Posts

Showing posts from April, 2019

പൌരുഷം പ്രണയം വെക്കുന്നവർ

Image
"നീയൊരു സുന്ദരിയാണു പെണ്ണേ..നിന്റെ മേൽ എത്ര പ്രാപിച്ചിട്ടും നിന്നോടുള്ള കൊതി തീരണില്ല.." അവളുടെ ദേഹത്തു നിന്നും വിയർത്തൊലിച്ച് എഴുന്നേൽക്കുന്നതിനിടയിൽ അയാൾ മന്ത്രിച്ചു.. "ഇനിയും കൊതി തോന്നണുണ്ടേൽ പറയണം..അതിനു കൂടിയുള്ള കാശു തന്നാ മതി.." അയാളുടെ വാക്കിൽ യാതൊരു ഭാവ ഭേദവുമില്ലാതെ കിടന്നിടത്തു നിന്നും അവൾ മറുപടി നൽകി.. "നീയെന്താ ഇങ്ങനെ സംസാരിക്കുന്നെ.. ഞാൻ തരുന്ന കാശിനപ്പുറം നിനക്കെന്നിൽ യാതൊരു സംതൃപ്തിയും ഇല്ലെ.." അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് അഴിച്ചിട്ട വസ്ത്രങ്ങൾ ഓരോന്നായ് അണിയാൻ തുടങ്ങി.. "കാശിനു വേണ്ടിയാണു ഞാനെന്റെ ദേഹം വിൽക്കണത്.. കരാറു പറഞ്ഞ സമയം വരെ നിങ്ങളെ സുഖിപ്പിക്കുക മാത്രം.. അതിനിടയിൽ ഞാനെന്തിനു സംതൃപ്തി തിരയണം.." " എന്നെ പോലൊരു ഊർജ്ജസ്വലനായ പുരുഷനു മുന്നിൽ നിനക്കൊരു സുഖവും ലഭിക്കുന്നില്ലെന്നൊ.." "നിങ്ങളോ പുരുഷൻ..? സ്വന്തം ഭാര്യയിൽ സംതൃപ്തി കണ്ടെത്താതെ മറ്റൊരു പെണ്ണിനു മുന്നിൽ കീഴടങ്ങുന്ന നിങ്ങളെ പുരുഷനെന്ന് ഞാൻ വിളിക്കില്ല.. എനിക്കു മേൽ പടർന്നു കയറുമ്പോൾ നിങ്ങളുടെ സാമിപ്യം കൊതിക്കുന്ന അവളെ ന

ഒരു കുടുംബത്തിലെ നേർക്കാഴ്ചകൾ

Image
ഒരു കുടുംബത്തിലെ നേർക്കാഴ്ചകൾ .... ""നിങ്ങൾ ഒരാണാണോ മനുഷ്യാ.. അമ്മയും അച്ഛനും അവിടെ കിടന്ന് ഒച്ച വെയ്ക്കുന്നത് നിങ്ങളും കണ്ടതല്ലേ.."" "കലി തുള്ളി കൊണ്ട് അവൾ മുറിയിലേക്ക് കടന്നു വന്നു.. " ""എന്റെ മീനു.. നീ ലൈറ്റ് ഓഫാക്ക് സമയം ഒരു പാടായി ഇവിടെ കിടന്ന് തുള്ളുന്നതെന്തിനാ... അമ്മയുടെയും അച്ഛന്റെയും മുന്നിൽ ഒരക്ഷരം മിണ്ടില്ലല്ലോ എന്നിട്ട് ഇവിടെ വന്ന് എന്നെ മെക്കിട്ട് കേറും.... "" ""മിണ്ടാൻ നിങ്ങൾ അനുവദിച്ചിട്ടു വേണ്ടേ.. അപ്പോഴെക്കും കണ്ണടച്ച് കാണിക്കും "അച്ഛന്റെ മാറത്ത് കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന കണ്ണനെ അവൾ എടുത്തു താഴെ തറയിൽ വിരിച്ച കിടക്കയിൽ കിടത്തി. ലൈറ്റ് ഓഫാക്കി വന്നു കിടന്നു. അവരുടെ മൗനത്തിന് അധികനേരം ആയുസുണ്ടായില്ല.. മീനു വിതുമ്പുകയാണ് ആ നിശബ്ദതയിൽ അവളുടെ വിതുമ്പൽ ഒരു തേങ്ങലായ് ആ മുറിയിൽ ഒഴുകി നടന്നു.. "" മീനു ...എന്തിനാണ് കരയുന്നത്..? അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൾ അവന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു... സഹിക്കണില്ല മനുവേട്ടാ.. എത്ര നാളായിങ്ങനെ കുത്തുവാക്ക് കേട്ട് ജീവിക്കുക ... പാവ

കല്യാണ രാത്രിയും അളിയന്‍റെ പരാക്രമണവും

Image
കല്യാണ രാത്രിയും അളിയന്‍റെ പരാക്രമണവും . കല്യാണം കഴിഞ്ഞ് ഭാര്യയെ വിട്ട് പിരിഞ്ഞു ഗള്‍ഫില്‍ വന്ന    മിക്ക  ഭര്‍ത്താക്കന്മാരും ലീവിന് നാട്ടില്‍ ചെന്ന്   ഭാര്യയെ കണ്ടാല്‍, ഒരു പൂച്ച അടുക്കളയില്‍  അടക്കാതെ വെച്ച മീന്‍ ചട്ടി കണ്ട പോലെയാണെന്ന് പല  മൂക്ക് മാഫി  നാട്ടു വാസികളും അപവാദം പറഞ്ഞു നടക്കുന്നുണ്ട്....അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു സംഭവം കേട്ടോളൂ: അതാ അങ്ങോട്ട്‌ നോക്കൂ...അവിടെ ഒരു കല്യാണ വീടാണ്..അതും അടുത്ത കുടുംബക്കാരുടെ  ...അന്ന്   പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം....രാത്രി കല്യാണ വീട് അലങ്കരിച്ചു പൂരപ്പറമ്പ് പോലെയാക്കി, ബാക്കിയായ കുറച്ചു റിബ്ബണ്‍  അവിടെ വായും പൊളിച്ച്  കൂര്‍ക്കം വലിച്ചുറങ്ങുന്ന ഒരുത്തന്‍റെ വായിലേക്ക് തിരുകി ഞങ്ങള്‍ പതുക്കെ കല്യാണ വീടിന്‍റെ തട്ടിന്‍ മുകളിലേക്ക്  കയറി. ഒന്ന് തല ചായ്ക്കാന്‍...  കോണിയുടെ താഴെ കടപ്പുറത്ത് ചാകര വന്ന പോലെ കല്യാണം കൂടാന്‍ വന്നവരും അടുക്കളപ്പണി കഴിഞ്ഞ ഇത്തമാരും കുട്ടികളും എല്ലാം  നിരന്നു അട്ടിയിട്ടു കിടക്കുന്നു... ..പതുക്കെ ശബ്ദം ഉണ്ടാക്കാതെ കയറി ചെന്നതും, ആ വീട്ടിലെ അന്ന് ഗള്‍ഫില്‍ നിന്ന് കല്യാണം കൂടാന്‍ വന്ന ഒരളിയന്‍

മതിലുചാട്ടം

Image
#മതിലു_ചാട്ടം രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം വിഷ്ണു  ആരും കാണാതെ അഞ്ജുവിന്റെ വീട്ടിലേക്ക് പോകാനായി പുറകു വശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി.. "വിഷ്ണുവിന്റെ കാമുകിയാണ്  അഞ്ചു.. അവന്റെ രാത്രിയുള്ള മതിലു ചാട്ടം തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.. വിഷ്ണുവിന്റെ വീടിനോട് ചേർന്നാണ് അവളുടെ വീട്... അഞ്ചുവും കുടുംബവും അവിടെ താമസിക്കാൻ വന്നിട്ട് നാലു വർഷമെ ആയിട്ടുള്ളൂ..." അങ്ങനെ പതിവു പോലെ അന്ന് രാത്രി വിഷ്ണു രാത്രി പുറത്തിറങ്ങി.. അവളുടെ വീടിന്റെ മതിലു ചാടുന്നതിന് മുമ്പ് ഒരു സിഗരറ്റ്(പുകവലി ആരോഗ്യത്തിന് ഹാനിഹരം) വലിക്കുന്ന സ്വഭാവമുണ്ട്.. അങ്ങനെ അടുക്കള മതിലും ചാരി നിന്നു കൊണ്ട് വലിക്കുമ്പോ ആണ് വിഷ്ണു ആ കാഴ്ച കണ്ടത്.. "അവളുടെ വീടിനോട് ചേർന്നുള്ള മതിലിന്റെ അരികിൽ നിന്നുകൊണ്ട് തലവഴി പുതപ്പ് മൂടിയ ഒരാള് അവളുടെ വീട്ടിലേക്ക് ചാടാൻ നോക്കുന്നു..." "അമ്പടാ കള്ളാ, അപ്പോ നീയാണല്ലേ ഇൗ നാട്ടിൽ മോഷണം നടത്തുന്നത്.. ഇവനെ കയ്യോടെ പിടിച്ചാ അഞ്ജുവിന്റെ വീട്ടുകാരുടെ മുന്നിൽ ഒരു വിലയാവും...!" എന്നും പറഞ്ഞ് നല്ലൊരു തടി കഷണവും എടുത്ത് പതുങ്ങി പതുങ്ങി അയാളുടെ പുറകിൽ ചെന്നു

kissakal

Image
എപ്പോഴാ മാഷേ  എത്തുക    സന്ധ്യക്കാണ് നാഗക്കളം.   ലേറ്റ് ആവില്ല ഞാൻ ഇറങ്ങി.  കാൾ കട്ട്‌ ചെയ്തു. ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു..  എന്റെ കൂടെ വർക്ക്‌ ചെയ്ത കുട്ടിയാണ്..  എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരു കൂട്ടുകാരി.  ഇടക്കെപ്പോഴോ സൗഹൃദത്തിൽ നിന്നു പ്രണയത്തിലേക്ക് പോയിരുന്നോ മനസ്?  അറിയില്ല..   അല്ല അറിയാഞ്ഞിട്ടല്ല എന്നിൽ കൂടെ മാത്രം നിറവേറ്റണ്ട കുറേ കടമകൾ ഉണ്ടായിരുന്നു..  അതുകൊണ്ട്..  തമ്മിൽ തമ്മിൽ ഇഷ്ടമാണെന്നു അറിഞ്ഞിട്ടും..  പറയാൻ ബാക്കി വെച്ചതാണ് . ശ്രീലക്ഷ്മി.  ഒരു ചെറുപ്പുളശ്ശേരിക്കാരി അവളുടെ നാടിനെ പറ്റി പറയുമ്പോൾ നൂറു നാവാണ്..  ഇപ്പോഴും കാവും വെച്ചാരാധനയും ഒക്കെയുള്ള  കുടുംബ പശ്ചാത്തലം. എപ്പോഴും ഉണ്ടാവും അതിനെ പറ്റിയുള്ള കുറേ കഥകൾ.   ഇന്നവളുടെ കുടുംബക്ഷേത്രത്തിലെ ഉത്സവമാണ്..  തോറ്റം പാട്ടും നാഗകളവും എല്ലാം ഉള്ള ഉത്സവം..  നാഗങ്ങൾക്കു തുള്ളാനായി  അവളാണത്രെ ഇരിക്കാ..മുൻപത്തെ രണ്ടു വർഷത്തെയും ഉത്സവത്തിന് വിളിച്ചതായിരുന്നു..  ഞാൻ  പോയില്ല..   പോവാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല..   എന്തുകൊണ്ടോ പോയില്ല.   ഈ പ്രാവശ്യം വിളിക്കില്ല എന്നാണ് കരുതിയത്.  പക്ഷേ അവളു മറക്കാതെ ഇപ്രാവശ്യവും വിളിച്ചു.. 

അണക്കെട്ട്

Image
"ബിന്ദു... ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടുണ്ട് കെട്ടാ '' വിയർപ്പിൽ മുങ്ങിയ കാക്കിഷർട്ട് അഴിച്ചിടുമ്പോൾ സുഗുണൻ ഭാര്യയോട് പറഞ്ഞു. "ഈശ്വരാ ,നിങ്ങളുടെ ആഗ്രഹപ്രകാരം പുതിയ വീട് വച്ചിട്ട് , മനസ്സമാധാനത്തോടെയൊന്ന് കിടന്നുറങ്ങാൻ പോലും കഴിഞ്ഞില്ലല്ലോ? ബിന്ദു പരിതപിച്ചു. "ഉം സാരമില്ലെടി ,അടുത്ത വർഷമിങ്ങ് തിരിച്ച് വരാമല്ലോ? സുഗുണൻ ഭാര്യയെ സമാധാനിപ്പിച്ചു. ഇലക്ട്രിസിറ്റിബോർഡിലെ , ലൈൻ മാനാണ് സുഗുണൻ, ഭാര്യ ബിന്ദുവും രണ്ട് മക്കളുമടങ്ങുന്ന ചെറിയ കുടുംബം . രാത്രി. അത്താഴം കഴിഞ്ഞിട്ട്, വിശാലമായ ബെഡ് റൂമിലെ ഫാമിലി കോട്ട് കട്ടിലിൽ വിരിച്ച, പത്തിഞ്ച് കനമുള്ള സ്പ്രിങ്ങ് മാട്രസ് മെത്തയിൽ സുഗുണൻ മലർന്ന് കിടന്നു. പകല് മുഴുവൻ പൊരിവെയിലത്ത് പണി ചെയ്ത് തളർന്ന ശരീരത്തെ വിശ്രമിക്കാൻ വിട്ടിട്ട്, സുഗുണന്റെ മനസ്സ്, പിന്നെയും പ്രാരാബ്ദചിന്തകളിലേക്ക് ചേക്കേറി . മുൻപ് ഒരു സഹപ്രവർത്തകന്റെ ഹൗസ് വാമിങ്ങിന്  പോയ സമയത്ത്, അവന്റെ ഇരുനില വീട് കണ്ടപ്പോൾ തുടങ്ങിയ അടങ്ങാത്ത ത്വരയാണ്, തനിക്കും  ഇരുനില മാളിക പണിയാൻ പ്രേരണയായത്. പിന്നെ ഒട്ടും താമസിച്ചില്ല, ടാർ റോഡ് ഫ്രെണ്ടേജുള്ള സ്ഥലത്തിന്