Posts

Showing posts from September, 2018

Kissakal

Image
ഈ നാശം പിടിച്ചവളെ കെട്ടിയ അന്നു മുതൽ തുടങ്ങിയതാ എന്റെ മോന്റെ കഷ്ടകാലം... ചെറിയ അപകടത്തിൽ പരുക്കേറ്റ് ആശുപത്രി കിടക്കയിൽ നന്ദേട്ടനോപ്പം ഇരുന്ന് ബന്ധുക്കൾ കേൾക്കെ അമ്മയിതു പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു... എല്ലാവരുടെയും സഹതാപം നിറഞ്ഞ  നോട്ടം എന്നിലേക്കായി.... എന്റെ മനസ്സറിഞ്ഞ നന്ദേട്ടൻ എന്നെ നോക്കി കണ്ണിറുക്കി. എല്ലാവരും പോയി ഞങ്ങൾ മാത്രമായപ്പോൾ ഏട്ടൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... സാരമില്ലെടി.... നിനക്കറിയില്ലേ അമ്മയുടെ സ്വഭാവം....? നിനക്ക് സങ്കടമായി അല്ലേ....? ആർക്കു സങ്കടം.... വീട്ടിലോട്ടു ചെല്ലട്ടെ ആ തള്ളക്കു ഞാൻ വച്ചിട്ടുണ്ട്...... എല്ലാരും നിന്നതുകൊണ്ടാ ഞാനപ്പോ ക്ഷമിച്ചത്....... എന്റെ മറുപടി കേട്ടതും നന്ദേട്ടൻ തലയിൽ കൈവച്ചു ഇരുന്നു പോയി. വിവാഹം കഴിഞ്ഞ അന്നുമുതൽ സഹിക്കാൻ തുടങ്ങിയതാണ് അമ്മക്ക് എന്നോടുള്ള ഈ വെറുപ്പ്‌. എന്ത് ചെയ്താലും കുറ്റം. പണ്ടേ എല്ലാരും പറഞ്ഞതാ ആ തള്ള ഭയങ്കരിയാ...   പോരെടുക്കും എന്ന്....... പ്രണയം തലയ്ക്കു പിടിച്ചാൽ പിന്നെ എന്ത് അമ്മായഅമ്മ.... എന്ത് പോര് .. പക്ഷേ വിവാഹ ശേഷം സ്ഥിതി മറിച്ചായിരുന്നു. അമ്മ ഒന്ന് പറഞ്ഞാൽ ഞാൻ നാല് പറയും. ഇതിനിടയിൽ ച

Kissakal

Image
കല്യാണപിറ്റേന്ന് മണിയറ വാതിലിൽ തുടർച്ചയായുള്ള മുട്ടുകേട്ടാണ് ഇഷ ഞെട്ടി ഉണർന്നത്. താൻ ഇത് എവിടെയാണന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങളെടുത്തു... ഇന്നലെ തന്റെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവളുടെ മനസിൽ ഓടിയെത്തി. രാത്രി12 കഴിഞ്ഞിരുന്നു മണിയറയിലേക്ക് ഉന്തി തള്ളിവിടുമ്പോൾ. തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണ് ഷാഹിദ് എന്ന തന്റെ കെട്ട്യോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്. കട്ടിലിന്റെ ഒരറ്റത്ത് ചുരുണ്ടുകൂടി കിടന്നതേ ഓർമ്മയുള്ളൂ. കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നോ? ഇഷ ചുറ്റുപാടും നീരിക്ഷിച്ചു. മുറിയിലെ ഡിം ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4:05 ആയത് കണ്ടു. ഇത്ര വെളുപ്പിനെ ഇതാരാണ്? അതും നല്ല മഴയും. ഇഷ വാതിലിലേക്ക് നോക്കി. പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങളായിരുന്നു. ഷാഹിദ്, ഇഷയെ നോക്കി " ഇത്തയാണ്, തനിക്ക് എണീക്കാൻ സമയമായെന്ന് " അതും പറഞ്ഞ് ഷാഹിദ് വീണ്ടും ബെഡിൽ കയറി കിടന്നു.... എന്തു ചെയ്യണമെന്നറിയാതെ ഇഷഒരു നിമിഷം അവിടെ ഇരുന്നു. വിവാഹത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഒരിക്കലും അറേയ്ഞ്ച്ഡ് മാരിജിനെ പറ്റി ചിന്തിച്ചില്ലായിരുന്നു. കൂട്ടുക്ക

Kissakal

Image
രാത്രി ഏറെ വൈകിയുള്ള ചാറ്റിനിടയിൽ അവനെന്റെ ഫോട്ടോ ചോദിച്ചപ്പോൾ എനിക്കെന്തോ എന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല... നീ എന്തു കരുതി എന്നെ കുറിച്ച്...?നിന്നിലുള്ള വിശ്വാസം കൊണ്ടാണ് ഞാനീ നേരം വരെ നിന്നോട് സംസാരിച്ചത്... അല്ലാതെ.... ഉള്ളിൽ തികട്ടി വന്ന രോഷത്തെ കുറെ വാക്കുകളിൽ തുറന്നു കാട്ടി ഫോൺ ഓഫ്‌ ചെയ്തു വച്ച് ഞാൻ ഉറങ്ങാൻ കിടന്നു. എങ്കിലും അവൻ ഈ  നേരത്ത് എന്നോട് ഫോട്ടോ..... എന്റെ ഓരോ എഴുത്തുകളും വായിച്ചു അവൻ അതിനെയെല്ലാം വിലയിരുത്തി കുറഞ്ഞ വാക്കുകളിൽ മെസ്സേജ് ചെയ്യുമായിരുന്നു. വിമർശങ്ങൾ ആയിരുന്നു ഏറെയും. അങ്ങനെയാണ് ഞാനവനെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നെപ്പോഴോ വെറുതെ ഇരുന്നപ്പോൾ ഞാനവന്റെ പ്രൊഫൈൽ ഒന്ന് നോക്കി. പക്ക്വത നിറഞ്ഞ ശാന്തമായ മുഖത്തോടു കൂടിയ ഒരു ചെറുപ്പക്കാരൻ...... നിരഞ്ജൻ..... കൂടുതൽ അടുത്തപ്പോൾ എനിക്കവൻ രഞ്ജൻ ആയി...... ഒന്നും രണ്ടും റിപ്ലയ്കൾ കൊടുത്തു തുടങ്ങിയ സൗഹൃദം നേരം പുലരും വരെയുള്ള ചാറ്റിലേക്കു എത്തി നിന്നു.... പിന്നീടവന്റെ വിമർശങ്ങൾ കഥകളേക്കാളേറെ എന്റെ സ്വഭാവത്തെ ആയിരുന്നു. മാന്യമല്ലാത്ത രീതിയിൽ അവൻ ഒരിക്കൽ പോലും പെരുമാറിയിട്ടില്ല. ചുറ്റിനുമുള്ള സകല വിഷയങ്ങളെ