Posts

Showing posts from August, 2018

പെയ്ത്തു വെള്ളം

Image
#പെയ്ത്തു വെള്ളം# അവളുടെ പിൻകഴുത്തിൽ അവൻ ചുംബിച്ചപ്പോൾ ഇക്കിളി കൊണ്ടവൾ പുളഞ്ഞു. മതിവരാതെ, അവളെ വാരിയെടുത്ത് മാറോട് ചേർത്ത് പിടിച്ച് നെറ്റിയിലും കവിളുകളിലും തെരു, തെരെ ഉമ്മ വെച്ചപ്പോൾ അവൾ പൊട്ടിച്ചിരിച്ചു പോയി.ആ ചിരി ദുരിതാശ്വാസ ക്യാമ്പിലെ വലിയ ഭിത്തികളിൽ തട്ടി പ്രകമ്പനമുണ്ടായി. പാത്തു, എന്ന് ഓമനപ്പേരിട്ട് ക്യാമ്പിലുള്ളവർ  വിളിക്കുന്ന ഫാത്തിമത്തുസുഹ്റ, എന്ന മൂന്ന് വയസ്സ് കാരിയെ, സേതു എന്ന നാല്പത്തിരണ്ടുകാരൻ കൊതിതീരാതെ വാത്സല്യം കൊണ്ട് മൂടുകയായിരുന്നു. ഇന്ന് ക്യാമ്പ് പിരിച്ച് വിടുകയാണ്.കഴിഞ്ഞ കുറെ ദിവസങ്ങളായി, രമയ്ക്കുo, സേതുവിനും മക്കളില്ലാത്തതിന്റെ കുറവ് നികത്തിയിരുന്നത് ,ആ മൂന്ന് വയസ്സുകാരിയുടെ കുസൃതികളായിരുന്നു. പ്രളയജലം ഒറ്റ നില വീടിനെ മുക്കി കളഞ്ഞപ്പോൾ വല്ലാത്ത നിരാശയിലാണ് ക്യാമ്പിലെത്തിയത്.അതിൽ നിന്നുമൊരു മോചനമായിരുന്നു, പാത്തുവുമായുള്ള ചങ്ങാത്തം.ഇരിട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ, പാത്തുവിന്റെ ഉമ്മയും ,ബാപ്പയും ഒലിച്ച് പോയി, ബാക്കിയായത്, അവളുടെ വല്യുപ്പയും, വല്ലുമ്മയും മാത്രം. വീടിന് മുകളിൽ പൊങ്ങിയ പ്രളയജലം ഒരാഴ്ച കഴിഞ്ഞപ്പോൾ ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയിട്ടുണ്ട്. തിരിച്ച് പോയാൽ

വേശ്യയുടെ_നെറ്റിയിലെ_സിന്തൂരം

Image
#വേശ്യയുടെ_നെറ്റിയിലെ_സിന്തൂരം പഴക്കം ചെന്ന ആ കോണിപ്പടികൾ കയറുമ്പോഴാണ് അവൾക്ക് അയാളുടെ കാൾ വരുന്നത്. കസ്റ്റമർ വരാൻ ഇത്തിരി വൈകും,നീ ലോഡ്ജിലെ മാനേജറുടെ കയ്യിൽ നിന്നും ചാവി വാങ്ങി മുറിയിൽ പോയിരുന്നോ. 'ഉം' എന്നുമൂളിക്കൊണ്ടവൾ ഫോൺ വെച്ചു. മുറിയിലെത്തി ഒന്ന് കുളിച്ചു അവൾ ജനൽ വഴി പുറത്തേ കാഴ്ചയിലേക്ക് കണ്ണുകളെ പായിച്ചു. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഒന്ന് തല ഉയർത്തി നോക്കാനോ ഒരു പുഞ്ചിരി പോലും സമ്മാനിക്കാനോ സമയമില്ലാതെ അവനവന്റെ കാര്യത്തിനു വേണ്ടി നെട്ടോട്ടമോടുന്ന വിവേകശാലികളാണെന്ന് സ്വയം ആത്മാഭിമാനം കൊണ്ട് നടക്കുന്ന ഇരുകാലി മൃഗങ്ങളെ നോക്കി അവളൊന്ന് മനസ്സിൽ ഊറിച്ചിരിച്ചുപോയി.അതിന്റെ പ്രതിധ്വനി എന്നോളം അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പരിഹാസത്തിന്റെ ചെറു പുഞ്ചിരി വിടർന്നു. കഥകളിലും പത്രത്തിലും കാണുന്ന ഒരു സഹായ ഹസ്തവും തന്റെയും കുടുമ്പത്തിന്റെയും മേൽ വന്നു കണ്ടിട്ടില്ല.വീട്ടിലേക്കു കയറി വന്നവരുടെ കണ്ണുകൾ എന്നും തന്റെ മേലായിരുന്നു.ദൈവത്തിന്റെ കൈകളാണെന്നു പറഞ്ഞ ആ കൈകൾ പരന്നു നടന്നിരുന്നത് തന്റെ മാറിടത്തിന്റെ മുഴുപ്പ് അളക്കാനായിരുന്നു. പെണ്ണിന്റെ ചൂട് തേടി വരുന്ന കണ്ടവൻമാരുടെ മുന്നിൽ ഒരു

വേഷം

Image
#വേഷം വിവാഹത്തിന് മുൻപും നിനക്ക് ഇത്തരത്തിൽ പലരുമായും ബന്ധമുണ്ടെന്നറിഞ്ഞിട്ടും നിന്നെ സ്വീകരിക്കാൻ എന്റെ മോൻ തയ്യാറായത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടാണെന്ന് നീ വിചാരിക്കേണ്ട.. തന്തയില്ലാതെ വളർന്ന നിനക്കും നിന്റെ താഴെത്തുങ്ങൾക്കും ഒരാൺ തുണ വേണംന്നുള്ള എന്റെ മോന്റെ മനസ്സിന്റെ നന്മ ഒന്നുകൊണ്ടു മാത്രാ അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്. എന്നു കരുതി അതിന്റെ അഹങ്കാരവും കാണിച്ച് എന്റെ മോന്റെ ഭാര്യയായി ഈ തറവാട് ഭരിക്കാമെന്നുള്ള വ്യാമോഹം ഒന്നും വേണ്ടന്ന് മാത്രല്ല വല്ല്യ കെട്ടിലമ്മ ചമയാമെന്നുള്ള നിന്റെ ദിവാസ്വപ്നമൊന്നും നടത്തിത്തരത്തില്ല ഞാൻ പറഞ്ഞില്ലെന്നു വേണ്ട. വായും മനസ്സുമായി അറിയാത്ത കാര്യങ്ങളാ അമ്മയുടെ വാക്കുകളിൽ നിന്നും ഇന്ന് കേട്ടത്. കലിതുള്ളി പെയ്യുന്ന പേമാരിപോലെ അതവളിൽ  കുത്തിയൊലിക്കുകയായിരുന്നിട്ടും എതിരെ നിൽക്കുന്ന എന്നിലേക്കുള്ളയവളുടെ നോട്ടമെത്തുമ്പോൾ മുഖത്തൊരു പുഞ്ചിരി വളരെ പാടുപെട്ട് വരുത്തിയായിരുന്നു അവളെന്നോട് പ്രതികരിച്ചത്. പുലർച്ചെ എണീറ്റു വീട്ടുകാര്യങ്ങളും അമ്മയ്ക്ക് കുളിക്കാനുള്ള വെള്ളവും ചൂടാക്കി പശൂനെ  കുളിച്ചിപ്പ് പാലും കറന്ന് സൊസൈറ്റിയിൽ കൊടുത്തു കൃത്യം ആറരമണിയോടെ വ

Kissakal

Image
"എന്റെ അനുവാദം ഇല്ലാതെ ആരും എന്റെ ശരീരത്തിൽ തൊടുന്നത് എനിക്ക് ഇഷ്ടമല്ല!" പിന്നിൽ നിന്നും അവളെ കരവലയത്തിൽ ഒതുക്കിയ ശരണിന്റെ കൈകൾ അടർത്തി മാറ്റികൊണ്ടായിരുന്നു ശ്യാമ അത് പറഞ്ഞത്.. "ഞാൻ അങ്ങനെ പുറത്തുനിന്നുള്ള ആരും അല്ലല്ലോ ശ്യാമേ.. നിന്റെ കഴുത്തിൽ താലി കെട്ടിയ.. നിന്റെ സീമന്ത രേഖയിൽ സിന്തൂരം ചാർത്തിയ നിന്റെ ഭർത്താവല്ലേ..??" കല്യാണം കഴിഞ്ഞ് രണ്ടു മാസമായിട്ടും.. ഈ നിമിഷം വരെ ഉണ്ടാവാതിരുന്ന സ്നേഹപ്രകടനം ഇത്ര പെട്ടെന്നെങ്ങനെയാ ഉണ്ടായത് എന്നുള്ള ഭാവത്തിൽ അവൾ അർത്ഥം വെച്ച് അവനെ ഒന്ന്‌ നോക്കിക്കൊണ്ട് പറഞ്ഞു.. "ഇത്രയും നാളും ഉണ്ടാവാതിരുന്ന സ്നേഹം ഇനി അങ്ങോട്ടും വേണ്ട..!" "തനിക്ക് എന്നോട് ദേഷ്യമാണെന്നെനിക്കറിയാം.. എങ്കിലും എന്റെ ഒരു അപേക്ഷ താൻ സ്വീകരിക്കണം.." "തന്നോട് ഒന്ന് മനസുതുറന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് എനിക്ക്..  വിരോധമില്ല എന്നാണെങ്കിൽ, നമുക്ക്‌ വൈകീട്ട് ഒന്ന് പുറത്ത് പോവാം.." ഇത്രയും പറഞ്ഞ് അവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. പോയ അതേ വേഗതയിൽ തിരിച്ചു വന്ന ശേഷം തുടർന്നു.. "അതേയ്.. ഒരു കാര്യം പറയാൻ വിട്ടു.. വൈകീട്ട് എന്റെ