Posts

Showing posts from April, 2018

Kissakal

Image
പഠിത്തം കഴിഞ്ഞ് ജോലിക്കുള്ള ടെസ്റ്റുകൾ എഴുതിയിരിക്കുന്ന സമയത്താണ് അച്ഛനെന്റെ വിവാഹം നടത്താനുറച്ചത്.. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത് ഞാനേറെ സ്വപ്നം കണ്ടതാണത് അതു കൊണ്ടാണ് ജോലി കിട്ടിയിട്ട് മതി കല്യാണമെന്ന് അമ്മയുടെ സാരി തുമ്പിൽ തൂങ്ങി ഞാൻ പറഞ്ഞത് അതൊന്നും അമ്മയും അച്ഛനും മുഖവിലക്കെടുത്തില്ല.. പട്ടിണി കിടന്നു നോക്കി അതിനു കിട്ടിയത് അവഗണനയായിരുന്നു.. ആരോടും ഒരക്ഷരം മിണ്ടാതെ ഇരുന്നുനോക്കി അതൊന്നും അച്ഛനും അമ്മയും കണ്ടതേയില്ല.. ഏറെ കെഞ്ചി പറഞ്ഞു നോക്കി അതും അച്ഛനും അമ്മയും കേട്ടില്ലെന്ന് നടിച്ചു.. പിന്നെ എന്റെ ഉണർവ്വില്ലാത്ത ഇരിപ്പു കണ്ടാണമ്മ അച്ഛനോട് ചോദിച്ചത് അവൾക്കൊരു ജോലി കിട്ടിയിട്ട്  കെട്ടിച്ചു വിടുന്നതല്ലേ നല്ലതെന്ന്.. അതിനു അന്ന് അമ്മക്കും കേട്ടത് വഴക്കായിരുന്നു.. അച്ഛൻ വാക്കുകൾ കടുപ്പിച്ച് '' അടങ്ങി ഒതുങ്ങി ഞാൻ പറഞ്ഞത് അനുസരിച്ചാ മതി ഉയർന്ന കുടുംബത്തിൽ നിന്ന് ഇങ്ങനെ ഒരു ആലോചന വന്നത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതി എന്ന് പറഞ്ഞപ്പോൾ പിന്നെ എതിർക്കാനൊന്നും എന്റെ നാവ് പൊങ്ങിയില്ല.. എന്റെ ഭാവി സുരക്ഷിതമെന്നോർത്താവണം അച്ഛൻ എന്നെ കെട്ടാൻ പ

മംഗല്യം

Image
മാംഗല്യം.. ********** രാധിക  ഇടയ്ക്കിടെ   ജനാലയിലൂടെ  പുറത്തേക്കു നോക്കി.. അടുക്കളയില്‍   അമ്മയുടെ സംസാരം കേള്‍ക്കുന്നുണ്ട്.  സിറ്റുട്ടില്‍  അച്ഛന്‍ വകയിലുള്ള ഒരു അമ്മാവനുമായി സംസാരിക്കുന്നുണ്ട്.. അവള്‍ ഒന്നു കൂടി കണ്ണാടിയില്‍  നോക്കി സ്വയം തൃപ്തി പെടുത്തി..      '' ഇത് എത്രമത്തെയാണെന്നു  വല്ല ചിന്തയുമുണ്ടോ   സുലു..  ഒന്നും ഇല്ലെങ്കിലും  നമുക്കും ഇല്ലേ കുറവുകള്‍.. അതറിഞ്ഞു വേണ്ടേ മുന്നോട്ടു പോകാന്‍ .. അല്ലെങ്കില്‍   വരുന്ന ആലോചനകള്‍ എല്ലാം   മുടങ്ങി കൊണ്ടിരിക്കും.. ഇന്നത്തെ കാലത്ത് പെണ്ണിന് ജോലിയുണ്ടെന്നു  പറയുന്നത്  വല്യ  കാര്യം ഒന്നും അല്ല... '' രാധിക   കണ്ണാടിയില്‍  നോക്കി അവസാന മിനുക്കുപണി നടത്തുന്നതിനിടയിലാണ്  അടുക്കളയില്‍  നിന്നും  അമ്മാവിയുടെ  വാക്കുകള്‍ ചിതറി  തെറിച്ചു വന്നത്..    മേക്കപ്പിട്ടു മിനുക്കിയ മുഖം  ദേഷ്യത്താല്‍ ചുവന്നൂ.. '' എന്തു പറയാനാ ചേച്ചീ.. അവളുടെ വാശിയല്ലേ.. ഒന്നോര്‍ത്താല്‍ അവളെയും തെറ്റു പറയാന്‍ പറ്റില്ലല്ലോ... അവള്‍  പറയുന്നത് ശരിയല്ലേ..  തെറ്റ് ഒന്നും ചെയ്യാത്ത അവള്‍ എന്തിനാ  അവളുടെ ജീവിതം  നശിപ്പിക്കുന്നത്..എല്ലാം വരുന്നത്