Posts

Showing posts from January, 2020

ശങ്കരനാരായണന്റെ ആദ്യരാത്രി

Image
ശങ്കരനാരായണന്റെ ആദ്യരാത്രി... വിവാഹത്തിന്റെയന്ന് വധൂഗൃഹത്തിലാണ് താമസിക്കേണ്ടത്. തീർത്തും അപരിചിത സാഹചര്യങ്ങളുള്ള വീട്ടിലെ കിടപ്പുമുറിയിൽ അയാൾ ഒറ്റക്കിരിക്കാൻ തുടങ്ങിയിട്ട് മുക്കാൽ മണിക്കൂറോളമായി. ചുവരിലെ ക്ലോക്കിലെ സൂചികൾ ഒമ്പതരയെന്നറിയിച്ചു കൊണ്ട് പിന്നേയും സഞ്ചരിക്കാൻ തുടങ്ങി. മുറിയിലെ സകല വസ്തുക്കളിലും പുതുമ കുടിയേറിയിരുന്നു. വലിയ കട്ടിലിൽ കിടന്ന പുത്തൻ കിടക്കയും, അതിൻമേൽ വിരിച്ചിട്ട ഇളംനീല വിരിയും നവ്യമായൊരു സൗരഭ്യം ചുരത്തുന്നു. കട്ടിലിനു താഴെയായി, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ ചതുരാകൃതി പൂണ്ട പെട്ടികൾ വലുതും ചെറുതുമായി കൂട്ടിയിട്ടിരിക്കുന്നു. ഒപ്പം... നിലവിളക്കുകളും, രാധാകൃഷ്ണ സങ്കൽപ്പത്തിലുള്ള ഛായാച്ചിത്രവും..... ജയന്തിക്കു പ്രിയപ്പെട്ടവർ നൽകിയ ഉപഹാരങ്ങളാണവ.... ജയന്തി എവിടെയാണ്....? കുളിച്ചു വരാമെന്ന് പറഞ്ഞിട്ടു പോയതാണ്... ഒറ്റക്കിരിക്കുമ്പോളാണ് ഏറെ വിരസത തോന്നുന്നത്... പക്ഷേ.... ജയന്തി ഇനിയും വൈകി വന്നാൽ മതിയെന്നാണ് മനസ്സു പറയുന്നത്... കൂടെയുറങ്ങാൻ ഇന്നുമുതൽ ഒരു പെണ്ണുണ്ടാകുന്നു... ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ലായെന്നു നിനച്ച സംഗതിയാണ്..... കാലം, വിവാഹമെന്ന അനിവാര്യതയിലേക്കെത്തിക

ഒരുമ്പട്ടോള്

Image
ഒരുമ്പട്ടോള് 'എടാ ... അറിഞ്ഞാടാ ,, രാജേഷിന്റെ ഭാര്യ ആരടെയോ കൂടെ പോയീന്ന്' 'ങേ ,,, ഏത് രാജേഷിന്റെ ' 'രാമൻ നായരടെ മോനില്ലെ ,, രാജേഷ്' 'ആ ...ആ .. ആരടെ  കൂടെ പോയീ' 'അതൊന്നും അറിയില്ല ,, എന്തായാലും പെണ്ണ് പോയി ,ഇവളുമ്മാരെയൊക്കെ തൂണിൽ കെട്ടി തല്ലണം ' 'അതൊന്നല്ല വേണ്ടത് നല്ല കാന്താരി അരച്ചങ്ങട് തേക്കണം ...അധികം ഇള്ളോടത്തെ പെണ്ണൊന്നല്ല .ഇവിടെ വന്ന് ഇരുന്ന് തിന്നിട്ട് വറ്റ് എല്ലിന്റെ എടേല് കുത്തി ട്ടാ പെണ്ണിന്' 'കടയിലൊക്കെ പോണ കാണാറ്ണ്ട് ഒരു കുഴപ്പക്കാരിയായിട്ടൊന്നു തോന്നിട്ടില്ല .. കാണാൻ മാത്രം ഇള്ള മൊതലാ പെണ്ണെന്തായാലും ' 'അല്ലെങ്കിലും ഈ പാവത്താനെ പോലെയുള്ളവരെ സൂക്ഷിക്കണം വിശ്വസിക്കാൻ കൊള്ളില്ല ' 'ചിലപ്പോ രാജേഷിനെ കൊണ്ട് കൂട്ടിയാൽ കൂടുന്നിണ്ടാവില്ല രാഘവേട്ട .... പറയുമ്പോ ഒക്കെ പറയണല്ലോ ഹ ... ഹ ... അതും ശരിയാ ............. .............. ............. ............ ........... .........  'എന്നാ നിങ്ങളുടെ ഭാര്യയെ കാണാതായത് ' 'ഇന്നലെ രാവിലെ ' 'എന്നിട്ട് ഇന്ന് രാവിലെയല്ലെ പരാതി തന്നത് ..ഇത്ര നേരം എവിടെ യായിരുന്

kissakal

Image
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അനിലിന്റെ നെഞ്ചിൽ തലവച്ചു കിടന്നു അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അവൾ ചോദിച്ചു അനിലേട്ടനു എന്നോട് എപ്പോളെങ്കിലും വെറുപ്പ് തോന്നിയിട്ടില്ലേ തോന്നിയിട്ടുണ്ട് ഇടക്കുള്ള നിന്റെ കൂതറ സ്വഭാവം കാണുമ്പോൾ എന്നുള്ള അവന്റെ കളിയാക്കൽ കേട്ടിട്ട് ചിരിക്കാതെ കുറച്ചു ഗൗരവത്തിൽ അവൾ വീണ്ടും ചോദിച്ചു നീ ഒന്ന് കിടന്നു ഉറങ്ങാൻ നോക്ക് ഒരു ദിവസവും ഇല്ലാത്ത ചില ചോദ്യങ്ങളുമായി വന്നിരിക്കുന്നു അതല്ല ഏട്ടാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ പത്തു വർഷം കഴിഞ്ഞു ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം നമുക്ക് ഉണ്ടായില്ലല്ലോ എന്റെ കുഴപ്പം ആണെന്ന് അറിയാം എന്നിട്ടും ഏട്ടന് എന്നോട് ദേഷ്യം തോന്നുന്നില്ലേ ദൈവം എല്ലാവർക്കും കുട്ടികൾ ഉണ്ടാകാനുള്ള ഭാഗ്യം കൊടുക്കില്ലല്ലോ എനിക്ക് നീയും നിനക്ക് ഞാനും അത് മതി , നമ്മൾ എത്രയോ ചികിത്സകൾ നടത്തി എത്രയോ അമ്പലങ്ങളിലും പള്ളിയിലും കയറി ഇറങ്ങി എന്നിട്ടും ദൈവം അനുഗ്രഹിച്ചില്ലെകിൽ ദൈവത്തിനു മറ്റെന്തോ പ്ലാൻ കാണും നീ വെറുതെ ഓരോന്നും ആലോചിച്ചു തലപുകക്കാതെ ലൈറ്റ് കിടത്തി കിടക്കാൻ നോക്ക് അനിലും രേണുവും രണ്ടു ജാതിയിൽ പെട്ടവർ ആയിരുന്നു മൂന്നു വർഷത്തെ പ്രണയത്തിനു ശ

kissakal

Image
അവനിങ്ങുവരും ,രണ്ടുവർഷം  കാത്തിരുന്നതല്ലേ നീ ? പിന്നെയാണോ ഈ കുറച്ചുമണിക്കൂറുകൾ എന്റെ കുട്ടി കുറച്ചുള്ളിലോട്ടു കയറി ഇരിക്കൂ. നല്ല മഴക്കുള്ള കോളുണ്ട്  അമ്മ ആ ഉണങ്ങാനിട്ട തുണികളൊക്കെ അകത്തോട്ടു എടുത്തുവെക്കട്ടെ.  ഓരോ നിമിഷവും  ആകാശം കൂടുതൽ കൂടുതൽ രൗദ്രമായി വന്നു. അതിന്റെ സങ്കടങ്ങൾ ശക്തി ആയിതന്നെ മഴത്തുള്ളികളയി വർഷിച്ചു  മോളേ ഞാൻ പറഞ്ഞതല്ലേ ഉമ്മറത്തോട്ടു കയറി ഇരിക്കാൻ ,എന്തിനാ എന്റെ കുട്ടി ഇങ്ങനെ മഴനനയുന്നത് ? സാരമില്ല അമ്മേ, ഈ മഴയ്ക്ക് നല്ല സുഖം. മനസ്സും ശരീരവും കുളിർക്കുന്നു സ്വപ്നങ്ങൾക്ക് ജീവൻ വെച്ചതുപോലെ  തോന്നുന്നു .  തുടങ്ങി നിന്റെ ഒരു സാഹിത്യം പറച്ചിൽ. ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ല.  കണ്ണുകൾ ഉണ്ണിയേട്ടനെ കാത്തിരിക്കുകയാണ്  ഞാറു നടുന്ന  വല്യമ്മമാരും തോടുകളുടെ കരയിലിരുന്നു മീനിന് ചൂണ്ടയിടുന്ന കുട്ടികളും, അന്തി കള്ളടിച്ചു കണ്ടത്തിന്റെ  വരമ്പിലോടെ നടക്കാൻ പറ്റാതെ തിത്തൈ തിത്തൈ ന്രത്തം വെച്ചുവരുന്ന കോരൻ പണിക്കരും, കാറ്റിൽ മാവിന്റെ ചോട്ടിലിരുന്നു മുകളിലേക്ക് നോക്കി ഇരിക്കുന്ന നമ്മുടെ അമ്മുവും അവളുടെ കുറച്ചു കൊച്ചു ശിങ്കിടികളും , എല്ലാരേയും കാണുന്നു അറിയുന്നു ഇവിടെ ഇരുന്നുകൊ

kissakal

Image
അടിവയറിനു താഴെ ആദ്യ രാത്രിയെന്ന ചടങ്ങിനോ അത് കഴിഞ്ഞുള്ള ഇടവേളകളിലോ ദീർഘമല്ലാത്ത സുഖത്തിന് വേണ്ടി അവൻ പരതി .... വിവാഹമെന്ന ഉടമ്പടിയിൽ ഒപ്പു വെച്ചതിന് ശേഷം കാമവും ഭയവും കലർന്ന മനസ്സുമായി അവളെ പ്രാപിക്കാൻ തിടുക്കം കൂട്ടുകയാണ് അവൻ.. പക്ഷേ ഇതിനു മുമ്പ് കാശു കൊടുത്ത് പെണ്ണിനെ കുറച്ച് സമയത്തേക്ക് വാങ്ങിയപ്പോ ഈ ഭയം അവനില്ലായിരുന്നു... ഭാര്യയുടെ ഗർഭപാത്രത്തിൽ തന്റെ ബീജം മനുഷ്യരൂപം പ്രാപിച്ചു തുടങ്ങിയെന്ന് അറിഞ്ഞത് മുതൽ അവനിലെ സമാധാനമെന്ന കരാറുകാരൻ പദവി വിട്ടൊഴിഞ്ഞു... താൻ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് എന്റെ കുഞ്ഞ്...!  അവൻ ഭ്രാന്തനെപ്പോലെ രൂപം കൊണ്ടു..,ക്ഷേത്രങ്ങളിൽ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി അലഞ്ഞു..  തന്റെ പത്നിയുടെ മെഡിക്കൽ ചെക്കപ്പിന് വേണ്ടി ഹോസ്പിറ്റലിൽ നിൽക്കുന്ന സമയം അവൻ കണ്ടു, "തന്റെ  കാമം ശമിപ്പിക്കുന്നതിന് വേണ്ടി രണ്ടായിരത്തിന്റെ മൂന്നു നോട്ടുകൾ കൊണ്ട് രണ്ടു മണിക്കൂർ നേരത്തേക്ക് വിലയ്ക്കെടുത്ത ആ സ്ത്രീയെ.." അന്നത്തെ രണ്ടു മണിക്കൂറിൽ സ്നേഹമെന്ന അഭിനയ കലാരൂപം അവർക്കു മുന്നിൽ അഴിച്ചിട്ടവനാണ് അവൻ...!! ആ സ്ത്രീ അവനെ നോക്കി പരിചയം പുതുക്കി ചിരിച്ചപ്പോ നിറ വയറുമായി നിൽക്കുന്ന തന്റ

അവളെ സമ്മതിക്കണം

Image
അവളെ സമ്മതിക്കണം  ഉറക്കച്ചടവോടെ പുലർച്ചെയെഴുന്നേറ്റ്   അഞ്ചുമണിക്ക് വച്ച അലാറം അടിച്ചോയെന്ന്  നാലുമണി മുതൽ മൂന്ന് തവണയായി  അയാളെടുത്ത് നോക്കുന്നു.. ഇല്ല ഇനിയും രണ്ട് മിനിറ്റ് ഉണ്ട്. പുതപ്പ് മാറ്റി ഉടുമുണ്ട് വലിച്ചുടുത്ത്  മടക്കിക്കുത്തിയെഴുന്നേറ്റ് മെല്ലെ  അടുക്കളയിലേക്ക് നടന്നു.. "ആ വായൊന്ന് കഴുകി അടുക്കളയിൽ കേറിക്കൂടെ?" ചെവിയിലാ ശബ്ദം വീണതും  നേരെ കിണറ്റുകരയിലേക്ക്. പല്ലു കോച്ചുന്ന തണുപ്പുണ്ട് വെള്ളത്തിന്  മുഖം കഴുകിയെന്ന് വരുത്തി അടുക്കളയിലേക്കോടി. ഗ്യാസ് തീർന്നെന്ന് വിളിച്ചറിയിച്ച് ദിവസം ഏഴായി  സിലിണ്ടർ കടം കൊടുത്ത അടുത്തവീട്ടിലും ഇതേ കഥ.. ഇന്നലെ ബീഡി വലിച്ച് തീപ്പെട്ടി എവിടെ വച്ചോ.. നേരമെത്രെയായി തിരയുന്നു.  രാത്രിയിൽ വെള്ളം തൂകി നനച്ചിടിച്ച്  നിറച്ചുവച്ച അറക്കപൊടിയടുപ്പ്  നനവ് കൂടിയോ ? കത്താനൊരു വിഷമം.  പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടതും  അരിശം പിടിച്ചയാൾ അതൊരു മൂലക്ക് തള്ളിവച്ചു..  തണുത്ത് മരവിച്ചുകിടന്ന വിറക് കൊള്ളികൾ  അടുപ്പിലേക്ക് തള്ളി മണ്ണെണ്ണപാത്രം തുറന്നൊഴിച്ചു.. ആളിക്കത്തുന്ന തീ. മുഖം പൊള്ളിക്കുന്നു  അടുക്കള നിറയെ മണ്ണെണ്ണ മണം. അവളെ സമ്മതിക്കണം എന്നും ഇങ്ങനെ.. അ

പെണ്ണിന്റെ നെഞ്ച് അകവും പുറവും

Image
പെണ്ണിന്റെ നെഞ്ച്  അകവും പുറവും...               അവളുടെ പിൻകഴുത്തിലൂടെ അധരങ്ങളിലേക്കുള്ള വെളുത്തതും മിനുസമേറിയതുമായ ചെറുരോമങ്ങൾ നിറഞ്ഞ കാട്ടുപാതയിലൂടെ സ്ഥിരം യാത്രികനെ പോലെ സിഗറട്ടുകൾ അനേകമെരിഞ്ഞ് തീർന്ന അവന്റെ ഇരുണ്ട ചുണ്ടുകൾ സഞ്ചരിക്കവേ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും ഒരേങ്ങൽ അവളുടെ തൊണ്ടയിൽ നിന്ന് പുറപ്പെട്ട്  കൺകോണിൽ നനവ് പടർത്തി...  "നിനക്ക് ഇഷ്ടല്ലേൽ കെടന്നു മോങ്ങാതെ എണീറ്റ് പൊക്കൂടെ, ഇങ്ങനെ കടിച്ചു പിടിച്ചു കിടന്ന് തരേണ്ട കാര്യമില്ല..." അരിശത്തോടെ അയാളെഴുന്നേറ്റ് ഭിത്തിയിൽ കൈ കൊണ്ട് തപ്പി..ഹങ്കറിൽ തൂക്കിയിരുന്ന വിയർപ്പ് നാറുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വിൽസ് ഒരെണ്ണമെടുത്ത് ചുണ്ടിൽത്തിരുകി തീകൊളുത്തി... ഇരുട്ടിൽ ഒരു തീപ്പോരി ജനലിനടുത്തെയ്ക്ക് നീങ്ങുന്നത്,  ചെരിഞ്ഞു തലയണയിലേക്ക് മുഖം പൂഴ്ത്തുന്നതിനിടയിലവൾ കണ്ടു....  അവളുടെ എങ്ങലുകളുടെ ശബ്ദമേറും തോറും അയാളുടെ വലിയുടെ ആക്കം കൂടികൊണ്ടേയിരുന്നു.  "നിനക്ക് വയ്യേൽ പോകണ്ട... ഇങ്ങനെ കിടന്ന് മോങ്ങി ആ കൊച്ചിനെ കൂടി ഉണർത്താനായിട്ട്.. " അയാളുടെ ശബ്ദം കേട്ട് തൊട്ടിലിൽ കിടന്ന കുഞ്ഞുണർന്നു കരഞ്ഞു...  അതുവരെ തലയിണയിൽ  മു

അവള്‍ വളരെ ക്ഷീണിതയാണ്

Image
അവള്‍ വളരെ ക്ഷീണിതയാണ് *********************** “നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട് ?” ഡോക്ടര്‍ മുന്നിലിരുന്ന യുവതിയോട് ചോദിച്ചു.അവളുടെ ഭര്‍ത്താവാണ് മറുപടി പറഞ്ഞത്. “അഞ്ചു കുട്ടികള്‍ ഡോക്ടര്‍...” അത് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ ഒരു ജേതാവിന്റെ ചിരിയുണ്ടായിരുന്നു. “നാല് കുട്ടികളും ,സ്കൂളില്‍ പോയിരിക്കുകയാണ്..ഇളയ കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞതെയുള്ളൂ..വീട്ടില്‍ വേലക്കാരിയുണ്ട്.അവരെ എല്പ്പിച്ചാണ് ഞങ്ങള്‍ വന്നത്.” അയാള്‍ തുടര്‍ന്നു. അവള്‍ ഒന്നും മിണ്ടിയതേയില്ല.ചത്ത മീനിന്റെ കണ്ണുകള്‍ പോലെ ,വികാരരഹിതമായ് അവള്‍ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.അതിനുശേഷം പുറത്തേക്കും.പുറത്തു വെളുത്ത കെട്ടിടങ്ങളില്‍ ,നഗരത്തിന്റെ ഉച്ച നേരം എരിയുന്നു. “എത്ര നാളായി ഇങ്ങനെ തുടങ്ങിയിട്ട് ?” ഡോക്ടര്‍ വീണ്ടും  ചോദിച്ചു. “ഒരു അഞ്ചു  കൊല്ലമായി ..” യുവതി ഓര്‍മ്മകളില്‍ ശ്രമപ്പെട്ടു പരതിയതിനു ശേഷം പറഞ്ഞു. ഡോക്ടറുടെ പുരികക്കൊടികള്‍ ഉയര്‍ന്നു. “എന്ത് ..അതെന്താ ഇത്രയും നാള്‍ വച്ച് കൊണ്ടിരുന്നത്...?” ഒരു രണ്ടു നിമിഷത്തിനുശേഷം ഡോക്ടര്‍ ചോദിച്ചു.ഒരു സൈക്യാട്രിസ്റ്റായത് കൊണ്ടാവാം , ശബ്ദമുയരാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു.ഡോക്ടര്‍ ചോദിച്ചു

ഫ്രീക്കനെ കെട്ടിയ കാന്താരി💝💝

Image
ഫ്രീക്കനെ കെട്ടിയ കാന്താരി 💝💝(ചെറുകഥ )        ആദ്യരാതിയിൽ മണിയറയിൽ നവവധുവിനെയും കാത്ത് ഇരിക്കുകയായിരുന്നു നവീൻ.  അപ്പോഴാണ് നീതു കയ്യിലൊരു പാൽഗ്ലാസ്സുമായി മന്ദം മന്ദം വരുന്ന കണ്ടത്. നീതു കതകടച്ചുകൊണ്ടു പാൽഗ്ലാസ്സ് മേശയിലേക് വെച്ചു..  "എന്തോരം മുടിയാ ചേട്ടന് ഇത് ശെരിക്കും ചുരുണ്ട മുടിയാണോ " " ഹേയ് അല്ലെടോ സ്ട്രൈറ്റ് മുടിയാ ഞാൻ curl ചെയ്ത് ഇട്ടേക്കുന്നതാ.. എന്റെ താടി എങ്ങനുണ്ട് കോളേജിൽ ഏറ്റവും താടി എനിക്കായിരുന്നു, പണ്ടേ ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാ അറേഞ്ച് മാര്യേജ് ആയിരിക്കുമെന്ന്. പക്ഷെ അമ്മ കണ്ടു പിടിക്കുന്ന പെണ്കുട്ടികൾക്കാർക്കും ഈ ഫ്രീക്ക് സ്റ്റൈൽ ഇഷ്ട്ടല്ല. തനിക്കു ഇതൊക്ക ഭയങ്കര ഇഷ്ടോണല്ലേ... " " ഹാ പിന്നെ ഭയങ്കര ഇഷ്ട്ടാ " "ആ പറച്ചിലിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ " "ഹേയ് അങ്ങനൊന്നുല്ല ചേട്ടനീ പാൽ കുടിക്ക് " നവീൻ പകുതി കുടിച്ച് ഗ്ലാസ്‌ നീതുവിന് നീട്ടി  "അയ്യോ ചേട്ടാ പാൽ എനിക്ക് അലർജിയാ..ചേട്ടൻ തന്നെ കുടിച്ചോ "  "എന്നാലും കുറച്ചു കുടിക്കേടോ " "വേണ്ട ചേട്ടാ ചുണ്ടൊക്കെ ആകെ ചൊറിയും" ചുണ്ടിന്റെ ചൊറ

വരത്തർ

Image
""വരത്തർ" ""'പണി തീർന്നു കൊച്ചെ .. പൈസ തന്നാ ഞാമ്പൊക്കോളാം "''' "'ഏഹ് ?'''' അടുക്കളപ്പുറത്തെ വരാന്തയിൽ വാഷിങ്‌മെഷീനിൽ നിന്നും തുണിയെടുത്തു വിരിച്ചുകൊണ്ടിരുന്ന സിന്ധു ഓർക്കാപ്പുറത്ത് അപരിചിതമായ ശബ്ദം കേട്ട് പുറകോട്ട് മലച്ചു . ഗ്രില്ലിട്ട വരാന്തക്ക് വെളിയിൽ,  ബട്ടണുകൾ ഇടാത്ത ഷർട്ടിന്റെ കൈ മടക്കി തിരുകിക്കയറ്റിക്കൊണ്ട് കറുത്ത് ഉയരം കൂടിയ കൈലിയുടുത്ത ഒരു മനുഷ്യൻ . കളർ വേർതിരിച്ചറിയാനാവാത്ത ഒരു നനഞ്ഞതോർത്ത് അയാളുടെ തോളിൽ കിടപ്പുണ്ടായിരുന്നു . പണിയെടുത്തുറച്ച ശരീരത്തിലെ മാംസപേശികൾ കുളിച്ചിട്ടും വിയർപ്പിനാൽ ഒഴുകുന്നു . "' തനിക്കൊന്ന് വിളിച്ചിട്ട് വരാൻ മേലായിരുന്നോ .മനുഷ്യരെ പേടിപ്പിക്കാൻ "''  ""' പണികഴിഞ്ഞപ്പോ കെണറ്റിന്ന് വെള്ളം കോരി കുളിച്ചു .അപ്പളാ കൊച്ചിവിടെ നിക്കുന്നെ കണ്ടേ ..ഞാനോർത്തേ കൊച്ചും കണ്ടെന്നാ .എന്റെ പൈസ തന്നേച്ചാൽ ഞാനങ്ങു പൊക്കോളാം "'' അയാൾ എളിയിൽ നിന്ന് ബീഡി എടുത്തു ചുണ്ടിൽ വെച്ചങ്ങോട്ട് മാറി നിന്ന് കത്തിച്ചു . രാവിലെ ജയേട്ടനും മോനും പോകുന്നേന്റെ തിരക്കിൽ , പ

kissakal

Image
പുലർച്ചെ ആണ് അയാളുടെ വീടിന്റെ കതവിൽ പോലീസുകാർ ആഞ്ഞടിച്ചത്.....  അല്പസമയം കഴിഞ്ഞു ഉറക്കചെവിടോടെ അയാൾ വാതിൽ തുറന്നു.... കണ്ണ് തിരുമ്മി അയാൾ പോലീസ്കാരോട് ചോദിച്ചു... . "ന്താ സാറെ കേസ്......  പോലീസുകാരൻ പറഞ്ഞു  "പീഡിപ്പിച്ചു കൊന്നിട്ട് ആരോ കെട്ടിത്തൂക്കിയതാ നീ ഒന്ന് വന്ന് അറത്തിട്ടു താ"  അയാൾ കോട്ടുവാ ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി... ഒരു കവിൾ വെള്ളം വായിൽ കൊണ്ട്,  ഒരുമോന്ത വെള്ളം കൊണ്ട് അയാൾ പിന്നാമ്പുറത്തെ പറമ്പിൽ വെളിക്കിരിന്നു....  മണിയനീച്ചകളെ കൈ വെച്ച് വീശി അയാൾ ഒരു ബീഡി വലിച്ചു പുക പുറത്തേക്ക് തള്ളി.......  അയാൾ ആണ് നാട്ടിലെ എല്ലാ ദുരൂഹമരണങ്ങളിലെയും ശവത്തെ എടുത്തു പോലീസുകാർക്ക് നൽകുന്നത്... 47വർഷമായി അയാൾ അങ്ങനെ ആണ്...  കുന്നിൻപുറത്ത് അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്...  അയാളുടെ കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്ന് അയാൾ ശവത്തെ എടുക്കാൻ പോയവൻ ആണ്.... അന്ന് വെറുത്തതാണ് അയാളുടെ ഭാര്യ അയാളെ.  5വർഷങ്ങൾക്കിപ്പുറം അയാളുടെ 4വയസ്സുള്ള മകളെ വാരിയെടുത്തു അയാളുടെ ഭാര്യ വീട് വിട്ടിറങ്ങിയപ്പോൾ അയാളിൽ ഒരു ഭാവവെത്യാസവും ഉണ്ടായില്ല...  അയാളെ കാണുമ്പോ കുട്ടികൾ ഓടിയൊളിക്കുകയും... സ്ത

അശ്വതി

Image
അശ്വതി  പതിവില്ലാതെ അമ്മയുടെ ഉച്ചത്തിൽ ഉള്ള നിലവിളിയും കരച്ചിലും ബഹളവും കേട്ടാണ് ആദിത്യൻ  ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.  അടുക്കളയിൽ നിന്നാണ് അമ്മയുടെ നിലവിളിയും കരച്ചിലും. തെല്ലു പരിഭ്രമത്തോടെ അടുക്കളയിലേക്ക് ഓടിപോയി നോക്കിയപ്പോൾ കണ്ടത് കഴുക്കോലിൽ ഉടുത്തിരുന്ന സാരിയിൽ  തൂങ്ങിയാടി  നിൽക്കുന്ന തന്റെ ഭാര്യ അശ്വതിയുടെ ശരീരമാണ്....  അവളുടെ അരയ്ക്ക് താഴോട്ടു പാവാട  മുഴുവൻ ചോര നിറമായിരുന്നു... കാലിൽ കൂടെ ചോരയൊലിച്ചു നിലത്ത് ഇറ്റുന്നുണ്ടായിരുന്നു....  നീണ്ട മുടിയിഴകൾ അഴിഞ്ഞുലഞ്ഞു കിടക്കുന്നു.... കണ്ണുകൾ തുറിച്ചുന്തിയിരുന്നു... പെരുവിരലിൽ നിന്നൊരു പെരുപ്പ് അവന്റെ  അടിവയറ്റിൽ കൂടെ തൊണ്ടയിൽ വന്നു കുരുങ്ങി നിന്നു....  തൊണ്ട വരണ്ട് പൊട്ടുന്നതായി തോന്നി അവന്. നിന്നിടത്തു നിന്ന് ഊർന്നു തറയിലേക്കവൻ ഇരുന്നുപോയി.  അമ്മയുടെ ഒച്ചപ്പാടും ബഹളവും കേട്ടു വീട്ടിലെ മറ്റു അംഗങ്ങളും ഉണർന്നെഴുന്നേറ്റു വന്നു.  പതിയെ അയൽക്കാരും നാട്ടുകാരും ആ പഴയ എട്ടു കെട്ടു തറവാട്ടിലേക്ക് ഓടിയടുത്തു.  അശ്വതിയുടെയും ആദിത്യന്റെയും വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് രണ്ടു മാസം ആകുന്നേയുള്ളു...  ശങ്കരമംഗലത്തെ ഏറ്റവും വലിയ സമ്പന്നരും ഇപ