Posts

Showing posts from June, 2018

അരുണോദയം

Image
അരുണോദയം (കഥ) " സിസ്റ്റർ നമ്മുടെ അരുൺ ഡോക്ടർ മരിച്ചു.. ആക്സിഡന്റായിരുന്നു..... ഇന്നലെരാത്രി .... !" മോളി സിസ്റ്റർ തരിച്ചിരുന്നു പോയി. കോൾ കട്ടായെങ്കിലും അവർ ഫോൺ ചെവിയിൽ നിന്നും മാറ്റിയിരുന്നില്ല.തന്റെ മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ അർപ്പണബോധമുള്ള ചുരുക്കം ചില ഡോക്ടേർസിനെ മാത്രമേ കണ്ടിട്ടുള്ളൂ. അവരിലൊരാളായിരുന്നു ഡോ.അരുൺ..... ഇരുപത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള സൗമ്യൻ. ... മോളി സിസ്റ്റർ ഒരു നെടുവീർപ്പോടെ ഓർത്തു....        അണപൊട്ടിയൊഴുകുന്ന പുരുഷാരത്തിന്റെ ഇടയിലൂടെ മോളി സിസ്റ്റർ അവസാനമായി ആ മുഖം ഒന്നുകൂടി കണ്ടു. ആ മുഖത്തെ ശാന്തത അപ്പോഴും തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ടായിരുന്നു. അകത്ത് കരഞ്ഞ് തളർന്ന അമ്മ ....ഏക മകനെ നഷ്ടപ്പെട്ടെങ്കിലും സംയമനത്തോടെ നിൽക്കാൻ പാടുപെടുന്ന അച്ഛൻ.... പെട്ടന്ന് മോളി സിസ്റ്റർ ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എവിടെയോ നല്ല പരിചയം ഉള്ള മുഖം. ഈ ചലനങ്ങളും നല്ല ഓർമ്മയുണ്ട്. പക്ഷെ....?     സ്വീകരണമുറിയിലെ ചില്ലലമാരയിലുള്ള കല്യാണ ഫോട്ടോ അവരുടെ സംശയം തീർത്തു.അതെ.... ഇതവർ തന്നെ രമണിയും ഭർത്താവും .... അപ്പോൾ അരുൺ..... അവർക്ക് തന്റെ ശരീരം തളരുന

Kissakal

Image
വെറുതെ ചോദിച്ചതാണ് കൂടെപോരുന്നൊന്നു .. ആ കണ്ണുകളിൽ  ഉരുണ്ടുകൂടിയ ജലകണങ്ങളും എന്ത്‌ പറയണമെന്നറിയാതെ വിറയ്ക്കുന്ന ചുണ്ടുകളും എന്നോട്  പറഞ്ഞത് ആ മനസ്സിന്റെ സമ്മതമായിരുന്നു .   നാലഞ്ചു വർഷത്തെ  സൗഹൃദത്തിനിടയിൽ  തെറ്റായൊരു വാക്കോ നോട്ടമോ ഒന്നും ഉണ്ടായിട്ടില്ല   ഇഷ്ടമാണെന്നുപോലും തോന്നിയിട്ടില്ല .   ജീവിതത്തോട് പൊരുതുന്ന   ഒരു പാവം.   ഒരു താങ്ങായ്പ്പോലും ആരും ഇല്ല  .     രണ്ടാനച്ഛനും കൂട്ടുകാരും വീട്ടിൽ വരുമ്പോൾ   സ്വയം രക്ഷനേടാൻ പാടുപെടുന്നൊരു  പൂച്ചക്കുട്ടി ...   പലവട്ടം പറഞ്ഞതാണ് ഹോസ്റ്റലിൽ മാറിത്താമസിക്കാൻ  .  അമ്മ .. അതായിരുന്നു മറുപടി .....           അച്ഛൻ വിട്ടുപിരിഞ്ഞപ്പോ രക്ഷകനായി എത്തിയതാണ് അച്ഛന്റെ അനുജൻ ....   ആദ്യമൊക്കെ അച്ഛനെപ്പോലെ സ്നേഹിച്ചു പിന്നെ ആ സ്നേഹം മുഴുവൻ അച്ഛന്റെ സ്വത്തിനോടായി   ..  എല്ലാം എഴുതിവാങ്ങി    ഒരു വാടകവീട്ടിലേക്ക് താമസവും മാറ്റി .  ഞങ്ങടെ ആ വലിയവീട്ടിൽ ഇപ്പൊ വേറേ ഭാര്യയുമായി സുഗായിട്ട് കഴിയുന്നു .    കുഞ്ഞനുജന്റെ അവകാശവുംപറഞ്ഞാണ് ഇപ്പോഴത്തെ വരവ് .   അവനും ഇഷ്ടമില്ല അയാളെ . ഞാനൂടി മാറിത്താമസിച്ചാൽ   അവർ ഒറ്റക്കാകും ...               രാജകുമാരിയെപോലെ ജീവിച്

Kissakal

Image
"ഒന്നു നന്നായിക്കൂടെ ടാ തെമ്മാടി നിനക്ക്..... " "അത് ചോദിക്കാൻ നീയാരാടീ.... പോർക്കെ... " "നീന്റെ പെങ്ങളാണ് എന്ന് കൂട്ടിക്കോ... എന്തെ..." "ഏത് വകയിൽ ....." "എന്താടാ കൂടെ പിറന്നാൽ മാത്രമേ പെങ്ങളാവൻ പറ്റു.. " "അതില്ലാ പക്ഷെ എന്നെ വിട്ടെക്ക് മോളെ.... ഈ തെമ്മാടിയുടെ കൂടെ കുടി നിന്റെ പേര് കൂടെ കളയണ്ടെ.... " " അപ്പോ ചാൻസ് ഉണ്ട് അല്ലെ.... വേറെ ഒന്നും അല്ലാ നിന്റെ പെങ്ങളാണ് എന്ന് പറയുമ്പോൾ എന്തോ ഒരു സംരക്ഷണം കിട്ടിയ പോലെയാ ഈ അച്ഛന് ഇല്ലാത്ത എനിക്ക്.... അതു കൊണ്ടാ നിന്റെ പേരും പറഞ്ഞ് നടന്നത് ബുദ്ധിമുട്ട് ആയ് എങ്കിൽ ക്ഷമിക്കണം ഇനി അങ്ങനെ വിളിക്കില്ലാട്ടോ... " കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.... അവളുടെ കുറെയായി എന്റെ പിന്നാലെ കൂടിയിട്ട്... പക്ഷെ ഞാൻ എപ്പോഴും കണ്ടിട്ടും കാണാതെ നടക്കുവായിരുന്നു... പക്ഷെ അവളുടെ പ്രർത്ഥനകളിൽ എല്ലാം ഈ ഏട്ടനും ഉണ്ടായിരുന്നു എന്ന് അറിയാൻ വൈകിയിരുന്നു... ഞാനും ഒരുപാട് കൊതിച്ചിട്ടുണ്ട് ഇതു പോലൊരു പെങ്ങളെ എന്തു വന്നാലും കട്ടക്ക് കൂടെ നിൽക്കുന്നാ അവളെ.... "എടീ അന്നക്കുട്ടി... വാ വന്ന് കയറ് ഇനി  ഇപ്പ

കുടുമ്പത്തെ ചതിച്ചവൾ

Image
കുടുമ്പത്തെ ചതിച്ചവൾ **************************              ************* അമ്മാ അമ്മാ... ഓ രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ... ആരാ അത്?  തലവഴിയെ ഇട്ടിരുന്ന പുതപ്പ് മാറ്റി മൊബൈൽ എടുത്തു നോക്കി.  ഒൻപതു മണി. ഹോ നേരുത്തേ ആണ്... വീണ്ടും അമ്മാ അമ്മാ എന്നുള്ള വിളി,  മുറ്റത്തു നിന്നും ആണ്.. ഈ അമ്മ ഇതെവിടെപ്പോയ്ക്കിടക്കുന്നു?  ഉറക്കത്തിൽ അഴിഞ്ഞു പോയ കൈലി എടുത്തു വീണ്ടും ഉടുത്തു റൂമിൽ നിന്നും പുറത്തേക്കിറങ്ങി...  മുറ്റത്തു ഒരു സ്ത്രീ..  ഒക്കത്തൊരു കുഞ്ഞുമുണ്ട്...  മുഷിഞ്ഞ ഒരു സാരി ഉടുത്തിട്ടുണ്ട്, ഒക്കത്തിരിക്കുന്ന കുഞ്ഞിനെ അവർ കുളിപ്പിക്കാറില്ല എന്ന് തോന്നുന്നു...  മുടിയൊക്കെ ചുരുണ്ടു അഴുക്കു പിടിച്ചു..  തടിച്ച കവിളുകളിൽ കറുത്ത അഴുക്കുകൾ...  കുഞ്ഞിളം ചുണ്ട് ചുവന്നിരിക്കുന്നു...  അവന്റെ നോട്ടം എന്നിലേക്കാണ്.. അമ്മ വല്ലതും താ അമ്മാ?  ഉമ്മറത്തേക്ക് വന്ന എന്നെ നോക്കി അവർ പറഞ്ഞു...  ഞാൻ മുഖം ഒന്ന് കടുപ്പിച്ചു... രാവിലെ ഇറങ്ങിക്കോണം എന്ന് പറഞ്ഞു  അമ്മയെ വിളിച്ചു അകത്തേക്ക് അകത്തേക്ക് പോയി.. ആരാ?  മുറ്റത്തു നിന്നും അമ്മയുടെ ചോദ്യം?  അപ്പോഴേക്കും ഞാൻ ഉമ്മറത്തേക്ക് ചെന്നു.  ന്റമ്മേ അമ്മ ഇതെവിട