Posts

Showing posts from May, 2018

അശ്വതി മകീര്യം..

Image
അശ്വതി മകീര്യം.. പതിവിലും തിരക്കുണ്ടായിരുന്നു അന്ന് ട്രാൻസ്പോർട്ട് ബസിൽ.. കണ്ടക്ടറായി ജോയിൻ ചെയ്ത ആദ്യ ദിവസം.... തിക്കും തിരക്കും ബഹളവും.... ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ആദ്യത്തെ ടിക്കട്ട് കൊടുക്കാൻ മുഖശ്രീയുള്ള കുട്ടിയെ തന്നെ കണ്ടെത്തി... വിടർന്ന കണ്ണുകളും ചുവന്ന പൊട്ടും.. ചന്ദനക്കുറിയുമുള്ള സുന്ദരിക്കുട്ടിയോടായ് ഞാൻ പറഞ്ഞു.. "മോളേ.. ടിക്കട്.... " അവൾ ഏതോ ലോകത്ത് നിന്ന് ഞെട്ടി തരിച്ച് ഇരുപതു രൂപാ നോട്ട് നീട്ടികൊണ്ട് പറഞ്ഞു...      " അശ്വതി..മകീര്യം..." കേട്ടവരൊക്കെ അവളെ കളിയാക്കി ചിരിച്ചു.... കൂട്ടത്തിൽ അവളുടെ കൂട്ടുക്കാരി പറഞ്ഞു... " അച്ചൂ നിനക്ക് പരീക്ഷാ പേടി മൂത്ത് വട്ടായോ, അതോ ഭക്തി മൂത്ത് വട്ടായതാണോ?????" ചമ്മിയ അവളുടെ മുഖത്ത് നോക്കി ഞാനും ചിരിച്ചു എന്നിട്ട് ചോദിച്ചു.. "എങ്ങോട്ടാ.... ????" മടിച്ച് മടിച്ച് അവളെന്റെ മുഖത്ത് നോക്കി ഇരുപത് രൂപ നോട്ട് നീട്ടി പറഞ്ഞു.. "തൃശ്ശൂർക്ക് " എന്തോ അവൾക്ക് ബാക്കി കൊടുക്കാനുള്ള ചില്ലറയുണ്ടായിട്ടും ചില്ലറയില്ലെന്ന് ഞാൻ കള്ളം പറഞ്ഞു.... തൃശ്ശൂർ എത്താറായപ്പോഴേക്കും തിരക്കും ക

Kissakal

Image
ഇന്ന് ആദിയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു. ലീവ് കിട്ടാതിരുന്നത്കൊണ്ടാണ് ഇന്നവന്റെ പരിഭവത്തെ അവഗണിച്ചും അഭിയേട്ടൻ ഓഫീസിൽ പോയത്..     ഉച്ചയ്ക്ക് പായസം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയത്,.  കണ്ണ് തുറക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവരുടെ മുഖത്ത് സന്തോഷചിരികൾ !! .      "അനു,  നീയൊരു അമ്മയായിരിക്കുന്നു! ", സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു,  എന്റെ ഉദരത്തിൽ ഒരു ജീവൻ ഉയിരെടുത്തിരിക്കുന്നു,.  താൻ ഒരമ്മയായിരിക്കുന്നു,.    വൈകിട്ട് അഭിയേട്ടൻ ഓഫീസിൽ നിന്നെത്തുമ്പോൾ,  ആ കൈ തന്റെ ഉടലോട് ചേർത്ത് കാതുകളിൽ തനിക്ക് മൊഴിയണം,. "അഭിയേട്ടൻ വീണ്ടുമൊരു അച്ഛനായിരിക്കുന്നുവെന്ന്! ",      സന്തോഷത്താൽ ആ മിഴികൾ നിറയും,  തന്റെ മുഖം കൈകളിൽ കോരിയെടുത്ത്,  നെറുകയിൽ ചുംബിച്ചു കൊണ്ട്  അഭിയേട്ടൻ പറയും,  ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ഞാനാണെന്ന് !! ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമാണത് !!      *****----******   "ആദി,  മോനെന്താ അവിടെത്തന്നെ നിൽക്കണത്,  കേറി വാ !" അവൻ വാതിൽക്കൽ തന്നെ നിൽക്കുകയാണ്,  അവന്റെ മുഖത്ത് സന്തോഷമില

തിരുത്ത പെട്ടവൻ

Image
പീഡനക്കേസിൽ നിന്നും മോചിതനായി വീട്ടിലെത്തിയതിന്റെ പിറ്റേന്നാണ് ചേച്ചിയുടെ വീട്ടിലേക്ക് പോയത്. ജയിലിലോ വീട്ടിലെത്തിയിട്ടോ കാണാൻ വന്നില്ല, എന്റെ ഇഷ്ടങ്ങളെല്ലാം അറിഞ്ഞിരുന്ന ചേച്ചി. അമ്മയേക്കാൾ ഞാൻ സ്നേഹിച്ച  ചേച്ചി - എന്നേക്കാൾ പന്ത്രണ്ടു വയസിനു മൂത്ത ചേച്ചി. പടി കയറി ചെല്ലുമ്പോൾ ചേച്ചിയുടെ മകൾ, ഞങ്ങളുടെ പ്രിയപ്പെട്ട ലച്ചു ഓടി വന്നു കെട്ടിപിടിച്ചു. അവൾക്കിഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങി അകത്തേക്ക് പോയി. "നിനക്ക് പഠിക്കാൻ ഒന്നുമില്ലെടീ" എന്നു ചോദിച്ചുകൊണ്ട് ചേച്ചി പുറത്തേക്ക് വന്നു. വാത്സല്യത്തോടെ മാത്രം നോക്കിയിരുന്ന മിഴികളിൽ എന്നോടുള്ള ദേഷ്യം മാത്രം. "ചേച്ചി ഞാൻ വന്നുവെന്നറിഞ്ഞില്ലേ"? "അമ്മ വിളിച്ചിരുന്നു ഞാൻ ഡേറ്റ് ഒന്നും ഓർത്തു വെച്ചില്ല". "വൈകിട്ട് ജയേട്ടൻ വന്നിരുന്നുവല്ലോ എന്നിട്ടും ചേച്ചി..." "പീഡനവീരന്മാരെ കാണാൻ നടക്കാൻ എനിക്ക് സമയമില്ല". "ചേച്ചീ .........." "അലറണ്ട. എനിക്ക് ചെവി കേൾക്കാം. പൊള്ളുന്നുണ്ടല്ലേ എന്റെ മോന്, ഇതിനൊക്കെയാണോടാ ഞാൻ നിന്നെ വളർത്തിയതും പഠിപ്പിച്ചതും. അമ്മ മാനക്കേട് ഓർത്തു ഒന്നും പറയില്ല. ഇതി

മാഷേ ഒന്നു സൈയഡ് തരുമോ

Image
"മാഷേ ഒന്നു സൈയഡ് തരുമോ..." ആതിര അതാണ് ആ കുറുമ്പിയുടെ പേര്... ആദ്യമായി അമ്മയുടെ കൂടെ അമ്പലത്തിൽ വന്നപ്പോൾ തൊഴുത് നിന്നാപ്പോൾ... അറിയാതെ ഒന്നു കണ്ണപാളിയപ്പോൾ... കല്ല് വിളക്കൻ അടുത്ത് ഒരു ശീൽപ്പം പോലെ നിന്നവൾ... എന്നും കണ്ടുമടങ്ങുന്നാ കാഴ്ചപോലെ അവളെയും മറക്കും എന്നു കരുതി... പക്ഷെ ആ കരിമഷികണ്ണിൽ നിന്ന് എന്തോ എന്ന് എന്റെ നെഞ്ചിൽ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു... പിന്നിട് കുറെ നടന്നു നിഴപ്പോലെ ... പക്ഷെ ഇതുവരെ അവളുടെ പേര് അല്ലാതെ ഒന്നും അറിവില്ലാ എന്നാണ് സത്യം... പക്ഷെ ഇന്ന് ഒന്നു ചോദിക്കണം എന്നെ ഇഷ്ടമണോ.. വീട്ടിൽ കല്യാണ ആലോചന നടക്കുവാണ് പിന്നെ ഇത്  ഇന്ന് ചോദിക്കാതെ പോയാൽ അത് ഒരു  വേദനയാ കിടക്കും നെഞ്ചിൽ.. " ആതിരെ... ഒന്നു നിക്കാമോ ഒരു കാര്യം പറയാൻ ഉണ്ട്..." കരിമഷി കണ്ണിൽ നിറഞ്ഞ് നിൽപ്പാണ് എന്റെ മുഖം.. ചന്ദന തണുപ്പ് മാറാത്ത നെറ്റിയും... ''....എന്താ ചേട്ടാ..." ''ഞാൻ കുറെയായ് നിന്റെ പിറകെ നടക്കുന്നു ... നിന്നെ ശല്യം ചെയരുത് എന്ന് വിചാരിച്ചിട്ടാ.. നിന്റെ മുമ്പിൽ വരാതെ ഇരുന്നത്... എനിക്ക് അപ്പനും അമ്മയും മാത്രമാണ് ഉള്ളത്.. പക്ഷെ നിന്റെ പേര് അല്ല