Posts

Showing posts from March, 2021

✴️മഴ നിലാവ്✴️FULL PART

Image
✴️മഴ നിലാവ്✴️FULL PART കുർബാന കഴിഞ്ഞ്  കുരിശ് പള്ളിയുടെ പടിക്കെട്ടുകളിറങ്ങുമ്പോഴാണ്, റോസിലി റബ്ബർമരത്തിലൊട്ടിച്ച് വച്ചിരിക്കുന്ന ആ പോസ്റ്റർ കണ്ടത്. ഹോം നഴ്സിനെ ആവശ്യമുണ്ട്, മാസം പതിനയ്യായിരം ശബ്ബളം, വീട്ടിൽ തന്നെ സ്ഥിരമായി നില്ക്കാൻ തയ്യാറുള്ള 25 നും 40നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം ഫോൺ:-########## റോസിലി തൻ്റെ മൊബൈലിലേക്ക് ആ നമ്പർ സേവ് ചെയ്തിട്ട്, സാരിത്തുമ്പ് വലിച്ച് പുറം വഴി പുതച്ച് മൂടി, വീട്ടിലേക്ക് വേഗം നടന്നു. തൊട്ടടുത്ത ഇടവകയിലെ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്ന റോസിലി, പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് താൻ പ്രണയിച്ച ജോസൂട്ടിയോടൊപ്പം ഒളിച്ചോടി വന്നതാണിവിടെ. ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന ജോസൂട്ടിയോടൊപ്പമുള്ള ദാമ്പത്യ ജീവിതം ,ആദ്യമൊക്കെ സന്തോഷം നിറഞ്ഞതായിരുന്നു. മൂത്ത മകൻ ആൽവിൻ്റെ പ്രസവത്തോടെയാണ്, ജോസൂട്ടിയിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. അയൽപക്കത്തെ മാത്യു മുതലാളിയുടെ കാറോടിക്കാൻ ഇടയ്ക്കവിടെ പോകുമായിരുന്ന അയാൾ ,മുതലാളിയുടെ ഭാര്യയുമായി അടുപ്പത്തിലായി. ഒരു രാത്രിയിൽ തന്നോടൊപ്പം കിടന്നുറങ്ങിയ ജോസുട്ടിയെ കാണാതെ, അന്വേഷിച്ചിറങ്ങിയ റോസിലി, അവസാനം അയാളെ കണ്ടെത

✴️പാർത്ഥന്റെ പെണ്ണ്✴️FULL PART

Image
✴️പാർത്ഥന്റെ പെണ്ണ്✴️ FULL PART  വലിയ മതിൽക്കെട്ടിനെ മറികടന്ന്, പാർത്ഥന്റെ  കാർ മുറ്റത്തേക്കു പ്രവേശിച്ചപ്പോൾ എനിക്കെന്തോ ഉൾഭയം തോന്നിത്തുടങ്ങിയിരുന്നു..... """ നിക്കെന്തോ പേടിപോലെ...""" ഞാൻ പറഞ്ഞു.  """ ഇവിടത്തെ അന്തരീക്ഷത്തെ കുറിച്ചെല്ലാം ഞാൻ തനിക്ക് പറഞ്ഞു തന്നിട്ടുള്ളതല്ലേ.... പിന്നെന്താ ഇപ്പോഴൊരു പേടി ?? """ """ എന്തോ, അറിയില്ല""" """ അതിന്റെയൊന്നും ആവശ്യമില്ല.... താൻ കൂളായിട്ടു നിന്നാമതി, ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം..... പിന്നൊരു കാര്യം ,,, നമുക്കിടയിലുള്ള രഹസ്യം... ! അത്, നമ്മളു മാത്രം അറിഞ്ഞാൽ മതി.... അറിയാലോ തനിക്ക്  ?"""" എവിടെയോ ഒരു താക്കീതിന്റെ സ്വരം ഞാനറിഞ്ഞു.... അതുകൊണ്ടു തന്നെ മറുപടി ചെറിയൊരു മൂളലിലൊതുക്കി , ഞാൻ വിയർപ്പു തുടച്ചു..... വിശാലമായ പൂമുഖത്തു തന്നെ ഒരു പടക്കുള്ള ആളുണ്ടായിരുന്നു..... യുദ്ധത്തിലെ മുന്നണിപ്പോരാളികളെ പോലെ അണിനിരന്നു നിന്നിരുന്നവരുടെ മുഴുവൻ നോട്ടവും , ഞങ്ങളിലേക്കാണെന്നു തിരിച്ചറിഞ്ഞ എന്റെ വീണ്ടെടുത്ത ധൈര്യമെല്ലാം ചോർന്നു പ