Posts

Showing posts from March, 2018

Kissakal

Image
ഇന്നവന്റെ ചോദ്യം കേട്ടപ്പോൾ നീനയിൽ ഞെട്ടലാണുണ്ടായത് "എത്ര പെട്ടന്നാണ് താൻ എന്നെ മറന്നു തുടങ്ങുന്നത്, രണ്ടു ദിവസാമായി താൻ പിക് ഒന്നും ചോദിക്കാറില്ല " അവന്റെ ചോദ്യത്തിനു മുന്നിൽ നീന ഒരു നിമിഷം പതറി... അവനെ സങ്കടപ്പെടുത്താൻ നീന ഒരിക്കലും ആഗ്രഹിച്ചില്ല... " എല്ലാം തന്റെ തോന്നലാണ് എനിക്ക് ഒരു മാറ്റവുമില്ല'' അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. " ഉം വിശ്വസിച്ചു " അവന്റെ അർത്ഥം വെച്ചുള്ള മറുപടി നീനയുടെ ഹൃദയത്തിൽ തറച്ചു. ചാറ്റിംഗ് നിർത്തി അവൻ ഓൺലൈനിൽ നിന്നും പോയെങ്കിലും നീനയുടെ മനസ് അവനിലായിരുന്നു... അവൻ ജോൺ... ഫേസ്ബുക്ക് എന്ന നീല ലോകത്ത് നിന്ന് പച്ചവെളിച്ചമായി ഹൃദയത്തിലേക്ക് ചേക്കേറിയ ഒരു അപൂർവ്വ ബന്ധം... ചിലപ്പോൾ അവൻ ഒരു സുഹൃത്താണ്.... ചിലപ്പോൾ ഒരു കാമുകൻ... മറ്റു ചിലപ്പോൾ ഒരു വികൃതി കുട്ടി... തന്റെ നിച്ചു മോനേക്കാൾ ചെറിയ കുട്ടി... വൈകിട്ട് ജോൺ ഓൺ ലൈനിൽ വന്നത് ഒരു സർപ്രൈസുമായാണ്. '' ഞാൻ തന്നെ കാണാൻ വരുന്നു, തന്റെ സിറ്റിയിലേക്ക്... താൻ വായ് തോരാതെ സംസാരിച്ചിട്ടുള്ള തന്റെ ലോകത്തേക്ക്... തന്റെ വാക്കുകളിലൂടെ എന്നിൽ വിസ്മയമായ ആ തെരുവിലേക്

#kissakal

Image
എന്നെ കാണാൻ വല്യ ഗ്ലാമർ ഒന്നൂല്യ.. ഫോട്ടോ ചോദിച്ചപ്പോ  സ്ഥിരം പല്ലവി പറഞ്ഞവൾ ഒഴിഞ്ഞു മാറി, കൊല്ലം ഒന്നായി  പരസ്പരം ചാറ്റിംഗ് തുടങ്ങീട്ടു മുമ്പെപ്പഴോ  ഒരു സുന്ദരിപ്പെണ്ണിന്റെ ഫോട്ടോ കണ്ടപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണ്. പലവട്ടം ഞങ്ങൾ  സംസാരിച്ചിട്ടുണ്ടെങ്കിലും ഇത് വരെ അവളെ കാണാൻ കഴിഞ്ഞിട്ടില്ല വീഡിയോ കാൾ അവൾ അറ്റൻഡ് ചെയ്യാറുമില്ല .അവളുടെ ഫേസ്ബുക്കിൽ മൊത്തം കയറി നിരങ്ങിയെങ്കിലും ഒറ്റ ഫോട്ടോ പോലും കിട്ടിയില്ല ആകെ കിട്ടിയത് രണ്ടു കണ്ണുകൾ മാത്രം , ആ സുന്ദരമായ കണ്ണുകൾ കൊണ്ട് അവളുടെ പല രൂപങ്ങളും ഞാൻ എന്റെ മനസ്സിൽ കൊത്തിയെടുത്തു ,ഈ കാണാൻ കൊള്ളാത്ത പെണ്ണുങ്ങളാണ് ഈ കണ്ണും കയ്യും ഒക്കെ ഫേസ്ബുക്കിൽ ഇടുന്നെതെന്നു  എവിടെയോ വായിച്ചിട്ടുണ്ട് അതുകൊണ്ടു മനസ്സിൽ കൊത്തിപ്പിടിപ്പിച്ച രൂപങ്ങൾക്കൊക്കെയും ആവറേജ് സൗന്ദര്യം മാത്രമായിരുന്നു , അവളുടെ വീട് കോഴിക്കോടായതിനാൽ  അവിടെ പോകുമ്പോഴൊക്കെ   കാണുന്ന പെണ്ണുങ്ങളെയൊക്കെ അവളായിട്ടു സങ്കല്പിക്കും ,എന്നെ കാണാൻ വല്യ മൊഞ്ചോന്നും ഇല്ലാത്തോണ്ട് നല്ലോണം ഗ്ലാമർ ഉള്ളവരെ കാണുമ്പോ ഇതവളാകരുതേ   എന്നും പ്രാർത്ഥിക്കാറുണ്ട്, ഉള്ളു കൊണ്ട് സ്‌നേഹിക്കാൻ വല്യ ഗ്ലാമർ ഒന്നും വ

മേഘരാഗം

Image
മേഘരാഗം ********** "പറയൂ അഖില , എന്തു തീരുമാനിച്ചു ..? നാല് മാസങ്ങളായല്ലോ നിങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നു .. ഇനി ഒരുമിച്ച് കൂടേ ..?" കൗൺസലിങ് റൂമിൽ കുടുംബകോടതി ജസ്റ്റിസ് മുമ്പാകെ അഖില തലയുയർത്തി അഭിമാനത്തോടെ പറഞ്ഞു . "എനിക്ക് ഇയാളെ വേണ്ട .. സഹിക്കാവുന്നതിന്റെ , ക്ഷമിക്കാവുന്നതിന്റെ പരമാവധിയായി .. ഞാനെന്റെ അച്ഛനോടും അമ്മയോടും ഒപ്പം പോകുന്നു .. ഡിവോഴ്സ് മതി .. ഇദ്ദേഹത്തെ അംഗീകരിക്കാനോ , ഉൾക്കൊള്ളാനോ എനിക്കാവില്ല .. ഇനി സമാധാനമായി ജീവിക്കണം.. " അഖിലയുടെ ഉറച്ച ശബ്ദം കേട്ട് , അവളുടെ അടുത്ത് കസേരയിലിരുന്ന ശ്രീനാഥ് അവളെ അനുകമ്പയോടെ നോക്കി . ' തന്റെ പ്രാണസഖി , ജീവന്റെ നല്ല പാതി , അവളുടെ സന്തോഷമാണ് തന്റെയും ' " ശ്രീനാഥ് , എന്താണ് താങ്കളുടെ അഭിപ്രായം ..?" "അഖിലയുടെ ഇഷ്ടമനുസരിച്ച് വേർപിരിയാം .. ഡിവോഴ്സിനു താല്പര്യമില്ല .. അവൾക്ക് എപ്പോൾ എന്നെ വേണമെന്ന് തോന്നിയാലും തിരികെ വരാം .. എനിക്കവളെ ഇഷ്ടമാണ് .. " "അഖില പാരന്റ്സിനൊപ്പം പൊയ്ക്കോളൂ .. ഡിവോഴ്സ് ഭർത്താവിനു സമ്മതമില്ലാത്തതിനാൽ കോടതി അനുവദിക്കുന്നില്ല .. നന്നായി ആലോചിക്കൂ .. നിങ്ങൾ ചെറ