Posts

Showing posts from March, 2019

kissakal

Image
എത്ര പെണ്ണ് കണ്ടു എന്ന് ചോദിച്ചാൽ എനിക്ക് തന്നെ ഒരു കണക്കില്ല.. അത്രയും പെണ്ണ് കണ്ടു, എല്ലാർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥനായോ, ബിസ്സിനെസ്സ്കാരെയോ മതി.പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി എന്ന് കേട്ടാൽ തന്നെ എല്ലാരുടേം മുഖത്തൊരു സഹതാപം ആണ്... അങ്ങനെ പോയി പോയി  മടുത്തിരിക്കുമ്പോഴാണ് ബ്രോക്കർ വീണ്ടും ഒരു പെണ്ണിന്റെ കാര്യം പറയുന്നത്....അപ്പോഴേക്കും ഇനി ഞാൻ പെണ്ണ് കെട്ടുന്നില്ല എന്ന തീരുമാനത്തിലേക്കെത്തിയിരുന്നു. പക്ഷെ അമ്മയുടെ വഴക്ക് കേട്ട് അവസാനമായി ഇതും കൂടി പോകാം എന്ന് വീട്ടുകാരുമായി ധാരണയുണ്ടാക്കി ഇറങ്ങി... അങ്ങനെ മീരയുടെ വീട്ടിലെത്തി ചായയൊക്കെ കുടിച്ച് അവളോട്‌ സംസാരിച്ചു തിരിച്ചിറങ്ങാൻ നേരത്താണ് ഭിത്തിയിൽ തൂക്കിയിട്ട സ്കൂൾ ഫോട്ടോ കണ്ടത്... ഇവളുടെ ചേട്ടന്റെയാ, ഗൾഫിലുള്ള എന്റെ മൂത്തമോന്റെതു, അവൻ  ഇതാണ് എന്ന് പറഞ്ഞു ഒരു കുട്ടിയെ തൊട്ടുകാണിച്ചു .... ഞാൻ ഫോട്ടോ നോക്കുന്നത് കണ്ട് അവളുടെ അച്ഛനതു പറഞ്ഞതും ഒരു നിമിഷം ഞാനൊന്നു തരിച്ചുപോയി... പിന്നെ മുഖത്തൊരു ചിരി വരുത്തി യാത്രപറഞ്ഞു ഇറങ്ങി... വണ്ടിയിൽ കയറിയത് മുതൽ ബ്രോക്കർ കൃഷ്ണേട്ടൻ പെണ്ണിന്റെ വീട്ടുകാരുടെ കുടുംബമഹിമ വർണിക്കുന്നുണ്ടായിരുന്നു..

Kissakal

Image
"ആമി ...നീ വരുന്നോ ഫിലിമിന് ?ഇന്ന് കോളേജിൽ സ്ട്രൈക്ക് ആണ് .എല്ലാവരും പോകുന്നുണ്ട് ...നീയും വരുന്നുണ്ടന്നു ഞാൻ എല്ലാവരോടും പറഞ്ഞു " റൂംമേറ്റ് റീന എന്നോടത് പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല .കോളേജിൽ നിന്നും ഞങ്ങൾ എല്ലാവരും ഫിലിം കാണാൻ പോകുന്ന വഴി എന്റെ സുഹൃത് വിപിൻ ചോദിച്ചു . "ആമി ...നീ ഇങ്ങനെ കറങ്ങാനൊക്കെ വരുമെന്ന് ഞാൻ ഓർത്തില്ല കേട്ടോ ...ഇന്ന് മുതൽ സ്റ്റഡി ലീവ് അല്ലേ ?നീ നാളെ വീട്ടിൽ പൊക്കോണം ...ഇവിടെ ഹോസ്റ്റലിൽ നിന്നെക്കരുതേ കേട്ടല്ലോ " വിപിൻ ദേഷ്യത്തോടെയാണ് എന്നോടത് പറഞ്ഞത് .ഫിലിം കഴിഞ്ഞു നേരെ എല്ലാവരും ഷോപ്പിങ്ങിനും മറ്റും ഇറങ്ങി .ഞാൻ ആകെ അസ്വസ്ഥയായി .'അമ്മ ചെലവിനായി തന്ന കാശ് ഇങ്ങനെ എനിക്ക് ധൂർത്തടിക്കാൻ തോന്നിയില്ല .വിപിൻ എന്നെ ഇടക്കിടെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു . "ആമി ...ഇത്‌ നിന്റെ കൈയിൽ ഇരിക്കട്ടെ ." അവൻ ആരും കാണാതെ ഒരു അഞ്ഞൂറ് രൂപ എന്റെ കൈയിൽ തന്നു . "നമ്മുടെ നിലയം വിലയും അറിഞ്ഞു ജീവിക്കണം .നിന്റെ 'അമ്മ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന കാശാണ് .ഇനിയും മേലാൽ ഇത്‌ അവർത്തിക്കരുതേ " അവനതു പറഞ്ഞപ്പോൾ എന്റെ കണ്ണ

Kissakal

Image
" അതെ , എനിക്കൊരു  കാര്യം പറയാനുണ്ട് , " ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ ഞാൻ പറഞ്ഞു , " എന്താടാ പറഞ്ഞോ" "ദേഷ്യപ്പെടുമോ ..." " എന്തിനാ ദേഷ്യപ്പെടുന്നേ , മോൾ കാര്യം പറ ..." അത് എനിക്ക് ഇപ്പോൾ ബീഫ് കഴിക്കാൻ തോന്നുന്നു എന്നവളുടെ വാക്ക് കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിയെഴുന്നേറ്റു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ... "നീ എന്തോന്നാ പറഞ്ഞെ ?" നിങ്ങള് കേട്ടില്ലേ , എനിക്ക് ബീഫ് കഴിക്കാൻ തോന്നുന്നുന്ന് ... "എടീ, പ്രഗ്നന്റ് ആണെന്ന് കരുതി , എന്ത് വൃത്തികേടും പറയാന്ന് കരുതരുതെന്ന്"  പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണിലെ ഭയം കണ്ടിട്ടാണ് എന്റെ ശബ്ദ്ദം ഉയർന്നു പോയെന്ന് മനസ്സിലായത് ... ഒന്നും പറയാതെ തിരിഞ്ഞു കിടന്നവളെ ആശ്വസിപ്പിക്കാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും കണ്ണുനീർ കൊണ്ട് ഒരു തലയിണ നനച്ചിരുന്നു അവൾ ... കോളേജ് ലൈഫിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ഞങ്ങൾ , നല്ല കട്ട അച്ചായത്തി സെലിനും , കർമ്മകൾ തെറ്റിക്കാത്ത നമ്പൂതിരി കുട്ടിയായ രാഹുലെന്ന ഞാനും , എന്റെ വീടിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് തുടക്കത്തിലേ ഒരുപാട് ഞാൻ എതിർത്തത, പ്രേ

kissakal

Image
ആരാ ഈ പാതിരാത്രി നേരത്തു പരിചയം ഇല്ലാതെ നമ്പറിൽ നിന്നാണല്ലോ.......ഫോൺ എടുക്കുമ്പോൾ നയന ഓർത്തു.....ഒരു ഗൾഫ് നെറ്റ്കാൾ ആണ്  ആരായിരിക്കും ഹാലോ  ആരാ.... എന്നുള്ള ചോദ്യത്തിന് മറുപടി ഒന്നും പറയാതെ കാൾ കട്ട്‌ ആയി ഇതിപ്പോ ആരാ....നയന നമ്പർ നോക്കുമ്പോൾ  വീണ്ടും കാൾ വന്നു  എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണെന്നും പറഞ്ഞു കട്ട്‌ ആക്കി..... പിന്നിട് അത്  ഒരു പതിവ് സംഭവം ആയി.... ഗൾഫിൽ നിന്നും നെറ്റ്കാൾ വരും  എടുത്താൽ ഒന്നും പറയാതെ കട്ട്‌ ആയി പോകുകയും ചെയ്യും ..... എന്തു ചെയ്യണം രാജീവ്‌നോട് പറയണോ രാജീവിന്‌ ഇപ്പോൾ തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാതായി തുടങ്ങിയിരിക്കുന്നു ..... വീട്ടിലെ കാര്യമോ  കുട്ടികളുടെ കാര്യമോ ഒന്നും അനേഷിക്കുന്നില്ല..... അധികസമയവും പുറത്ത് ഓരോ തിരക്കിലും വീട്ടിൽ വന്നാൽ മൊബൈലിൽ കളിയും ആണ് അങ്ങനെ ഉള്ള ആളോട് പറഞാലും വല്യകാര്യം ഒന്നും ഉണ്ടാവാൻ പോകുന്നില്ല. പറഞ്ഞാൽ ചിലപ്പോൾ തന്റെ മൊബൈൽ മേടിച്ചു വെച്ചാലോ എന്നും വിചാരിച്ചു രാജീവ്‌ വീട്ടിൽ ഉള്ളപ്പോൾ ഫോൺ സൈലന്റ് ആക്കി വെച്ചു. നയന ഞാൻ നാളെ ഒരു ബിസിനസ്സ് ടൂർ പോകുകയാണ് ഒരാഴിച്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞു മറുപടിക

അമ്മുക്കുട്ടി

Image
❤അമ്മുക്കുട്ടി❤ ""അമ്മു... "" കണ്ണാടിയുടെ മുമ്പിൽ നിന്ന് ഒരുങ്ങുന്ന അമ്മുവിനെ പിന്നിൽ നിന്നും മായ വിളിച്ചത് കേട്ട് അവൾ തിരിഞ്ഞു നോക്കി.. ""ആഹ് നീ വന്നോ.. നന്നായി.."" ""ഒരുങ്ങി കഴിഞ്ഞില്ലേ നീ.."" ""എന്റെ മായ കുട്ടി  ആദ്യയിട്ടല്ലേ ഒരാൾ എന്നെ പെണ്ണ് കാണാൻ വരണത്... നന്നായി ഒരുങ്ങണ്ടെ.. "" ""മ്മ് വേണം വേണം.. "" വീണ്ടും കണ്ണാടിയിൽ ഒന്ന് നോക്കി സെറ്റ് സാരിയുടെ ഞൊറി ഒതുക്കി.. അലമാര തുറന്ന് മുത്തശ്ശി തന്ന പാലക്കാ മാല എടുത്തു.. കഴുത്തിൽ ഇട്ടു.. ""നോക്ക് മായേ ഇപ്പൊ നല്ല ചന്തം ഇല്ലേ എന്നെ കാണാൻ.."" ""ന്റെ അമ്മു നീ ഒരുങ്ങി ഇല്ലെങ്കിലും സുന്ദരി അല്ലെ... "" ""അതെനിക്ക് സുഖിച്ചു ട്ടോ..."" അവർ പരസ്പരം ഒന്ന് നോക്കി ചിരിച്ചിട്ട് അമ്മു വീണ്ടും കണ്ണാടിയിലേക്ക് നോട്ടം തുടർന്നു മായ കട്ടിലിൽ ഇരുന്ന് അവളെ നോക്കി... ""മോളെ അമ്മു... ഒരുങ്ങി കഴിഞ്ഞില്ലെ അവര് എത്താറായി.. ഇപ്പൊ വിളിച്ചു പറഞ്ഞു..."" "&quo

താലി

Image
താലി വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഹിമയുടെ ശബ്ദം ആ വീട്ടിൽ ഉയർന്നു... "ദേ ശരത്തേട്ടാ ഞാൻ എന്റെ വീട്ടിൽ അത്യാവശ്യം ജോലിയൊക്കെ ചെയ്യുന്നതാ, പിന്നെന്താ അവര് അങ്ങനെ പറഞ്ഞത്...?" നീ ആരുടെ കാര്യമാ ഹിമാ പറയുന്നത്....? "ശരത്തേട്ടന്റെ അമ്മയുടെ കാര്യം തന്നെ....!!!" തന്റെ കൈ പിടിച്ച് ഇൗ വീട്ടിലേക്ക് കയറിവന്ന ഹിമയിൽ നിന്നും ശരത് ആഗ്രഹിച്ച അച്ചടക്കം തകർന്നതായി അവന് തോന്നി... "നമ്മുടെ വിവാഹം ഇന്നലെ കഴിഞ്ഞതേ ഉള്ളൂ...ഹിമ ഇപ്പൊ ' അവര് ' എന്ന് വിളിച്ചത് എന്റെ അമ്മയെ ആണ്..ഇപ്പൊ എന്റെ അമ്മ ഹിമയുടെത്‌ കൂടിയാണ്..." എന്റെ ഏട്ടാ അതിനു ഞാൻ അങ്ങനെ അല്ലാ എന്നൊന്നും പറഞ്ഞില്ല.. ഇന്നലെ ഇവിടെ കയറി വന്നവളാ ഞാൻ, നോക്കീം കണ്ടും ഞാൻ അടുക്കളയിൽ കയറിയപ്പോ എനിക്ക് കുറ്റം.. ദോശ ഉണ്ടാക്കാൻ പോയ എന്നോട് അമ്മ പറഞ്ഞത്, "മോളെ അവന് പുട്ടാണ് ഇഷ്ടം, ദോശ അവൻ കഴിക്കില്ല" എന്ന്.. എന്റെ ഭർത്താവിന്റെ ഇഷ്ടങ്ങൾ എനിക്കല്ലേ അറിയൂ....! ഇത് കേട്ട് അവളോട് ചിരിച്ചു കൊണ്ട് ശരത് ചോദിച്ചു, "എന്നിട്ട് എനിക്ക് ഇഷ്ടമുള്ള പുട്ട് എന്താ നീ ഉണ്ടാക്കാതിരുന്നത്...?" ഓഹോ അപ്

Kissakal

Image
അവളുടെ കുട്ടി മരിച്ചിട്ട് ആറുമാസം തികഞ്ഞില്ല എന്നിട്ട് തള്ള കെട്ടിയൊരുങ്ങി പോകുന്നത് കണ്ടില്ലേ.. ഫൂ... ചുറ്റിലും ഉള്ളവരുടെ കളിയാക്കലുകൾ കേട്ടിട്ടും അവളുടെ കാലുകൾക്കു വേഗം കുറഞ്ഞില്ല... അവനെ കാണുന്നതിന്റെ ലഹരിയായിരുന്നു അവളുടെ മനസ്സ് നിറയെ.... അവൻ എത്താമെന്നേറ്റ കോഫി ഷോപ്പിൽ അവനെ കാത്തിരിക്കുന്ന ഓരോ നിമിഷവും ഓരോ യുഗത്തിന്റെ സമയം അളന്നെടുത്തു... കടന്നുപോകുന്ന ഓരോ നിഴലുകളും അവനാണെന്നു പ്രതീക്ഷിച്ചു വ്യഗ്രതയോടെ അവൾ തിരിഞ്ഞു നോക്കി... ഒടുക്കം കാത്തിരിപ്പിനു വിരാമമിട്ടു അവനെത്തി... ഫേസ്ബുക്കിലെ ഫോട്ടോയിൽ കണ്ടതിലും സുന്ദരനും സുമുഖനുമാണ്... അവൾ അവനെ നോക്കി  വശ്യമായൊന്നു ചിരിച്ചു... നേരത്തെ എത്തിയോ... അവർക്കിടയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൻ ചോദിച്ചു.. കാണാനുള്ള തിടുക്കം കൊണ്ട് നേരത്തെ ഇറങ്ങി... നാണിച്ചു തലതാഴ്ത്തികൊണ്ടവൾ പറഞ്ഞു... മുപ്പത്തിയെട്ടു വയസ്സെന്ന് പറഞ്ഞപ്പോൾ ഇത്രയും സുന്ദരി ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.. അവൻ കരുതി വച്ചിരുന്ന റോസപ്പൂ അവൾക്കുനേരെ നീട്ടി... അത് കൈമാറുമ്പോൾ അവളുടെ വിരലുകളെ ഒന്ന് തഴുകാൻ അവൻ മറന്നില്ല... അവന്റെ അശ്ലീല തമാശകളും, തന്റെ ദേഹത്തൂടെ ഇഴയുന്ന കണ

Kissakal

Image
അമ്മ എനിക്ക് നേരെ നീട്ടിയ ചായഗ്ലാസ്സ് തട്ടിയെറിഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഒരു തരി പോലും കുറ്റബോധം തോന്നിയില്ല... ഒച്ച കേട്ട് അച്ഛൻ ഓടി വരുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു പൊട്ടിയ ഗ്ലാസ്‌ കഷ്ണങ്ങൾ പെറുക്കിയെടുക്കുകയായിരുന്നു അമ്മ.... ഒന്നും മിണ്ടാതെ അച്ഛൻ  ചായ ഉണ്ടാക്കി അത് ഞാനും അച്ഛനും  പങ്കിട്ടു കുടിക്കുമ്പോൾ വാതിലിനപ്പുറം തല താഴ്ത്തിപ്പിടിച്ചൊരു നിഴലനക്കമുണ്ടായിരുന്നു... അമ്മയുടെ  *      *      *      *      *       *       *      അച്ഛമ്മയും അപ്പച്ചിയും എതിർത്തിട്ടും ആറു വയസ്സുള്ള എന്നെയും കൂട്ടി അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക്  പോയത് എന്നെ കണ്ടെങ്കിലും അമ്മ തിരിച്ചു വരും എന്നു കരുതിയാവണം.... പക്ഷെ എന്നിട്ടും അവിടെ വച്ച് അമ്മയ്ക്ക് പുതിയ ഭർത്താവിന്റെ കൂടെ പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ അപമാനഭാരത്തോടെ തലകുനിച്ചു, കണ്ണുനിറഞ്ഞു ഇറങ്ങിപ്പോന്ന അച്ഛൻ എന്റെയുള്ളിൽ മായ്ക്കാനാവാത്ത നോവായിരുന്നു... എന്താണ് നടന്നതെന്ന് മനസ്സിലായില്ലെങ്കിലും അച്ഛനെ അത്രമാത്രം വേദനിപ്പിച്ചാണ് അമ്മ എവിടേക്കോ പോയതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി... വലുതാകും തോറും ഒളിച്ചോടിപ്പോയ പെണ്ണിന്റെ മകൾ എന്ന പേരിൽ

ഏട്ടത്തിയമ്മ

Image
ഏട്ടത്തിയമ്മ "ഞാൻ സ്നേഹിച്ച പെണ്ണിനെ ഏട്ടൻ കെട്ടാൻ പോകുന്നു എന്നറിഞ്ഞതും ഞാനാകെ തകർന്നുപോയി..ഓർമ്മവെച്ച നാൾ മുതൽ മനസ്സിൽ കുടിയേറിയതാണ് ദേവൂട്ടിയുടെ രൂപം. കുഞ്ഞും നാൾ മുതലേ വിനുവേട്ടാന്നും പറഞ്ഞു പിന്നാലെ വായിച്ചിട്ടലച്ചു നടന്നൊരു കൊച്ചു സുന്ദരിക്കുട്ടി..... ഹൃദയത്തിൽ പ്രണയവർണ്ണങ്ങൾ നിറഞ്ഞപ്പോഴും മനസിലേക്ക് ഓടിയെത്തിയ രൂപം ദേവൂട്ടീന്റെ ആയിരുന്നു..ഇഷ്ടം പറയാതെ തന്നെ ഞങ്ങൾ ഹൃദയങ്ങൾ പരസ്പരം കൈമാറി പ്രണയം തുടർന്നു കൊണ്ടിരുന്നു.യവ്വനത്തിൽ എത്തുമ്പോഴും ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും പിണങ്ങീട്ടില്ല..... ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ട് എന്റെയിഷ്ടം വീട്ടിൽ തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് ഏട്ടനെന്നെ കടത്തി വെട്ടീത്..ആ മനസ്സിലും ദേവൂട്ടി മൗനമായി നിറഞ്ഞു നിന്നിരുന്നൂന്ന് അറിയാനും ഞാനേറെ വൈകിപ്പോയിരുന്നു..... സർക്കാർ ജോലിയുളള ഏട്ടനായിരുന്നു  പഠിപ്പ് കുറഞ്ഞ എന്നെക്കാൾ വീട്ടിലെ ഗ്ലാമർ താരം.വീട്ടിലെന്തെങ്കിലും തീരുമാനം എടുക്കാൻ വീട്ടുകാർ പ്രാധാന്യം നൽകിയതും ഏട്ടന്റെ അഭിപ്രായത്തിനായിരുന്നു.പാടത്തും പറമ്പത്തും ചെളിയിൽ മുങ്ങിയ ജീവിതം നയിക്കുന്ന എനിക്കാരു വില കൽപ്പിക്കാൻ.... ദേവൂട്ടിയു

ലക്ഷ്മീദേവി

Image
ലക്ഷ്മീദേവി "മെലിഞ്ഞുണങ്ങിയ  അവളുടെ കരങ്ങളെടുത്ത്   ചുണ്ടോട് ചേർത്തൊരു ചുംബനം നൽകി.പതിയെ ഞാനാ കൈകൾ  വിടർത്തി.ഒരായുസ്സിന്റെ ബാക്കിപത്രം ഞാൻ അവിടെ കണ്ടു. എന്തിനും ഏതിനും കരിങ്കൽപ്പാറയുടെ ചങ്കുറപ്പ് നൽകിയവൾ.ചേട്ടാന്നു വിളിയവൾ പൂർണ്ണമാക്കില്ല.അവൾക്കറിയാം അതിനുള്ളിൽ ഞാൻ വിളി കേൾക്കുമെന്ന്.... അഗ്നിസാക്ഷിയാക്കി പുടവ ചാർത്തിയവൾ വീടിന്റെ നിലവിളക്കായി വലതുകാൽ വെച്ചകത്തു കയറി. പാദങ്ങളൊന്ന് ഇടറി താഴേക്കവൾ വീണപ്പോൾ ഏഴുതിരിയിട്ട നിലവിളക്കും കയ്യിൽ നിന്നും താഴേക്കു വഴുതിവീണു... കണ്ടുനിന്നവർ മൂക്കത്ത് വിരൽ ചേർത്തപ്പോഴെ അകത്തു നിന്നും അമ്മയുടെ ശബ്ദമുയർന്നു.. " എല്ലാം ദുശ്ശകുനമാണല്ലോ ഈശ്വരാ...." അവൾക്കാ വീട്ടിൽ ലഭിക്കാൻ പോകുന്ന സ്വീകരണം ഞാൻ മുൻകൂട്ടി കണ്ടു.ലക്ഷമിദേവിയായി വന്നവൾക്കിനി മൂധേവി  എന്നായിരിക്കും വിളിപ്പേര്. എന്റെ കാഴ്ചപ്പാടുകൾ തെറ്റിയില്ല.ആദ്യ ആഴ്ചയിൽ തന്നെ വീട്ടിൽ അമ്മായിയമ്മപ്പോര് തുടങ്ങി. സഹായത്തിനായി അച്ഛനും അമ്മയുടെ കൂടെ കൂടിയപ്പോൾ ശരിക്കും ധർമ്മ സങ്കടത്തിലായത് ഞാനാണ്... പുത്തൻപെണ്ണ് തൊടുന്നതെല്ലാം കുറ്റമായി തീർന്നു."പുത്തനച്ചി പുരപ്പുറം തൂക്കുമെന്