Posts

Showing posts from August, 2020

കൃഷ്ണവേണി FULL PART

Image
കൃഷ്ണവേണി FULL PART "നീ ഈ മുച്ചക്രവും ഉരുട്ടി എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ഇങ്ങിനെ അന്വേഷിച്ച് നടന്ന് വശംകെടുന്നതിലും നല്ലത്, അവരെ ഇങ്ങോട്ട് വരുത്തുന്നതല്ലേ? "  കാക്കി ഷർട്ടുമണിഞ്ഞ് വീടിനു പുറത്തേക്കിറങ്ങിയ കൃഷ്ണ, ദിവാകരൻ്റെ വാക്കുകൾ കേട്ടപ്പോൾ പടിയിൽ ഒരു നിമിഷം നിശ്ചലം നിന്നു. അവളുടെ കൺകോണുകളിൽ ഒരു പുഞ്ചിരിയൂറി . " കസ്റ്റമേഴ്സിനെ  ഞാൻ ഇവിടേക്ക്  എത്തിക്കാം. കമ്മീഷൻ തന്നാൽ മതി" ദിവാകരൻ്റെ വാക്ക് കേട്ടതും,അവൾ പതിയെ തിരിഞ്ഞു, വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന അയാളുടെ അടുത്തേക്ക് നടന്നു. കുനിഞ്ഞു  ദിവാകരൻ്റെ കാൽപാദം തൊട്ടു ഒരു നിമിഷം നിന്നതും, പെട്ടെന്നു ഉയർന്ന, അവളുടെ കൈ, അയാളുടെ ഇരുകവിളിലും വളരെ ശക്തിയോടെ മാറി മാറി വീണു. ഒരു പറ്റം പൊന്നീച്ചകൾ തലയ്ക്കകത്ത് മുരളുന്നതു പോലെ തോന്നിയപ്പോൾ അയാൾ രണ്ടു കണ്ണും അടച്ച് രണ്ട് നിമിഷം നിന്നു. കണ്ണിൽ നിന്ന് അവസാന പൊന്നീച്ചയും പറന്നകന്നപ്പോൾ, അയാൾ ദയനീയതോടെ കണ്ണുതുറന്ന് കൃഷ്ണയെ നോക്കി. " പെണ്ണുങ്ങളെ അപമാനിക്കുന്നത്, തലയ്ക്ക് മൂത്ത ആണുങ്ങളാണെങ്കിൽ കാലിൻമേൽ ഒന്നു തൊട്ട് അടിക്കാമെന്ന് എൻ്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് "

നിലാവ് FULL PART

Image
നിലാവ് FULL PART "ഒരു രൂപയ്ക്ക് വേണ്ടി ചേട്ടൻ കുറേ നേരമായല്ലോ വായിട്ടലക്കുന്നത്.ആ അമ്മച്ചിടെ കൈയിൽ ഇല്ലാതെയല്ലേ?" ഫുട്ബോർഡിൽ നിന്ന് മുന്നോട്ടു കയറി വന്ന് ചൂടായി ചോദിച്ച ആ പെൺക്കുട്ടിയെ കണ്ടക്ടർ കുറച്ചു നേരം നോക്കി നിന്നു. യാത്രക്കാരിൽ നിന്ന് ചിരിയും മർമ്മരവും ഉയർന്നതോടെ കണ്ടക്ടർക്ക് തൊലിയുരിയുന്നതു പോലെ തോന്നി. "നീ വെറും പെണ്ണായി പോയി " ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടക്ടർ പതിയെ പല്ലിറുമ്മി  പറഞ്ഞപ്പോൾ അവൾ ശബ്ദത്തിൽ ചിരിച്ചു. "ഓ - ഭാഗ്യം! ചേട്ടനിക്ക് അങ്ങിനെ തോന്നിയല്ലോ? പക്ഷേ എൻ്റെ മമ്മിയും, ഡാഡിയും പറയുന്നത് ഞാൻ ആണാണെന്നാ " അവളുടെ മറുപടി കേട്ടതോടെ,വീണ്ടും യാത്രക്കാരിൽ നിന്ന് ചിരിയുതിർന്നപ്പോൾ കണ്ടക്ടർ ഉരുകിയൊലിച്ചു "ദാ ചേട്ടാ അമ്മച്ചി ബാക്കി തരാനുള്ള ആ ഒരു രൂപ " ഒരു പുഞ്ചിരിയോടെ നിലാവ് കണ്ടക്ടർക്കു നേരെ പൈസ നീട്ടുന്നതിനിടെയാണ്, ഇവിടെ നടക്കുന്ന ബഹളങ്ങളൊക്കെ ശ്രദ്ധിച്ച്, തിരിഞ്ഞു നോക്കുന്ന ഡ്രൈവറെ കണ്ടതും,ഞെട്ടിയതും ! " ൻ്റെ പൊന്നു സുഗുണൻ ചേട്ടാ മുന്നോട്ടു നോക്കി വണ്ടി ഓടിക്ക്. എത്ര ജീവനാ ഇതിലുള്ളത് എന്നറിയോ?" നിലാവിൻ്റെ ചോദ്യം കേട്ടതു