Posts

Showing posts from April, 2020

വസന്തം പൊഴിക്കുന്ന വേനൽ

Image
"ധനുവേട്ടാ .. അടുത്ത മാസം മുതൽ വിസ്പറ്, രണ്ട്പായ്ക്കറ്റ് വീതം വാങ്ങേണ്ടി വരും" മോളുമായി ബാത്റൂമിൽ കയറിപ്പോയ സുനിത ,മുഖത്തൊരു പുഞ്ചിരിയുമായി ഇറങ്ങി വന്നിട്ട് ,ഭർത്താവ് ധനഞ്ജയനോട്പറഞ്ഞു. "അതെന്താടീ..? "ഓഹ്, ഈ മനുഷ്യൻ്റെയൊരു കാര്യം, അവളിപ്പോൾ ഒരു വലിയ പെണ്ണായെന്ന് ,രണ്ട് ദിവസമായി വയറ് വേദനയെന്നും പറഞ്ഞ് നടന്നപ്പോഴെ, എനിക്കറിയാമായിരുന്നു, ഇത് തന്നെയായിരിക്കുമെന്ന്" സുനിത അഭിമാനത്തോടെ പറഞ്ഞു. "എടീ.. നമുക്ക് എല്ലാവരെയും വിളിച്ച് പറയണ്ടേ? "പിന്നേ വേണം ,എൻ്റെ കുടുംബത്തീന്ന് എത്ര കുറച്ചാലും ഒരു പത്തൻപത് പേരോടെങ്കിലും പറയണം ,ധനുവേട്ടൻ്റെ ആൾക്കാരും കാണില്ലേ ?അത്രയൊക്കെ" "നീയെന്താ സുനിതേ ഈ പറയുന്നത്, എടീ.. അതിന് അവളുടെ കല്യാണമൊന്നുമല്ലല്ലോ? നാടടച്ച് വിളിക്കാനായിട്ട് ,ഇങ്ങനെയുള്ള കാര്യത്തിന്, നമ്മൾ കുടുംബക്കാര് മാത്രം മതി ,ഇവിടിപ്പോൾ എൻ്റെ അമ്മയുണ്ടല്ലോ? വേണമെങ്കിൽ അനുച്ചേച്ചിയോട് കൂടി പറയാം ,നീയൊരു കാര്യം ചെയ്യ് ,നിൻ്റമ്മയെ ഒന്ന് വിളിച്ച് പറ, അവിടെ നിൻ്റെ ആങ്ങളയുടെ ഭാര്യ, ശ്രീദേവിയുണ്ടല്ലോ ,അവളോട് അമ്മ പറഞ്ഞ് കൊള്ളും" "അയ്യടാ.. അങ്ങനെ ഒളിച്ചും

kissakal

Image
ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന  അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്,.. മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് 'ഷമ്മി ഹീറോ ടാ ഹീറോ' എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് ഞാനും,.. "വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി" എന്ന് അവൾക്കുനേരെ ആക്രോശിച്ചപ്പോൾ അവൾ തെല്ലൊന്നുമല്ല അമ്പരന്നത്, അത് അവളുടെ കരച്ചിലിൻ്റെ ആക്കം കൂട്ടുകയും ചെയ്തു,.. കല്യാണം ഉറപ്പിച്ചതിന് ശേഷം ഫോണിൽ ബ്ലോക്ക് ചെയ്ത എൻ്റെ നമ്പർ അൺബ്ലോക്ക് ചെയ്ത് തുരുതുരാ വിളിക്കുന്നുണ്ടായിരുന്നല്ലോ,… എന്തെ ഇപ്പൊ ഒന്നും മൊഴിയാനില്ലേ ഭവതിയ്ക്ക്, നിൻ്റെ  ഉണ്ട കണ്ണുരുട്ടി പേടിപ്പിയ്ക്കാതെ വായ തുറന്ന് എന്തെങ്കിലും പറയെടി,.. ""എന്നോടുള്ള ദേഷ്യം എല്ലാം തീർത്തോളൂ, ഇനി ഒന്നും ബാക്കി വെയ്ക്കണ്ട, കാരണം ഞാനൊരു തേപ്പുക്കാരിയാണല്ലോ ശ്രീയേട്ടൻ്റെ മനസ്സിൽ,.. " ആ എന്നെ, എന്തിനാ ശ്രീയേട്ടൻ ,…."" എന്തിനാ  വിവാഹം കഴിച്ചത് എന്നല്ലേ, ചോദിക്കാൻ പോകുന്നത്,..  അതെനിയ്ക്ക് നിന്നോടുള്ള ഇഷ്ടം പെരുത്ത് വന്നിട്ടല്ല.  നിന്നെ എൻ്റെ കാല് കീഴിൽ ചവിട്ടി മെതിയ

കലാലയത്തിലെ_രാജകുമാരി

Image
കലാലയത്തിലെ_രാജകുമാരി 💘ഫുൾ പർട്ട്💘 M. com. കഴിഞ്ഞു ഒരു ജോലിക്കു വേണ്ടി നാട് മുഴുവൻ ഇന്റർവ്യൂന്നും പറഞ്ഞു തെണ്ടി തിരിഞ്ഞു ഒരു പരുവമായി നിൽക്കുന്ന  സമയത്താണ് ദുബായിൽ നിന്നുള്ള അമ്മാവന്റെ വിളി.  അവിടെ അമ്മാവൻ ജോലി ചെയ്യുന്ന കമ്പനിയിൽ അക്കൌണ്ട് സെക്ഷനിലേക്ക് ഒരു വേക്കൻസി ഉണ്ടെന്നും, അത്യാവശ്യം ഉയർന്ന സാലറി ഉണ്ടെന്നും ഉടൻ പുറപ്പെടണമെന്നും പറഞ്ഞു കൊണ്ട്.  തേങ്ങയേക്കാൾ കൂടുതൽ തൊഴിൽരഹിതരുള്ള  ഇവിടെ, ഇനിയും  ജോലിക്കു  തെണ്ടുന്നതിനെക്കാളും നല്ലത് ഇപ്പൊ കിട്ടിയ ജോലിക്ക് പോകുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. എവിടെയാണെങ്കിലും ജീവിതം മുന്നോട്ട് പോകണമെങ്കിൽ ജോലി ചെയ്തേ പറ്റൂ. അപ്പൊ പിന്നെ അത് എവിടെയായാലും ന്താ..  ദുബായ്ങ്കിൽ ദുബായ്. പോകാമെന്ന് ഞാനും തീരുമാനിച്ചു.  അങ്ങനെ ഞാനും പറന്നു, ഏതൊരു പ്രവാസിയേയും പോലെ ഒരുപാട് സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് കടല് കടന്ന് ദുബായിലോട്ട്..... തീക്കാറ്റ് വീശുന്ന മണൽക്കാടുകൾക്ക് നടുവിൽ വൈദ്യുതി  കൊണ്ട് അലങ്കാര വർണ്ണങ്ങൾ തീർത്ത് അണിഞ്ഞൊരുങ്ങി മാനം മുട്ടി നിൽക്കുന്ന അംബരചുംബികളായ കെട്ടിടങ്ങളും, അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി ലോകത്തിലെ നമ്പർ വണ്ണായി നിൽക്കുന്ന