നേഴ്സ് അല്ലെ കൊടുപ്പും കാണും

നേഴ്സ് അല്ലെ കൊടുപ്പും കാണും....

അവൾ അത്‌ വഴി പോയപ്പോ ആണ് അവൻ അത്‌ ഉറക്കെ വിളിച്ചു പറഞ്ഞത്.... 
നടത്തത്തിന്റെ വേഗത അല്പം കുറച്ചു അവൾ തിരിഞ്ഞു നോക്കി.....
അടക്കി പിടിച്ച ചിരി ആയിരുന്നു ചുറ്റും.... 
ഒന്നും മിണ്ടാതെ അവൾ കുനിഞ്ഞു പോയപ്പോ... അല്പം വിജയിച്ച മുഖഭാവം ആയിരുന്നു അവന്....

6മാസമായി പിറകെ നടക്കുകയാണ്...
ഒരു നൂറു തവണ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ടും ഒരു വാക്ക് പോലും തിരിച്ചു പറയാത്തവളോട് ദേഷ്യം ആയിരുന്നു തന്നെ ഒന്ന് ഗൗനിക്കുന്ന പോലും ഇല്ല തോന്നിയപ്പോ ആണ് മാനസികമായി തളർത്താൻ നോക്കിയത് അത്‌ ഏകദേശം വിജയിച്ചിരിക്കുന്നു....

കൂട്ടുകാർ കൂടി ഇരിക്കുമ്പോ ആണ് ആരോ ഒരാൾ പറഞ്ഞത് 
"പൊതുവെ ഈ നേഴ്സ്മാരൊക്കെ അങ്ങനെ ആണ് വേണമെങ്കിൽ സമയം പൊക്കാൻ സ്നേഹിച്ചോളൂ പക്ഷെ കല്യാണം കഴിക്കരുത് എത്ര ആണുങ്ങളെ കാണുന്നവളുമാരാ"
വലിയ ഒരു കൂട്ടച്ചിരിയോടെ അത് പറഞ്ഞു തീർന്നപ്പോ മനസ്സിൽ ആദ്യം ഓർമ്മ വന്നതും അവളെ ആയിരുന്നു സ്നേഹത്തിനുംഅപ്പുറം അവളോട് കാമം തോന്നി തുടങ്ങിയതും അപ്പോഴാണ് 
പിന്നീട് എപ്പോഴൊക്കെയോ ചില രാത്രികളിൽ ഓടി കിതച്ചു വരുമ്പോൾ ഒക്കെ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു "നേഴ്സ് അല്ലെ.............. 

അന്ന് ആ രാത്രി അല്പം മഴ ഉണ്ടായിരുന്നു കൂട്ടുകാരൊന്നിച്ചു സംസാരിച്ചു ഇരിക്കുമ്പോഴാണ് അമ്മ വിളിച്ചത്..... 

പെട്ടന്ന് വീട്ടിലേക്ക് വരൂ....
ഒരു ചെറിയ തലവേദന പോലെ എന്നു.... നെഞ്ചോന്നു പിടഞ്ഞു പോയി അവന്റെ.... 
പെട്ടന്ന് വണ്ടി എടുത്തു വരുമ്പോൾ ആണ്...
പാഞ്ഞു വരുന്നതൊരു കാർ കണ്ടത്... 

ശ്വാസം നിലച്ചു പോവുന്ന പോലെ തോന്നിയതും കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയതും ഒരുമിച്ചായിരുന്നു കൈകൾ അയഞ്ഞു നിയന്ത്രണം പോവുന്ന പോലെ തോന്നി അവന്....
ചുറ്റും കാതടിപ്പിക്കുന്ന നിലവിളി...
അമ്മയുടെ മുഖം.... 
ചോരയുടെ മണം.... 
അവന്റെ കണ്ണുകൾ പാതി മയങ്ങി വന്നു.... 
ഇടിയുടെ ആഘാതത്തിൽ ബോധം മറയുമ്പോൾ ചുറ്റും നനവ് പടർന്നിരുന്നു.... 

കണ്ണ് മെല്ലെ അവൻ തുറക്കുമ്പോൾ ചുറ്റും എല്ലാവരും ഉണ്ടായിരുന്നു.... 
ആദ്യം അന്വേഷിച്ചത് അമ്മയെ ആയിരുന്നു... 
സാരി തുമ്പിൽ മുഖം പൊത്തി കരയുകയാണ് അവർ.... 
ഒരു വിളിക്കപ്പുറം ഓടി എത്തുന്ന എല്ലാ കൂട്ടുകാരും ഉള്ളിൽ ഒരു തേങ്ങൽ ഒളിപ്പിച്ചു അവനെ തന്നെ നോക്കി നില്കുവായിരുന്നു..... 
പ്ലാസ്റ്റർ കെട്ടിയ കാലിൽ വേദന കൊണ്ട് മെല്ലെ തടവികൊണ്ടിരുന്നപ്പോ ആണ് ഒരു ശബ്ദം കേട്ടത്....
തിരിഞ്ഞു നോക്കിയപ്പോഴാണ് അവളെ കണ്ടത് തൂവെള്ള നിറത്തിൽ ഉടുപ്പൊക്കെ ഇട്ട് കയ്യിൽ കുറച്ചു മരുന്നുമായി അവൻ എന്നും കളിയാക്കാറുള്ള... ആ നേഴ്സ് ....

ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പുറത്ത് കാണിക്കാതെ അവളെ നോക്കി 
"ഇപ്പോൾ എങ്ങനെ ഉണ്ട് "അവൾ ചോദിച്ചു...... കുഴപ്പമില്ല എന്നു അവൻ മെല്ലെ പറഞ്ഞു.....
അവൾ അവനുള്ള മരുന്നെല്ലാം എടുക്കയാണ്....
കഴിക്കേണ്ട വിധം ഒക്കെ പറഞ്ഞു തന്ന ശേഷം.... പകൽ ഉറങ്ങണ്ട കേട്ടോ എന്നു പറഞ്ഞവൾ പോയി... ന്തോ ഉള്ളിൽ ഒരു മുള്ളു തറച്ച വേദന തോന്നി.... 
ഒന്ന് എത്തിച്ചു നോക്കിയാൽ അവൾ ഇരിക്കാറുള്ള മുറി കാണാം... 

ഇടയ്ക്ക് അങ്ങനെ ഇരിക്കുമ്പോൾ അവളെ കാണും...
എഴുനേൽക്കാൻ പറ്റാത്ത സാഹചര്യം ആയോണ്ട് പലപ്പോഴും മരുന്ന് തരുമ്പോൾ തലയുടെ പിറകിലായി ഒരു കൈ സഹായം തന്നു മെല്ലെ ചായ്ച്ചു ഇരുത്താറുണ്ട്....
ഒരുപാട് സമയം കിടക്കുമ്പോൾ പുറം പൊട്ടാതെ നോക്കാൻ ഇടയ്ക്ക് ഇടയ്ക്ക് അവൾ ഓർമിപ്പിച്ചു....
കാലിൽ ചെറിയ ഒരു തുന്നൽ വേണ്ടി വന്നപ്പോ അതീവ സൂക്ഷമതയോടെ അവൾ അവനെ പരിപാലിച്ചു.... 

ഒരിക്കൽ. കഴിച്ച ഭക്ഷണം തികട്ടി വന്നപ്പോ ഒരു അറപ്പും ഇല്ലാതെ കൂടെ നിന്നു.....
ഒരിക്കൽ സഹിക്കാൻ വയ്യ എന്നു തോന്നിയപ്പോ ആണ് തെല്ലുറക്കെ കരഞ്ഞത്... 
അന്നും ഓടി വന്നു വേണ്ടതെല്ലാം ചെയ്തത് അവൾ ആയിരുന്നു.... 
കാലിൽ ഒരു സർജറി വേണം എന്നു പറഞ്ഞപ്പോ തേങ്ങി കരഞ്ഞ അമ്മയെ എല്ലാം പറഞ്ഞു മനസിലാക്കിയതും.. ചേർത്ത് നിർത്തിയതും ധൈര്യം കൊടുത്തതും എല്ലാം അവൾ ആയിരുന്നു......

ഓപ്പറേഷൻ തിയേറ്ററിൽ അല്പം ഉൾഭയത്തോടെ കിടന്നപ്പോ "പേടിക്കണ്ട ഒരു ഉറുമ്പ് കടിക്കുന്ന വേദന ഉള്ളു" എന്നു പറഞ്ഞതും അവൾ ആയിരുന്നു..... 

ഒരിക്കൽ അമ്മ അവനു ഡയപ്പർ മാറുന്ന സമയത്തു അവൾ കേറി വന്ന സമയം... ചൂളി തിരിഞ്ഞു കിടന്നപ്പോ അത്‌ ഗൗനിക്കാതെ അവന്റെ മുഖത്തെ ക്ഷീണത്തെ സ്നേഹത്തോടെ ശാസിച്ചതും അവൾ ആയിരുന്നു..... 

ഒരിക്കൽ ഒരു 3മണി സമയത്ത് ചോറ് പാത്രം തുറന്നു കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ഒരു ആക്‌സിഡന്റ് കേസ് വന്നതും തുറന്ന പാത്രം അടച്ചു വെച്ച് അവൾ ഓടി പോയതും ... 
പിന്നീട് എല്ലാം കഴിഞ്ഞു വന്നപ്പോ കഴിക്കാണ്ട് "വിശപ്പ് കേട്ടു "എന്ന് പറഞ്ഞതും അവൾ ആയിരുന്നു 
ശരിക്കും കുറ്റബോധം കൊണ്ട് കണ്ണ് നിറയുകയാരുന്നു.... 
അടുത്ത് ഒന്ന് സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ച സമയം.... 
ശരിക്കും പെണ്ണിനും അപ്പുറം മാലാഖയെ കണ്ട സമയം.....

സമയം രാത്രി 2മണിയോട് അടുത്തിരുന്നു പെട്ടന്ന് പ്ലാസ്റ്റർ ഇട്ട കാലിൽ നിന്ന് മിന്നൽ പിണർപ്പ് പോലെ ഒരു വേദന വരുകയും ഉറക്കത്തിൽ നിന്ന് അവൻ ഞെട്ടി ഉണരുകയും ചെയ്തു...
നൈറ്റ്‌ ഡ്യൂട്ടിയിൽ അവളായിരുന്നു.. 

പരിഭ്രമിച്ചു നിൽക്കുന്ന അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അവൾ ഓടി വന്നത്... 
മരുന്ന് തന്ന ശേഷം കുറെ നേരം അവൾ അവന്റെ അരികിൽ നിന്നു..... 
ക്ഷീണം കാരണം അമ്മ മെല്ലെ ചാഞ്ഞു ഉറങ്ങിയിരുന്നു.... 

കുറച്ചു സമയം കഴിഞ്ഞു
" ഉറങ്ങിക്കോളൂ കേട്ടോ എന്ന് പറഞ്ഞപ്പോ ആണ് അവൻ അവളെ പേരെടുത്തു വിളിച്ചത്.......... 

"ആനി................

ഒന്ന് നിൽക്കുമോ.... 

അവൾ തിരിഞ്ഞു നോക്കി.... 

"ദേഷ്യം ഉണ്ടോ എന്നോട് " 

അവൻ മെല്ലെ ചോദിച്ചു 

"എന്തിനു "?? 

ഒന്നും അറിയാത്ത പോലെ അവൾ ചോയിച്ചു..... 

"എനിക്ക് അറിയാം തനിക്കു എന്നോട് ദേഷ്യം ഉണ്ടെന്ന് അറിയാത്ത പോലെ ഭാവിക്കുകയാണ്"

അവൻ ദയനീയമായി മുഖം തിരിച്ചു.... 
അവൾ അരികെ നിൽക്കുകയാണ്... 
അവന്റെ ഇടനെഞ്ച് പൊട്ടുന്ന പോലെ തോന്നി..... 

"ഞാൻ ഒരു മോശം പെണ്ണ് എന്ന് തോന്നുന്നുണ്ടോ"

അവൾ ചോദിച്ചപ്പോൾ തൊണ്ടയിൽ വെന്ത വാക്കുകൾ പുറത്ത് വരാതെ അവൻ ദഹിച്ചു പോയി

"ഇല്ല ഒരിക്കലും ഇല്ല "എന്ന് ഭൂമി പൊട്ടുമാറു പറയണം എന്നുണ്ടായിരുന്നു അവനു ...... 

അപ്പനും അമ്മയും ഉണ്ട്‌ വീട്ടിൽ അവൾ പറഞ്ഞു തുടങ്ങി ... 
അപ്പൻ കൃഷി ആണ്.... 
അമ്മക്ക് ജോലി ഒന്നും ഇല്ല... 
ചേച്ചി ഉണ്ട്‌ ലോൺ എടുത്ത് ആണ് പഠിച്ചത്... കല്യാണം കഴിഞ്ഞ ശേഷം ജോലിക്ക് ഒന്നും വിട്ടില്ല... ആ കടം ഞാൻ ആണ് വീട്ടുന്നത്....
വീട് ഒന്ന് പുതുക്കണം... 
കടം ഒക്കെ വീട്ടണം....
അപ്പനെ ജോലിക്ക് വിടാതെ വീട്ടിൽ തിരുത്തണം.... അവരുടെ കുഞ്ഞു ആഗ്രഹങ്ങളെ സാധിപ്പിക്കണം അവൾ പറഞ്ഞു നിർത്തി അവൾ പറഞ്ഞപ്പോ
ന്തോ അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ.... 

നിങ്ങൾക്കു അറിയുമോ... അവൾ വീണ്ടും പറഞ്ഞു "ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ മാലാഖ എന്നൊരു പേരെ ഉള്ളു.... 
ഓണവും ക്രിസ്മസ് ഒന്നും ഞങ്ങൾക്കില്ല.... ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത തന്നെ ആണ് അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ മടി ഇല്ല... 
ചിലർ കയ്യിൽ കിടന്നു മരിച്ചിട്ടുണ്ട്... 
ചിലർ മരണം മുന്നിൽ കണ്ടിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.... 

എല്ലാ രോഗികളെയും കാണുമ്പോൾ ഇനി ഒരിക്കലും ഇവിടെ വെച്ച് ഇവരെ കാണാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിച്ചിട്ടുണ്ട്....
ഒരു പരിചയവും ഇല്ലെങ്കിലും എത്രയോ പേരുടെ വിസർജ്യങ്ങൾ എടുത്തിട്ടുണ്ടെന്നു അറിയുമോ?????? 

ദേഷ്യവും വെറുപ്പും തോന്നുന്നത് എപ്പോ ആണെന്ന് അറിയുമോ.....
കൂടെ നിന്ന് എല്ലാം ചെയ്തു കൊടുത്താലും അത്‌ കഴിഞ്ഞു ഉയർന്നു പൊങ്ങിയ വികാരത്തോടെ പല്ലിളിച്ചു നോക്കി നിക്കുന്നവരെ കാണുന്നവരെ ആണ്"....... 

അവളുടെ തൊണ്ട ഇടറി 

"ഇനി സങ്കടം തോന്നുന്നത് എപ്പോഴാണെന്ന് അറിയോ.........
സ്വന്തം അപ്പനോ അമ്മയ്ക്കോ ഒന്ന് വയ്യാണ്ടാവുമ്പോൾ കൂടെ നിൽക്കാൻ കഴിയാതെ വരുമ്പോൾ"......... 
സഹിക്കാൻ കഴിയാത്തത് എല്ലാം കഴിഞ്ഞു ഓടി തളർന്നു വരുമ്പോൾ "മോശം പെണ്ണ് "എന്ന് നിങ്ങൾ ഉൾപ്പടെ ഉള്ളവർ പിറകിൽ നിന്ന് വിളിക്കുമ്പോൾ ആണ് "
ഇത്രയും പറഞ്ഞു അവൾ നിറകണ്ണുകളോടെ എണീറ്റപ്പോ അവന്റ കണ്ണും നിറഞ്ഞിരുന്നു... കുറ്റബോധം കൊണ്ട് വല്ലാതെ തളർന്നിരുന്നു അവൻ...

"ഒരു കാര്യം കൂടെ ചോദിക്കട്ടെ" 

അവൾ ചോദിച്ചപ്പോൾ അവൻ തല ഉയർത്തി 

"ഇപ്പോൾ എന്താണ് എന്നെ പറ്റി തോന്നുന്നത്? "

"ബഹുമാനം " അവൻ ഉറച്ച സ്വരത്തോടെ പറഞ്ഞു 

"ഇത് മതി " 

അവൾ പുഞ്ചിരിച്ചു 

തിരിഞ്ഞ് പോവാൻ നേരം അവൻ വീണ്ടും വിളിച്ചു 

"ആനി "...... 

അവൾ തല തിരിച്ചു നോക്കി 

അവൻ പറഞ്ഞു "എനിക്ക് ഉറപ്പുണ്ട് ഇതെല്ലാം മാറി ഞാൻ തിരിച്ചു പഴയത് പോലെ വരുമെന്ന്... രണ്ട് കാലിൽ നിൽക്കാൻ ആവുമ്പോൾ..... വരട്ടെ..... വീട്ടിലേക്ക്..... ഈ മാലാഖ കൊച്ചിനെ സ്വന്തം ആക്കാൻ.അയ്യപ്പൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്