ഇവളാണ് പെണ്ണ്
ഇവളാണ് പെണ്ണ് ......................... മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം മനു ? തനിക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല ,നൂറുകണക്കിന് തിരക്കിൽ ഓടിനടക്കുകയാണ് ഞാൻ അതെ ശരിയാണ് എനിക്കൊന്നും മനസ്സിലാകുന്നില്ല ,നമ്മുടെ ബന്ധത്തിൽ നിന്നും എന്നിൽ നിന്നുമുള്ള നിന്റെ ഈ ഒളിച്ചോട്ടം അത് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്ന് നിനക്ക് മനസ്സിലാകില്ല ,ദിവസം രണ്ട് തവണയെങ്കിലും സമയം ഉണ്ടാക്കി എന്നെ കാണാൻ വന്നിരുന്ന നീ ഇപ്പോൾ എന്റെ മുൻപിൽ ഒന്ന് വന്നിട്ട് മാസം രണ്ടായി ,അങ്ങോട്ട് വന്നു നിന്നെ ഒന്ന് കാണാം എന്നുവെച്ചാൽ ഓരൊരു കാരണം പറഞ്ഞു താൻ ഒഴിയും ,മൊബൈലിൽ വിളിച്ചാൽ കോൾ എടുക്കില്ല ,വല്ലപ്പോഴും എടുത്താൽ തന്നെ തിരിച്ചുവിളിക്കാം എന്നുപറഞ്ഞു ഫോൺ കട്ടുചെയ്യും ,എങ്കിലും ഞാനും എന്റെ ഇന്നിന്റെ കത്തിരിപ്പും അവസാനിക്കുന്നതല്ലാതെ നീ തിരിച്ചുവിളിക്കാറില്ല ,ഇങ്ങനെയൊക്കെ നീ കാട്ടാൻ മാത്രം ഞാൻ എന്ത് തെറ്റാണു നിന്നോട് ചെയ്തത് ? നീ തെറ്റ് ചെയ്‌തെന്ന് ഞാൻ പറഞ്ഞോ ? പ