Kissakal

" ഹാലോ... രാഹുൽ അല്ലെ..."

ഇശ്വരാ ഇതാരാണവോ... ഒരുത്തി തേച്ചതിൽ പിന്നെ.. എല്ലാത്തിനോടും ഒരു പേടിയാ..

"അതെ ആരാ... അങ്ങോട്ട് മനസ്സിലായില്ലാ..."

പതിയെ എന്നെ ഒന്നു ശരിക്ക് നോക്കുന്നുണ്ട്... ഒരു കള്ള് ചിരി ചിരിച്ച് കൂടെ നടപ്പുണ്ട്..

" ഇപ്പോഴും ഉണ്ടോ... മഴനഞ്ഞ് നടക്കലും... നിലാവ് നടക്കലും എല്ലാം.. ചേട്ടാ "

എവിടെയോ കണ്ട് മറന്ന് മിഴികൾ... ഈ ശബ്ദവും എന്നെക്കുറിച്ച് ഇത്രയും അറിയണം എങ്കിൽ ഇവളരാ... ഗൗവരത്തിൽ തന്നെ ചോദിച്ചു..

" നീയാരാ ടീ... ഇത് ഓക്കെ അറിയാൻ.. മോള് വന്ന് കാര്യം പറ.... "

ഒരു പിറപ്പെണ്ണ് പേടിച്ച് പോകും എന്നാണ് കരുതിയത്.. പക്ഷെ ശരവേഗത്തിൽ എന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു...

" പറയാൻ അല്ലാ ടാ ചെയ്യത് കാണിക്കാൻ വന്നതാ... എന്താടാ പേടിയാവുന്നുണ്ടോ.... "

ഗൗരവവും... ദേഷ്യവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി... ആകെ ഒരു മഴ നനഞ്ഞ് നാറിയാ പോലെ...

"ടീ ആരെങ്കിലും കാണും വിടാ പെണ്ണെ... എന്നെ വീട്ടിൽ തിരക്കും... എനിക്ക് പോവണം. "

അവൾ ഒന്നുടെ ചേർന്ന് നിന്നു... എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നുണ്ടായിരുന്നു... ഷർട്ട് വിയർപ്പിൽ നനഞ്ഞു...

"ഇതില്ലാല്ലോ മോൻ കുറച്ച് മുമ്പ് പറഞ്ഞത്.... നിനക്ക് ഒരു  രോഹിണിയെ ഓർമ്മയുണ്ടോ..."

ഒരു തിരിപ്പാണ് ആദ്യം വന്നത്... പിന്നെ സങ്കടവും..

"പിന്നെ അറിയാതെ അവൾ തേച്ച് തന്നത് കൊണ്ടാണ്.. ഇന്നും ഒരു ചുളിവ് പോലും ഇല്ലാതെ നടക്കുന്നത്... അത് വിട് അവളുടെ... "

"അവളുടെ പെങ്ങളാ.. "

" ആഹാ ... ബെസ്റ്റ മോള് വന്ന് വഴിവിട്ടോ..."

നടന്നു നീങ്ങിയാ എന്നെ തടഞ്ഞ് നിർത്തി... ഒരു ശിൽപ്പം പോലെ നിൽപ്പാണ് അവൾ.

"നിനക്ക് അവളെ കിട്ടാഞ്ഞത് നന്നായി... അല്ലെങ്കിലും അവൾക്ക് അതിനുള്ള യോഗ്യത ഒന്നും ഇല്ലാ... കെട്ടിയതാണ് എങ്കിൽ നിന്നെ മൂക്ക് കൊണ്ട് "ക്ഷ " വരപ്പിച്ചെനെ.. "

" പക്ഷെ അവൾ ഇങ്ങനെ ഒരു അനിയത്തി ഉള്ളാ കാര്യം ഒന്നും പറഞ്ഞിട്ടില്ലാ.. "

നിർത്താതെ ചിരിക്കുന്നുണ്ട് അവൾ.. എന്നെ പതിയെ തോളിൽ കൈ ചേർത്തു..

" പറയില്ലാ അവൾ അതാ മുതൽ... പക്ഷെ ചേട്ടനെ എനിക്ക് നന്നായി അറിയാം. ഒരു പക്ഷെ അവളെക്കാൾ കൂടുതൽ നിന്റെ എഴുത്തുകൾ ഞാൻ വായിച്ചത് കൊണ്ടാവും... സത്യയം പറയല്ലോ ഞാൻ എന്നും പ്രർത്ഥിക്കാറുണ്ട് അവൾക്ക് നിന്നെ കിട്ടല്ലെന്ന്.... "

ആവേശത്തിൽ എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു... പതിയെ അവൾ തലോടുന്നുണ്ട് കൈകളിൽ..

"സോറി... ഞാൻ അറിയാതെ ദേഷ്യം.. വന്നപ്പോൾ "

" ഇത്രയ്ക്ക് പാവം അവല്ലെ.. നീ അമ്മയുടെ ഒറ്റ് മോനയത് കൊണ്ടാവും ലളിച്ച് വഷളാക്കി വച്ചിട്ടുണ്ട്.... ഒരുപാട് ഇഷ്ടമായിട്ടോ നിന്റെ ഈ മോന്താ അല്ലാ... മനസ്സ്.. നല്ലൊരു തെളിഞ്ഞ് ക്യൻവാസാണ് നിന്റെ മനസ്സിൽ പക്ഷെ അതിൽ ചിത്രങ്ങൾ വരയ്ക്കാൻ നല്ലൊരു കലാകാരിയെ കൂടെ കൂട്ടിയാൽ ലൈഫ് കളറാവും ട്ടോ.... "

ഒരുപത്ത് മിനിറ്റ് കൊണ്ട് ആ വായാടീ എന്റെ... ഇടനെഞ്ച് കിഴടക്കി... തേച്ച പോയവളുടെ ഓർമ്മകളെ വേദനയില്ലാതെ മായിച്ച് തന്നിരിരുന്നു അവൾ...

" ഇപ്പോ നിന്നോട് ഇത് പറയാമോ എന്ന് അറിയില്ലാ എന്നാലും ചോദിക്കുവാ.. പോരുന്നോ എന്റെ ക്യൻവാസിൽ ചിത്രങ്ങൾ വരയ്ക്കുവാൻ.ലൈഫ് കളറാക്കാൻ..."

ഒരു അടി പ്രതീക്ഷിച്ച് നിന്നിരുന്നു പക്ഷെ....

"കെള്ളാം ഇത് ഇപ്പോ... ഒരു ട്രെന്റ ആണല്ലോ.. ല്ലെ.... പക്ഷെ ഞാൻ നിനക്ക് ചേരില്ലാ.. ഒരുപാട് രാത്രി നീ അറിയാതെ നിന്നെ പ്രണയിച്ചു എന്നത് സത്യമാണ് പക്ഷെ.. "

"ഒരു ട്രെന്റെന് വേണ്ടിയോ.. പകരം വീട്ടാനോ അല്ലാ.. ഇത്രയും നാൾ പുറത്ത് ചിരിച്ച് അകത്ത് നീറുവായിരുന്നു ... കൂടെ നിന്ന് പത്ത് മിനിറ്റ് കൊണ്ട് ഞാൻ ആ സങ്കടങ്ങൾ മറന്ന് തുടങ്ങി... ഇനി അങ്ങോട്ട് കൂടെ നീ ഉണ്ടെങ്കിൽ നഷ്ടമായ് പലതും തിരിച്ച് പിടിക്കാൻ കഴിയും എന്നൊരു വാശീ ഉണ്ട് ഉള്ളിൽ അത് കൊണ്ട് ചോദിച്ചതാ... വിഷമം ആയെങ്കിൽ സോറി... "

അവൾ മുഖo താഴ്ത്തി നിൽപ്പാണ്... എന്തെക്കയോ ഉള്ളിൽ ഒതുക്കി..

"വേണോ... ഈ വയാടീയെ ആലോചിച്ചിട്ട് മതിട്ടോ... ഒന്ന് ഞാൻ ഉറപ്പ് തരാം ചേച്ചിയെ പോലെ തേച്ചിട്ട് പോവില്ലാ ചങ്ക് പറിച്ച് തന്ന് കൂടെ ഉണ്ടാവും..."

"പിന്നെന്താ... എന്റെ സൗന്ദര്യമാണോ..."

വേഗം അവൾ ചേർത്ത് പിടിച്ച്...ചുംബനങ്ങൾ കൊണ്ട് മൂടുന്നുണ്ടായിരുന്നു..

" ലക്ഷണമൊത്ത് കാമുകൻമാർ ഉള്ളത്... ശരിക്കും ഈ തേപ്പ് കിട്ടിയവർക്ക് ഇടയിലാണ്.. അവരാണ് യാഥാർത്ഥ കാമുകൻമാർ... ഒരു വാക്ക് കൊണ്ടു പോലും തന്നെ പറ്റിച്ചവളെ ശപിക്കാതെ നടക്കുന്നവർ അവരെ .... പ്രണയിക്കാനും ഒരു ഭാഗ്യവേണം കരാണം സ്നേഹിച്ച് തുടങ്ങിയാൽ പിന്നെ ... ഒരിക്കലും കൂടെ കൂട്ടിയവളുടെ കണ്ണുകൾ നിറയില്ലാ.. അവർക്കറിയാം ഓരോ വാക്കുകളും നോട്ടങ്ങളും മറ്റുള്ളവരിൽ എത്രമാത്രം വേദന ഉണ്ടാക്കുo എന്ന്... അത് കൊണ്ട് ഞാൻ തീരുമാനിച്ചു മോൻ നാളെ അമ്മയും കൂട്ടി വീട്ടിലോട്ട് പോന്നോ പെണ്ണ് ചോദിക്കാൻ..."

ചില ഇഷ്ടങ്ങൾ ഇല്ലാതാവുന്നത്.... ഇതു പോലെ ഉള്ളാ യഥാർത്ഥങ്ങൾ കടന്നവരാനവും....മാസങ്ങൾ കഴിഞ്ഞു അവൾക്ക് ജീവിതകാലം മുഴുവൻ ഓർത്തെടുക്കാൻ ഒരു സമ്മാനം നൽകി പെങ്ങൾ... അവൾ എന്റെ സ്വന്തമായി അസൂയോടെ മിഴികൾ കൂർപ്പിച്ച് ഇന്നും അവൾ ഞങ്ങളെ നോക്കറുണ്ട്... പ്രണയം അങ്ങനെയാണ് പ്രതീക്ഷിക്കാത്ത ഇഷ്ടങ്ങൾ നേടിത്തരും.. അവന്റെ മുറിവുകൾ ഇല്ലാതാക്കി അവൾ വർണ്ണങ്ങൾ ചലിച്ച് തുടങ്ങി അവന്റെ ക്യാൻവാസിൽ...

[ചിലർ ഇന്നും നഷ്ടമായ് പ്രണയത്തെ ഓർത്ത് മിഴികൾ നിറയ്ക്കാറുണ്ട്.... ഭ്രന്തമാണ് അവരുടെ പ്രണയം ഒരിക്കലും മായാതെ അതിലൊരു ഭ്രാന്തനായി ഞാനും... ]

✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്