Posts

Showing posts from November, 2019

കൂട്ട്

Image
കൂട്ട്.... ******** "സ്വന്തം ഭാര്യയെ കണ്ടവൻമാരുടെ കൂടെ  ഊരു  ചുറ്റിഅഴിഞ്ഞാടാൻ  പറഞ്ഞയച്ചിട്ട് വീട്ടിലിരുന്ന് അവളുടെ കോപ്രായങ്ങൾ ഫോണിലൂടെ കണ്ടാസ്വദിക്കാൻ മാത്രം തരംതാന്നു പോയോ സുധേ നിന്റെ മകൻ ...?  പൂമുഖത്തിരുന്ന് ഫോണിൽ ഗീതു അയച്ചു തന്ന വീഡിയോകൾ നോക്കുന്നതിനിടയിലാണ് അകത്തു നിന്ന്അച്ഛന്റെ ശബ്ദം ഉയരുന്നത് നവീൻ ശ്രദ്ധിച്ചത്... ഫോണും പോക്കറ്റിലിട്ട് കയ്യിലെ കാപ്പി കപ്പുമായ് അകത്തേക്ക് നടക്കുമ്പോഴേ കണ്ടു അമ്മയുടെ നേരെ ദേഷ്യപ്പെട്ടു കൊണ്ട് നിൽക്കുന്ന അച്ഛനെയും ഭയത്തോടെ അച്ഛനെ നോക്കി നിൽക്കുന്ന അമ്മയേയും.. ' എന്താ അച്ഛാ, എന്തിനാ അമ്മയോട് വെറുതെ ദേഷ്യപ്പെടുന്നത്..?  'എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിലച്ഛനത് നേരെ എന്നോട് പറഞ്ഞാൽ പോരെ...? വെറുതെ എന്തിനാ പാവം അമ്മയോട് ദേഷ്യപ്പെടുന്നത് ...? ഒരു ചെറു ചിരിയോടെ അച്ഛന്റെ മുഖത്ത് നോക്കിയ ങ്ങനെ ചോദിക്കുമ്പോഴും നവീൻ കാണുന്നുണ്ടായിരുന്നു അച്ഛന്റെ മുഖത്ത് വർദ്ധിച്ചു വരുന്ന കോപത്തെ ... 'ഓ... നിന്നോടൊരു കാര്യംചോദിക്കണമെന്നുണ്ടെങ്കിൽ എനിക്ക്  നിന്റെ അനുവാദമൊന്നും വേണ്ട, കാരണം ഇപ്പോഴും ഈ വീട്ടിൽ ഏതു കാര്യത്തിനും അവസാന വാക്ക് എന്റേതാണ് എന്റെ മരണ

നേഴ്സ് അല്ലെ കൊടുപ്പും കാണും

Image
നേഴ്സ് അല്ലെ കൊടുപ്പും കാണും.... അവൾ അത്‌ വഴി പോയപ്പോ ആണ് അവൻ അത്‌ ഉറക്കെ വിളിച്ചു പറഞ്ഞത്....  നടത്തത്തിന്റെ വേഗത അല്പം കുറച്ചു അവൾ തിരിഞ്ഞു നോക്കി..... അടക്കി പിടിച്ച ചിരി ആയിരുന്നു ചുറ്റും....  ഒന്നും മിണ്ടാതെ അവൾ കുനിഞ്ഞു പോയപ്പോ... അല്പം വിജയിച്ച മുഖഭാവം ആയിരുന്നു അവന്.... 6മാസമായി പിറകെ നടക്കുകയാണ്... ഒരു നൂറു തവണ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ടും ഒരു വാക്ക് പോലും തിരിച്ചു പറയാത്തവളോട് ദേഷ്യം ആയിരുന്നു തന്നെ ഒന്ന് ഗൗനിക്കുന്ന പോലും ഇല്ല തോന്നിയപ്പോ ആണ് മാനസികമായി തളർത്താൻ നോക്കിയത് അത്‌ ഏകദേശം വിജയിച്ചിരിക്കുന്നു.... കൂട്ടുകാർ കൂടി ഇരിക്കുമ്പോ ആണ് ആരോ ഒരാൾ പറഞ്ഞത്  "പൊതുവെ ഈ നേഴ്സ്മാരൊക്കെ അങ്ങനെ ആണ് വേണമെങ്കിൽ സമയം പൊക്കാൻ സ്നേഹിച്ചോളൂ പക്ഷെ കല്യാണം കഴിക്കരുത് എത്ര ആണുങ്ങളെ കാണുന്നവളുമാരാ" വലിയ ഒരു കൂട്ടച്ചിരിയോടെ അത് പറഞ്ഞു തീർന്നപ്പോ മനസ്സിൽ ആദ്യം ഓർമ്മ വന്നതും അവളെ ആയിരുന്നു സ്നേഹത്തിനുംഅപ്പുറം അവളോട് കാമം തോന്നി തുടങ്ങിയതും അപ്പോഴാണ്  പിന്നീട് എപ്പോഴൊക്കെയോ ചില രാത്രികളിൽ ഓടി കിതച്ചു വരുമ്പോൾ ഒക്കെ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു "നേഴ്സ് അല്ലെ..............  അ

kissakal

Image
ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ജിതിൻ ദഹിപ്പിച്ചൊന്നു പാറുവിനെ നോക്കി..  ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ പാറു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു..  നീണ്ട 6 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു ജിതിന്റെ കൂടെ ഇറങ്ങി വന്നവൾ ആണ് പാറു..  ആ വീടിന്റെ വലതുകാൽ വെച്ചു കയറി വരാൻ പറഞ്ഞു നിറഞ്ഞ ചിരിയോടെ തന്നെ സ്വീകരിക്കാൻ നിന്ന അമ്മയെ കണ്ടപ്പോൾ അത് പോലൊരു കുടുംബത്തിലേക്ക് വരാൻ പറ്റിയത് തന്റെ ഭാഗ്യം ആണെന്ന് പാറു കരുതി.  അടുക്കളയിലെ പുക പോലും തന്നെ കൊണ്ടു കൊള്ളിപ്പിക്കാതെ....വീടിന്റെ മുറ്റം പോലും തന്നെ കൊണ്ടു വൃത്തിയാക്കാൻ സമ്മതിക്കാതെ എല്ലാ ജോലിയും അമ്മ ചെയ്യുമ്പോൾ.. അമ്മായിയമ്മ ആയിട്ടല്ല.. എന്റെ സ്വന്തം അമ്മ ആയിട്ടാണ് പാറു കണ്ടിരുന്നത്...  നിസ്സാര കാര്യത്തിനും പോലും ജിതിൻ തന്നോട് ദേഷ്യപ്പെടുമ്പോൾ എന്റെ മോളെ വഴക്കു പറയരുതെന്ന് പറഞ്ഞു ജിതിനോട് ദേഷ്യപ്പെടാറുള്ള അമ്മ തനിക്കു പ്രസവിക്കാൻ കഴിയില്ലെന്ന് അ

സ്ത്രീ ധനം

Image
സ്ത്രീ ധനം  ************ "തന്റെ ആദ്യത്തെ പെണ്ണുകാണൽ ആണോ ഇത് " നന്ദന്റെ ചോദ്യം കേൾക്കെ  ശിവാനി ഒന്ന് പുഞ്ചിരിച്ചു.  " അല്ല...  ഇതിപ്പോൾ പന്ത്രണ്ടാമത്തെയാണ് " ആ മറുപടിയിൽ അവനൊന്നു അമ്പരന്നു  "ഉവ്വോ.. അത്രയുമായോ..  തന്നെ കാണാൻ എന്ത് ഭംഗിയാ...  എന്നിട്ട് എന്തേ ഇത്രേം ആലോചനകൾ മുടങ്ങി..  " സംശയത്തോടെ നന്ദൻ ഉറ്റുനോക്കുമ്പോൾ   ശിവാനിയുടെ ശ്രദ്ധ വീടിനുമ്മറത്തിരുന്നു അച്ഛനോട് സംസാരിക്കുന്ന ചെക്കൻ കൂട്ടരിലായിരുന്നു     "അപ്പോൾ എങ്ങിനെയാ രാമൻനായരേ കാര്യങ്ങളുടെ ഒരു നീക്ക് പോക്ക്.. നാട്ടു നടപ്പനുസരിച്ച് നിങ്ങടെ കൊച്ചിന് എന്ത് കൊടുക്കും നിങ്ങൾ... " പ്രതീക്ഷിച്ച ചോദ്യം ഉമ്മറത്ത് കേൾക്കവേ ശിവാനിയുടെ മുഖം വിടർന്നു.. പതിയെ അവൾ വീണ്ടും നന്ദനു നേരെ തിരിഞ്ഞു  " ദേ..  കേട്ടില്ലേ...  ഇത് തന്നാ മുന്നേ ഉള്ള ചോദ്യത്തിന്റെ ഉത്തരം... കച്ചവടം തുടങ്ങി വരു നമുക്കും അതിൽ പങ്കെടുക്കാം " ആ മറുപടി കേട്ട് നന്ദൻ  പകച്ചു നിൽക്കുമ്പോഴേക്കും  ഉത്സാഹത്തോടെ ശിവാനി  ഉമ്മറത്തേക്ക് പാഞ്ഞു. ചെക്കൻ കൂട്ടരുടെ ആ ചോദ്യത്തിന് മുന്നില് പതറിയിരിക്കുന്ന അച്ഛന്റെ മുഖമാണ് അവൾ ആദ്യം ശ്രദ്ധിച്ച

കനി

Image
കനി " എന്തൊരു കയ്പ്പാ ആദിയേട്ടാ നിങ്ങടെ ചുണ്ടിന് "   എന്റെ ഹൃത്തടത്തിൽ ഞെരിഞ്ഞമർന്നു കൊണ്ടാണവളത്  ചോദിച്ചത് കരയ്ക്കെടുത്തിട്ട വരാലിനെപ്പോലെ വഴുതി മാറാൻ നോക്കിയ അവളെ ഒന്നുകൂടി ഞാൻ ചേർത്തു പിടിച്ചു കൊണ്ടവളോടായ് പറഞ്ഞു " കലർപ്പില്ലാത്ത ചുണ്ടിന് കനപ്പ് തന്നെയായായിരിക്കും പെണ്ണെ" ആ കണ്ണാടിക്കവിളിലെ ചുഴിക്ക് ആഴം കൂടിയ പോലെ എന്നിൽ നിന്ന് കുതറിമാറിയോടിയ അവളുടെ പിന്നാലെ തന്നെ ഞാൻ വച്ചുപിടിച്ചു ഓടിച്ചെന്നവളെയാ വയൽ വരമ്പിൽ നിന്നു കൊണ്ട് വാരിയെടുത്തപ്പോൾ തുമ്പിക്കനം പോലും തോന്നിയില്ലെനിക്ക്, ആ വിയർപ്പൊട്ടിയ കഴുത്തോട് ഞാൻ ചുണ്ടു ചേർത്തപ്പോൾ മെല്ലെയവളെന്റെ കാതിലെ കറുത്ത കമ്മലിൽ അവളുടെ മുല്ലപ്പൂമുട്ടു പല്ലുകളാൽ പതിയെ കാരി കണ്ടു നിന്ന സന്യാസിക്കൊക്ക് നാണത്താൽ ഒറ്റക്കാലിൽ നിന്നപ്പോൾ തോട്ടിലെ പരൽമീനുകൾ പുളകിതയായി പുള്ളിയാട്ടി നീന്തുന്നുണ്ടായിരുന്നു, ഞാറു നടുന്നുണ്ടായിരുന്ന സ്ത്രീകൾ നമ്രശിരസ്കരായ് ഓലക്കുട കൊണ്ട് മുഖംമറച്ചത് ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചു, മുഖത്തോട് മുഖം ചേർത്തു പിടിച്ചപ്പോൾ അവളുടെ അരളിപ്പൂ ചുണ്ടിലെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്നിൽ ആവേശമുണർത്തി " കനീ, നിന്റെ ചുണ്ടിന

ഹണിമൂൺ

Image
ഹണിമൂൺ " വരുൺ ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ച് തരുമോ?" പ്രിയതമയുടെ ചോദ്യം കേട്ട അവൻ ഉന്മാദ ത്തോടെ അവളെ നോക്കി.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവനാഗ്രഹിച്ചിരുന്നതും അങ്ങനൊരു ചോദ്യമായിരുന്നു... വനത്തിന് നടുവിലുള്ള ആ ട്രീ ഹൗസ് അവളുടെ ആഗ്രഹപ്രകാരം ആണ് ഹണിമൂണിനായി അവൻ തിരഞ്ഞെടുത്തത്.. പക്ഷെ പകൽ വനത്തിന്റെ  ഭംഗിയെല്ലാം ആസ്വദിച്ച് കഴിഞ്ഞ് രാത്രിയായപ്പോഴാണ് വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്... കാടിന്റെ ഭീകരത ശരിക്കും മനസ്സിലാവുന്നത് ഇരുട്ട് കൂടുമ്പോഴാണ്... അതും ഇത്പോലുള്ള ഒരു സ്ഥലത്ത് അതിന്റെ  ഭീകരത  ഇരട്ടിക്കും.. ആ ട്രീ  ഹൗസ് ആയിരുന്നെങ്കിൽ വനത്തിലേക്ക് കൂടുതൽ ഇറങ്ങിനിൽക്കുന്നതും ആയിരുന്നു... "എന്താ രേഷ്മ.. ? പറയൂ..?"  അവന് ആകാംക്ഷ അടക്കാനായില്ല... പക്ഷെ അവളുടെ ആഗ്രഹം കേട്ട് അവൻ അമ്പരന്ന് പോയി... "നീ എന്താ പറയുന്നത്? ഓജോബോർഡ് കളിക്കാനോ? അതും ഈ ഹണിമൂൺ സമയത്ത്.. നിനക്ക് വട്ടുണ്ടോ രേഷ്മ? അല്ലേലെ മനുഷ്യന് ഇവിടത്തെ അറ്റ്മോസ്ഫിയർ കണ്ട് കിളിപോയിരിക്കാ.. അതിന്റെ  ഇടയിലാ ഓജോബോർഡ്..നീ വന്നേ നമുക്ക് കിടക്കാം..." അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി... "നിനക്ക് എന്നെ ഇഷ്

കറിവേപ്പില

Image
കറിവേപ്പില  മനുഷ്യനെ ശല്യം ചെയ്യാൻ ആയിട്ട് പാതിരാത്രിയിൽ കുത്തിഇരുന്നുള്ള പഠിപ്പിക്കൽ ഒന്നും ഇവിടെ നടക്കില്ല.... ജോലിക്ക് പോയിട്ട് വന്നാൽ എനിക്ക് സമാധാനമായി  ഉറങ്ങണം... അതിനിടയിൽ ആണ് അവള് മോനെ ഉദ്യോഗക്കാരൻ ആക്കാൻ പോകുന്നത്..ഇനി രാത്രിയിലേ പഠിപ്പിക്കൽ കണ്ടാൽ കാല് മടക്കി ചവിട്ടും ഞാൻ.... അതും പറഞ്ഞു കട്ടിലിന്റെ പകുതിയും കവർന്നു ഉറങ്ങാൻ കിടന്ന അച്ഛനെ പറ്റി കിടന്നത് അന്നത്തെ നാല് വയസ്സുകാരന്റെ പഠിക്കാൻ ഉള്ള മടി കൊണ്ട് തന്നെ ആയിരുന്നു....  അപ്പോഴും അമ്മ പറഞ്ഞത് ഏട്ടാ അവന് ഹോം വർക്ക്‌ ഇനിയും ചെയ്തു തീർക്കാൻ ഉണ്ട്.... ചെയ്തില്ലെങ്കിൽ ടീച്ചർ എന്റെ കുഞ്ഞിനെ അടിക്കും ഒന്ന് പഠിപ്പിച്ചോട്ടെ എന്നാണ്....  നാല് നാലര വയസ്സുള്ള ചെക്കന് ഇത്രയൊക്കെ പഠിച്ചാൽ മതി ഇനി രാത്രിയിൽ കൊച്ചിനെ പഠിപ്പിക്കണം എന്ന് പറഞ്ഞു ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞാൽ  എന്റെ കൈയിൽ നിന്ന് മേടിക്കും രണ്ടും എന്ന് പറഞ്ഞു അച്ഛൻ അമ്മയ്ക്ക് നേരെ തിരിയുമ്പോൾ കണ്ണുകൾ കൂട്ടി അടച്ചു കിടന്നത് അമ്മ എന്നെ വീണ്ടും പഠിക്കാൻ  വിളിക്കാതിരിക്കാൻ ആയിരുന്നു.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ നിരത്തിയിട്ട പുസ്തകങ്ങൾ അടുക്കി വെക്കുമ്പോൾ അമ്മ മറുത്ത

അപരൻ

Image
#അപരൻ# വിവാഹം കഴിഞ്ഞ പിറ്റേ ആഴ്ച തന്നെ, അയാൾ ഭാര്യയോട് യാത്ര പറഞ്ഞ് ,വിദേശത്തേക്ക് പറന്നു. അപ്പോഴും  അവൾ, ഒരാഴ്ച കൊണ്ട് അയാൾ നല്കിയ, ഉന്മാദത്തിന്റെ ഹാങ്ങ് ഓവറിലായിരുന്നു . മധുവിധു രാവുകളിൽ ,അയാൾ നല്കിയ മധുചഷകം നുണഞ്ഞ് തീരാതെ, തേൻ കിനിയുന്ന അധരങ്ങൾ കടിച്ചമർത്തി ,അവന്റെ വരവിനായി ,അവൾ കാത്തിരുന്നു. പകല് മുഴുവൻ, വീട്ട് ജോലികളിലും മറ്റും മുഴുകി, അവൾ രാത്രിയാകാൻ കൊതിച്ചു. വീട്ടിലെ മറ്റുള്ളവർ ഉറക്കത്തിലേക്ക് ഊളിയിട്ടപ്പോൾ, അവൾ മാത്രം, അവന്റെ ഓൺലൈൻ പ്രവേശനത്തിനായ് വെയ്റ്റ് ചെയ്തു. ആദ്യ ദിവസങ്ങളിൽ ,കൃത്യസമയത്ത് വന്ന് കൊണ്ടിരുന്ന അവൻ ,പിന്നീട് സമയം തെറ്റി വരാനും ,ചില ദിവസങ്ങളിൽ തീരെ വരാതിരിക്കാനും തുടങ്ങി. വിരസമായ രാവുകളെ അനുനയിപ്പിക്കാനായി അവൾ,  FB യുടെ വിരിമാറിൽ, ചൂണ്ട് വിരല് കൊണ്ട് തഴുകി. ആ തഴുകൽ, ചില ഫ്രണ്ട് റിക്വസ്റ്റുകളുടെ കണ്ണിലും കൊണ്ടു. അതിലൊരാൾ അവളുടെ ഇൻബോക്സിൽ വെറുതെ ഒന്ന് മുട്ടി നോക്കി. ഭർത്താവിനെ ധ്യാനിച്ചിരുന്ന അവൾ ,ആ മുട്ട് അത്ര ശ്രദ്ധിച്ചില്ല. പിറ്റേ ദിവസവും, അപരൻ മുട്ടി നോക്കിയതിനൊപ്പം, ഒരു ഹാ യും പറഞ്ഞു. ഭർത്താവിന്റെ, പച്ച ലൈറ്റ് ഇന്നും തെളിയില്ലന്ന് മനസ്സിലായ അവൾ അപരനോട്, ആരാ

ഐഡന്റി കാർഡ് താ.

Image
ഐഡന്റി കാർഡ് താ.. ! "കണ്ടക്ക്ട്ടറുടെ ചോദ്യം കേട്ട് ഞാൻ പോക്കറ്റിലേക്ക് കൈ ഇട്ടു". .   അപ്പോഴാണ് എനിക്ക് ഓർമ വന്നത്..  "എന്റെ കുട".!..  ഈശോയെ..  ഇനി എന്താ ചെയ്യാ..  അപ്പോഴേക്കും  ബസ് പഴഞ്ഞി സ്കൂൾ സ്റ്റോപ്പ്‌ കഴിഞ്ഞിരുന്നു...  ചേട്ടാ എനിക്ക് ഇവിടെ  ഇറങ്ങണം.. ! ഹ്ഹ  കാർഡ് ഇല്ല ല്ലേ..  അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോ..  അല്ലങ്കിൽ ഫുൾ ചാർജ് തരണം. ! അയാളുടെ ചോദ്യത്തിനൊന്നും ഉത്തരം കൊടുക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്ന  ഞാൻ..  ജെറുസലേം കുരിശ് സ്റ്റോപ്പ്‌ എത്തിയതും  ഞാൻ ബസിൽ നിന്നും ചാടി ഇറങ്ങി..    തിരിഞ്ഞു ഓടി..  പഴഞ്ഞി സ്കൂൾ എത്തിയപൊഴേക്കും  എന്റെ ഓട്ടത്തിന്റ  വേഗം പതിയെ  കുറഞ്ഞു.കുറഞ്ഞു വന്നു.!.  'അതിനേക്കാൾ വേഗത്തിൽ എന്റെ നെഞ്ച് പെട പെട ഇടിക്കുന്നുണ്ടായിരുന്നു..'   നഷ്ട്ടപെട്ട കുടക്ക് വേണ്ടി വീണ്ടും മുന്നോട്ട്... "എന്റെ കുട അവിടെ തന്നെ ഉണ്ടാവുമെന്നുള്ള ഉറച്ച  വിശ്വസത്തോടെ ഞാൻ  പതിയെ ഓടിക്കൊണ്ടേ ഇരിന്നു"..   ഞാൻ ബസ് കയറിയ സ്റ്റോപ്പിൽ  എത്തിയപ്പോൾ. അവിടെ  വയസായ ഒരമ്മച്ചി മാത്രം...  ഞാൻ ഇരുന്നിരുന്ന  സർവേക്കലിന്റെ ചുറ്റും നോക്കി..  എന്താ മോനേ..  എന്താ നോ

എന്നും അവന്റെ പെണ്ണാവുക

Image
എന്നും അവന്റെ പെണ്ണാവുക  "ദേ   അച്ചായാ ഇങ്ങോട്ട് എഴുനേറ്റ് വന്നേ " പുലർച്ചെ ആറുമണിയായതെ ഉള്ളു .അലക്സിന് നല്ല ദേഷ്യം വന്നു  "എന്താടി ?" "നിങ്ങളറിഞ്ഞോ നിങ്ങളുടെ അമ്മച്ചി  ഗർഭിണിയാണെന്ന് "കലി തുള്ളി ലിസ  അലക്സവളെ അടിമുടി ഒന്ന് നോക്കി  "അറിഞ്ഞാരുന്നോന്നു ?" "അറിഞ്ഞല്ലോ പപ്പയാണോ ജോമോനാണോ ആരോ ഒരാൾ വിളിച്ചു പറഞ്ഞാരുന്നു "  അവനലസമായി പറഞ്ഞു  "ആഹാ എന്നിട്ടത് നിങ്ങൾ എന്നോട് പറഞ്ഞോ മനുഷ്യാ ?" "പറഞ്ഞില്ലാരുന്നോ ?" അലക്സ് പിന്നെയും ബെഡിലേക്കു ചാഞ്ഞു  "ദേ ഉരുണ്ടു കളിക്കല്ലേ ..കർത്താവേ ഞാനിനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും ?" "നീ എങ്ങനേലും നോക്ക് കാണാൻ വയ്യെല് ഒരു കണ്ണാടി വെച്ചോ "അലക്സ് പുതപ്പു വലിച്ചു മൂടി  ലിസ അത് വലിച്ചു ഒരേറു കൊടുത്തു  "ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ ഉളുപ്പുണ്ടോ  മനുഷ്യ നിങ്ങള്ക്ക് ?അമ്പതു വയസുള്ള സ്വന്തം  'അമ്മ ഗർഭിണിയാണെന്നറിഞ്ഞു ഇങ്ങനെ കിടക്കാൻ എങ്ങനെ തോന്നുന്നു ?പിതാവേ ഞാൻ എന്റെ അപ്പനോടും അമ്മാച്ചന്മാരോടുമൊക്കെ എന്ന പറയും ?" "അത് കൊള്ളാമല്ലോടി ..എന്റെ 'അ

എന്റെ ശ്രീ

Image
എന്റെ ശ്രീ  "പാത്രം കഴുകിക്കഴിഞ്ഞാൽ മുറികള് തുടക്കാൻ പൊക്കൊളു അവിയൽ ഞാൻ ഉണ്ടാക്കികൊള്ളാം "സുജാത ചേച്ചി പറഞ്ഞപ്പോൾ ചിന്നു തലയാട്ടി.  മുകൾ നിലയിലെ ഉച്ചത്തിലുള്ള ശബ്ദം ഇത് വരെ  അവസാനിച്ചിട്ടില്ല. ഇടയ്ക്കവൾ അതിലേക്കു ശ്രദ്ധിച്ചു. വഴക്കാണ് മിക്കവാറും എല്ലാ ദിവസങ്ങളിലും. ചിലപ്പോൾ അവൾ ചിന്തിക്കും. ഇവർക്കെന്തിന്റെ കുറവുണ്ടായിട്ടാണ്?  പണമുണ്ട്. ആരോഗ്യമുണ്ട്. നല്ല ജോലിയുണ്ട്. സിനിമാതാരങ്ങളെ വെല്ലുന്ന സൗന്ദര്യമുണ്ട്. മിടുക്കന്മാരായ രണ്ടു  മക്കളുണ്ട്. എന്നിട്ടും ഇവരെന്തിനാണ് ഇങ്ങനെ വഴക്കിടുന്നത്?  "നീ അത് ശ്രദ്ധിച്ചു നിൽക്കാതെ പണി തീർക്കാൻ നോക്ക് " "ഇവരെന്തിനാ ചേച്ചി ഇങ്ങനെ ദിവസവും വഴക്കിടുന്നത് ?" സുജാതചേച്ചി അവൾക്കരികിലേക്ക്  നീങ്ങി മുഖം അടുപ്പിച്ചു .  "സാറിന് ആരോടോ ബന്ധമുണ്ടെന്ന് മാഡത്തിനു  സംശയം. സംശയമല്ല ഉണ്ട്. ആണുങ്ങളല്ലേ കാണും. " "ആണുങ്ങളായതു കൊണ്ട് എന്താ? "അവളുടെ ശബ്ദം തെല്ലു ഉയർന്നു  "നിന്റെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ? "മൂന്ന്  വർഷം " "ഉം. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ " ഉള്ളിലൊരു കനൽത്തരി  വീണപോലെ അസ്വസ്ഥമായി

കൊലുസ്സ്

Image
കൊലുസ്സ്  "ആർക്കാടാ ഈ കൊലുസ്സ്... ഉം..  കുറച്ചൊക്കെ ഞാനും കേൾക്കുന്നുണ്ട്ട്ടാ കണ്ണാ..."  ജ്വല്ലറിയിലെ സെയിൽസ്ഗേളായി ജോലിക്ക് നിൽക്കുന്ന രമ്യചേച്ചിയുടെ ആ ചോദ്യം അവന്റെ മുഖത്ത് അല്പം ജാള്യത പടർത്തി... "അത്... ചേച്ചി ഇനി ഇത് അമ്മയോട് പോയി പറയാൻ നിക്കണ്ടാട്ടോ... ശമ്പളത്തീന്ന് കുറച്ച് മാറ്റി വച്ച് ഉണ്ടാക്കിയതാ.. ശ്രീകുട്ടിയുടെ കാര്യം അമ്മയ്ക്കറിയില്ല... അറിഞ്ഞാ എന്നെ കൊല്ലും... ഡിസ്കൗണ്ട് കിട്ടുമെന്ന് വച്ചാ ചേച്ചിയുടെ അടുത്ത് വന്നത്.. " അവൻ അല്പം ഒച്ച താത്തി പറഞ്ഞു.. "ഞാനാരോടും പറയണില്ല കണ്ണാ.. പക്ഷെ നളിനിയേടത്തിക്ക് വയസ്സായി വരാണെന്ന് നീ മറക്കണ്ടാ.. ഇനിയും അതിനെ ഇങ്ങനെ മറ്റുള്ളോരുടെ വീട്ടില് പണിക്ക് വിടണോന്ന് നീ തന്നെ ആലോചിക്ക്..ആ പാവം എത്ര കഷ്ടപെട്ടാ നിങ്ങളെ നോക്കിവളർത്തിയേന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ? രാഘവേട്ടനും കുറച്ച് നാളായി പണിക്കൊന്നും പോകുന്നില്ലാന്ന് കേട്ടു.. നീ വേണ്ടേ ഇനി കാര്യങ്ങൾ നോക്കാൻ.." അവർ പറഞ്ഞത് കേട്ട് അവന്റെ മുഖം വാടി.. " നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാട്ടോ... ശ്രീകുട്ടി നല്ല കുട്ടിയാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയും ഉണ്