Posts

Showing posts from March, 2020

kissakal

Image
ബാറിൽ നിന്നു ഇറങ്ങിയപ്പോൾ ലേറ്റ് ആയിരുന്നു...  പാർക്കിംഗ് ലെ സെക്യൂരിറ്റി രാജേട്ടൻ പതിവ് ചിരിയുമായി വണ്ടീടെ അടുത്തു തന്നെ ഉണ്ടായിരുന്നു..   മോൾടെ കല്യാണമൊക്കെ ഉഷാറായില്ലേ..  രാജേട്ടാ..   എല്ലാം ഭംഗിയായി.  മോനെ..  മോൻ തന്ന പൈസ എന്നു തന്നു തീർക്കാൻ പറ്റുമെന്നു അറിയില്ല.. തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് മോനോട്..   എന്തിന്..  രാജേട്ടാ. കൂട്ടി വെച്ചു കൂട്ടി വെച്ചു എനിക്കിനി ഒന്നും കെട്ടിപ്പടുക്കാനൊന്നുമില്ല..   മോനേ എന്നാലും..  രാജേട്ടൻ ഒന്നും പറയണ്ട.. അപ്പോ നാളെ കാണാം..   ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..  വണ്ടി എടുത്തു..  സിറ്റിയിൽ നിന്നു കുറേ ദൂരെയാണ് വീട്..   ഒറ്റക്കുള്ള ഡ്രൈവിംഗ് അതെന്നും ഒരു ലഹരിയാണ്..  കൂടെ എൺപതുകളിലെ പാട്ടുകളും..   ഒറ്റപ്പെട്ട വഴിയായതു കൊണ്ട് റോഡ് വിജനമായിരുന്നു..   ഒരു വളവു തിരിഞ്ഞപ്പോഴാണ് ഒരു പെൺകുട്ടി വണ്ടിക്കു കൈ കാണിച്ചത്.  ഒട്ടും പ്രതീക്ഷിക്കാതെയുള്ള കൈ കാണിക്കൽ ആയതുകൊണ്ട്..  ബ്രേക്കിൽ കാൽ അമരാൻ കുറച്ചു വൈകിപ്പോയി..   ടക് എന്നൊരു ശബ്ദം കേട്ടു..  നാശം.  പണിയായി എന്നുതന്നെയാണ് മനസ്സിൽ തോന്നിയത്..  വണ്ടി റിവേഴ്‌സ് എടുത്തു നോക്കിയപ്പോൾ..  അവൾ  പുല്ലിലേക്കു വീണു കിടക്ക

kissakal

Image
ഞാനുപേക്ഷിച്ച് കഴിഞ്ഞ് ,മറ്റൊരാൾ അവളെ സ്വന്തമാക്കിയപ്പോഴാണ്, എനിക്കവളെ ശരിക്കും മിസ്സ് ചെയ്ത് തുടങ്ങിയത് . ഇനി ഒരിക്കലും കാണരുത്, എന്ന് കരുതിയതാണെങ്കിലും, ഈ നാട്ട് കാരൻ തന്നെ സ്വന്തമാക്കിയത് കൊണ്ടാവാം ,മിക്ക ദിവസങ്ങളിലും അവൾ അയാളുമൊത്ത് എൻ്റെ മുന്നിലൂടെ കടന്ന് പോകാറുണ്ട്. കൺമുന്നിൽ നിന്ന് മറഞ്ഞ് പോകുന്നത് വരെ, വീതിയേറിയ അവളുടെ നിതംബത്തിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ നോക്കി നില്ക്കും. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച ഞാനറിഞ്ഞില്ലല്ലോ, എന്ന് ഞാൻ സ്വയം ശപിക്കും. ഉപേക്ഷിച്ചവളെ തിരിച്ച് വേണമെന്ന് എങ്ങനെയാ ഞാൻ, അയാളോട് പറയുന്നത്, അല്ലെങ്കിൽ തന്നെ ഒരു കാരണവുമില്ലാതെ ഉപേക്ഷിച്ച എൻ്റെയടുത്തേക്ക്, ഇനിയവൾ തിരിച്ച് വരുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊരുവളെ കണ്ടപ്പോൾ തോന്നിയ അടങ്ങാത്ത പൂതി കൊണ്ടാണ്, ഞാനവളെ തിടുക്കപ്പെട്ട് ഇല്ലാത്ത കാരണങ്ങൾ നിരത്തി ക്രൂരമായി ഉപേക്ഷിച്ചത്. വർഷങ്ങളായി കൂടെ ഉണ്ടായിരുന്നവൾക്ക്, ഒട്ടും കാര്യക്ഷമതയില്ലെന്നും, പഴയത് പോലെ എൻ്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ കഴിയിന്നില്ലെന്നുമൊക്കെ, ഞാനവളെ ഒരു പാട് പ്രാവശ്യം കുറ്റപ്പെടുത്തി. പഴയത് മടുക്കുമ്പോൾ പുതുമ തേടി പോകുന്ന ഞാൻ, ഒടുവിൽ അവൾക്ക്

kissakal

Image
തന്റെ അനുജനുമായി പ്രേമത്തിലായിരുന്ന ചിരുതയെ ചാത്തൻ  വിവാഹം കഴിക്കുമ്പോൾ അവൾക്ക് പ്രായം പത്തൊൻപത്....  ഉരുക്കു പെണ്ണ്...  കണ്ണിലെവിടെയോ കനലൊളിപ്പിച്ചവൾ...  ചാര നിറത്തിലെ ഉടലിൽ എണ്ണ മയമങ്ങനെ നനഞ്ഞു കിടക്കും..  ചാത്തന് അവളോട് ചെറുപ്പത്തിലെന്നോ തുടങ്ങിയ ഇഷ്ടമായിരുന്നു... അയാളുടെ മുറപ്പെണ്ണ്...  ഒരു സന്ധ്യയ്ക്കു മുങ്ങാംകുഴിയിട്ട് പിടിച്ച മീൻ കൊടുക്കാൻ ചിരുതയുടെ വീട്ടിൽ ചെന്നപ്പോ തൊട്ടു തുടങ്ങിയ പ്രേമം.....  കഴുത്തിൽ നിന്നും താഴേക്ക് തിരമാല പോലെ ചുരുണ്ട മുടിയുള്ളൊരു പെണ്ണ്...  അയാളോട് സംസാരിക്കുമ്പോഴൊക്കെ ഹൃദ്യമായ ലജ്ജയോടെ ഏറ്റവും വിനയമായി സംസാരിക്കുന്ന പെണ്ണ്...  അവളുടെ ചിരിക്കു വല്ലാത്തൊരു ചന്തമാണ്....  അന്ന് സന്ധ്യയ്ക്കും അവൾ അയാളെ നോക്കി ഏറ്റവും മനോഹരമായി ചിരിച്ചിരുന്നു, മൂക്കിന്റെ ഓരത്തെ മറുക് കൂടുതൽ ഭംഗിയേകി ... ആ ഒരറ്റ ചിരിയിൽ അയാളുടെ വറ്റിവരണ്ടു കിടന്നിരുന്ന ഹൃദയത്തിൽ ഒരു നീരുറവ പൊട്ടിച്ചിരിക്കുന്നു...  അയാളുടെ ഒരു കാലിനു മറ്റേ കാലിനേക്കാൾ വലുപ്പക്കുറവ് ഉണ്ടായിരുന്നു...  അന്ന് രാത്രിയിൽ ചായ്ച്ചു കെട്ടിയ ഓലമേഞ്ഞ കുടിലിന്റെ ഉള്ളിൽ നിന്നും അവളെ പറ്റി അയാൾ ഓർത്തു....  നെറ്റിയിൽ ഒരു വട്ടപ

വരൻ

Image
വരൻ "അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ..." കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം... "നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് പോയി പശുവിനു പുല്ല് അരിഞ്ഞിട്ടു കൊടുക്ക് അശ്രീകരമേ..." " ഈശ്വരാ ഈ വൃത്തികെട്ടതിൻ്റെ കണ്ണ് കിട്ടി എൻ്റെ കുഞ്ഞിന് ദീനമൊന്നും വന്നേക്കല്ലേ..." 'രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എൻ്റെ മനസ്സിൽ ആണ്... തല തിരുമി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങലായിരുന്നൂ. പന്തിയിൽ എന്നും പക്ഷഭേദമാണ്. ഒരു നേരം പോലും വയറു നിറയെ ഉണ്ടിട്ടില്ല. അടുത്തിരുന്നു ഉണ്ണുന്ന അർദ്ധ സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻ കഷണം കിടപ്പുണ്ട്. അത് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ... അമ്മയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല. രണ്ടാനമ്മയെ എത്ര മാത്രം സ്നേഹിക്കുവാൻ ശ്രമിക്കുമ്പോഴുo അവർക്കു ഞാൻ ശത്രുവാണ്. എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാകും. അതൊന്നും എനിക്ക് കിട്ടില്ല. എല്ലു മുറിയെ പണി എടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാണ്. മീൻ കറി

kissakal

Image
അനിയത്തിയോട് ആയിരുന്നു പ്രേമം. പക്ഷെ കെട്ടേണ്ടി വന്നത് ചേച്ചിയേയും . ജീവിതം ചിലപ്പോൾ അങ്ങിനെ ആണല്ലോ.  +2 മുതൽ മനസ്സിൽ കൊണ്ടുനടന്നതാണ് ആതിരയെ.  ഇടക്ക് ആകെ ഉണ്ടായിരുന്നു അമ്മ കൂടി തന്നെ വിട്ട് പോയപ്പോൾ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും കൈവിടാതെ കൂടെ നടന്നതും  ആതിരയായിരുന്നു. ഒറ്റക്കല്ലെന്ന് പറഞ്ഞത് അവളായിരുന്നു.   ഒരുമിച്ചു ജീവിക്കാൻ ഒരുപാട് മോഹിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു . അല്ലെങ്കിൽ അങ്ങനെ ഒരു വിധി ആതിര തന്നെ ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതായിരിക്കും ശരി.    ചൊവ്വാദോഷക്കാരിയായ ചേച്ചിയെ ആരും കെട്ടാതായപ്പോൾ അനിയത്തിയുടെ ജീവിതത്തിന് മുന്നിൽ വിലങ്ങുതടി ആവരുതെന്ന് കരുതിയാവണം അവളന്നു  ആത്മഹത്യക്ക് ശ്രമിച്ചത്..       ആരതിയുടെ ആത്മഹത്യാശ്രമം കൂടുതൽ പിടിച്ചുലച്ചത് ആതിരയെ ആയിരുന്നു..  ചേച്ചിയ്ക്കൊരു കുടുംബജീവിതം വേണമെന്നുറപ്പിച്ചതും.  അതിന് പറ്റിയ ഒരാൾ,  താൻ പറഞ്ഞാൽ എന്തും അനുസരിക്കുന്ന ഒരാൾ മനുവേട്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നു.       " മനുവേട്ടാ....  മനുവേട്ടൻ ഇതിന് സമ്മതിക്കണം.  എനിക്ക് വേണ്ടി,  എന്റെ ചേച്ചിക്ക് വേണ്ടി.  എന്നോട് ഉള്ള ആത്മാർത്ഥസ്നേഹത്തെ ഞാൻ ഇപ്പോൾ എന്റെ ചേച്ചി

kissakal

Image
പെണ്ണിന്  തടി  കൂടുതലാണെന്നും പറഞ്ഞ് കാണാൻ വന്ന  എട്ടാമത്തെ കൂട്ടരും   അന്ന്  പടിയിറങ്ങി പോകുമ്പോൾ എനിക്കൊട്ടും  വിഷമം  തോന്നിയില്ല....  " ഇതിപ്പോ  ആദ്യായിട്ടൊന്നുമല്ലല്ലോ  പിന്നെന്തിനാ അച്ഛനിങ്ങനെ   തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നെ ?  അല്ലേലും  ആ  കോന്തനെ എനിക്കിഷ്ടായില്ല... കണ്ടാലും മതി..." വന്നവരുടെ കുറ്റവും കുറവും പറഞ്ഞ്  എനിക്ക് തെല്ലും വിഷമമില്ലാന്ന്   ധരിപ്പിക്കുമ്പോഴും  അച്ഛന്റെ മുഖത്ത് കടുത്ത നിരാശ നിഴലിച്ചിരുന്നു... അമ്മേടെ അവസ്ഥയും  വിപരീതമല്ല... "ഈ ചായേം  പലഹാരവും കൊടുക്കൽ ഇതോടെ നിർത്തിയേക്ക്.. കല്യാണ പ്രായമായെന്നു  എനിക്ക് തോന്നുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം.... മറ്റാർക്കും അവസരം കൊടുക്കാതെ ഞാൻ ചിലച്ചോണ്ടിരുന്നു...അതൊരുതരം രക്ഷപ്പെടലായിരുന്നു..എല്ലാത്തിൽ നിന്നും. ഒന്ന് മൂളിയതല്ലാതെ രണ്ടുപേരും മറുത്തൊന്നും പറഞ്ഞില്ല....എന്നെ സങ്കടപ്പെടുത്തണ്ടാന്ന്  കരുതി കാണും.   നേരെ പോയി കുറെ സമയം കണ്ണാടിയിൽ തിരിഞ്ഞും നിവർന്നുമൊക്കെ   നിന്നുനോക്കി...നാളിതുവരെ തന്റെ ശരീരത്തോട് ഒരു വെറുപ്പും തോന്നിട്ടില്ല...തനിങ്ങനായി പോയല്ലോന്ന് ഓർത്ത് ഒരിക്കൽ പോലും പരിതപിച്ചിട്ടില്ല ... ഞാ

പെയ്ത് തോർന്ന രാത്രി മഴകൾ

Image
പെയ്ത് തോർന്ന രാത്രി മഴകൾ...  ======================== അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വലിയ മീൻകഷ്ണങ്ങൾ ഒന്നിളക്കി കൊണ്ടാണ്  ശോഭ അമ്മയോട് അത്‌ ചോദിച്ചത്..  "ശരിയാണോ അമ്മേ ഞാനീ കേട്ടത്..  ഏട്ടനിനി തിരിച്ചു പോകുന്നില്ലേ..? " മകളോട് ചേർന്ന് നിന്ന് ചുറ്റിനും ഒന്ന് നോക്കി അമ്മ ശബ്ദം താഴ്ത്തി..  "നീ കേട്ടത് സത്യം തന്നെയാണ്.. അവനിനി  കുട്ടികളൊക്കെ ആയിട്ടേ തിരിച്ചു പോകുന്നുള്ളൂന്നാ പറഞ്ഞത്.. എല്ലാം  അവളുടെ തീരുമാനമായിരിക്കുമല്ലോ.. " ഗൾഫിൽ നിന്ന് വന്ന സഹോദരനെ കാണാൻ വേണ്ടി രണ്ട് മക്കളെയും കയ്യിൽ പിടിച്ച് കിട്ടിയ വണ്ടിക്ക് ഓടി വന്ന ശോഭയ്ക്ക് ആ വാർത്ത വലിയൊരു ഷോക്കായിരുന്നു.  ഇനിയെന്ത് ചെയ്യും എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എല്ലാം അവളൊറ്റ ഒരുത്തിയാണ് നശിപ്പിച്ചത്..  ഇനിയും പൂർത്തിയാകാതെ കിടക്കുന്ന വീടിന്റെ പണി ഏട്ടന്റെ ഗൾഫ് പണം കിട്ടിയിട്ട് തുടങ്ങാൻ  കാത്തിരുന്നതായിരുന്നു.  വല്ലപ്പോഴും പണിക്ക് പോകുന്ന സതീഷ് ചേട്ടനെക്കൊണ്ട് ഒരു കാര്യവും നടക്കില്ല. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മക്കളുടെ ഫീസ് പോലും ഏട്ടനെകൊണ്ടായിരുന്നു അടപ്പിച്ചിരുന്നത്.  ഓരോന്ന് ഓർക്കുംതോറും സങ്കടവും  ദേഷ്യവും അവൾ

kissakal

Image
എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു  ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ്. തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും.  നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം. ആ സ്വാഭാവം നിനക്കും കാണും. ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു. സുന്ദരിക്കോത!  ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ? ഓ , അതുനീ അറിഞ്ഞില്ലേ? എന്റെമോളുടെ കല്യാണം മുടങ്ങി. അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും.  ആര് എന്നെയോ ? അതെ നിന്നെ തന്നെ. സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി. സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക.  അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ? അതുനീയാണോ തീരുമാനിക്കുക. ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ.

ആരംഭം

Image
ആരംഭം.    -------------    """ ഇതാരുടെ  കൂടെ ഇറങ്ങി പോവാനാടീ നീയ്യ് ഈ ബാഗെല്ലാം തയ്യാറാക്കി വെച്ചിരിക്കുന്നത്... സത്യം പറഞ്ഞോളണം  ഏതവന്റ്റെ കൂടെ പോവാനാണെടീ....  ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായ് പല്ലുകൾ  കടിച്ചമർത്തി കൈകൾ ബാഗിനു നേരെ ചൂണ്ടി  വിനോദ്   ചോദ്യം ചെയ്യാൻ തുടങ്ങിപ്പോൾ  പറയാൻ ഒന്നുമില്ലാത്തവളായ്...,ഉത്തരങ്ങൾ നഷ്ടമായവളെപോലെ  കവിത  തലയും താഴ്ത്തി നിന്നു. ..... വിനോദിന്റ്റെ ആക്രോശങ്ങളും  കവിതയുടെ  നിസ്സഹായതയും കണ്ട് സന്തോഷിച്ചുനിന്നിരുന്ന പാറുവമ്മയ്കും പെൺമക്കൾക്കും കവിതയുടെ ഉത്തരമില്ലാത്ത നിൽപ്പ് കണ്ടിട്ട്  ദേഷ്യം ഇരച്ചുകയറി.....  കാരണം  അവളെന്തെങ്കിലുമൊരു മറുപടി പറഞ്ഞാൽ ഇന്നിവിടെയൊരു അടി കാണാമായിരുന്നു....!!!  പൊതുവെ വളരെ ചൂടനാണ് വിനോദ്. .. ദേഷ്യം കയറിയാൽ പിന്നെ പറയുകയും വേണ്ട..... അപ്പോൾ പിന്നെ അവന്റ്റെ സുന്ദരിയായ ഭാര്യ  ഒരുത്തന്റ്റെ കൂടെ ഒളിച്ചോടാൻ നോക്കി  അവനത് കയ്യോടെ പിടിച്ചാൽ  എന്താവും  അവസ്ഥ. ....!! ""കവിതേ  ഞാൻ  നിന്നോടാണ്  ചോദിക്കുന്നത്. ...?? എന്റെ  ക്ഷമ യുടെ ഏറ്റവും അറ്റത്താണ് ഞാനിപ്പോൾ  നിൽക്കുന്നത്. .. വേഗം  പറഞ്ഞോ  നീ....' ഇതാരുടെ കൂടെ പോ

kissakal

Image
"ഷബ്നാ ... നീ ഒരുങ്ങി കഴിഞ്ഞില്ലേ? ചാരിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് നജീബ് മുറിക്കകത്തേയ്ക്ക് വന്നപ്പോൾ , അർദ്ധനഗ്നയായി നിന്നിരുന്ന ഷബ്ന ചൂളിപ്പോയി. "അയ്യേ നജീബിക്കാ.. പുറത്തോട്ടിറങ്ങിക്കേ ,ഞാനീ ചുരിദാറൊന്നിട്ടോട്ടെ" ഷബ്ന, ചുരിദാറ് നെഞ്ചോട് ചേർത്ത് പിടിച്ച്, നജീബിനോട് പറഞ്ഞു. "പിന്നേ.. ഞാൻ കാണാത്തതൊന്നുമല്ലല്ലോ? നീ ഒരുങ്ങിക്കോ ഞാനിവിടിരുന്നോളാം" അയാൾ കട്ടിലിൽ മാറിയിരുന്നു. "അങ്ങനെയിപ്പോൾ ഇരിക്കേണ്ട, അപ്പുറത്ത് പോയി കുട്ടികളെ ഒരുക്ക് ,രണ്ട് മണിക്കാണ് ദുബായ്ക്കുള്ളഫ്ലൈറ്റ്, അത് ഓർമ്മയുണ്ടല്ലോ? ഷബ്ന , നജീബിനെ തള്ളിപ്പുറത്താക്കി വാതിലടച്ചു കുറ്റിയിട്ടു. 11 മണിയോടുകൂടി നജീബും, ഷബനയും, രണ്ടുകുട്ടികളും ഒരുങ്ങി ഇറങ്ങി , ടാക്സി ഡ്രൈവർ അവരുടെ ലഗേജുകൾ എടുത്ത് ഡിക്കിയിൽ വെച്ചു . "ഉമ്മാ... ആമിനാത്തായുടെ അടുത്ത് വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് , എല്ലാ ദിവസവും വൈകുന്നേരം അവര് കൂട്ടുകിടക്കാൻ വരും, പിന്നെ മരുന്നുകൾ കൃത്യമായി കഴിക്കണം, ആഹാരം കഴിക്കാതിരിക്കരുത്, ഞാൻ എല്ലാ ദിവസവും വിളിച്ചോളാം" നജീബ്, ഉമ്മയെ ചേർത്തുപിടിച്ചു സ്നേഹത്തോടെ മൂർദ്ധാവിൽ ചുംബിച്ചു.. "അവ

മുറപ്പെണ്ണ്

Image
മുറപ്പെണ്ണ് "എന്നോട് ക്ഷമിക്കണം അജയേട്ടൻ... എനിക്കതിനു കഴിയില്ല" "രശ്മീ?" " അതു തന്നെയാ അജയേട്ടാ ഞാൻ പറഞ്ഞത്... മറ്റൊരു പെണ്ണിനെ സ്വീകരിക്കാനുറച്ചിരുന്ന ആ മനസ്സിലേക്ക് എനിക്കിനി കടന്നു വരാൻ കഴിയില്ല" രശ്മിയുടെ ശബ്ദം ഉറച്ചതായിരുന്നു. അവളുടെ ശ്രദ്ധ മുഴുവൻ അടക്കിവെക്കുന്ന ഡ്രസ്സിലായിരുന്നു. "രശ്മീ... ഇനി നാലഞ്ചു മണിക്കൂറുകൾ മാത്രമേ എനിക്കു മുന്നിൽ ബാക്കിയുള്ളു. നാളെ പുലർച്ചെ എല്ലാവരും എത്തുമ്പോൾ ഞാനെന്താ അവരോട് പറയാ... കെട്ടാനിരുന്ന പെണ്ണ് കല്യാണത്തലേന്ന് ഒളിച്ചോടിയെന്നോ?" അജയിന്റെ ശബ്ദം കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. "കല്ലാണപെണ്ണ് ഒളിച്ചോടിയതാണെന്ന് നാട്ടുക്കാർ പതിയെ അറിയും. പക്ഷേ പറഞ്ഞ സമയത്ത് എന്റെ വിവാഹം നടക്കണം.അതിനു നീ മനസ്സുവെക്കണം" "എനിക്ക് മനസ്സെന്ന ഒരു സാധനമുണ്ടോ അജയേട്ടാ... എന്റെ മനസ്സ് ഒരിക്കലെങ്കിലും അജയേട്ടൻ കണ്ടിട്ടുണ്ടോ?" രശ്മിയുടെ ചോദ്യമുന തന്റെ കണ്ണുകളിലേക്കിരച്ചു കയറിയ നിമിഷം അജയിന്റെ തല കുനിഞ്ഞു. ഉത്തരമില്ലാത്ത ചോദ്യം തന്നെയായിരുന്നു അത്. അവളുടെ മനസറിയാമായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ചു. ഇക്കാലമത്രയും അ

മനമുരുകുമ്പോൾ ഫുൾ പാർട്ട്

Image
മനമുരുകുമ്പോൾ  =============== വിവാഹത്തിന് പോയിട്ട് തിരിച്ചു വന്ന അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു ! എന്ത് പറ്റി ?  രാവിലെ ഇവിടുന്ന് പോകുമ്പോൾ എന്തൊരു ഉത്സാഹമായിരുന്നു..  പുതിയ പട്ടു സാരിയുടെ ഞൊറിവുകൾ തന്നെ കൊണ്ട് ശരിയാക്കുമ്പോൾ അച്ഛൻ അക്ഷമനായി കാത്തുനിൽപ്പുണ്ടായിരുന്നു.  "ദാ വരുന്നു ശ്രീയേട്ടാ.. നിങ്ങൾ ആണുങ്ങൾ ഒരുങ്ങുന്നത് പോലെയാണോ ഞങ്ങളുടെ കാര്യം.. ഇങ്ങനെ ധൃതി കൂട്ടാതെ അവിടെയെങ്ങാനും ഒന്നിരിക്ക്.. " "നിനക്ക് അല്ലെങ്കിലും എവിടെയെങ്കിലും പോകണമെങ്കിൽ തലേന്ന് തൊട്ടേ ഒരുങ്ങി തുടങ്ങണമല്ലോ.. ഞാൻ ഒരു അഞ്ച് മിനിറ്റ് കൂടി നോക്കും പറഞ്ഞേക്കാം. " അങ്ങനെ പരസ്പരം കുറ്റം പറഞ്ഞും കളിയാക്കിയും ഒരുക്കവും കഴിഞ്ഞ് പോയതാണ് രണ്ട് പേരും..  അച്ഛന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ല..  അമ്മ പട്ടുസാരിയും മുല്ലപ്പൂവും ഒക്കെ   ഊരി മാറ്റിയിരുന്നു.  അടുക്കളയിൽ കയറിയതിന്റെ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്.  അച്ഛനോട് തന്നെ ചോദിക്കാം..  മുറിയിൽ എത്തിയപ്പോൾ അച്ഛൻ സദ്യ കഴിച്ചതിന്റെ ക്ഷീണം മാറ്റാൻ കിടന്നു കഴിഞ്ഞിരുന്നു..  പക്ഷേ തന്റെ അനക്കം കേട്ടാവണം കണ്ണ് തുറന്നു നോ