Posts

Showing posts from November, 2018

Kissakal

Image
ലേബർ റൂമിൽ എനിക്കൊപ്പം കയറണമെന്നു പറഞ്ഞ് ശ്രീയേട്ടൻ വാശി പിടിച്ചപ്പോൾ അവിടാകെ ബഹളമായി... കൂടി നിന്ന പ്രായമായവരൊക്കെ മുഖം ചുളിച്ചു...... കടുത്ത വേദനക്കിടയിലും ഞാൻ ഏട്ടനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു... വേണ്ടേട്ടാ... എനിക്കൊന്നും വരില്ല... പക്ഷെ ഏട്ടനത് കേൾക്കാൻ കൂട്ടാക്കിയില്ല. അതിനുള്ളിൽ സാധാരണ പുരുഷന്മാർ കയറാറില്ല എന്ന് ഒരു പുരുഷനായ ഗൈനക്കോളജിസ്റ്റ് പറഞ്ഞപ്പോൾ അപ്പൊ നിങ്ങൾ ആണല്ലേ എന്ന് ഏട്ടൻ പുച്ഛത്തോടെ ചോദിച്ചു....? എന്റമ്മുന്റെ കുഞ്ഞിന്റെ അച്ഛനാണ് ഞാൻ. ഇത്തരം ഒരവസരത്തിലാണ് ഞാൻ അവൾക്കൊപ്പം ഉണ്ടാകേണ്ടതും. ഏട്ടന്റെ വാദങ്ങൾ നീണ്ടപ്പോൾ ഡോക്ടർക്ക് അനുവാദം നൽകേണ്ടതായി വന്നു... വേദനകൊണ്ട് പുളയുമ്പോഴും ഏട്ടന്റെ സാമീപ്യം എനിക്കാശ്വാസം നൽകി... ഒരു വേദന സംഹാരിക്കും നല്കാനാവാത്ത ആശ്വാസം... പക്ഷെ എന്റെ വേദനയത്രയും നിഴലിച്ചത് ഏട്ടന്റെ മുഖത്തായിരുന്നു... അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ എനിക്ക് ലഭിച്ച ഭാഗ്യമാണ് ഏട്ടനെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.... കുറച്ചു സമയത്തിന് ശേഷം ഡോക്ടർ കുഞ്ഞിനെ കാട്ടിയപ്പോൾ ഏട്ടന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് പാതി മയക്കത്തിലും ഞാൻ കണ്ടു. എന്റെ നെറുകയിൽ ച

Kissakal

Image
....... മുഖ മൂടികൾ...... ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയമല്ല.. അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ മുനയൊടിഞ്ഞു . ഒന്നും മനസ്സിലാവാതെ ഞാൻ കണ്മിഴിച്ച് നിലക്കെ, മനസ്സിൽ നിന്നെന്തോ ഇറക്കി വെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു. ''ശബ്‌നാ നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എന്താ നീ ഇപ്പോൾ പറഞ്ഞതിന്റെ അർഥം?'' അമ്പരപ്പോടെ ഞാനവളെ തുറിച്ച് നോക്കി . ''അതെ ആർക്കും മനസ്സിലാവില്ല. മനസ്സിലാക്കാൻ ആർക്കും കഴിയേം ഇല്ല..'' അവളൊരു കരച്ചിലിന്റെ വക്കിലേക്കെത്തിയിരുന്നു. ശബ്ന.... പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരി. രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കു വെക്കുന്ന ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത്. അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് പതിമൂന്ന് വയസ്സ് . താഴെ നാല് അനിയത്തിമാർ. അഞ്ചു പെൺമക്കളെയും കാര്യപ്രാപ്ത്തിയില്ലാത്ത ആ ഉമ്മയേയും അനാഥരാക്കിയുള്ള ആ കുടുംബ നാഥന്റെ മരണം വലിയൊരു വേദനയായിരുന്നു. ആദ്യ നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു .

❤ചെകുത്താനെ 💖പ്രണയിച്ച മാലാഖ❤

❤ചെകുത്താനെ 💖പ്രണയിച്ച മാലാഖ❤       тнє нυитєя          പാർട്ട്‌ 91 ഷാ അനസ് മുന്നോട്ട് നടക്കുന്നതിനിടെ എസിപി ശറഫുദ്ധീൻ പോലീസ് ബസിന്റെ സീറ്റിൽ ഇരുന്നു ഒറ്റ ചുണ്ട് കൊണ്ടു ചിരിക്കുന്ന ഡിസിപി ഹുനൈസിനെ ഒന്നു നോക്കി..   ശറഫുദ്ധീൻ സാർ ഉള്ളിൽ അടക്കി വെച്ചതൊക്കെ അങ്ങ് കൊടുത്തേക് !!!    റിപ്പോർട്ടർ സന്തോഷിനെ നോക്കി വന്യമായി ചിരിച്ചു കൊണ്ടു ഹുനൈസ് പറഞ്ഞു.. സാർ പറഞ്ഞാൽ പിന്നേ ചെയ്യാതിരിക്കുമോ?? ഇങ്ങോട്ട് വാടാ കോപ്പേ നിനക്ക് മാധ്യമ ധർമം ചെയ്യണം അല്ലേ..??? ചെയ്തു തരാമെടാ കഴുവേറി മോനെ !! പറഞ്ഞു തീരലും എസിപി ശറഫുദ്ധീന്റെ വലം കാൽ റിപ്പോർട്ടർ സന്തോഷിന്റെ നെഞ്ചിൽ പതിഞ്ഞു.. ആ.. ഒരു അലർച്ചയോട് കൂടെ അവൻ പിന്നിലേക് തെറിച്ചു വീണു.. നിനക്ക് പോലീസ് പവർ എന്താണ് എന്ന് അറിയൂലല്ലോ?? ഇപ്പൊ കാണിച്ചു തരാം.. എണീക്കടാ കോപ്പേ റിപ്പോർട്ടർ സന്തോഷിന്റെ ദേഹത്തു കുത്തി പിടിച്ച എസിപി  ശറഫുദ്ധീൻ അവനെ ഒരു പൂച്ചയെ പോലെ ഉയർത്തി നേരെ നിർത്തി...   ഓങ്ങി ഇരുന്നതാ ഞാൻ ഇത് പോലെ ഒരു അവസരത്തിനു പന്ന പുന്നാര മോനെ !! എസിപി ശറഫുദ്ധീന്റെ മുഷ്ടി വായുവിൽ മുന്നോട്ട് കുതിച്ചു... ധും.. ഓഹ്.. നെഞ്ച് മുന്നോട്ട് വളഞ്ഞ റിപ്പോർ