Posts

Showing posts from October, 2018

Kissakal

Image
"എന്താടാ രാവണാ.... ഇന്ന് എന്താ പരുപാടി... " " നീ പോരുന്നോ എന്റെ കൂടെ ...." "അയ്യെ ഞാൻ ഒന്നും ഇല്ലാ.... " "പേടിക്കണ്ടാ ടീ കാന്താരി... രാവണന്റെ കൂടെ അല്ലെ.. പോന്നോ " "എനിക്ക് രാമനെയാ ഇഷ്ടം...." പതിയെ കഴുകി കൊണ്ട് ഇരുന്നാ ബുള്ളറ്റിൽ കൈ കൊണ്ട് തലോടുന്നുണ്ടായിരുന്നു.... അവൾ " ഇഷ്ടപ്പെട്ട പെണ്ണിനെ വിരൽ തുമ്പിൻ അരികിൽ കിട്ടിയിട്ടും... ഒരു നോട്ടം കൊണ്ട് പോലും കളങ്കം വരുത്താതാ രാവണൻ ആണ് എനിക്ക് ഇഷ്ടം... " മറുപടി കേട്ട് എന്റെ മുഖത്തെക്ക് കണ്ണാടി തിരിച്ച് നോക്കുന്നു... നുണക്കുഴി കവിൾ വിടർന്ന് ചിരി തന്ന് നിൽപ്പാണ് ചാരെ... "എന്താ ഈ സീതയെ തട്ടികൊണ്ട് പോകാൻ വല്ല പ്ലാൻ..." " ഉണ്ടെങ്കിൽ.... " "വേഗം ആയിക്കോട്ടെ....ഇല്ലെങ്കിൽ വേറെ ആൺ പിള്ളര് കൊണ്ട്  പോകും... ട്ടോ.." " ഞാൻ ജീവിച്ചിരിക്കുമ്പോഴോ.... നീ ധൈര്യത്തിൽ  പോയ്ക്കോ.. ആ കഴുത്തിലെ താലി എനിക്കുള്ളതാണ്... ചാരു... " " ഞാനും വരട്ടെ...." '' എവിടെക്ക്.... " " നീ അപ്പോഴെ പോരുന്നോ എന്ന് ചോദിച്ചില്ലെ ...." " ഞ

Kissakal

Image
" ഹാലോ... രാഹുൽ അല്ലെ..." ഇശ്വരാ ഇതാരാണവോ... ഒരുത്തി തേച്ചതിൽ പിന്നെ.. എല്ലാത്തിനോടും ഒരു പേടിയാ.. "അതെ ആരാ... അങ്ങോട്ട് മനസ്സിലായില്ലാ..." പതിയെ എന്നെ ഒന്നു ശരിക്ക് നോക്കുന്നുണ്ട്... ഒരു കള്ള് ചിരി ചിരിച്ച് കൂടെ നടപ്പുണ്ട്.. " ഇപ്പോഴും ഉണ്ടോ... മഴനഞ്ഞ് നടക്കലും... നിലാവ് നടക്കലും എല്ലാം.. ചേട്ടാ " എവിടെയോ കണ്ട് മറന്ന് മിഴികൾ... ഈ ശബ്ദവും എന്നെക്കുറിച്ച് ഇത്രയും അറിയണം എങ്കിൽ ഇവളരാ... ഗൗവരത്തിൽ തന്നെ ചോദിച്ചു.. " നീയാരാ ടീ... ഇത് ഓക്കെ അറിയാൻ.. മോള് വന്ന് കാര്യം പറ.... " ഒരു പിറപ്പെണ്ണ് പേടിച്ച് പോകും എന്നാണ് കരുതിയത്.. പക്ഷെ ശരവേഗത്തിൽ എന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു... " പറയാൻ അല്ലാ ടാ ചെയ്യത് കാണിക്കാൻ വന്നതാ... എന്താടാ പേടിയാവുന്നുണ്ടോ.... " ഗൗരവവും... ദേഷ്യവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി... ആകെ ഒരു മഴ നനഞ്ഞ് നാറിയാ പോലെ... "ടീ ആരെങ്കിലും കാണും വിടാ പെണ്ണെ... എന്നെ വീട്ടിൽ തിരക്കും... എനിക്ക് പോവണം. " അവൾ ഒന്നുടെ ചേർന്ന് നിന്നു... എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നുണ്ടായിരുന്നു... ഷർട്ട് വിയർപ്പിൽ നനഞ്ഞു.