Posts

Showing posts from October, 2019

കിസ്സകൾ

Image
"ഡോ താൻ ഒന്ന് സമ്മതിക്ക്.. ഇത് വേറെ ആരും അറിയാൻ പോകുന്നില്ലല്ലോ.. നമ്മൾ മാത്രം.. പിന്നെയെന്താ.. എത്ര മാസമായി ചോദിക്കുന്നു.. ഒന്നും സമ്മതിക്ക്.. ആഴ്ചയിൽ ഒരു ദിവസമല്ല അവൻ വരണേ  അത് വരെ നീ ഒറ്റക്ക് അല്ലേ.." ഫോണിലേക്ക് വന്ന മെസ്സേജ് അത്രയും വായിച്ചപ്പോഴേക്കും അച്ചു ഫോൺ എറിഞ്ഞു.. കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് കിടന്നു.. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോ പോയതാണ് കണ്ണേട്ടൻ പോയി ഒരു മാസം വരെ രവിയേട്ടനെ കൊണ്ട് വലിയ പ്രശ്‌നം ഇല്ലായിരുന്നു.. അത് കഴിഞ്ഞു തുടങ്ങിയതാണ് ഈ പ്രശ്‌നം.. കണ്ണേട്ടനോടോ അമ്മയോടോ പറയണമെന്ന് ഉണ്ട് പക്ഷേ ഒരു പേടി.. സ്വന്തം മോനേക്കാൾ കാര്യമാണ് അമ്മക്ക് രവിയേട്ടനെ.. കണ്ണേട്ടനോ സ്വന്തം ഏട്ടനാണ്.. പറഞ്ഞാൽ എന്താകുമെന്ന് ഓർത്ത് ഒരു സമാധാനവുമില്ല.. പറയാതെ ഇരുന്നാൽ.. കട്ടിലിലേക്ക് മുഖം അമർത്തി അച്ചു കിടന്നു.. വാതിലിൽ മുട്ടുന്ന സൗണ്ട് കേട്ടാണ് അച്ചു എണീറ്റത്.. അവൾ വേഗം മുഖം കഴുകി വാതിൽ തുറന്നു..  "എന്ത് ഉറക്ക മോളേ.. അവൻ കുറെ നേരായി വിളിക്കുന്നു.. മോൾടെ ഫോൺ എന്ത്യേ.." "ഫോൺ.." അച്ചു പതുകെ കട്ടിലിലേക്ക് നോക്കി..  "ഇതാ അവനാ.. സംസാരിക്ക്.. എന്നും പറഞ്ഞു ഗീത

kissakal

Image
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ.  അല്ല മേനോൻ ചേട്ടാ, ചെക്കനു സ്വന്തമായിട്ടു ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാന്നെ, പോരാത്തതിന് മൂന്നാലു പശുവും അഞ്ചേട്ടു ആടുകളും  എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും ഒരു സർക്കാരു ഉദ്യോഗസ്ഥൻ മേടിക്കുന്നതിന്റെ ഡബ്ബിൾ  പൈസ ഒരു മാസം നമ്മടെ ചെക്കൻ ഉണ്ടാക്കുമെന്ന്.  കുമാരനറിയാലോ ഇവിടുത്തെ പെണ്ണിന് ബാങ്കിൽ ആണെന്ന് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവണ്മെന്റ് ജീവനക്കാരൻ ആവണമെന്ന് എനിക്കു നിർബന്ധമുണ്ട്. പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്നുള്ളു ഇപ്പറഞ്ഞ കപ്പയും വാഴയും, ദീപ മോള് പിന്നെ പാലൊന്നും കുടിക്കത്തുമില്ല.  കുമാരൻ പോയിട്ട് നല്ല ഉദ്യോഗമുള്ള പയ്യന്മാരെയും കൊണ്ടുവാ.  കുമാരൻ പിറുപിറുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങി.  ഡാ മോനെ സന്ദീപേ  കുറച്ചു അപ്പുറത് നീങ്ങി  നല്ലൊരു പെണ്ണുണ്ട്, നമുക്കന്ന അങ്ങോട്ടൊന്നു പോയി നോക്കിയാലോ.  അതെന്താ കുമാരേട്ടാ ഇവിടുത്തെ പെണ്ണിനെ കാണാൻ അപ്പുറത്താണോ പോകുന്നത്.  അല്ല മോനെ നമുക്കിത് ശരിയാവില്ല. അതാണ് മോനെ ഇവിടെ നിർത്തിയിട

കാഴ്ചക്കപ്പുറം

Image
കാഴ്ചക്കപ്പുറം..  ============= എന്നും വൈകിട്ട് തന്റെ മകനെയും കൂട്ടി ഒരു അറബി തന്റെ  ലാൻഡ് ക്രൂയിസർ വണ്ടിയിൽ കടയുടെ മുന്നിൽ വന്നു ഹോൺഅടിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് ഞാനായിരിക്കും. എന്നെ കണ്ടാൽ രണ്ട്‌ വിരലുകൾ പൊക്കി വിജയചിഹ്നം കാണിക്കും അയാൾ.. ഞാൻ കടയിലേക്ക് കയറി രണ്ടുചായയുമായി അയാളുടെ വണ്ടിക്കരികിലേക്ക് ചെല്ലും...  വണ്ടിയുടെ സൈഡഗ്ലാസ്സ് തുറന്നു ഒരു ചായ എടുത്തു അയാൾ മകന് കൊടുക്കും.. കണ്ടാൽ ഒരു എട്ട് വയസുള്ള കുട്ടി.. ബുദ്ധിവൈകല്യമുള്ളതാണ് അവന്. ചിലദിവസങ്ങളിൽ ചൂട് ചായ ഒറ്റവലിക് കുടിച്ചുകളയും.... എന്നും ഓട്ടിസം ബാധിച്ച മകനെയും കൂടെകൂട്ടി നടക്കുന്ന അയാളോട് വല്ലാത്ത ഒരു ബഹുമാനം തോന്നിയിരുന്നു...   ഒരു ദിവസം യാദൃശ്ചികമായിട്ടാണ് അയാളെ സൂപ്പർമാർക്കറ്റിൽ വെച്ചു കാണുന്നത്..  അയാൾ ഒരു പേപ്പറുമായി മുന്നിലും ഒരു ട്രോളി തള്ളിക്കൊണ്ട് ആ മകൻ അയാളെ അനുഗമിക്കുന്നു.. ഇടക്ക് അവൻ ഓരോ സാധനങ്ങൾ എടുത്തു കയ്യിൽ പിടിക്കുമ്പോൾ അയാൾ അത് വാങ്ങി തിരികെ വെക്കും. എന്നിട്ട് ലിസ്റ്റിലുള്ള സാധനത്തിന്റെ പേര് വായിച്ചു അത് എടുത്തു ട്രോളിയിൽ ഇടാൻ പറയും.. അവൻ ചുറ്റിലും നോക്കി ആ സാധനം എത്തിപിടിച്ചു ട്രോളിയിൽ എടുത്ത

തേപ്പ് മുതൽ ആദ്യരാത്രി വരെ 🤪🤪

Image
തേപ്പ് മുതൽ ആദ്യരാത്രി വരെ 🤪🤪 ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് നിന്നെ വേണം ലച്ചു..  നിനക്കെന്താ അഭിഷേക് വട്ടാണോ?  നീ എന്തൊക്കെയാ ഈ പറയുന്നത്?  എന്റെ ലച്ചു ഒരു ദിവസത്തെ കാര്യം അല്ലെ  നമ്മൾ ഒരുമിച്ചു ഒരു ചെറിയ കറക്കം അത്രേ ഉള്ളു..  ഏയ്‌ അതൊന്നുo ശരിയാകില്ല വീട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നം ആകും  വീട്ടിൽ ഒന്നും അറിയില്ലടോ.. നീ ഇടക്ക് ഫ്രണ്ട്സ്ന്റെ വീട്ടിൽ ഒക്കെ പോയി നിക്കാറുണ്ടല്ലോ അതുപോലെ എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി വീട്ടിൽ  അത് ചുമ്മാ പോകുന്നതല്ലല്ലോ എക്സാമിന് പഠിക്കാനും പ്രൊജക്റ്റ്‌ വർക്ക്‌ ഒക്കെ ചെയ്യാനുമാ  ഓ അതുപോലെ എന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ മതി... ഒറ്റ ദിവസത്തെ കാര്യം അല്ലെ ഉള്ളു  ഇല്ല അഭി ഞാൻ വരില്ല.... അതൊന്നും ശരിയല്ല  എന്റെ ലച്ചു ജസ്റ്റ്‌ ഒരു ട്രിപ്പ്‌ അതിനപ്പുറം ഒന്നുമില്ല... നിനക്കെന്നെ വിശ്വാസം ഉണ്ടേൽ മതി  എനിക്ക് നിന്നിൽ വിശ്വാസം ഇല്ലാത്തോണ്ടല്ല... നിനക്കറിയാല്ലോ ഞാനൊരു സാധാരണ കുടുമ്പത്തിൽ നിന്നും വരുന്ന കുട്ടിയ, എന്റെ വീട്ടുകാരുടെ പ്രതീക്ഷ മുഴുവൻ എന്നില അവരെ ചതിക്കാൻ എനിക്ക് പറ്റില്ല  ഡി പ്ലീസ് കൂട്ടുകാരുടെ എല്ലാം മുന്നിൽ ഞാൻ നാണം കെടും,  നീ വന്നില്ലേൽ  ഓ അപ്

Kissakal

Image
അമ്പിളിയെ വീട്ടിൽ തനിച്ചാക്കി അങ്ങാടിയിലേക്ക് നടക്കുമ്പോൾ മനസ്സിൽ അല്പം പോലും ആശങ്കയില്ലായിരുന്നു, ഓമനത്വം വിട്ടുമാറാത്ത ഒരു പിഞ്ചു കുഞ്ഞിനോട് വാത്സല്യമല്ലാതെ മറ്റെന്ത് വികാരം തോന്നാനാണ് എന്നായിരുന്നു എന്റെ ചിന്ത....  പിന്നെ പത്രങ്ങളിൽ വായിക്കുന്ന  വാർത്തകളൊക്കെ വിശ്വസിച്ച് എപ്പോഴും അവളെക്കൂടെ കൊണ്ട് നടക്കാൻ പറ്റുമോ, അങ്ങാടിയിൽ എത്തിയാൽ കണ്ണിൽ കാണുന്നതെല്ലാം അവൾക്ക് വേണ്ടി വരും, വാങ്ങിക്കൊടുത്തില്ലേൽ അലമുറയിട്ട് കരഞ്ഞ് ചെളിയിൽ കിടന്ന് ഉരുളും, വേണ്ട ഒരു പതിനഞ്ചു മിനുറ്റല്ലേ, അവളിവിടെ തന്നെ ഇരിക്കട്ടെ....  ഞാൻ വീടിന്റെ വാതിൽ പുറത്ത് നിന്നു പൂട്ടി മുറ്റത്തേക്കിറങ്ങി.അല്പം നടന്ന് ഇടവഴിയിൽ എത്തിയതും വീട്ടിലേക്കൊന്ന് കൂടെ എത്തി നോക്കി. അവളപ്പോഴും ഞാൻ നടന്നകലുന്നതും നോക്കി  ജനലിൽ തൂങ്ങി നിൽക്കുകയാണ്...  അങ്ങാടിയിലെത്തിയതും പലചരക്ക് കടയിലേക്ക് നടന്നു, അരിയും പച്ചക്കറികളുമെല്ലാം വാങ്ങിച്ച് മടങ്ങാൻ തുടങ്ങുന്നതിനിടെയിലാണ് അമ്പിളിയെ കുറിച്ചോർത്തത്, അവളെ കൂടെ കൂട്ടാതെ പോയതിന്റെ പരിഭവം തീർക്കാൻ അവൾക്കെന്തെങ്കിലും വാങ്ങണം, അവൾക്കേറെ ഇഷ്ടമുള്ള രണ്ട് മിട്ടായി കൂടെ വാങ്ങിച്ചു സഞ്ചിയിലേക്കിട്

അച്ഛനോളം മകൻ

Image
അച്ഛനോളം.....  മകൻ  " അമ്മെ ഫീസ് ?" മകൻ മുന്നിൽ വന്നു നിന്നപ്പോൾ ലതിക ഒന്ന് പതറി . ഫീസിനുള്ള പണം മുഴുവനായും ശരിയായിട്ടില്ല . " രണ്ടു ദിവസത്തിനകം തരാം മോനെ ടീച്ചറിനെ 'അമ്മ വന്നു കാണാം " അവൾ അവന്റ തലയിൽ ഒന്ന് തലോടി  അവൻ വിഷാദത്തോടെ തലയാട്ടി .ഫീസ് അടയ്ക്കാഞ്ഞതിനു ഇന്നലെ  ക്ലാസിനു പുറത്തു നിർത്തിയത് അവൻ അമ്മയോട് പറഞ്ഞില്ല. കഴിഞ്ഞ വർഷമായിരുന്നു പൊടുന്നനെ അച്ഛൻ മരിച്ചത് .അച്ഛനുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷം ആയിരുന്നു ഒന്നും അറിഞ്ഞിരുന്നില്ല . അമ്മയ്ക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല .അത് കൊണ്ട് തന്നെ നല്ല ജോലികളൊന്നും ലഭിച്ചില്ല .ഒരു കടയിൽ നിൽക്കുകയാണ് , .അത് കൊണ്ട് അച്ഛന്റെ ആശുപത്രിചിലവുകൾ വരുത്തി വെച്ച കടം കുറേശ്ശേ ആയി തീർത്തു വരുന്നതേയുള്ളു .അവൻ ഓരോന്ന് ആലോചിചു  നടന്നു കൊണ്ടിരുന്നു . ബസിലിരിക്കുമ്പോളും മനസ്സ് പിടിവിട്ടു പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു .കൂടെയുള്ളയാൾ പെട്ടെന്ന് പോയി കഴിയുമ്പോൾ ഉള്ള ശൂന്യത നിറയ്ക്കാൻ മറ്റാർക്കു സാധിക്കും ? എല്ലാം ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടി വരുമ്പോൾ വണ്ടിക്കാളയെ    പോലെ കിതച്ചു പോകുകയാണ് ചിലപ്പോളെങ്കിലും . " ലതികേ " ഒരു വിള