Posts

Showing posts from July, 2020

kissakal

Image
ഡോക്ടറെ കാണാൻ കയറുന്ന നേരത്ത് ഡോക്ടറെ കണ്ടിറങ്ങുന്ന ആ ദമ്പതികളെ കണ്ട് വിൻസി ഒന്നു ഞെട്ടി. വിൻസിയെ കണ്ട അയാളുടെയും മുഖഭാവം വ്യത്യസ്തമല്ലായിരുന്നു. അയാളുടെ ഭാര്യ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നുണ്ട്. അവർ പോകുന്നതും നോക്കി വിൻസി ഒരു നിമിഷം നിന്നു. "വിൻസീ, നീ എന്ത് നോക്കി നിൽക്കാ. വാ .... അടുത്ത പേഷ്യൻ്റ് നമ്മളാ. അവൾക്ക് വേറെ പേഷ്യൻ്റ്സ് ഉണ്ട്.പിന്നെ നമുക്ക് പ്രത്യേക പരിഗണന തരുന്നതാ. നീ വാ ".ജോൺ വന്ന് വിൻസിയോട്  പറഞ്ഞു. "അയാൾ; അയാളായിരുന്നു..... ".വിൻസി പൂർത്തിയാക്കിയില്ല. "റോയ് ആണോ അത്? താൻ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ; താൻ വാ, നമുക്ക് പിന്നീട് സംസാരിക്കാം അത് " ജോൺ വിൻസിയേയും കൂട്ടി ഡോക്ടറുടെ റൂമിലേക്ക് കയറി. ജോണിൻ്റെ കസിൻ സിസ്റ്റർ ആണ് ഡോക്ടർ.ഒരു പുഞ്ചിരിയോടെ ഡോക്ടർ അവരെ സ്വീകരിച്ചു. "വിൻസീ.... അടുത്ത ഒൻപതാം തിയതി അഡ്മിറ്റ് ആവണം ട്ടോ " ഡോക്ടർ റാണി കുര്യൻ വിൻസിയോട് പറഞ്ഞു. വിൻസി പുഞ്ചിരിച്ചു. "എന്താ വിൻസീ;തനിക്ക് പേടിയുണ്ടോ? പേടിക്കേണ്ട കാര്യം ഒന്നൂല്ല്യട്ടോ. തനിക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല." ഡോക്ടർ പറഞ്ഞു. പരിശോധന കഴിഞ്ഞ് അ

"ചുവന്ന പേരയ്ക്ക"

Image
"ചുവന്ന പേരയ്ക്ക" °°°°°°°°°°°°°°°°°°°°°°° ""അതേയ് മാഷേ,  ഇവിടെ നിന്ന് പുക വലിക്കല്ലേട്ടോ,  അമ്മായി കണ്ടാൽ വഴക്ക് പറയും... "" ഇടതുകയ്യിലിരുന്ന ഭാരമുള്ള സഞ്ചി വലത്തേ കയ്യിലേക്ക് മാറ്റി പിടിച്ചു കിതപ്പോടെ ഞാൻ പറഞ്ഞതും,  എരിഞ്ഞു തീരാറായ സിഗററ്റിന്റെ കുറ്റി ആഞ്ഞു വലിച്ചയാൾ മുകളിലേക്ക് വീണ്ടും പുകയൂതി... നീയാരാടീ ചോദിക്കാൻ  എന്ന ഭാവത്തോടെ പരുക്കനായൊരു നോട്ടമെറിഞ്ഞയാൾ എന്നെനോക്കി താടിയുഴിയുന്നതും... തീവണ്ടിയിലെ ടോവിനോയെ അനുസ്മരിപ്പിച്ചുകൊണ്ടു വാശിയോടെ  വീണ്ടുമാ ചുണ്ടുകളിലേക്ക് പുതിയൊരെണ്ണം ചേർത്തുവച്ചു തീ കൊളുത്തുന്നതും കാൺകെ ഞാനമ്പരന്നുപോയി...  പിരിച്ചു വച്ച കട്ടിമീശയും  കണ്ണുകളിൽ അലസഭാവവും  നിറഞ്ഞ സുമുഖനായൊരാൾ... ""കഴിഞ്ഞാഴ്ച തൊടിയില് പണിക്ക് വന്ന മാമനെ  ഇവിടെ നിന്ന് ബീഡി വലിച്ചതിന് അമ്മായി ഒത്തിരി വഴക്ക് പറഞ്ഞു... അതോണ്ടാ... "" ആരോടാ ഞാൻ ഈ പറയുന്നേ, ആൾക്ക് കേട്ട ഭാവമില്ലെന്ന് ഞാനറിഞ്ഞെങ്കിലും വീണ്ടും ചോദിച്ചു... ""ആരാ, അമ്മൂവേച്ചീനെ കാണാൻ വന്ന ചെക്കന്റെ കൂടെ വന്ന  ഡ്രൈവറാ..? ... "" പുരികമുയർത്തി രൂക്ഷമായൊരു  നോട്ടമായിരുന

കഥ:കുഞ്ഞുമനസ്സ്

Image
“മനുവേട്ടാ.... നാളെ   ഞാൻ ഏത് സാരിയാണ് ഉടുക്കേണ്ടത്‌ “ അലമാരയിൽ നിന്നും  സാരികൾ  ഓരോന്നായി എടുത്തു  കണ്ണാടിയുടെ  മുൻപിൽ  നിന്നും  തനിക്ക്‌  കൂടുതൽ  ചേരുന്നത്  ഏതാണന്നു  നോകുന്നതിനിടയിൽ  അഞ്ജന ചോദിച്ചു.  പാതി  ഉറക്കത്തിലായ  മനു  ദേഷ്യത്തോടെ  പിറുപിറുത്തു   “നിനക്കൊന്നു  കിടന്നുകൂടെ   അഞ്ജു…..”നേരം  പാതിരാത്രിയായി “ “കിടക്കാനോ…..? കിടന്നാലും  എനിക്ക്  ഉറക്കം  വരില്ല …. മനുവേട്ടന്  ഒരു   വിചാരവുമില്ല  നാളെ  ഈ  ലോകം  മുഴുവൻ  നമ്മളിലേക്ക് …. .നമ്മളിലേക്ക് ….. മിഴിനട്ടിരിക്കുന്ന  ദിവസം “ ഉത്കണ്ഠയും  സന്തോഷവും  കാരണം  അഞ്ജനയ്ക്ക്  മുഴുമിപ്പിക്കാനായില്ല    “കേൾക്കുന്നുണ്ടോ മനുവേട്ടാ …? വീണ്ടും ഉറങ്ങി  തുടങ്ങിയ  മനുവിനെ   കുലുക്കിവിളിച്ചുകൊണ്ട്  അവൾ  ചോദിച്ചു .  “ഉണ്ട് …. ..ഉണ്ട് ……. നീ  പറഞ്ഞോ  ഇല്ലെങ്കിൽ  രാത്രി  ആണെന്നു  പോലും  നോക്കാതെ അവൾ  വീട്ടിൽ  ഭൂകമ്പം    സൃഷ്ടിക്കുമെന്ന്  മനുവിനറിയാം. അവസാനം  പച്ച  സിൽക്ക്  സാരി  തിരഞ്ഞെടുത്തുകൊണ്ട്  അവൾ പറഞ്ഞു  … “മനുവേട്ടാ …. ഈ  സാരി  എനിക്ക്  നന്നായിട്ട്   ചേരുമല്ലേ?"   " ഉം……കണ്ണുതുറക്കാതെ  മനു മൂളി . സാരി  ഹാങ്ങറിൽ  ഇടുന്നതിനിടയിൽ  അവൾ