Posts

Showing posts from September, 2020

അമ്മ

Image
" ഓഹ്...  എന്തൊരു നാറ്റാ ഇത്...  വിഷ്ണു.. എടാ വിഷ്ണു.. അവള് ദേ പിന്നേം വയറ്റിന്നു കളഞ്ഞു തോന്നണു.. ഒന്ന് നോക്കടാ.. എടാ വിഷ്ണൂ....  " ഉമ്മറത്ത് പാത്രം വായിച്ചു കൊണ്ടിരുന്ന രമണൻ ചാരു കസേരയിൽ മുഖം ചുളിച്ചിരുന്നു പാത്രം മടക്കി പിടിച്ചു കൊണ്ടു പറമ്പിലേക്ക് നോക്കി വിളിച്ചു...  പറമ്പിൽ വിറകു പിറക്കിക്കൊണ്ടിരുന്ന വിഷ്ണു അകത്തേക്കു നടന്നു കയറി... അപ്പോഴും അച്ഛന്റെ മുഖത്തേക്ക് അവൻ നോക്കുന്നുണ്ടായിരുന്നില്ല... അല്ലെങ്കിലും അമ്മ കിടപ്പായപ്പോൾ മറ്റൊരു പെണ്ണിനൊപ്പം അവളുടെ വീട്ടിൽ കൂടി വല്ലപ്പോഴും മാത്രം വന്നു പോവുന്ന അച്ഛനെ ഒരു മകനും അംഗീകരിക്കാൻ കഴിയില്ലെന്നാണ് അവന്റെ പക്ഷം...  അവൻ അകത്തേക്ക് ചെന്നു....  കട്ടിലിൽ മാധവി കണ്ണുകൾ മിഴിച്ചു അനങ്ങാതെ കിടക്കുന്നുണ്ടായിരുന്നു...  മലത്തിന്റെ മണമെല്ലാം സുപരിചിതമായതിനാൽ വിഷ്ണുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല...  അവൻ അതെല്ലാം കോരി തുടച്ചു വൃത്തിയാക്കി...  " അമ്മേ...  ഒച്ച കേട്ടായിരുന്നോ ?  അച്ഛൻ വന്നിട്ടുണ്ട്...  മിക്കവരും തടി വിറ്റത് അറിഞ്ഞു അവൾ പറഞ്ഞു വിട്ടതാവും... " അവൻ അവളുടെ ദേഹം നനഞ്ഞ തുണികൊണ്ടു തുടച്ചു കൊണ്ടു പറഞ്ഞു...  മാധവി ഒന

കാമുകി ഫുൾ പാർട്ട്

Image
കാമുകി  " ഹാളിലേക്ക് നിറഞ്ഞ കയ്യടിയോടെ ദീപാങ്കുരൻ വരികയാണ്.... ഇതാ നമ്മുടെ പ്രിയ കലക്ടർ ,പ്രിയ സഹപാഠി,,ദീപാങ്കുരൻ വരുന്നു. നമുക്ക് എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വേദിയിലെക്ക് ആനയിക്കാം ..മൈക്കിൽ കുടിയുള്ള അദ്ധ്യക്ഷയുടെ വാചാലമായ ശബ്ദം ആഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു... " പ്രാഢഗംഭീരമായ സദസ്സിലേക്ക് നിറഞ്ഞ കയ്യടിയോടെ എത്തിയ ദീപാങ്കുരൻ കുപ്പൂകയ്യൊടെ വേദിയിലേക്ക് നോക്കി. ,,,മുൻ നിരയിലിരിക്കുന്ന നയനയിലെക്ക് ഒരു നിമിഷം ദീപാങ്കുരന്റെ കണ്ണുകൾ ഉടക്കി നിന്നു... അത്ഭുതത്തോടെ, അതിലേറെ കുറ്റബോധത്തോടെ അവളുടെ മിഴികൾ അവനിൽ തന്നെ തറഞ്ഞ് നിന്നൂ ....  ആമുഖ,,പ്രസംഗത്തിനായ് ദീപാങ്കുരൻ എഴുന്നേറ്റതും .. കാതുകൾ കൂർപ്പിച്ച് സദസ്സ് ആകെ നിശബ്ദമായ്.. അവന്റെ വാക്കുകൾക്ക് കാതോർത്ത് ആ കോളോജിലെ പൂൽകൊടികൾ പോലും നിന്നു...  വേദിയിൽ ഇരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ " എന്നെ കേൾക്കാൻ കാതോർക്കുന്ന പ്രിയ കുട്ടുകാരെ .... നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ഒരിക്കലും തിരികെ കിട്ടാത്തതുമായ നല്ല മുഹുർത്തങ്ങൾ നമുക്ക് തരുന്നത് നമ്മുടെ വിദ്യാലയങ്ങൾ ആണ്,,, അല്ലേ ഫ്രണ്ട്സ് എന്ന് ചോദിച്ചതും .. യേസ് എന്ന് കോറസ് പോലെ സ

പ്രമുഖന്റെ ഭാര്യ

Image
" സർ വരലക്ഷ്മി മാഡത്തിന്റെ നഗ്ന ഫോട്ടോസ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു... " കമ്മീഷണർ ഞെട്ടലോടെ ചാടി എണീറ്റു....  " ഏഹ്?  " അയാൾക്ക്‌ ഞെട്ടൽ അടക്കാൻ കഴിഞ്ഞില്ല....  " അതെ സർ...  ci ഷ്മസുദീൻ ഒത്തുള്ള ഫോട്ടോയാണ് പ്രചരിക്കുന്നത് " കമ്മീഷണർക്കു കലി കയറി... അതും തന്റെ ഭാര്യയുടെ ഫോട്ടോസ് തന്റെ കീഴുദ്യോഗസ്ഥനോപ്പം നഗ്‌നമായ ഫോട്ടോ... അയാളിൽ കോപം ഇരച്ചു കയറി...  എന്നാൽ അയ്യാൾ പക്വത പരമായി ചിന്തിച്ചു... ഉടൻ തന്നെ സൈബർ ടീമിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു..  അതിലൂടെ തന്റെ ഭാര്യയുടെ ഫോട്ടോസ് കൃത്രിമമായി ഉണ്ടാക്കിയവയാണെന്നു അയാൾക്ക്‌ മനസിലായി..  " ഇതിന്റെ പിന്നിൽ ആരായാലും ഉടനെ എനിക്ക് ആളെ കിട്ടണം " ഒരു വാക്ക് മാത്രം കമ്മീഷണർ പറഞ്ഞു...  അദ്ദേഹത്തിന് വേണ്ടി എല്ലാ സഹ പ്രവർത്തകരും ഡിപ്പാർട്മെന്റ് മറന്നു ഒരുമിച്ചു...  അപ്പോഴും സോഷ്യൽ മീഡിയകളിൽ ചിത്രം തരംഗമായി കൊണ്ടിരുന്നു.. ഞെരമ്പന്മാർ അതിന്റെ വീഡിയോ കിട്ടുമോ എന്നറിയാൻ പരക്കം പാഞ്ഞു  ചാനലുകാർ അവരുടെ ഇന്നർവെയറിന്റെ ബ്രാൻഡിനെ കുറിച്ച് തരം താഴ്ന്ന ചില രാഷ്ട്രീയ പ്രവർത്തകരുമായി ചർച്ചകൾ തുടങ്ങി..  " സർ... ഇതൊരു ഫ

മിഴിയറിയതെ ഫുൾ പാർട്ട്

Image
മിഴിയറിയാതെ 🌺 ഫുൾ പാർട്ട്               മുംബൈയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ  മനസും ആ  എൻജിനൊപ്പം തന്നെ നീങ്ങുന്നുണ്ട്..എന്റെ  ഓർമകളും മരങ്ങളെ പോലെ പിന്നോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു..           മടിയിൽ ഇരുന്നുറങ്ങുന്ന കല്ലുമോളെയും, തന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഗൗരിയേയും ചേർത്തുപിടിക്കുമ്പോൾ കണ്ണിലൂറുന്ന നനവുകൾക്കു ആയിരം കഥപറയാനുണ്ടായിരുന്നു.....       ഇതൊരു ഒളിച്ചോട്ടമാണ് ബാക്കിയുള്ള എന്റെ രണ്ടു ജീവനുകളെയും  സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള  യാത്ര ... അവരെ  ഭദ്രമായി ഏല്പിക്കാൻ പറ്റിയ ഇടം  അവിടം മാത്രമാണ്...  അതുകൊണ്ട് മാത്രം ആണ്. ഇങ്ങനെ ഒരു മടക്കം...      ഒരിക്കലും തിരിച്ചു വരരുത് എന്നാഗ്രഹിച്ചു കൊണ്ടാണ് മുംബൈയിലേക്ക്‌ ചേക്കേറിയത്. പക്ഷെ കാലം എന്നെ ഇവിടേയ്ക്ക് തന്നേ തിരികെ എത്തിച്ചിരിക്കുന്നു... പലപ്പോഴും ജീവിതം അങ്ങനെയാണ് നമ്മൾ എവിടെ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് അവിടെ തന്നേ വിധി നമ്മളെ കൊണ്ട് എത്തിക്കും.....         കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭ നഷ്ടങ്ങളുടെ കണക്കെടുത്താൽ  നഷ്ടങ്ങൾ മാത്രം സമ്മാനിച്ച നാട്... അവിടേയ്ക്കാണ് വീണ്ടും യാത്ര... ഓർമ