കിസ്സകൾ

"ഡോ താൻ ഒന്ന് സമ്മതിക്ക്.. ഇത് വേറെ ആരും അറിയാൻ പോകുന്നില്ലല്ലോ.. നമ്മൾ മാത്രം.. പിന്നെയെന്താ.. എത്ര മാസമായി ചോദിക്കുന്നു.. ഒന്നും സമ്മതിക്ക്.. ആഴ്ചയിൽ ഒരു ദിവസമല്ല അവൻ വരണേ  അത് വരെ നീ ഒറ്റക്ക് അല്ലേ.."

ഫോണിലേക്ക് വന്ന മെസ്സേജ് അത്രയും വായിച്ചപ്പോഴേക്കും അച്ചു ഫോൺ എറിഞ്ഞു.. കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് കിടന്നു.. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോ പോയതാണ് കണ്ണേട്ടൻ പോയി ഒരു മാസം വരെ രവിയേട്ടനെ കൊണ്ട് വലിയ പ്രശ്‌നം ഇല്ലായിരുന്നു.. അത് കഴിഞ്ഞു തുടങ്ങിയതാണ് ഈ പ്രശ്‌നം.. കണ്ണേട്ടനോടോ അമ്മയോടോ പറയണമെന്ന് ഉണ്ട് പക്ഷേ ഒരു പേടി.. സ്വന്തം മോനേക്കാൾ കാര്യമാണ് അമ്മക്ക് രവിയേട്ടനെ.. കണ്ണേട്ടനോ സ്വന്തം ഏട്ടനാണ്.. പറഞ്ഞാൽ എന്താകുമെന്ന് ഓർത്ത് ഒരു സമാധാനവുമില്ല.. പറയാതെ ഇരുന്നാൽ.. കട്ടിലിലേക്ക് മുഖം അമർത്തി അച്ചു കിടന്നു.. വാതിലിൽ മുട്ടുന്ന സൗണ്ട് കേട്ടാണ് അച്ചു എണീറ്റത്.. അവൾ വേഗം മുഖം കഴുകി വാതിൽ തുറന്നു.. 

"എന്ത് ഉറക്ക മോളേ.. അവൻ കുറെ നേരായി വിളിക്കുന്നു.. മോൾടെ ഫോൺ എന്ത്യേ.."

"ഫോൺ.."

അച്ചു പതുകെ കട്ടിലിലേക്ക് നോക്കി.. 

"ഇതാ അവനാ.. സംസാരിക്ക്.. എന്നും പറഞ്ഞു ഗീത അവളുടെ നേരെ ഫോൺ നീട്ടി.. അതും വാങ്ങി റൂമിലേക്ക് കേറി വാതിൽ അടച്ചു.. 

"കണ്ണേട്ടാ.." ഫോൺ ചെവിയിലേക്ക് ചേർത്ത് അവൾ വിളിച്ചു..

"നിന്റെ ഫോൺ എന്ത്യേടി.. നിനക്ക് ഫോൺ വാങ്ങി തന്നേക്കുന്നത് വിളിക്കുമ്പോ കിട്ടാനാ.. കുറെ നേരായി ഇരുന്നു വിളിക്കുന്നു സ്വിച്ച് ഓഫ് തന്നെ.."

"അത് ഏട്ടാ.. ഫോൺ ഒന്ന് താഴെ പോയി അതാ.."

"അച്ചു.. എന്താ പറ്റിയേ.. കരഞ്ഞോ നീ.. എന്നാടി പെണ്ണേ.."

"ഒന്നുല്ല കണ്ണേട്ടാ.. അത് ഉറങ്ങിയതിന്റെയാ.. അല്ലാതെ ഒന്നുല്ല.. കണ്ണേട്ടൻ കഴിച്ചോ.."

"ഇല്ലെടി.. നിന്നെ വിളിച്ചിട്ട് ഇറങ്ങാന്ന് കരുതി.. കഴിച്ചോ നീ.."

"ഇല്ല.."

"ശരിയെന്നാൽ നാളെ വിളിക്ക ട്ടോ.."

എന്നും പറഞ്ഞു കണ്ണൻ ഫോൺ വെച്ചു.. അച്ചു റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങി അമ്മയുടെ റൂമിലേക്ക് ചെന്നു.. 

"കഴിക്കാം അമ്മേ നമ്മുക്ക്.." ഒന്ന് മൂളിയിട്ട് ഗീതയും അച്ചുവും കൂടി അടുക്കളയിലേക്ക് നടന്നു.. 

.............................................................................................

"അല്ലടാ കണ്ണാ അപ്പോ ചെല്ലുന്നേ കാര്യം പറയുന്നില്ലേ.."

" ഇല്ലെടാ..  ഒരു സർപ്രൈസ്‌.. കല്യാണം കഴിഞ്ഞിട്ട് ഒരു മാസമേ അവളുടെ അടുത്ത് നിന്നിട്ടുള്ളു പിന്നെ മാസത്തിൽ അല്ലെങ്കിൽ ആഴ്ചയിൽ ഉള്ള ഈ പോക്കാണ്.. ഇനി അവളുടെ കൂടെ അവളുടെ അടുത്ത്.." 

അതും പറഞ്ഞു കൈ കഴുകി കണ്ണൻ അനന്ദുന്റെ നേരെ നോക്കി.. 

" ഇനി എന്റെ സ്വപ്‍നം പോല്ലേ നാട്ടിൽ സ്വന്തമായി ഒരു ഓഫീസ് തുടങ്ങണം.. പിന്നെ രവിയേട്ടനും ഉണ്ടല്ലോ കൂടെ.."

"നടക്കൂടാ എല്ലാം.. എന്ന പോയല്ലോ.."

എന്നും പറഞ്ഞു അനന്ദു ബൈക്കിലേക്ക് കേറി.. കണ്ണൻ ഫുഡിന്റെ പൈസയും കൊടുത്തു വേഗം വന്നു.. 

പുലർച്ചെ ജനലിൽ മുട്ടുന്ന സൗണ്ട് കേട്ടാണ് അച്ചു ചാടി എണീറ്റത്.. അവൾ സമയം നോക്കിയപ്പോ നാല് മണി.. അവൾ വേഗം റൂമിൽ ലൈറ്റ് ഇട്ടു.. 

"അച്ചു.." എന്നുള്ള വിളി അവൾ കേക്കുന്നുണ്ടങ്കിലും അവളുടെ ഉള്ളിൽ ചെറിയ ഒരു പേടി തോന്നി.. അവൾ പയ്യെ ജനലിന്റെ അടുത്തേക്ക് നടന്നു.. തൊട്ട് അടുത്ത് തന്നെ ആയിരുന്നു മേശ കിടന്നിരുന്നത്.. അവൾ പതുക്കെ മേശയുടെ മുകളിലെ വലിപ്പ് തുറന്നു.. എന്നിട്ടായിരുന്നു അവൾ ജനൽ ഓപ്പൺ ആക്കിയത്.. നോക്കിയപ്പോ കണ്ണൻ.. അവൾക്ക് വിശ്വസിക്കാൻ ആയില്ല.. അവൾ അങ്ങനെ തന്നെ നിന്നു..

"പോയി വാതിൽ തുറക്ക് പെണ്ണേ.. നോക്കി നിൽക്കാതെ.." 

അത് കേട്ട് പെട്ടന്ന് തന്നെ അവൾ പുറത്തേക്ക് ഓടി.. വാതിൽ തുറന്നപ്പോഴേക്കും  കണ്ണൻ അങ്ങോട്ട് എത്തിയിരുന്നു.. അവനെ കണ്ടതും അച്ചു ഓടി ചെന്ന് കെട്ടിപിടിച്ചു.. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു..  

"ഇത് എന്തുവാടി  ഭാര്യേ നിന്റെ കൈയിൽ.." 

എന്നും പറഞ്ഞു കണ്ണൻ അവളുടെ കൈ പിടിച്ചു നോക്കി.. 

"ഇത് എന്തുവാടി മുളക്പൊടിയോ.."

"അത് പിന്നെ.. ഏട്ടാ ഞാൻ.. അതൊന്നുമില്ല ഏട്ടൻ വാ.." അവൾ അവന്റെ കൈയിൽ നിന്നും ബാഗും വാങ്ങി അകത്തേക്ക് നടന്നു.. അവൻ പതുകെ അമ്മയുടെ റൂമിലേക്ക് നോക്കി.. എന്നിട്ട് അച്ചുന്റെ  കൂടെ റൂമിലേക്ക് കേറി.. 

"ഏട്ടൻ എന്താ പെട്ടന്ന്.."

"എന്തേ വരാനും പാടില്ലേ.."

"കണ്ണേട്ടാ.. ആഹാ.."

"വിശേഷമൊക്കെ നാളെ പറയാം.. മടുത്തു കിടക്കട്ടെ.." എന്നും പറഞ്ഞു കണ്ണൻ കട്ടിലിലേക്ക് വീണു.. അവൾ കൈയും കഴുകി അവന്റെ നെഞ്ചിലേക്ക് തലയും വെച്ച് കിടന്നു..

"നല്ല ഫോൺ എടുത്തു വെച്ചോ.. നന്നാക്കി കൊണ്ട് വരാം.."

അതിനു അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.. പിറ്റേന്ന് രാവിലെ എല്ലാം കഴിഞ്ഞു അച്ചുന്റെ ഫോണുമായി കണ്ണൻ പുറത്തേക്ക് ഇറങ്ങി.. ഫോൺ കൈയിൽ കിട്ടിയപ്പോ അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.. അവൾ ഒന്നും അറിയാത്തത് പോല്ലേ അമ്മയുടെ അടുത്തേക്ക് ചേർന്ന് നിന്നു.. രാവിലെ ഇറങ്ങിയ കണ്ണൻ വൈകുന്നേരമാണ് വന്നത്.. അവൾ നോക്കിയപ്പോ രവിയേട്ടനും ഉണ്ട് കൂടെ.. വന്നപാടെ അവൻ അച്ചുനെ വിളിച്ചു ഫോൺ കൈയിൽ കൊടുത്തു ചായ ഇടാൻ പറഞ്ഞു..

"ഇത്രപെട്ടെന്ന് കിട്ടിയോ ഫോൺ.."

" ശ്രീകുട്ടന്റെ കടയില്ല കൊടുത്തേ.. അവൻ പെട്ടന്ന് നന്നാക്കി തന്നു.."

എന്നും പറഞ്ഞു അവൻ റൂമിലേക്ക് പോയി.. 

"രവിയേട്ടാ ഇരിക്ക്.. ഞാൻ ഇപ്പോ വരാം.."

"ഒകെടാ കണ്ണാ.." എന്നും പറഞ്ഞു രവി അച്ചുന്റെ  നേരെ ഒരു നോട്ടം എറിഞ്ഞു.. അവൾ വേഗം തന്നെ അടുക്കളയിലേക്ക് പോയി.. കണ്ണൻ വേഗം തന്നെ പുറത്തേക്ക് വന്നു.. അച്ചു അപ്പോഴേക്കും ചായയുമായി വന്നു.. 

"പെണ്ണേ അമ്മയെന്ത്യേ.."

"'അമ്മ മാമ്മന്റെ അടുത്തേക്ക് പോയതാ.. കുറച്ചും കൂടി കഴിയും വരാൻ.. എന്തേ ഏട്ടാ.."

"ഒന്നുല്ല നീ ഇവിടെ ഇരിക്ക്.." 

എന്നും പറഞ്ഞു കണ്ണൻ അവളെ അവന്റെ അടുത്തേക്ക് പിടിച്ചു ഇരുത്തി.. 

"നിനക്ക് രവിയേട്ടനോട് എന്തേലും പറയാൻ ഉണ്ടോ.."

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

"ഒന്നുല്ല ഏട്ടാ.." എന്നും പറഞ്ഞു അവൾ ഒഴിഞ്ഞു  മാറി..

"മ്മ്.." അവൻ ഒന്ന് മൂളി.. 

"പക്ഷേ ഏട്ടനുണ്ട്.." അത് പറഞ്ഞതും രവിക്കിട്ട് അടി വീണതും ഒരുമിച്ചായിരുന്നു.. കണ്ണൻ വേഗം രവിയുടെ മുന്നിലേക്ക് വന്നു.. 

"അതേ ഞാൻ താലി കെട്ടിയ എന്റെ പെണ്ണാ ഇവൾ.. എന്റെ പെണ്ണ്.. ഇനി തന്റെ വൃത്തികെട്ട കണ്ണിലൂടെ ഇവളെ നോക്കിയാൽ.."

 ഒരു താക്കിത് പോല്ലേ അതും പറഞ്ഞു കണ്ണൻ നിർത്തി.. 

"തന്നോട് ഇത് ഒറ്റക്ക് ചോദിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ ചോദിക്കുമ്പോ ഇവളും വേണം ന്റെ കൂടെ എന്ന് എനിക്ക് തോന്നി.." 

എന്നിട്ട് അവൻ തിരഞ്ഞു നോക്കി അച്ചുനെ വിളിച്ചു.. അവൾ ആകെ പേടിച്ചു നില്കുവായിരുന്നു.. 

"ഇവിടെ വാടി.." അവൾ പേടിച്ചു വിറച്ചു അവന്റെ അടുത്തേക്ക് ചെന്നു.. കണ്ണേട്ടന്റെ ദേഷ്യം അമ്മയും കൂട്ടുകാരും പറഞ്ഞ് കേട്ടിട്ടേ ഉള്ളു ആദ്യമായാണ് ഇങ്ങനെ കാണുന്നത്.. അവന്റെ അടുത്തേക്ക് ചെന്നതും രവിയെ നോക്കി തല്ലാൻ പറഞ്ഞു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി..

"തല്ലേടി.. നീ തല്ലിയില്ലങ്കിൽ നീ എന്റെ കൈയിൽ നിന്നും വാങ്ങും.."

"കണ്ണേട്ടാ.. ഞാൻ.. എങ്ങനെ.."

അച്ചു വിറച്ചു കൊണ്ട് ചോദിച്ചു.. അവളെ വിറക്കുന്നത് കണ്ടു കണ്ണൻ അവളെ ചേർത്ത് പിടിച്ചു.. അപ്പോഴേക്കും രവി അവിടെ നിന്നും ഇറങ്ങി ഓടിയിരുന്നു.. 

"അച്ചു.. ഒരു കാര്യം ഏട്ടൻ പറയാം.. ഏട്ടന്റെ കൂട്ടുകാർ എല്ലാരും തന്നെ ഇവിടെ വരുന്നവർ ആണ്.. അതിൽ ആരെങ്കിലും മോശമായി സംസാരിക്കോ പെരുമാറുകയോ ചെയ്താൽ അപ്പോ കൊടുത്തോണം കരണം വഴി.. അതിനാ നിങ്ങൾക്ക് ദൈവം കൈയും കൂടി തന്നേക്കുന്നത്.. അല്ലാതെ വെച്ച് വിളമ്പി നമ്മുടെ മക്കളേം നോക്കാൻ മാത്രമല്ല.. സഹിക്കാതെ വന്നാൽ കൊടുത്തോണം ഒന്നും നോക്കരുത്.. ബാക്കി ഏട്ടാനില്ലെടി കൂടെ.."

അത് പറഞ്ഞപ്പോഴേക്കും അച്ചു അവന്റെ നെഞ്ചിലേക്ക് വീണു കെട്ടിപിടിച്ചു..

"അതേ ഇങ്ങനെ നിന്നാലേ ശരിയാകില്ല.. രാത്രിക്ക് സിനിമക്ക് പോകണമെങ്കിൽ വേഗം അല്ല പണിയും തീർത്തോ.."

"ആഹാ.. തട്ടുകടയിൽ നിന്നും ഫുഡും വാങ്ങി തരണേ.. നല്ല മഴയും കൂടി ഉണ്ടങ്കിൽ ഉറങ്ങാൻ സുഖമായിരുന്നു.."

"അതേടി നിന്നെ ഞാൻ ഇന്ന് ഉറക്കാം.." എന്ന് കണ്ണൻ പതുക്കെ പറഞ്ഞു.. 

"എന്തുവാ പറഞ്ഞെ കണ്ണേട്ടാ.. ഒന്നുല്ലേ നേരത്തെ ഉറക്കമെന്നു പറഞ്ഞതാ.." 

"അത് കേട്ട് അച്ചു അവനെ ഒന്ന് നോക്കി..

"പോടാ തെമ്മാടി.." എന്നും വിളിച്ചു അവൾ പുറത്തേക്ക് ഓടി.. കണ്ണൻ ചിരിച്ചു കൊണ്ട് റൂമിലേക്കും..

ശുഭം 

ഡിഫിൻ പി .എം

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്