Posts

Showing posts from February, 2020

kissakal

Image
ഭാര്യയുടെ സംശയ രോഗത്തിൽ നിന്നു രക്ഷ തേടിയാണ് അവൻ ഡോക്ടർ ജീവിക ഐസ്സക്കിനെ കാണാനായി വന്നത്, തീർത്തും സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്,  കല്യാണം കഴിഞ്ഞ ശേഷം രണ്ടു മൂന്നു മാസത്തേക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നെന്നും അതിനു ശേഷം ഈ നിമിഷം വരെ ഒട്ടും സമാധാനം ഉണ്ടായിട്ടില്ലെന്നും, ദിവസങ്ങൾ ഒരോന്നും ദിനം പ്രതി അസഹ്യമായതിനെ തുടർന്നാണ് ഡോക്ടറെ സമീപിച്ചതെന്നും അവൻ പറഞ്ഞതോടെ കാര്യങ്ങളുടെ ഗൗരവം ഏകദേശം ഡോക്ടർക്കു മനസിലായി, തുടർന്ന് കുറച്ചു നേരം അവനെ തന്നെ നോക്കിയിരുന്ന് അവനു പറയാനുള്ളതെല്ലാം വിശദമായി കേട്ട ശേഷം ഡോ: ജീവിക അവനോടു ചോദിച്ചു, നിങ്ങൾ പറയുന്നതിലെ സത്യാവസ്ഥ എനിക്കു ബോധ്യപ്പെടാനും,  പ്രശ്ന പരിഹാരത്തിനുമായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ നിങ്ങൾ തയ്യാറാണോയെന്ന്...? അതു കേട്ടതും അവൻ പറഞ്ഞു, എന്നെ കൊണ്ടു കഴിയുന്നതെല്ലാം ഇതിനു വേണ്ടി ചെയ്യാൻ ഞാൻ സദാ തയ്യാറാണെന്ന് !  അവനതു പറഞ്ഞതും ഡോക്ടറും വീണ്ടും ചോദിച്ചു, അതോടൊപ്പം എന്റെ കുറച്ചു ചോദ്യങ്ങൾക്കു കൂടി നിങ്ങൾ ഉത്തരം തരേണ്ടി വരും തയ്യാറാണ

kissakal

Image
അന്നുo നാല് മണിയായപ്പോൾ ടൗണിലെ ബസ് സ്റ്റോപ്പിൽ അയാളെത്തി. ദൂരെ നിന്നും പുല്ലൂരാംപാറ എന്ന ബോർഡ് വച്ച ബസ്സ് വരുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വികസിച്ചു. ബസ്സിലധികവും, സ്ത്രീകളും , സ്കൂൾ കുട്ടികളുമായിരുന്നു അയാൾ വേഗം പിൻവാതിലിലൂടെ കയറി മുന്നിലേക്ക് തിക്കിതിരക്കി പോവാനുള്ള ശ്രമം തുടങ്ങി . ഡബിൾ ബല്ല് കേട്ട ഡ്രൈവർ ബസ്സ് മുന്നോട്ടെടുത്തു. രാജപാതയിൽ കൂടി ഓടിക്കൊണ്ടിരുന്ന വണ്ടി അടുത്ത ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മലമ്പാതയിലൂടെ യാത്ര തുടർന്നു. ഹെയർ പിൻ വളവുകളിലും കയറ്റങ്ങളിലും ഇറക്കങ്ങളിലും ബസ്സ് ആടി ഉലയുമ്പോൾ, യൂണിഫോമിട്ട പെൺകുട്ടികളുടെ ഇടയിൽ കയറി കൂടിയ അയാൾ, ആ സന്ദർഭം ശരിക്കും വിനിയോഗിക്കുകയായിരുന്നു . കുറച്ച് നേരത്തെ ശ്രമത്തിനൊടുവിൽ ആകാരവടിവുള്ള ഒരു പെൺകുട്ടിയുടെ പിന്നിൽ അയാൾ നിലയുറപ്പിച്ചു.അവളിലേക്ക് പടർന്ന് കയറാനുള്ള വ്യഗ്രതയിലായിരുന്നു അയാൾ തൊട്ട് പുറകിലിരുന്ന സീറ്റിലെ മറ്റൊരു യുവതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു . അയാളുടെ പെരുമാറ്റത്തിൽ ,ആ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ഒഴിഞ്ഞ് മാറാൻ പറ്റാത്ത രീതിയിലുള്ള തിരക്കായിരുന്നു ബസ്സിനുള്ളിൽ. പിൻസീറ്റിലിരുന്ന യുവതിയുടെ രക്തം തിളച

ജാനകി

Image
ജാനകി  അതിഥിയുടെ രണ്ടു വർഷത്തെ താലി ബന്ധത്തിന് ഇന്ന് നിയമപരമായി അവസാനമാണ്..മനസ്സുകൊണ്ട് എന്നേ ഉൾവലിഞ്ഞിരുന്നു...! നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമായിരുന്നു വിവാഹം...പക്ഷേ വെറും രണ്ടു വർഷം മാത്രമുള്ള ഉടമ്പടി പോലെയായിരുന്നു ജീവിതം.. ഡിവോഴ്‌സിന് ശേഷം കുറച്ച് ദിവസം ഇവിടുന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന അതിഥിയുടെ അച്ഛന്റെ തീരുമാനമാണ് അവളെ മുത്തശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പറഞ്ഞു വിട്ടത്...  ഒരൊളിച്ചോട്ടം അത്യാവശ്യമാണെന്ന് അവൾക്കും തോന്നി...പാലക്കാടൻ നാട്ടിൻപുറത്ത് പഴമ നഷ്ടപ്പെടാത്ത ഒരു മനയാണ് അതിഥിയുടെ തറവാട്... മുത്തശ്ശനും മുത്തശ്ശിയും കൂടാതെ ചെറിയച്ഛനും ചെറിയമ്മയും അടങ്ങുന്നൊരു കുടുംബ വീട്.. വന്നു കേറിയ പരിചയം പുതുക്കൽ ഒഴിച്ചു നിർത്തിയാൽ പിന്നീടവൾ ആരോടും അധികം സംസാരിക്കാതെ ആ വലിയ വീടിനുള്ളിൽ ഒതുങ്ങി കൂടി... വായനയുടെ ലോകവും പഴമയുടെ പ്രൗഡിയും ഇഷ്ടപ്പെട്ടിരുന്ന അതിഥി ആ വീട് മുഴുവൻ തന്റെ തിരച്ചിലിൽ ഒതുക്കി... പഴയ തൂക്കുവിളക്കിന്റെ ഇടയിൽ നിന്ന് കിട്ടിയ തുണി സഞ്ചിയിൽ അവളെ ആകർഷിച്ച ഒന്നേ ഉണ്ടായിരുന്നുള്ളൂ... "കട്ടിയുള്ള പുറം ചട്ടയോടു കൂടിയ ഡയറി രൂപത്

kissakal

Image
രാവിലെ പതിവില്ലാതെ ലാൻഡ് ഫോൺ നമ്പറിൽ നിന്നുള്ള കോൾ കണ്ടിട്ടാണ് ഞാൻ ഫോൺ എടുത്തത്... "ഡോ മനുഷ്യാ ഇത് ഞാനാ "പൂജ".. ഞാനിപ്പോ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാ.. എന്റെ ഫോൺ ചത്തു, ഞാൻ ഇവിടുത്തെ ബൂത്തിൽ നിന്നാ വിളിക്കുന്നത്.. മൂന്ന് മണിക്ക് ഞാൻ തൃശൂർ എത്തൂട്ടാ... എനിക്ക് സ്റ്റേഷനിൽ നോക്കി ഇരിക്കാനൊന്നും പറ്റില്ല.. ഇറങ്ങുമ്പോ ജിഷ്ണു ചേട്ടൻ അവിടെ ഉണ്ടാവണം...എന്നാ ഒക്കെ ട്ടാ, ട്രെയിൻ ഇപ്പൊ പോവും..." അത്രയും പറഞ്ഞ് അവള് ഫോൺ വെച്ചു..ഒരു ഞെട്ടലായിരുന്നു പൂജയുടെ ശബ്ദം കേട്ടപ്പോൾ.. നാഗർകോവിലിൽ ഒന്നിച്ചു പഠിക്കുന്ന കാലം തൊട്ടുള്ള കൂട്ടാണ്.. സുഹൃത്താണോ, കാമുകിയാണോ, സഹോദരിയാണോ എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്തൊരു ബന്ധം... നാലു വർഷത്തിനു ശേഷമുള്ള കണ്ടുമുട്ടലാകും ഇന്ന്..അമ്മയോട് "എന്റെ പഴയൊരു കൂട്ടുകാരി പൂജ വരുന്നുണ്ട്, അവളെ കൂട്ടാൻ പോയിട്ട് വരാം" എന്നും പറഞ്ഞ് രണ്ടു മണിയായപ്പോ റയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു... ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് അടുക്കും തോറും എന്തോ ഒരു ആകാംഷ...! ഏതു കോച്ചിലാണ് എന്നൊന്നും അറിയാതെ ഞാൻ അവിടെ മുഴുവനും ധൃതിയിൽ നടന്നു... "ആഹാ ദേ നിക്കണു പൂജ..",

ബുള്ളറ്റ്_മെറിൻ

Image
.                  ബുള്ളറ്റ്_മെറിൻ   ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ആ വല്യേ സംഭവം നടന്നത്....  ഏറെ നാളത്തെ എന്റെ ആഗ്രഹമായിരുന്നു   MTB സൈക്കിൾ അമ്മ എനിക്ക് മേടിച്ചു തന്നു....  സൈക്കിൾ കിട്ടിയതിനു പിന്നാലെ വീട്ടിലെ തൊഴുത്തിൽ നിന്നിരുന്ന കറവപ്പശു ഒരെണ്ണം അപ്രത്യക്ഷമായതും, എന്നും വൈകീട്ട് എനിക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു മൊന്ത നിറയെ കാച്ചിയ പാലിന്റെ വരവ് നിലച്ചതും,  ഊണിനൊപ്പം യഥേഷ്ടം ലഭിച്ചിരുന്ന മോര്, കട്ടി തൈര്, പുളിശേരി തുടങ്ങിയ വിഭവങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമായതും ഞാൻ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു..  എന്റെ മനസും ശരീരവും കയ്യും കാലും തടിച്ച ടയറുകളുള്ള,  വടിപോലത്തെ ഹാൻഡിൽ ഉള്ള ആ MTB  സൈക്കിളിൽ മാത്രം ചുറ്റിത്തിരിഞ്ഞു....  അങ്ങനെ സ്കൂളിലൊക്ക പുത്തൻ സൈക്കിളിൽ ഞാൻ കയറങ്ങി ഞാൻ റൊമാന്റിക്‌ ഹീറോ ആയി വിലസുന്ന ആ കാലം... അന്നൊരു ദിവസം ഇന്റർവെൽ സമയത്ത് പുതുപുത്തൻ സൈക്കിളിന്റെ ക്ഷേമം അന്വേഷിക്കുവാനായി ഞാനൊന്നു എത്തിനോക്കിയപ്പോൾ കണ്ട കാഴ്ച്ച...... ! മൂന്നുനാലു പെങ്കുട്യോൾ എന്റെ സൈക്കിളിനു ചുറ്റും വട്ടംചുറ്റി നില്കുന്നു,  സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന സൈക്കിളിന്റെ പെഡൽ അവർ വട്ടം കറകുന്നു...  തടിയ

"ഞാൻ നിങ്ങളുടെ ഭാര്യയാണ് കൂട്ടുകാരിയല്ല..!

Image
"ഞാൻ നിങ്ങളുടെ ഭാര്യയാണ് കൂട്ടുകാരിയല്ല..! കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണും ആഗ്രഹിക്കും അവളുടെ ഭർത്താവിന്റെ കൂടെ നാലാളുകൂടുന്ന വേളയിൽ അണിഞ്ഞൊരുങ്ങി പോകാനും അവരുടെ മുന്നിൽ അല്പം ഷൈൻ ചെയ്യാനുമൊക്കെ. അത് അവളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ഒന്നാണ്. " "അതിന് നിന്നേ ഞാൻ എവിടെയാടി  കൊണ്ടുപോകാതിരുന്നേ..?  നീ പറയാതെ തന്നെ നിന്നെ എനിക്ക് പറ്റുന്നിടത്തൊക്കെ കൊണ്ടുപോകാറില്ലേ ഞാൻ.  പിന്നെന്തിനാ നീ ഇപ്പൊ കിടന്ന് തൊള്ള കീറണെ.. " "നിങ്ങള് കൊണ്ടുപോകുന്നില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല മനുഷ്യ.." "പിന്നെ നീ എന്ത് തേങ്ങയെന്നാടി പറയുന്നേ.." അയാൾ കലിപൂണ്ടു.  മനസ്സിൽ തികട്ടിവന്ന ദേഷ്യവും സങ്കടവുമെല്ലാം കടിച്ചമർത്തിക്കൊണ്ടവൾ പറഞ്ഞു. "ഞാൻ പറയാതെ തന്നെ നിങ്ങൾ എന്നെ പലയിടത്തും കൊണ്ടുപോകുന്നുണ്ട് ഇല്ലെന്ന് പറയുന്നില്ല. പക്ഷേ പ്രശ്നം അതൊന്നുമല്ല. കുറേ അപരിചിതർക്കിടയിൽ വല്ല പാർക്കിലോ ബീച്ചിലോ കൊണ്ടുപോകുന്നതിലും സന്തോഷം  പരിചിതർക്കുമുന്പിൽ നാലാള് കൂടുന്ന വേളയിൽ നിങ്ങളോടൊപ്പം വരാനാണ് എനിക്ക് ഏറെയിഷ്ടം.. അത് മറ്റൊന്നും കൊണ്ടല്ല ഇതുവരെ അങ്ങനൊന്ന് എന്റെ ഓർമയിൽ നിങ്ങളോടൊപ്പം ഉണ്ടായിട്ടില

ഭാര്യയാണ് എന്റെ കാമുകി

Image
ഭാര്യയാണ് എന്റെ കാമുകി... .................................................   അശ്വതിയെ കെട്ടി പിടിച്ച്  പുതപ്പിനുള്ളിൽ കിടന്ന് മുബൈലിൽ വന്ന വാട്സ് അപ്പ് മെസേജുകൾ നോക്കുകയായിരുന്നു. 2003 എസ് എസ് എൽ സി ബാച്ച് വാട്സ് അപ് ഗ്രൂപ്പിലേക്ക് തന്റെ നമ്പർ ആരോ ആഡ് ചെയ്തത് ഫൈസി കണ്ടു... അപ്പോൾ തന്നെ അവൻ ലെഫ്റ്റ് ആയി. "അല്ല അശ്വതി നാട്ടിൽ ആർക്കും പിടികൊടുക്കാതെ ഈ ബാംഗ്ലൂരിൽ വന്ന് നമ്മൾ താമസിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി....നാട്ട്കാർക്കും എന്തിന് വീട്ടുകാർക്ക് പോലും നമ്മൾ എവിടെ ആണെന്നോ എന്ത് ചെയ്യുന്നു എന്നോ അറിയില്ല. എങ്ങനെ അവർക്ക് നമ്പർ കിട്ടി.... അൽഭുതമായിരിക്കുന്നു അല്ലെ?." "ഇന്നത്തെ കാലത്ത് അതൊന്നും ഒരു പ്രശ്നമല്ല ഫൈസി... വേണമെങ്കിൽ എന്തും നടക്കും ഈ കാലഘട്ടത്തിൽ... ഫൈസി ഒരു മെസ്സേജ് വന്നിട്ടുണ്ട് പരിചയമില്ലാത്ത നമ്പറിൽ നിന്നാണ്.... നോക്ക്.... " ഹായ് ഫൈസി....ഇറ്റ്സ് മി ലിസി... ഓർമ്മയുണ്ടൊ എന്നെ?.. നീ എവിടെയാ... എല്ലാവരും നിന്നെ കുറെ നാളായി അന്വേഷിച്ച് കൊണ്ടിരിക്കുന്നു.. വളരെ ബുദ്ധിമുട്ടിയാണ് നിന്റെ നമ്പർ സംഘടിപ്പിച്ചത്....എന്താ ഗ്രൂപ്പിൽ നിന്ന് പോയത്?. ലിസിയുടെ പേര് കണ്ടപ്പോ

കേട്ട്യോളാണന്റെ മാലാഖ

Image
സാരിത്തുമ്പു കൊണ്ട് കൈയ്യിലുള്ള ടിഫിൻ ബോക്സിൽ ഒട്ടിയ വെള്ളം തുടച്ചു ധൃതിയിൽ വരുന്ന ഭാര്യയെ കണ്ടപാടെ ഞാനൊന്നു തരിച്ചു നിന്നു പോയി എന്താ മനുഷ്യാ ഈ ചിന്തിക്കുന്നത് വേഗം ജോലിക്ക് പോകാൻ നോക്കൂന്നെ. വീണ്ടും അവൾ തുടർന്നു... മോളെ... നീ എവിടെയാ ഇതുവരെ റെഡിയായില്ലേ ദേ  ഇപ്പൊ സ്കൂൾ ബസ് പോകും പിന്നെ അറിയാലോ..? അതു മിസ്സായാൽ പിന്നെ  അച്ഛനു പണിയാവുംട്ടോ.. കാലത്തെ തിരക്കിനിടയിൽ മുഖത്തു  പുരണ്ട കരി തുടച്ചു മാറ്റിയവൾ വീണ്ടും അടുക്കളയിലേക്കോടി അതും  ഈശ്വരാന്നു നിലവിളിച്ചു കൊണ്ട്. അപ്പോഴും കുക്കറിന്റെ  വിസിലിന്റ ശബ്ദം എന്റെ  കാതുകളിൽ  മുഴങ്ങിക്കൊണ്ടേയിരുന്നു.. പിന്നിൽ നിന്നും സലീംക്കയുടെ ചൂളം വിളി കേട്ടാണ് ഞാൻ വീണ്ടും ഞെട്ടിത്തിരിഞ്ഞു നോക്കിയത്.. അതിനിടയിൽ കയ്യിലൊരു ചെറിയ  മീൻചട്ടിയുമായി ഭാര്യ ഓടിയെത്തി ങേ ഇവൾ ഇവിടെയും എത്തിയോ ഇതെന്താ കുമ്പിടിയാണോ നീ.... ഇക്കാ അയലയുണ്ടോ?  ഇല്ല മോളെ ഇന്നു മീൻ തീരെ കുറവായിരുന്നു കാല വർഷം തുടങ്ങിയല്ലൊ അത് കൊണ്ട് ഇനിയങ്ങോട്ട് കിട്ടിയാൽ കിട്ടി അത്രേയുള്ളൂ.... തീരെ സമയമില്ലാതെ ചട്ടിയിലിട്ട മീനുമായി വീണ്ടും ദൃതിയിൽ പോകുന്ന ഭാര്യയെ നിഴലെന്ന പോലെ ഞാൻ നോക്കി നിന്നു കൂട്ടത്തിലെന്നെ