Posts

Showing posts from February, 2018

ഭാര്യ

Image
പതിവില്ലാത്ത സ്നേഹം കണ്ടാ ഭാര്യമാർ പറയും.... എന്തോ കാര്യം സാധിക്കാനാണീ സ്നേഹ കൂടുതലെന്ന് ... ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം...!! ഇന്നലെ ഞാനും ഇത്തിരി സ്നേഹം കൂട്ടി കാണിച്ചവളോട് .. ഉടനെയവൾ ചോദിച്ചു .. വളയോ മാലയോ... രണ്ടായാലും നടക്കില്ല.. അവൾ പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ.... ഞാൻ പറഞ്ഞു ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്.....!! ഉടനവൾ പറഞ്ഞു അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതീ നടക്കില്ല.... ഊരി തന്നതൊന്നും ഇതുവരെ ഇങ്ങോട്ട് എത്തിയിട്ടില്ല... പിന്നെ തുടങ്ങിയില്ലേ കൊണ്ട് പോയതിൻ കണക്ക് പറച്ചിൽ കേട്ടപാടെ തല കറങ്ങുന്നത് പോലെ തോന്നി.. ശരിയാണ് കൊണ്ട് ബാങ്കിൽ വെച്ചതല്ലാതെ ഒന്നും എടുത്തു കൊടുക്കാൻ പറ്റിയില്ല.. അതവൾക്കും അറിയാം എന്നാലും ഇടക്കിടെ ഇതിങ്ങനെ പറഞ്ഞാ ഞാൻ ചിലപ്പോൾ എടുത്തു കൊടുത്താലോ എന്ന അതി ബുദ്ധി. ഏതായാലും അതും നടന്നില്ല ഇതും നടക്കില്ല..!! കാര്യ സാധ്യത്തിനു വേണ്ടി കാണിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടയിൽ  അവൾ പറഞ്ഞു... ഇന്നലെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ഞാൻ 50ര

203

Image
ഞാനൊന്നു കെട്ടാനായി പുര നിറഞ്ഞു നില്‍ക്കുമ്പോളാണ് അനിയൻ ഒരുത്തിയുമായി പ്രണയത്തിലാവുന്നതും അവനതിനെ വിളിച്ചോണ്ട് വരുന്നതും... രണ്ട് പേരും ഒട്ടിപ്പിടിച്ച് വരുന്ന വരവ് കണ്ടാണ് വീടിന്റെ പടി കയറുമ്പോൾ ഞാൻ പറഞ്ഞത്... ഈ പടി കയറരുതെന്ന്.. ഞാനിത് പറയുമ്പോൾ വീട്ടുകാർ തടഞ്ഞു പറഞ്ഞു അവനിവിടേക്കല്ലാതെ എങ്ങോട്ടാണ് പോകുക എന്ന് എന്റെ ദേഷ്യത്തിനങ്ങനെ പറഞ്ഞെങ്കിലും പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നി... അവനെ വിശ്വസിച്ചു കൂടെ പോന്ന പെണ്ണിന്റെ കണ്ണും നിറഞ്ഞു അത് കണ്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി... ഒരു ജോലിയും കൂലിയും ഇല്ലാതെ അവനെങ്ങനെ അവളെ നോക്കും എന്നായിരുന്നു നടക്കുമ്പോഴും എന്റെ ചിന്ത കുറേ നേരം അങ്ങനെ ഒറ്റക്കിരുന്നു ഞാൻ പിന്നെ ഏറെ ഒന്നും ആലോചിച്ചില്ല തിരിച്ചു വീട്ടിലേക്ക് നടന്നു... കല്യാണം കഴിക്കാൻ ഞാൻ തന്നെ മാറ്റി വെച്ച കുറച്ചു പൈസയുണ്ടായിരിന്നു കയ്യിൽ ഞാനത് ഉമ്മയുടെ കയ്യിൽ കൊടുത്തു പറഞ്ഞു...... "" "ഇതവന് കൊടുത്തേക്കുമ്മ വല്ല ബിസിനസോ ഷോപ്പോ തുടങ്ങാൻ പറ ഇനി അങ്ങോട്ട് അവന് ഒരു ഉത്തരവാദിത്തമൊക്കെ വേണം ഈ പൈസ ഞാൻ തന്നതാന്ന് അവനോടു പറയേണ്ട '' '..... ഞാൻ ഇത

കുറ്റബോധം (202)

#കുറ്റബോധം രണ്ടു വര്‍ഷം കഴിഞ്ഞ് മതിയിട്ടോ നമുക്ക് കുട്ടികളൊക്കൊ... ആദ്യരാത്രിയിലെ കൊഞ്ചലുകൾക്കിടയിൽഅവൾ പറഞ്ഞു നിർത്തി.. കുടിച്ച പാല് വെറുതെയായി.. ഞാൻ കണ്ടു കൂട്ടിയ കനവുകൾ തല തിരിഞ്ഞു നിന്നെന്നെ കൊഞ്ഞനം കുത്തി.. ഞാൻ മഹാ കച്ചറയായി അവളെ പ്രാകി.. ഞാൻ ഒന്നു മനസ്സ് വെച്ചാൽ ഈ തീരുമാനം ഒക്കെ കാറ്റിൽ പറത്താവുന്നതേയുള്ളു അറിയാഞ്ഞിട്ടല്ല പക്ഷേ എന്നെ കുറിച്ച് അവളുടെ മനസ്സിലുള്ള ധാരണ തകർന്നാലോ എന്ന് കരുതി ഞാൻ നെഞ്ചിലെ തീ കെടുത്തിയടങ്ങി.. പിറ്റേ ദിവസം കിടക്കുമ്പോൾ എന്റെ കുട്ടികളെ കണ്ടിട്ട് വേണം  ഒന്നു കണ്ണടക്കാൻ എന്ന് പറയുന്ന അമ്മയുടെ മുഖം ഓർമ്മയിൽ കയറി നിന്നു.. എന്റെ കുട്ടികളേയും ലാളിച്ചു അച്ഛച്ഛനായി വീടിന്റെ ഉമ്മറത്തിരിക്കേണ്ട അച്ഛന്റെ മുഖം ഓർമ്മയിലേക്ക് വന്നു നിന്നു.. അതു കൊണ്ടു തന്നെയാണ് ഞാൻ പറഞ്ഞത് അതൊന്നും പറ്റില്ല എന്ന്.. അവളും വിട്ടു തന്നില്ല അതു മുതൽ അവൾ കട്ടിലിന് താഴേക്കാക്കി കിടത്തം.. മുറി രണ്ടാക്കാഞ്ഞത് ഭാഗ്യം എന്നു കരുതി ഞാൻ സമാധാനിച്ചു.. മുന്നേ കരുതിയതാ ജോലി ഉള്ളവളൊന്നും വേണ്ട എന്ന് പക്ഷേ അവളെ കണ്ടപ്പോൾ എന്റെ തീരുമാനങ്ങളാകെ കാറ്റിൽ പറന്നു.. കല്യാണം കഴിഞ്ഞ മൂന്നാം നാൾ തന്നെ ഞ

നിങ്ങൾ ഒട്ടും റൊമാന്റിക് അല്ല (201)

നിങ്ങൾ ഒട്ടും റൊമാന്റിക്കല്ല.. കെട്ടു കഴിഞ്ഞിട്ടധികമായില്ല എങ്കിലും അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ചിന്തകളിലൊരു ഇടിമുഴക്കം നടന്നു.. ഇനി വല്ലപ്പോഴും മാത്രമുള്ള എന്റെ സംസാരമാണോ കാരണം.. ? അതോ 'എന്നമ്മ ഇവളോട് എന്നെപ്പറ്റി ഒന്നും പറഞ്ഞു കൊടുത്തില്ലേ ? ഉള്ളിലെ ചോദ്യങ്ങൾ ഒരു ഭാഗത്ത് എന്നെ നിർത്തിയപ്പോൾ.. തിരിച്ചൊരു മറുവാക്ക് പറയാൻ കിട്ടാതെ ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് എന്റെ നെഞ്ചിലെ പിടച്ചിൽ മറച്ചു.. എനിക്ക് തോന്നി ഇവൾ എന്നെപ്പോലെയുള്ള ഒരുത്തനെയല്ല പ്രതീക്ഷിച്ചതെന്ന്.. അവൾ ആഗ്രഹിച്ചു വെച്ചിട്ടുണ്ടാവാം.. മനസ്സിൽ കോർത്തു വെച്ചിട്ടുണ്ടാവാം അവളുടെ സങ്കൽപ്പ നായകനെ.. അന്നു രാത്രി ഞാൻ എന്നിലെ പ്രണയ നായകനെ അന്വേഷിച്ചു കൊണ്ട് ആറു വർഷങ്ങൾക്ക് പിറകിലേക്ക് പോയി.. ദാ കിടക്കുന്നു ഞാൻ വിഷം കഴിച്ച് ഐ സി യു വിൽ .. തൊട്ടടുത്ത് മരിച്ചാലും എന്റെ പ്രണയം മതി എന്നുറപ്പിച്ചവളും.. അതിനും പിറകിലേക്ക് പോയപ്പോൾ അവളുടെ നെറുകിൽ ചുംബിച്ച് കൊണ്ട് ഞാൻ നിൽക്കുന്നു.. ഒരൊറ്റ ഹൃദയമായി ഞങ്ങൾ കൈ കോർത്തു നടക്കുന്നു.. ഇന്നലെകളിലൊരു ദിവസം അവളുടെ ചാലിട്ടൊഴുകിയ മിഴികൾ തുടച്ചു കൊടുത്ത് കൊണ്ട് ഞാൻ ചോദിച്ച ആ ചോദ്യം വീണ