Posts

Showing posts from December, 2019

ഇവളാണ് പെണ്ണ്

Image
ഇവളാണ് പെണ്ണ് .........................  മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി  ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു  ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം മനു  ? തനിക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല ,നൂറുകണക്കിന് തിരക്കിൽ ഓടിനടക്കുകയാണ് ഞാൻ  അതെ ശരിയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല ,നമ്മുടെ ബന്ധത്തിൽ നിന്നും എന്നിൽ നിന്നുമുള്ള നിന്റെ ഈ ഒളിച്ചോട്ടം അത് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്ന് നിനക്ക് മനസ്സിലാകില്ല ,ദിവസം രണ്ട് തവണയെങ്കിലും സമയം ഉണ്ടാക്കി എന്നെ കാണാൻ വന്നിരുന്ന നീ ഇപ്പോൾ എന്റെ മുൻപിൽ ഒന്ന് വന്നിട്ട് മാസം രണ്ടായി ,അങ്ങോട്ട് വന്നു നിന്നെ ഒന്ന് കാണാം എന്നുവെച്ചാൽ ഓരൊരു കാരണം പറഞ്ഞു താൻ ഒഴിയും ,മൊബൈലിൽ വിളിച്ചാൽ കോൾ എടുക്കില്ല ,വല്ലപ്പോഴും എടുത്താൽ തന്നെ തിരിച്ചുവിളിക്കാം എന്നുപറഞ്ഞു ഫോൺ കട്ടുചെയ്യും ,എങ്കിലും ഞാനും എന്റെ ഇന്നിന്റെ കത്തിരിപ്പും അവസാനിക്കുന്നതല്ലാതെ നീ തിരിച്ചുവിളിക്കാറില്ല ,ഇങ്ങനെയൊക്കെ നീ കാട്ടാൻ മാത്രം ഞാൻ എന്ത് തെറ്റാണു നിന്നോട് ചെയ്തത് ? നീ തെറ്റ് ചെയ്‌തെന്ന് ഞാൻ പറഞ്ഞോ ? പ

kissakal

Image
അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നാണ് ഞാൻ ആദ്യമായി അവനെകാണുന്നത് , കാര്യമായ ആകർഷണം ഒന്നും തോന്നാത്ത ഒരു പീറ ചെറുക്കൻ തന്റെ പുതിയ അമ്മയുടെ കൂടെ വീട്ടിലെക്കുകയറിവന്നപ്പോള് ഇന്നലെവരെ താൻരാജ്ഞിയായി വാണിരുന്നതന്റെവീട്ടിൽ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്നുള്ളപേടിയായിരുന്നു മനസ്സിനെഅലട്ടിയതു .       പുതിയ അമ്മയെ സ്നേഹിക്കണമെന്നും അവരോട്‌നല്ലനിലയ്ക്കു നിൽക്കണമെന്നും അച്ഛന്റെയും അമ്മൂമ്മയുടെയും നിരന്തരഉപദേശം കേട്ടുകേട്ട് അവരെസ്വീകരിക്കാൻ തന്റെ മനസ്സുപാകപ്പെട്ടതുമാണ്‌ ,പക്ഷെഅതിനിടയിൽ ഇവനെന്തിനാണ് വിളിക്കാത്ത അതിഥിയെപോലെ ഇവിടേക്ക് കയറിവന്നത് .?അതാണ് പലപ്പോഴും എന്റെ മനസ്സിനെചൂടുപിടിപ്പിക്കുന്നത് . പിന്നീട് ഞാൻ പഠിക്കുന്ന ക്ലാസ്സിൽതന്നെ അച്ഛൻ അവനെയും കൊണ്ടുവന്നുചേർത്തപ്പോൾ അച്ഛനോട് മിണ്ടാതെ ശുണ്ഠിപിടിച്ചു രണ്ടുനാൾ ഇരുന്നു .സ്‌കൂളിൽ ആദ്യമാദ്യം താനൊരു ഗ്രൂപ്പ് ഉണ്ടാക്കി അവനെ കളിയാക്കി സുഖിച്ചെങ്കിലും അവന്റെ പാവത്തരത്തോടെ ഉള്ള പെരുമാറ്റംകണ്ടുകുട്ടികളും നന്നായി പഠിക്കുന്ന കുട്ടിയായതുകൊണ്ടു അധ്യാപകരും അവന്റെ ഒപ്പം നിന്നു . പലമഴയുള്ള ദിവസങ്ങളിലും സ്കൂളിലേക്ക് പോകുമ്പോൾ അവന്റെ കുട ഞാൻഅവനറിയാതെ ഒളിപ്പിച്

പുതുപെണ്ണ്

Image
പുതുപ്പെണ്ണ്  **************** എവിടെ സുഭദ്രേ നിന്റെ മരുമകൾ ? മരുമകൾ അല്ലെടോ മകൾ ,,അങ്ങനെ പറയുന്നതാ എനിക്കിഷ്ടം  ശരി ശരി ,,,എന്നിട്ടു മകൾ എവിടെ ? അവൾ അനുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ്  സമയം എട്ടര ആയല്ലോ ഇന്നിട്ടും രണ്ടാൾക്കും വരാറായില്ലേ അവർക്ക് ? അവൾ അതിരാവിലെ എഴുന്നേറ്റു എന്നെ അടുക്കളയിൽ സഹായിച്ചിട്ടാ അമ്പലത്തിൽ പോകാൻ തുടങ്ങിയത് ,,ഞാൻ അപ്പോൾ തന്നെ പറഞ്ഞതാ ,,മോള് അമ്പലത്തിൽ പോയി വരൂ ,,'അമ്മ അടുക്കളക്കാര്യം നോക്കിക്കൊള്ളാം എന്ന് ,,എന്ത് ചെയ്യാം ആ കുട്ടി സമ്മതിക്കേണ്ടേ ,,ഒരു വീതം രാവിലേക്കുള്ള മുഴുവൻ ഭക്ഷണത്തിന്റെ കാര്യവും റെഡി ആക്കിയാണ് അവൾ അമ്പലത്തിലേക്ക് പോയത്  താൻ വളരെ ഭാഗ്യവതി ആണല്ലോടോ സുഭദ്രേ ? നമ്മള് കുട്ടികളോട് എങ്ങനെ പെരുമാറുന്നു അത് നമുക്ക് തിരിച്ചുകിട്ടും  എന്നാപ്പിന്നെ ശരി ഞാൻ വൈകിട്ടുവരാം ,,അമ്മയുടെ മെയിൻ ചെങ്ങായിച്ചി ഉഷച്ചേച്ചി വന്നു അവൾക്കുവേണ്ടി കുറെ കാത്തിരുന്നു എന്ന് നീ അവളോട് പറയണം  ഞാൻ പറയടോ ,,അല്ലെങ്കിലും ,അവൾ ഇനി എന്നും എന്റെ ഒപ്പം ഉണ്ടാകും തനിക്കു എപ്പോഴും കാണാലോ  സുഭദ്രാമ്മ പതിയെ പതിയെ മുകളിലേക്കുള്ള പടികൾ കയറി മകന്റെ മുറിയുടെ മുന്നിലെത്തി  മോനെ സുമേഷേ

അപ്പൻ

Image
അന്ന് കോളജിലെ പേരന്റ്സ് മീറ്റിങ്ങിനായ് വരുന്ന അപ്പനെ ദൂരെ നിന്നേ ഞാൻ കണ്ടു. മറ്റു കൂട്ടുകാരുടെയൊക്കെ പേരന്റ്സ് വളരെ നേരത്തേ തന്നെ എത്തി മീറ്റിങ് ആരംഭിച്ചിരുന്നു. അപ്പനോടും ഞാൻ നേരത്തേ തന്നെ എത്താൻ പറഞ്ഞിരുന്നു. എത്ര നേരത്തെ ഇറങ്ങിയാലും മുടന്തി മുടന്തി അപ്പനെത്തുമ്പൊഴേയ്ക്കും സമയം വൈകും. കാരണം എന്റപ്പന്റെയൊരു കാലിനു സ്വാധീനം ഇല്ലായിരുന്നു. അപ്പന്റെ വയ്യാതെയുള്ള വരവ് കണ്ടപ്പൊഴേ ഞാൻ ഓടിച്ചെന്ന് എന്റെ തോളിലേയ്ക്ക് അപ്പനെ താങ്ങി. അന്നാദ്യമായ് എന്റപ്പനെ കണ്ട മറ്റു സഹപാഠികൾ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പലരിലും പല പല മുഖഭാവങ്ങളാണു മിന്നി മറിഞ്ഞത്. ചിലർ പരിഹാസത്തോടെ ഊറിച്ചിരിച്ചു..ചിലർ സഹതാപത്തോടെ നോക്കിയിരുന്നു. മീറ്റിങ് നടക്കുന്ന ഹാളിലേയ്ക്ക് ഞാൻ അപ്പനേയും കൊണ്ട് പ്രവേശിക്കുമ്പോൾ എല്ലാവരുടേയും കണ്ണുകൾ ഞങ്ങളിലേയ്ക്ക് മാത്രമായി നീണ്ടു. "ഈ വയ്യാത്ത ആളിനേം ചുമന്ന് ഇങ്ങോട്ട് വരണായിരുന്നൊ,വേറെയാരുമില്ലേ വീട്ടിൽ." കൂട്ടത്തിൽ ഒരു സാർ ഉറക്കെ എന്നോട് ചോദിച്ചപ്പൊഴും പലരും ചിരിക്കുകയായിരുന്നു. അപ്പൊഴൊക്കെയും എന്റപ്പന്റെ മുഖത്ത് ദയനീയമായൊരു പുഞ്ചിരി തെളിഞ്ഞു കിടപ്പുണ്ടായിരുന്നു. എനിക്

കിസ്സകൾ

Image
"എടാ ഇതു പോലൊരു മേനിയഴകുള്ള പെണ്ണിനെ കെട്ടിയിട്ട് ഇവൻ നോക്കി ഇരിക്കുകയാണെന്നാ തോന്നുന്നത്..!" ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരുന്ന ആദർശിനെയും ഭാര്യ മീനുവിനെയും നോക്കിയാണ് നാട്ടിലെ പ്രധാന വഷളൻ കൂട്ടുകാരനോട് ആ ഒരു കമന്റ് പറഞ്ഞത്... ക്ഷേത്ര മുറ്റത്തു നിന്നും നടന്ന് അവരുടെ അടുത്ത് എത്തിയതും അവരു കേൾക്കുന്ന വിധം അവന്മാർ പറഞ്ഞു, " ഹൊ ദേ നോക്കടാ, കല്യാണം കഴിഞ്ഞ് ഒരു മാസം ആയിട്ടുള്ളൂ അന്ന് കണ്ട അതേ അഴക് ഇപ്പോഴും...ഒന്നും ഉടഞ്ഞിട്ടില്ല, അവനൊരു ആണല്ലാ എന്നാ തോന്നുന്നത്...അല്ലെങ്കിലും എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ...!" മീനു അവര് പറഞ്ഞത് കേട്ടിട്ടും, ആദർശ് കേട്ടോ എന്ന് ഒളിക്കണ്ണിട്ട്‌ നോക്കി.. ഒരു വഴക്കിന് പോകണ്ട എന്ന ചിന്തയിൽ അവൾ കേൾക്കാത്ത മട്ടിൽ അവനോടൊപ്പം നടന്നു... അമ്മയും ആദർശും അടങ്ങുന്ന കുടുംബത്തിലേക്ക് ഒരു മാസം മുമ്പാണ് മീനു പുതുപ്പെണ്ണായി കയറി വന്നത്..അച്ഛൻ നടത്തിക്കൊണ്ടിരുന്ന ഒരു പലചരക്ക് കടയാണ് ഇപ്പൊ ആദർശിന്റെ ജീവിത മാർഗം...നല്ല രീതിക്ക് തന്നെയത് മുന്നോട്ട് പോകുന്നുണ്ട്.. വിവാഹ ശേഷം ടൈപ്പ് റൈറ്റിങ് പഠിക്കാൻ വേണ്ടി  പോകുന്നുണ്ടായിരുന്നു മീനു..  പത