Posts

Showing posts from December, 2018

Kissakal

Image
ഞാൻ മരിച്ചാലേ നിങ്ങളെന്റെ വില അറിയൂ... പിന്നെന്തു ചെയ്യുമെന്ന് കാണാല്ലോ....? എന്തറിയാൻ..... നീ മരിക്കുന്നേന്റെ പിറ്റേന്ന് ഞാൻ വേറെ കൊള്ളാവുന്ന ഒരു പെണ്ണിനെ കെട്ടും..... എടുത്തടിച്ചതുപോലെ ഞാൻ മറുപടി പറഞ്ഞു..... അതെനിക്കറിയാം.... എന്ന് പറഞ്ഞുകൊണ്ട് അവൾ ജോലി തുടർന്നു. ആഹാരം കഴിച്ച് ഓഫീസിലേക്ക് പോകും വഴി അവളുടെ വാക്കുകൾ എന്തോ മനസ്സിൽ തികട്ടി വന്നു. അവൾ മരിച്ചാൽ..... പണ്ടൊരിക്കൽ പ്രണയത്തിന്റെ ആദ്യ നാളുകളിൽ പലപ്പോഴും അവളീ ചോദ്യം ചോദിച്ചിരുന്നു.... അന്നും ഞാൻ ഇതേ മറുപടി പറഞ്ഞപ്പോൾ എന്റെ നെഞ്ചിലേക്ക് വീണു തേങ്ങിയവൾ...... അവളുടെ ആ പരിഭവം കാണാനാണ് അന്ന് ആ മറുപടി പറഞ്ഞതെങ്കിൽ...... ഇന്നത് പറഞ്ഞത് അല്പം ദേഷ്യത്തിൽ തന്നെയാണ്... കാമുകനിൽ നിന്നും ഭർത്താവിലേക്കുള്ള മാറ്റം.... എല്ലാവരുടെയും അവസ്ഥ ഇതു തന്നെയല്ലേ...? ജീവിത യാഥാർഥ്യങ്ങളിൽ അകപെടുമ്പോൾ പല ഉത്തരങ്ങളും ഇങ്ങനെ മാറും..... പരസ്പര സ്നേഹം കുറയുന്നതാണോ ഈ മാറ്റത്തിനു കരണം....? നഷ്ടപ്രണയത്തിന്റെ ബാക്കി പത്രമാണോ പിന്നീടുള്ള ജീവിതം....? ഒരിക്കലുമല്ല.... ഞാൻ കഷ്ടപ്പെടുന്നത് അവൾക്കും കുഞ്ഞിനും വേണ്ടി അല്ലേ.....? തിരിച്ചു അവളും സ

Kissakal

Image
ഏഴാം മാസത്തിലെ സ്കാനിംഗ് റിപ്പോർട്ടു കിട്ടിയപ്പോൾ ഡോക്ടറുടെ മുഖം മങ്ങിയിരുന്നു.... മുന്നിലിരിക്കുന്ന എന്നോടും നന്ദേട്ടനോടുമായി ഡോക്ടർ പറഞ്ഞു.... സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ കാണുന്നു..... കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കേട്ടതും സകല നിയന്ത്രണവും നഷ്ടപെട്ട ഞാൻ പൊട്ടി കരഞ്ഞു.... പിന്നീട് ഡോക്ടർ ഏട്ടന് മുന്നിൽ കാര്യം വിശദമാക്കി. കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം.... ഇങ്ങനൊരു കുഞ്ഞ് ജീവിതകാലം മുഴുവൻ ഭാരമായിരിക്കും.... ഏട്ടന്റെ മറുപടി കേട്ട ഞാൻ ഞെട്ടി.... എന്റെ കുഞ്ഞ് എനിക്കൊരിക്കലും ഭാരമാകില്ല..... അത്രയും നേരം നെഞ്ചു തകർന്നു കരഞ്ഞ ഞാൻ ജ്വലിക്കുന്ന കണ്ണോടെ ഏട്ടനെ നോക്കി... കണ്ണീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു... എനിക്കെന്റെ കുഞ്ഞിനെ വേണം.... ആർക്കു വേണ്ടെങ്കിലും ഞാനവനെ വളർത്തും..... അവന്റെ കുറവുകൾക്ക് ഞാൻ പൂർണത നൽകും..... അല്ലാതെ ഭാവി സുരക്ഷിതമാക്കാൻ ഒരു ജീവൻ ഇല്ലാതാക്കാൻ മാത്രം സ്വാർത്ഥ അല്ല ഞാൻ... ഇത്രയും പറഞ്ഞു ഞാൻ ഡോക്ടറുടെ മുറി വിട്ടു പുറത്തിറങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ ഞാനും ഏട്ടനും തമ്മിൽ മനസുകൊണ്ട് ഒരുപാട് അകന്നത് പോലെ..... എന്റെ ആരോഗ്

Kissakal

Image
" അവളുടെ അമ്മ പുറത്തു പറയാൻ കൊള്ളാത്ത അസുഖം വന്നാണത്രെ മരിച്ചത്... " അയൽ വീട്ടിലെ ചിന്നുമോൾ കരഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങി പോയതിനു കാരണം തിരക്കിയ എനിക്ക് അമ്മുവിൽ നിന്നും കിട്ടിയ മറുപടിയാണിത്.... എന്റെ അമ്മൂ നീ ഈ വീട്ടിൽ വന്നിട്ട് ഒരു മാസമല്ലേ ആയുള്ളൂ അതുവരെ ഈ വീട്ടിൽ വളർന്ന കുട്ടിയാ ചിന്നുമോൾ. ഇവിടെല്ലാവരും അവളെ സ്വന്തമായ കണ്ടിരുന്നത്... അതൊക്കെ ശരിയാവും ശ്രീയേട്ടാ.... പക്ഷെ അവളുടെ അമ്മ മരിച്ചത് എയ്ഡ്‌സ് വന്നല്ലേ...? ആ കൊച്ചിനും അസുഖം ഇല്ലാന്ന് ആരറിഞ്ഞു....? ഇത് പറഞ്ഞതും എന്റെ കൈ അവളുടെ കരണത്തു പതിച്ചതും ഒരുമിച്ചായിരുന്നു.... അടി കൊണ്ട് തരിച്ചു നിന്ന അവളോടായി ഞാൻ പറഞ്ഞു.... നീ പറഞ്ഞത് ശരിയാണ് അവളുടെ അമ്മ മരിച്ചത് അങ്ങനെ തന്നെ. പക്ഷെ മറ്റാരുടെയോ രക്തം സ്വീകരിച്ചത് വഴിയാണ് ആ സ്ത്രീക്ക് ആ അസുഖം വന്നത്. കുഞ്ഞിന് അസുഖം ഇല്ലാ എന്ന് അപ്പോൾ തന്നെ സ്ഥിരീകരിച്ചതാണ്. നിന്നെ പോലുള്ളവരാ ഈ നാടിന്റെ ശാപം.... എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടെന്താ  കാര്യം...? പകർച്ച വ്യാധികൾ ദിനം പ്രതി നമുക്ക് ചുറ്റും ഉദയം ചെയ്തു കൊണ്ടിരിക്കുന്നു... രോഗം പിടിപെടുന്നത് ആരുടേയും തെറ്റ് കൊണ്ടല

Kissakal

Image
ആദ്യ രാത്രിയിൽ എന്റെ കിടക്കയിൽ അപ്രതീക്ഷിതമായി മറ്റൊരുവളെ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി... താലി കെട്ടിയവൾക്കു പകരം ആദ്യരാത്രിയിൽ എന്റെ മുറിയിൽ മറ്റൊരുവൾ... നീ... നീയാരാ...? എന്റെ പരിഭ്രമം കണ്ട് അവൾ പുഞ്ചിരിച്ചു. ആരാടീ നീ...? നിനക്കെന്താ ഇവിടെ കാര്യം....? മനൂ... നിനക്കെന്നെ ഓർമ്മ ഇല്ലേ ...? ഞാൻ ഭദ്ര... ഏത് ഭദ്ര...? അകന്ന ബന്ധത്തിൽ പോലും ഇങ്ങനെ ഒരുവൾ ഉള്ളതായി അറിയില്ല. വിവാഹ സമയത്തും ഇവളെ ഇവിടെങ്ങും കണ്ടതായി ഓർക്കുന്നില്ല. പിന്നെങ്ങനെ ഈ രാത്രിയിൽ.... ഇവളിവിടെ...? എന്റെ മുറിയിൽ.... എന്റെ ഭാര്യക്ക് പകരം.... നിനക്കെന്താ വേണ്ടത്.... നിന്നെ..... അവളുടെ മറുപടി പെട്ടെന്നായിരുന്നു.... അത് കേട്ടതും ഞാനൊന്നു ഞെട്ടി.... ഇവളെന്തു ഭ്രാന്താണീ പറയുന്നത്. അതും ഇന്നീ വിവാഹ ദിവസം. നിനക്കെന്താ വട്ടാണോ...? എനിക്ക് നിന്നെ അറിയുക പോലുമില്ല. അത് കേട്ടതും അവൾ പൊട്ടി ചിരിച്ചു.... അതേ.... ഇവൾക്ക് ഭ്രാന്ത് തന്നെ.... നീ ഒന്നിറങ്ങി പോയെ... ഞാൻ പോകാൻ വന്നതല്ല മനൂ.... എനിക്ക് നിന്നെ വേണം.... അവൾ വീണ്ടും പറഞ്ഞു... പിടിച്ചു പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ അവളെന്നെ എതിർത്തു..... തൊട്ടു പോകരുത്..

സീതാകല്ല്യാണം

Image
❤സീതാകല്ല്യാണം❤ *************** ""എന്റെ കണ്ണാ.... അമ്മുട്ടിടെ റിസൾട്ട്‌ വരുന്ന ദിവസമാട്ടോ ഇന്ന്... നല്ല ടെൻഷൻ ഉണ്ട്.. വാര്യർ അവിടെ തീപിടിച്ചു നടക്കുകയാ... എസ് എസ് എൽ സി യും പ്ലസ് ടു വും റാങ്കോടെ പാസ്സായി... പക്ഷെ ഡിഗ്രി അതുപോലെ ആണോ... വാര്യര് ഇത്തവണയും റാങ്ക് പ്രതീക്ഷിച്ചാ... പക്ഷെ അമ്മുട്ടിക്ക് അത്ര പ്രതീക്ഷ ഇല്ലാട്ടോ... നല്ല മാർക്കോടെ പാസ് ആകാൻ കാക്കണേ കണ്ണാ നീ.....നിനക്കായ് ഒരു തൃക്കൈ വെണ്ണ കഴിച്ചിട്ടുണ്ട് ഞാൻ...  "" ""ആഹാ... രാവിലെ തന്നെ കണ്ണന് കൈക്കൂലിയുമായി ഇറങ്ങിയതാണോ അമ്മുട്ടി... "" അമ്പലത്തിലെ തിരുമേനി ആയിരുന്നു ആ ചോദ്യം  ചോദിച്ചത്.... """അല്ല തിരുമേനി... ഇന്ന് ഡിഗ്രി റിസൾട്ട്‌ വരും... അതാ... ഞാൻ.... "" ""അതിനെന്താ അമ്മുട്ടി.... അമ്മുട്ടി എല്ലാ കൊല്ലവും റാങ്കും വാങ്ങിയല്ലേ വരിക... നമ്മുടെ നാടിന്റെ തന്നെ അഭിമാനല്ലേ... മോൾ പേടിക്കണ്ട... ഇത്തവണയും അമ്മുട്ടിക്ക് തന്നെ റാങ്ക് ഉണ്ടാവും... കണ്ണന് അത്രക്ക് ഇഷ്ടാ അമ്മുട്ടിയെ... ആ അമ്മുട്ടിയെ കണ്ണൻ വിഷമിപ്പിക്കില്ലട്ടോ... "" അമ്മു ചിരിച്ചുകൊണ്ട് ത