Kissakal

"എന്താടാ രാവണാ.... ഇന്ന് എന്താ പരുപാടി... "

" നീ പോരുന്നോ എന്റെ കൂടെ ...."

"അയ്യെ ഞാൻ ഒന്നും ഇല്ലാ.... "

"പേടിക്കണ്ടാ ടീ കാന്താരി... രാവണന്റെ കൂടെ അല്ലെ.. പോന്നോ "

"എനിക്ക് രാമനെയാ ഇഷ്ടം...."

പതിയെ കഴുകി കൊണ്ട് ഇരുന്നാ ബുള്ളറ്റിൽ കൈ കൊണ്ട് തലോടുന്നുണ്ടായിരുന്നു.... അവൾ

" ഇഷ്ടപ്പെട്ട പെണ്ണിനെ വിരൽ തുമ്പിൻ അരികിൽ കിട്ടിയിട്ടും... ഒരു നോട്ടം കൊണ്ട് പോലും കളങ്കം വരുത്താതാ രാവണൻ ആണ് എനിക്ക് ഇഷ്ടം... "

മറുപടി കേട്ട് എന്റെ മുഖത്തെക്ക് കണ്ണാടി തിരിച്ച് നോക്കുന്നു... നുണക്കുഴി കവിൾ വിടർന്ന് ചിരി തന്ന് നിൽപ്പാണ് ചാരെ...

"എന്താ ഈ സീതയെ തട്ടികൊണ്ട് പോകാൻ വല്ല പ്ലാൻ..."

" ഉണ്ടെങ്കിൽ.... "

"വേഗം ആയിക്കോട്ടെ....ഇല്ലെങ്കിൽ വേറെ ആൺ പിള്ളര് കൊണ്ട്  പോകും... ട്ടോ.."

" ഞാൻ ജീവിച്ചിരിക്കുമ്പോഴോ.... നീ ധൈര്യത്തിൽ  പോയ്ക്കോ.. ആ കഴുത്തിലെ താലി എനിക്കുള്ളതാണ്... ചാരു... "

" ഞാനും വരട്ടെ...."

'' എവിടെക്ക്.... "

" നീ അപ്പോഴെ പോരുന്നോ എന്ന് ചോദിച്ചില്ലെ ...."

" ഞാൻ ചുമ്മ പറഞ്ഞതാ ടീ പെണ്ണെ.."

മുഖത്ത് നിരാശാ പടർത്തി അവൾ നടന്ന് അകന്നു.... ഒരുപാട് ഇഷ്ടമാണ് അവൾക്ക് എന്നെ പക്ഷെ പുറത്ത് കാണിക്കാറില്ല... വേറെ ഏതെങ്കിലും പെണ്ണിനോട് മിണ്ടി എന്ന് അറിഞ്ഞാൽ കാണാം ആ സ്നേഹം... ഒരുമ്മിച്ച് പഠിച്ചതാണ്.... അവൾ പഠിച്ചു ഞാൻ....... ഒരു ചെറിയ ജോലിയുമായി ഇങ്ങനെ നടക്കുന്നു... ഒരുമ്മിച്ച് അതികം മിണ്ടാറില്ലാ വീട്ടിൽ പോലും വേറെ ഒന്നും കൊണ്ട് അല്ലാ... കുടുംബാക്കാർക്ക് ഇല്ലാത്താ ചൊറിച്ചിലാണ് ചില നാട്ടുകാര് തെണ്ടികൾക്ക്...... ഒരു പാവം പെണ്ണാണ് അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ഞാൻ അവളുടെ കൂട്ട് എല്ലാം....വേഗം ഭക്ഷണം കഴിച്ച് നടന്നു അവളുടെ കോളജ്ന്റെ അരികിലെക്ക്... കൂട്ടുകാരികൾക്ക് ഒപ്പം നടന്ന് നീങ്ങുന്നുണ്ടായിരുന്നു.. അവളെ പ്രേത്യേകം അറിയുന്നുണ്ടായിരുന്നു... എന്നെ കണ്ടതും നാണം കുണുങ്ങി വരുന്നുണ്ട് ചോദ്യം ഒന്നും ഇല്ലാ കയറി ഇരിപ്പാണ്...

" എങ്ങോട്ടാ.... ടാ..ടീ... "

" അപ്പോ നീ എന്നെ വിളിക്കാൻ വന്നത് അല്ലെ...."

ദേഷ്യം വരുന്നുണ്ടായിരുന്നു... പിണങ്ങായാൽ അവളെ പിടിച്ചാൽ കിട്ടാൽ... ഇടഞ്ഞ് നിന്നാ ആനയെ വരെ തളയിക്കാം.... പക്ഷെ..

" ഞാൻ ചുമ്മ പറഞ്ഞതാ ടീ.... പേടി ഒന്നും ഇല്ലാല്ലോ.... "

" എന്തിന് നീ കൂടെ ഉള്ളപ്പോൾ ആരെ ഞാൻ പേടിക്കാനടാ.... പേടിക്കണം എന്റെ അമ്മയും അപ്പനെയും അവർ രണ്ടു പേരും ഇല്ലാത്താ സ്ഥിതിക്ക്... പിന്നെ അതിന്റെ ആവശ്യം ഇല്ലാ... ഇപ്പോ എന്റെ എല്ലാം നീയാണ്..."

" ഞാൻ എന്ന് രണ്ടക്ഷരം ചിലപ്പോ ഒരറ്റ് രാത്രികൊണ്ട ഇല്ലാതെ ആയാൽ നീ എന്തു ചെയ്യും പെണ്ണെ... "

"വണ്ടി നിർത്തിയെ നീ ഇല്ലെങ്കിൽ ഞാൻ ഇപ്പോ ചാടും... നിർത്താടാ... ടാ"

ചാടി ഇറങ്ങിയവൾ എന്റെ കുത്തിന് പിടിച്ച്.... തല്ലുന്നുണ്ടായിരുന്നു ...... മിഴികൾ നിറച്ച്....

" ഞാൻ ചുമ്മാ പറഞ്ഞതാ ടീ പെണ്ണെ.... "

" ഇനി ഇതു പോലെ പറഞ്ഞാൽ ഇടിച്ച് നിന്റെ ..... പല്ല് ഞാൻ എടുക്കും.. നീ പോയാൽ ആരും ഇല്ലാ എനിക്കി... ഇതിനാണോ നീ എന്നെ ആരും അറിയാതെ പഠിപ്പിച്ചത്.... ഒറ്റക്കായ് എന്നെ ചേർത്ത് പിടിച്ചത്.... ഒരു ഗതിയും ഇല്ലാതെ ജീവൻ ഇല്ലാതാക്കാൻ പോയ എന്നെ ജീവിതത്തിലെക്ക് തിരികെ കൈ പിടിച്ച് കയറ്റിയത് സ്വപ്നങ്ങൾ തന്നത്.... "

നിറഞ്ഞ് ഒഴുകിയ മിഴികൾ തുടച്ച്.... പിടിച്ച് ചേർത്ത് നിർത്തി... നെറുകയിൽ ഒന്നു ചുംബിച്ചു..

" അത് ഒന്നും എന്റെ ഔദാര്യം അല്ലാ.... നിനക്ക് അർഹതയുള്ളതാണ്.... പിന്നെ ഞാൻ നിന്നെ സ്നേഹിച്ചത് തനിച്ചാക്കി പോകാൻ അല്ലാ... കൂടെ ചേർത്ത് പിടിക്കാനാണ്...."

പതിയെ ആ കൈകൾ പിടിച്ചു.... കരഞ്ഞ് നിറഞ്ഞ് ഒഴുകി മിഴികളിൽ കൺമഷി പടർന്നിരുന്നു... കവിളിൽ..

" നീ എനിക്ക് ഒരു വാക്ക് തരണം.... ഇപ്പോ "

വേഗം കണ്ണുകൾ തുടച്ച് ഒരു ഞെട്ടലോടെ നോക്കി.... എന്റെ തോളിൽ കൈ ചേർത്തു....

"എന്താടാ... എന്താ."

" അഥവാ ഞാൻ എങ്ങാനും ഇല്ലാതെയാലും..... നീ എന്നെ ഓർത്ത്  ഒരിക്കലും കരയരുത് അത് എനിക്ക് ഇഷ്ടം അല്ലാ...തളരാതെ നീ ജീവിച്ചോണം എന്റെ പെണ്ണായിട്ടു എന്റെ അമ്മയുടെ മരുമകായിട്ടു ..... കൂടെ നിന്ന് കരഞ്ഞ് കാണിക്കാനും ,സഹായിക്കാനും ഒരു പാട്  പേർക്കാണും ഒരുത്തനെയും വിശ്വാസക്കരുത്.... "

ചേർത്ത് പിടിച്ച് എന്റെ നെറ്റിയിൽ ചുംബിച്ചു...

" അതിന് ഞാൻ ഒന്നിനും വിട്ട് കൊടുക്കില്ലാ നിന്നെ... ട്ടോ... അമ്മ നമ്മുടെ കാര്യത്തിന് സമ്മതം പറഞ്ഞ് കാര്യം നീ എന്താടാ എന്നോട് പറയാതെ ഇരുന്നത്...."

"ഇതെ ഈ പെണ്ണിനെ അമ്മയ്ക്ക് മാത്രം അല്ലാ... എല്ലവർക്കും ഇഷ്ടമാണന്ന്..."

അവളുടെ സ്ന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു... ഒന്നും ഇല്ലാത്തവൾക്ക് എല്ലാം എന്നിലൂടെ എന്റെ പ്രണയത്തിലൂടെ കിട്ടിയിരുന്നു.... സ്ന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട് അവരുടെ ജീവിതത്തിൽ പക്ഷെ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ലാ..... ഒരു ബൈക്ക് അപകടത്തിൽ അവന്റെ ജീവൻ അവളുടെ പ്രണാനെ തിരിച്ചെടുത്ത് വിധി വീണ്ടും കീഴപെടുത്തി... കളിയായ് പറഞ്ഞ് കാര്യം ജീവിക്കാൻ കൊതിയായ് തുടങ്ങും മുമ്പ് അവൻ ഇല്ലാതായി തുടങ്ങിയിരുന്നു.... അവനു കൊടുത്ത് വാക്ക് പാലിച്ചവൾ അവന്റെ താലിയില്ലാത്ത പെണ്ണായി ആ അമ്മയുടെ മകളായി  ജീവിതം തുടങ്ങി വിധിയോട് തോൽക്കാൻ മനസ്സില്ലാതെ .... അവന്റെ പ്രണയവും വാക്കുകളും അവൾക്ക് ഇന്നും ധൈര്യം പകരുന്നത്.... പാതിയിൽ താനിച്ചാക്കി പോയ് പ്രണയത്തെ വിട്ട് വേറെ ഒരുത്തനെ ,ഒരുത്തിയെ തേടിപോയവരെ നിങ്ങൾക്ക് ഇപ്പോഴും അറിയില്ലാ പ്രണയം എന്താണ് എന്ന്.... അവൾക്ക് അറിയാം യാഥാർത്ഥ പ്രണയം എന്ന്... കാണുന്നവർക്ക് എല്ലാം ആത്ഭുതവും, അസൂയമായിരുന്നു അവളുടെ പ്രണയത്തോട് ജീവിതത്തോടെ, കൂട്ടിന് ഇന്നും അവനുണ്ട് കൂടെ അവളുടെ ജീവനായി...

✍️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്