് ഉമ്മ വിളിച്ചു. "ഉമ്മ വിളിക്കുന്നു bye " എന്ന് മെസ്സേജ് അയച്ചു ഞാൻ കിച്ചണിൽ പോയി. ഉച്ചകഴിഞ്ഞപ്പോഴാണ് ഫോൺ നോക്കാൻ സമയം കിട്ടിയത്.ഞാൻ വാട്ട്സ്ആപ്പ് നോക്കി. പ്രതീക്ഷിച്ചപോലെ അനസിന്റെ മെസ്സേജ് ഉണ്ട് "hello എന്ത് ചെയ്യുന്നു".
ഞാൻ റിപ്ലെ കൊടുത്തു "ഒന്നുമില്ല വെറുതെ ഇരിക്കുന്നു" അപ്പോഴേക്കും അവൻ ഓൺലൈനിൽ വന്നു.
ഞാൻ : "ഫുൾടൈം ഇതിൽ തന്നെ ആണൊ".
അനസ് :"ഫുൾടൈം ഇതിലൊന്നുമല്ല. നമ്മൾ ഒന്നിച്ച് വരുന്നത് കൊണ്ടാ താൻ വരുമ്പോൾ എന്നെയും കാണുന്നത്. ഒരു കാര്യം ചോദിക്കാൻ മറന്നു. ഇന്നലെ വീണതിന്റെ വേദനയൊക്കെ മാറിയൊ".
ഞാൻ : "അതൊക്കെ മാറി"
അനസ്: "തനികെന്താ.ഇത്ര വിഷമം ".
ഞാൻ:"എനിക്കെന്ത് വിഷമം. ഒന്നുമില്ല"
അവൻ :"പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസും കണ്ട് ചോദിച്ചതാണ്. അത് കണ്ടപ്പോൾ തനിക്ക് എന്തൊക്കെയോ വിഷമംഉള്ളത്പോലെ തോന്നി. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയാം. കുറച്ചൊക്കെ ആഷി പറഞ്ഞു. അവനും കൂടുതൽ ഒന്നും അറിയില്ലെന്ന് പറഞ്ഞു. വേറൊരാളോട് ഷെയർ ചെയ്താൽ തന്റെ വിഷമം കുറയും. അത് കൊണ്ടാണ് ചോദിച്ചത്. ഇഷ്ടമല്ലെങ്കിൽ പറയണ്ട. Sorry".
ഞാൻ :"എല്ലാം ഞാൻ പറയാം".
എന്റെ മനസ്സിലെ വിഷമം മാറാൻ അവനോട് എല്ലാം പറയാൻ തുടങ്ങി.
(തുടരും...)
*ഭാഗം 4*
എന്റെ മനസ്സിലെ വിഷമം മാറാൻ അവനോട് എല്ലാം പറയാൻ തുടങ്ങി.
4വർഷം മുമ്പായിരുന്നു എന്റെ വിവാഹം. വീട്ടുകാർ കണ്ടെത്തിയ ആളായിരുന്നു എന്റെ ശരീഫ്ക്ക. പെട്ടെന്ന് ശരിയായ കല്ല്യാണം ആയിരുന്നു. 20 ദിവസത്തിനകം പെണ്ണ് കാണലും കല്ല്യാണവും കഴിഞ്ഞു. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു പിന്നീട്. ശരീഫ്ക്കകും വീട്ടുകാർക്കും എന്നോട് നല്ല സ്നേഹമായിരുന്നു. 3 മാസത്തിന് ശേഷം എനിക്ക് ഒരുപിടി നല്ല ഓർമ്മകൾ തന്ന് ശരീഫ്ക്ക ദുബായ്ക്ക് തിരിച്ചു പോയി. ശരീഫ്ക്ക ഫോണിൽ അധികം സംസാരിക്കുന്ന പ്രകൃതം ആയിരുന്നില്ല. എന്നാലും എല്ലാ ദിവസവും എനിക്ക് ഫോൺ ചെയ്യും. അങ്ങനെ മാസങ്ങൾ കടന്നുപോയി. എന്റെ ഇക്കയുടെ കല്ല്യാണം ഉറപ്പിച്ചു. ശരീഫ്ക്ക വിളിച്ച് പറഞ്ഞു കല്ല്യാണത്തിന് 2 ദിവസംമുമ്പ് നാട്ടിലെത്തും. പോയിട്ട് 9 മാസമേ ആയുള്ളു. അത് കൊണ്ട് 20 ദിവസം മാത്രേ ലീവ് കിട്ടൂ എന്ന്. കല്ല്യാണംഅടുത്ത് വന്നു. ശരീഫ്ക്ക നാട്ടിലെത്തി. ശരീഫ്ക്കന്റെ വരവും ഇക്കന്റെ കല്ല്യാണവും എന്റെ മനസ്സിൽ ഇരട്ട സന്തോഷമായിരുന്നു. കല്യാണവും വിരുന്നുമൊക്കയായി സന്തോഷത്തോടെ ദിവസങ്ങൾ കടന്നു പോയി. ആ സമയത്താണ് എൻ്റെ നെഞ്ചിൽ ചെറിയൊരു മുഴ കാണുന്നത്. വേദനയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ആദ്യം അത് കാര്യമാക്കിയില്ല. സ്നേഹിച്ച് കൊതി തീരുന്നതിന് മുമ്പെ ശരീഫ്ക്കയ്ക്ക് തിരിച്ചുപോകേണ്ട ദിവസം വന്നു. പോകുമ്പോൾ എന്നോട് നല്ലൊരു ഡോക്ടറെ കാണിക്കാൻ ശരീഫ്ക്ക പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് എന്റെ ഉമ്മയെ കൂട്ടി നാട്ടിലെ ഡോക്ടർ നെ കാണിച്ചു. ഡോക്ടർ സ്കാനിംഗിനും ടെസ്റ്റിനും പറഞ്ഞു. അതിന്റെ റിപ്പോർട്ട് കിട്ടി വീണ്ടും ഡോക്ടറെ കണ്ടു. ഒരു മൈനർ സർജറി വേണ്ടി വരും. സർജറി കഴിഞ്ഞ് 2 ദിവസത്തിൽ വീട്ടിൽ പോകാം.10 ദിവസം കഴിഞ്ഞ് സർജറിക്ക് റെഡിയായ് വരാൻ പറഞ്ഞു. ഞാൻ ശരീഫ്ക്കയോടും വീട്ടുകാരോടും കാര്യം പറഞ്ഞു. ആ സമയത്ത് വീട്ടിൽ വന്ന എന്റെ കസിൻ നോട് ഉമ്മ ഈ കാര്യം പറഞ്ഞു. അവൻ എന്റെ റിപ്പോർട്ട്സ് വാങ്ങി നോക്കി അവന്റെ ഫ്രണ്ടിനു അയച്ചുകൊടുത്തു. ഫ്രണ്ട് പറഞ്ഞു ആ ടെസ്റ്റ് ശരിയായില്ല. ഇപ്പോൾ സർജറി ചെയ്യണ്ട. ഇനിയൊരു ടെസ്റ്റ് കൂടി കഴിഞ്ഞു സർജറിയുടെ കാര്യം തീരുമാനിക്കാമെന്ന്. അവൻ മാംഗ്ലൂർ ലെ ഒരു ലാബിൽ FNAC ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. ആ റിപ്പോർട്ട് നാട്ടിലെ പ്രമുഖ ഡോക്ടറിനു കാണിച്ചു. അദ്ദേഹം ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു.അതിന്റെ റിപ്പോർട്ടുമായി ഞാൻ ഡോക്ടറുടെ മുന്നിലിരുന്നു. റിപ്പോർട്ട് വായിച്ച ഡോക്ടർ എന്നെ ദയനീയമായിട്ട് നോക്കി...
(തുടരും...)
*ഭാഗം 5*
റിപ്പോർട്ട് ഒന്നുകൂടി വായിച്ച ഡോക്ടർ പറഞ്ഞു. " ക്യാൻസർ " 2nd സ്റ്റേജിൽ ആണ്. ടെൻഷൻ അടിക്കാതെ ധൈര്യമായി നേരിട്ടാൽ അതിനെ കീഴടക്കാൻ പറ്റും. അദ്ദേഹം മാംഗ്ലൂരിലെ പ്രമുഖ ഓങ്കോളജിസ്റ്റിനു എന്നെ റഫർ ചെയ്തു. ഞാൻ തകർന്നു പോയി. എല്ലാവരും എന്നെ ആശ്വസിപ്പിച്ചു. എന്റെ കൂടെയുണ്ടെന്ന് പറഞ്ഞു. അവർക്കെല്ലാം വേണ്ടി തളരാതെ പിടിച്ച് നിന്നു. അങ്ങനെ മാംഗ്ലൂരിൽ വെച്ച് സർജറി കഴിഞ്ഞു. കുറച്ചു നാൾ റെസ്റ്റ്. അത് കഴിഞ്ഞു5 മാസം നീണ്ട കീമോതെറാപ്പി. അതെന്റെ ശരീരം തളർത്തി. മുടിയൊക്കെ കൊഴിഞ്ഞു. അതു കഴിഞ്ഞ് റേഡിയേഷൻ. ആ സമയത്തൊക്കെ ശരീഫ്ക്ക ഒരു താങ്ങായി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. ശരീഫ്ക്കയുടെ വീട്ടുകാർ ഇടക്കൊക്കെ എന്നെ കാണാൻ വരും. പക്ഷേ ദിവസവും ഉണ്ടായിരുന്ന ശരീഫ്ക്കയുടെ കാൾ.പതിയെ 2-3 ദിവസത്തിലൊരിക്കലായി. ജോലിത്തിരക്കായത് കൊണ്ടായിരിക്കും വിളിക്കാത്തത് എന്ന് ഞാൻ സ്വയം ആശ്വസിച്ചു. ചികിത്സയുടെ മെയിൻ സ്റ്റേജ് കഴിഞ്ഞു. ഇനി 3 മാസത്തിൽ ഒരിക്കൽ ചെക്കപ്പ് നു പോകണം.പന്നെ 5 വർഷം തുടർച്ചയായി ഗുളിക കഴിക്കണം. ഞാൻ മെല്ലെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. ഇടയ്ക്കിടെ ഞാൻ ശരീഫ്ക്ക ന്റെ വീട്ടിൽ പോകും. അവിടെ എത്തിയാൽ2-3 ദിവസം കഴിയുമ്പോൾ എന്നെ തിരിച്ചയക്കും. സുഖമില്ലാത്തതല്ലെ. ഇവിടെ നിൽക്കണ്ട. വീട്ടിൽ പോയി റെസ്റ്റ് എടുത്തോ എന്ന് പറയും. ഞാൻ ആദ്യമൊക്കെ വിജാരിച്ചു എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് പറയുന്നതാവും എന്ന്. ശരീഫ്ക്ക ന്റെത് ഒരു പഴയ വീടായിരുന്നു. ആ സമയത്ത് വീട് പൊളിച്ചു പണിയാൻ തുടങ്ങി. സിവിൽ എഞ്ചിനീയറായ എന്റെ ഇക്കയെ ആയിരുന്നു വീട്പണി നോക്കാൻ ഏൽപിച്ചത്. ആ സമയത്ത് അടുത്തുള്ള ഒരു ചെറിയ വാടകവീട്ടിൽ ആയിരുന്നു താമസം.അവിടെ സൗകര്യംഇല്ലെന്ന് പറഞ്ഞ് എന്നെ എന്റെ വീട്ടിലാക്കിയിരുന്നു. അതിനിടയിൽ ശരീഫ്ക്ക ന്റെ ഉപ്പയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആയി. പെങ്ങന്മാർക്ക് തിരക്കായത് കൊണ്ട് എന്നെ ഉമ്മയുടെ കൂടെ ഹോസ്പിറ്റലിൽ നിർത്തി. പുതിയ വീട്ടിൽ താമസിക്കാൻ ഉപ്പാക്ക് വല്ല്യ ആഗ്രഹമായിരുന്നു. അത് കൊണ്ട് വീടിന്റെ പണി പെട്ടെന്ന് തീർക്കാൻ ഇക്കയോട് പറഞ്ഞിരുന്നു. അതിനിടയിൽ ഉപ്പ മരണപ്പെട്ടു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ വീടിന്റെ പണി കഴിഞ്ഞു. വീട്ടിലേക്കുള്ള ഫർണിച്ചറുകളും മറ്റു സാധനങ്ങളും വാങ്ങാൻ എന്നെയും കൂടെ കൂട്ടി. ശരീഫ്ക്ക യോട് നാട്ടിൽ വരുന്നീല്ലെ എന്ന് ചോദിച്ചപ്പോൾ ലീവ് കിട്ടില്ലെന്ന് പറഞ്ഞു. സന്തോഷത്തോടെ വീട് കുടി കൂടി.എല്ലാവർക്കും വീട് നന്നായി ഇഷ്ടപ്പെട്ടു. എന്റെ ഇക്ക രാവും പകലും ആ വീടിനു വേണ്ടി കഷ്ടപ്പെട്ടിരുന്നു. അങ്ങനെ സന്തോഷത്തോടെ ആ വീട്ടിൽ താമസിക്കുമ്പോൾ എന്നോട് എന്റെ വീട്ടിൽ പോകാൻ പറഞ്ഞു. കുറച്ചു ദിവസം ആയില്ലെ വന്നിട്ട്. വീട്ടിൽ പോയിട്ട് വാ എന്ന് പറഞ്ഞു. എന്റെ വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ ശരീഫ്ക്ക നാട്ടിലെത്തി. വരുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. നാട്ടിൽ വന്നെന്ന് അറിഞ്ഞപ്പോൾ ഞാനും വീട്ടുകാരും അവിടേക്ക് പോയി. അവിടെ എന്നെ കാത്തിരിക്കുന്നതെന്തെന്ന് അറിയാതെ...
(തുടരും...)
*ഭാഗം 6*
നാട്ടിൽ വന്നെന്ന് അറിഞ്ഞപ്പോൾ ഞാനും വീട്ടുകാരും അവിടേക്ക് പോയി. ശരീഫ്ക്ക യും വീട്ടുകാരും ഞങ്ങളെ അകത്തേക്ക് കയറ്റിയില്ല. ഇനി അവിടേക്ക് വരേണ്ടെന്നും പറഞ്ഞു.ഞാൻ കുറെ കരഞ്ഞു പറഞ്ഞു. അവർ കേൾക്കാൻ തയ്യാറായില്ല. ഒരു ക്യാൻസർ രോഗിയെ അവർക്ക് സ്വീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. വീട്ടുകാരും വേണ്ടപ്പെട്ടവരും കൂടി ഒരു ഒത്തുതീർപ്പിനു ശ്രമിച്ചു. അവർ ഒന്നിനും തയ്യാറായിരുന്നില്ല. എന്നെ വേണ്ടന്ന് തീർത്തു പറഞ്ഞു. ഞാൻ തകർന്നു പോയി. കോടതിയും കേസുമൊക്കെ ആയി. അവസാനം വിധി വന്നു. "ഡിവോഴ്സ്". എല്ലാം കഴിഞ്ഞ് ഇപ്പോൾ 6 മാസം ഇയി. എനിക്ക് ഇന്നും അറിയില്ല. എന്തിനാണ് എന്നെ വേണ്ടെന്ന് പറഞ്ഞത്. ഞാനെന്ത് തെറ്റാണ് ചെയ്തത്. രോഗം ആരും അറിഞ്ഞു കൊണ്ട് വരുത്തുന്നതല്ലല്ലോ. ഈ കാരണം കൊണ്ട് എന്നെ വേണ്ടന്ന് വെക്കുന്നതെങ്കിൽ അവർക്ക് അത് നേരത്തെ ആവാമായിരുന്നു. ഇതിപ്പൊ 2 വർഷം കഴിഞ്ഞു എല്ലാം ഭേദമായപ്പോൾ പറയുന്നത് എന്തിനാണ്. ഇത്രയും വേദന ഒരു പെണ്ണിന് സഹിക്കാൻ പറ്റുമോ. ആദ്യം രോഗം എന്റെ ശരീരത്തെ തളർത്തി. ശരീഫ്ക്ക മനസ്സിനേം. മനസ്സു മടുത്ത് എന്നെതന്നെ വെറുത്ത് കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. പലവട്ടം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. എന്റെ വീട്ടുകാരെ ഓർത്ത് ഞാനൊന്നും ചെയ്യാത്തത്. അവർക്ക് വേണ്ടിയാണ് പ്ലാസ്റ്റിക് സർജറിക്ക് ( റീപ്ലേസ്മെന്റ്) സമ്മതിച്ചത്. ഒരുമാസം മുമ്പായിരുന്നു സർജറി.
നിന്നോട് ഇതൊക്കെ പറഞ്ഞപ്പോൾ എനിക്ക് കുറച്ച് ആശ്വാസമായി. Bye. പിന്നെ കാണാം." ഇത്രയും എഴുതിക്കഴിഞ്ഞ് ഞാൻ എന്നെതന്നെ മറന്ന് പൊട്ടിക്കരഞ്ഞു. അന്ന് മുഴുവൻ ഫോൺ നോക്കിയതേയില്ല. പിറ്റേന്ന് വാട്ട്സ്ആപ്പ് നോക്കിയപ്പോൾ അനസിന്റെ മെസ്സേജ്. "ഇത്രയും വിഷമം നിന്റെ ഉള്ളിൽ ഉണ്ടന്ന് അറിഞ്ഞിരുന്നില്ല. എല്ലാം ചോദിച്ചു ഞാൻ വിഷമിപ്പിച്ചല്ലേ. സോറി . മിനിഞ്ഞാന്ന് നിന്നെ വീട്ടിലിറക്കി തിരികെ വരുമ്പോൾ നിന്റെ ഫ്രണ്ട്സ് ആഷിയോട് ഡിവോഴ്സിന്റെ കാര്യം പറഞ്ഞിരുന്നു. പിന്നെ ലാസ്റ്റ് സർജറിയുടെ കാര്യവും. അവൻ വന്നു എന്നോട് കുറെ ദേഷ്യപ്പെട്ടു നിന്നോട് അങ്ങനെ ചെയ്തതിനു. അവൻ നിന്റെ കാര്യം പറഞ്ഞപ്പോൾ വിഷമം ആയി. ഞാൻ ഫമി ആണെന്ന് വിചാരിച്ചു തമാശയ്ക് തള്ളിയത്. നിന്നോട് സോറി പറയാൻ വേണ്ടി സുനിയോട് നമ്പർ വാങ്ങിയത്" . ഞാൻ റിപ്ലെ കൊടുത്തു. "Its ok . അതൊക്കെ ഞാൻ മറന്നു. ഇനി അതിന്റെ പേരിൽ എന്നോട് സെന്റി അടിക്കാൻ നിക്കണ്ട" .
അനസ് :"അവസാനമായി ഒരു കാര്യം കൂടി ഇനി ചോദികില്ല. താൻ ഇങ്ങനെ തന്നെ കരഞ്ഞു കൊണ്ടിരിക്കാനാണൊ പ്ലാൻ. ഇനിയൊരു കല്ല്യാണത്തെ കുറിച്ച് ചിന്തിച്ചൂടെ...???".
(തുടരും...)
ഭാഗം 7
അനസ് :"അവസാനമായി ഒരു കാര്യം കൂടി ഇനി ചോദികില്ല. താൻ ഇങ്ങനെ തന്നെ കരഞ്ഞു കൊണ്ടിരിക്കാനാണൊ പ്ലാൻ. ഇനിയൊരു കല്ല്യാണത്തെ കുറിച്ച് ചിന്തിച്ചൂടെ...???".
ഞാൻ: " വീട്ടുകാർ നിർബന്ധിക്കുന്നുണ്ട്. ഇനി ഒരാൾ ജീവിതത്തിലേക്ക് വരുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല. പക്ഷേ വീട്ടുകാർക്ക് വേണ്ടി സമ്മതിക്കാതെ പറ്റില്ല. കുറച്ചു നാൾ കഴിയുമ്പോൾ ഞാൻ അവർക്ക് ഒരു ഭാരമായി തോന്നിയാലൊ. ഡിവോഴ്സിന്റെ സമയത്ത് ഷെരീഫ്ക്ക ന്റെ പെങ്ങൾ പറഞ്ഞിരുന്നു കീമോ ചെയ്‌തത്‌കൊണ്ട് എനിക്ക്‌കുട്ടികൾ ഉണ്ടാകാൻ ചാൻസ് ഇല്ല. ഉണ്ടായാൽ തന്നെ വൈകല്യങ്ങൾ ഉണ്ടാവും. അത് എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല. അതു കൊണ്ട് ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് വേറെ ഒരാളെ നോക്കുന്നുണ്ടെങ്കിൽ കുഞ്ഞ് ഉള്ള ഒരാളെ മതിയെന്ന്. ഇനി ഒരു ജീവിതത്തിൽ കുഞ്ഞില്ലാത്ത വിഷമം കൂടി എനിക്ക് താങ്ങാൻ വയ്യ ".
അനസ് : "നീ അങ്ങനെ ഒന്നും ചിന്തിക്കേണ്ട. ദൈവമല്ലേ എല്ലാം തീരുമാനിക്കുന്നത്. മനുഷ്യനല്ലല്ലോ. കീമോ കഴിഞ്ഞ എത്രയോ പേർക് കുട്ടികളുണ്ട്. നിനക്ക് നല്ലൊരു ജീവിതം കിട്ടും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും നിനക്ക് ". ഞാൻ ചോദിച്ചു ഇയാളെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. ജോലിയൊന്നും ഇല്ലേ. വീട്ടിൽ ആരൊക്കെ ഉണ്ട്.
അനസ് :" ഞാൻ ഒരു സ്റ്റുഡിയോ നടത്തുന്നു. ഇടക്ക് ഫോട്ടോ എടുക്കാനും പോകും. പിന്നെ വീട്ടിൽ ഇപ്പൊ ഉമ്മയും അനിയത്തിയും ഉണ്ട് ".
ഞാൻ :"അപ്പൊ കല്യാണം കഴിഞ്ഞിട്ടില്ലെ ". അപ്പോഴേക്കും അവൻ ഓൺലൈനിൽ നിന്ന് പോയിരുന്നു. പിന്നെ അന്ന് മുഴുവൻ അവന്റെ മെസ്സേജ് ഒന്നും കണ്ടില്ല. പിറ്റേന്ന് നോക്കുമ്പോൾ അവന്റെ മെസ്സേജ് " ഇന്നലെ അല്പം തിരക്കിൽ ആയിപ്പോയി. അതാ മെസ്സേജ് അയക്കാത്തത്. പിന്നെ നിന്നെ പോലെ ഒരു സ്റ്റോറി എനിക്കും ഉണ്ട്. ശഹാന... അവളെന്റെ എല്ലാമായിരുന്നു. സന്തോഷമുള്ള ജീവിതമായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ പൊന്നു മോൾ ഹയ. അവൾക്കിപ്പോൾ 4 വയസ് ആയി. 1 വർഷം മുമ്പ് ശഹാന ആരോടും പറയാതെ വീട് വിട്ട് പോയി. ഒരുപാട് അന്വേഷിച്ചു. അവസാനം അവളെ കിട്ടി. അവളുടെ കൂടെ പഠിച്ച പയ്യന്റെ കൂടെ ആയിരുന്നു അവൾ. അവർ കോളേജിൽ വച്ച് പ്രണയത്തിൽ ആയിരുന്നു. ഞാനും മോളും കുറെ കരഞ്ഞു വിളിച്ചു. അവൾ ഞങ്ങളുടെ കൂടെ വരാൻ തയ്യാറായില്ല. അവൾ ഡിവോഴ്സ് വേണമെന്ന് പറഞ്ഞു. കൂടെ മോളേയും. അവസാനം കോടതിയിൽ വച്ച് ഡിവോഴ്സ് ആയി. 10 വയസ് വരെ മോളെ അവളുടെ കൂടെ നിർത്താൻ വിധിച്ചു. മാസത്തിൽ 3 ദിവസം എന്റെ കൂടെ വിടും. അവൾക്ക് വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത് ". ഞാൻ ചിന്തിച്ചു ഞാൻ ഒരിറ്റു സ്നേഹത്തിനായ് എത്ര കരഞ്ഞു. സ്നേഹിക്കാൻ കൂടെ ആളുണ്ടായിട്ടും അത് കാണാതെ മറ്റൊരുത്തൻറെ കൂടെ പോയ ശഹാനയോട് എനിക്ക് വെറുപ്പ് തോന്നി. കൂടെ അനസിനോട് സഹതാപവും. അനസ് ശഹാനയും മോളും ഒന്നിച്ചുള്ള ഫോട്ടോസ് എനിക്കയച്ചു തന്നു. ദിവസങ്ങൾ കടന്നുപോയി. ഞാനും അനസും നല്ല ഫ്രണ്ട്‌സ് ആയി. കുറെ നേരം ചാറ്റ് ചെയ്യും. വിശേഷങ്ങൾ പറയും. ആരോടും മിണ്ടാതിരുന്ന ഞാൻ എല്ലാരോടും മിണ്ടാൻ തുടങ്ങി. കുട്ടികളോട് കളിക്കാൻ തുടങ്ങി. വീട്ടുകാർക് എന്റെ മാറ്റം കണ്ട് സന്തോഷമായി. ഒരു ദിവസം ഉമ്മയുടെ ഒന്നിച്ച് വീട്ടുസാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയതായിരുന്നു. അവിടെ വച്ചു അനസിനെ കണ്ടു. എന്തുകൊണ്ടെന്നറിയില്ല. എനിക്ക് ഒരുപാട് സന്തോഷം തോന്നി. പക്ഷെ അവന്റെ മുഖത്തു നോക്കാൻ ചമ്മൽ ആയിരുന്നു. മറ്റൊന്നുമല്ല. ചാറ്റിൽ കൂടിയല്ലാതെ ഇത് വരെ അവനോട് നേരിട്ടു സംസാരിച്ചിട്ടില്ല. ഉമ്മയെ കണ്ടത് കൊണ്ട് അവൻ എന്നോട് മിണ്ടാൻ വന്നില്ല. ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ അവൻ എന്നെതന്നെ നോക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ അവന്റെ മെസ്സേജ് " ഒന്നും മിണ്ടാതെ പോയല്ലേ" . ഞാൻ പറഞ്ഞൂ ഇനി കാണുമ്പോൾ മിണ്ടാം എന്ന്. പിന്നെ അവനെ കാണുന്നത് ഉമ്മയുടെ കസിൻന്റെ കല്യാണത്തിന് പോയപ്പോഴാണ്.
(തുടരും...)
ഭാഗം 8
പിന്നെ അവനെ കാണുന്നത് ഉമ്മയുടെ കസിൻന്റെ കല്യാണത്തിന് പോയപ്പോഴാണ്. അവിടെ ഫോട്ടോഗ്രാഫർ അവനായിരുന്നു. അവൻ എന്നെ കണ്ടു. ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയതുകൊണ്ട് സംസാരിക്കാൻ പറ്റിയില്ല. കണ്ണുകൊണ്ട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. ദിവസങ്ങൾ കഴിഞ്ഞു. രാവിലെ എനിക്കൊരു കൊറിയർ വന്നു. എന്റെ ഫോട്ടോസ് ഭംഗിയായി എഡിറ്റ് ചെയ്ത് വച്ച ഒരു ഫോട്ടോഫ്രേം. കൂടെ ഒരു ബർത്ഡേ കാർഡും. അതിൽ അയച്ച ആളുടെ പേരൊന്നും ഉണ്ടായിരുന്നില്ല. അന്ന് എന്റെ ബർത്ഡേ ആയിരുന്നു. എനിക്ക് പോലും ഓർമ്മയുണ്ടായിരുന്നില്ല. ആരായിരിക്കും അതയച്ചത് എന്ന് ആലോചിച്ചിരിക്കുമ്പോൾ അനസിന്റെ കോൾ വന്നു. ബർത്ഡേ വിഷ് ചെയ്ത അവൻ വേഗം ഫോൺ വെച്ചു. ഞാൻ വേഗം വാട്സാപ്പ് തുറന്ന് നോക്കി. അനസ് നേരത്തെ കിട്ടിയ ഫോട്ടോ വെച്ച് ബർത്ഡേ വിഷ് അയച്ചിരുന്നു . ആ ഗിഫ്റ്റ് അയച്ചത് അവനാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ചോദിച്ചു " എന്റെ ബർത്ഡേ എങ്ങനെ അറിഞ്ഞു. ഫോട്ടോ എവിടുന്ന് കിട്ടി ". അവൻ പറഞ്ഞു "ബർത്ഡേ എനിക്ക് ഫേസ്ബുക്കിൽ നിന്ന് കിട്ടിയത്. പിന്നെ ഫോട്ടോ.. അത് എന്റെ കയ്യിൽ ഉണ്ടായിരുന്നു".
ഞാൻ : "ആ ഫോട്ടോസ് എന്റെ കയ്യിൽ പോലും ഇല്ലല്ലോ. നിനക്ക് എവിടുന്ന് കിട്ടി ".
അനസ് : " സുനിൻറെ ആൽബം ഞാനാണ് എഡിറ്റ് ചെയ്തത്. ഒരു ഫോട്ടോ അതിൽ നിന്ന് കിട്ടി. മറ്റൊന്ന് ഒരിക്കൽ നീ എന്നെ കണ്ടില്ലേ ഒരു കല്യാണത്തിന് ഫോട്ടോഗ്രാഫർ ആയിട്ട്. അന്ന് നീ അറിയാതെ ഞാൻ ഫോട്ടോ എടുത്തിരുന്നു. പിന്നെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ...?".
ഞാൻ : "ഒരുപാട് ഇഷ്ടമായി. ഞാനത് സൂക്ഷിച്ചു വെച്ചോളാം ". അന്ന് ഒരുപാട് നേരം അവനോട് ചാറ്റ് ചെയ്തു. അവനോട് ചാറ്റ് ചെയ്യുമ്പോൾ മനസ്സിനു വല്ലാത്ത സന്തോഷമായിരുന്നു. ഒരു ദിവസം ഞാൻ ഇത്തയുടെ കൂടെ ടൗണിൽ ഷോപ്പിംഗിനു പോയി. അവൾക്കൊരു ഫങ്ഷൻ ഉണ്ട്. അതിന് സാരി വാങ്ങണം. ഞങ്ങൾ സാരി നോക്കിക്കൊണ്ടിരിക്കുമ്പോൾ അവിടെ ശഹാന സാരി നോക്കിക്കൊണ്ട് ഉണ്ടായിരുന്നു. കൂടെ മോളും ഉണ്ടായിരുന്നു. അവരുടെ ഒന്നിചുള്ള ആളെ കണ്ട് ഞാൻ ഞെട്ടി...!!! അനസ്. അവരെ ഒന്നിച്ചു കണ്ടതും എനിക്ക് എന്തോപോലെയായി. ആ സമയത്തു എന്റെ മുഖത്തു ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ല. അവൻ എന്നെ കണ്ടു. എന്റെ മുഖഭാവം കണ്ട് അവനു കൺഫ്യൂഷൻ ആയി. ഞാൻ ഇത്തയോട് പറഞ്ഞു നമുക്ക് പോവാം. വേറെ ഷോപ്പിൽ നോക്കാം എന്നിട്ട് വേഗം അവിടുന്ന് പുറത്തിറങ്ങി. ആ സമയം എന്റെയുള്ളിൽ നൂറു നൂറു ചോദ്യങ്ങളുയർന്നു. ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തി. ഞാൻ തലവേദനയാണെന്ന പറഞ്ഞ് റൂമിൽ പോയിക്കിടന്നു. ഫോൺ നോക്കുമ്പോൾ അനസ് ന്റെ മിസ്സ്‌കോൾ. എനിക്ക് അവനോട് ദേഷ്യം വന്നു. അവന്റെ കുറെ മെസ്സേജും വന്നിട്ടുണ്ടായിരുന്നു. " ഷോപ്പിൽ കണ്ടപ്പോൾ എന്താ മിണ്ടാത്തത്. ദേഷ്യത്തിലായിരുന്നല്ലോ. എന്താ കാര്യം". ഞാൻ റിപ്ലൈ അയച്ചു " നീയൊരു ചതിയൻ ആണെന്ന് അറിഞ്ഞില്ല. എനിക്ക് ഇനി മെസ്സേജ് വയ്ക്കരുത്. I hate u" ഇത്രയും അയച്ചിട്ടു ഫോൺ ഓഫ് ചെയ്തു ഞാൻ കിടന്നു. എന്റെ മെസ്സേജ് കണ്ട് അവനു ആകെ ടെന്ഷൻ ആയി. അവനു കാര്യമെന്താണെന്ന് മനസ്സിലായില്ല. ഞാൻ ഫോൺ ഓഫ് ചെയ്തതു കൊണ്ട് അവനു വിളിക്കാനും പറ്റിയില്ല. രാവിലെ നോക്കുമ്പോൾ ഫോണിൽ കുറെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു. എല്ലാം അനസിന്റേതായിരുന്നു. " എന്താ കാര്യം എന്ന് പറ. എന്നോട് പിണങ്ങല്ലേ. ഞാൻ നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നെ വെറുക്കരുത് ". ഞാൻ പറഞ്ഞു "നിനക്ക് നിന്റെ ലൈഫ്. നിനക്ക് കൂട്ടായി നിന്റെ ശഹാന ഉണ്ടല്ലോ. നിങ്ങൾക്കിടയിൽ ശല്യമായി ഞാൻ വരില്ല. Bye" . ശഹാനയെ കണ്ടതാണ് പ്രശ്നം എന്ന് അനസിന് മനസ്സിലായി. അവൻ പറഞ്ഞു " Sorry. ഞാൻ നിന്നോട് കള്ളം പറഞ്ഞതാണ്".
(തുടരും...)
ഭാഗം 9
ശഹാനയെ കണ്ടതാണ് പ്രശ്നം എന്ന് അനസിന് മനസ്സിലായി. അവൻ പറഞ്ഞു " Sorry. ഞാൻ നിന്നോട് കള്ളം പറഞ്ഞതാണ്. ശഹാന എന്റെ ഭാര്യ അല്ല. എന്റെ സഹോദരിയാണ്. നിനക്ക് എന്നോട് സെന്റിമെന്സ് തോന്നാൻ ഞാൻ ഉണ്ടാക്കി പറഞ്ഞതാണ് ആ ഡിവോഴ്സ് കഥ.". എന്നിട്ട് ശഹാനയുടെയും ഭർത്താവിന്റെയും ഫോട്ടോസ് അയച്ചുതന്നു. ഞാൻ ചോദിച്ചു പിന്നെ എന്തിന് എന്നോട് ഇങ്ങനെ ഒരു കള്ളം പറഞ്ഞത്. അവൻ പറഞ്ഞു " ഞാനൊരു ബാച്ചിലർ ആണെന്നറിഞ്ഞാൽ നീ ചാറ്റ് ചെയ്തില്ലെങ്കിലോ. ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടല്ലേ നീ എന്നോട് ചാറ്റ് ചെയ്തത്. നീ ഒരു കുഞ്ഞ് ഉള്ള ആളെ പ്രതീക്ഷിക്കുന്നതെന്ന് തോന്നിയത് കൊണ്ടാണ് ഹയ എന്റെ മോൾ ആണെന്ന് പറഞ്ഞത്. അന്ന് അങ്ങനെയൊക്കെ പറയാൻ എന്താണ് കാര്യം എന്നു ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. എന്റെ മനസ്സിൽ നീ എന്നും ഉണ്ടാവും. നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയാം. അതു കൊണ്ടല്ലേ ശഹാനയെ എന്റെ ഒന്നിച്ചു കണ്ടപ്പോൾ നിനക്ക് ദേഷ്യം വന്നത്". എനിക്ക് അവനോട് ഒന്നും പറയാൻ പറ്റിയില്ല. അവനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഞാൻ വേഗം ഫോൺ ഓഫ് ചെയ്തു. കുറെ നേരം അതിനെ കുറിച്ചു ചിന്തിച്ചു എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെയായി. അവസാനം ഞാനൊരു തീരുമാനത്തിൽ എത്തി. ഫോൺ ഓൺ ചെയ്ത് അവനു മെസ്സേജ് അയച്ചു. " എനിക്ക് വേണ്ടി പാഴാക്കാനുള്ളതല്ല നിന്റെ ജീവിതം. നിനക്ക് പറ്റിയൊരാളെ നിന്റെ വീട്ടുകാർ കണ്ടെത്തി തരും അവളെ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കണം.എന്നോട് തോന്നിയ സഹതാപത്തിന്റെ പേരിൽ ആരും എന്നെ ഇഷ്ടപ്പെടേണ്ട. എന്നെ അംഗീകരിക്കാൻ നിന്റെ വീട്ടുകാർക്ക് പറ്റില്ല. നിന്റെ ജീവിതം ഞാൻ തകർത്തു എന്നു കേൾക്കാൻ എനിക്ക് പറ്റില്ല. ഇനി എന്നെ കാണണോ സംസാരിക്കാനോ ശ്രമിക്കരുത്. നീ എന്നും എന്റെ നല്ല സുഹൃത്തായിരിക്കും. Bye" . അതിനു ശേഷം ഞാൻ ഫോൺ സ്വിച്ചോഫ് ചെയ്തു വച്ചു. എന്നോട് അവൻ ഇനി കോണ്ടാക്ട് ചെയ്യാതിരിക്കാൻ ആ നമ്പർ ഞാൻ കളഞ്ഞു. ഇകക്കയുടെ കയ്യിൽ പഴയൊരു നമ്പർ ഉണ്ടായിരുന്നു. ഞാൻ അതുപയോഗിക്കാൻ തുടങ്ങി. അവനെ മറക്കണമെന്ന മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അങ്ങനെയൊക്കെ പറഞ്ഞ വിഷമത്തിൽ അനസ് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാൻ തുടങ്ങി. അവൻ ആരോടും സംസാരിക്കുന്നില്ല. ശഹാനയും ഉമ്മയും എന്താ കാര്യമെന്ന് കുറെ ചോദിച്ചു. അവസാനം അവൻ എല്ലാ കാര്യവും അവരോട് തുറന്നു പറഞ്ഞു. ഉമ്മ പറഞ്ഞു " നീ അവളെ ഓർത്തു വിഷമിക്കേണ്ട. നിനക്ക് നല്ലൊരു പെണ്ണിനെ ഞങ്ങൾ കണ്ടെത്തി തരും.ഇത്രയും കാലം ഞങ്ങൾ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ നീ ഒഴിഞ്ഞു മാറി. ഇനി പറ്റില്ല. എത്രയും പെട്ടെന്ന് നിന്റെ വിവാഹം നടത്തണം". അവൻ പറഞ്ഞു " പറ്റില്ല. എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് മെഹറൂ വിനു ഒന്നിച്ചാണ്. അല്ലെങ്കിൽ ഞാൻ എന്നും ഒറ്റയ്ക്ക് ജീവിച്ചോളാം" . അവന്റെ ഉറച്ച തീരുമാനം കേട്ട് ഉമ്മയും ശഹാനയും ഞെട്ടി. അവൻ പറഞ്ഞു മനസ്സിനു പറ്റിയ പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇതുവരെ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. മെഹറൂ നെ ആദ്യം കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു അവളെന്റെ പെണ്ണാണെന്ന്. നിങ്ങൾക് അവളെ അറിയാത്തത് കൊണ്ടാണ്. അടുത്തറിഞ്ഞാൽ നിങ്ങൾക്കും അവളെ ഇഷ്ടപ്പെടും. അവളൊരു പാവമാണു. പിന്നെ രോഗം. അത് അവളുടെ തെറ്റല്ലലോ. ഇപ്പോൾ എല്ലാം ഭേതമായില്ലേ. അവളില്ലാതെ എനിക്കൊരു ജീവിതമില്ല. നിങ്ങൾ ഇതിന് സമ്മതിക്കണമെന്നു പറഞ്ഞു കൊച്ചു കുട്ടിയെപ്പോലെ അവൻ കരഞ്ഞു. അതു കണ്ടു അമ്മയ്ക്കും ശഹാനയ്ക്കും വിഷമം ആയി. ഉമ്മ പറഞ്ഞു ഞാൻ ഉപ്പയോട് സംസാരിക്കാമെന്ന്. ഉപ്പ വിളിച്ചപ്പോൾ ഉമ്മ കാര്യങ്ങളെല്ലാം പറഞ്ഞു. ആദ്യം ഉപ്പ ദേഷ്യപ്പെട്ടു. അനസിന്റെ തീരുമാനത്തിന് മാറ്റമുണ്ടാവില്ലെന്നറിഞ്ഞപ്പോൾ സമ്മതം മൂളി. ഇതിനിടയിൽ അവൻ എന്റെ ഇക്കാക്കയുടെ നമ്പർ സംഘടിപ്പിച്ചു വിളിച്ചിരുന്നു. ഇക്കാക്കയോട് കാര്യങ്ങളൊക്കെ അവൻ പറഞ്ഞു. എല്ലാ കാര്യങ്ങളും തീരുമാനം ആകുന്നത് വരെ എന്നെ ഒന്നും അറിയിക്കരുതെന്ന് അവൻ പറഞ്ഞിരുന്നു. ഇക്കാക്ക വീട്ടിൽ എല്ലാരോടും ചോദിച്ചിട്ട് തീരുമാനം അറിയിക്കണമെന്ന് പറഞ്ഞു. എന്റെ വീട്ടുകാർക് സമ്മതമായിരുന്നു. ഉമ്മ പറഞ്ഞു ആദ്യം അവരേം കൂട്ടി എന്റെ ഡോക്ടറുടെ അടുത്ത് പോയി അവർക്ക് കാര്യങ്ങളൊക്കെ മനസ്സിലാക്കി കൊടുക്കണം. നാളെ വീണ്ടും ഇതിന്റെ പേരിൽ എന്റെ മോൾക് വീണ്ടുംകരയേണ്ടി വരരുത്.
(തുടരും...)
ഭാഗം 10 (അവസാന ഭാഗം)
ഉമ്മ പറഞ്ഞു ആദ്യം അവരേം കൂട്ടി എന്റെ ഡോക്ടറുടെ അടുത്ത് പോയി അവർക്ക് കാര്യങ്ങളൊക്കെ മനസ്സിലാക്കി കൊടുക്കണം. നാളെ വീണ്ടും ഇതിന്റെ പേരിൽ എന്റെ മോൾക് വീണ്ടുംകരയേണ്ടി വരരുത്. ഇക്കാക്ക അപ്പോൾത്തന്നെ ആ കാര്യം അനസിന്റെ വീട്ടുകാരോട് വിളിച്ചു പറഞ്ഞു. അവർ സമ്മതിച്ചു. അനസും ഉമ്മയും ഷാഹിനയുടെ ഭർത്താവും കൂടി ഇക്കാക്കയെ കൂട്ടി ഡോക്ടറെ കാണാൻ പോയി. എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. ഡോക്ടർ അനസിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചു. രോഗത്തെ പേടിക്കാതെ രോഗിയുടെ കൂടെ നിൽക്കണം എന്ന് പറഞ്ഞു. എല്ലാർക്കും സന്തോഷമായി. എന്നാൽ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അനസിനെ മനസ്സില്നിന്നു മായ്ക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഒരു ദിവസം ഇക്കാക്ക എന്നോട് പറഞ്ഞു "നിനക്കൊരു ആലോചന വന്നിട്ടുണ്ട് അവർക്ക് എല്ലാ കാര്യങ്ങളും അറിയാം. ഞങ്ങൾക്കെല്ലാർക്കും ഇഷ്ടപ്പെട്ടു. നീ സമ്മതിക്കണം ". എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ വേണ്ട എന്ന് പറയാൻ തോന്നിയില്ല. അവർക്ക് വേണ്ടി ഞാൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. നാളെ അവർ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞു. പിറ്റേന്ന് പറഞ്ഞ ആൾകാർ വന്നു. ചെക്കനും ചെക്കന്റെ ഉമ്മയും പെങ്ങളുമാണ് വന്നതെന്ന് ഉമ്മ പറഞ്ഞു. ഉമ്മയും പെങ്ങളും എന്റെ മുറിയിലേക്ക് വന്നു. അവരെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ശഹാന.. അവൾ എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ടപ്പോൾ ഒരു കള്ളാച്ചിരിയോടെ അവൾ ചോദിച്ചു "എന്റെ ഇക്കയുടെ പെണ്ണായി ഞങ്ങളുടെ വീട്ടിലേക്ക് വരാൻ സമ്മതമാണോ എന്ന്. " ആ സമയത്തു ചിരിച്ചു കൊണ്ട് അനസ് അവിടേക്ക് കയറിവന്നു. അവനെ കണ്ടതും എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല. സന്തോഷമാണോ സങ്കടമാണോ വന്നതെന്ന് എനിക്കറിയില്ല. അവൻ പറഞ്ഞു എല്ലാം അറിഞ്ഞു കൊണ്ട് സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കൂടെ വരാൻ നീ തയ്യാറാണോ എന്ന്. എന്റെ മുഖം നാണം കൊണ്ട് തുടുത്തു. അങ്ങനെ പെണ്ണു കാണലൊക്കെ കഴിഞ്ഞു അവർ പോയി. എനിക്ക് അപ്പോഴും ഒന്നും വിശ്വാസം വന്നില്ല. എല്ലാം സ്വപ്നമാണോ എന്ന് തോന്നിപ്പോയി. അപ്പോൾ ഇക്കാക്ക വന്നു ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോൾ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ശബ്ദം കേട്ടപ്പോൾ മനസ്സിലായി. അനസായിരുന്നു അത്. ഞാൻ പറഞ്ഞു "സോറി ഒരുപാട് വിഷമിപ്പിച്ചു അല്ലെ " . അവൻ പറഞ്ഞു " സാരമില്ല. എന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്നെ വിട്ടുപോവാൻ നോക്കിയത്. ഇനി നിന്നെ ആർക്കും വിട്ട് കൊടുക്കില്ല ". വീട്ടുകാരൊക്കെ കൂടി വിവാഹം നിശ്ചയിച്ചു. പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നു. മനസ്സിൽ സന്തോഷം നിറയാൻ തുടങ്ങി. ഇതിന് വേണ്ടിയായിരിക്കും ദൈവം എന്നെ ഇത്രയേറെ കഷ്ടപ്പെടുത്തിയതെന്ന് ഞാൻ കരുതി. പഴയതൊക്കെ മറന്ന് ഒരു പുതിയ ജീവിതത്തിനായ് ഞാൻ ഒരുങ്ങി. അതെ... ഇന്നാണ് ആ കല്യാണം. അനസ് ന്റെ കൈ പിടിച്ചു മെഹ്റുവിന് ഒരു പുതിയ ജീവിതം . ഇനിയെനിക്ക് ജീവിക്കണം അനസിന്റെ പെണ്ണായി, അവനെ സ്നേഹിച്ച് സന്തോഷത്തോടെ. ഇനി എഴുതാൻ പറ്റില്ല... എനിക്ക് പോവണം. ഇന്നാണ് ആ കല്യാണം...!!!
(അവസാനിച്ചു.)
<< ഈ കഥ വായിച്ച എല്ലാ പ്രിയ വായനക്കാർക്കും നന്ദി. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത് >>
{മെഹറുബ}
Comments
Post a Comment